ബാംഗ്ലൂര്. മാണ്ടിയ രൂപതയുടെ മതബോധന വാര്ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില് നിന്നുമായി അഞ്ഞൂറിലധികം ആളുകള് വാര്ഷീകാഘോഷ ചടങ്ങുകളില് പങ്കെടുത്തു. വിശ്വാസ പരിശീലനത്തില് കഴിഞ്ഞ ഒരു വര്ഷത്തെ കുട്ടികളുടെ പ്രവര്ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്ഷിക ആഘോഷത്തിന്റെ ലക്ഷ്യം.
വിശ്വാസ പരിശീലന രംഗത്ത് 25 വര്ഷം സേവനമനുഷ്ഠിച്ച മാണ്ടിയ രൂപതയുടെ മതബോധന കമ്മീഷനംഗവും മത്തിക്കര സെന്റ് സെബാസ്റ്റ്യന്
ഫൊറോനായിലെ മതബോധന അദ്ധ്യാപകനുമായ ജോസ് വേങ്ങത്തടത്തിന്റെ 25 വര്ഷത്തെ മതബോധന അദ്ധ്യാപനത്തിനെ ആദരിക്കുന്ന ചടങ്ങും പ്രസ്തുത ആഘോഷവേളയില് നടന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്ഷമായി രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും ജോസ് വേങ്ങത്തടം നല്കികൊണ്ടിരിക്കുന്ന ആദ്ധ്യാത്മീക ഊര്ജ്ജത്തെ രൂപത സ്മരിച്ചു. അഭിവന്ദ്യ പിതാവ് മാര് ആന്റണി കരിയില് ജോസ് വേങ്ങത്തടത്തിനെ പൊന്നാടയണിയിച്ചു. വികാരി ജനറാള് മോണ്. മാത്യൂ കോയിക്കര CMI, രൂപതാ ചാന്സിലര് ഫാ. ജോമോന്

മാര് ജോസഫ് പൗവ്വത്തില്
കോലഞ്ചേരി, മതബോധന കമ്മീഷന് സെക്രട്ടറി ഫാ. സിറിയക് മഠത്തില് എന്നിവര് സന്നിഹിതരായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപതയില് കോട്ടയ്ക്കുപുറം ഇടവകയില് വേങ്ങത്തടം കുടുംബത്തിലെ ജോസഫ് കത്രീന ദമ്പതികളുടെ അഞ്ച് മക്കളില് രണ്ടാമത്തെയാളാണ് ജോസ് വേങ്ങത്തടം. സ്വന്തം ഇടവകയിലായിരുന്ന കാലത്തും മതബോധന പരിശീലനത്തിന് നേതൃത്വം വഹിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര് ജോസഫ് പൗവ്വത്തിലിന്റെ പ്രശംസയ്ക്ക് പാത്രമായ ജോസ് വേങ്ങത്തടം ഇപ്പോള് ദീപികയുടെ ബാംഗ്ലൂര് റീജണല് മാനേജരായി സേവനമനിഷ്ഠിക്കുകയാണ്. ലിസിയാണ് ഭാര്യ. അഭിജിത് മകനാണ് ഇളയ സഹോദരന് ജോണ്സണ് വേങ്ങത്തടം ദീപികയുടെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫായി സേവനമനുഷ്ഠിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാ മെത്രാന് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല് പിതാവ് രക്ഷാധികാരി ആയ മരിയന് മിനിസ്ട്രി യുകെയുടെ സ്പിരിച്വല് ഡറക്ടറായി ഫാദര് ടോമി എടാട്ട് ചുമതലയേറ്റു. ഫാദര് ടോമി എടാട്ടിനെ സീറോ മലബാര് രൂപത ലണ്ടന് റീജിയണ് Bromley, Catford-lee, Dartford, Thomden Heath (Part of) എന്നി ഇടവകയുടെ ചാപ്ലിനായും അഭിവന്ദ്യ പിതാവ് നിയമിച്ചിട്ടുണ്ട്.
രുപതയോടും അഭിവന്ദ്യ പിതാവിനോടും ചേര്ന്നു നിന്നുകൊണ്ട് ഇംഗ്ലണ്ടില് സീറോ മലബാര് സഭയെ ആത്മീയമായി പടുത്തുയര്ത്തുക എന്നതായിരിക്കും മരിയന് മിനിസ്ട്രിയുടെ പ്രഥമ ലക്ഷ്യമെന്ന് ഫാദര് ടോമി എടാട്ട് പറഞ്ഞു.
