പരിശുദ്ധ അമ്മയുടെ മാതൃവണക്കമായി ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിച്ച കൺവെൻഷൻ തിരുക്കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ.ജോസ് അന്ത്യാംകുളം, ജോസ് ഉലഹന്നാൻ, മാർട്ടിൻ ആന്റണി, അനിൽ ആൻ്റണി, ബാസ്ററ്യൻ, ജോമോൻ,ജീസൺ, ആൻ്റണി, ഡെൻസി, മാത്തച്ചൻ, കെവിൻ തുടങ്ങിയവർ നേതൃത്വം നൽകിയ മൂന്നാമത് ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ വിശ്വാസികൾ തിരുവചനങ്ങളിലൂടെ ആല്മീയ സാന്ത്വനവും, അനുഗ്രഹ സ്പർശവും, അഭിഷേകവുമായി ആല്മീയ സന്തോഷം നുകർന്നാണ് മടങ്ങിയത്.
ഓരോ സ്ഥലത്തും വി. കുർബാനക്ക് നേതൃത്വം നൽകുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചൽസ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതിൽ ഉത്സാഹിക്കണമെന്നു മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. വി. കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വൈദികർ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാർഷികആഘോഷങ്ങളുടെ ജനറൽ കോ ഓർഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.
പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻെറ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 29 ന് ബ്രിസ്റ്റോളിലെ ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ ആണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത് .
ഒക്ടോബർ 29 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രാർത്ഥന ദിനത്തിൽ ജപമാല , പ്രൈസ് ആൻഡ് വർഷിപ് , വചന പ്രഘോഷണം , പരിശുദ്ധമായ ദിവ്യബലി , കുമ്പസാരം , ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും . ബഹുമാനപ്പെട്ട പനക്കലച്ചനോടൊപ്പം കെന്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മറ്റു ആത്മീയ ഗുരുക്കന്മാരായ ഫാ. ജോസഫ് എടാട്ട് , ഫാ. ആന്റണി പറങ്കിമാവിൽ , ഫാ. ജോജോ മരിപ്പാട്ടു , ഫാ. ജോസ് വള്ളിയിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കെടുക്കും .
ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ബ്രി സ്റ്റോൾ കാർഡിഫ് റീജിയന്റെ ഡയറക്ടർ റെവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും മറ്റു വൈദികരും ആഹ്വാനം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് കണ്ടോത്ത് (SMBCR Trustee ) – 07703063836
റോയ് സെബാസ്റ്റ്യൻ (SMBCR Joint Trustee) – 07862701046
സെബാസ്ററ്യൻ ലോനപ്പൻ (STSMCC Trustee ) – 07809294312
ഷാജി വർക്കി ( STSMCC Trustee) – 07532182639
Venue Address
Fairfield High school
Bristol BS 7 9 NL
ഷൈമോന്‍ തോട്ടുങ്കല്‍
നോര്‍വിച്ച് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എട്ടു റീജിയനുകളിലായി നടത്തുന്ന ത്രിതീയ വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന് കേംബ്രിഡ്ജ് റീജിയണിലെ നോര്‍വിച്ച് സെന്റ് ജോണ്‍ കത്തീഡ്രലില്‍ പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം . ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ വി സി യുട നേതൃത്വത്തില്‍ ,റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി .എന്നിവര്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ ദൈവത്തെ സമീപിക്കുവാന്‍ പ്രചോദനം ലഭിക്കുമെന്നും അവര്‍ക്ക് പ്രതിഫലം ദൈവം തന്നെയായിരിക്കുമെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു . ദൈവത്തിന്റെ വലിയ പ്രവര്‍ത്തി നമ്മിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുവാനാണ് നാം ഒരുമിച്ചു ചേര്‍ന്നിരിക്കുന്നത് ,കേള്‍ക്കുന്ന ഓരോ വചനവും വിശുദ്ധ കുര്‍ബാനയില്‍ യാഥാര്‍ഥ്യമാവുന്നു .നമ്മുടെ പ്രതിസന്ധികളില്‍ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഈശോയ്ക്കാണ് , ഈശോയുമായി ആത്മബന്ധം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് പ്രതിസന്ധികളില്‍ ഈശോയെ വിളിച്ചപേക്ഷിക്കാന്‍ പറ്റുകയുള്ളൂ . എപ്പോഴും അവനോടൊപ്പം ആയിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍ . . അവനോടൊപ്പം മരിക്കാന്‍ തായ്യാറാകുമ്പോള്‍ ആണ് നാം യഥാര്‍ഥ ക്രിസ്ത്യാനിയാകുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .രാവിലെ ഒന്‍പതു മണിക്ക് ജപമാല യോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത് , ഉത്ഘാടന സന്ദേശത്തിനു ശേഷം നടന്ന ശുശ്രൂഷകള്‍ക്ക് ഫാ, ജോര്‍ജ് പനക്കല്‍ , റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി . എന്നിവര്‍ നേതൃത്വം നല്‍കി .
