കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ചെറിയാൻ സാമുവേൽ ( 07460 499931) ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
വാല്താംസ്റ്റോ: – ലണ്ടനിലെ മരിയന് തീര്ഥാടന കേന്ദ്രമായ വല്താംസ്റ്റോയിലെ ( ഔവര് ലേഡി ആന്ഡ് സെന്റ് ജോര്ജ് പള്ളിയില്) ഒക്ടോബർ മാസം 30 -ാം തീയതി ബുധനാഴ്ച മരിയന് ദിനശുശ്രൂഷയും വി.യുദാ തദേവുസിന്റെയും സകലവിശുദ്ധരുടെയും തിരുനാളും ഒപ്പം ജപമാലമാസത്തിന്റെ സമാപനവും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്ക്കുന്നു.
6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്ബ്ബാന, തുടര്ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്ത്ഥന, എണ്ണ നേര്ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും,സകലവിശുദ്ധരുടെയും തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU
തിരുക്കര്മ്മളില് പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള് പ്രാപിക്കുന്നതിനായി ഈ മരിയന് ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
ക്രിസ്റ്റി അരഞ്ഞാണി
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് കോവൻട്രി റീജിയണൽ ബൈബിൾ കൺവെൻഷന് അതി വിപുലമായ ഒരുക്കങ്ങൾ കൺവൻഷൻ കമ്മിറ്റി ഭാരവാഹികളെയും കൺവീനർമാരായ റവ. ഫാ ടെറിൽ മുല്ലക്കര അച്ഛന്റെയും ജോയ് മാത്യുവിനെ യും നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു.
പ്രമുഖ വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ റവ. ഫാ ജോർജ്ജ് പനക്കൽ അച്ഛന്റെയും ഫാദർ ആന്റണി പറങ്കി മണ്ണിൽ അച്ഛന്റെയും രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാംപ്രിക്കൽ പിതാവിന്റെയും അതുപോലെ രൂപതയുടെയും റീജിയണിന്റെയും കീഴിലുള്ള വൈദികരുടെ കൂട്ടായ്മയും നടത്തപ്പെടുന്നു.
കുട്ടികളുടെ ആത്മീയ വിശ്വാസ വളർച്ചയ്ക്കും അതിലൂടെ സഭയെയും യേശുവിനെയും അറിയുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് ഫാദർ ജോസഫ് ഇടത്തിൽ നേതൃത്വം വഹിക്കുന്ന ശുശ്രൂഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി.
ഒക്ടോബർ 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകീട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. വചനപ്രഘോഷണവും ആരാധനയും പരിശുദ്ധമായ ദിവ്യബലിയും ഈ സമയങ്ങളിൽ നടത്തപ്പെടുന്നു. അതുപോലെ കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
ഉച്ച ഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വോളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കേണ്ടതാണ്.
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം ? ഈ തിരക്കുപിടിച്ച പ്രവാസ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കും പേരിനും പ്രശസ്തിക്കും മാറ്റ് ഇഹ ലോക സുഖങ്ങൾക്കും വേണ്ടി നമ്മൾ നെട്ടോട്ടം ഓടുമ്പോൾ ദൈവം തന്ന ദാനത്തെയും അവന്റെ കരുണയെയും സ്നേഹത്തെയും വിസ്മരിച്ച് നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് തിരിച്ച് ദൈവത്തിന്റെ വഴിയിലേക്ക് തിരികെ പോകുന്നതിനായി ഈ കൺവെൻഷൻ പ്രയോജനകരമാക്കാം. അതിനായി എല്ലാ കുടുംബങ്ങളെയും ബൈബിൾ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
എത്തിച്ചേരേണ്ട വിലാസം :
The new bingley hall
II hockley circus
hockley , birmingham
B18 5BE
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉത്ഘാടനത്തിന്റെയും , രൂപതയുടെ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെ മൂന്നാം വാർഷികവും , കൃതജ്ഞതാ ബലിയർപ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാർഷിക ബൈബിൾ കൺവെൻഷന്റെ ഭാഗമായി ഫാ. ജോർജ് പനക്കൽ അച്ചന്റെ നേതൃത്വത്തിൽ പ്രെസ്റ്റൻ റീജിയനിൽ നടന്ന ബൈബിൾ കൺവെൻഷന് ശേഷമാണ് ലളിതമായി നടന്ന ആഘോഷ പരിപാടികൾ നടന്നത് .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് എട്ടു റീജിയനുകളുടെയും പ്രതിനിധികൾ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചതിനെ തുടർന്ന്ഈ അടുത്തിടെ സഭയിൽ വിശുദ്ധരായി ഉയർത്തപ്പെട്ട മറിയം ത്രേസ്യായുടെയും , കർദിനാൾ ന്യൂമാന്റെയും ഛായാ ചിത്രങ്ങൾക്ക് മുൻപിൽ രൂപത വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് ,പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് ഫാ. സജി തോട്ടത്തിൽ എന്നിവർ തിരികൾ തെളിക്കുകയും തുടർന്ന് വിശുദ്ധ മറിയം ത്രേസ്യായുടേ തിരുശേഷിപ്പ് റെവ . ഫാ . ജോർജ് പനക്കൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു , തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ റീജിയനുകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളും ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ചു .”കർത്താവ് നിശ്ചയിച്ച സ്ഥാനത്തു വരാനുള്ള എളിമയുണ്ടാകണം ഓരോ ക്രിസ്ത്യാനിക്കും , അപ്പോൾ മാത്രമേ ഹൃദയം തുറക്കപ്പെടൂ , ഈശോ ഹൃദയം തുറക്കുന്നതും , മനസ് തുറക്കുന്നതും ,ചെവി തുറക്കുന്നതും വിശുദ്ധ കുർബാന മദ്ധ്യേ ആണ് . ഹൃദയ വാതിലുകളിൽ ഈശോ മുട്ടുമ്പോൾ അത് മനസിലാക്കുവാനും , ഈശോയിലേക്കു പൂർണ്ണമായി നൽകുവാനും നമുക്ക് കഴിയണം , കർത്താവ് കഴുകാതെ ആർക്കും അവിടുത്തെ ജീവനിൽ പങ്കുകാരാവാൻ സാധിക്കുകയില്ല. നമ്മൾ ആയിരിക്കേണ്ട സ്ഥലത്തു ആയിരിക്കേണ്ടവനൊപ്പം ആയിരിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യം .”വിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷ പ്രഘോഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു .
ഈ വർഷം ആദ്യ കുർബാന സ്വീകരണം നടത്തിയ രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാൽപതോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏയ്ഞ്ചൽസ് മീറ്റും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു . കുട്ടികൾക്ക് അഭിവന്ദ്യ പിതാവ് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു . രൂപത വികാരി ജെനെറൽ മാരായ റെവ ഫാ. ജോർജ് ചേലക്കൽ , റെവ. ഫാ. ജിനോ അരീക്കാട്ട് , കത്തീഡ്രൽ വികാരി റെവ . ഫാ. ബാബു പുത്തൻപുരക്കൽ , പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് റെവ ഫാ. സജി തോട്ടത്തിൽ , റെവ. ഫാ . ഫാൻസ്വാ പത്തിൽ , തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി . റെവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി .
പരിശുദ്ധ അമ്മയുടെ മാതൃവണക്കമായി ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിച്ച കൺവെൻഷൻ തിരുക്കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ.ജോസ് അന്ത്യാംകുളം, ജോസ് ഉലഹന്നാൻ, മാർട്ടിൻ ആന്റണി, അനിൽ ആൻ്റണി, ബാസ്ററ്യൻ, ജോമോൻ,ജീസൺ, ആൻ്റണി, ഡെൻസി, മാത്തച്ചൻ, കെവിൻ തുടങ്ങിയവർ നേതൃത്വം നൽകിയ മൂന്നാമത് ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ വിശ്വാസികൾ തിരുവചനങ്ങളിലൂടെ ആല്മീയ സാന്ത്വനവും, അനുഗ്രഹ സ്പർശവും, അഭിഷേകവുമായി ആല്മീയ സന്തോഷം നുകർന്നാണ് മടങ്ങിയത്.
ഓരോ സ്ഥലത്തും വി. കുർബാനക്ക് നേതൃത്വം നൽകുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചൽസ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതിൽ ഉത്സാഹിക്കണമെന്നു മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. വി. കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വൈദികർ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാർഷികആഘോഷങ്ങളുടെ ജനറൽ കോ ഓർഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.
പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻെറ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 29 ന് ബ്രിസ്റ്റോളിലെ ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ ആണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത് .
ഒക്ടോബർ 29 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രാർത്ഥന ദിനത്തിൽ ജപമാല , പ്രൈസ് ആൻഡ് വർഷിപ് , വചന പ്രഘോഷണം , പരിശുദ്ധമായ ദിവ്യബലി , കുമ്പസാരം , ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും . ബഹുമാനപ്പെട്ട പനക്കലച്ചനോടൊപ്പം കെന്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മറ്റു ആത്മീയ ഗുരുക്കന്മാരായ ഫാ. ജോസഫ് എടാട്ട് , ഫാ. ആന്റണി പറങ്കിമാവിൽ , ഫാ. ജോജോ മരിപ്പാട്ടു , ഫാ. ജോസ് വള്ളിയിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കെടുക്കും .
ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ബ്രി സ്റ്റോൾ കാർഡിഫ് റീജിയന്റെ ഡയറക്ടർ റെവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും മറ്റു വൈദികരും ആഹ്വാനം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് കണ്ടോത്ത് (SMBCR Trustee ) – 07703063836
റോയ് സെബാസ്റ്റ്യൻ (SMBCR Joint Trustee) – 07862701046
സെബാസ്ററ്യൻ ലോനപ്പൻ (STSMCC Trustee ) – 07809294312
ഷാജി വർക്കി ( STSMCC Trustee) – 07532182639
Venue Address
Fairfield High school
Bristol BS 7 9 NL