Spiritual

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനുള്ള കൊടി ഉയര്‍ത്തല്‍ 17ന് ഞായറാഴ്ച്ച വി. കുര്‍ബാനക്ക് ശേഷം നടത്തുന്നു. കാര്‍ഡിഫ് സ്വാന്‍സി സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയില്‍ ഉച്ചയ്ക്ക് ശേഷം ഇടവക വികാരി കൊടി ഉയര്‍ത്തുന്നതാണ്. ജൂണ്‍ 30ന് ശനിയാഴ്ച്ച ന്യൂപോര്‍ട്ടിലുള്ള മാര്‍ ക്ലിമ്മീസ് നഗറില്‍ വെച്ചാണ് ക്‌നാനായ സംഗമം നടക്കുന്നത്. യൂറോപ്പിലെ വിവിധ ഇടവകകളില്‍ നിന്നും യുകെയിലെ എല്ലാ ഇടവകകളില്‍ നിന്നും സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിക്കുന്നതിന് വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. ക്‌നായി തോമായുടെ സന്തതി പരമ്പരകള്‍ യുറോപ്പിലേക്ക് കുടിയേറിയതിന്റെ സ്മരണകള്‍ പുതുക്കുന്ന ഈ ക്‌നാനായ മാമാങ്കത്തിലേക്ക് എല്ലാ സമുദായ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

പുതുമയാര്‍ന്ന വിവിധ കലാപരിപാടികള്‍ ക്‌നാനായ തനിമ വിളിച്ചോതുന്ന റാലി എന്നിവ ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രത്യേകതകളാണ്. ആയിരത്തിലധികം സമുദായ സ്‌നേഹികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 17 ജൂണ്‍ 2018ന് സൈന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂകെ ടീമും ചേര്‍ന്ന് ആയിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് ആന്റണി: 07872 073753

വിലാസം:

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്,
മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: ലോകപ്രശസ്ത വചന പ്രഘോഷകന്‍ വട്ടായിലച്ചന്‍ നയിക്കുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കശുശ്രൂഷയുമായി അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രിസ് ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര നാളെ മാഞ്ചസ്റ്ററില്‍ സായാഹ്ന ധ്യാനം നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍ റവ. ഫാ.സജി മലയില്‍പുത്തന്‍പുരയുടെ ആത്മീയ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 9.30 വരെയാണ് ഒരുക്കശുശ്രൂഷ നടക്കുക.

അഡ്രസ്സ്

ST.JOSEPHS CHURCH
LONGSIGHT
MANCHESTER
M13 0BU

ശുശ്രൂഷയിലേക്ക് രൂപത വികാരി ജനറല്‍ റവ.ഫാ. സജി മലയില്‍പുത്തന്‍പുര യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ആന്റണി 07912 217960

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് ഒക്ടോബര്‍ 6ന് നടക്കും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണന്റെ കീഴിലുള്ള 17 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവ വചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10ന് ബ്രിസ്‌റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവം സ്വയം വെളിപ്പെടുത്തുന്ന മാധ്യമമാണ് ദൈവവചനം. അത് കലയിലൂടെ ആകുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരം. ദൈവവചനമാകുന്ന കണ്ണാടിയിലൂടെ ദൈവത്തിന്റെ തനിസ്വരൂപം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരു അവസരമാണ് ബൈബിള്‍ കലോത്സവം നമുക്ക് നല്‍കുന്നത്. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ വര്‍ഷത്തെ കലോത്സവ ചെയര്‍മാന്‍ റവ. ഫാ. ജോയി വയലിലും കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയനും സസ്‌നേഹം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.smegbbilekalolsavam.com

വിലാസം;

Crypt School
Podsmeal Road
Gloucster gl25AE

ലിവര്‍പൂള്‍: യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് മറ്റൊരു മലയാളികൂടി ഡീക്കന്‍ പദവിയിലേക്ക്. പ്രവാചകശബ്ദം ഓണ്‍ലൈന്‍ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും മാഞ്ചസ്റ്റര്‍ വിഗന്‍ സ്വദേശിയുമായ അനില്‍ ലൂക്കോസാണ് ലിവര്‍പൂള്‍ അതിരൂപതയ്ക്കുവേണ്ടി ഡീക്കനായിത്തീര്‍ന്നുകൊണ്ട് തന്റെ വിശ്രമമില്ലാത്ത സുവിശേഷപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

