Spiritual

ബർമിങ്ഹാം : യുവതീയുവാക്കൾക്കായി സെഹിയോൻ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ” അലാബേർ ” സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു. സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലാണ് നടക്കുക .
ബർമിങ്ഹാം ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി അലാബേർ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം . https://www.youtube.com/watch?v=OwahrqqO8Js&feature=youtu.be

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ക്ഷണിക്കുന്നു.
ADRESS .
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതൽ വിവരങ്ങൾക്ക്‬.
ടെന്നി ‭+44 7740 818172‬.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെർബി: ഡെർബിഷെയറിലും ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘ഡെർബി തിരുനാൾ’ ഈ ഞായറാഴ്ച (ജൂലൈ 7 ) ഉച്ചകഴിഞ്ഞു 2: 00 മുതൽ ഡെർബിയിലെ ബർട്ടൻ റോഡിലുള്ള സെൻ്റ് ജോസഫ്‌സ് കാതോലിക്കാ ദേവാലയത്തിൽ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും ഡെർബി മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. ഗബ്രിയേൽ മാലാഖയുടെയും തിരുനാൾ ഈ വർഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്. മുൻപ്, ഡെർബിയിലും ബർട്ടൻ ഓൺ ട്രെൻഡിലുമുണ്ടായിരുന്ന രണ്ടു വി. കുർബാന കേന്ദ്രങ്ങൾ ഒരുമിപ്പിച്ചാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഡെർബി മിഷൻ രൂപീകരിച്ചത്. മിഷനായതിനു ശേഷമുള്ള ആദ്യ തിരുനാളെന്ന പ്രത്യേകതയും ഈ വർഷത്തെ തിരുനാളിനുണ്ട്.

ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക്‌ സെൻറ് ജോസഫ്‌സ് പള്ളി വികാരി റെവ. ഫാ. ജോൺ ട്രെഞ്ചാർഡ്‌ കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയുടെ പ്രാർത്ഥനാശുശ്രുഷകൾ നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു മിഷൻ ഡയറക്ടർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യകാർമ്മികനാകും. നോട്ടിംഗ്ഹാം രൂപതയിലെ ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടുകൂടിയാണ് തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകുന്നത്.

തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാർക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി തിരുനാൾ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നു വരുന്നു.

മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡെർബിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാൾ നടക്കുന്ന ദൈവാലയത്തിൻ്റെ അഡ്രസ്: St. Joseph’s Roman Catholic Church, Burton Road, Derby, DE 1 1TJ.

ഷിബു മാത്യൂ
ഭൂമിയിടപാട്. കണ്ണില്‍ മണ്ണിടാന്‍ ഒരു തന്ത്രം മാത്രം. ചങ്ങനാശ്ശേരി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വ്യക്തിപരമായി തകര്‍ക്കാന്‍ സഭയെ കൂട്ടുപിടിച്ച് നടത്തുന്ന ഗൂഡാലോജനയുടെ പ്രതിഫലനം. ഇന്നലെ നടന്ന വിമത വൈദീകരുടെ സമ്മേളനം അത് തെളിയ്ക്കുന്നു. ( വൈദീകര്‍ അല്‍മായര്‍ക്ക് പ്രാര്‍ത്ഥനയാകണം)

മാര്‍. ആന്റണി പടിയിറ.
ചങ്ങനാശ്ശേരിക്കാരന്‍. അതിലുപരി സീറോ മലബാര്‍ സഭയെ നയിക്കാന്‍ പരിശുദ്ധ സിംഹാസനം നിയോഗിച്ച അഭിവന്ദ്യ കര്‍ദ്ദിനാള്‍. പിതാവിന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവ് സമ്മാനിച്ചതും അങ്കമാലിക്കാര്‍!
ഇത് പരസ്യമായ രഹസ്യം !

ഭൂമിയിടപാടുമായി അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്കമാലി വൈദീക സമൂഹത്തിലെ പ്രഗല്ഭരാണ് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഓരോ സീറോ മലബാര്‍ വിശ്വാസികള്‍ക്കും പകല്‍ പോലെ വ്യക്തമാണ്. കാലം അത് തെളിയ്ചിട്ടുണ്ട്. പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയോടുള്ള ഇവരുടെ അസൂയ ചെറുതൊന്നുമല്ല താനും! അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിനോടു കാണിച്ചതും ഓര്‍ക്കേണ്ടതുണ്ട്.

