Spiritual

സുവിശേഷ വേലയിൽ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് , മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തിൽ യഥാർത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോൺഗ്രിഗേഷൻ ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോൾ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു .
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വീരോചിതവും ത്യാഗോജ്വലവുമായ ജീവിതങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ പ്രതിബന്ധങ്ങളെ സ്നേഹവും അതിലേറെ സഹനവും ആയുധമാക്കി അതിജീവിച്ചുകൊണ്ട് സുവിശേഷപ്രവർത്തനം നടത്തുന്ന മിഷിനറികളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ
ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ
www.afcmuk.org എന്ന ലിങ്കിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യേണ്ടതാണ് .
. രെജിസ്ട്രേഷൻ സൗജന്യമാണ് .
മെയ് 4, 5,6 തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ യുകെ സമയം രാവിലെ 5 മുതൽ 7.30 വരെയാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവരവർ ആയിരിക്കുന്ന മേഖലകളിൽ സ്വയം മിഷനറിയായി തീർന്നുകൊണ്ട് നവസുവിശേഷവത്ക്കരണത്തിന്റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെ , ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ , റവ . ഫാ. സോജി ഓലിക്കൽ എന്നിവർ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് ‭. ‭07809 827074

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 15 വയസുമുതൽ പ്രായമുള്ള യുവതീ യുവാക്കൾക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു .

ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക്‌ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് . സെഹിയോൻ മിനിസ്ട്രി യുകെ കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസും ടീമുമാണ് ധ്യാനം നയിക്കുന്നത് .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ 6282859843 എന്ന നമ്പറിൽ വിളിച്ച് പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെയായിരിക്കും ധ്യാനം .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബിർമിംഗ്ഹാം : കൊറോണകാലത്ത് സാന്ത്വനമായി സെന്റ് ബെനഡിക്ട് മിഷന്റെ മനോഹര സംഗീതം. ദുരിതകാലത്തിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാണ് സീറോ മലബാർ സഭയുടെ ബിർമിങ്ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ക്വയറിന്റെ ഈ സംഗീത വിരുന്ന്. ക്വയറിലെ ഗായകർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പാടി ഒരുക്കിയിരിക്കുന്ന ഈ ഗാനം ക്രൈസ്തവ സമൂഹത്തിന് ഏറെ പരിചിതമായ ഗാനങ്ങളിൽ ഒന്നാണ്.

160ഓളം കുടുംബങ്ങളുള്ള ഇടവകയുടെ വികാരിയായ ടെറിൻ മുല്ലക്കര അച്ഛന്റെ സന്ദേശം വീഡിയോയുടെ ആദ്യഭാഗത്തുണ്ട്. ഈ ദുരിതകാലത്ത് നമ്മുടെ മനസ്സുകളെ സ്വാന്തനസംഗീതത്തിലേക്ക് നയിക്കുന്നതോടൊപ്പം ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അച്ഛൻ ആവശ്യപ്പെടുന്നു. “യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ ” എന്ന് തുടങ്ങുന്ന ഗാനം സെന്റ് ബെനഡിക്ട് മിഷൻ ക്വയറിലെ 13ഓളം ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മിഷൻന്റെ ഈ പരിപാടിയിലെ പാട്ടിന്റെ ആരംഭം കുറിക്കുന്ന ബിജു കൊച്ചുതെള്ളിയിൽ യുകെ മലയാളികൾക്ക് വളരെ സുപരിചിതനാണ്. യുകെയിൽ തന്നെ പല വേദികളിലും, സീറോ മലബാറിന്റെ ധ്യനങ്ങളിലെ നിറ സാന്നിധ്യമായ ബിജു നല്ലൊരു കീബോർഡ് പ്ലയെർ കൂടിയാണ്. ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനായ ഷാജി തുമ്പേചിറയിൽ അച്ഛന്റെ ആൽബത്തിൽ പാടിയിട്ടുള്ള കുട്ടികളും മിഷന്റെ ഈ ഉദ്യമത്തിൽ പാടിയിട്ടുണ്ട്.

