Spiritual

ദുഃഖ ശനിയാഴ്ച്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ലോക്ടൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി നടക്കും .

WWW.SEHIONUK.ORG എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
സെഹിയോൻ മിനിസ്ട്രയ്ക്കുവേണ്ടി ഡയരക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ രണ്ടുദിവസത്തെയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
പ്രശസ്ത വചന പ്രഘോഷകൻ ഫാ. സിറിൽ ജോൺ ഇടമന , ഡീക്കൻ ഡേവിഡ് പാമർ എന്നിവരും പങ്കെടുക്കും .


ശനിയാഴ്ച്ച മലയാളം കൺവെൻഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

സ്വന്തം ലേഖകൻ

വത്തിക്കാൻ :- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കൊറോണ ബാധയുടെ പശ്ചാതലത്തിൽ സെയിന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസസമൂഹം ഇല്ലാതെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനിൽക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയർ ഇന്നലെ ഏകാന്തതയുടെ പര്യായമായി മാറി. ലോകത്താകമാനമുള്ള 1.3 ബില്യൻ കത്തോലിക്ക വിശ്വാസികളുടെ സമൂഹത്തിനു മാർപാപ്പയുടെ കുർബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മറ്റും മാർപാപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. തങ്ങളുടെ ജീവൻ അപകടത്തിലാക്കിയും, ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിസ്സംഗത മനോഭാവവും, സ്വയം കേന്ദ്രീകൃതമായ മനോഭാവവും ഉപേക്ഷിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങൾ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയ പ്രവർത്തകരും, ഗവൺമെന്റുകളും എല്ലാം സ്വന്തം നന്മകൾ മറന്ന്, ജനങ്ങൾക്കുവേണ്ടി അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാർപാപ്പ ഓർമിപ്പിച്ചു. യൂറോപ്പിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്താകമാനമുള്ള ക്രിസ്തീയ സമൂഹം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, സമൂഹ ആരാധനകൾ ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ ആരാധന സമൂഹം ഇല്ലാതെ വൈദികർ ദിവ്യബലിയർപ്പിച്ചു. ജനങ്ങൾ ഒരിക്കലും ഭയത്തിന് കീഴടങ്ങരുത് എന്ന ആഹ്വാനമാണ് മാർപാപ്പ പങ്കുവെച്ചത്. ജനസാഗരങ്ങൾക്ക് മുൻപിൽ ഈസ്റ്റർ സന്ദേശം നൽകിയിരുന്ന മാർപാപ്പ, ഇന്നലെ ആളൊഴിഞ്ഞ ദേവാലയത്തിന് ഉള്ളിൽ സന്ദേശം നൽകി.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്ററ്യൻ സെയിൽസും ടീമും നയിക്കുന്ന രണ്ട്‌ ദിവസത്തെ ഓൺലൈൻ ധ്യാന ശുശ്രൂഷ ഈ വരുന്ന 15,16 ബുധൻ , വ്യാഴം തീയതികളിൽ നടക്കും . ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി പൂർണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയിൽ ആർക്കും പങ്കെടുക്കാം . പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് .
www.afcmuk.org/register
ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത്തിയഞ്ച്പേർക്ക് മാത്രമാണ് പ്രവേശനം . രജിസ്ട്രേഷൻ സൗജന്യമാണ് .

യുകെ സമയം ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും തുടർന്ന് 6 മുതൽ രാത്രി 9 വരെയുമാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി സ്കോട്ലൻഡ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ലിജോഷ് 07828015729.
ജേക്കബ് 07960149670

ശ്യൂന്യമായിരുന്നു സെന്റ്പീറ്റേഴ്സ് ബസലിക്ക, ഇവിടെ വച്ചായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ ഇത്തവണ ഈസ്റ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെയെത്തിയ ഈസ്റ്ററായിരുന്നു ഇത്തവണ. ‘ഭയപ്പെടരുത്’ എന്നായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി മാർപ്പാപ്പ പറഞ്ഞത്. യേശു ക്രിസ്തുവിന്റെ ഉയർ‌ത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർ‌പ്പാപ്പയുടെ സന്ദേശം.

