ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സെയിന്റ് ആൽഫോൻസാ മിഷനിൽ സിറോ മലബാർ ആരാധന ക്രമത്തിൽ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാദർ മാത്യു പിണക്കട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്ന് ദേവാലയ ഹാളിൽ ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.





പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബമൊന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന ‘രൂപതാ ഏകദിന ബൈബിൾ കൺവൻഷന്റെ’ ഈ വർഷത്തെ ശുശ്രുഷകൾക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. എന്നിവർ നേതൃത്വം നൽകും. രൂപതയുടെ എട്ടു റീജിയനുകളിലായി ഒക്ടോബർ 22 മുതൽ 30 വരെയാണ് ഈ ഏകദിന ബൈബിൾ കൺവെൻഷനുകൾ നടക്കുന്നത്.
“തിരുസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിൽനിന്നു മാറ്റിനിർത്താനാവാത്തതും ഈ പാരമ്പര്യത്തിലൂടെതന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിൻറെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേൾക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തിൽ അനുഭവമാക്കുകയും ചെയ്യണ”മെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനത്തിൻറെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എല്ലാ വർഷവും ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ‘ദൈവഹിതത്തെക്കുറിച്ചു ശരിയായ അറിവില്ലെങ്കിൽ, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയിൽ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണ’മെന്നും വി. പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.
കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങൾക്ക് കേരളസഭയിൽ തുടക്കമിടുന്നതിൽ ദൈവകരങ്ങളിൽ ശക്തമായ ഉപകരണമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. യാണ് ഇത്തവണ വചനപ്രഘോഷണവേദികളിൽ പ്രധാന പ്രസംഗകനായി ദൈവസന്ദേശമറിയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എട്ടു റീജിയനുകളിലും ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ നിന്നും സാധിക്കുന്നത്ര ആളുകൾക്ക് അതാത് റീജിയനുകളിലെ കൺവെഷനിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വൈദികർക്കും കൈക്കാരൻമാർക്കും കമ്മറ്റി അംഗങ്ങൾക്കും മാർ ജോസഫ് സ്രാമ്പിക്കൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ റീജിണനിലും നടക്കുന്ന ഏകദിന കൺവെൻഷൻറെ വിശദ വിവിരങ്ങൾ ചുവടെ ചേർക്കുന്നു:
Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain
Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).
Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).
Date: Friday, 25th October 2019; Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).
Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).
Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).
Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).
Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).
Date: Wednesday, 30th October 2019; Region: Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).
ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: എയ്‌ൽസ്‌ഫോർഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാർ മിഷനിൽ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂൺ 30 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘടനം ചെയ്ത് ആശീർവദിച്ച സെന്റ് പാദ്രെ പിയോ മിഷൻ എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ പ്രത്യേക സംരക്ഷണത്താൽ അത്യഭൂതപൂർവമായ ആത്മീയ വളർച്ചയുടെ പാതയിലാണ്. ജില്ലിങ്ങ്ഹാം, സൗത്ബ്‌റോ, മെയ്‌ഡ്‌സ്റ്റോൺ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം കുടുംബങ്ങളാണ് ഈ മിഷന്റെ ഭാഗമായുള്ളത്.
രാവിലെ 10.30 ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാനയോടുകൂടി ഇടവകദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഇടവകാംഗങ്ങൾ എല്ലാവരും ചേർന്ന് പാകം ചെയ്ത് എത്തിക്കുന്ന വിവിധതരം ഭക്ഷണവിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം 12 .45 ന് സൺഡേസ്കൂൾ ഹെഡ് ടീച്ചർ ശ്രീ ലാലിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ . റവ. ഫാ. ടോമി എടാട്ട് ഇടവക ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘടനം നിർവഹിക്കും. ട്രസ്റ്റിമാരായ ശ്രീ ജോബി ജോസഫ്, അനൂപ് ജോൺ, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, എലിസബത്ത് ബെന്നി, ദീപ മാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് മിഷനിലെ കുടുംബങ്ങളുടെ പരിചയപ്പെടൽ, ഗ്രൂപ്പ് ചർച്ച എന്നിവ ഉണ്ടായിരിക്കും.
