Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യം അരുളുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ചുവടും താളവും ഒരുവട്ടം കൂടി ഉറപ്പിച്ച് മത്സരാര്‍ത്ഥികള്‍ ഒരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവസാനവട്ട അവലോകനം നടത്തി കലോത്സവം കോര്‍ കമ്മിറ്റി. യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന ഖ്യാതിയുമായി ബൈബിള്‍ കലോത്സവ വേദിയില്‍ പോരാട്ടത്തിന്റെ തീപാറുമ്പോള്‍ സജ്ജീകരണങ്ങള്‍ക്ക് ഒരു കുറവും വരരുതെന്ന നിര്‍ബന്ധത്തിലാണ് സംഘാകര്‍ അവസാനവട്ട മിനുക്കുപണികള്‍ പോലും ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ പത്തിന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍ വേദിയാക്കിയാണ് ബൈബിള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുന്നത്.

ഒമ്പത് വേദികളിലായി 1200ലേറെ മത്സരാര്‍ത്ഥികളാണ് ഇക്കുറി കലാപോരാട്ടത്തില്‍ ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ മത്സരത്തില്‍ വീറും വാശിയും പ്രകടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വേദിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ റീജിയണുകളില്‍ നിന്നുമുള്ള ടീമുകള്‍.

ഇത്രയേറെ മത്സരാര്‍ത്ഥികളെ ഒരുമിച്ച് വേദികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തിന്റെ വിജയം വിളംബരം ചെയ്യുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് കലാപ്രകടനത്തിനായി ഒരുക്കുന്നത്. യുകെയിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇരുനൂറ് പേരുടെ മത്സരം തന്നെ നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് 1200ലധികം മത്സരാര്‍ത്ഥികളെത്തുന്നത്.

നവംബര്‍ 10ന് രാവിലെ 9 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്യത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് ആരംഭം കുറിയ്ക്കുക. തുടര്‍ന്ന് 9 സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരം ആറരയോടെ സമ്മാനദാനം നിര്‍വ്വഹിച്ച് രാത്രി ഒന്‍പതരയോടെ കലാത്സവത്തിന് തിരശ്ശീല വീഴും. മത്സരങ്ങള്‍ കഴിഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെയും മറ്റും ഫലങ്ങള്‍ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തുകയാണ്.

കലോത്സവം മികച്ച രീതിയില്‍ നടത്താന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കാര്‍ക്കെങ്കിലും ഇനിയും താമസ സൗകര്യം ആവശ്യമാണെങ്കില്‍ കലോത്സവ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫാ. പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 7-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pm ജപമാല, 7.00pm ആഘോഷമായ വി. കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU

ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടന്‍: മനം നിറഞ്ഞ പ്രാര്‍ത്ഥനയിലും മനസ്സില്‍ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ ‘രണ്ടാം അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഭക്തിനിര്‍ഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ എട്ടു പ്രമുഖ നഗരങ്ങളിലായി ഒക്ടോബര്‍ ഇരുപത് മുതല്‍ നടന്നുവന്ന ആത്മീയആഘോഷത്തിനാണ് ഇന്നലെ ലണ്ടനില്‍ പര്യവസാനമായത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, റീജിയണല്‍ ഡയറക്ടര്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, സെഹിയോന്‍ ടീം എന്നിവരുടെ നേതൃത്വത്തിലാണ് ഈ അനുഗ്രഹ ദിവസങ്ങള്‍ ഒരുക്കിയത്.

