Spiritual

ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് വാര്‍ഷിക ധ്യാനം നാളെ വെള്ളിയാഴ്ച ആരംഭിക്കും. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക ധ്യാനം റവ. ഫാ.

ഫാ. ടോം ഓലിക്കരോട്ട്‌

ടോം ഓലിക്കരോട്ട് (തലശ്ശേരി അതിരൂപത) നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും. ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണിക്ക് അവസാനിക്കും. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തു മണിക്കാരംഭിച്ച് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. ധ്യാനത്തിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ചവരെയും കുമ്പസാരിക്കുന്നതിനുള്ള അവസരം

ഫാ. മാത്യൂ മുളയോലില്‍

ഉണ്ടായിരിക്കും. ധ്യാനം നടക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ടീമിന്റെ ധ്യാനവും പ്രത്യേക ശുശ്രൂഷകളും നടക്കും. ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വലിയ നോമ്പുകാലത്ത് നടക്കുന്ന ധ്യാനത്തിലും ശുശ്രൂഷകളിലും പങ്കെടുത്ത് ആത്മീയമായി വളരാനും അനുഗ്രഹം പ്രാപിക്കാനും എല്ലാ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.

ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുന്നു.

തിരുകര്‍മ്മങ്ങള്‍ 2.45ുാ ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു.
തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു.

ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വി ശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

നവമായ ഒരു പ്രേഷിത മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ മലബാര്‍ രൂപതയില്‍ ഒരുക്കിയിരിക്കുന്ന വലിയ നോമ്പുകാല ധ്യാനം ‘ഗ്രാന്‍ഡ് മിഷന്‍ 2019 ലെസ്റ്ററില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്നു. ധ്യാനത്തിന് ഒരുക്കമായുള്ള ‘ഹോം മിഷന്‍’ ഭവന സന്ദര്‍ശനം മാര്‍ച്ച് 23 ന് നടത്തുകയുണ്ടായി. കുടുംബങ്ങളെ പ്രത്യേകമായി ക്ഷണിക്കാനും പ്രാര്‍ത്ഥിച്ചു ഒരുക്കാനുമായാണ് ഹോം മിഷന്‍ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്.

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഫാദര്‍ സോജി ഓലിക്കല്‍ നേതൃത്വത്തില്‍ ധ്യാനം ഏപ്രില്‍ 15 മുതല്‍ നടത്തപ്പെടും. സെഹിയോന്‍ മിനിസ്ട്രി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ. എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ധ്യാനത്തിലേക്കും ശുശ്രൂക്ഷകളിലേക്കും ഏവരേയും വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സ്വാഗതം ചെയുന്നു.

വിലാസം:
Mother of God Roman Catholic Church
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
(0116) 287 5232

വിശുദ്ധവാര ധ്യാന സമയക്രമം

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മാര്‍ച്ച് മാസം 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ മംഗലവാര്‍ത്താ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pm പരിശുദ്ധ ജപമാല, 7.00pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

സന്ദര്‍ലാന്‍ഡ്: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഃഖവെള്ളിയാഴ്ച, ഏപ്രില്‍ 19, രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്‍ത്ഥനകള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. റോജി നരിതൂക്കില്‍ മുഖ്യകാര്‍മികത്ത്വം വഹിക്കും. ഉപവാസ ദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം നല്‍കുന്നതാണ്.

പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

വിലാസം:
Shrine Our Lady of Mount Grace,
Ruebury Lane, Osmotherley- DL6 3AP
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672, 07846911218

ഫാ. ഹാപ്പി ജേക്കബ്

‘കാണാതെ പോയ ആട്’ എന്ന ഭംഗിവാക്ക് നാം ആത്മീയ പ്രസംഗങ്ങളില്‍ തുടരെ കേള്‍ക്കുന്ന പദമാണ്. ദൈവ ഇഷ്ടങ്ങള്‍ അറിയുകയും എന്നാല്‍ അത് പാലിക്കാതെ പിന്നോക്കം മാറി നില്‍ക്കുന്ന സമൂഹത്തെയോ വ്യക്തിയെയോ ഈ വിശേഷണം കൊണ്ട് അര്‍ത്ഥമാക്കാവുന്നതാണ്. നാം ഓരോരുത്തരും ഈ വിളിക്ക് അര്‍ഹരുമാണ്. ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലുള്ളവരും വിദേശത്തുള്ളവരും ഈ കാലഘട്ടങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വാര്‍ത്ത വിവരണങ്ങളില്‍ നില്‍ക്കുകയാണല്ലോ. എവിടെയും സ്ഥാനാര്‍ത്ഥികള്‍ പരക്കം പായുകയാണ്. കണ്ടിട്ടുള്ളവരെയും, കാണാതിരുന്നിട്ടുള്ളവരെയും തേടിയുള്ള യാത്ര. തന്റെ വിജയമാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യമെങ്കില്‍ അതിന് വിഭിന്നമാണ് നാം ഇന്ന് ചിന്തിക്കുന്ന വിഷയം.

