സന്ദര്‍ലാന്‍ഡ്: ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8, (വെള്ളി, ശനി) ദിവസങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ ആത്മീയ സാംസ്‌കാരിക സമന്വയമായിരിക്കും അരങ്ങേറുക. ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കും. സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും.
ക്രിസ്മസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നു. പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം 8.00 ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുസ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ക്രിസ്മസ് സംഗമം: ഡിസംബര്‍ 29 ശനിയാഴ്ച, 5.30 pm മുതല്‍
സ്റ്റീല്‍സ് ക്ലബ് ഹാള്‍, സന്ദര്‍ലാന്‍ഡ്.
പുതുവര്‍ഷ ദിവ്യബലി – ഡിസംബര്‍ 31 തിങ്കളാഴ്ച, 11.45 pm
സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്: SR4 6HP
ഫാ. ഹാപ്പി ജേക്കബ്
അരുളപ്പാടുകള്‍ക്ക് ശേഷം അത്ഭുതങ്ങളുടെ സാക്ഷാത്കാരമാണ് ഇനിയുള്ള നാളുകളില്‍ നാം ദര്‍ശിക്കുന്നത്. കര്‍ത്താവിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്റെ ജനനം അതിന് ശേഷം എല്ലാം കണ്ണുകളും ലോകം മുഴുവന്‍ രക്ഷിക്കുവാന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ ജനനം നോക്കിപ്പാര്‍ത്തിരിക്കുകയാണ്. രാജകൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെ മദ്ധ്യത്തിലും രക്ഷകനെ കാത്തിരിക്കുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ നീതിമാനായ യൗസേഫ് തനിക്ക് വിവാഹ നിശ്ചയം ചെയ്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ മറിയത്തോടപ്പം പേര്‍ വഴി ചാര്‍ത്തുവാനായി ദാവീദിന്റെ പട്ടണമായ സേതലഹേമിലേക്ക് യാത്രയായി. അവള്‍ക്ക് പ്രസവിക്കുവാന്‍ സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ തന്റെ മകന് ജന്മം നല്‍കുന്നു.
എളിമയുടെ മകുടമായ ദൈവ പുത്രന് ജനിക്കുവാന്‍ ഒരു സ്ഥലും ഇല്ലയോ? നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. ദൈവം നല്‍കിയ അുഗ്രഹങ്ങളഉം ദൈവം നടത്തിയിട്ടുള്ള വഴികളും നാം ഓര്‍ത്തിരുന്നെങ്കില്‍ ദൈവ പുത്രന് പിറക്കുവാന്‍ ധാരാളം ഇടങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ഈ ജീവിതത്തില്‍ അതിനുവേണ്ടി ഒരുങ്ങുവാന്‍ നമുക്ക് മനസുണ്ടോ. ഈ സംഭവങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഈ ലോകത്തിന്റെ ധനമോഹമോ അധികാരങ്ങളോ അല്ല ജനനവുമായി ബന്ധപ്പെട്ട് നാം മനസിലാക്കേണ്ടത്. പ്രകൃതിയും, മൂക ജന്തുക്കളും, ആട്ടിടയന്മാരുമൊക്കെയാണ് തിരുജനനത്തിന് പ്രത്യേകത മനസിലാക്കുകയും ദൈവ പുത്രനെ കാണുകയും ചെയ്തത്. അതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം എളിമയും ദാരിദ്ര്യവും കുറവുകളും ഒക്കെയുള്ള ജീവിതം ദൈവസാന്നിധ്യം ആഗ്രഹിക്കുകയും അവര്‍ക്ക് ദൈവത്തെ കാണുകയും ചെയ്യുവാന്‍ സാധിക്കും.