കൊറോണ ഭീതിയിൽ കഴിയുന്ന ഏവർക്കും സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ബിർമിങ്ഹാമിലെ ഇടവക വികാരി ടെറിൻ മുല്ലക്കര അച്ഛനും ക്വയർ സംഘവും.

ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.

ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.

ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.

ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..

പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും ,പുരോഹിതരുടെയും സന്യസ്തരുടെയും ,ശുശ്രൂഷകരുടെയും ആത്മീയ വളർച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ സുപ്പീരിയറുമായ റവ. ഫാ. റെജി മാണി MSFS നയിക്കുന്ന അഞ്ച് ദിവസത്തെ ഇന്റർ നാഷണൽ ഓൺലൈൻ സ്പിരിച്ച്വൽ വളർച്ചാധ്യാന ശുശ്രൂഷ ഏപ്രിൽ 26 മുതൽ 30 വരെ നടത്തപ്പെടുന്നു.

സന്യസ്തർക്കും സുവിശേഷപ്രവർത്തകർക്കും നാൽപ്പത് ദിവസത്തെ സ്പിരിച്ച്വൽ ഗൈഡഡ് ശുശ്രൂഷ വഴി അനേകരുടെ ആത്മീയ വളർച്ചയിൽ ഗുരുസ്ഥാനീയനായ ഫാ. റെജി മാണി നയിക്കുന്ന ഈ വളർച്ചാ ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് .
https://afcmuk.org/way-to-holiness/
രജിസ്ട്രേഷൻ സൗജന്യമാണ് .
ഏപ്രിൽ 26 ഞായർ മുതൽ 30 വ്യാഴം വരെ തീയതികളിൽ യുകെ സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ആത്മീയ വളർച്ചയിൽ പതറാതെ മുന്നേറുകയെന്ന ലക്ഷ്യത്തോടെയും , ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുകെ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ് ‭. 07414747573‬.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്ററ്യൻ സെയിൽസും ടീമും നയിക്കുന്ന രണ്ട്‌ ദിവസത്തെ ഓൺലൈൻ ധ്യാന ശുശ്രൂഷ മെയ് 2,3 ശനി , ഞായർ തീയതികളിൽ നടക്കും .
ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി പൂർണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയിൽ ആർക്കും പങ്കെടുക്കാം . പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് .
www.afcmuk.org/register
ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത്തിയഞ്ച്പേർക്ക് മാത്രമാണ് പ്രവേശനം . രെജിസ്ട്രേഷൻ സൗജന്യമാണ് .
യുകെ സമയം വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
രാജു 07903191734.
ജേക്കബ് 07960149670

ദുഃഖ ശനിയാഴ്ച്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ലോക്ടൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി നടക്കും .

WWW.SEHIONUK.ORG എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
സെഹിയോൻ മിനിസ്ട്രയ്ക്കുവേണ്ടി ഡയരക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ രണ്ടുദിവസത്തെയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
പ്രശസ്ത വചന പ്രഘോഷകൻ ഫാ. സിറിൽ ജോൺ ഇടമന , ഡീക്കൻ ഡേവിഡ് പാമർ എന്നിവരും പങ്കെടുക്കും .


