Spiritual

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യൂണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം.

നവംബര്‍ 18 ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എത്തുന്ന പിതാവിന് തൂവെള്ള വസ്ത്രങ്ങളില്‍ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പേപ്പല്‍ ഫ്ളാഗുകളും ഗ്രീറ്റിംഗ് വേവിങ് കാര്‍ഡുകളും വീശിക്കൊണ്ടും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കുമ്പോള്‍ ബൊക്കെ നല്‍കി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അര്‍പ്പിക്കും. പരിശുദ്ധ മാതാവിന്റെയും ഭാരത സഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം പിതാവ് നിര്‍വ്വഹിക്കുന്നതാണ്.

ദേവാലയ പ്രവേശന കവാടത്തില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ ജോസഫ് പിതാവിന് മെഴുതിരി നല്‍കി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിള്‍, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതാണ്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സ്‌തോത്രക്കാഴ്ച സമര്‍പ്പണം, രൂപം വെഞ്ചിരിക്കല്‍, ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി, ലദീഞ്ഞ്, പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ ഫാ.ഫാന്‍സുവ പത്തില്‍, ഫാ.സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരാവുന്നതാണ്.

വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നില്‍ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. തുടര്‍ന്ന് ബൈബിള്‍ അധിഷ്ഠിത കലാ പരിപാടികള്‍ അരങ്ങേറും. ‘ജോസഫിനെ’ ആസ്പദമാക്കി രചിച്ച ബൈബിള്‍ നാടകവും ‘ഫാത്തിമാ മാതാവ്’ സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമാവും. മതബോധന പരീക്ഷയില്‍ ഉന്നത വിജയങ്ങള്‍ നേടിയവര്‍ക്കും, ബൈബിള്‍ കലോത്സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ തദവസരത്തില്‍ ശ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്യുന്നതാണ്. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പ്രോത്സാഹനവും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ചാമക്കാല അച്ചനും കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോര്‍ജ്ജ്-07533896656

സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്

ഹാളിന്റെ വിലാസം: ഹോളിഡേ ഇന്‍, സെന്റ് ജോര്‍ജ്ജ്‌സ് വെ,
എസ് ജി1 1എച് എസ്, സ്റ്റീവനേജ്

ബാബു ജോസഫ്

മാഞ്ചസ്റ്ററില്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിന്‍സ് ഓഫ് പീസ് മിനിസ്ട്രിയിലെ ശുശ്രൂഷകനുമായ ബ്രദര്‍ ജോണ്‍ ഹെസ്‌കെറ്റ് ഇത്തവണ മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഈവനിങില്‍ പങ്കെടുക്കും. അനേകരില്‍ പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക .

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.

ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പവിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960357679 / 07737078037

അയ്യപ്പ പൂജ നടക്കുന്ന വിലാസം :

POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 18, 19 തീയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാനമസ്‌കാരം, ധ്യാനം. 19 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളക്ക് എന്നിവയും സ്‌നേഹവിരുന്നോടു കൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. റ്റി ജോര്‍ജ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സനു ജോണ്‍ (ട്രസ്റ്റി) 07540787962
മോബി ബേബി (സെക്രട്ടറി) 07540270844

പള്ളിയുടെ അഡ്രസ്സ്
സെന്റ് ഗ്രിഗറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
202-204 ആന്‍ട്രിം റോഡ്
ബെല്‍ഫാസ്റ്റ് BT 15 2 AN

