Spiritual

ഭാരതീയ സംസ്കാരപ്രകാരം കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകൾക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടൻ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബർ 8- ന് രാവിലെ 9 മണിമുതൽ 11 മണിവരെ തോൺടൻഹീത് ശിവസ്‌കന്ദഗിരി മുരുഗൻ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കേവലം അക്ഷരജ്ഞാനത്തിലുമുപരി, ബ്രഹ്മജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭം എന്നതാണ് വിദ്യാരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬‬‬‬‬

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

 

ലണ്ടൻ: പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ വൈദികർക്കുവേണ്ടൺി ലണ്ടണടുത്തുള്ള റാംസ്ഗേറ്റിൽ സംഘടിപ്പിച്ച മിഷൻ സെമിനാർ അദിലാബാദ് രൂപതാദ്ധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. മിഷൻ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പൂർത്തീകരിക്കാനുള്ള സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവ പ്രഘോഷിക്കപ്പെടുമ്പോൾ തകർന്നു പോയതെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ദൈവവചനത്താൽ നിറയുമ്പോൾ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിൽ നിന്ന് എല്ലാം പുനരാരംഭിക്കാനുള്ള അവസരമാണ് അസാധാരണ മിഷൻ മാസം എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. എല്ലാം രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തന്റെ കരങ്ങളിലെ ഉപകരണങ്ങളായി വൈദികർ മാറുമ്പോൾ നവ സുവിശേഷവത്കരണം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. ജോർജ്ജ് പനയ്ക്കൽ വി. സി., പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുൺെണ്ടലിക്കാട്ട്, സിഞ്ചല്ലിമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോസഫ് എടാട്ട് വി. സി. തുടങ്ങിയവർ പ്രസംഗിച്ചു. സെപ്റ്റംബർ 30-ന് ആരംഭിച്ച മിഷൻ സെമിനാർ ഒക്ടോബർ 2-ന് സമാപിക്കും.

18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ്‌ യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ്‌ ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു….. പ്രാർത്തനയോട്‌ കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക….

പ്രവേശനം ഫ്രീ ആണു…. അഡ്രസ്സ്‌: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ്‌ യോഹന്നാൻ 07404821143

മാഞ്ചസ്റ്റർ:- യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് മിഷനിൽ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഒക്ടോബർ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോർത്തേൻഡണിലെ സെന്റ്. ഹിൽഡാസ് ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമ്മികനാകുന്ന തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും മിഷൻ ഡയറക്ടറുമായ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ, രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ.ആന്റണി ചുണ്ടെെലിക്കാട്ട് യു കെയിൽ സേവനമനുഷ്ടിക്കുന്ന ക്നാനായ വൈദികർ, മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാർ വൈദികർ തുടങ്ങിയവർ സഹകാർമികരാകും.

രാവിലെ 9.30ന് ബഹുമാനപ്പെട്ട ജോസഫ് പണ്ടാരശ്ശേരി പിതാവിനേയും ബഹുമാനപ്പെട്ട വൈദികരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്റർ ക്നാനായ മിഷനിലെ ജോസ് പടപുരയ്ക്കലിന്റെയും റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും. ദിവ്യബലിക്ക് ശേഷം ആഘോഷമായ പ്രദിക്ഷണം നടക്കും. പൊന്നിൻ കുരിശും വെള്ളിക്കുരിശും പതാകകളും മുത്തുക്കുടകളുമേന്തിയും വാദ്യമേളങ്ങളുടെയും ഐറിഷ് ബാൻന്റിന്റേേയും അകമ്പടിയോടെ പരിശുദ്ധ അമലോത്ഭ മാതാവിന്റേയും മറ്റ് വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള നഗരവീഥികളിലൂടെയുള്ള ആഘോഷമായ പ്രദിക്ഷണം നടക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീർവാദവും നടക്കുന്നതോടെ തിരുന്നാളിന് സമാപനം കുറിക്കും. അമ്പ് എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ചുള്ള 10 ദിവ സത്തെ ജപമാലയാചരണവും ആരാധനയും ഒക്ടോബർ മൂന്നാം തീയ്യതി (വ്യാഴം) മുതൽ പീൽ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തിൽ വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഓരോ ദിവസത്തെയും വി.കുർബാനയും ജപമാലയും മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിന്റെ പ്രസുദേന്തി വാഴ്ച ഒക്ടോബർ ആറാം തീയ്യതി സെൻറ്. എലിസബത്ത് ദേവാലയത്തിൽ വൈകുന്നേരം 4.30 ന് ദിവ്യബലിയോടുനുബന്ധിച്ച് നടക്കും.

പെരുനാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

തിരുന്നാളിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വിഥിൻഷോ ഫോറം സെൻററിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ കുട്ടികൾ മുതിർന്നവർ, മിഷനിലെ മറ്റ് ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററിൽ നടക്കുന്ന തിരുനാളിൽ സംബന്ധിച്ച് മാതാവിൽ നിന്നും പ്രത്യേകം അനുഗ്രഹം പ്രാപിക്കുവാൻ മാഞ്ചസ്റ്ററിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ അറിയിച്ചു.

ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സിറോ മലബാർ കത്തോലിക്കാ ഇടവക ദേവാലയത്തിൽ ആണ്ടുതോറും ആഘോഷിക്കുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാൾ ഈ വർഷവും  ഭക്ത്യാഢംബരപൂർവ്വം കൊണ്ടാടുവാൻ പള്ളിക്കമ്മറ്റി തീരുമാനിച്ചു . ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെയും ,വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലെ സൈൻറ് ജോസഫ് പള്ളിയിൽ വച്ച് ഭക്തി നിർഭാരമായ തിരുന്നാൾ കുര്ബാനയോടും പ്രൗഢഗംഭിരമായ പ്രദക്ഷിണത്തോടു കുടിയും ഒക്ടോബർ 13 -ന് ആഘോഷിക്കുന്നു.

ഞായർ ഉച്ചകഴിന് നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷകരമായ തിരുനാൾ പാട്ടുകുർബാനക്കു ശേഷം കോടികൾ ,മുത്തുക്കുടകൾ ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും ,തിരുശേഷിപ്പും എഴുന്നെള്ളിച്ചുകൊണ്ടുള്ള ഭക്തിനിർബരമായ പ്രദിക്ഷിണം തിരുനാളിന്റെ പ്രധാന ആകര്ഷകമായിരിക്കും .പള്ളിയിലെ തിരുക്കര്മങ്ങള്ക്കും പ്രദിക്ഷിണത്തിനും ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കോട്ടയം – അതിരമ്പുഴ സ്വാദേശിയും സ്റ്റാറ്റൻ ഐലൻഡ് ഇടവകാംഗവുമായാ ജേക്കബ് പോൾ വടക്കേടവും കുടുബവുമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനു ഒരുക്കമായുള്ള നവനാൾ പ്രാർത്ഥനയും   പരിശുദ്ധകുർബാനയുടെ വാഴ്വും തിരുനാള് വരെയുള്ള എല്ലാ ഞായരച്ചകളിലും വിശുദ്ധ കുര്ബാനയോടുകൂടി വൈകുനേരം 4 .30 -ന് നടത്തപ്പെടുന്നു.

തിരുനാൾ ആഘോഷങ്ങൾ വളരെ ഭംഗിയോടും ഭക്തിയോടും കുടി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂരോഗമിക്കുന്നതായി പ്രദുദേന്തി ജേക്കബ് പോൾ വടക്കേടവും  (718 -759 -8342 ) അറിയിച്ചു .ദൈവകൃപയുടേ

പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹാശിർവാദങ്ങൾ പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി   പള്ളിക്കമ്മറ്റിയും വികാരി ഫാ: സോജു തേക്കിനേത്തു  സി.എം.ഐ യും  (718 -207 -5445) അറിയിക്കുന്നു .

 

ജാതിമത ഭേദമില്ലാത്ത ഒത്തൊരുമയുടെ മഹത്തായ ഓണസന്ദേശം വിളിച്ചോതിയ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ (LHA ) ഓണാഘോഷം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബ്രിസ്റ്റോൾ ലബോറട്ടറി ചെയർമാൻ ശ്രീ ടി. രാമചന്ദ്രൻ, കൗൺസിലർ ഡോ. ശിവ, പ്രശസ്ത സിനിമ സീരിയൽതാരം ശ്രീ. ഉണ്ണിശിവപാൽ, LHA ചെയർമാൻ ശ്രീ. തെക്കുംമുറി ഹരിദാസ്, ശ്രീ അശോക് കുമാർ എന്നിവർ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു . മേയർ ശ്രീ ടോം ആദിത്യ, കൗൺസിലർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ്, യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് പിള്ള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളും മലയാളി മങ്കമാരും താലപ്പൊലിയോടുകൂടി മഹാബലിയെ വരവേറ്റു തുടങ്ങിയ ആഘോഷ പരിപാടികൾക്ക് ശ്രീമതി സുജാത മേനോൻ അവതരണ ശൈലിയിലെ മികവുകൊണ്ട് മിഴിവേകി. കുട്ടികളുടെ കോൽക്കളി, പുലികളി, ശ്രീ സുധീഷ് സന്ദാനന്ദൻ അവതരിപ്പിച്ച ഓണപ്പാട്ട്, ബാസില്ഡൺ ലാസ്യ അവതരിപ്പിച്ച നൃത്തശില്പം, അനുഗ്രഹീത വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അരങ്ങേറിയ ചെണ്ടമേളം, പുറപ്പാടിലൂടെ കൃഷ്ണവേഷം ആടി അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിച്ച കഥകളി, LHA വനിതാ വിഭാഗം നേതൃത്വം നൽകിയ മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ ശില്പ്പങ്ങളാൽ ആഘോഷ പരിപാടികൾ വേറിട്ട അനുഭവമായി മാറി. ദീപാരാധനയും തുടർന്ന് ഐക്യവേദി അംഗങ്ങൾ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ഗൃഹാതുരത ഉണർത്തുന്ന ആസ്വാദനത്തിന്റെ നവ്യാനുഭവങ്ങൾ ആയിമാറി. പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസ് നന്ദി അറിയിച്ചു.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മഹാനവമി-വിജയദശമി ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 8 ന് തോൺടൻഹീത് മുരുഗൻ കോവിലിൽ രാവിലെ 9 മണി മുതൽ 11 മണിവരെ കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ എല്ലാ മാസവും നടത്തിവരാറുള്ള സത്‌സംഗം ഒക്ടോബർ മാസം 26 ന് വെസ്റ്റ് തോൺടൻ കമ്മ്യൂണിറ്റി ഹാളിൽ ദീപാവലി ആഘോഷമായി നടത്തപ്പെടുന്നു .

കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬‬‬‬‬

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, CroydonCR76AU  CR76AU

 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ‘പഞ്ചവത്സര അജപാലന പദ്ധതിയുടെ’ ഭാഗമായി നടന്നുവരുന്ന ‘യുവജനവർഷത്തിന്റെ’ ഔപചാരിക സമാപനം ഡിസംബർ 28 ലിവർപൂളിലുള്ള ലിതർലാൻഡ് സമാധാനരാഞ്ജി ദൈവാലയത്തിൽ വച്ച് രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും.

രൂപതയുടെ 29 കേന്ദ്രങ്ങളിൽ ഇതുവരെ, സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ മലബാർ യൂത്ത് മൂവ്‌മെൻറ്) രൂപീകരിക്കപ്പെട്ടു. സഭയുടെ ശക്തി യുവജനങ്ങളിലാണെന്ന തിരിച്ചറിവിലാണ് യുവജനങ്ങളെ പ്രത്യേക കൂട്ടായ്മയായി രൂപീകരിച്ചു ആത്‌മീയപരിശീലനം നൽകുന്നത്.