ലിവര്‍പൂള്‍ ക്രൈസ്റ്റ് ദ കിങ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച ദിവ്യബലിയില്‍ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള വിശ്വാസികളെ സാക്ഷിനിര്‍ത്തി ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്‌മോനാണ് അനിലിന് ഡീക്കന്‍ പട്ടം നല്‍കിയത്. അതിരൂപതയിലെ മറ്റ് വൈദികര്‍ക്കൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുര, സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, എന്നിവരും യുകെയിലെ നിരവധി ആത്മീയ ശുശ്രൂഷകരും ദിവ്യബലിയിലും മറ്റ് ശുശ്രൂഷകളിലും പങ്കെടുത്തു. തന്റെ ആത്മീയ സ്വപ്ന സാക്ഷാല്‍ക്കാരത്തിനു സാക്ഷികളായി അനിലിന്റേയും ഭാര്യ സോണിയുടെയും മാതാപിതാക്കളും സഹോദരങ്ങളും നാട്ടില്‍ നിന്നും എത്തിയിരുന്നു.

കോട്ടയം പുന്നത്തറ ഒഴുകയില്‍ പി.കെ ലൂക്കോസിന്റെയും പെണ്ണമ്മ ലൂക്കോസിന്റെയും മകനായ അനില്‍ ലൂക്കോസ് കത്തോലിക്കാസഭയുടെ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടു അനേകരെ ദൈവ വിശ്വസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന പ്രവാചകശബ്ദം ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണ്. ഭാര്യ സോണി അനില്‍, മക്കള്‍
ആല്‍ഫി, റിയോണ, റിയോണ്‍, ഹെലേന. സഹോദരങ്ങള്‍, അനിത ജോമോന്‍, അനീഷ് ലൂക്കോസ് (ഇരുവരും വിഗന്‍) രാജു ലൂക്കോസ്.

സോണി കല്ലറയ്ക്കല്‍

12 വയസുകാരി എഴുതിയ പാട്ടിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുകയാണ്. 12 വയസുള്ള ജീന ജോണ്‍സണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എഴുതിയ ‘നിന്നെ മാത്രമായി കാണുമ്പോള്‍’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനമാണ് പ്രവാസി മലയാളിയായ എബി വെട്ടിയാര്‍ ഏറ്റെടുത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ആല്‍ബമാക്കുന്നത്. ജീന എഴുതിയ ഗാനം അവിചാരിതമായി എബിയുടെ കൈയ്യില്‍ എത്തുകയായിരുന്നു. തന്റെ ഇഷ്ട മേഖലയായ സംഗീത ലോകത്ത് ഇത്രയൊക്കെ ആകാന്‍ സാധിച്ചത് തന്റെ കഷ്ടപ്പാടും ദൈവ കൃപയുമാണെന്ന് തിരിച്ചറിയുന്ന എബിയ്ക്ക് ആ കൊച്ചു കലാകാരിയെ അവഗണിക്കാന്‍ സാധിച്ചില്ല.

മുന്‍പ് യാതൊരു പരിചയവുമില്ലാതിരുന്നിട്ടും വളരാനുള്ള ആഗ്രഹത്തോടെ പാട്ടുമായി തന്നെ സമീപിച്ച ജീനയെ കൈവിടാന്‍ എബിക്ക് മനസില്ലായിരുന്നു. തന്റെ കുട്ടിയെപ്പോലെ ജീനയെയും ഏറ്റെടുക്കുകയായിരുന്നു. ഈ മേഖലയില്‍ വളര്‍ന്നുവരാന്‍ താന്‍ അനുഭവിച്ചിട്ടുള്ള യാതനകള്‍ എന്നും ഓര്‍മ്മയില്‍ സുക്ഷിക്കുന്ന എബി വെട്ടിയാര്‍ ഈ ബാലികയ്ക്ക് ഒരു മാര്‍ഗ്ഗ ദീപമാകാന്‍ മുന്നിട്ട് ഇറങ്ങുകയായിരുന്നു. പലരും സ്വയം വളരാന്‍ ആഗ്രഹിക്കുന്ന കാലത്താണ് എബിയെന്ന അനുഗ്രഹീത കലാകാരന്‍ ഈ കൊച്ചുകലാകാരിയെയും പ്രോത്സാഹിപ്പിക്കാന്‍ തുനിഞ്ഞത്. ദൈവം തരുന്ന അനുഗ്രഹങ്ങളും താലന്തുകളും കൂട്ടിവെയ്ക്കാനുള്ളതല്ല. മറിച്ച്, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനാണെന്ന് എബി എന്നും വിശ്വസിക്കുന്നു. അത് ഈ കൊച്ച് വിദ്യാര്‍ത്ഥിനി ആയതില്‍ എബിക്ക് ഏറെ സന്തോഷം.