മരിയന് മിനിസ്ട്രിയുടെ തുടര്ന്നുള്ള പ്രവര്ത്തനങ്ങള്ക്ക് മാനേജിംഗ് ഡയറക്ടര് ബ്രദര് തോമസ് സാജിനോടൊപ്പം നേതൃത്വം നല്കാന് ബ്രദര് ചെറിയാന് സാമുവലിനെ ഡയറക്ടറായും, ബ്രദര് ഡാനി ഇന്നസെന്റിനെ മ്യൂസിക് മിനിസ്ട്രി കോ-ഓര്ഡിനേറ്ററായും ഫാദര് ടോമി എടാട്ട് നിയമിച്ചു.
ബിജു കുന്നയ്ക്കാട്ട്, പിആര്ഒ
പ്രസ്റ്റണ്: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില് നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് ഇന്നലെ വൈകീട്ട് പ്രസ്റ്റണ് സെന്റ് അല്ഫോന്സാ കത്തീഡ്രലില് വി. കുര്ബാന അര്പ്പിക്കുകയും ഒപ്പീസ് പ്രാര്ത്ഥന നടത്തുകയും ചെയ്തു.

തന്റെ ജീവിതകാലം മുഴുവന് സന്തോഷത്തിലും ദുഖത്തിലും നസ്രായനായ ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില് അവര് ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി. കുര്ബാന മധ്യേ നല്കിയ വചന സന്ദേശത്തില് മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. ജയ സ്വര്ഗ്ഗത്തിലേക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര് സ്വര്ഗ്ഗത്തില് നിന്ന് നമുക്കെല്ലാവര്ക്കും വേണ്ടി മധ്യസ്ഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സെന്റ് അല്ഫോന്സാ സെമിനാരി റെക്ടര് റവ. ഫാ. വര്ഗ്ഗീസ് പുത്തന്പുരയ്ക്കല്, സെക്രട്ടറി റവ. ഫാ. ഫിന്സ്വാ പത്തില് എന്നിവര് വി. കുര്ബാനയില് സഹകാര്മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്ബാനയില് ജയയുടെ ഭര്ത്താവ് നോബി, മക്കളായ നിമിഷ, നോയേല് എന്നിവരടക്കം ധാരാളം വിശ്വാസികള് പങ്കുചേര്ന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്ഒ
പ്രസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്വെഷന് ഒരുക്കമായി, റീജിയണല് തലത്തില് കണ്വെന്ഷനുകളും മധ്യസ്ഥ പ്രാര്ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. രൂപതയിലെ എട്ടു റീജിയണകളിലായി ജൂണ് 4 മുതല് 14 വരെയാണ് ഒരുക്കശുശ്രൂഷകള്. റവ. ഫാ. സോജി ഓലിക്കല്, റവ. ഫാ. ടെറിന് മുള്ളക്കര, ബ്രദര് സന്തോഷ് കരുമത്ര തുടങ്ങിയവര് നേതൃത്വം നല്കുന്ന ശുശ്രൂഷകള് ഒരേ സ്ഥലങ്ങളിലും വൈകീട്ട് 5.30 മുതല് 9.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ജൂണ് 4 തിങ്കളാഴ്ച്ച ലണ്ടന്, 5 ചൊവ്വ സൗത്താംപ്റ്റണ്, 6 ബുധന് ബ്രിസ്റ്റോള്-കാര്ഡിഫ്, 7 വ്യാഴം കേംബ്രിഡ്ജ്, 11 തിങ്കള് ഗ്ലാസ്ഗോ, 12 ചൊവ്വ പ്രസ്റ്റണ്, 13 ബുധന് മാഞ്ചസ്റ്റര്, 14 വ്യാഴം കവന്ട്രി എന്നിവിടങ്ങളില് നടക്കുന്ന ഏകദിന ഒരുക്കധ്യാനത്തിന് റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, റവ. ഫാ. ടോമി ചിറക്കല് മണവാളന്, റവ. ഫാ. പോള് വെട്ടിക്കാട്ട് സിഎസ്ടി, റവ. ഫാ. ഫിലിപ് പന്തമാക്കല്, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്, റവ. ഫാ.സജിമോന് മലയില് പുത്തന്പുരയില്, റവ. ഫാ. ജയ്സണ് കരിപ്പായി തുടങ്ങിയവര് യഥാക്രമം വിവിധ സ്ഥലങ്ങളില് ഏകദിന കണ്വെന്ഷന് ആതിഥ്യമരുളും.