ദൂതന്‍ ആട്ടിടയരോട് ”സര്‍വ്വ ജനനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയാളമോ, ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” മാനവകുലം ആശ്ചര്യത്തോടെ ഈ സദ്‌വര്‍ത്തമാനം കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഈ സന്തോഷം അലയടിച്ചു. സ്വര്‍ഗീയ സൈന്യങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തി. ”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”
അനുദിന ജീവിതങ്ങളില്‍ ദൈവസാന്നിധ്യം കൈവിട്ടുപോയാല്‍ നമ്മുടെ മദ്ധ്യേ പിറന്ന ദൈവപുത്രനെ കാണുവാന്‍ നമുക്ക് സാധിക്കാതെ വരും. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും കുറവ് തന്നെയാണിത്. ഭൂമിയിലും സ്വര്‍ഗത്തിലും സന്തോഷം നിത്യമായി അലയടിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് ഈ സന്തോഷം അന്യമായി നില്‍ക്കുന്നു. എന്തെല്ലാം ഭാതികതകള്‍ നമ്മെ സമ്പന്നരാക്കിയാലും അതില്‍ നിന്നു ലഭിക്കുന്ന സന്തോഷങ്ങള്‍ക്കും അതീതമാണ് ദൈവം തരുന്ന സന്തോഷം.
മറ്റൊരു കാര്യ കൂടി പ്രധാനമായും നാം ഓര്‍ക്കണം. ദൈവപുത്രനെ കണ്ടവരും സ്വീകരിച്ചവരും അത്ഭുതം ദര്‍ശിക്കുക മാത്രമല്ല അവരുടെ ജീവിത യാത്ര തന്നെ മാറ്റപ്പെടുന്നു. സഞ്ചരിച്ച വഴികളല്ല, ഉള്‍കൊണ്ട അധികാരവും അവകാശവുമല്ല യഥാര്‍ത്ഥമായി ദൈവപുത്രനെ കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ ഒരുക്കത്തോടെയുള്ള ഈ ജനനപെരുന്നാല്‍ യഥാര്‍ത്ഥമായും ക്രിസ്തുവിനോടപ്പമായി തീരുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ ഒരുക്കങ്ങളെയും ത്യാഗങ്ങളെയും അനുഗ്രഹത്തിനായി നമുക്ക് സമര്‍പ്പിക്കാം.
”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ് പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്…. ലോകമെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ക്രിസ്‌മസ്… മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന നാളുകളുമായി ക്രിസ്‌മസ് ആഘോഷങ്ങൾ കടന്നുവരികയായി…ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത് മൂമെന്റ് (SMYM) സംഘടിപ്പിച്ച രണ്ടാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ആവശ്യമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ് സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കളർഫുൾ ആയ സാരികളൾ ഷർട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ പിശുക്ക് കാണിച്ചില്ല എന്നുള്ളതാണ്. അതോടൊപ്പം യുകെയിൽ നടക്കുന്ന ഏതൊരു മത്സരത്തിലും പങ്കെടുക്കുവാൻ തക്ക കഴിവുള്ള പാട്ടുകാരുടെ ഒരു കൂട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ളത് എന്നും ജഡ്ജുമാർ പറയുകയുണ്ടായി.
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒരിക്കൽ കൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെന്റ് അൽഫോൻസാ യൂണിറ്റ് ഹാൻലീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രാവിലെ പത്തുമണിയോട് കൂടി ക്ലയിറ്റൺ ഹാളിൽ റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം. ഉത്ഘാടന പരിപാടികൾ എല്ലാം ചെറുപ്പക്കാർക്ക് നൽകി മലയാളികൾക്ക് പരിചയം ഇല്ലാത്ത മാതൃക കാണിച്ച ഇടവക വികാരി എട്ടുപറയിൽ, ജഡ്ജുമാർ എന്നിവർ കാഴ്ചക്കാരായപ്പോൾ എളിമ എന്നത് എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു, സെക്രട്ടറി മെൽബിൻ ബേബി ജോയിന്റ് സെക്രട്ടറി ക്ലിന്റ ജോണി ട്രെഷറർ അർലിൻ ജോയി എക്സിക്യൂട്ടീവ് മെമ്പർമാരായ ആഷാ പോളി, ജോർജോ ബ്ലെസ്സൺ എന്നിവർ തിരി തെളിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം തെളിയിക്കുന്നത്. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്ററും ട്രസ്റ്റിയും ആയ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
SMYM ഭാരവാഹികൾ ആസൂത്രണം ചെയ്‌ത റാഫിൾ വിജയി ആയവർക്ക് വിലയേറിയ സമ്മാനങ്ങൾ, ഫുഡ് സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 15 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്വല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.