കുവൈറ്റ് പ്രവാസി മലയാളിയായ എബി വെട്ടിയാര്‍ നിരവധി ഗാനങ്ങള്‍ എഴുതി സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ പലതും പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനുകളിലൊക്കെ ആലപിച്ചു വരുന്നു. കനിവിന്‍ നാഥന്‍, പുല്‍ക്കൂട്ടിലെ രാജകുമാരന്‍, ദൈവമേ കൈതൊഴാം, കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കനിവോടോടി വരും, ഒരിക്കലും തീരാത്ത സ്‌നേഹം തുടങ്ങിയ നിരവധി ക്രിസ്ത്യന്‍ ഹിറ്റ് ആല്‍ബങ്ങളുടെ വരികള്‍ക്ക് രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എബി വെട്ടിയാര്‍ തന്നെ. ജീന ജോണ്‍സണ്‍ എഴുതിയ ഗാനം ‘കൂട്ടാണെനിക്കെന്നുമീശോ’ എന്ന പേരില്‍ അല്‍ബമായാണ് പുറത്തിറങ്ങുന്നത്. ‘നിന്നെ മാത്രമായ് കാണുമ്പോള്‍…എന്നുള്ളില്‍ നിറയുന്നും സംഗീതം എന്ന ജീനയുടെ അനുഗ്രഹിത വരികള്‍ ആലപിച്ചിരിക്കുന്നത് സംഗീത ലോകത്ത് മാധൂര്യം മേറും സ്വരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കുഞ്ഞുവാനമ്പാടി ഇസ്സകുട്ടിയാണ്. keys – വി.ജെ.പ്രതീഷ്, Mix Mastering ജിന്റോ ഗീതം. ഇരിങ്ങാലക്കുട നടവരമ്പാ ചെങ്ങിനിയാടന്‍ വീട്ടില്‍ ജോണ്‍സണ്‍ന്റെയും ജോളി ജോണ്‍സിന്റെയും പുത്രിയാണ് കുമാരി ജീന ജോണ്‍സണ്‍.

ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രമുഖ ധ്യാനഗുരു ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ആന്തരി സൗഖ്യ ധ്യാനം ആഗസ്റ്റ് 17,18,19 തിയതികളില്‍ ബെല്‍ഫാസ്റ്റില്‍ സെയിന്റ് ബെര്‍ണാടറ്റീസ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന കാര്യം എല്ലാവരെയും സന്തോഷപൂര്‍വം അറിയിച്ചു കൊള്ളുന്നു. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേം സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

Monsignor Antony Perumayan -07821139311
Fr. Joseph Karukayil -07850402475
Fr.Paul Morely. 07759998317

വിലാസം

St.Bernadettes Chur-ch
Rosetta Roa-d,
Belfast,
BT6 0LU

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടന്നു വന്നിരുന്ന ഒരുക്കധ്യാന ശുശ്രൂഷകള്‍ ജൂണ്‍ 14ന് വ്യാഴാഴ്ച്ച ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡ് പള്ളിയില്‍ വെച്ച് വൈകുന്നേരം 5.30ന് നടക്കുന്ന ശുശ്രൂഷകളോടെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദ. സന്തോഷ് കരിമത്ര എന്നിവരാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 20 ശനിയാഴ്ച്ച ബര്‍മിങ്ഹാമിലെ ബെലേല്‍ കണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ ആരംഭിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിവിധ റീജയണുകളിലായി ബഹുമാനപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്‍കി നടത്തുന്ന രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ (അഭിഷേകാഗ്നി 2018) വിജയിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാനും പരിശുദ്ധാത്മാവിനാല്‍ നിറയുവാനുമായി കൊവെന്ററി റീജിയണിലെ എല്ലാവരെയും കണ്‍വെഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബര്‍മിങ്ങഹാം സീറോമലബാര്‍ ചാപ്ലയിന്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൈക്കാരന്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, മതാധ്യാപകര്‍, വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കും സംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നവര്‍, വിമണ്‍സ് ഫോറം ഭാരവാഹികള്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

ജൂണ്‍ 14 വ്യാഴാഴ്ച്ച 5.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ 9.30ന് അവസാനിക്കും.