ദൈവം നല്‍കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം എന്ന് റെവ. ഫാ. ജോര്‍ജ് പനക്കല്‍ തന്റെ സുവിശേഷ പ്രഘോഷണത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .’മാനവരാശിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക ഉത്തരം ഈശോയാണ് .ഈശോയുമായി ആഴമേറിയ ബന്ധമുണ്ടാകുവാന്‍ നമുക്ക് വിളി ലഭിച്ചിരിക്കുന്നു . നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു യേശുവിനെ പ്രതിഷ്ഠിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു .അതുപോലെ നമ്മിലുള്ള ക്രിസ്തു സാന്നിധ്യത്തെ പൂര്‍ണ്ണമായി അനുഭവിച്ചറിയുന്‍ നമ്മെ സഹായിക്കുന്നത് വിശുദ്ധ കൂദാശകള്‍ ആണ് ,ഇത് നാം തിരിച്ചറിയണം . ഈ വിശുദ്ധ കൂദാശകള്‍ നമുക്ക് ലഭിച്ചിരിക്കുന്ന വലിയ ദാനങ്ങള്‍ ആണ് , വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ശില. നമ്മുടെ ഏറ്റവും നല്ല ഐഡന്റിറ്റിയും വിശുദ്ധ കുര്‍ബാനയാണ് .ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം . നമ്മുടെ ബന്ധങ്ങള്‍ക്ക് നടുവിലും അള്‍ത്താര വേണം .ദൈവം നല്‍കുന്ന എല്ലാ നന്മകളും അള്‍ത്താരയില്‍ വച്ച് വിശുദ്ധീകരിക്കണം . നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ദൈവവേലയായി കരുതുക . ഓരോ പ്രവര്‍ത്തിക്കും ദൈവം പ്രതിഫലം നല്‍കും . അത് ജീവന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു . വിജയം ഉറപ്പുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കേംബ്രിഡ്ജ് റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളിലായി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും, പനക്കലച്ചനും വിൻസൻഷ്യൻ ടീമും സംയുക്തമായി നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ ലണ്ടനിൽ അനുഗ്രഹസാഗരം തീർക്കും.നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിൻഹാം ഏലുടെക് അക്കാദമിയിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷനിൽ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക്, നോർത്താംപ്ടൺ പരിധികളിലുള്ള എല്ലാ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമായി എത്തുന്ന ആയിരങ്ങൾക്ക് തിരുപ്പിറവിയിലേക്കുള്ള തങ്ങളുടെ തീർത്ഥ യാത്രയിൽ ആല്മീയ ഒരുക്കത്തിന് ലണ്ടനിലെ ശുശ്രുഷകൾ അനുഗ്രഹദായകമാവും.
മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും,നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയിലും,ആല്മീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയിലും പങ്കുചേരുവാനുമുള്ള അനുഗ്രഹീത അവസരവും ലഭിക്കുന്നതാണ്. ലണ്ടൻ റീജണൽ കൺവെൻഷനിൽ മാർ സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്.