ഉച്ചഭക്ഷണത്തിനു ശേഷം സൺഡേസ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. ഇടവകദിനത്തോടനുബന്ധിച്ച് മെയ് മാസത്തിൽ നടത്തിയ ബൈബിൾ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം 7 മണിയോടുകൂടി ഇടവകദിനാഘോഷങ്ങൾക്ക് സമാപനമാകും. ഇടവകദിനനഘോഷങ്ങളിലും ഫുഡ് ഫെസ്‌റ്റിവലിലും പങ്കുചേരാൻ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങളായ സാജു, ബിനു, ലിജോ എന്നിവർ അറിയിച്ചു.
ബെർമിങ്ഹാം : ആഗോള കത്തോലിക്കാ സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവനും മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബെർമിങ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൺ ഏഴാമത് കൺവെൻഷൻ വോൾവർഹാംറ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജനങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ പ്രത്യേക പ്രതിനിധിയായി കൺവെൻഷനിൽ പങ്കെടുത്ത അപ്പോസ്തോലിക്ക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ത്രിതൈ്വക ദൈവത്തിന്റെ മാതൃകയിൽ ഒരേമനസ്സോടെ കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സഭയുടെ യുകെ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചു. ബെർമിങ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ-ഓർഡിനേറ്റർ മോൺസിഞോർ ഡാനിയേൽ, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൺ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കൺവെൻഷൻ കതോലിക്കാ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോൺസിഞോർ ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറമ്പിൽ, ഫാ. ജോൺ അലക്സ്, ഫാ. ജോൺസൺ മനയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തീയോഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയമാണ് പ്രാർത്ഥനയ്ക്കും പഠനത്തിനുമായി വിധേയമാക്കിയത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന് – ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയാ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാം സ്ഥാനത്തിന് അർഹരായി. സെന്റ് മേരിസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സൺഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയോഡേഷ്യസിൽ നിന്ന് സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജി.സി.സി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൺവൻഷനിൽ പങ്കാളികളായി. സഭാ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ മലങ്കര കാത്തലിക് കൗൺസിൽ രണ്ടു ദിനങ്ങളിലെ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് മുഖ്യപങ്കുവഹിച്ചു.


UK യിലെമ്പാടും 51 യൂണിറ്റുകൾ സ്ഥാപിച്ചു കൊണ്ട് വളർച്ചയുടെ കൊടുമുടി താണ്ടി, UKയിലെ ഏറ്റവും വലിയ സ്വാധീനശക്തിയായി നിലകൊള്ളുന്ന പ്രസ്‌ഥാനമാണ് UKKCA. എല്ലാ വർഷവും നടത്തുന്ന വാർഷിക കൺവെൻഷൻ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ആഘോഷമാണ്. ഏകദേശം 5000ത്തിനും – 6000 ത്തിനും ഇടയിൽ ജനം ഒഴുകി എത്തുന്നത് ഇപ്പോഴും ഒരു വിസ്മയമാണ്. എല്ലാ വർഷവും കൂടുതൽ ആകർഷണീയത കൈവരിക്കുവാനായി പല വ്യത്യസ്തതകളും പരീക്ഷിക്കാറുണ്ട്. നാട്ടിൽ നിന്നും സംഗീത – ഹാസ്യ വിഹായസ്സിലെ മിന്നും താരങ്ങളെ കൊണ്ടുവന്നു പരിപാടി അവതരിപ്പിക്കുവാനാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മറ്റിയുടെ തീരുമാനം. ഞങ്ങളോട് സഹകരിക്കുന്ന സ്പോൺസർമാരും ഇപ്രാവശ്യം വളരെ ആവേശത്തിലാണ്, പ്രത്യേകിച്ച് എല്ലാ വർഷവും ഞങ്ങളോട് സഹകരിച്ചു കൊണ്ടിരിക്കുന്ന Allied Group.
