Spiritual

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പായുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട് പതിനഞ്ച് വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ട് കൺസിസ്റ്ററിയിൽ അവതരിപ്പിച്ചു.

തുടർന്ന് അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി. പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക.

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച വ്യക്തിയാണ് കാർലോ അക്യൂട്ടിസ്. ലാപ്ടോപ്പും സമൂഹ മാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി വലേറിയയ്ക്ക് അപകടത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചതാണ് രണ്ടാമത്തെ അദ്ഭുതം. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിന് മുൻപിലെന്ന പോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12 ന് മരിക്കും വരെ സജീവ സാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ഏഴാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ നടത്തുന്നു.ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. കുർ ർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശിർവാദം തുടർന്ന് നേർച്ച പാച്ചോർ വിതരണം, കോഫീ, ചായ സൽക്കാരം ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കഴിയുന്നഅത്രയും കുട്ടികളും പങ്കെടുക്കുക. അതോടൊപ്പം എല്ലാ തോമസ് നാമദാരികളും കാഴ്ച സമർപ്പണം നടത്തുവാൻ ശ്രമിക്കുക.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രൽ കാർപാർക്കിൽ കാർ പാർക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷൻ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപെടുത്തേണ്ടതാണ്.

പള്ളിയുടെ പോസ്റ്റ്‌ കോഡ്. St Marys Cathedral. LL11 1RB, Regent Street Wrexmham.

.കൂടുതൽ വിവരത്തിന്
Contact – Fr Johnson Kattiparampil CMI – 0749441108, Manoj Chacko – 07714282764 Benny Wrexham -07889971259.Jaison Raphel – 07723926806, Timi Mathew – 07846339027, Jomesh Joby -07570395216, Johny Bangor – 07828624951, Joby Welshpool 07407651900.

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ തീർത്ഥാടനവും തിരുന്നാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നേതൃത്വം നൽകുന്ന ഏട്ടാമത് തീർത്ഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.

തീർത്ഥാടകരെ വരവേൽക്കുന്നതിനും, ഗതാഗത നിയന്ത്രണം, ദേവാലയം, തീർത്ഥാടന വീഥികൾ അടക്കം അലങ്കാരം,അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയർ അറിയിച്ചു. . സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാൽസിങ്ങാം തീർത്ഥാടനങ്ങൾക്ക് സംഘാടക റോളിൽ അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയൻ വിശ്വാസ സമൂഹം.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകും.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിൽ പങ്കു ചേരുന്ന തീർത്ഥാടകർക്ക്, മാതൃ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹ-കൃപാ വർഷവും, പ്രാർത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാർത്ഥനകൾ നടന്നുവരുന്നു.

തീർത്ഥാടനത്തിൽ മാതൃഭക്തരായ വൻജനാവലി എത്തുമ്പോൾ ഉണ്ടാവാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി എല്ലാ മിഷനുകളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു ഒരുമിച്ച് പ്രാർത്ഥിച്ചും ഭക്തിഗാനങ്ങൾ ആലപിച്ചും വരാനുള്ള നിർദ്ദേശം രൂപത നൽകിയിട്ടുണ്ട്.

ആദിമകാലങ്ങളിൽ വാൽസിങ്ങാം തീർത്ഥാടനത്തിനായി എത്തുന്നവർ മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ‘സ്ലിപ്പർ’ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. ‘സ്ലിപ്പർ ചാപ്പൽ’ എന്ന് വിളിക്കുന്ന ‘കാത്തലിക്ക് നാഷണൽ ഷ്രയിൻ ഓഫ് ഔർ ലേഡി ഇൻ വാത്സിങ്ങാം’ ബസിലിക്കയിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ സഭയുടെ മരിയൻ തീർത്ഥാടനം നടക്കുക.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് ഉള്ള സംവിധാനവും ഒരുക്കുന്നതാണ്.