ഇന്നലെ ലണ്ടണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ നടന്ന ഹാരോ ലെഷര്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍ ദൈവവചനം കേള്‍ക്കാനെത്തി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ശുശ്രുഷകളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ക്കു പത്രോസിനെപ്പോലെ എതിര് നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്ത വെറും മാനുഷികമായിപ്പോകുന്നെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായിട്ടുള്ളത് ഒന്നേയുള്ളു-മറിയത്തെപ്പോലെ നസ്രായനായ ഈശോയുടെ പാദത്തിങ്കല്‍ ഇരിക്കുക. നമ്മില്‍ എപ്പോഴും സംസാരിക്കുന്നതു സ്വര്‍ഗ്ഗസ്ഥനായ പിതാവാണോ അതോ ഈ ലോകത്തിന്റെ പ്രഭുവാണോ എന്ന് നാം ഹൃദയ പരിശോധന നടത്തണം. ഈ ലോകത്തില്‍ സുഖഭോഗങ്ങളില്‍ കഴിയുന്ന വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നെന്നും ഈശോയെ ദൈവമായി സ്വീകരിക്കുന്നവര്‍ക്കു മാത്രമേ നിത്യജീവന്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ക്കണമെന്നു വചന പ്രഘോഷണം നടത്തിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. പരി. ആത്മാവ് പറയുന്നതുപോലെ ഉള്ളിലെ കരട് എടുത്തു മാറ്റുക. ഒരു വ്യക്തി ഈശോയെ സ്വന്തമാക്കിയാല്‍ അയാള്‍ നിത്യജീവന്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റവ. ഫാ. സോജി ഓലിക്കലും വചനപ്രഘോഷണം നടത്തി. നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഫാ. ഷോണിന്റെ സാന്നിധ്യം അനുഗ്രഹമായി. റവ. ഫാ. നോബിള്‍ HGN കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് അന്ത്യാംകുളം ഉള്‍പ്പെടെ റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാര്‍ വൈദികരും, രണ്ടായിരത്തിലധികം വിശ്വാസികളും ഈ അനുഗ്രഹ ദിവസത്തില്‍ പങ്കുചേരാനെത്തി. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമൊരുക്കിയിരുന്നു. പതിവുപോലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് സമാധാനമായത്. ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സാധ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകസമിതി ചെയ്തിരുന്നു.

രണ്ടാഴ്ച നീണ്ടുനിന്ന ആത്മീയ നവോഥാന ശുശ്രുഷകളില്‍ ആയിരങ്ങളാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നത്. ഔദ്യോഗിക-കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദൈവചനം കേള്‍ക്കാനായി വന്നെത്തിയ എല്ലാവര്‍ക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നന്ദി പറയുന്നതായും ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ഹാരോ ലെഷര്‍ സെന്ററില്‍ ഇന്ന് നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആത്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ തിരുവചന ശുശ്രുഷ നയിക്കുന്നതാണ്.

നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് ആത്മീയ ചിന്തകളും ഉപദേശങ്ങളും നല്‍കി ആത്മമീയ ധാരയില്‍ വാര്‍ത്തെടുക്കാനുതകുന്ന ശുശ്രുഷകളുമായി സ്പിരിച്ച്വല്‍ ഡയറക്ടറും, ധ്യാന ഗുരുവുമായ സോജി ഓലിക്കല്‍ അച്ചനും ടീമും കുട്ടികളുടെ ധ്യാനം നയിക്കും. രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

മരുന്നും, ഭക്ഷണവും ആവശ്യമുള്ളവര്‍ കൈവശം കരുതേണ്ടതാണ്. ഡോ. ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ വിപുലമായ ഫസ്റ്റ് എയിഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷര്‍ സെന്ററിലും, സമീപത്തുമുള്ള കാര്‍ പാര്‍ക്കിങ്ങുകള്‍ പേ ആന്‍ഡ് ഡിസ്‌പ്ലേ സംവിധാനത്തിലുള്ളതാണ്. പാര്‍ക്കിങ്ങിന് വേണ്ടി അഞ്ചു പൗണ്ടിന്റെ കോയിനുകള്‍ കരുതേണ്ടതാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

അനുഗ്രഹങ്ങളുടെ പറുദീസയായി ഹാരോ ലെഷര്‍ സെന്റര്‍ തീരുമ്പോള്‍ ആ ആത്മീയ ആനന്ദം നുകരുവാനും, ആത്മീയോര്‍ജ്ജം നേടുവാനും അഭിഷേകാഗ്‌നി ധ്യാന വേദിയിലേക്ക് ഏവരും വന്നെത്തിച്ചേരുവാന്‍ സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതുക്കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

Harrow Leisure Centre,
Christchurch Avenue,
Harrow, HA3 5BD

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ.