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വൈദീകവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി അമലോത്ഭവ സെമിനാരി പ്രസ്റ്റണില്‍ ആരംഭിച്ചു. ഒമ്പതാം തീയതി വ്യാഴാഴ്ച ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മൈക്കിള്‍ ജി. കാമ്പല്‍ ഒ. എസ്. എ. ആണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്ന് വൈദീകപരിശീലന കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടണില്‍ വളര്‍ന്ന മൂന്നു വൈദീക വിദ്യാര്‍ത്ഥികളെ ലഭിച്ചതെന്നും ബിഷപ്പ് മൈക്കിള്‍ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലുസ് റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, റവ. ഫാ. റോബര്‍ട്ട് ബില്ലിംഗ്, റവ. ഫാ. ജോണ്‍ മില്ലര്‍, റവ. ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. അജീഷ് കുമ്പുക്കല്‍, റവ. ഫാ. ഫാന്‍സുവ പത്തില്‍, റവ. സി. ഷാരണ്‍ സി. എം. സി., റവ. സി. ഡോ. മേരി ആന്‍ സി. എം. സി., റവ. സി. റോജിറ്റ് സി. എം. സി., വൈദീക വിദ്യാര്‍ത്ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്‍മായ പ്രതിനിധികള്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ ആശീര്‍വാദ കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.

പ്രിന്‍സ് ജെയിംസ്

യുകെകെസിഎയുടെ ശക്തമായ റീജിയനുകളിലൊന്നായ നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ കുടുംബ കണ്‍വെന്‍ഷന് ഒക്ടോബര്‍ 28ന് റോതെര്‍ഹാമില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ന്യൂ കാസില്‍, ഷെഫീല്‍ഡ്. ലീഡ്‌സ്, യോര്‍ക്ക്, മിഡില്‍സ്‌ബ്രോ, ഹംബര്‍ സൈഡ് എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റി മുപ്പതോളം വരുന്ന സമുദായാംഗങ്ങള്‍ പങ്കെടുത്തതിലൂടെ ഈ കുടുംബ കൂട്ടായ്മ ഒരു വന്‍ വിജയമായി മാറി.

സെന്റ് ജെറാള്‍ഡ് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുര്‍ബാനക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും, റീജിയണല്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തിലും ചേര്‍ന്നായിരുന്നു. കുര്‍ബാനയെ സംഗീത സാന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയത് ജൂബി മുടക്കോടില്‍, സുജ അലക്‌സ് പള്ളിയമ്പില്‍, ലീനുമോള്‍ ചാക്കോ വേദനക്കുന്നേല്‍, എബ്രഹാം നടുവന്തറ, സ്റ്റീഫന്‍ ടോം, എന്നിവര്‍ അടങ്ങിയ ക്വയര്‍ ഗ്രൂപ്പ് ആയിരുന്നു. കുര്‍ബാനക്ക് ശേഷം തൈബര്‍ഗ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും സ്‌നേഹ സംവാദത്തിനും ശേഷം രണ്ടു മണിയോട് കൂടി ശ്രീ ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു.

ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബേബി ഉറുമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ.. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. സജി തോട്ടത്തിലും ചേര്‍ന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ശ്രീ ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലും ട്രഷറര്‍ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ടില്‍ യുകെകെസിവൈഎല്‍ സെക്രട്ടറി ശ്രീ സ്റ്റീഫന്‍ ടോം ന്യൂ കാസില്‍ റീജിയണല്‍ റെപ്രസെന്റേറ്റീവ് ശ്രീ സിറില്‍ തടത്തില്‍, ലീഡ്‌സ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബിനീഷ് പെരുമപ്പാടം, യോര്‍ക്ക് പ്രസിഡണ്ട് ശ്രീ തോമസുകുട്ടി കല്ലിടിക്കല്‍, മിഡില്‍ബ്രോ സെക്രട്ടറി ശ്രീ രജീഷ് ജോര്‍ജ്, ഹംബര്‍സൈഡ് സെക്രട്ടറി ശ്രീ സിബി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഷെഫീല്‍ഡ് യൂണിറ്റിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്വാഗത നടന്ന നൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. തുടര്‍ന്ന് എല്ലാ യൂണിറ്റുകളുടെയും ആകര്‍ഷകമായ കലാപരിപാടികള്‍ ഈ സമ്മേളനത്തെ അതിമനോഹരമാക്കി. റീജിയണിലെ GCSCക്കു ഉയര്‍ന്ന മാര്‍ക്ക് നേടിയ അലീന ജോസിനും (മിഡില്‍ബ്രോ) A Levelന് ഉയര്‍ന്ന മാര്‍ക്ക് നേടിയ ആല്‍ബി ജോസഫിനും (ലീഡ്‌സ്), സമ്മാനദാനം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏറ്റെടുത്ത യോര്‍ക്ക് യൂണിറ്റിന് ഷെഫീല്‍ഡ് യൂണിറ്റ് പ്രതിനിധികളും റീജിയന്‍ പ്രതിനിധികളും ചേര്‍ന്ന് പതാക കൈമാറി.