1) ALLIED FINANCE AND MORTGAGE – our mega sponsor since 2011
2) ASHIN CITY TOURS AND TRAVELS – our grand sponsor
3) CARE CREW GLOBAL (NURSING RECRUITMENT AGENCY )
4) JACOB CATERING – COVENTRY
5) VESTA MED, STUDY MEDICINE IN BULGARIA
6) DIRECT ACCIDENT CLAIM ASST. SHOY CHERIYAN
7) MUTHOOT FINANCE – LONDON
8) TRINITY INTERIERS
9) NAS SUPPER WHIPPY ICE CREAM

നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ലെസ്റ്റർ ബ്യൂമാനോർ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂൺ 15 , 16 തീയതികളിൽ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം
സുദർശനം -വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി .
പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ സുദർശനം – പ്രവാസി ഭക്ത സമൂഹത്തിനു ഒരു പുതിയ അനുഭവമായി. സാമ്പ്രദായികമായ ചട്ടക്കൂടുകളിൽ നിന്നും വ്യത്യസ്തമായി ജൂൺ 15 രാവിലെ തുടങ്ങിയ പരിപാടികൾ കൃത്യമായ സമയനിഷ്ഠയോടെ കുട്ടികൾക്കും മുതിർന്നവർക്കും മാനസികമായ ഉണർവിന്, യോഗചര്യ, ധ്യാനം, ശാരീരികമായ വ്യായാമത്തിനു പല തരത്തിലുള്ള കായിക വിനോദങ്ങൾ ഇവയ്‌ക്കെല്ലാം ഉപരിയായി ഓരോ വിഭാഗത്തിനുമുള്ള ആചാര്യ പ്രഭാഷണങ്ങൾ, സംശയ നിവാരണം, ഗുരുകുലം ശൈലിയിലുള്ള ക്‌ളാസ്സുകൾ എന്നിങ്ങനെ തികച്ചും പുതുമയാർന്ന രീതിയിലൂടെ പങ്കെടുത്ത കുടുംബങ്ങൾക്കെല്ലാം മറക്കുവാനാകാത്ത ഒരു നല്ല അനുഭവമായിരുന്നു എന്ന് യുകെയുടെ പല ഭാഗങ്ങളിൽ നിന്നുമായി ഈ പരിപാടിയിൽ പങ്കെടുത്ത ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

വളർന്നു വരുന്ന തലമുറയ്ക്ക് എങ്ങിനെ ആയിരിക്കണം ഒരു നല്ല മാതാവും, പിതാവും എന്നും അതുപോലെതന്നെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളിൽ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നും പങ്കു വെക്കുവാനുള്ള ഒരു നല്ല വേദി ഒരുക്കിയതിൽ നാഷണൽ
കൗൺസിലിന്റെ പങ്കിനെ സന്തോഷത്തോടെ പല കുടുംബങ്ങളും പ്രശംസിച്ചു. സാധാരണ ഒന്നോ രണ്ടോ മണിക്കൂർ പ്രഭാഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനായി നാഷണൽ കൗൺസിൽ ഇനിയും മുൻകൈ എടുക്കണമെന്ന് പല കുടുംബങ്ങളും അഭിപ്രായപ്പെട്ടു.
വളർന്നു വരുന്ന യുവ തലമുറയുടെ കലാപരമായും സാമൂഹികപരമായും ഉയർച്ചയെ ലക്ഷ്യമാക്കിയുള്ള സംസ്‌കൃതി പോലുള്ള കല മാമാങ്കങ്ങൾക്കു യുകെയിലെ ഹൈന്ദവ കുടുംബാംഗങ്ങൾ സംഘടനാ, വ്യക്തി താല്പര്യങ്ങൾക്കതീതമായി “ഇത് എന്റെ കുഞ്ഞുങ്ങളുടെ മനസികാപരവും സാമൂഹികപരവുമായുള്ള ഉന്നമനത്തിനു വേണ്ടിയുള്ളതാണ്” എന്ന്മനസ്സിലാക്കിപങ്കെടുക്കേണ്ടതാണെന്നു പൂജനീയ സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടു . (https://www.youtube.com/watch?v=u3hWFT1VTCs)

ഈ വരുന്ന ജുലൈ 6നു രാവിലെ ഒൻപത് മണി മുതൽ ബർമ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും പ്രതിഭകളും മാറ്റുരയ്‌ക്കുന്നു .