വിശുദ്ധ ബലിയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ സമക്ഷം തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.
നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രൂഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069
പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.
ന്യൂകാസില്‍: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ ബിഷപ് പോള്‍ ബട്ട്‌ലെര്‍ (ദര്‍ഹം രൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങള്‍ക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്ള്‍സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07962200998
സംഗമ വേദി:
St. Thomas Indian Orthodox Church,
Front Street, Blaydon,
Newcastle upon Tyne.
NE21 4RF.
ജോഷി സിറിയക്
കവന്‍ട്രി: വിണ്ണില്‍ നിന്നും മണ്ണില്‍ അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വര്‍ഗീയഗായകര്‍. മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവരുടെ സ്തുതി ഗീതങ്ങള്‍ ലയിച്ചുചേര്‍ന്നപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ ഓഡിറ്റോറിയം അതുല്യമായ ആനന്ദപ്രഭയില്‍ മുങ്ങി നിന്നു. ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കിയ രണ്ടാമത് ക്രിസ്മസ് കരോള്‍ഗാന മത്സരം ‘ജോയ് ടു ദി വേള്‍ഡ്-2’ ചരിത്രമായപ്പോള്‍ ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കിരീടം ചൂടി. മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയര്‍ ലെസ്റ്റര്‍ രണ്ടാം സ്ഥാനവും പീറ്റര്‍ബോറോ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം സെയിന്റ് ബെനഡിക്ട് മിഷന്‍ ചര്‍ച്ച് ക്വയര്‍ ബിര്‍മിംഗ്ഹാമും വോയിസ് ഓഫ് ഏയ്ഞ്ചല്‍സ് കവന്‍ട്രിയും നേടി.
ഡിസംബര്‍ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച കരോള്‍ ഗാനസന്ധ്യയില്‍ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായ സണ്ണി സ്റ്റീഫന്‍ ജോയ് ടു ദി വേള്‍ഡ്-2 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശവും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആശംസയും അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീര്‍ത്തനം എന്നുതുടങ്ങുന്ന ഗാനവും, പിതാവേ അനന്തനന്മയാകും എന്ന ഗാനവും ബിജു കുമ്പനാട് അതിമനോഹരമായി ആലപിച്ചപ്പോള്‍ 3600 ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും നിരവധി ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്ത സണ്ണി സ്റ്റീഫന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായി അത് മാറി.
തുടര്‍ന്ന് വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഇമ്പമാര്‍ന്ന ഈണങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ പെയ്തിറങ്ങി. യു.കെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചര്‍ച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകള്‍ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തില്‍ പങ്കെടുത്തത്. മാസങ്ങളോളം കഠിനപരിശീലനം നടത്തി അതിമനോഹരമായ വേഷവിധാനത്തില്‍ എത്തിയ ഗായകസംഘങ്ങള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആയിരം പൗണ്ട് ക്യാഷ് അവാര്‍ഡിന്റെ ചെക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോള്‍ ക്‌നാനായ ടീമിന് കൈമാറിയപ്പോള്‍ വിജയികള്‍ക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യന്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡ് റോജിമോന്‍ വര്‍ഗീസും ട്രോഫി റവ. ഫാ. ജോര്‍ജ് ചേലക്കലും വിജയികള്‍ക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ യുകെ നല്‍കിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോന്‍ കുന്നേലും വിജയികള്‍ക്ക് നല്‍കി.
മത്സരങ്ങള്‍ക്കൊടുവില്‍ കരോള്‍ ഗാനസന്ധ്യക്ക് നിറം പകരാന്‍ ലണ്ടന്‍ അസാഫിയന്‍സ് ഒരുക്കിയ ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ശ്രുതിമധുരമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീത സപര്യയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ, ലണ്ടന്‍ അസാഫിയന്‍സിന്റെ അമരക്കാരനും ഡ്രമ്മറുമായ ശ്രീ ജോയ് തോമസിനെ ഗര്‍ഷോം ടിവിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍ വേദിയില്‍ ആദരിച്ചു.
