ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ പ്രശസ്ത പ്രസിദ്ധീകരണമായ മരിയന്‍ ടൈംസ് ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും വായിക്കാം. മരിയന്‍ ടൈംസ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ അണിയറയില്‍ തയ്യാറാവുകയാണെന്ന് മരിയന്‍ മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്കും മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജും പറഞ്ഞു. കത്തോലിക്കാ സഭാ വാര്‍ത്തകളോടൊപ്പം മരിയന്‍ സ്പെഷ്യല്‍ ലേഖനങ്ങളും ഫീച്ചറുകളും കുടുംബഭദ്രതയ്ക്ക് സഹായിക്കുന്ന ചിന്തകളും ക്രൈസ്തവാരൂപിയില്‍ വളര്‍ന്നു വരുന്നതിനുപകരിക്കുന്ന പംക്തികളും പ്രാര്‍ത്ഥനകളും എല്ലാം അടങ്ങുന്നതായിരിക്കും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ളടക്കം ഉള്‍ക്കൊള്ളിച്ച് രൂപകല്‍പന ചെയ്യുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍ ഒക്ടോബര്‍ മാസത്തില്‍ വായനക്കാരുടെ മുന്നിലെത്തും.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കുന്നതാണ്.
ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069 ; ഷാജി വാഡ്ഫോര്‍ഡ് : 07737702264
പള്ളിയുടെ വിലാസം.
The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.
ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ സെപ്റ്റംബര്‍ മാസം 14ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ജിന്‍സന്‍ മുട്ടത്തുകുന്നേലും ബ്രദര്‍ ചെറിയാന്‍ സാമുവലും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് & വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്
Venue: Virgofidelis, 147 Central Hill, SE19 1RS, London
കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്സ് ആയ സി. സിമി ജോര്‍ജ്ജ് (07435654094). മി. ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടാം.
സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തി നിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു.
രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതയിലെ പ്രമുഖരായ വൈദികര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.
സെപ്റ്റംബര്‍ പതിമൂന്നിന് (വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നതായിരിക്കും. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
വിലാസം
ST.JOSEPHS CHURCH,
SUNDERLAND,
SR4 6HP.
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം
പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും
പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനയ്ക്കലച്ചനും, ജോസഫ് എടാട്ട് അച്ചനും, ആന്റണി പറുങ്കമാലിലച്ചനും നയിക്കുന്ന താമിസിച്ചുള്ള കടുംബ നവീകരണ ധ്യാനം. സെപ്റ്റംബര്‍ 14, 15, 16 തിയതികളിലാണ് ധ്യാനം. മലയാളത്തിലുള്ള ധ്യാനം രാവിലെ 8.30ന് (ഞായര്‍) വൈകുന്നേരം 4.30ന സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാന കേന്ദ്രത്തില്‍ ചെയ്യാവുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സിംഗിനപം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്;
Fr. Joseph Edattu VC: 07548303824, 01843586904, 0786047817
E-mail: [email protected]
സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 രാവിലെ 10 മുതല്‍ 14 വൈകീട്ട് 4 വരെ.
ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി, ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. സീറ്റുകള്‍ പരിമിതം മാത്രം.
എല്ലാവരെയും യേശു നാമത്തില്‍ ധ്യാനത്തിന് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോസഫ് ലോനപ്പന്‍: 0788669237
ഷോബു ഫെര്‍ണാണ്ടസ്: 07737451962
വിലാസം:
സെന്റ് ജോസഫ്,
8 ലിന്ദ്റസറ്റ് റോഡ്,
സൗത്താംപ്റ്റണ്‍,
SO40 7DU.
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്, ഒക്ടോബര്‍ 6ന് ആരംഭിക്കുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ഫാ. ടോമി ഏടാട്ടിനോടപ്പം സീറോ മലബാര്‍ ലിന്‍ റീജിയന്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട സാജു പിണക്കാട്ട് അച്ചനും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച്, ദിവ്യബലി, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും അവസാനിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്. 07460499931
ബാബു ജോസഫ്
ബര്‍മിംങ്ഹാം: ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക് രോഗശാന്തി, വിടുതല്‍ ശുശ്രൂഷകന്‍ ബ്രദര്‍ ഡാമിയന്‍ സ്റ്റെയിന്‍ നാളെ ബര്‍മിംഗ്ഹാമില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ശുശ്രൂഷ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിക്കും വിടുതലുകള്‍ക്കും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങള്‍ക്കുമാണ് നാളിതുവരെ ബ്രദര്‍ ഡാമിയന്റെ ശുശ്രൂഷകളില്‍ ബഥേല്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ആഗോള പ്രശസ്തമായ ‘കോര്‍ ഏറ്റ് ലുമെന്‍ ക്രിസ്റ്റി’ എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദര്‍ ഡാമിയന്റെ ശുശ്രൂഷകളില്‍ ‘ഇന്ന് വിതച്ചാല്‍ ഇന്ന് വിളവ്’ എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാന്‍ ജീവിതമേകിയ മരിയാംബികയുടെ പിറന്നാള്‍ദിനം അമ്മയുടെ മധ്യസ്ഥതയാല്‍ യേശുനാമത്തില്‍ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബവും ഒരുങ്ങിക്കഴിഞ്ഞു.
ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
മാതാവിന്റെ പിറവിത്തിരുന്നാളിനൊപ്പമായി നടക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനി എന്നിവരും പങ്കെടുക്കും. മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റില്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8 ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം ?07859 890267?