വിലാസം

Our Lady & St Brigid Cathalic Church
63 Frankley Beeches Road, Northfield,
B31 5AB

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായി നടക്കുന്ന പ്രാരംഭ സമ്മേളനങ്ങള്‍ നാലു സ്ഥലങ്ങളില്‍ പൂര്‍ത്തിയായി. ലണ്ടന്‍, സൗത്താംപ്റ്റണ്‍, ബ്രിസ്റ്റോള്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ നടന്ന സായാഹ്ന കണ്‍വെന്‍ഷനുകള്‍ക്ക് റവ.ഫാ. ടെറിന്‍ മുള്ളക്കര, റവ. ബ്ര. സന്തോഷ് കരുമത്ര, ശ്രീ.സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്ലാ സ്ഥലങ്ങളിലും വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ്  ശുശ്രൂഷകള്‍ ക്രമീകരിച്ചിരുന്നത്.

വി.കുര്‍ബാന, ആരാധനാസ്തുതിഗീതങ്ങള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, എന്നിവയ്‌ക്കൊപ്പം വചനശുശ്രൂഷയും ഒരുക്കിയിരുന്നു. അതാതു റീജിയണിലെ വിവിധ വി.കുര്‍ബാന കേന്ദ്രങ്ങളില്‍ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും ഒക്ടോബറിലെ അഭിഷേകാഗ്നി ധ്യാനത്തിന് വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കുന്നവരും ആത്മീയമായി ഒരുങ്ങുന്നതിനു വേണ്ടിയാണ് ഈ ഒരുക്കധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനില്‍ റവ.ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ്, സൗത്താംപ്ടണില്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍, ബ്രിസ്‌റ്റോളില്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട്, കേംബ്രിഡ്ജില്‍ റവ.ഫാ.ഫിലിപ്പ് പന്തമാക്കല്‍ തുടങ്ങിയവര്‍ സായാഹ്ന കണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമേകി.

വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, ദിവസങ്ങളിലായി ഗ്ലാസ്‌ഗോ, പ്രസ്റ്റണ്‍, മാഞ്ചസ്റ്റര്‍, കവന്‍ട്രി എന്നിവിടങ്ങളില്‍ സായാഹ്ന കണ്‍വന്‍ഷനുകള്‍ നടക്കും. ശുശ്രൂഷകള്‍ക്ക് റവ. ഫാ.ജോസഫ് വെമ്പാടുംതറ വിസി, റവ. ഫാ.മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ.ജെയ്‌സണ്‍ കരിപ്പായി, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. സന്തോഷ് കരുമത്ര, ശ്രീ. സണ്ണി തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ വി.കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നിടത്തോളം ആളുകള്‍ ഈ വചനവിരുന്നില്‍ പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

കിങ് ലാന്‍ഡ് റിവൈവല്‍ മിനിസ്ട്രിയുടെ സൂപ്പര്‍ നാച്ചുറല്‍ എന്‍കൗണ്ടര്‍ 2018 ജൂണ്‍ 16, 17 തീയതികളില്‍ ലെസ്റ്ററില്‍ വെച്ച് നടത്തുന്നു. പാസ്റ്റര്‍ ബാബു വരപുറത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത ദൈവസഭയായ അടൂര്‍ ഗ്രേസ് ഫാമിലി ഇന്റര്‍നാഷണല്‍ മിനിസ്ട്രി യുടെ അമരക്കാരന്‍ പാസ്റ്റര്‍ നിജു മാത്യു വചന പ്രഭാഷണം നടത്തും. ലെസ്റ്റര്‍ വിഗ്സ്റ്റന്‍ കോളേജ് വേദിയാകും. ജൂണ്‍ 16 ന് വൈകുന്നേരം 4 മണി മുതല്‍ 8മണി വരെയും. 17 ന് രാവിലെ 11 മുതല്‍ 2 മണി വരെയും നടക്കുന്ന ആത്മീയ ആരാധനയിലേക്കും വചന പ്രഘോഷണത്തിലേക്കും എല്ലാ ദൈവവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു വരപ്പുറത്ത് 07908792724

വേദിയുടെ വിലാസം :
WIGSTON COLLEGE
STATION ROAD
WIGSTON, LEICESTER
LE18 2DS

RECENT POSTS
Copyright © . All rights reserved