വാൽസിങ്ങാം പള്ളിയുടെ വിലാസം.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

യൂറോപ്യൻ മലയാളികളുടെ ആത്മീയ ഐക്യ കൂട്ടായ്മയായ ഇ.എം.പി.സിയൂടെ ഉദ്ഘാടന സമ്മേളനം ജൂൺ 22 ശനിയാഴ്ച ഡർബിയിൽ നടന്നു. ഇ.എം.പി.സിയുടെ ആദ്യ പ്രൊമോഷണൽ മീറ്റിങ്ങുകൂടിയായ ഈ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചത് പാസ്റ്റർ സി ടി എബ്രഹാം ആയിരുന്നു.കർത്താവിൽ പ്രിയരായ നിരവധി ദൈവദാസന്മാരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ പാസ്റ്റർ ജോ കുര്യൻ ഇ.എം.പി.സിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പാസ്റ്റർ ബിജു ചെറിയാൻ സ്വാഗതവും പാസ്റ്റർ മനോജ് എബ്രഹാം നന്ദിയും അറിയിച്ചു.യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ദൈവ ദാസന്മാർ ആശംസകൾ അറിയിച്ചു.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിവിധ സഭകളിൽ നിന്നുള്ള കർത്തൃദാസന്മാരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ ചടങ്ങിൽ ഡെർബി ചർച്ച് കൊയറും ഇ.എം.പി.സിയുടെ നാഷണൽ കൊയറും വർഷിപ്പിന് നേതൃത്വം നൽകി.എത്തിച്ചേരാൻ സാധിക്കാതിരുന്നവരുടെ ആശംസകളും അറിയിച്ചു.

യൂറോപ്യൻ മലയാളികളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാൽക്കാരമായ ഈ ആത്മീയ സമ്മേളനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ഈ മഹാ സമ്മേളനത്തിനു ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയ ഡെർബി പെന്തകോസ്ത് ചർച്ചിലെ കർത്തൃദാസനും വിശ്വാസി സമൂഹത്തിനും പ്രത്യേക നന്ദി ഇ.എം.പി.സിയുടെ ഭാരവാഹികൾ അറിയിച്ചു .

സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ടെലികാസ്റ്റ് ചെയ്തത് ഓസ്‌ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്നപ്രമുഖ ലൈവ് സ്ട്രീമിംഗ് കമ്പനി ആയ ഇവെന്റ്സ് മീഡിയ ആയിരുന്നു.ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും നിരവധി ആളുകളാണ് മീറ്റിംഗ് ലൈവ് ആയി വീക്ഷിക്കുകയും ഇ.എം.പി.സിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തത് .

തത്സമയ ദൃശ്യങ്ങൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് വീഡിയോയുടെ ലിങ്കും

സെന്റ് ജോൺ സീറോ മലബാർ മിഷണിൽ ദുക്റാനാ തിരുനാൾ ജൂൺ 23ഞായറാഴ്ച വൈകുന്നേരം 4മണിയോടെ മിഷൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കൽ കൊടി ഉയർത്തിയതോടെ തിരുകർമ്മംങ്ങൾക്ക് തുടക്കമായി. തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേർച്ച, പ്രദക്ഷിണം എന്നിവ ഭക്തിയാദരപൂർവ്വം നടന്നു.

തിരുനാൾ ഏറ്റടുത്തു നടത്തിയ 31അംഗ പ്രസുദേന്തിമാരുടെയും, മിഷൺ കമ്മിറ്റിയംഗങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് തിരുനാൾ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്നേഹ വിരുന്നും തിരുനാൾ കമ്മിറ്റി ഒരുക്കിയിരുന്നു. അനുഗ്രഹദായകവും, വിശ്വാസദീപ്തവും ഈ തിരുനാൾ ദിനം സ്നേഹത്തിന്റെയും, കൂട്ടായ്‌മയുടെ ഹൃദ്യമായ അനുഭവമാണ് ഏവർക്കും സമ്മാനിച്ചത്. വൈകുന്നേരം 7മണിയോടെ മിഷൺ ഡയറക്ടർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിനു പരിസമാപ്തിയായി.

ഷാജി വർഗീസ് മാമൂട്ടിൽ

ആൾഡർഷോട് സെന്റ് മേരീസ് ദേവാലയത്തിൽ, സീറോ മലബാർ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 23 ഞായറാഴ്ച വൈകിട്ട് 4ന് ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങൾ രാത്രി 9 മണിയോടെ സമാപിച്ചു.

സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ, ഇടവക വികാരി ഫാ. എബിൻ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ വചന സന്ദേശം നൽകി. ജിയോ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിൻ്റെ ഗാനാലാപനം വിശുദ്ധ കുർബാനയെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിൽ, തിരുസ്വരൂപങ്ങളും, മുത്തുക്കുടകളും, ദീപ്ക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേർന്നപ്പോൾ ഈ തിരുന്നാൾ ആൾഡർഷോട്ടിൻ്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേർച്ച കാഴ്ചയായി ലഭിച്ച വസ്തുക്കൾ മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫുഡ് ബാങ്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചു.