മാഞ്ചസ്റ്റര്‍: ആത്മാഭിഷേകത്തിന്റെ അഗ്‌നിയില്‍ വിശ്വാസികള്‍ക്ക് പുത്തന്‍ പന്തക്കുസ്ത അനുഭവം സമ്മാനിച്ച മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചന പ്രഘോഷകന്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും നേതൃത്വം നല്‍കിയ കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലിന്റെയും കണ്‍വെന്‍ഷന്‍ കമ്മറ്റിയുടെയും സംഘടകമികവില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മാഞ്ചസ്റ്റര്‍ റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ബഹു. വൈദികരും നിരവധി വിശ്വാസികളും അഭിഷേകാഗ്‌നിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പാപത്തില്‍ മരിക്കാതിരിക്കാന്‍ നമുക്ക് ഈശോയില്‍ ആഴമായ വിശ്വാസമുണ്ടായിരിക്കണമെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ആയിരിക്കുന്നവന്‍ ഞാന്‍ ആണന്നു ഈശോ പറഞ്ഞതിനെ എല്ലാവരും വിശ്വസിക്കുന്നതാണ് നിത്യജീവന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ശരീരത്തില്‍ എന്ത് മുറിവുകള്‍ ഉണ്ടെങ്കിലും പരിശുദ്ധാത്മാവ് സഭയെ വിട്ടു പോകില്ലന്നു വചന സന്ദേശം നല്‍കിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തില്‍ ചിലപ്പോള്‍ മുറിവുകളും ഉണ്ടാവാം; അതുണക്കാന്‍ പരിശുദ്ധാത്മാവിനു കഴിയും. യേശു ചിന്തിയ രക്തമാണ് സഭയുടെ അടിത്തറ; അത് ഇളക്കാന്‍ ആര്‍ക്കുമാവില്ലന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന് എത്തിയ മിഷനറി വൈദികന്‍ റവ. ഫാ. റയാന്‍, തങ്ങള്‍ നേരിടുന്ന വിശ്വാസ സഹനങ്ങളെക്കുറിച്ചു പങ്കുവച്ചു. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിശ്വാസം കാത്തു സൂക്ഷിക്കുന്നതെന്നും പാക്കിസ്ഥാനില്‍ നടക്കുന്ന സെഹിയോന്‍ ശുശ്രുഷകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ച കഴിഞ്ഞു റവ. ഫാ. സോജി ഓലിക്കല്‍ വചന ശുശ്രുഷ നയിച്ചു. കുട്ടികള്‍ക്കായി നടന്ന പ്രത്യേക ശുശ്രുഷയില്‍ സെക്രട്ടറി റവ. ഫാ. ഫാന്‌സുവ പത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ റീജിയണിലെ പത്തിലധികം വൈദികരും ആദ്യന്തം ശുശ്രുഷകളില്‍ സഹകാര്‍മികരായി.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ അവസാന ദിനം ഇന്ന് ലണ്ടണില്‍ നടക്കും. റവ. ഫാ. ജോസ് അന്തയാംകുളത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, വികാരി ജനറാള്‍ ഫാ. തോമസ് പറയടിയില്‍, ഫാ. സോജി ഓലിക്കല്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കും. അഭിഷേകാഗ്‌നിയില്‍ പുത്തന്‍ പന്തക്കുസ്ത അനുഭവം സ്വന്തമാക്കാന്‍ ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

Venue:
Harrow Leisure centre,
Christ Church avenue,
Harrow, HA3 5BD.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടന്നു വരുന്ന ‘അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ ഏഴാം ദിനം ഇന്ന് മാഞ്ചസ്റ്റര്‍ റീജിയനില്‍ (Venue: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN) നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് കണ്‍വെന്‍ഷന്‍ സമയം. വികാരി ജനറാള്‍ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, ജനറല്‍ കണ്‍വീനര്‍ സാജു വര്ഗീസ്, കണ്‍വീനര്‍മാരായ ഡീക്കന്‍ അനില്‍ ലൂക്കോസ്, ബിജു ആന്റണി, ജോസ് ആന്റണി, ദീപു ജോര്‍ജ്, ജെയ്‌സണ്‍ മേച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ഉച്ചഭക്ഷണം (packed lunch)കൊണ്ടുവരേണ്ടതാണ്. കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഹാളില്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതായിരിക്കും. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ എട്ടാമത്തെയും അവസാനത്തെയും ദിനം ലണ്ടന്‍ റീജിയനില്‍ ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. Harrow Leisure Centre, Christ Church Avenue, Harrow HA3 5BD – യില്‍ വച്ച് നടക്കുന്ന ശുശ്രുഷകള്‍ക്കു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസ് അന്തിയാംകുളം, കണ്‍വീനര്‍മാരായ ഷാജി, തോമസ്, ജോമോന്‍ എന്നിവര്‍ അറിയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.

