ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ദൈവാനുഗ്രഹത്തിന്റെ നിറവില്‍. മേയ് 27ന് നടത്തപ്പെടുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ രൂപതയിലെ എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും എത്തിച്ചേരും. പരിശുദ്ധ ദൈവമാതാവ് വി. സൈമണ്‍ സ്റ്റോക്ക് പിതാവിനു പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കപ്പെട്ടത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അനേകായിരങ്ങളാണ് എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ രൂപതയിലെ വൈദികരും സന്യസ്തരും അല്‍മായ സമൂഹവും പങ്കുചേരും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. വിശ്വാസ സാഗരത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി ആതിഥേയരായ സതക്ക് ചാപ്ലയന്‍സിയിലെ വോളിയണ്ടര്‍മാരുടെ വലിയ ഒരു നിര തന്നെ മുന്‍പിലുണ്ട്.
ആവശ്യമായ എല്ലാ ഒരുക്കങ്ങളും എടുത്തു കഴിഞ്ഞു. കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ഒന്നാകെ ഈ പുണ്യഭൂമിയിലേക്ക് നടത്തുന്ന പ്രഥമ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബോസ്റ്റണ്‍: വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബോസ്റ്റണ്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബ മനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ട് ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 10 മണി വരെയാണ് ധ്യാനസമയം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വി. കുര്‍ബാനയോടുകൂടിയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ചത്തെ ശുശ്രൂഷകള്‍ വി. കുര്‍ബാനയോടെ സമാപിക്കുകയും ചെയ്യും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ബോസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചു നടക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളണ്ടിയേഴ്‌സ്, വിമെന്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
ധ്യാനം നടക്കുന്ന സെന്റ് മേരീസ് പള്ളിയുടെ അഡ്രസ്: 24, Horncastle Road, Boston, PE 21 9 BU.
തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, അല്‍മായ വിശ്വാസികള്‍ തുടങ്ങി നിരവധി പേര്‍ വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കുചേരാനെത്തും.
ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷകള്‍ വൈകിട്ട് 6 മണിക്കും വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും വലിയ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ 9.30നും ആരംഭിക്കും. വലിയ ശനിയുടെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പുത്തന്‍തീയും പുത്തന്‍ വെള്ളവും വെഞ്ചരിക്കും. ഉയിര്‍പ്പു ഞായറിനുള്ള ‘വിജില്‍’ കുര്‍ബാന ശനിയാഴ്ച വൈകിട്ട് 7 മണിക്കും ഉയിര്‍പ്പു ഞായറിന്റെ ഈസ്റ്റര്‍ കുര്‍ബാന ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കും.
എല്ലാ വിശ്വാസികളും തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ശുശ്രൂഷാ കേന്ദ്രങ്ങളില്‍ പങ്കെടുത്ത് ഉയിര്‍പ്പു തിരുനാളിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പള്ളിയുടെ അഡ്രസ് – St. Ignatius Square, Preston, PR1 1TT.
ജോണ്‍സണ്‍ ഊരംവേലില്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25ന് ഓശാന ഞായര്‍ ആചരണത്തോടെ ആരംഭിക്കുന്നു. ഓശാന ഞായറാഴ്ച രാവിലെ 9.30ന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം ഓശാനയുടെ പ്രത്യേക തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുന്നു. തുടര്‍ന്ന് കുമ്പസാരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനക്കു ശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം/ഡെര്‍ബി: മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ കുരിശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ ഉത്ഥാനങ്ങളുടെ പുണ്യസ്മരണയില്‍ ലോകം വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഈസ്റ്റ് മിഡ്‌ലാന്‍സില്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയിലും വലിയ ആഴ്ചയുടെ തിരുക്കര്‍മ്മങ്ങളെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ ഏറ്റവും ഭക്തിപൂര്‍വ്വം ആചരിക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാനും സമൃദ്ധമായി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