വി. മത്തായി സുവിശേഷം 15-ാം അദ്ധ്യായം 21 മുതല്‍ 31 വരെയുള്ള ഭാഗങ്ങള്‍. കര്‍ത്താവ് തന്റെ ആളുകള്‍ താമസിക്കുന്നിടത്ത് നിന്ന് പുറജാതികള്‍ പാര്‍ക്കുന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. സോര്‍ സീദോന്‍ പ്രദേശങ്ങള്‍ തിന്മയുടെയും അന്ധകാരത്തിന്റെയും ഇടങ്ങളായിട്ടാണ് കരുതുന്നത്. വിശ്വാസികളോ യഹൂദനോ കാണുവാന്‍ ഇടയില്ലാത്ത പ്രദേശത്ത് വെച്ച് ഒരു സ്ത്രീ വന്നു ‘അവനോട്’ കേണപേക്ഷിക്കുകയാണ്, തന്റെ മകളുടെ ബന്ധനത്തില്‍ നിന്ന് മോചനം നല്‍കണമെന്ന്. അവളുടെ വിശ്വാസം പരീക്ഷിക്കുവാന്‍ കര്‍ത്താവ് ശ്രമിക്കുമ്പോള്‍ അവള്‍ തന്നാലാവുന്നത് കാട്ടികൊടുക്കുവാന്‍ ശ്രമിക്കുന്നു. അവളുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവളുടെ മകളുടെ ബന്ധനം മാറ്റി സൗഖ്യം കൊടുക്കുന്നു.

ആട്ടിന്‍പ്പറ്റത്തിലുള്ള ആടിന്റെ മനോഭാവാണ് നമുക്കുള്ളത്. എന്നാല്‍ പുറജാതിക്കാരിയുടെ അടുത്തുവരുവാന്‍ പോലുമുള്ള വിശ്വാസം നമുക്കില്ല താനും. ഞാന്‍ വാതില്‍ക്കല്‍ ചെന്ന് മുട്ടുന്നു ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും വെളിപാട് 3:20. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോയെന്ന് കാണ്‍മാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്ന് നോക്കുന്നു. എല്ലാവരും പിന്‍വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായി തീര്‍ന്നു. നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല. 53-ാം സങ്കീര്‍ത്തനം 2-3 വാക്യങ്ങള്‍.

നമ്മുടെ പ്രവര്‍ത്തനവും ജീവിതവും മൂലം കൂട്ടം തെറ്റി പുറത്തായിരിക്കുന്നു. അങ്ങനെ പാപികളായ ഓരോരുത്തരുടെയും രക്ഷയ്ക്കായിട്ടാണ് മനുഷ്യപുത്രന്‍ കടന്നുവന്നത്. മനുഷ്യന്‍ സ്വന്തം നേട്ടത്തിനായി കാണാതെ പോയതിന്റെ പിറകെ പോകുന്നുവെങ്കില്‍ ദൈവം നമ്മുടെ വീണ്ടെടുപ്പിനായാണ് കാണാതെ പോയ ആടിനെ അന്വേഷിക്കുന്നത്. ഒരാട് നഷ്ടപ്പെടുമ്പോള്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനെയും മാറ്റി നിര്‍ത്തി അന്വേഷിച്ചിറങ്ങിയ ദൈവ പുത്രന്‍. നമ്മുടെ വിശ്വാസം ബലപ്പെടുവാനും വീണ്ടെടുപ്പിന്റെ അനുഭവം നമുക്ക് നല്‍കുവാനും വേണ്ടിയാണ് കാല്‍വരിയില്‍ ഭാഗമായത്.