ബെന്നി അഗസ്റ്റിന്‍/ ബിജു നീണ്ടൂര്‍
ലിവര്‍പൂള്‍: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികള്‍ ക്രിസ്തുരാജന് ഹോസാന പാടാന്‍ തയാറെടുക്കുമ്പോള്‍, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാന്‍ ശാലോം വോള്‍ഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെ ലിവര്‍പൂള്‍ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. അതുള്‍പ്പെടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘അഡോറംസി’ന്റെ പ്രധാന സെഷനുകളെല്ലാം ശാലോം വേള്‍ഡ് തത്സമയം പ്രക്ഷേപണം ചെയ്യും. ഇതിനുപുറമെ ശാലോം വേള്‍ഡിന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇതിനു മുമ്പ് ലണ്ടന്‍ ആതിഥ്യമരുളിയതിന്റെ ശതാബ്ദിവര്‍ഷത്തില്‍ കൈവന്ന ഈ അനുഗ്രഹ ദിനങ്ങള്‍ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സഭ. അത് അവിസ്മരണീയമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നാലു മണിക്കൂര്‍ വീതവും സമാപന ദിനത്തില്‍ രണ്ടു മണിക്കൂറുമാണ് തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. ഏഴ്, എട്ട് തിയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00വരെയും ഒന്‍പതിന് രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 1.00വരെയാണ് പ്രക്ഷേപണം.
ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകര്‍ന്ന് നല്‍കുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയാണ് ‘അഡോറംസ് 2018’ ന്റെ ലക്ഷ്യങ്ങള്‍. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അര്‍ത്ഥം.
ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റര്‍മാര്‍ക്കുവേണ്ടിയുള്ള ക്ലാസുകള്‍, ദിവ്യകാരുണ്യ സെമിനാറുകള്‍ എന്നിവയാണ് ‘സിംപോസിയം ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ ദിനത്തിലെ പ്രധാന പരിപാടികള്‍. കൂടാതെ ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പ്പശാലകളും ആദ്യദിനത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ എ.സി.സിയാണ് വേദി. ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മക്മഹന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാകും പരിപാടികള്‍ക്ക് തുടക്കമാവുക.
പതിനായിരം പേരെ ഉള്‍ക്കൊള്ളാനാകുന്ന എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ബര്‍മിംഗ്ഹാം അതിരൂപതാ സഹായമെത്രാന്‍ റോബര്‍ട് ബ്രയന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിക്കും. ദിവ്യബലിയും ഉണ്ടാകും. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവുമാവും ‘കോണ്‍ഗ്രസ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകള്‍. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും ‘വേര്‍ഡ് ഓണ്‍ ഫയര്‍’ മിനിസ്ട്രി സ്ഥാപകനുമായ റോബര്‍ട്ട് ബാരനാണ് മുഖ്യപ്രഭാഷകന്‍. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കും.
‘പില്‍ഗ്രിമേജ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തില്‍ തിരുക്കര്‍മങ്ങള്‍ ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് അര്‍പ്പിക്കുന്ന ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ്പ് മക്മഹന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം. ആര്‍ച്ച്ബിഷപ്പ് മക്മഹന്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 1.00ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തുടക്കമാകും. അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരശീലവീഴും.
സഭയുടെ പ്രേക്ഷിതദൗത്യത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം, വൈദികരും സമര്‍പ്പിതരും അത്മായരും ചേര്‍ന്ന് അരക്കിട്ടുറപ്പിക്കുന്ന സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍. രാജ്യത്ത് വിശ്വാസത്തകര്‍ച്ചയും ഭൗതികതയുടെ അതിപ്രസരവും നടമാടുന്ന സാഹചര്യത്തില്‍ ദിവ്യകാരുണ്യ സമ്മേളനത്തിനു വലിയ പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോണ്‍ഫറന്‍സിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളര്‍ത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്.
വീണ്ണിന്റെ നാഥന്‍ മണ്ണിലേക്കെഴുന്നള്ളുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍, അനവധി വിശുദ്ധാത്മാക്കളുടെ ചുടുനീണം വീണ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങള്‍, അശുദ്ധിയുടെയും ,തിന്മയുടെയും പ്രദിക്ഷണ വീഥികളായി മാറിയ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങള്‍, ഇതാ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും സാക്ഷ്യം വഹിയ്ക്കുന്നു.
ഒരു ചെറു കാറ്റിലുലയാവുന്ന ഗോതമ്പപ്പത്തിലൂടെ, അനവധി കൊടുങ്കാറ്റുകളെ ശാന്തമാക്കിയ ദിവ്യകാരുണ്യ സാന്നിദ്ധ്യം, ലിവര്‍പൂളിന്റെ രാജവീഥി കളിലൂടെ എഴുന്നള്ളുമ്പോള്‍, യൂറോപ്പിന് നഷ്ടമായ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള മുന്നൊരുക്കമാകട്ടെ.
ഈ അനുഗ്രഹ നീമിഷങ്ങള്‍ക്ക് സാക്ഷികളാവാന്‍ എല്ലാവരെയും ഇന്‍ഗ്ലണ്ടിലെ കത്തോലിക്ക സഭ സവിനയം ക്ഷണിക്കുന്നു. ഈ അവസരസത്തില്‍ ഈ അവിസ്മരണീയ സ്വര്‍ഗീയ മുഹൂര്‍ത്തം ലോകത്തിലെ എല്ലാവര്‍ക്കുമായി അനുഭവിക്കാന്‍ ശാലോം വേള്‍ഡ് ചാനല്‍ ലൈവായി പ്രക്ഷേപണം ചെയ്യുന്നു. ഏഴ്, എട്ട് തിയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00വരെയും ഒന്‍പതിന് രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 1.00വരെയാണ്.