“ഭയപ്പെടേണ്ട, ഭയപ്പെടരുത്. ഇത് പ്രത്യാശയുടെ സന്ദേശമാണ്. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. ഇന്ന് നമ്മെ ഈ വാചകങ്ങൾ അഭിസംബോധന ചെയ്യുന്നു. എല്ലാവരും സഹോദരീസഹോദരന്മാരാണ് – ജീവിതമാവുന്ന ഗാനം നമുക്ക് തിരികെ കൊണ്ടുവരാനാവട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുക്കൾ. മരണ സമയത്ത് ദൈവ ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.

ലോകത്തെ ആയുധവ്യാപാരത്തെകുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല! ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും അവസാനിപ്പിക്കാം, കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്.” എന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

ആരിക്കണക്കിന് വിശ്വാസികൾ പങ്കെടുക്കേണ്ട ചടങ്ങുകളാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴി‍ഞ്ഞ് നടന്നത്. ടി.വിയിലൂടെയും ഓൺലൈനിലൂടെയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബസിലിക്കയിലെ പ്രാർഥനകളിൽ പങ്കാളികളായത്.

 
അനശ്വര ശാന്തിയുടെ കാന്തി പരത്തുന്ന അതി ശോഭനമായ ഉഷസ്സാണ് ഈസ്റ്റർ. പരിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയതു പോലെ “ഒരു ക്രിസ്തു മനസ്സ് ” നമ്മളിൽ പൂർണ്ണമാകേണ്ട ദിവസം. അതിനായുള്ള പ്രയത്നമാണ് വലിയ നോമ്പുകാലം മുഴുവനും നാം നടത്തിയത്. അസാധാരണമായൊരു സ്ഥിതിവിശേഷത്തിലൂടെ നാം കടന്നു പോകുന്ന നാളുകളാണിത്. അതിവേഗം പടരുന്ന ഒരു മഹാവ്യാധിയെ ചെറുക്കുവാൻ ലോകമെങ്ങും പരിശ്രമിക്കുന്ന നാളുകൾ. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വീണ്ടുമോർപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാൻ കാലം നടത്തുന്ന ഒരു പരിശ്രമം കൂടെയായി നാം ഇതിനെ തിരിച്ചറിയണം.

കഴുതയുടെ മേൽ കയറിയും കാൽ കഴുകിയും കുരിശിലേറിയും താഴ്മയുടെ ദൈവീക ലാവണ്യം തന്നെ അനുഗമിക്കുന്നവരെ പഠിപ്പിച്ചു കൊണ്ടാണ് യേശു തമ്പുരാൻ ശാശ്വത സമാധാനത്തിന്റെ ഉയർത്തെഴുന്നേല്പ്പിലേയ്ക്കുള്ള വഴിതെളിച്ചത്. വീട്ടു വാതിലുകൾ അടച്ചിട്ട് നാം ഭീതിയോടെ പാർക്കുമ്പോൾ ഉത്ഥാനത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് ധൈര്യം പകരലിന്റെ സന്ദേശമാണ്. ഭയചകിതരായി വാതിൽ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിലേയ്ക്കാണ് യേശുനാഥൻ സമാധാനാശംസയുമായി എത്തിയത്. നമ്മുടെ പരസ്പര വിശ്വാസമില്ലായ്മകളും അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന ദിവസമാകണം ഉത്ഥാനത്തിന്റേത്. നിത്യശാന്തിയുടെ മഹാസന്ദേശമാണ് ഇനിയുള്ള നാളുകളിൽ നാം പരസ്പരം പകരേണ്ടത്. സമാധാനത്തിന്റെ നൽ വാഴ് വുകൾക്ക് വേണ്ടിയാവണം ഇനി നമ്മുടെ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് നമ്മുടെ നോമ്പും പ്രാർത്ഥനകളും ശുശ്രൂഷകളും ഉത്ഥാനാശംസകളും അർത്ഥപൂർണ്ണമാകുന്നത്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