ഷെഫീല്‍ഡ് യൂണിറ്റ് സെക്രട്ടറി ലിമിന്‍ കൊഴുവന്‍താനത്ത് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സദസ്സിനെ മുഴുവന്‍ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്തത്തിന് ജില്‍ജു ബിന്‍സും ആന്‍ ജേക്കബും കോറിയോഗ്രാഫി നിര്‍വഹിച്ചു. ശബ്ദ ക്രമീകരണങ്ങള്‍ ചെയ്ത അലക്‌സ് ലീഡ്‌സും, ഷെഫ് രാജേഷിന്റെ നാടന്‍ തട്ടുകടയും കൂട്ടായ്മക്ക് ആവേശം പകര്‍ന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യന്ത്യം പരിപാടി നടത്താന്‍ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീല്‍ഡ് യൂണിറ്റിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ് കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ പരിശ്രമഫലമായാണ്.

കുടുംബമേളയുടെ വിവിധ കമ്മറ്റികള്‍ക്കു എസ്‌കെസിഎയുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേല്‍ (ട്രഷറര്‍), സാല്‍വി മഠത്തിപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), അനു കൊഴുവന്‍താനത്ത് (ജോയിന്റ് ട്രഷറര്‍), ഫിലിപ്പ ്‌ചേട്ടനും അന്നമ്മ പുത്തന്‍കാലയും (കെസിവൈഎല്‍ ഡയറക്ടര്‍), ടെസ്സി ജോസ്, പ്രിന്‍സ് എന്നൊലിക്കര, സിമിമോള്‍ ചോരത്ത് & ആന്‍സി വാഴപ്പള്ളി (വിമന്‍ ഫോറം ഡയറക്ടര്‍) എന്നിവരും നേതൃത്വം വഹിച്ചു.
ക്‌നാനായ പുരാതന പാട്ടുകള്‍ ചേര്‍ത്തിണക്കിയ ചെയിന്‍ സോങ്‌സും, എല്ലാവരും ചേര്‍ന്നുള്ള നടവിളികളോടും കൂടി പരിപാടി സമാപിച്ചു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ (11.10.2017) ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. എട്ട് റീജിയനുകളിലായി നടന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേക നിറവിലേക്കെത്തിയപ്പോള്‍ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ സ്ഥിരം വേദിയായ ബിര്‍മിങ്ഹാം ബെഥേല്‍ സെന്ററിനു പുതിയ ആത്മീയ ഉണര്‍വേകി ഇത്തവണ കൂടുതല്‍ അഭിഷേകമായിമാറും.

മരിച്ച വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയുടെയും അനുസ്മരണത്തിന്റെയും നവംബര്‍ മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എംഎസ്എഫ്എസ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ.ഫാ. ഏബ്രഹാം വെട്ടുവേലില്‍, ബ്രെന്റ് വുഡ് രൂപത സീറോ മലബാര്‍ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസ് അന്ത്യാംകുളം എംഎസ്എഫ്എസ്, സെഹിയോന്‍ യൂറോപ്പിന്റെ ആധ്യാത്മിക നേതൃത്വത്തില്‍ നിന്നുകൊണ്ട് ആരംഭകാലം മുതല്‍ വിവിധ ശുശ്രൂഷകള്‍ നയിക്കുന്ന ഡീക്കന്‍ ഡേവിഡ് പാമിര്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാര്‍ബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമാകുന്ന, വരദാനഫലങ്ങള്‍ വാര്‍ഷിക്കപ്പെടുന്ന ഓരോ തവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു ഏബ്രഹാം 07859 890267
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രൊമോ വീഡിയോ കാണാം.