സീറോ മലബാര്‍ സമൂഹത്തെ ആദ്ധ്യാത്മിക വഴിയില്‍ ഒരു ദീപശിഖയായി തെളിയ്ച്ച് നിര്‍ത്തേണ്ട സഭാനേതൃത്വവും വൈദീകരും വിശ്വാസികള്‍ക്ക് നല്‍കുന്ന തെറ്റായ സന്ദേശമാണ് പരിശുദ്ധ സിംഹാസനത്തിന്റെ കല്പനയോടുള്ള അനാദരവും വിയോജിപ്പും.
കര്‍ത്താവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായ വൈദീകര്‍ തങ്ങളുടെ ആധ്യാത്മീക നേതൃത്വത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാരായ അല്‍മായര്‍ സഭയിലെ ഈ പുഴുക്കുത്തിനെതിരെ ശക്തമായി പ്രതികരിച്ചാല്‍ എന്താണ് തെറ്റ്?

മണ്‍മറഞ്ഞ അല്‍മായരായ പൂര്‍വ്വീകരുടെ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന സീറോ മലബാര്‍ സഭയുടെ വളര്‍ച്ച എന്ന് വിമത വൈദീകര്‍ മനസ്സിലാക്കണം. പിടിയരി സൂക്ഷിച്ചും ഉല്‍പ്പറ്റന്നപ്പിരിവ് കൊടുത്തും പതാരം കൊടുത്തും ഏറ്റവും നല്ല ഫലം കായ്ക്കുന്ന തെങ്ങിലെ തേങ്ങ കൊടുത്തും അല്‍മായര്‍ വളര്‍ത്തിയ സീറോ മലബാര്‍ സഭ വൈദീകരായ നിങ്ങളുടെ കര്‍മ്മഫലം കൊണ്ട് നശിപ്പിക്കരുത്. പ്രാര്‍ത്ഥിച്ച് മരണം കാത്ത് കിടക്കുന്ന അല്‍മായര്‍ക്ക് ഒരു പക്ഷേ ഇത് എന്താണന്നു പോലും അറിയില്ല.

വിഷയം ഇതൊന്നുമല്ല.
പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയെ അംഗീകരിക്കാന്‍ അങ്കമാലിക്ക് കഴിയുന്നില്ല. എന്തുകൊണ്ട്?
അമ്പതു ലക്ഷത്തോളും വരുന്ന സീറോ മലബാര്‍ വിശ്വാസികളെ ഭിന്നിപ്പിച്ച് നിര്‍ത്തിയാല്‍ അങ്കമാലി എന്തു നേടും?
എന്താണ് അവരുടെ ലക്ഷ്യം?

ഒന്നോര്‍ക്കുക…
അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് നിത്യാനന്ദ സൗഭാഗ്യത്തില്‍ ഈശോയോടൊപ്പം എത്തിച്ചേരുന്നതിനപ്പുറം എന്ത് സ്വപ്നങ്ങളാണുള്ളത്?
അതും അദ്ദേഹത്തിന്റെ ഈ പ്രായത്തില്‍??!!

ആത്മാഭിഷേകം നിറയുന്ന  ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ  യുകെ  ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ദേശ ഭാഷാ വ്യത്യാസമില്ലാതെ  ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ബർമിങ്ഹാമിൽ നടക്കും .ജൂലൈ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ്‌ സ്രാമ്പിക്കൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ.ഗ്ലാഡ്‌സൺ ദെബ്രോ , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകൻ ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് ‌ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.

അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും  കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

ടീനേജുകാർക്കായി  പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .

ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന്‌  രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ജോൺസൻ ‭07506 810177‬

അനീഷ്.07760254700

ബിജുമോൻ മാത്യു ‭07515 368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.

ബിജു എബ്രഹാം ‭07859 89026

ബർമിങ്ഹാം: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ” അലിഖിത വചനത്തിന് ” അടിവരയിടുന്ന പ്രവർത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി പ്രത്യേക അവധിക്കാല ബൈബിൾ കൺവെൻഷൻ “ഡോർ ഓഫ് ഗ്രേസ് ” ജൂലൈ 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടത്തുന്നു. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.  കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.

യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ ‭07735 443778

ഫാ. ബിജു കുന്നയ്‌ക്കാട്ട്

നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘നോട്ടിങ്ഹാം തിരുനാൾ’ ഈ ശനിയാഴ്ച (ജൂലൈ 6) രാവിലെ 9: 30 മുതൽ നോട്ടിംഗ്ഹാമിലെ ലെൻടെൻ ബൂളിവാർഡിലുള്ള സെന്റ് പോൾസ് കാതോലിക്കാ ദേവാലയത്തിൽ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും നോട്ടിങ്ഹാം മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. യോഹന്നാന്റെയും തിരുനാൾ ഈ വര്ഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 9: 30 ന് റെവ. ഫാ. ഡേവിഡ് പാൽമർ കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയും വി. അൽഫോൻസാമ്മയോടുള്ള നൊവേനയുടെ അവസാന ദിവസത്തെ പ്രാർത്ഥനകളും നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. മുഖ്യകാർമ്മികനാകും. റെവ. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ എസ്. ഡി. വി. (ബെർമിംഗ്ഹാം) തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടുകൂടിയാണ് തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകുന്നത്.

തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാർക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി മിഷനിലെ വിവിധ വാർഡുകളിൽ വാർഡ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ വി. അൽഫോൻസാമ്മയോടുള്ള നൊവേന നടന്നു വരുന്നു.

മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നോട്ടിംഗ്ഹാമിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാൾ നടക്കുന്ന ദൈവാലയത്തിൻ്റെ അഡ്രസ്: St. Paul’s Roman Catholic Church, Lenton Boulevard, Nottingham, NG7 2BY.

വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിൽ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി ഇരുപതു ദിനം മാത്രം. തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരുവാനും, തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികനുമായി ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.

മൂന്നാമത് സീറോ മലബാർ തീർത്ഥാടനം ഈവർഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയാണ്. തീർത്ഥാടകരായി വന്നെത്തുന്ന ആയിരക്കണക്കിന് മരിയ ഭക്തർക്ക്‌ വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ തീർത്ഥാടന കമ്മിറ്റിക്കുവേണ്ടി അറിയിച്ചു.

പരിശുദ്ധ അമ്മ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം സ്വന്തം അഭിലാഷ പ്രകാരം യു കെ യിലേക്ക് പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലേക്കുള്ള മൂന്നാമത് സീറോ മലബാർ തീർത്ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവുമ്പോൾ അതിൽ ഭാഗഭാക്കാകുവാൻ യു കെ യിലെ മുഴുവൻ മാതൃ ഭക്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

12:45 നു ആരംഭിക്കുന്ന മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമാവും. തീർത്ഥാടനത്തിനേറ്റവും പിന്നിലായി വാൽസിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാർമ്മികൻ മാർ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാർ ജോസഫ് പിതാവ് മുഖ്യ കാര്മ്മികത്വം വഹിക്കും. സീറോ മലബാർ വികാരിജനറാൾമാരും, വൈദികരും സഹ കാർമ്മികരായി പങ്കു ചേരും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ മലയാളികൾക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോൾചെസ്റ്റർ കമ്മ്യുനിട്ടിഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ അഭീഷ്‌ഠ പ്രകാരം ഉള്ള സ്വാദിഷ്ടമായ വിവിധ കേരള നാടൻ ഭക്ഷണങ്ങൾ ചൂടോടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് പ്രമുഖ കേറ്ററിംഗ് കമ്പനിയെ ഔദ്യോഗികമായി നിയോഗിച്ചതായി കമ്മിറ്റി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

 

 

ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ് : എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ സീറോ മലബാർ മിഷൻ കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂർവമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ അഭൂതപൂർവമായ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടത്തപ്പെട്ട ഇടവകദിനം.
എയ്‌ൽസ്‌ഫോർഡ്  ഡിറ്റൻ കമ്യൂണിറ്റി ഹാളിൽ രാവിലെ 10.30 ന് അർപ്പിക്കപ്പെട്ട വിശുദ്ധകുർബാനയ്ക്കു ശേഷം സൺഡേസ്കൂൾ ഹെഡ് ടീച്ചർ ശ്രീ ലാലിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് റവ.ഫാ. ടോമി എടാട്ട്  ഇടവകദിനം ഔദ്യോഗികമായി ഉദഘാടനം   ചെയ്തു. ട്രസ്റ്റിമാരായ ജോഷി ആനിത്തോട്ടത്തിൽ, ജോബി ജോസഫ്, അനൂപ് ജോൺ, എലിസബത്ത് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മിഷനിലെ എല്ലാ കുടുംബങ്ങളുടെയും സജീവപങ്കാളിത്തത്തോടെ ഒരുക്കിയ ഫുഡ് ഫെസ്റ്റിവൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സൃഷ്ടിച്ചത്. നാല്പതിലധികം വരുന്ന വ്യത്യസ്തമായ വിഭവങ്ങൾ പരസ്പരം പങ്കുവച്ചപ്പോൾ വിവിധങ്ങളായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്. രാവിലത്തെ ഭക്ഷണത്തിനു ശേഷം കുടുംബങ്ങളുടെ പരിചയപ്പെടലും, ചോദ്യോത്തരവേളകളും, ചർച്ചകളും നടന്നു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച  ഫൺ ഗെയിമുകളും ഇൻഡോർ മത്സരങ്ങളും അത്യധികം  ആസ്വാദ്യകരമായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നറുക്കെടുപ്പിൽ വിജയികളായ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തികച്ചും നവ്യമായ അനുഭവം സമ്മാനിച്ച ഇടവകദിനാഘോഷങ്ങൾക്കും ഫുഡ് ഫെസ്റിവലിനും ട്രസ്റ്റിമാരായ അനൂപ് ജോൺ, ജോബി ജോസഫ്, ജോഷി, എലിസബത്ത് ബെന്നി, ഫുഡ് കമ്മറ്റി അംഗങ്ങളായ സാജു മാത്യു, ലിജോ സെബാസ്റ്റ്യൻ, ബിനു മാത്യു, ജോസ് മാനുവൽ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് ഒരുക്കിയിരുന്ന ലഘുഭക്ഷണത്തിനു ശേഷം ഏഴുമണിയോടുകൂടിഇടവകദിന ആഘോഷങ്ങൾക്ക് സമാപനമായി.
.