ജാസ് ലൈവ് ഡിജിറ്റലിന്റെ ശ്രീനാഥും ജിനുവുമാണ് മികച്ച സൗണ്ടും ലൈറ്റും ഒരുക്കി കരോള്‍ മത്സരങ്ങള്‍ക്ക് മിഴിവേകിയത്. ശ്രീ ബിജു കുമ്പനാട്, ശ്രീ ജോബി വര്‍ഗീസ്, ശ്രീ ജെസ്വിന്‍ പടയാട്ടില്‍, ശ്രീ ഷൈമോന്‍ തോട്ടുങ്കല്‍, ശ്രീ ആന്റണി മാത്യു എന്നിവരാണ് കരോള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്. അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവര്‍ അവതാരകരായി തിളങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി ശ്രീ സുനീഷ് ജോര്‍ജ്, ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി സിറിയക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും പിന്തുണയോടെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ആഘോഷ സന്ധ്യ എന്ന നിലയില്‍ ജോയ് ടു ദി വേള്‍ഡിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
‘ജോയ് ടു ദി വേള്‍ഡ് 2’ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് 12 മാണി മുതല്‍ ഗര്‍ഷോം ടിവിയില്‍ സംപ്രേഷണം ചെയ്യും. ‘ജോയ് ടു ദി വേള്‍ഡ് 2’ ഒരു വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കരോള്‍ ഗാനസംഘങ്ങള്‍ക്കും അവര്‍ക്കു പിന്തുണയുമായി എത്തിയ ആസ്വാദകര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ കരോള്‍ ഗാന മത്സരം 2019 ഡിസംബര്‍ 7 ശനിയാഴ്ച കൂടുതല്‍ പങ്കാളിത്തത്തോടെ മികവുറ്റതായിനടത്താനും സംഘാടകര്‍ തീരുമാനിച്ചു.
ഷിബു മാത്യൂ.
ലീഡ്‌സ്. യുകെയിലെ സീറോ മലബാര്‍ സഭയുടെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ ലീഡ്‌സിനെ സീറോ മലബാര്‍ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം 4.15ന് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ലീഡ്‌സ് രൂപത അനുവദിച്ചു കൊടുത്ത സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് അഭിവന്ദ്യ പിതാവിന്റെ ഡിക്രി വായിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍, ഔവര്‍ ലേഡിക്യൂന്‍ ഓഫ് പീസ് മിഥര്‍ലന്റ് വികാരി റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. സോണി കടന്തോട്, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ലീഗ് കമ്മീഷണ്‍ ചെയര്‍മാനും നിയുക്ത ലീഡ്‌സ് മിഷന്‍ ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിവന്ദ്യ പിതാക്കന്മാരെയും ബഹുമാനപ്പെട്ട വൈദീകരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഡ്‌സ് രൂപതയിലെ കീത്തിലിയില്‍ സഭയാല്‍ നിയുക്തനായ യുവ വൈദീകന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ഏറ്റവും വലിയ ദീര്‍ഘവീക്ഷണമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് റവ. ഫാ. മുളയോലില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അഭിവന്ദ്യ വലിയ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ വാക്കുകളെ നിര്‍ത്താതെയുള്ള കൈയ്യടികളോടുകൂടിയായിരുന്നു ലീഡ്‌സ് വിശ്വാസ സമൂഹം സ്വീകരിച്ചത്. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ കര്‍ദ്ദിനാള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയുടെ മിഷന്‍ പ്രഖ്യാപനവുമായി രണ്ടാഴ്ചക്കാലം യൂറോപ്പ് മുഴുവനും നന്ദര്‍ശിച്ച് പാശ്ചാത്യ സഭകളുടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിന്നും കണ്ടതും പഠിച്ചതും
Fr. Joseph Ponneth
അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ വ്യക്തമായ മറുപടിയായിരുന്നു വിലയ പിതാവിന്റെ ലീഡ്‌സിലെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്.