രണ്ടു ദിവസങ്ങളിലും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റെവ. ഫാ. സോജി ഓലിക്കല്‍, മറ്റു ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വി. ബലിയര്‍പ്പിച്ച വചനസന്ദേശം നല്‍കും. മുന്‍വര്‍ഷത്തേതുപോലെ ധാരാളം വിശ്വാസികള്‍ ഈ വര്‍ഷവും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. എല്ലാവരെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജിയണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സോജി അച്ചനും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ സമാപിക്കും. നവംബര്‍ നാലിന് ഞായറാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രൂഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലൈന്‍സികളുടെ പരിധിയിലും മറ്റുമായിട്ടുള്ള എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന ആയിരങ്ങളോടൊപ്പം മറ്റു റീജിയണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കു ചേരുവാന്‍ വിവിധ കാരണങ്ങളാല്‍ സാധിക്കാതെ
പോയവര്‍ക്കും ഇത് അവസാന അവസരമാവും പ്രദാനം ചെയ്യുക.

മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ സമൂഹ വിശുദ്ധ ബലിയില്‍ നിരവധി വൈദികരുടെ സഹകാര്‍മ്മികത്വവും, മികവുറ്റ ഗാന ശുശ്രുഷകര്‍ സ്വര്‍ഗ്ഗീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയും ഉള്‍ക്കൊള്ളുന്ന ഏറ്റവും അനുഗ്രഹ ദായകമായ ഞായറാഴ്ച കുര്‍ബ്ബാന കൂടുവാനുള്ള സുവര്‍ണ്ണാവസരം ആവും ഹാരോയില്‍ ലഭിക്കുക.

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രുഷകള്‍ സെഹിയോന്‍ യു കെ യുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും. തിരുവചന ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ വിസ്തൃതമായ ഹാളില്‍ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാല്‍ ഭക്ഷണം ആവശ്യം ഉള്ളവര്‍ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വാഹനങ്ങളില്‍എത്തുന്നവര്‍ ഹാരോ ലെഷര്‍ സെന്റര്‍ പാര്‍ക്കിങിലോ, സമീപത്തുള്ള കൗണ്‍സില്‍ കാര്‍ പാര്‍ക്കിലോ വ്യവസ്ഥകള്‍ പാലിച്ചു പാര്‍ക്ക് ചെയ്യാവുന്നതാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് ഒ9, ഒ10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

തിരുവചനത്തിലായിരിക്കുവാനും, ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുവാനും പരിശുദ്ധാല്മാവ് സമ്മാനമായി നല്‍കുന്ന ഈ നല്ല അവസരം പ്രയോജനപ്പെടുത്തുവാനും, വരദാനങ്ങളും, അത്ഭുത രോഗ ശാന്തികളും കരസ്തമാക്കുവാനും പ്രയോജനകരമായ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി മോണ്‍സിഞ്ഞോര്‍ ഫാ.തോമസ് പാറയടിയില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD

അപ്പച്ചന്‍ കണ്ണഞ്ചിറ

മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കണ്‍വെന്‍ഷനു വേണ്ടി നിരവധി സ്ഥലങ്ങളില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാഞ്ചെസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

മാഞ്ചെസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 2018: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. നവംബര്‍ 3 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക.

2. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ നടത്തപ്പെടും.

3. കുട്ടികള്‍ക്കുള്ള ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം.

4. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN.

5. കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് പാര്‍ക്കിംഗ് സൗകര്യം ലഭ്യമായിരിക്കും.

6. കണ്‍വെന്‍ഷന്‍ ദിവസം BEC Arena ക്രമീകരിക്കുന്ന Food Stall-ല്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും.

7. കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വിശുദ്ധ കുര്‍ബ്ബാനയും, കുമ്പസ്സാരത്തിനും കൗണ്‍സിലിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മാഞ്ചസ്റ്റര്‍ റീജിയണ്‍ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണില്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷനായി മാഞ്ചസ്റ്ററില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അഭിഷേകാഗ്‌നി മിനിസ്ട്രീസ് ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ നാളെ നടക്കും. ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വിവിധ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകള്‍ എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.

സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാളെ നവംബര്‍ 3ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും.

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.
നവംബര്‍ 3 ന്റെ കണ്‍വെന്‍ഷനിലേക്ക്ഫാ. മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിലാസം;

BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍ ): 07809 827074.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ദൈവീക കര്‍മ്മ പാതയിലെ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ദൈവീക പദ്ധതിയുടെ രണ്ടാം ഘട്ട രൂപതാ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ലണ്ടന്‍ കണ്‍വെന്‍ഷനോടെ ഞായറാഴ്ച സമാപിക്കും.

പരിശുദ്ധാത്മ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും, രോഗ ശാന്തിയും അഭിഷേകവുമായി ധ്യാന വേദികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാന്‍ കഴിയുന്ന ശുശ്രുഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

കുട്ടികള്‍ക്കായുള്ള ആത്മീയ ശുശ്രുഷ സെഹിയോന്‍ യു.കെയുടെ ഡയറക്ടറും പ്രമുഖ ധ്യാന ഗുരുവുമായ ഫാ. സോജി ഓലിക്കലും ടീമും ആണ് നയിക്കുക. രണ്ടു ഗ്രൂപ്പുകളായി അഞ്ചു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ശുശ്രുഷകള്‍ ക്രമീകരിക്കുന്നത്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും.

ഹാരോ ലെഷര്‍ സെന്ററില്‍ വെച്ച് നവംബര്‍ 4 ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്റ് വുഡ്, സൗത്താര്‍ക്ക് എന്നീ ചാപ്ലൈന്‍സികളുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മുഴുവന്‍ അംഗങ്ങളും, ഇതര റീജണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കുചേരുവാന്‍ സാധിക്കാതെ പോയ വിശ്വാസികളും അടക്കം അയ്യായിരത്തില്‍പരം ആളുകള്‍ ഈ ലണ്ടന്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരും.

നിരവധിയായ പരിശുദ്ധാത്മ കൃപകളും, അനുഗ്രഹങ്ങളും ആവോളം വര്‍ഷിക്കപ്പെടുവാന്‍ അതിശക്തമായ ശുശ്രുഷകള്‍ക്കും, ദൈവീക സാന്നിദ്ധ്യം അനുഭവമാകുന്നതിനും ആയി റീജണിലെ എല്ലാ കുടുംബങ്ങളിലും, പാരീഷുകളിലും, പ്രാര്‍ത്ഥാനാ ഗ്രൂപ്പുകളിലുമായി മാധ്യസ്ഥ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളുമായി സഭാ മക്കള്‍ പ്രാര്‍ത്ഥനാ യജ്ഞത്തിലാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് ഒ9, ഒ10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. ട്രെയിന്‍ മാര്‍ഗ്ഗം ഹാരോയിലോ വീല്‍സ്റ്റോണ്‍ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവര്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ട്രെയിന്‍ ഗതാഗതം മുന്‍ക്കൂട്ടിത്തന്നെ  ഉറപ്പിക്കേണ്ടതാണ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ലെഷര്‍ സെന്ററിലും, സമീപത്തുമായി പേ പാര്‍ക്കിങ് സൗകര്യങ്ങളാണുള്ളത്. ഉപവാസ ശുശ്രുഷയായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആവശ്യം ഉള്ളവര്‍ ഭക്ഷണം കയ്യില്‍ കരുത്തേണ്ടതാണ്.

പരിശുദ്ധാത്മ കൃപാശക്തിയും അനുഗ്രഹങ്ങളും പ്രാപിക്കുവാനായി നടക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റിയന്‍ ചാമക്കാലായില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവരും, കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD

RECENT POSTS
Copyright © . All rights reserved