ജൂലൈ 6നു രാവിലെ 8 നും 9 നും ഇടയിലായി മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ്. ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു . പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി .
ജുലൈ 6നു വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി ശ്രീ രാജമാണിക്യം IAS, ശ്രീമതി നിശാന്തിനി IPS എന്നിവർ പങ്കെടുക്കും. മുഖ്യാതിഥികൾ വിജയികൾക്കും കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും.

സംസ്‌കൃതി 2019 ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ, പരിപാടികൾക്കുള്ള മ്യൂസിക് ട്രാക്കുകൾ എന്നിവ മുൻകൂട്ടി സമർപ്പിക്കേണ്ടതും നടപടികൾ പൂർത്തിയാക്കേണ്ടതുമാണ്. രജിസ്‌ട്രേഷൻ നടപടികൾക്കായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും നാഷണല്‍ കൌണ്‍സില്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.hinduheritageuk.org. If you wish to register through our website, for those who wish participate on competition please use the orange window or click on (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-for-contestants-tickets-62908419777?ref=ecount) and for those who wish attend as audience please use the green window (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-general-tickets-60523189489?ref=ecount).
കലാമേളയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
Harish Pala : 07578148446
Prashant Ravi : 07863978338
Pramod Pillai : 07540941596
email : [email protected]
www.hinduheritageuk.org

കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവർ കഴിഞ്ഞ 17 വർഷമായി പ്രവാസിലോകത്തിനു വിസ്മയം തീർക്കുന്ന മഹാസംഗമം കൈ എത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോടു ചേർക്കുന്ന ക്നാനായകാരുടെ വാർഷിക കൺവൻഷൻെറ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങി കേൾക്കാം. ആൾകൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന UKKCA കൺവൻഷൻ, ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29 ന് ബർമിoഹാമിലെ ബെഥേൽ കൺവൻഷൻ സെൻെററിൽ മെനോറ തെളിയിച്ചുകൊണ്ട് കൺവൻഷൻെറ ഉത്ഘാടനം നടക്കപെടും. കൂടാതെ കൺവൻഷൻെറ പൊലിമ വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോയും ഉണ്ട് . UKKCA യുടെ കേന്ദ്ര സമിതി, ദേശീയ കൗൺസിൽ ,ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നും വന്നിരിക്കുന്ന പ്രതിനിധികൾ, സർവോപരി യുകെയിലെ ക്നാനായസമൂഹത്തെയും സാക്ഷി നിർത്തി പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9.15 ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവൻഷനു തുടക്കമാകും.
തുടർന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു നൂലക്കാട്ട് , വാപ്പുവാന്യുഴിനിലെ അപ്പോസ്‌തോലിൻ ന്യൂഷോമാർ കുര്യൻ വയലുങ്കൽ, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൻ ദിവ്യ ബലിയാണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്‌മൻെറ കമ്മിറ്റി പ്രേത്യേകം ശ്രദ്ധിക്കും.
ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന കുടുംബസംഗമം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും, നാട്ടുകാരെയും, സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവർണ്ണാവസരമാകും. ഉച്ചഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനായിക്കും. തുടർന്ന് UKKCA കൺവൻഷൻെറ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനൃത്തം അരങ്ങേറും. കലാഭവൻ നൈഡ് നൂറോളം പ്രതിഭകളെകൊണ്ട് വർണ വിസ്മയം തീർക്കും. തുടർന്ന് KCC പ്രസിഡന്റും
മുൻ MLA യുമായിരുന്ന ശ്രീ. സ്റ്റീഫൻ ജോർജ്, KCCNA(USA)യുടെ പ്രസിഡൻെറ ശ്രീ. അലക്സ് മഠത്തിൽ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും, വിദേശത്തു നിന്നും എത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും, അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പൊതു സമ്മേളനത്തിന് UKKCA പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവൻഷനിൽ കലാസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച 5 പരിപാടികൾ ഇടവിട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീതം.ഹാസ്യ -നൃത്ത പരിപാടികൾ ഇതാദ്യമായി UKKCA കൺവെൻഷൻ വേദിയാവുകയാണ്. ഹാസ്യസംഗീത വിഹായസിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീർ, ഫ്രാങ്കോ, രഞ്ജിനി ജോസ്, നോബി, അന്ത്രപ്പ് പാലാ എന്നിവരുടെ നേത്രത്വത്തിലാണ് മെഗാ ഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്.
നേരത്തെ സൂചിപ്പിച്ച പ്രകാരം പങ്കെടുക്കുന്നവരുടെ ആവിശ്യത്തിന് സൗജന്യ കാർ പാർക്കിംഗ് ഒരിക്കിയിട്ടുണ്ട്. താഴെ പറയുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .
1 ) കൺവെൻഷൻ ചെയർമാൻ -Mr. Thomas Joseph
2) Public Meeting കമ്മിറ്റിയെ നയിക്കുന്നത്- Mr. Saju Lukose
3) REGISTRATION കമ്മിറ്റിയെ നയിക്കുന്നത്- Mr. Viji Joseph
4) Welcome Dance &Mega Show കമ്മിറ്റിയെ നയിക്കുന്നത് Mr. Bipin Pandarasseril
5 ) Cultural കമ്മിറ്റിയെ നയിക്കുന്നത് -Mr. Sunny Joseph
6) Liturgy കമ്മിറ്റിയെ നയിക്കുന്നത് -Mr. Jerry James
7) Time Management കമ്മിറ്റിയെ നയിക്കുന്നത് – Mr. Biju Mundakkakuzhi
8) Reception കമ്മിറ്റിയെ നയിക്കുന്നത് -Mr. Josy Nedumthuruthy Puthenpura
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നുപ്രവർത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവൻ കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. ക്നാനായ മാമാങ്കത്തിന്
കൃത്യം 8 മണിയോടെ ഈ വർഷത്തെ തിരശീല വീഴുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം നടത്തിയിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ, ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് സംഘാടക സമതി .
വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാൾ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി തീർത്ഥാടകർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്മ്യുനിട്ടി അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികൾ ചെയ്തു വരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ പുരോഗമിച്ചു വരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീർത്ഥാടകർക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയിൽ വിളങ്ങുന്നതിനും, ഒപ്പം, തീർത്ഥാടനത്തിന്റെ മഹാ വിജയത്തിനുമായുള്ള പ്രാർത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.
ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
പ്രകാശ് അഞ്ചൽ, ലണ്ടൻ (പി.ആർ.ഒ)
ബർമിംങ്ങ്ഹാം:- യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങൾ ആഹ്ലാദത്തിൽ. മലങ്കര കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലങ്കര നാഷണൽ കോഡിനേറ്റർ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നാളെ
ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയർത്തി ആരംഭം കുറിക്കുന്ന മലങ്കര കൺവൻഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കൺവെഷൻ ഇത്തവണ ബർമിംങ്ഹാമിനടുത്തുള്ള വോൾവർഹാംപ്ടണിലാണ് നടക്കുന്നത്.
സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിർമിങ്ഹാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തലവൻ മാർ ജോസഫ് സാമ്പ്രിക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തിൽ പ്രസംഗിക്കും.

ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.
യു. കെയിലെ 16 മിഷൻ കേന്ദ്രങ്ങളെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ ഇവർക്ക് വേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, “ബെതാനിയ 19” എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവെൻഷനെ കൂടുതൽ വർണ്ണാഭമാക്കും.
യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തിൽ ദൈവനാമത്തിൽ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങൾക്ക് യഥേഷ്ടം പാർക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര കൺവൻഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌൺസിൽ മെമ്പേഴ്സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്സായി പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
ജോൺസൻ – 07506810177
ജിജി – 07460887206
സോണി – 07723612674