സഭയുടെ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. സഭയുടെ വളര്‍ച്ചയില്‍ എന്റെ ഭാഗം എന്താണ് എന്ന് ഓരോ സഭാ മക്കളും മനസ്സിലാക്കണം. ഭിന്ന
ചിന്താഗതികളെ സമന്വയിപ്പിച്ചു കൊണ്ടു പോകുവാന്‍ തയ്യാറാകണം. സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിന്റെ ദൃഡതയെ പാശ്ചാത്യ സഭയിലെ ബിഷപ്പ്മാര്‍ പ്രശംസിച്ചു കഴിഞ്ഞു. പാശ്ചാത്യ സഭയെ ഉണര്‍ത്തുവാന്‍ തക്കതാവണം നമ്മുടെ സഭ. നമ്മുടെ സഭയുടെ
കുലീനത്വവും പാരമ്പര്യവും നിങ്ങള്‍ കാത്തു സൂക്ഷിക്കണം. പ്രേക്ഷിത യജ്ഞമാന്ന് നടക്കേണ്ടത്. സന്ദേഹവും സംശയങ്ങളും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. അര്‍ഹമായ സമയം സഭയ്ക്ക് കൊടുക്കണം. ക്രിയാത്മകമായ പങ്കുവഹിക്കുന്ന ഒരു പ്രദേശിക സഭയായി സീറോ മലബാര്‍ സഭ യൂറോപ്പില്‍ മാറണമെന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ പ്രവാസികളായ യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളോടായി പറഞ്ഞു. സ്രാമ്പിക്കല്‍ പിതാവിന്റെ സംരക്ഷണത്തിലുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കേരളത്തില്‍ എത്തിയാലുടന്‍ കേരളത്തിലെ പിതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു ഞാനവതരിപ്പിക്കും. സഭാ വിശ്വാസികളുമായി ഈ അനുഭവം ഞാന്‍ പങ്കുവെയ്ക്കും. അഭിവന്ദ്യ കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മിഷന്‍
പ്രഖ്യാപനത്തിന്റെ ഔദ്യോഗീകമായ സമാപന ചടങ്ങുകള്‍ നടന്നു. ലീഡ്‌സ് മിഷനെ പ്രതിനിധീകരിച്ച് ജോജി തോമസ്സ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പുതന്നെ സഭയ്ക്കും
രൂപപ്പെടാന്‍ പോകുന്ന രൂപതയുടെ വളര്‍ച്ചയ്ക്കും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച റവ. ഫാ. ജോസഫ് പൊന്നേത്ത് കൃതജ്ഞതയിലും നിറഞ്ഞു നിന്നു. തുടര്‍ന്ന് വലിയ പിതാവ് ലീഡ്‌സ് മിഷനിലെ എല്ലാ സംഘടനകളുമായി കൂടി ചേര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നോടെ ലീഡ്‌സ് മിഷന്‍ പ്രഖ്യാപന ചടങ്ങുകള്‍ അവസാനിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലേയ്ക്കു മടങ്ങും. ലീഡ്‌സ് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഇനി മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ എന്ന പേരില്‍ അറിയപ്പെടും.
മലയാളം യുകെ ന്യൂസിന്റ അഭിനന്ദനങ്ങള്‍!
ബര്‍മിങ്ഹാം: നവസുവിശേഷവത്ക്കരണപാതയില്‍ പുതിയ അമലോത്ഭവം സമ്മാനിച്ചുകൊണ്ട് റവ. ഫാ. സോജി ഓലിക്കല്‍ നയിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്താല്‍ അവിസ്മരണീയമായി.