വി. കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന തിയതിയും സമയവും സ്ഥലവും ചുവടെ
ഓശാന ശനി/ ഞായര്‍
24 മാര്‍ച്ച് (ശനി) : 2.00 pm, St. Mary’s Catholic Church
35 Betton Street, Hyson Greem, NG 7 6 FY Nottingham
25 മാര്‍ച്ച് (ഞായര്‍) : 3pm, St. Joseph’s Cathollic Church
Derby- Burton Road, DE 11 TJ, Derby
6.30 pm, St. Patric & St. Bridget Church
Church, Clay Cross – S 45 9 JU
കുമ്പസാരം
മാര്‍ച്ച് (തിങ്കള്‍) : കുമ്പസാരം, ഡെര്‍ബി – 5.00 pm – 9 pm
St. Joseph’s Church, DE 11 TJ
28 മാര്‍ച്ച് (ബുധന്‍) : കുമ്പസാരം, നോട്ടിംഗ്ഹാം : 5.00 pm – 9.00 pm St. Paul’s Church, Lenton Boulevard NG7 2 BY
പെസഹാവ്യാഴം, കാലുകഴുകല്‍ ശുശ്രൂഷ
29 മാര്‍ച്ച് 10.00 am St. Joseph’s Church Derby DE 11 TJ
5.00 pm : St. Mary’s Catholic Church,
Hyson Green, Nottingham, NG 7 6 FY
ദുഖഃവെള്ളി/ കുരിശിന്റെ വഴി
30 മാര്‍ച്ച് 9.00 am, St. Joseph’s Church Derby De 11 TJ
2.00 pm : St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY
ദുഖഃശനി/ഉയിര്‍പ്പു ഞായര്‍
31 മാര്‍ച്ച് : 2.00pm , St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY
10.0 pm, St. Joseph’s Church Derby De 11 TJ
1 ഏപ്രില്‍ – 2.00 pm St. Mary’s Catholic Church, Workshop S 80 1 HH
തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ്‌ഫോറം, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയഡോഷ്യസ് മെത്രോപ്പോലീത്താ മലങ്കര കത്തോലിക്കാ സഭയുടെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അപ്പസ്‌തോലിക് വിസിറ്റേറ്ററായുള്ള നിയമനത്തിനുശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.
ഓശാന
സെന്റ് ജോര്‍ജ് മിഷന്‍, ലൂട്ടണ്‍ – 24 ശനി 11 am
Address: Holy Family Church, Arbourthrone S2 3 WP
സെന്റ് മേരീസ് മിഷന്‍ മാഞ്ചസ്റ്റര്‍ – 25 ഞായര്‍ 2 pm
Address: St. Hildas Church, 66 Kenworthy Lane, M22 4 EF
പെസഹ
സേക്രട്ട് ഹാര്‍ട്ട് മിഷന്‍, നോട്ടിംഗ്ഹാം – 29 വ്യാഴം, 6.30 pm
Address: Holy Spirit Church, Redwood Road, Derby, DE 24 9 LA
ദുഃഖവെള്ളി
സെന്റ് ജോസഫ് മിഷന്‍, ഈസ്റ്റ് ലണ്ടന്‍ – 30 വെള്ളി, 8.30 am
Address: St. Ane’s Church – Marlvanios Centre, Dagenham, RM 9 – 4 SU
ഈസ്റ്റര്‍
സെന്റ് ആന്റണീസ് മിഷന്‍, വെസ്റ്റ് ലണ്ടന്‍ – 31 ശനി, 4pm
Address: St. Anne’s Catholic Church, 10 High field Road, Chertsey, KT 168 BU
യുകെയിലെ പത്ത് മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്‌റ്റോള്‍, ലൂട്ടന്‍, ലിവര്‍പൂള്‍, നോട്ടിങ്ഹാം, ഗ്ലോസ്റ്റര്‍, ക്രോയ്‌ഡോണ്‍, സൗത്താംപ്ടണ്‍ എന്നീ മിഷനുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തപ്പെടും.
ചുവടെ കൊടുത്തിരിക്കുന്ന ടേബിളില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
വിഗണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനേറ്ററും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ്, സെഹിയോന്‍ യൂറോപ്പ് എന്നിവയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 (ശനി, ഞായര്‍) തിയതികളില്‍ വിഗണില്‍ വെച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ രണ്ടു ദിവസത്തെ ധ്യാനത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വലിയ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തില്‍ സെഹിയോന്‍ യു.കെയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 24ന് ശനിയാഴ്ച്ച വൈകിട്ട് 4മണിമുതല്‍ രാത്രി 9വരെയാണ് ധ്യാനം. 25ന് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന ധ്യാനത്തില്‍ വൈകിട്ട് 5 മണിയോടുകൂടി മാര്‍. സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളും നടക്കും.
വലിയ നോമ്പിനൊരുക്കമായുള്ള വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് ജീവിത വിശുദ്ധിയും നവീകരണവും പ്രാപിക്കുവാന്‍ വിഗണ്‍ കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ.ജിനോ അരീക്കാട്ട് MCBS യേശുനാമത്തില്‍ മുഴുവനാളുകളെയും ക്ഷണിക്കുന്നു.