കുട്ടികൾക്കും, യുവജനങ്ങൾക്കും പ്രത്യേക ശുശ്രുഷകൾ വിൻസൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.
രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.
ലണ്ടനിലെ ബൈബിൾ കൺവെൻഷൻ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാൽ ഭക്ഷണം ആവശ്യം ഉള്ളവർ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.
കൺവെൻഷൻ സെന്ററിലേക്ക് വാഹനങ്ങളിൽഎത്തുന്നവർ തൊട്ടടുത്തുള്ള എം&ബി സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്ബിന്റെ കാർ പാർക്കിൽ കാറുകളും, കോച്ചുകളും പാർക്ക് ചെയ്യേണ്ടതാണ്.
ട്യൂബ് ട്രെയിനിൽ വരുന്നവർ അപ്‌മിൻസ്റ്റർ വഴിയുള്ള ഡിസ്ട്രിക്ട് ലൈനിലൂടെ വന്നു ഡെഗൻഹാം ഈസ്റ്റിൽ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിർവശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗിലെ സ്പോർട്സ് ഹാളിൽ വെച്ചാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു മിനിറ്റു മാത്രം അകലത്തിലാണ് കൺവെൻഷൻ വേദി.
ചായയും ചൂടുവെള്ളവും കൺവെൻഷൻ വേദിയിൽ ലഭ്യമായിരിക്കും. വെള്ളക്കുപ്പികൾ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിക്കുന്നതാണ്. ഫസ്റ്റ് എയ്ഡ് സഹായവും ഒരുക്കിയിട്ടുണ്ട്.
തിരുവചനങ്ങളിലൂടെ വരദാനങ്ങളും,കൃപകളും ആല്മീയ സന്തോഷവും പ്രാപിക്കുവാൻ ഉദാത്തമായ ബൈബിൾ കൺവെൻഷനിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.സാജു പിണക്കാട്ട്, ഫാ.ടോമി എടാട്ട്, ഫാ.ജോഷി എന്നിവർ അറിയിച്ചു.
ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും, മൂവായിരത്തോളം പേർക്ക് ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജനറൽ കൺവീനറുമാരായ ജോസ് ഉലഹന്നാൻ, മാർട്ടിൻ മാത്യൂസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം- 07472801507
കൺവെൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN
കാർ പാർക്ക് : M &B Sports and Social Club RM7 0QX
ക്രിസ്റ്റി അരഞ്ഞാണി.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ കോവൻട്രി റീജിയണിന്റെ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 28ന് ബർമിങ്ഹാമിലെ ദ് ന്യൂ ബിൻഗ്ലെ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ നടത്തപ്പെടുന്നു. ബൈബിൾ കൺവെൻഷനിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
പ്രശസ്ത ബൈബിൾ കൺവൻഷണറായ റീജിയണൽ കോഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ഛന്റെയും, കൺവീനർ ആയ റവ. ഫാ. ടെറിൽ മുല്ലക്കര അച്ഛന്റെയും, ജോയ് മാത്യുവിന്റെയും നേതൃത്വത്തിൽ വിശാലമായ സജ്ജീകരണങ്ങളാണ് ഈ ആത്മീയ വിരുന്നിനായി ഒരുക്കിയിരിക്കുന്നത്.
അന്നേദിവസം രാവിലെ 9 മണിക്ക് കൊന്ത നമസ്കാരത്തോട് കൂടി ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 2. 30 വരെ വചന പ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. തുടർന്ന് 2. 30ന് പരിശുദ്ധമായ ദിവ്യബലി ആരാധന നടത്തപ്പെടുന്നു.