വര്‍ഷങ്ങളായി ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലൂടെ ലഭിക്കുന്ന ചൈതന്യം സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാകട്ടെയെന്നും ഇവിടെ നടക്കുന്ന ആത്മാവിന്റെ പ്രവര്‍ത്തനം തുടരട്ടെയെന്നും ഈ കണ്‍വെന്‍ഷന്‍ വളര്‍ന്ന് ഏറ്റവും വലുതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സെഹിയോന്‍ യു.കെയെയും അതിന് നേതൃത്വം നല്‍കുന്ന സോജിയച്ചനെയും അദ്ദേഹം തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനേയും സംബന്ധിച്ച് 8ന് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനം നടന്ന നൂറ്റിരണ്ടാമത് കണ്‍വെന്‍ഷനില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സാന്നിധ്യം സഭ ഏറ്റുവാങ്ങിയ നേര്‍ സാക്ഷ്യമായി മാറി. മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ഫാ.സോജി ഓലിക്കല്‍,മാഞ്ചസ്റ്റര്‍ മിഷന്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.ജോര്‍ജ് ചേലക്കല്‍, ഫാ.എബ്രഹാം കണ്ടത്തിന്‍കര, ഫാ.ഷൈജു നടുവത്താനിയില്‍, ഫാ.നോബിള്‍ തോട്ടത്തില്‍, ഫാ.ബെന്നി വലിയവീട്ടില്‍, ഫാ.ജോര്‍ജ് എട്ടുപറയില്‍, ഫാ.വില്‍സണ്‍ കൊറ്റം, ഫാ.ഫാന്‍സുവ പത്തില്‍, ഡീക്കന്‍ ബേബിച്ചന്‍ ബ്രിസ്റ്റോള്‍ എന്നിവരും സഹകാര്‍മ്മികരായി. തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കല്‍ കത്തോലിക്കാ സഭ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് വി.പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞു. ഫാ.ഷൈജു നടുവത്താനി, ഫാ.ജോസ് അഞ്ചാനിക്കല്‍, ബ്രദര്‍ ജോമോന്‍ ജോസഫ് എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തിരുപ്പിറവിയ്‌ക്കൊരുക്കമായി പ്രത്യേക മരിയന്‍ റാലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.
അനേകരെ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ശക്തമായ ദൈവിക ഇടപെടലിലൂടെ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ഉള്‍പ്പെടുത്തിയുള്ള അനുഭവസാക്ഷ്യങ്ങള്‍ ‘മെസെഞ്ചര്‍’ എന്ന പേരില്‍ പ്രത്യേക പതിപ്പ് ഇത്തവണ പുറത്തിറക്കി. കുട്ടികള്‍ക്കായി വിവിധ ശുശ്രൂഷകള്‍ നടന്നു. ജനുവരി 12ന് നടക്കുന്ന 2019 ലെ ആദ്യ കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭ യു.കെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
പ്രെസ്റ്റണ്‍, ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ ചരിത്രമെഴുതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദര്‍ശനം സമാപിച്ചു. കഴിഞ്ഞ തുടര്‍ച്ചയായ പതിനെട്ടു ദിവസങ്ങളിലായി ഇരുപത്തിമൂന്നു വിവിധ സ്ഥലങ്ങളില്‍ വി. കുര്‍ബാനയര്‍പ്പിക്കുകയും ഇരുപത്തിയെട്ടു മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്ത കര്‍ദ്ദിനാളിന്റെ മാരത്തോണ്‍ മിഷനറി യാത്രയ്ക്കാണ് ഇന്നലെ ലീഡ്സില്‍ സമാപനമായത്. അതിവിസ്തൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധങ്ങളായ സ്ഥലങ്ങളിലേക്കുള്ള സുദീര്‍ഘമായ യാത്രകള്‍ കൂടാതെ ഒരു ദിവസം അയര്‍ലണ്ടിലെ ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ആസ്ഥാന മന്ദിരം വെഞ്ചരിക്കാനും കര്‍ദ്ദിനാള്‍ സമയം കണ്ടെത്തി. ഈ അജപാലന യാത്രയിലുടനീളം കര്‍ദ്ദിനാളിനെ അനുഗമിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തിലും ഉണ്ടായിരുന്നു.