 

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ജൂലൈ 3 – ബുധനാഴ്ച  മരിയന്‍ ദിനവും ദുക്റാന തിരുന്നാളും എണ്ണനേര്‍ച്ച ശുശ്രൂഷയും ആദരണീയനായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

.

മാഞ്ചസ്റ്റർ:- യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റി. ഇന്നലെ വൈകുന്നേരം മൂന്നിന് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകളെ തുടർന്നാണ് കെടിയേറ്റം നടന്നത്. കെടിയേറ്റത്തിന് ശേഷം റവ. ഫാ. മൈക്കൾ ഗാനൻ ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിച്ചു. റവ.ഫാ.ജോസ് അഞ്ചാനിക്കൽ വി.അൽഫോൻസാമ്മ യുടെ നൊവേന അർപ്പിച്ചു. പ്രസുദേന്തി വാഴ്ചയും ഉണ്ടായിരുന്നു. പൗരോഹൃത്തിന്റെ നാല്പത് വർഷം പിന്നിടുന്ന ഫാ.മൈക്കൾ ഗാനന് സീറോ മലബാർ കമ്യൂണിറ്റിയുടെ ഉപഹാരം വികാരി ഫാ.ജോസ് അഞ്ചാനിക്കൽ കൈമാറി.

ഇന്ന് വൈകുന്നേരം നാലിന് ഗ്രേറ്റ് ബ്രിട്ടൻ
രൂപതാ ചാൻസലർ റവ.ഫാ മാത്യു പിണക്കാട്ട് ദിവ്യബലി അർപ്പിച്ച് നൊവേനയ്ക്ക് നേതൃത്വം കൊടുക്കും. ജൂലൈ 6 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാസിക്കൽ മുഖ്യ കാർമികനായി തിരുന്നാളാഘോഷങ്ങൾ നടക്കും.

ശനിയാഴ്ച വൈകുന്നേരം തിരുന്നാളിനോടനുബന്ധിച്ചുള്ള സ്റ്റേജ് ഷോ വിഥിൻഷോ ഫോറം സെൻറിൽ അരങ്ങേറി. വിഥിൻഷോ ഫോറം സെൻററിലെ കാണികളെ ഇളക്കിമറിച്ച് അത്യുഗ്രൻ പെർഫോർമൻസുമായി താരങ്ങൾ വേദിയും മനസ്സും കീഴടക്കി. അറാഫത്ത് കടവിൽ നേതൃത്വം കൊടുത്ത കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ടീമിൽ പ്രശസ്ത പിന്നണി ഗായകരായ സാം ശിവ, സുമി അരവിന്ദ് എന്നിവർ മലയാളം തമിഴ് ഗാനങ്ങളാലപിച്ച് കാണികളുടെ മനം കവർന്നപ്പോൾ സ്വിസ്വർലാൻഡിൽ നിന്നുമുള്ള അനുഗ്രഹീത ഗായകൻ ബെന്നി മുക്കാടൻ മലയാളഗാനങ്ങളാലപിച്ച് വേദി കീഴടക്കി. കോമഡിയും വൺ മാൻ ഷോയുമായി ടി വി താരങ്ങളായ റെജി രാമപുരം, ഷിനോ പോൾ എന്നിവരും അണിചേർന്നപ്പോൾ മാഞ്ചസ്റ്റർ അടുത്ത് കണ്ട ഏറ്റവും
മനോഹരമായതും, മാഞ്ചസ്റ്റർ തിരുന്നാളിൽ ഇതുവരെ നടത്തിയതിൽ ഏറ്റവും മികച്ചതും കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചതുമായ സ്റ്റേജ് ഷോ ആയി ഇന്നലെ നടന്ന പ്രോഗ്രാം.

