Spiritual

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ജൂലൈ 17 – ബുധനാഴ്ച കർമ്മല മാതാവിന്റെ തിരുന്നാളും എണ്ണനേർച്ച ശ്രുശ്രുഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

വാൽസിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയൻ തീർത്ഥടനകേന്ദ്രമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ വർഷവും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനവും വാൽസിംഗ്ഹാം മാതാവിന്റെ തിരുന്നാളും ജൂലൈ 20 ശനിയാഴ്ച നടക്കും. ബ്രിട്ടനിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികളായ മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന ഈ തീർത്ഥാടനം വാൽസിംഗ്ഹാമിൽ നടത്തപ്പെടുന്ന വിശ്വാസകൂട്ടായ്മകളിൽ രണ്ടാമത്തെ വലിയ തീർത്ഥാടനമാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്‌മീയ നേതൃത്വത്തിൽ രൂപതയിലെ വികാരി ജനറാൾമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ എന്നിവർക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ തീർത്ഥാടനത്തിൽ പങ്കുചേരും.

ഈ വർഷത്തെ തിരുനാൾ ദിവസമായ അടുത്ത ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധനക്കുശേഷം പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ യുകെ ഡയറക്ടറുമായ റവ. ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. തുടർന്ന് അടിമ വയ്ക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 12: 45 ന് മരിയഭക്തിവിളിച്ചോതുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടനം ആരംഭിക്കും. രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽനിന്നെത്തുന്നവർ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വാൽസിംഗ്ഹാം മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടു നടത്തുന്ന തീർത്ഥാടനം മരിയഭക്തി ഗീതങ്ങളാലും ജപമാലയാലും മുഖരിതമായിരിക്കും.

തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ തീർത്ഥാടന തിരുന്നാൾ പൊന്തിഫിക്കൽ കുർബാന അർപ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ തിരുന്നാൾ കുർബാനയിൽ സഹകാർമ്മികരാകും. മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശം നൽകും. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മൂന്നാമത് വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്നത് കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയാണ്. തീർത്ഥാടകർക്കായി എത്തുന്ന വിശ്വാസികൾക്കായി എല്ലാവിധക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കേരളീയ ഭക്ഷണ സ്റ്റാളുകൾ, വിശാലമായ പാർക്കിങ് സൗകര്യം, കുട്ടികൾക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തുന്ന വിശ്വാസസമൂഹത്തെ സ്വീകരിക്കുവാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

വാൽസിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രേത്തെന്നു വിഖ്യാതമായ വാൽസിങ്ങാമിൽ നടത്തപ്പെടുന്ന മൂന്നാമത് തീർത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച ആഘോഷമാക്കുവാൻ മാതൃ ഭക്തർ ഒഴുകിയെത്തുമ്പോൾ മരിയഭക്തി ഗാനങ്ങളാലും, മാതൃ സ്തോത്ര ഗീതങ്ങളാലും ആല്മീയ ദാഹമുണർത്തുവാനും, ഭക്തി സാന്ദ്രവും, സംഗീതാൽമകവും ആക്കി മാതൃ സന്നിധേയത്തെ കൂടുതൽ മരിയൻ അനുഭവമേകുവാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ പരിശീലനത്തിലും നേതൃത്വത്തിലും വലിയ ഒരു ഗാന ശുശ്രുഷക ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ലണ്ടൻ റീജണൽ ചാപ്ലൈൻസികളുടെ സഹകാരിയും, രൂപതയുടെ ലിറ്റർജിക്കൽ മ്യൂസിക്  കോർഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയാണ് ഈ വർഷത്തെ തീർത്ഥാടന തിരുക്കർമ്മങ്ങളിൽ ഗാന ശുശ്രുഷ നയിക്കുന്നത്. ഈ വർഷം ഗായക പ്രതിഭകളായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി മുമ്പത്തഞ്ചു അംഗങ്ങൾ അണിനിരക്കുന്ന വലിയ കൊയർ, മരിയൻ ഭക്തിനിർഗ്ഗമിക്കുന്ന ആല്മീയ-സംഗീത വിരുന്നാവും തീർത്ഥാടകർക്കായി ഒരുക്കുക.
ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും,ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം 12:45 നു ആരംഭിക്കും.
ഉച്ച കഴിഞ്ഞു 2:45 ന് തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാൻ മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീര്‍ത്ഥാടന തിരുന്നാൾ കുർബ്ബാന അർപ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാർ വൈദികര്‍ സമൂഹ ബലിയിൽ സഹ കാർമ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം പിതാവ് തന്നെ നൽകപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
മാതൃ ഭക്തർക്കായിമിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ് എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.
പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തിൽ പ്രാർത്ഥിച്ചൊരുങ്ങിക്കൊണ്ട്  വാൽസിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേർന്ന്, മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാന്‍  തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവർ ഏവരെയും  ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL

ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ഇന്ന് ബർമിങ്ഹാമിൽ നടക്കും . കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ്‌ സ്രാമ്പിക്കൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് ടി ,യൂറോപ്പിലെ  പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ.ഗ്ലാഡ്‌സൺ ദെബ്രോ , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകൻ ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് ‌ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും    ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588809478‬.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

കുട്ടികൾക്കും മുതിർന്നവർക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിൾ പഠിക്കുവാനും സഹായിക്കുന്ന ബൈബിൾ പസിൽസ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വൈദികനായ ഫാദർ ടോമി എടാട്ട് രചിച്ച ഈ പുസ്തകം മരിയൻ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആചാരണത്തോടനുബന്ധിച്ച് വാൽത്താംസ് റ്റോയിൽ വെച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് പുസ്തകം പ്രകാശനം ചെയ്തത്. റവ ഫാ. ജോസ് അന്ത്യാകുളം, റവ. ഫാ. ഫാൻസ്വാ പത്തിൽ, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ സന്നിഹിതരായിരുന്നു.

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്ന പുതിയ നിയമത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മനസ്സിനെ ശാന്തമാക്കാനും ദൈവവചനം പഠിക്കാനും സഹായിക്കുന്ന രീതിയിൽ വിനോദത്തിനും വിജ്ഞാനത്തിനും ഊന്നൽ കൊടുത്തുകൊണ്ടാണ് പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബൈബിൾ പഠിച്ച് ചോദ്യങ്ങൾക്ക് പസിൽ മാതൃകയിൽ ഉത്തരങ്ങൾ എഴുതുവാനും ശ്രദ്ധേയമായ ബൈബിൾ വാക്യങ്ങൾ ഹൃദിസ്ഥമാക്കാനും സാധ്യമാക്കുന്ന ശൈലിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ബൈബിൾ പസിൽസ് ബൈബിൾ പഠനത്തിന് ഏറെ സഹായകരമാകുമെന്ന് പുസ്തകപ്രകാശനമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ സെന്റ് മാർക്ക് മിഷൻ, എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഫാ. ടോമി എടാട്ട് ഇതിനോടകം നിരവധി പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയമായ വ്യക്തിത്വമാണ്. ‘മക്കളോടൊപ്പം’, ‘മാസ്റ്ററിങ് പബ്ലിക് സ്പീക്കിങ്, എ പ്രാക്ടിക്കൽ ഗൈഡ്’, ‘പ്രസംഗകല’, പ്രകൃതിയോടിണങ്ങുന്ന കൃഷിരീതികൾ പ്രതിപാദിക്കുന്ന ‘ജൈവം’ എന്നീ കൃതികൾ ഫാ. ടോമി എടാട്ടിന്റെ രചനാവൈഭവം വിളിച്ചോതുന്ന സൃഷ്ടികളാണ്. കൂടാതെ പുത്തൻപാന, ഹോളി റോസറി, വിശുദ്ധ കുരിശിന്റെ വഴി, ഹോളി കുർബാന തുടങ്ങി ഏറെ ശ്രദ്ധേയമായ ഒട്ടേറെ ആൽബങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. ടോമി എടാട്ട്.
ഇംഗ്ളണ്ടിലെ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. ടോമി എടാട്ട് യുകെയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും വാഗ്മിയും കൂടിയാണ്.

ബൈബിൾ പഠനത്തിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുനടത്താൻ ഉപകരിക്കുന്ന ഈ പുസ്തകം ഇപ്പോൾ യുകെയിൽ ലഭ്യമാണ്.

ലണ്ടൻ : സീറോ മലങ്കര കത്തോലിക്കാസഭ ലണ്ടൻ ഭാഗത്തുള്ള മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിലുള്ള ഐൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനവും ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ്മപ്പെരുന്നാളും പതിമൂന്നിന് ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യശില്പിയും സഭയുടെ പ്രഥമ തലവനുമായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 66- മത് ഓർമ്മപ്പെരുന്നാളാണ് ജൂലൈ 15 – ന് സഭ ആചരിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ഐൽസ്‌ഫോർഡിൽ പ്രത്യേക തിരുകർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.


ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഓർമ്മയാചരണത്തോടനുബന്ധിച്ചുള്ള പദയാത്ര ആരംഭിക്കും. തുടർന്ന് വി.കുർബാന,അനുസ്മരണ പ്രാർത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തിരുക്കർമങ്ങൾക്കു സഭ കോർഡിനേറ്റർ ഫാ.തോമസ് മടുക്കുംമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കും. മലങ്കര കത്തോലിക്കസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഐൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
അഡ്രസ്സ് :
The Friars Pilgrim Centre
Aylesford , Kent
ME 207 BY .