പ്രത്യാശയുടേയും സ്നേഹത്തിൻറെയും പുതുജീവൻറെയും ദിനമായ ഉയർപ്പു പെരുന്നാളിലേയ്ക്ക് നാം എത്തിയിരിക്കുകയാണ്. ചിലപ്പോൾ നാം ചിന്തിച്ചേക്കാം ഈ കാലത്തിലും കാലഘട്ടത്തിൽ മേൽപ്പറഞ്ഞ വാക്കുകൾക്ക് അർത്ഥം നിലനിൽക്കുന്നുണ്ടോ എന്ന്. സാധാരണ ഈ ദിനത്തിൽ നമ്മൾ കേൾക്കുന്ന രണ്ട് പദങ്ങളാണ് പുനരുദ്ധാനവും പ്രത്യാശയും. ഒരു നിമിഷം ചിന്തിക്കുക ഈ ദിനം പുനരുദ്ധാനത്തിൻറെ പ്രത്യാശയാണോ ആണോ അതോ പ്രത്യാശയുടെ പുനരുദ്ധാനം ആണോ. രണ്ടു തരത്തിലും പൂർണമായി ഉൾക്കൊള്ളുവാൻ ഈ ദിനങ്ങൾ നമുക്ക് കഴിയട്ടെ. ഒരു മനുഷ്യൻറെ മരണത്തോടുകൂടി ജീവിതം അവസാനിക്കും എന്ന് കരുതിയ ചിന്താധാരകളെ മാറ്റി മറിക്കുന്നതായിരുന്നു കർത്താവിൻറെ പുനരുദ്ധാനം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ ദിവസം തരുന്ന സന്ദേശം കഷ്ടതകൾക്ക് നടുവിലും നിലനിൽപ്പും ശാശ്വതമായ ജീവിതവും ഉണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ആകുലതയും ദുഃഖങ്ങൾക്കും കണ്ണുനീരിനും മരണത്തിന് വേദനകൾക്കും നമ്മെ തോൽപ്പിക്കുവാൻ കഴിയുകയില്ല എന്ന വലിയ പ്രത്യാശ ഈ ദിവസം നമുക്ക് തരുന്നു. ആയതിനാൽ ഈ ദിവസം നമുക്ക് പുതുജീവൻറെയും ധൈര്യത്തിൻെറയും അതിജീവനത്തിൻെറയും ദിവസമായി കാണാം.

വിശുദ്ധ മത്തായിയുടെ സുവിശേഷം 28ആം അധ്യായം ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളിൽ ഈ ഉയർപ്പു പെരുന്നാളിന്ൻറെ പൂർണത നമുക്ക് കാണുവാനും വായിക്കുവാനും കഴിയും . ആഴ്ചവട്ടത്തിൻറെ ഒന്നാം നാളിൽ കർത്താവിൻറെ ശരീരത്തിൽ സുഗന്ധതൈലം പൂശുവാനായി സ്ത്രീകൾ കടന്നുവന്നു. എന്നാൽ അവിടേക്ക് കടക്കാതിരിക്കാൻ കഴിയാതെ അവർ നിൽക്കുമ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടാവുകയും കല്ലറ തുറക്കുകയും ചെയ്തു. അസാധ്യം എന്നും അപ്രാപ്യം എന്നും നാം കരുതുന്ന പല ഇടങ്ങളിലും ദൈവം പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ഭയവും ആശങ്കയും പിന്തിരിയുവാൻ അവരെ പ്രേരിപ്പിച്ചു എങ്കിലും പ്രത്യാശ ഭരിച്ചിരുന്നതുകൊണ്ട് അവർക്ക് ഉദ്ധാനം ദർശിക്കുവാൻ സാധ്യമായി. ആനുകാലിക സംഭവങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കഠിനമായ പ്രതിബന്ധങ്ങളുടെ രോഗങ്ങളുടെയും നടുവിലാണ് നമ്മൾ കഴിയുന്നത്. ആര് ആരെ ആശ്വസിപ്പിക്കും ആര് ആർക്ക് പ്രത്യാശ നൽകും അതിനുമപ്പുറം പ്രത്യാശ നൽകുന്ന വാക്കുകൾക്ക് അർത്ഥം പോലും ഇല്ലാതെയായി അന്ധത പൂണ്ട് കഴിയുകയാണ് ആണ്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ഉയിർപ്പ് സന്ദേശം നമുക്ക് സഹായകമാകട്ടെ.