ഇടവക വികാരിയും മാഞ്ചസ്റ്റർ റീജിയൻ കോർഡിനേറ്ററും അനുഗ്രഹീത ഗായകനുമായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ആലപിച്ച സത്യനായകാ…. എന്ന പ്രസിദ്ധമായ ഭക്തിഗാനത്തോടെയാണ് ഗാനമേളക്ക് തുടക്കം കുറിച്ചത്. തുടർന്ന് മെലഡി യിൽ തുടങ്ങി അടിപൊളി ഗാനങ്ങളിലേക്ക് കത്തിക്കയറിയതോടെ കാണികളൊന്നാകെ ഇളകി മറിഞ്ഞു. ഇടവേള ഒന്നുമില്ലാതെ നാല് മണിക്കൂർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോയിൽ ഇടവകയിലെ കുട്ടികൾ കൂടി ചേർന്നപ്പോൾ പൊടി പൂരമായി മാറി പരിപാടികൾ. ഗായകരെ ആവേശത്തിലാക്കി കാണികളൊന്നാകെ ഇളകി മറിഞ്ഞപ്പോൾ, ആസ്വാദകരെ നിറഞ്ഞാടാൻ ഗായകരും പരമാവധി പരിശ്രമിച്ചു. ഓർക്കസ്ട്ര ടീമിൽ മനോജ് ശിവ, സാബു ജോസ്, ബേബി കുര്യൻ, രാജേഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ഫോറം സെന്ററിൽ ട്രസ്റ്റി ബിജോയ് കലാകാരൻമാരെയും കാണികളെയും സ്വാഗതം ചെയ്തതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് റവ.ഫാ. മൈക്കൾ ഗാനൻ, ഇടവക വികാരി റവ.ഫാ ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ സിബി ജെയിംസ്, ജോബി തോമസ്, ബിജോയ് മാത്യു, കലാകാരൻമാർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ യഥാക്രമം സിമി, ബിജു ആന്റണി, സേവ്യർ തോമസ് ഒന്ന് മുതൽ മൂന്ന് വരെ സമ്മാനങ്ങൾ നേടി. പരിപാടിക്കൊടുവിൽ സിബി ജെയിംസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഇന്ന്
ജൂലൈ ഒന്ന് തിങ്കളാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിയിൽ മുഖ്യകാർമികനാകും. നാളെ
ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേൻ ലത്തീൻ റീത്തിൽ ഇംഗ്ലീഷ് കുർബാന അർപ്പിക്കും.
ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. സജി മലയിൽ പുത്തൻ പുരയിൽ ദിവ്യബലിക്ക് മുഖ്യകാർമികനാകും.
ജൂലൈ നാലിന് സീറോ മലങ്കര റീത്തിൽ റവ.ഫാ രഞ്ജിത്ത് മടത്തിറമ്പിൽ ദിവ്യബലി അർപ്പിക്കും.
ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ.ആൻറണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അർപ്പിക്കും.
എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുഖ്യ കാർമ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ.ജോസഫ് ഡ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതാടെ
അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്സ് ജോസ് മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വദേശിയരും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളിൽ നടക്കും. പ്രദക്ഷിണത്തിൽ മാർ.തോമാശ്ലീഹായുടെയും, വി.അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. പ്രദക്ഷിണത്തിന് റിഥം ഓഫ് വാറിംഗ്ടൺ ടീമിന്റെ ചെണ്ടമേളം, ഐറിഷ് ബാന്റ് എന്നിവ അകമ്പടിയേകും. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹ വിരുന്നോടെയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളാഘോഷങ്ങൾ സമാപിക്കുന്നത്.

യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതു മുതൽ ഓരോ വർഷം ചെല്ലുംതോറും കൂടുതൽ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റർ തിരുനാൾ.

വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരും പാരീഷ് കമ്മിറ്റിയംഗങ്ങളും ചേർന്ന 101 അംഗ കമ്മിറ്റിയാണ് തിരുനാളിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
സിബി ജെയിംസ് – 07886670128
ജോബി തോമസ് – 07985234361
ബിജോയി മാത്യു – 07710675575

ദേവാലയത്തിന്റെ വിലാസം –
ST .ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR

 

Copyright © . All rights reserved