ആൾഡർഷോട് സെന്റ് ജോസഫ്, സെന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബർട്ട് സ്റ്റ്യൂവർടിൻ്റെ നിസ്സീമമായ സഹായവും സഹകരണവും, തിരുന്നാൾ കമ്മിറ്റി, പ്രസുദേന്തിമാർ, വിശ്വാസികൾ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാൾ ഏറ്റവും മനോഹരമാക്കാൻ സഹായിച്ചു.

തിരുന്നാളിൻ്റെ ഭാഗമായി സെന്റ് ജോർജ് പാരീഷ് ഹാളിൽ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എബിൻ, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാൾ കമ്മിറ്റി കൺവീനർ ടോമി, ജോയിൻ്റ് കൺവീനർ ജെയ്സൺ, അംഗങ്ങളായ അജി, ബിജു, മനു, വിമൻസ് ഫോറം അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകി.

ബിനോയ് എം. ജെ.

ഞാനും ഈ കാണുന്ന പ്രപഞ്ചവും ഒന്നു തന്നെയോ? അല്ലെന്നേ നിങ്ങൾ പറയൂ. കാരണം ഇതിനോടകം തന്നെ ഞാനീ കാണുന്ന ശരീരവുമായും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ ഒരു മനസ്സുമായും താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്ഥിത്വം ഈ ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നു. എന്റെ സുഖദു:ഖങ്ങൾ പരിമിതമായ ഈ സാഹചര്യങ്ങൾക്ക് അപ്പുറം പോകുന്നില്ല. അൽപമായ എന്റെ ചിന്തയെയും പ്രവൃത്തിയെയും പെരിപ്പിച്ച് കാണുന്നതിൽ ഞാൻ സായൂജ്യം കണ്ടെത്തുന്നു. എന്റെ പഠനമോ, ജോലിയോ, വിവാഹമോ, ജീവിതമോ മലണമോ പോലും അനന്തമായി നീളുന്ന ഈ ബ്രഹ്മാണ്ഡത്തിൽ ഒരു സംഭവമേയല്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവ ഈ ബ്രഹ്മാണ്ഡത്തേക്കാൾ പ്രധാനമാണ്. നോക്കുവിൻ, കോടാനുകോടി നക്ഷത്രങ്ങളും, അവയെ ചുറ്റിക്കറങ്ങുന്ന എണ്ണമറ്റ ഗ്രഹങ്ങളും, പ്രകാശത്തിനുപോലും സഞ്ചരിക്കുവാൻ നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾ എടുക്കുന്ന അതി വിശാലമായ ഈ ശൂന്യാശവും – അതിലെ ഒരു മൺതരിപോലെ ചെറിയ ഈ ഭൂമിയിലിരുന്നുകൊണ്ട് നാം കാണുന്ന സ്വപ്നങ്ങളും പ്രവർത്തിക്കുന്ന വിക്രിയകളും എത്രയോ അപ്രധാനങ്ങളാണ്? നാമവയെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിൽ അതുവഴി നാം നമ്മെ തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ആത്മവഞ്ചനയുടെ ഈ പാത ഉപേക്ഷിച്ചുകൊണ്ട് നമുക്ക് യാഥാർഥ്യത്തിന്റെ പാതയിലൂടെ അൽപം സഞ്ചരിക്കാം.ഞാനും നിങ്ങളും ഈ ഇട്ടാവട്ടത്തിൽ പെട്ടു പോയത് എന്തുകൊണ്ടാണ്? അനന്താകാശത്തിൽ ചുറ്റിക്കറങ്ങുന്ന ഒരു പക്ഷിയെ കൂട്ടിൽ അടക്കുന്നതുപോലെ ഉള്ളൂ ഇത്. ഞാനും നിങ്ങളും ഈ ചെറിയ ശരീരത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചെറിയ പ്രവർത്തനമണ്ഡലത്തിലും അടക്കപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം സ്വയം വിശ്വസിക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യഗ്രന്ഥങ്ങൾ എല്ലാം പഠിച്ചാൽ അവ ഒരു കാര്യം അടിവരയിട്ട് പറയുന്നതായി കാണാം – ഇന്നത്തെ സുഖം നാളത്തെ ദുഃഖമായും ഇന്നത്തെ ദുഃഖം നാളത്തെ സുഖമായും മാറുന്നു. ഇവിടുത്തെ സുഖങ്ങളെല്ലാം തന്നെ താത്കാലികങ്ങളാണ്. അവയുടെ പിറകേ പോയിട്ട് കാര്യമൊന്നുമില്ലന്നല്ലേ അവ നൽകുന്ന സന്ദേശം? ശാശ്വതമായ സുഖം എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എന്താണ് ഇതിന്റെ കാരണം? നാം സുഖത്തെ തെറ്റായ ഇടത്ത് തിരയുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അത് കണ്ടെത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുമ്പോഴും നാം മാറി ചിന്തിക്കുന്നില്ല. ബഹുഭൂരിപക്ഷവും ശാശ്വതമായ സുഖം എന്നൊന്നില്ല എന്നു പറഞ്ഞുകൊണ്ട് ലൗകികതയുടെയും തിന്മയുടെ യും വഴിയിലേക്ക് ചായുന്നു.