നമ്മുടെ പ്രാര്‍ത്ഥനയില്‍ മറ്റനേകം പേര്‍ രക്ഷിക്കപ്പെടുവാന്‍ വിശ്വാസം ബലപ്പെട്ടേ മതിയാവുകയുള്ളു. അവിശ്വാസികളും അന്ധവിശ്വാസികളുമാണ് ഇന്ന് നാമും നമ്മുടെ ചുറ്റുമുള്ളവരുംയ പിന്നെ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭ്യമാകും. ഈ നോമ്പ് നമ്മുടെ മാനാസാന്തരത്തിലൂടെ ആട്ടിന്‍പ്പറ്റത്തില്‍ തിരികെ വരാന്‍ കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. വലിയ നോമ്പിന്റെ പകുതി ദാനങ്ങള്‍ നാനം പിന്നിടുവാന്‍ പോകുകയാണ്. ഇനിയെങ്കിലും മനസ്സുരുകി ഹൃദയവാതില്‍ മുട്ടുന്ന രക്ഷകനെ തിരിച്ചറിഞ്ഞ് അവന് വേണ്ടി ഹൃദയവാതില്‍ തുറന്നുകൊടുക്കുവാന്‍ കഴിയണം. ക്ഷണികവും ആനുകാലികവും നമ്മെ സ്വാധീനിക്കുന്നുവെങ്കില്‍ നിത്യതയുടെ അനുഭവങ്ങളും വഴികളും നാം എന്നേ സ്വായത്ഥമാക്കേണ്ടിയിരുന്നു.

ഈ നോമ്പ് അനുഗ്രഹമാകട്ടെ. ഒരാത്മാവിനെയെങ്കിലും നേടുവാന്‍ നമുക്ക് കഴിയട്ടെ. നമ്മുടെ വിശ്വാസം കണ്ടിട്ട് ഒരാളുടെ രോഗം സൗഖ്യമാകുവാന്‍ ഇടവരട്ടെ.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ്’ ഏപ്രില്‍ 6ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്റ്റ്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.

ഡബ്ലിന്‍:’അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും ‘(മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ‘ എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ‘ 2019 ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ അയര്‍ലണ്ടില്‍ നടക്കും.

അഭിഷേകാഗ്‌നി, സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്ഡം റവലേറ്റര്‍ മാഗസിന്റെ പേട്രണ്‍ ബിഷപ്പ്. അല്‍ഫോന്‍സ് കുള്ളിനന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഫാ.ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

PEGGY 00353871236639
SOPHY 00353877747226.
[email protected]
Address;
MAYNOOTH CAMPUS CONFERENCE & ACCOMMODATION.
MAYNOOTH, CO. KILDARE
IRELAND
W23 TW77.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോണ്‍ഫെറെന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജര്‍മ്മനി – സിമി 00491771804920
നെതര്‍ലന്‍ഡ്സ് -ജിജോ 0031631639970
സ്വിറ്റ്സര്‍ലന്‍ഡ് – ജോര്‍ജ് 0041789095085
സ്ലോവാക്യ – ലൂസിയ 00421902327216
പോളണ്ട് – ശരത് 0048579181271
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് – തോമസ് 00447967620435
യുകെ – ജേക്കബ് 0447960149670.

ബര്‍മിങ്ഹാം: യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ‘അലാബേര്‍’ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക.

യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുക വഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം.
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെന്നി +44 7740 818172.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: നോര്‍ത്താംടണ്‍ കേന്ദ്രമായി സീറോ മലങ്കര സഭയുടെ പുതിയ മിഷന്‍ കേന്ദ്രത്തിന് ആരംഭം കുറിച്ചു. നിത്യസഹായ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ മിഷന്‍ കേന്ദ്രം സഭയുടെ യു.കെയിലെ പതിനാറാമത്തെ മിഷന്‍ മിഷന്‍ സെന്ററാണ്. സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവയുടെയും അപ്പസ്‌തോലീക് വിസിറ്റേറര്‍ മാര്‍ തിയേഡോഷ്യസ് മെത്രാപ്പോലീത്തയുടെയും ആശീര്‍വാദത്തോടും അനുവാദത്തോടും ആരംഭംകുറിച്ചിരിക്കുന്ന പുതിയ സെന്ററില്‍ നോര്‍ത്താംടണിലെയും സമീപ പ്രദേശങ്ങളിലെയും മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

മിഷന്‍ കേന്ദ്രത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വി. കുര്‍ബാനയ്ക്ക് സഭയുടെ യു.കെ കോഡിനേറ്റര്‍ ഫാ. തോമസ് വടക്കുംമൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഓരോ മാസവും നാലാമത്തെ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് പുതിയ സെന്ററില്‍ വിശുദ്ധ കുര്‍ബാനയും മറ്റുപ്രാര്‍ത്ഥനാ ശുശ്രൂഷകളഉം ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്താംടണിലെ എല്‍വിസ് വേയിലുള്ള നിത്യസഹായ മാതാ ദേവായ്തിലേക്ക് തിരുക്കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നത്. പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍സണ്‍, മോനി എന്നിവര്‍ നേതൃത്വം നല്‍കുന്നതിനായി തെരെഞ്ഞെടുപ്പെട്ടു.

കുടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07846813781
മോനി: 0770131036

വിലാസം
Our Lady of Perpetual Church
Elwes way
Northampton NN3 9ea

Copyright © . All rights reserved