വിലാസം:
ST.MARYS HALL
STANDISH GATE
WIGAN WN11 XL
കൂടുതൽ വിവരങ്ങൾക്ക്
സജി 07500521919
റീന 07932645209.
ആരോരുമില്ലത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി ദയ ഫാമിലി വിയെന്ന സീബന്‍ ഹിര്‍ട്ടന്‍. ഈ ഉപവാസ കാലത്തില്‍ കുറച്ചു പണം നീക്കി വച്ച്, വെറുതെ വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലും വേണമെന്ന് കാണിച്ചു കൊടുത്തു കൊണ്ട്. അന്നം തരുന്ന രാജ്യത്തെ ആരോരുമില്ലാത്ത 20 അഗതികള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി മലയാളികള്‍ക്ക് മാത്യകയായിരിക്കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍. ഉപവാസ സമയമായ നോമ്പ് കാലത്തില്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അതിലൂടെ സമാഹരിച്ച ചെറിയ തുക കൊണ്ട് വിയെന്നയില്‍ സ്ഥിരതാമസം ചെയ്യുന്ന മേഴ്സി & ബാബു തട്ടില്‍ നടക്കലാന്‍ കുടുംബവും, മേഴ്സി & ജോര്‍ജ് കക്കാട്ട് കുടുംബവും ചേര്‍ന്ന് ഓസ്ട്രിയ, വിയെന്നയിലെ 23-ാമത് ജില്ലയിലെ സീബന്‍ ഹിര്‍ട്ടന്‍ പള്ളിയുടെ ഹാളില്‍ 20 അഗതികള്‍ക്ക് വിഭവസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണം നല്‍കിയത്.
പള്ളി വികാരി ഡോക്ടര്‍ തദൂസ് പിയൂസ്‌തെക് കുടുംബത്തിന് നന്ദി പറയുകയും പിന്നീട് ഡീക്കണ്‍ എറിക് വെര്‍ബര്‍ അതീവ സന്തോഷപൂര്‍വ്വം കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും പുറത്തേക്കു പോകുന്ന ഓസ്ട്രിയന്‍ ജനത ഇത് കണ്ടു പഠിക്കട്ടെയെന്നും ഡീക്കണ്‍ എറിക് പറഞ്ഞു. പലരും വാക്കുകള്‍ കൊണ്ട് പറയുകയല്ലാതെ പാവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരാശയം ഉത്ഭവിച്ചതെവിടെനിന്നുള്ള ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് ബാബു തട്ടില്‍ നടക്കലാന്‍ സംസാരിച്ചു. ജോര്‍ജ് മേഴ്സി ദമ്പതികള്‍ അവതരിപ്പിച്ച ഒരു ചെറു നാടകത്തില്‍ നിന്നും പ്രചോദനം ലഭിച്ചു. ജോര്‍ജുമായി കൂടിച്ചേര്‍ന്ന് ദയ ഫാമിലി വിയെന്ന എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു അങ്ങനെ ഇതുവരെ എത്തിച്ചേര്‍ന്നതെന്നും ബാബു പറഞ്ഞു നിര്‍ത്തി. ഇത് മറ്റു പ്രവാസി മലയാളികള്‍ക്കും ഒരു പ്രചോദനമാകട്ടേയെന്നും ദയ ഫാമിലി വിയെന്ന അറിയിച്ചു.
അപ്പച്ചന്‍ കണ്ണഞ്ചിറ
ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്.
ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു നല്‍കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകള്‍ ഏറെ സഹായകരമാവും.
കരുണയുടെ വാതില്‍ സദാ തുറന്നിരിക്കുന്ന സ്‌നേഹപിതാവായ യേശുവിങ്കലേക്കു നമ്മുടെ ഹൃദയവും മനസ്സും ചേര്‍ത്തു വെച്ച് തിരുവചനം ശ്രവിക്കുവാനും, അതിലൂടെ ദൈവകൃപ പ്രാപിക്കുവാനും ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ വിശുദ്ധവാരം ആശംശിക്കുകയും ചെയ്യുന്നു.
കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ശുശ്രുഷകള്‍ ഒരുക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വര്‍ഗ്ഗീസ് ജോസഫ്: 07712476521, യൂജിന്‍ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957
ധ്യാന സമയം:-
മാര്‍ച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതല്‍ വൈകുന്നേരം 17:00 വരെ
മാര്‍ച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതല്‍ വൈകുന്നേരം 19:00 വരെ.
പള്ളിയുടെ വിലാസം:
Our Lady Of Catholic Church,Kempston,MK42 8QB
തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.
യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.
മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.