രൂപതാധ്യക്ഷന് മാര് ജോസ്ഫ് സ്രാമ്പിക്കല് അര്പ്പിക്കുന്ന വി. കുര്ബാനയോടെയായിരിക്കും ഒരോ ദിവസവും ശുശ്രൂഷകള് ആരംഭിക്കുന്നത്. എല്ലാ റീജിയണുകളിലും പ്രാര്ത്ഥനാ കൂട്ടായ്മകള്ക്ക് നേതൃത്വം നല്കുന്ന എല്ലാവരുടെയും സാന്നിധ്യം അതാത് സ്ഥലത്തെ കണ്വെന്ഷനുകളില് പ്രതീക്ഷിക്കുന്നതായി മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. ഒക്ടോബറില് നടക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്വെന്ഷന് നേതൃത്വം നല്കുന്നത് വചന പ്രഘോഷകനായ റവ. ഫാ. സേവ്യര് ഖാന് വാട്ടായില് ആണ്.
ഏകദിന ഒരുക്ക കണ്വെന്ഷന്റെ കൂടുതല് വിവരങ്ങള് ചുവടെ;

ഫാ. ബിജു കുന്നയ്ക്കാട്ട് PRO
സ്കന്ദോര്പ്പ്: സ്കന്ദോര്പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള് സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് നടത്തിവന്ന ഇടയസന്ദര്ശനം പൂര്ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്കന്ദോര്പ്പ് സെന്റ് ബര്ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില് നടന്ന ദിവ്യബലിക്ക് മുഖ്യ കാര്മ്മികത്വം വഹിച്ച് വചന സന്ദേശം നല്കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില് ഇടവകനിരുനാളും സണ്ഡേ സ്കൂള് വാര്ഷികവും സമുചിതമായി ആഘോഷിച്ചു.

ത്രത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ പ്രവര്ത്തനങ്ങളാണ് ഇന്ന് നാം സഭയില് കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ് വചന സന്ദേശത്തില് പറഞ്ഞു. വി. കുര്ബായെ തുടര്ന്ന് നടന്ന ലദീത്തു പ്രാര്ത്ഥനയ്ക്കും തിരുനാള് പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്കി. വിശ്വാസികള്ക്ക് നിരുനാള് കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്പ്പെടുത്തിയിരുന്നു. തിരുക്കര്മ്മങ്ങള്ക്ക് രൂപതാധ്യക്ഷനോടപ്പം സെക്രട്ടറി റവ. ഫാ. ഫാന്സ്വാ പത്തില്, വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര് സഹകാര്മ്മികരായിരുന്നു.

കുട്ടികള്ക്കും ഇടവകയിലെ വിവിധ കാര്യങ്ങള്ക്ക് നേതൃത്വം നല്കുന്നവരും പിതാവ് സമ്മാനങ്ങള് വിതരണം ചെയ്തു. തുടര്ന്ന് പാരീഷ് ഹാളില് നടന്ന സണ്ഡേ സ്കൂള് വാര്ഷിക സമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതര്ന്നവരും വിവിധ കലാപരിപാടികള് അവതരിപ്പിച്ചു. സ്നേഹവിരുന്നും തയ്യാറാക്കിയിരുന്നു. തുടര്ന്നുള്ള ദിവസങ്ങളില് സ്കന്ദോര്പ്പ്, ഗ്രിംസ്ബി, ഗെയിന്സ്ബറോ, സ്കോട്ടര്, ബ്രിഗ് എന്നിവിടങ്ങളിലെ ഭവനങ്ങള് സന്ദര്ശിച്ച് വിശ്വാസികളെ ആശീര്വദിച്ചു. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്, കമ്മറ്റിയംഗങ്ങള്, ഗായകസംഘം, വിമന്സ് ഫോറം, വളണ്ടിയേഴ്സ് തുടങ്ങിയവര് വിവിധ ശുശ്രൂഷകള്ക്ക് നേതൃത്വം നല്കി.