രണ്ടാമതായി നാം ചിന്തിക്കേണ്ടത്. അമ്പരപ്പോടെ നിന്ന് സ്ത്രീകളോട് ദൂതൻ ചൊല്ലുന്നു നിങ്ങൾ ജീവൻ ഉള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്. അവൻ പറഞ്ഞതുപോലെ നിങ്ങൾക്ക് മുമ്പേഗലീലയിലേക്ക് അവൻ പോയിരിക്കുന്നു. ഈ കാലങ്ങളിൽ ഇതിൽ നാം ഒക്കെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭവനങ്ങളിൽ ആയി കഴിയുകയാണ്. പലർക്കും ഇത് വഹിക്കുന്നതിൽ അപ്പുറം ആയ പ്രയാസങ്ങളാണ് നൽകുന്നത്. രോഗം ബാധിച്ചവർ ഉണ്ട് വിയോഗത്തിൽ കഴിയുന്നവർ ഉണ്ട് ജോലി നഷ്ടപ്പെട്ടവർ ഉണ്ട്. സഹിക്കാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചേ മതിയാവുക യുള്ളൂ കാരണം വലിയ ഒരു പ്രത്യാശ നമ്മുടെ മുമ്പാകെ തരുവാൻ തക്കവണ്ണം ഇത് അനിവാര്യമാണ്. ഇതിലൂടെയുള്ള കുറവുകളും പരാതികളും പരിഭവങ്ങളും എല്ലാം മാറ്റിവച്ച് പ്രത്യാശയുടെ നല്ല ദിനങ്ങൾ നാം വീണ്ടെടുക്കണം എന്ന് ഓർമിപ്പിക്കുന്നു. നെഗറ്റീവ് ചിന്തകൾ നമ്മെ ഭരിക്കുന്ന സമയം കൂടിയാണ്. ജീവനുള്ളവനായി നമ്മുടെ മധ്യേ ഉയർത്തപ്പെട്ടവൻ അവൻ നമുക്ക് വേണ്ടി മുൻപേ സഞ്ചരിക്കുകയാണെങ്കിൽ നാമെന്തിന് ആകുലപ്പെടണം.

മൂന്നാമതായി ഈ ആകുലതകളുമായി കല്ലറയിൽ നിന്ന് സന്തോഷവർത്തമാനം ,സുവിശേഷം അറിയിക്കുവാൻ തക്കവണ്ണം ഓടിയ സ്ത്രീകളെ എതിരേറ്റത് ഉയർത്തപ്പെട്ടവനായ ക്രിസ്തുവായിരുന്നു. നിങ്ങൾക്ക് സമാധാനം അതായിരുന്നു അവൻറെ ആശംസ. ഇന്ന് ഏറ്റവും അധികം വിലയുള്ള ഒരു വാക്കാണ് സമാധാനം. എവിടെ കിട്ടും ആര് നൽകും ഇതാണ് ഇന്ന് അന്വേഷിക്കുന്നത്. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. യോഹന്നാൻ 14:27. മറ്റെങ്ങും നാം ഓടി നടക്കേണ്ടതില്ല, ഉയർപ്പ് പെരുന്നാളിലൂടെ അത് നമുക്ക് സാധ്യമാക്കി തന്നു. ലോകത്തിൻറെ സമാധാനത്തിന് പരിമിതികൾ ഉണ്ട്. എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ശാശ്വതമായ സമാധാനം ആണ് ഉയർപ്പ് നമുക്ക് നൽകുന്നത്.