എന്നാൽ ശാശ്വതമായ സുഖം എന്നൊന്നുണ്ട്. അതീ സമൂഹത്തിൽ അല്ലെന്ന് മാത്രം. ഞാനീ സമൂഹത്തിലെ ഒരംഗമായിരിക്കാം. അതുകൊണ്ട്? ഞാനീ സമൂഹത്തിന്റെ അടിമയാകണമോ? സമൂഹത്തിന്റെ പിറകേ പോകുന്നവൻ സമൂഹത്തിന്റെ അടിമയായി പിടിക്കപ്പെടുന്നു. സമൂഹത്തെ തള്ളിക്കളയുന്നവനാകട്ടെ എല്ലാ ബന്ധനങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. എന്റെയും നിങ്ങളുടെയും അസ്ഥിത്വം വാസ്തവത്തിൽ സമൂഹത്തിന് പുറത്താണ് കിടക്കുന്നത്. അത് ഈ ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞിരിക്കുന്നു. അതെ! ഞാനും നിങ്ങളും ആ പരബ്രഹ്മം തന്നെ! ആ അനന്തതയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ നാം അനന്താനന്ദത്തിലേക്ക് വരുന്നു. വേറെ ഒരിടത്തും അനന്താനന്ദം ലഭ്യമല്ല.

സമൂഹം സമരങ്ങളും, സംഘർഷങ്ങളും, മാത്സര്യങ്ങളും നിറഞ്ഞ ഒരിടമാണ്. മറ്റുള്ളവരുടെ മുന്നിൽ എത്തുവാൻ വേണ്ടി എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നു. ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതുമായി സംഘട്ടനത്തിൽ വരുന്നു. എല്ലായിടത്തും പ്രശ്നങ്ങളാണ്. സമൂഹം എല്ലാ കാലങ്ങളിലും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. ഏതെങ്കിലും കാലത്ത് സമൂഹം പരിപൂർണ്ണതയിലെത്തുമോ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ. എത്തുമെങ്കിൽ തന്നെ അത് വിദൂരഭാവിയിൽ പോലും സംഭവിക്കുമെന്നു തോന്നുന്നില്ല. അതു വരെ കാത്തിരിക്കുവാൻ നമ്മെ കൊണ്ടാവില്ലല്ലോ. നമുക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം കിട്ടണം. ഈ പ്രശ്നങ്ങളെയും പ്രാരാബ്ധങ്ങളെയും അവയുടെ ഉറവിടത്തോടൊപ്പം ദൂരെയെറിയുക എന്നതാണ് അതിനുള്ള ഏക മാർഗ്ഗം. സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവിൻ! സമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിന്റെ ആയിരം മടങ്ങ് ശക്തിയോടെ സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവാൻ നമുക്ക് കഴിയും. കാരണം സമൂഹം വളറെ ചെറുതാണ്. ബ്രഹ്മാണ്ഡമോ അനന്തവും.