ജോണ്സണ് ജോസഫ്
ലണ്ടന്: സ്ക്ടോലന്റിലെ മലങ്കര കത്തോലിക്കാ സഭാ ശുശ്രൂഷകള്ക്കായി പുതിയ ചാപ്ലയിന് നിയമിതനായി. ഫാ. ജോണ്സണ് മനയിലാണ് സഭാ ശുശ്രുഷകള്ക്കായി നിയമിതനായിരിക്കുന്നത്. ഗ്ലാസ്ഗോ അതിരൂപത കേന്ദ്രമായാണ് ഫാ. ജോണ്സണ് പ്രവര്ത്തിക്കുക. ഗ്ലാസ്ഗോ വിമാനത്താവളത്തില് സെന്റ് ആന്ഡ്രൂസ് മലങ്കര കത്തോലിക്കാ മിഷന് കൂട്ടായ്മയുടെ നേതൃത്വത്തില് സ്വീകരണം നല്കി. മലങ്കര കത്തോലിക്കാ സഭ യുകെ കോഡിനേറ്റര് ഫാ. തോമസ് മടുക്കംമൂട്ടില് പുതിയ ചാപ്ലയിന് ഫാ. ജോണ്സണ് മനയിലിനെ ഒദ്യോഗികമായി സ്വാഗതം ചെയ്തു.

നിലവില് ഫാ. തോമസ് മടക്കംമൂട്ടില് ലണ്ടന് കേന്ദ്രമായും ഫാ. രഞ്ചിത്ത് മഠത്തിറമ്പില് മാഞ്ചസ്റ്റര് കേന്ദ്രമായും ഫാ. ജോണ് അലക്സ് പുത്തന് വീട് നോട്ടിംങ്ഹാം കേന്ദ്രമായും പ്രവര്ത്തിക്കുന്നു.പതിനഞ്ച് മിഷന് കേന്ദ്രങ്ങളാണ് സഭയ്ക്ക് നിലവിലുള്ളത്.
ഗ്ലാസ്ഗോ അതിരൂപതയിലെ പ്രവര്ത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ഫാ. തോമസ് മടുക്കം മൂട്ടിലും ഫാ. ജോണ്സണും അതിരൂപാതാ ആര്ച്ച് ബിഷപ്പ് ഫിലിപ്പിനെയും മറ്റ് രൂപതാധികാരികളെയും സന്ദര്ശിച്ചു.
സി. ഗ്രേസ് മേരി
പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള് തേടി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് സഭയുടെ ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണ്(smbcr) ക്രമീകരിച്ചിരിക്കുന്ന ഫാത്തിമ തീര്ത്ഥാടനം ഓഗസ്റ്റ് 19ന് ലണ്ടനില് ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തും.
ഞാന് ജപമാലരാജ്ഞിയാണ് എന്നു പറഞ്ഞാണ് പരിശുദ്ധ അമ്മ ഇടയകുട്ടികളായ ഫ്രാന്സിസ്, ജസീന്ത, ലൂസി എന്നിവര്ക്ക് ലോകസമാധാനത്തിന്റെ സന്ദേശം നല്കിയത്. ആ ജപമാല രാജ്ഞിയുടെ അനുഗ്രഹാശ്ശിസുകള് നിറഞ്ഞ പുണ്യസ്ഥലങ്ങള് സന്ദര്ശിക്കുവാനും ഭക്തി സാന്ദ്രമായ ജപമാല പ്രദക്ഷിണത്തില് പങ്കെടുത്ത് അനുഗ്രഹങ്ങള് പ്രാപിക്കുവാനുമുള്ള ഒരവസരമാണിത്.
ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം സിഎസ്ടി ആത്മീയ നേതൃത്വം നല്കി നയിക്കുന്ന ഈ തീര്ത്ഥാടനത്തില് ജപമാല രാജ്ഞിയുടെ ബസിലിക്കയില് ദിവ്യബലി അര്പ്പണം മെഴുകുതിരി പ്രദക്ഷിണം, കുരിശിന്റെ വഴി, ഫ്രാന്സിസ്കോ, ജസീന്താ, ലൂസി എന്നിവരുടെ ഭവന സന്ദര്ശനം, നസ്രീല്, ലിസ്ബണിലെ വി. അന്തോണീസിന്റെ പള്ളിയില് ബലിഅര്പ്പണം എന്നിവ ഉള്പ്പെടുത്തിയിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത ഫാത്തിമാ സവിധം സന്ദര്ശനം ആത്മീയ ഉണര്വിന്റെ അവസരമായി കണ്ട് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കണമെന്ന് ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണല് ഡയറക്ടര് റവ. ഫാ. പോള് വെട്ടിക്കാട്ട് എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
2017ല് രൂപത സംഘടിപ്പിച്ച ഫാത്തിമ തീര്ത്ഥാടനവും, 2018ല് സംഘടിപ്പിച്ച വിശുദ്ധനാട് തീര്ത്ഥാടനവും കഴിഞ്ഞ 12 വര്ഷങ്ങളായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വിനോദ സഞ്ചാരങ്ങളും തീര്ത്ഥാടനങ്ങളും വളരെ വിജയകരമായി നടത്തിവരുമെന്ന ആഷിന് സിറ്റി ടൂര് ആന്റ് ട്രാവല്സാണ് ഈ തീര്ത്ഥാടനത്തിന് നേതൃത്വം നല്കുന്നത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, തീര്ത്ഥാടന കേന്ദ്രങ്ങളിലെ സന്ദര്ശനം എന്നിവയെല്ലാം ഉള്പ്പെടുത്തിയുള്ള പാക്കേജാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ തീര്ത്ഥാടനത്തില് പങ്കുചേരാന് ആഗ്രഹിക്കുന്ന റീജയന് പുറത്തും അകത്തുമുള്ളവര് റീജിയണല് കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തിനെയോ റോയി സെബാസ്റ്റ്യനെയോ അടുക്കല് ജൂണ് 15ന് മുന്പായി പേര് നല്കേണ്ടതാണ്.
റവ. ഫാ. പോള് വെട്ടിക്കാട്.
ഡയറക്ടര് SMBCR
Contact
Mr. Philp Kandoth: 07703063836
Mr. Roy Sebastian: 07862701046
ബാരി (കാര്ഡിഫ്): ദൈവം നമ്മെ ഈ രാജ്യത്തേക്ക് കൊണ്ടുവന്നത് ദൈവത്തെ മഹത്വപ്പെടുത്താനും അവിടുത്തെ നാമം എല്ലാ ജനതകളോടും പ്രഘോഷിക്കാനുമാണെന്ന ഉത്തമബോധ്യത്തില് ദിവ്യകാരുണ്യ ആരാധനയില് വെളിപ്പെട്ടു കിട്ടിയതിന് പ്രകാരം കഴിഞ്ഞ 3 വര്ഷങ്ങളായി നടത്തി വരുന്ന പെന്തക്കോസ്ത വിജില് ഈ വര്ഷവും മെയ് 19 ശനിയാഴ്ച രാവിലെ 9 മണി മുതല് രാത്രി 12 വരെ ബാരി സെയിന്റ് ഹെലെന്സ് റോമന് കാത്തോലിക്ക ദേവാലയത്തില് വെച്ച് സയോണ് കത്തോലിക്കാ പ്രാര്ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തില് നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും അയര്ലണ്ടിലെ പ്രമുഖ ഭൂതോച്ചാടകനുമായ ഫാ.പാറ്റ് കോളിന്സ്, ഇടവക വികാരി ഫാ.പാറ്റ് ഗോര്മാന് എന്നിവര് ശുശ്രുഷകള് നയിക്കും.

ഇരുപത്തിയാറിലകം രാജ്യങ്ങളില് വചനപ്രഘോഷണം നടത്തുകയും Guided by God: Ordinary and Charismatic ways of discovering God’s Willl , ‘Unveiling the Heart: How to Overcome Evil in the Christian Life’ തുടങ്ങിയ മുപ്പതോളം പ്രശസ്തമായ ബുക്കുകളുടെയും രചയിതാവാണ് ഫാ.പാറ്റ് കോളിന്സ്. പരിശുദ്ധാത്മാവിന്റെ നിറവില് പെന്തക്കുസ്താദിനത്തില് ആരംഭിച്ചു പടര്ന്നു പന്തലിച്ച തിരുസഭയ്ക്കു പുതിയൊരുണര്വ് പകര്ന്ന് ഈ ദേശത്തെ ഉണര്ത്താന് ആഗ്രഹിക്കുന്ന ഏവര്ക്കും വലിയൊരു അഭിഷേകദിനമായിരിക്കും ഈ പെന്തക്കുസ്താ വിജില്. ഒരുമിച്ച് പ്രാര്ത്ഥിക്കാനും പരിശുദ്ധാത്മാവിന്റെ വാരദാനഫലങ്ങളില് നിറയാനും ഏവരേയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു.
