സന്ദര്‍ലാന്‍ഡ്: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഃഖവെള്ളിയാഴ്ച, ഏപ്രില്‍ 19, രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്‍ത്ഥനകള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. റോജി നരിതൂക്കില്‍ മുഖ്യകാര്‍മികത്ത്വം വഹിക്കും. ഉപവാസ ദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം നല്‍കുന്നതാണ്.

പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

വിലാസം:
Shrine Our Lady of Mount Grace,
Ruebury Lane, Osmotherley- DL6 3AP
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672, 07846911218