എന്നിരുന്നാലും സാമൂഹിക ജീവിതത്തെ ആസ്വദിക്കാതെ നമുക്ക് ഈ ലോകത്തിൽ ജീവിക്കുവാനാവില്ലല്ലോ. നമുക്ക് സദാ കർമ്മം ചെയ്യേണ്ടിയിരിക്കുന്നു. എന്നാൽ സമൂഹം മാത്രം ശരണം എന്നുവന്നാൽ നാമറിയാതെ തന്നെ സമുഹത്തിന്റെ അടിമകളായി മാറുന്നു. മറിച്ച് വേണ്ടി വന്നാൽ സമൂഹത്തെ വലിച്ചെറിയുവാനും നമുക്കാവുമെന്ന് വന്നാൽ പിന്നീട് നാം അതിന്റെ അടിമയല്ല! സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാൻ നിങ്ങൾ ഇതിനോടകം പഠിച്ചിട്ടുണ്ട്. ഇനി നിങ്ങൾ പഠിക്കേണ്ടത് അതിന്റെ അഭാവത്തെ ആസ്വദിക്കുക എന്നത് ആണ്. അനന്തമായ ഏകാന്തത! ആ ഏകാന്തത അത്യധികം മധുരമാണ്. സമൂഹം തിരോഭവിച്ചാലും എന്തിന്, ലോകം അവസാനിച്ചാലും നിങ്ങൾക്കത് വിഷയമല്ല. നിങ്ങളെ വേദനിപ്പിക്കുവാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ നിർണ്ണായകമായ ആ വിജയം കൈവരിച്ചിരിക്കുന്നു. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല, മറിച്ച് സമൂഹം നിങ്ങളുടെ ഭാഗമാണ് എന്ന് വരുന്നു. കാരണം നിങ്ങൾ ബ്രഹ്മാണ്ഡവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു! ഇപ്രകാരം നിങ്ങൾ സ്വന്തം മഹത്വവും പ്രാധാന്യവും മനസ്സിലാക്കുമ്പോൾ നിങ്ങളിലെ അൽപത്വം തിരോഭവിക്കുകയും നിങ്ങൾ മോക്ഷം പ്രാപിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാൾ ജൂൺ 23ന് ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വീകരണം, പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ സെന്റ് ജോൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

THE HOLY SPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP.

വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷമായ തിരുന്നാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകും.

തിരുനാളിന് ഒരുക്കമായി ജൂൺ 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. ബാബു പുത്തൻപുരയിൽഅച്ചൻ നേതൃത്വം നൽകും. ജൂലൈ 6 ശനിയാഴ്ച 2 മണിക്ക് ബഹു. ജിനോ അരിക്കാട്ട് എം.സി. ബി. എസ് അച്ചന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് 4:45 ന് മിഷൻ ഡേ ആഘോഷവും സൺഡേസ്ക്കൂൾ വാർഷികവും നടത്തപ്പെടും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുന്നാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും മറ്റു തിരുക്കർമ്മങ്ങളും നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമായിരുന്നു.

തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് മിഷൻ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ അജൂബ് തോട്ടനാനിയിൽ തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന്, പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തി. ഫാദർ ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാദർ അജൂബ് തോട്ടനാനിയിൽ സഹകാര്‍മ്മികനായി. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാദർ ജോബി തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്നു ഭക്ത്യാദരപൂര്‍വ്വം നടത്തിയ പ്രദക്ഷിണം എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. ഫാദർ മാത്യു പാലറകരോട്ട് സി ആർഎം പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കി. തുടർന്ന് വിശ്വാസികൾക്കായി കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.

തിരുന്നാളിനോട് അനുബന്ധിച്ച് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കളറിംഗ് മത്സരത്തിൽ വിജയികളായവരായ സാറാ കുര്യാക്കോസ്, ജോഷ് ഷിബു, നതാലിയ റ്റിജോ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. വളരെ നാളത്തെ പരിശീലനത്തിന് ശേഷം തിരുനാള്‍ ദിവസം അരങ്ങേറ്റം കുറിച്ച് ആസ്വാദ്യകരമായി മേളപ്പെരുമയൊരുക്കിയ യുകെകെസിഎ ബിസിഎൻ യൂണിറ്റിന്റെ ചെണ്ടമേളം ട്രൂപ്പിനെ മിഷൻ പ്രത്യേകം അനുമോദിക്കുകയുണ്ടായി.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. വൈകുന്നേരം 7 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി. തിരുനാളിന് മുന്നോടിയായി 30 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.

അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം, ജെയിംസ് ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.

കൂടുതൽ ചിത്രങ്ങൾക്കായി ഫേസ്ബുക് പേജ് ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.facebook.com/St.AnthonysKnanayaMissionWales/

RECENT POSTS
Copyright © . All rights reserved