ഗ്രേറ്റ് ബ്രിട്ടൺ എസ്. എം. വൈ. എം. ൻറെ ആഭിമുഖ്യത്തിൽ, ഇക്കഴിഞ്ഞ ക്രിസ്തുമസ്, ഈസ്റ്റർ അവസരങ്ങളിൽ 61 വീഡിയോ സന്ദേശങ്ങൾ നൽകിയിരുന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മാഞ്ചസ്റ്റർ, കവൻട്രി, ലണ്ടൺ റീജിയനുകളുടെ ആഭിമുഖ്യത്തിൽ മേഖല യുവജന കൺവൻഷനുകൾ സംഘടിപ്പിച്ചിരുന്നു. യുവജനവര്ഷത്തിന്റെ ആരംഭത്തിൽ തുടക്കം കുറിച്ച ‘കുരിശ്പ്രയാണം’ ഇപ്പോൾ ലീഡ്സ് മിഷനിലൂടെ കടന്നു പോകുന്നു.

വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. വർഗ്ഗീസ്‌ പുത്തെൻപുരക്കൽ എന്നിവർ പരിപാടികളുടെ ഏകോപനം ക്രമീകരിക്കുമെന്നു, ഇതേക്കുറിച്ചു പുറത്തിറക്കിയ സർക്കുലറിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയുടെ കൂടുതൽ സ്ഥലങ്ങളിൽ എസ്. എം. വൈ. എം. രൂപീകരിക്കുന്നതിന് മുൻകൈ എടുക്കണമെന്ന് മാർ സ്രാമ്പിക്കൽ വൈദികരെയും വിശ്വാസികളെയും ഓർമ്മിപ്പിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

റോം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാർ സ്രാമ്പിക്കൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ പ്രത്യേക ആശീർവാദം ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ലഭിച്ചെന്നും മാർ സ്രാമ്പിക്കൽ അറിയിച്ചു.


യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രുഷചെയ്യുന്ന മെത്രാന്മാരെ പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ചതും ഏറെ അനുഗ്രഹപ്രദമായിരുന്നെന്നു മാർ സ്രാമ്പിക്കൽ പറഞ്ഞു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം നാളെ മുതൽ റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽവച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ ശുശ്രുഷചെയ്യുന്ന വൈദികർ മൂന്നു ദിവസത്തെ ഈ സമ്മേളനത്തിൽ സംബന്ധിക്കും.

അദിലാബാദ്‌ രൂപതാ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ സമ്മേളനത്തിൽ ക്‌ളാസ്സുകൾ നയിക്കും. ബൈബിൾ വിജ്ഞാനീയത്തിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് മുതൽക്കൂട്ടാകും. അദിലാബാദ്‌ രൂപതയുടെ മെത്രാനായി സ്ഥാനമേറ്റതുമുതൽ രൂപതയ്ക്ക് നവമായ മിഷൻ ചൈതന്യം പകർന്നുകൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേരള മെത്രാൻ സിനഡിന് മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം നയിച്ചതും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടാനായിരുന്നു.

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വൈദികർ, വി. കുർബാനയർപ്പണത്തിനാവശ്യമായ തങ്ങളുടെ തിരുവസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു. വൈദികസമ്മേളനം നടക്കുന്ന ഈ ദിവസങ്ങളിൽ ദൈവജനം മുഴുവനും രൂപതയിലെ എല്ലാ വൈദികർക്കുമായി പ്രാർത്ഥിക്കണമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. സമ്മേളനം നടക്കുന്ന റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൻറെ പോസ്റ്റ് കോഡ്: CT11 9PA.

ബെർമിങ്ഹാം : ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് നടക്കുമ്പോൾ സ്ഥിരം വേദിയായ  ബഥേൽ കൺവെൻഷൻ  സെന്ററിന് പകരം  സെന്റ് കാതറിൻ  ഓഫ്  സിയന വേദിയാകും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും.
നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും .

ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും .അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 12 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു .

അഡ്രസ്സ് :

ST .CATHERINE OF SIENA CHURCH
69.IRVING ST.
BIRMINGHAM
B5 7BE
താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിംങുകൾ ,
NCP CAR PARKING
BOW STREET,
B1 1DW ( £6.50 All day)
GALLON PARKING
THORP STREET
B1 1QP(£5 All day)
B5 6SD , HURST STREET (£4 All day).

കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬.

RECENT POSTS
Copyright © . All rights reserved