ബർമിങ്ഹാം പൗരോഹിത്യ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന റവ.ഫാ.ജോസഫ് നരിക്കുഴിക്ക് ഇത്തവണ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ അനുഗ്രഹാശംസകൾ നേരുന്നു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ്. മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാവുന്ന ദിവ്യബലിയിൽ ഫാ. നരിക്കുഴിയും കാർമ്മികത്വം വഹിക്കും.  ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി    സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 നാണ് ബർമിങ്ഹാമിൽ നടക്കുക.
1939 ൽ ജനിച്ച ഫാ. നരിക്കുഴി 1969 ൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽവച്ച് മാർ. കുര്യാക്കോസ് കുന്നശ്ശേരിയിൽ നിന്നും ഛത്തീസ്ഗഡിലെ റായ്‌പൂർ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997 ൽ യുകെ യിലെത്തിയ അച്ചൻ ബിർമിങ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സീറോ മലബാർ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ.ഗ്ലാഡ്‌സൺ ദെബ്രോ , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്ററും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സാജു വർഗീസ് ‌ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .
ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബിർമിങ്ഹാമിൽ നടന്നു.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം ‭07859 890267

വാൽത്സിങ്ങാം: ഇംഗ്ലണ്ടിലെ ‘നസ്രേത്തും’, യുറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തർക്കായി അനുഗ്രഹ വാതിൽ വീണ്ടും തുറക്കപ്പെടുന്നു. യേശുവിൻറെ തിരുപ്പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേൽ മാലാഖ നൽകിയ നസ്രത്തിലെ ഭവനം അതേ മാതൃകയിൽ ഇംഗ്ലണ്ടിൽ നിർമ്മിക്കുവാനും, അവിടെ തന്നോടും, ഉണ്ണിയേശുവിനോടും പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കണമെന്നും ഉള്ള മാതാവിന്റെ ദർശന സന്ദേശം മാനിച്ചാണ് റിച്ചൽഡ്‌സ് എന്ന മാതൃ ഭക്ത വാൽസിങ്ങാം ദേവാലയം പണികഴിപ്പിച്ചത്.

മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ സന്ദർശനത്തിൽ തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നതായും, അവിടുത്തെ തീർത്ഥ ജലം രോഗ ശാന്തി നൽകുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങൾ ലോകമെങ്ങും പ്രചരിച്ച ശേഷം ആഗോളതലത്തിൽ തന്നെ തീർത്ഥാടകരുടെ വൻ തിരക്കാണ് കഴിഞ്ഞ നൂറു കണക്കിന് സംവത്സരങ്ങളായി വാൽസിങ്ങാമിൽ അനുഭവപ്പെടുന്നത്. ഈ വർഷത്തെ വാൽത്സിങ്ങാം തീര്‍ത്ഥാടനത്തിൽ 2019 ജൂലൈ 20 നു പതിനായിരത്തിലധികം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും, മതബോധന പരിശീലനത്തിലും,പ്രാർത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോത്ഥാന ധാരയിലെ ശ്രദ്ധേയമായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടി പ്രാർത്ഥനകളും, ഒരുക്കങ്ങളും, ചിട്ടപ്പെട്ട പ്രവർത്തനങ്ങളും
ആയി തീർത്ഥാടനത്തെ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം ആരംഭിക്കും. തീർത്ഥാടനത്തിനേറ്റവും പിന്നിലായി വാൽസിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാർമ്മികൻ മാർ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാൻ മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീര്‍ത്ഥാടന തിരുന്നാൾ കുർബ്ബാന അർപ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാർ വൈദികര്‍ സമൂഹ ബലിയിൽ സഹ കാർമ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നൽകപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കും.

മാതൃ ഭക്തർക്കായിമിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ്.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി മാതൃ ഭക്തർ ഏവരും ജൂലൈ 20 നു പ്രാർത്ഥിച്ചൊരുങ്ങി തീർത്ഥാടനത്തിൽ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവർ ഏവരെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ജൂലൈ 10 – ബുധനാഴ്ച മരിയന്‍ ദിനവും റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുന്നാളും Feast of St . Bendedict ദിവ്യ കാരുണ്യ പ്രദിക്ഷണവും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

ബർമിങ്ഹാം : യുവതീയുവാക്കൾക്കായി സെഹിയോൻ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ” അലാബേർ ” സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു. സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലാണ് നടക്കുക .
ബർമിങ്ഹാം ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി അലാബേർ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം . https://www.youtube.com/watch?v=OwahrqqO8Js&feature=youtu.be

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ക്ഷണിക്കുന്നു.
ADRESS .
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതൽ വിവരങ്ങൾക്ക്‬.
ടെന്നി ‭+44 7740 818172‬.

Copyright © . All rights reserved