address :St Helen’s Church, Wyndham Street , Barry, Vale of Glamorgan, Wales CF63 4EL
ലണ്ടന്: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്സ് കത്തീഡ്രലില് ശനിയാഴ്ചയാണ് ചടങ്ങുകള് നടന്നത്. ഡിസംബറില് നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.
2017 ഫെബ്രുവരിയില് വിരമിച്ച ഡോ. റിച്ചാര്ഡ് ചാര്ട്രെസിന്റെ തുടര്ച്ചയായാണ് മലാലി സ്ഥാനമേല്ക്കുന്നത്. നഴ്സുകൂടിയായ ഇവര്ക്ക് ആതുരസേവനരംഗത്ത് നല്കിയ സംഭാവനകളുടെ പേരില് 2005-ല് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്ഡര് പദവി നല്കിയിരുന്നു.
1992 മുതല്തന്നെ സ്ത്രീകള്ക്ക് ഇംഗ്ലണ്ടില് പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില് ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല് അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്ക്കുന്നത്.
ലിവര്പൂള്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്പൂളിലെ ലിതര്ലണ്ടില് തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്ത്തി രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് ഉദ്ഘാടനം ചെയ്തു. ലിവര്പൂള് അതിരൂപത ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയ്ക്ക് ദാനമായി നല്കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്പൂള് അതിരൂപതയില് ഉള്ള സീറോ മലബാര് വിശ്വാസികള്ക്ക് ഇനി മുതല് ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ കാര്മികത്വത്തില് നടന്ന വിശുദ്ധ കുര്ബാനയില് ലിവര്പൂള് അതിരൂപത ആര്ച് ബിഷപ് മാര് മാല്ക്കം മക്മെന് ഓ.പി വചനസന്ദേശം നല്കി.
മാര്ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര് സഭ ഗ്രേറ്റ് ബ്രിട്ടനില് വലിയ വിശ്വാസ സാക്ഷ്യമാണ് നല്കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്ക്കും മാതൃകായാണെന്നും ലിവര് പൂള് ആര്ച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോ മലബാര് സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്ന്നു നല്കാന് മാതാപിതാക്കള് കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ലിവര്പൂള് അതിരൂപത സഹായ മെത്രാന് മാര് ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത വികാരി ജനറല്മാരായ ഫാ. സജി മോന് മലയില് പുത്തന്പുരയില്, റവ. ഡോ. മാത്യു ചൂരപൊയ്കയില്, പാസ്റ്ററല് കോഡിനേറ്റര് ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്സലര് റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് സെമിനാരി റെക്ടര് ഫാ. വര്ഗീസ് പുത്തന്പുരക്കല്, ഫാ. മാര്ക് മാഡന്, പ്രെസ്റ്റന് റീജിയന് കോഡിനേറ്റര് ഫാ. സജി തോട്ടത്തില്, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്സ്വാ പത്തില് എന്നിവരുള്പ്പെടെ നിരവധി വൈദികര് സഹകാര്മ്മികരായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത രൂപീകൃതമായി ഒന്നര വര്ഷത്തിനുള്ളില് തന്നെ ലിവര്പൂളില് സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില് ആണ് രൂപതയിലെ വൈദികരും അല്മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര് സഭയുടെ ആരാധനക്രമ പരികര്മ്മത്തിനു അനുയോജ്യമായ രീതിയില് ഈ ദേവാലയത്തില് വേണ്ട ക്രമീകരണങ്ങള് നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്. 2018 മാര്ച് 19ന് രൂപതാധ്യക്ഷന് തന്റെ സര്ക്കുലറിലൂടെ നിര്ദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകള് ആകാനുള്ള പരിശ്രമത്തില് ആണ്.