അജപാലന സന്ദര്‍ശനത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ രാവിലെ 10. 30 നു മാര്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍, വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ കത്തിച്ച തിരി നല്‍കി രൂപതയ്ക്ക് ആദ്യമായി ലഭിച്ച ദൈവാലയത്തിലേക്കു സഭാതലവനെ സ്വീകരിച്ചു. സഹകാര്‍മികരായി, ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ സ്വാര്‍ബ്രിക്ക്, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ വെ. ഫാ. മാത്യു പിണക്കാട്ട്, SMYM രൂപതാ ഡയറക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക് മുന്‍പായി കര്‍ദ്ദിനാള്‍ കുട്ടികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 2019 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു. നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു 4. 15 നു ലീഡ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘സെന്റ് മേരീസ് മിഷന്‍’ പ്രഖ്യാപിക്കുകയും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ചെയ്തു. ദൈവാലയം നിറഞ്ഞെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തില്‍ രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട് മിഷന്‍ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. റവ. ഫാ. മാത്യു മുളയോലിക്കു ഡിക്രി നല്‍കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മിഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിയര്‍പ്പണത്തിനു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറല്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി പള്ളിവികാരി റവ. ഫാ. ജിനോ അരീക്കാട്ട് MCBS, പ്രെസ്റ്റണ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സജി തോട്ടത്തില്‍, രൂപത ജുഡീഷ്യല്‍ വികാര്‍ റവ. ഫാ. സോണി കടംതോട്, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മുളയോലില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി. പ്രെസ്റ്റണിലും ലീഡ്സിലും ഒരുക്കിയിരുന്ന സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു.
രണ്ടു വര്ഷം മുമ്പ് രൂപതാസ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനുമായി വന്നതിനു ശേഷം ആദ്യമായാണ് രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന അജപാലന സന്ദര്‍ശനത്തിനായി സഭാതലവന്‍ രൂപതയിലെത്തുന്നത്. നവമ്പര്‍ 22 നു ഗ്ലാസ്‌ഗോയില്‍ വിമാനമിറങ്ങിയതിന്റെ പിറ്റേന്നുമുതല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ അജപാലന സന്ദര്‍ശനം ഇന്നലെ ലീഡ്സില്‍ പൂര്‍ത്തിയാക്കിയത്. എല്ലായിടങ്ങളിലും അദ്ദേഹം തന്നെയാണ് മിഷന്‍ സ്ഥാപനം നടത്തിയതും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കിയതും. ഇന്ന് ഉച്ചയ്ക്ക് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സംഘത്തിന്റെ തലവനും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോളസ്, അപോസ്റ്റോളിക് നുന്‍സിയോ, വിവിധ ലത്തീന്‍ രൂപത മെത്രാന്മാര്‍ എന്നിവരെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. ശൈശവാവസ്ഥയിലായിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വാത്സല്യത്തില്‍, ക്ഷീണവും മടുപ്പുമെല്ലാം മാറ്റിവച്ചു പുഞ്ചിരിയുമായി ആത്മീയമക്കളെ കാണാനും നിര്‍ദ്ദേശങ്ങള്‍ തരാനായി വന്ന സഭാതലവന്റെ പിതൃവാത്സല്യത്തിന് മുന്‍പില്‍, നന്ദി നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് രൂപതാകുടുംബം അദ്ദേഹത്തെ ഇന്ന് യാത്രയാകുന്നത്.
രൂപതാമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍. വ്യക്തമായ ആസൂത്രണത്തോടെയും ചിട്ടയായ കഠിനാദ്ധ്വാനത്തിലൂടെയും അദ്ദേഹം നല്‍കിയ ശക്തമായ നേതൃത്വമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈ ത്വരിത വളര്‍ച്ചയ്ക്ക് പിന്നില്‍. സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തിലിന്റെയും വികാരി ജനറാള്‍മാരുടെയും മിഷന്‍ ഡറക്ടര്മാരുടെയും, മറ്റു വൈദികരുടെയും, കമ്മറ്റി അംഗങ്ങള്‍, കൈക്കാരന്‍മാര്‍, വിമെന്‍സ് ഫോറം, ഭക്തസംഘടനകള്‍, മതാധ്യാപകര്‍, കുട്ടികള്‍, വോളന്റിയേഴ്സ് എന്നിവരുടെയെല്ലാം കഠിനാദ്ധ്വാനവും സഹകരണവുമാണ് ഈ വലിയ ദൈവാനുഗ്രഹത്തിനു പിന്നില്‍. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യൂവജനവര്‍ഷത്തിന്റെ ആരംഭത്തിനുമായി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും തിങ്ങിനിറഞ്ഞു വിശ്വാസികളെത്തിയിരുന്നു. പതിനെട്ടു ദിവസം നീണ്ട സഭാതലവന്റെ അജപാലന സന്ദര്‍ശനത്തിലൂടെ രൂപതയ്ക്ക് കൈവന്ന സമൃദ്ധമായ ദൈവാനുഗ്രഹത്തിനു നന്ദി പറയുകയാണ് സഭാമക്കളിപ്പോള്‍.