ശനിയാഴ്ച്ച മലയാളം കൺവെൻഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

സ്വന്തം ലേഖകൻ

വത്തിക്കാൻ :- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കൊറോണ ബാധയുടെ പശ്ചാതലത്തിൽ സെയിന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസസമൂഹം ഇല്ലാതെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനിൽക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയർ ഇന്നലെ ഏകാന്തതയുടെ പര്യായമായി മാറി. ലോകത്താകമാനമുള്ള 1.3 ബില്യൻ കത്തോലിക്ക വിശ്വാസികളുടെ സമൂഹത്തിനു മാർപാപ്പയുടെ കുർബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മറ്റും മാർപാപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. തങ്ങളുടെ ജീവൻ അപകടത്തിലാക്കിയും, ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിസ്സംഗത മനോഭാവവും, സ്വയം കേന്ദ്രീകൃതമായ മനോഭാവവും ഉപേക്ഷിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങൾ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയ പ്രവർത്തകരും, ഗവൺമെന്റുകളും എല്ലാം സ്വന്തം നന്മകൾ മറന്ന്, ജനങ്ങൾക്കുവേണ്ടി അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാർപാപ്പ ഓർമിപ്പിച്ചു. യൂറോപ്പിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്താകമാനമുള്ള ക്രിസ്തീയ സമൂഹം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, സമൂഹ ആരാധനകൾ ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ ആരാധന സമൂഹം ഇല്ലാതെ വൈദികർ ദിവ്യബലിയർപ്പിച്ചു. ജനങ്ങൾ ഒരിക്കലും ഭയത്തിന് കീഴടങ്ങരുത് എന്ന ആഹ്വാനമാണ് മാർപാപ്പ പങ്കുവെച്ചത്. ജനസാഗരങ്ങൾക്ക് മുൻപിൽ ഈസ്റ്റർ സന്ദേശം നൽകിയിരുന്ന മാർപാപ്പ, ഇന്നലെ ആളൊഴിഞ്ഞ ദേവാലയത്തിന് ഉള്ളിൽ സന്ദേശം നൽകി.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്ററ്യൻ സെയിൽസും ടീമും നയിക്കുന്ന രണ്ട്‌ ദിവസത്തെ ഓൺലൈൻ ധ്യാന ശുശ്രൂഷ ഈ വരുന്ന 15,16 ബുധൻ , വ്യാഴം തീയതികളിൽ നടക്കും . ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി പൂർണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയിൽ ആർക്കും പങ്കെടുക്കാം . പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് .
www.afcmuk.org/register
ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത്തിയഞ്ച്പേർക്ക് മാത്രമാണ് പ്രവേശനം . രജിസ്ട്രേഷൻ സൗജന്യമാണ് .

യുകെ സമയം ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും തുടർന്ന് 6 മുതൽ രാത്രി 9 വരെയുമാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി സ്കോട്ലൻഡ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ലിജോഷ് 07828015729.
ജേക്കബ് 07960149670

ശ്യൂന്യമായിരുന്നു സെന്റ്പീറ്റേഴ്സ് ബസലിക്ക, ഇവിടെ വച്ചായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ ഇത്തവണ ഈസ്റ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെയെത്തിയ ഈസ്റ്ററായിരുന്നു ഇത്തവണ. ‘ഭയപ്പെടരുത്’ എന്നായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി മാർപ്പാപ്പ പറഞ്ഞത്. യേശു ക്രിസ്തുവിന്റെ ഉയർ‌ത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർ‌പ്പാപ്പയുടെ സന്ദേശം.

“ഭയപ്പെടേണ്ട, ഭയപ്പെടരുത്. ഇത് പ്രത്യാശയുടെ സന്ദേശമാണ്. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. ഇന്ന് നമ്മെ ഈ വാചകങ്ങൾ അഭിസംബോധന ചെയ്യുന്നു. എല്ലാവരും സഹോദരീസഹോദരന്മാരാണ് – ജീവിതമാവുന്ന ഗാനം നമുക്ക് തിരികെ കൊണ്ടുവരാനാവട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുക്കൾ. മരണ സമയത്ത് ദൈവ ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.

ലോകത്തെ ആയുധവ്യാപാരത്തെകുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല! ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും അവസാനിപ്പിക്കാം, കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്.” എന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

ആരിക്കണക്കിന് വിശ്വാസികൾ പങ്കെടുക്കേണ്ട ചടങ്ങുകളാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴി‍ഞ്ഞ് നടന്നത്. ടി.വിയിലൂടെയും ഓൺലൈനിലൂടെയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബസിലിക്കയിലെ പ്രാർഥനകളിൽ പങ്കാളികളായത്.

Copyright © . All rights reserved