അപ്പച്ചന്‍ കണ്ണഞ്ചിറ

എന്‍ഫീല്‍ഡ്: എപ്പാര്‍ക്കി ഓഫ് ഗ്രേയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള എന്‍ഫീല്‍ഡ് പാരീഷില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നു. എന്‍ഫീല്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവ് ആ ദിവസം എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യൂണിറ്റി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നേതൃത്വം നല്‍കുകയും, തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ എന്നിവര്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ സഹകാര്‍മ്മികരാവും.

എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് വാല്‍സിങ്ങാം റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. മാതാവിന്റെ തിരുന്നാള്‍ ഏറ്റവും ഗംഭീരമാക്കുന്നതിനും, അഭിവന്ദ്യ പിതാവിന് ഉജ്ജ്വലമായ സ്വീകരണം ഒരുക്കുന്നതിനുമായി എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യുണിറ്റി രൂപം കൊടുത്ത വിപുലമായ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

നവംബര്‍ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് എന്‍ഫീല്‍ഡ് ദേവാലയത്തില്‍ എത്തിച്ചേരുന്ന പിതാവിനെ പള്ളിക്കമ്മിറ്റി ട്രസ്റ്റി ബൊക്കെ നല്‍കി സ്വീകരിക്കും. ദേവാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി കൊണ്ട് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല പിതാവിന് സ്വാഗതമര്‍പ്പിക്കുന്നതാണ്. പെരുന്നാള്‍ പ്രസുദേന്തിമാരെ വാഴിച്ച ശേഷം പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നാന്ദി കുറിച്ചു കൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം പിതാവിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി അര്‍പ്പിക്കപ്പെടും.

വിശുദ്ധ തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം പരിശുദ്ധ മാതാവിന്റെ രൂപം ഏന്തിക്കൊണ്ടു പ്രദക്ഷിണം,നേര്‍ച്ച വെഞ്ചിരിപ്പ് അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തിമാരെ വാഴിക്കല്‍, കൊടിയിറക്ക്, സമാപന ആശീര്‍വാദം, ഉല്‍പ്പന്ന ലേലം വിളി തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണത്തോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം ആവും.

ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ സ്വീകരണത്തിനും, പരിശുദ്ധ മാതാവിന്റെ തിരുന്നാളിലും ഏവരുടെയും പങ്കാളിത്തവും, സഹകരണവും അഭ്യര്‍ത്ഥിക്കുകയും, നിത്യ സഹായവും, അഭയകേന്ദ്രവുമായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ഏവര്‍ക്കും ദൈവകൃപകളും, അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നതായി സെബാസ്റ്റ്യന്‍ അച്ചനും, പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ്ജ് വര്‍ഗ്ഗീസ് (07882643201) ജോര്‍ജ്ജ് ജെ അധികാരി (07830638234)

Our Lady of Walsingham & the English Martyrs
John Gooch Drive, Enfield, EN2 8HG

ജോണ്‍സണ്‍ ഊരംവേലില്‍

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ്ജ് പനയ്ക്കലച്ചനുx ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) ആന്തരിക സൗഖ്യധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 4.30ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

വിലാസം: Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക

ഫാ.ജോസഫ് എടാട്ട് 07548303824, 01843586904, 0786047817

ഇമെയില്‍: [email protected]

ബാബു ജോസഫ്

ബര്‍മിങ്ഹാം : സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. എട്ട് റീജിയനുകളിലായി നടന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേക നിറവിലേക്കെത്തിയപ്പോള്‍ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇത്തവണ കൂടുതല്‍ അഭിഷകമായിമാറും.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയുടെയും അനുസ്മരണത്തിന്റെയും നവംബര്‍ മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എം എസ് എഫ് എസ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ.ഫാ .ഏബ്രഹാം വെട്ടുവേലില്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാര്‍ബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും.
അനേകംഅത്ഭുതങ്ങളും, രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമാകുന്ന വരദാനഫലങ്ങള്‍ വാര്‍ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്.

കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു ഏബ്രഹാം 07859 890267

Copyright © . All rights reserved