ഇംഗ്ലണ്ടിലെ ഡല്‍ഹി എന്ന് അറിയപ്പെടുന്ന യു.കെയിലെ ലെസ്റ്ററിന് ഇത് അനുഗ്രഹീത നിമിഷം. 1990 മുതല്‍ ശക്തമായ മലയാളി കുടിയേറ്റത്തിന് ആദ്യ വിത്തുപാകിയ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാര്‍ക്കായി മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ Fr. George Thomas Chelakkalനെ വികാരിയായി നിയമിച്ചുകൊണ്ടുള്ള നോട്ടിങ്ഹാം രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് Rt Rev Patrick Joseph McKinneyഅറിയിപ്പ് ലെസ്റ്ററിലെ ഇംഗ്ലീഷ് ദേവാലയങ്ങളില്‍ കുര്‍ബാനയില്‍ അറിയിക്കുകയുണ്ടായി. മലയാളികള്‍ ആദ്യകാലം മുതല്‍ ദേവാലയ ശുശ്രുഷയില്‍ പങ്കെടുത്തിരുന്ന മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായുള്ള നിയമനം വിശ്വാസികള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.
താമരശ്ശേരി രൂപതയിലെ St.Alphonsa School കേരളത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാലയമാക്കി ഉയര്‍ത്തി ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്കു അര്‍ഹനായ മികച്ച സംഘാടകനും വാഗ്മിയും ആയ Fr. George Thomas Chelakkal സേവനം സിറോമലബാര്‍ സഭയ്ക്കും, വിശ്വാസികള്‍ ഓരോരുത്തര്‍ക്കും മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. സിറോമലബാര്‍ സഭ മിഷന്‍ യു.കെയിലുടനീളം ആരംഭിക്കുന്ന ഈ വേളയില്‍ പൂര്‍ണമായ ആദ്ധ്യാത്മിക സഭാ സംവിധാനം തുടര്‍ന്നുകൊണ്ട് പോകാനും ഭാവിയില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മിഷനായി മാറാനും ജോര്‍ജ് അച്ഛന്റെ നിയമനം സാധ്യമാക്കും.
ദൈവത്തിന്റെ വലിയ ഇടപെടലായും, അനുഗ്രഹമായും, അത്ഭുതവുമായിട്ടാണ് രൂപതാ അദ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ഇഞ്ചിയാനില്‍ റെമിജിയൂസ് പിതാവ് ആശംസകള്‍ കൈമാറുകയുണ്ടായി. നോട്ടിങ്ഹാം രൂപതയുടെ ലെസ്റ്ററിലെ വിശ്വാസികളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും തിരുപ്പിറവി സമ്മാനമായി വിശ്വാസികള്‍ ജോര്‍ജ് അച്ഛന്റെ നിയമനത്തെ നോക്കികാണുന്നു. തങ്ങളുടെ വിശ്വാസവും ആരാധനാരീതികളും സഭയോട് ചേര്‍ന്ന് കാത്തുപരിപാലിക്കാനും വളര്‍ത്തുവാനും ഉപകരിക്കും ജോര്‍ജ് അച്ഛന്റെ പുതിയ നിയമനവും പ്രവര്‍ത്തനങ്ങളും. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഒന്ന് ചേര്‍ന്ന വിശ്വാസികള്‍ സായാഹ്ന ബലിയില്‍ സമൂഹമായി സ്‌തോത്രഗീതം ആലപിച്ചും പരസ്പരം ആശംസകള്‍ കൈമാറി ഭാവനങ്ങളിലേക്കു മടങ്ങി.