ഇത് പുതുജീവൻറെ അടയാളമാണ്. മരിച്ചിടത്തുനിന്ന് എന്ന് ജീവൻ ആവിർഭവിക്കുന്നു. പ്രതീകമായി ആയി മുട്ട കൈമാറുക പതിവുണ്ടല്ലോ. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സമാധാനം ആശംസിക്കാനും സ്നേഹം പകരുവാനും ഈ ദിനത്തിൽ നമുക്ക് സാധ്യമാകണം. പുതുജീവൻെറയും പ്രത്യാശയുടെയും വാക്കുകളും ചിന്തകളും ആയിരിക്കണം നമ്മെ ഭരിക്കേണ്ടത് നാം പകരേണ്ടത്. ഈ നാളുകളിൽ മരണപ്പെട്ട ധാരാളം ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്. കുടുംബത്തിലെ അംഗങ്ങൾ മുഴുവനും രോഗം ബാധിച്ചവരും നമ്മുടെ ഇടയിൽ ഉണ്ട്. നാളെ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് . അവർക്കും വേണം ഒരു ഉയർപ്പു പെരുന്നാൾ. അവർക്കും ലഭിക്കണം പ്രത്യാശയുടെ പൊൻ കിരണങ്ങൾ. അവർക്കും ലഭിക്കണം അതിജീവനത്തിൻെറ നാൾവഴികൾ. അതിനുവേണ്ടിയാണ് ദൈവം നമ്മെ ഓരോരുത്തരെയും ഈ പ്രഭാതത്തിൽ കാത്തു പരിപാലിക്കുന്നത്. ഉണർന്ന് പ്രവർത്തിക്കുവാനും ,പ്രത്യാശയുടെ നാമ്പുകൾ കൈമാറുവാനും , പുതുജീവൻെറ വഴികൾ കാട്ടി കൊടുക്കുവാനും ഈ ദിവസത്തിൽ നമുക്ക് സാധ്യമാകണം .

മരിക്കപെട്ടവരുടെ ക്രിസ്തുവല്ല നല്ല ജീവൻ നൽകുന്ന ,ജീവിക്കുന്ന ക്രിസ്തുവത്രേ നമ്മുടെ മുൻപാകെ ഉള്ളത്. അതായിരിക്കട്ടെ നമ്മുടെ പ്രത്യാശ. ആ പ്രത്യാശ ആകട്ടെ നമ്മുടെ സന്ദേശവും ജീവിതവും.

ഉയർത്തപ്പെട്ടവനായ ക്രിസ്തുവിൻറെ ജീവിക്കുന്ന സന്ദേശവും സ്നേഹവുമായി തീരുവാൻ ഏവരെയും ഉയർപ്പ് തിരുനാൾ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സ്നേഹത്തിലും പ്രാർത്ഥനയിലും പ്രത്യാശയും

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

  

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉയിര്‍പ്പ് ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. പ്രിസ്റ്റണ്‍ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് ഞായര്‍ തിരുക്കര്‍മ്മളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ പ്രസംഗം ശ്രദ്ധേയമായി.
കോവിഡ് 19 തുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ ഇല്ലാതെ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷയിലാണ് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശം രൂപതയിലെ വിശ്വാസികള്‍ക്കായി നല്കിയത്.
പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ഈശോയുടെ ഉയിര്‍പ്പിനായുള്ള ഒരുക്കമാണ് ഈ രാത്രിയില്‍.. എന്തിനാണ് സുവിശേഷം പ്രസംഗിക്കേണ്ടത്??
കര്‍ത്താവ് പറഞ്ഞ ഓര്‍ഡറില്‍ നമ്മള്‍ പരാചയപ്പെടുകയാണ്. കര്‍ത്താവിന്റെ വലിയ ചോദ്യമാണിത്. വിശ്വസിക്കുക എന്നാല്‍ ഹൃദയം കൊടുക്കുക എന്നാണ്. അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ വരികളാണിത്.

രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടേഴ്‌സിനേയും നെഴ്‌സുമാരെയും ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും ഉത്ഥാനം ചെയ്ത ഈശോയുടെ സ്വരവും സ്പര്‍ശനവും പ്രകടമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. വേദനിക്കുന്നവരില്‍ ഈശോയെ ഞാന്‍ കാണുന്നു. ചുരുങ്ങിയ വാക്കുകളില്‍ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചു. എങ്കിലും അതിന്റെ അര്‍ത്ഥം വളരെ വലുതായിരുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം. മോദി ട്വീറ്റ് ചെയ്തു.

 

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സെയിന്റ് ആൽഫോൻസാ മിഷനിൽ സിറോ മലബാർ ആരാധന ക്രമത്തിൽ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാദർ മാത്യു പിണക്കട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്ന് ദേവാലയ ഹാളിൽ ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.

ഫാ. ജോർജ്ജ് തോമസ് ചേലക്കൽ

കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ഏവരുടെയും ജീവനേയും ജീവിതങ്ങളെയും ആശങ്കാകുലരാക്കുന്ന ഈ വേളയിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിൻറെയും നാളുകളായ നോമ്പുകാലം സാങ്കേതികവിദ്യ അതിൻ്റെ പൂർണതയിൽ ഉപയോഗിച്ചുകൊണ്ട് യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു. ഇടവക അംഗങ്ങൾക്ക് വിശുദ്ധ കുർബാനയും വിശുദ്ധവാര കർമങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ് എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാവിലെയും വൈകുന്നേരവും അർപ്പിക്കപ്പെടുന്നു. നോട്ടിങ്ഹാം രൂപത അംഗങ്ങളായ തദ്ദേശീയരായ വിശ്വാസികൾക്ക് വൈകുന്നേരം ഇംഗ്ലീഷ് ഭാഷയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും ഫേസ്ബുക് പേജിൽ കൂടി തരപ്പെടുത്തിയിരിക്കുന്നു. നോട്ടിങ് രൂപതയിലെ മറ്റ് ഇടവകകളും ലെസ്റ്റർ മോഡൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നു.

ദേവാലയങ്ങൾ അടഞ്ഞു കിടക്കുന്ന ഈ വേളയിൽ സർക്കാരിൻ്റ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്‌ ഇടവകയിലെ പ്രിസ്ബിറ്ററി കുർബാനയ്ക്കായി ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസം അതിൻ്റെ ആഴത്തിൽ അനുഭവഭേദ്യമാകേണ്ട വിശുദ്ധവാര നാളുകളിൽ അവ എല്ലാ അർത്ഥത്തിലും ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ഈ സംഭരംഭത്തിനു ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽനിന്ന് വൻ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിച്ച ഡൗറി ഓഫ് മേരി പ്രാർത്ഥനകളിലും, വിശുദ്ധ ബലിയിലും തദ്ദേശീയരായ അനേകം വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി. വിശുദ്ധവാര കർമങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

Malayalm – www.facebook.com/gchelackal
English – www.motherofgodleicester.co.uk

വിശുദ്ധവാര കർമങ്ങളുടെ സമയക്രമം

5/04/2020 Palm Sunday: 10.30 a.m. Palm Sunday Mass English

04.00 p.m. Palm Sunday Mass Malayalam

6/04/2020 Monday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy Mass English

7/04/2020 Tuesday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy Mass English

8/04/2020 Wednesday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy Mass English

09/04/2020 Maundy Thursday:

09.00 a.m. Maundy Thursday service Malayalam & one Hour Adoration

06.30 p.m. Mass of the Lord’s Supper English

10/04/2020 Good Friday: 09.00 a.m. Good Friday Service Malayalam and Stations of the Cross.

03.00 p.m. Celebration of the Passion of the Lord English

11/04/2020 Holy Saturday: 09.00 a.m. Holy Mass Malayalam

06.30p.m. The Easter Vigil English

09.00p.m. Easter Eve Holy Mass Malayalam

12/04/2020 Easter Sunday: 10.30 a.m. Holy Mass English

No Malayalam Service

RECENT POSTS
Copyright © . All rights reserved