കുട്ടികൾക്കായി തൽസമയം പ്രത്യേകം ക്ലാസ്സ് നടത്തപ്പെടുന്നു. അതുപോലെതന്നെ കുമ്പസാരത്തിനുള്ള സൗകര്യവും കൺവെൻഷനിൽ ഒരുക്കിയിരിക്കുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഹാൾ പരിസരത്ത് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഹാളിൽ തന്നെ ഏർപ്പാടാക്കിയിരുന്നു. എത്തിച്ചേരേണ്ട വിലാസം:
THE NEW BINGLEY HALL
II HOCKLEY CIRCUS
HOCKLEY, BIRMINGHAM
B18 5 BE
ഈസ്ററ് സസ്സെക്‌സ് : കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം “സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ” ഒക്ടോബർ 29 മുതൽ നവംമ്പർ 1 വരെ ഈസ്റ്റ് സസ്സെക്‌സിൽ നടക്കും.
www.sehionuk.org എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . വി. കുർബാന , ദിവ്യകാരുണ്യ ആരാധന , കുമ്പസാരം , സ്പിരിച്വൽ ഷെയറിങ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതൽ വിവരങ്ങൾക്ക് ;
ബിജോയ് 07960000217
തോമസ് 07877508926.
ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ അംഗങ്ങൾക്കും തിരുവചന പ്രഘോഷങ്ങളിൽ ഭാഗഭാക്കാകുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടും, അതിലൂടെ നവീകരണവും, അനുഗ്രഹങ്ങളും, കൃപകളും സാദ്ധ്യമാക്കുവാനുമായി എട്ടു റീജനുകളായി നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷനുകൾക്ക് 22 ന് ചൊവ്വാഴ്ച നോർവിച്ചിൽ ആരംഭം കുറിക്കും.
കേരള കത്തോലിക്കാ സഭയിൽ തിരുവചന പ്രഘോഷങ്ങൾക്കും, ബൈബിൾ കൺവെൻഷനുകൾക്കും ഏറെ പ്രശസ്തി നേടിയിട്ടുള്ള വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ നേതൃത്വത്തിലാണ് മൂന്നാമത് റീജനൽ കൺവെൻഷനുകൾ മാർ ജോസഫ് സ്രാമ്പിക്കൽ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരു ജോർജ്ജ് പനക്കലച്ചൻ നയിക്കുന്ന കൺവെൻഷനുകളിൽ ഫാ. ജോസഫ് എടാട്ട്, ഫാ.ആൻ്റണി പറങ്കിമാലിൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായുള്ള അനുഗ്രഹീത ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.
റീജനൽ ബൈബിൾ കൺവെൻഷനുകളിൽ മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവ് കൂടി പങ്കു ചേരുമ്പോൾ ആത്‌മീയസാന്ദ്രതക്ക് ആക്കം കൂട്ടുകയും അഭിഷേകോത്സവ അനുഭവദായകമാവുകയും ചെയ്യും. 2010 ൽ മാണ്ഡ്യയിലെ ബിഷപ്പായി നിയമിക്കപ്പെടുന്നതുവരെ ഭദ്രാവതിയുടെ പ്രോട്ടോസിൻസെല്ലസായി മാർ ജോർജ്ജ് പ്രവർത്തിച്ചിരുന്നു. കാറ്റകിറ്റിക്സിൽ ലൈസൻസിയേറ്റ് നേടിയിട്ടുള്ള അഭിവന്ദ്യ ഞരളക്കാട്ട് പിതാവ് 2014 മുതൽ തലശ്ശേരി അതിരൂപതയിൽ ആർച്ച് ബിഷപ്പായി സേവനം ചെയ്തുവരുന്നു. അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും, ധ്യാന ഗുരുവും, പ്രഭാഷകനുമാണ് ജോർജ്ജ് പിതാവ്.
ലണ്ടൻ കൺവെൻഷനിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. മൂവായിരത്തില്പരം വിശ്വാസികളെ സ്വീകരിക്കുവാൻ ലണ്ടൻ റീജനൽ കൺവെൻഷൻ വേദിയായ എലുടെക് അക്കാദമിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. 24 ന് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കാരംഭിക്കുന്ന ശുശ്രുഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
ലണ്ടൻ റെയിൻഹാമിൽ എലുടെക് അക്കാദമിയിൽ ഇദംപ്രഥമമായി തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും ക്രുപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ജനറൽ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോസ് അന്ത്യാംകുളം-07472801507
കൺവെൻഷൻ വേദി:
ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN