Spiritual

ഫിലിപ്പ് കണ്ടോത്ത്

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ പ്രത്യേകം തയ്യാറാക്കിയ സൗത്ത് മിഡ്ഗ്രീന്‍വേ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, ദൈവ വചനം ഒരു കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയിച്ചിട്ടുള്ളവരെയാണ് നവംബര്‍ 4ന് നടത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയന്‍ ബൈബിള്‍ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവവചനത്തിന്റെ ശക്തിയും, സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം 11 സ്റ്റേജുകളില്‍ ആയി 21 ഇനം മത്സരങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വൂള്‍സ് ആന്റ് ഗൈഡന്‍സ് എന്നിവ താഴെപറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com.

രാവിലെ 9 മണിയ്ക്ക് ബൈബിള്‍ പ്രതീക്ഷയോടെ ആരംഭിച്ച് വൈകിട്ട് 6 മണിയ്ക്കുള്ള പൊതു സമ്മേളനത്തില്‍ മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന രീതിയില്‍ പ്രോഗ്രാം തയ്യാറായിരിക്കുന്നത്.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ ദിവസം റീജിയണിന്റെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും. അതിനുവേണ്ടി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പ്രൂവിന്റെ കോപ്പി, ഫാ. പോളിന്റെ ഇ-മെയിലില്‍ അയച്ചു കൊടുക്കുക. [email protected] അതുപോലെ ബൈബിള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സും ഭക്ഷണങ്ങളുമെല്ലാം മിതമായ നിരക്കില്‍ അവിടെ ലഭ്യമാണ് എന്നുള്ള വിവരം ഓര്‍മ്മിക്കുന്നു.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി രാപ്പകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും അനുമോദിക്കുകയും ചെയ്യുന്നതോടൊപ്പം ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ വന്ന് പങ്കെടുത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് കലോത്സവ ചെയര്‍മാനായ ഫാ. ജോസ് നി പൂവാനി കുന്നേലും (CSSR), ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയന്‍ (078627010446), വൈസ് കോര്‍ഡിനേറ്റര്‍ ജോസി മാത്യു (കാര്‍ഡിഫ്), സജു തോമസ് എന്നിവരുമായി ബന്ധപ്പെടുക.

കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്
The Gree Way Centre, Doncaster Road, Soutgmed Bristol, BS10 5 PY.

റോത്തര്‍ഹാം: യു.കെ.കെ.സി.എ. യുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ ക്നാനായക്കാര്‍ ഒക്ടോബര്‍ 28 ശനിയാഴ്ച റോത്തര്‍ഹാമില്‍ ഒഴുകിയെത്തും. യു.കെ.കെ.സി.എ. യുടെ ശക്തമായ യൂണിറ്റുകളായ ന്യൂകാസില്‍, ഷെഫീല്‍ഡ്. ലീഡ്‌സ്, യോര്‍ക്ക്, ഹഡേഴ്‌സ്ഫീല്‍ഡ്, മിഡില്‍സ്ബറോ എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ റോത്തര്‍ഹാമില്‍ അണിചേരുമ്പോള്‍ പുത്തന്‍ ചരിത്ര ഗാഥയ്ക്ക് തുടക്കമാകും. ക്നാനായ ആവേശം അലതല്ലിയടിക്കുന്ന, സമാധാന ഐക്യവും സ്നേഹവും പ്രകടമാക്കുന്ന വേദിയായി മാറും റോത്തര്‍ഹാം . നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടും.

റോത്തര്‍ഹാമിലെ Thrybergh Parish Hallല്‍ രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പൊതുസമ്മേളനം ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ അധ്യക്ഷത വഹിക്കും. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് ജോസഫ് കല്ലാംതൊട്ടിയില്‍ യോഗത്തില്‍ പങ്കെടുക്കും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഡികെസിസി ജനറല്‍ സെക്രട്ടറി വിനോദ് കിഴക്കേനയില്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും

For Queries;General Coordinator- Jose 07717740947 and Sheffield KCA Unit Secretary- Limin-07975651959 & President -Baby 07722140697

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളില്‍ ലണ്ടന്‍ മേഖലാ മത്സരങ്ങള്‍ നാളെ നടത്തപ്പെടും. ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധയിനം മത്സരങ്ങള്‍ ഒരേ സമയം നടത്തുവാനുള്ള സൗകര്യവും സജ്ജീകരങ്ങളും മത്സര വേദിക്കുണ്ട്.

വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, തിരുവചനങ്ങളും, ബൈബിള്‍ ഉപമകളും കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക.

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ നവംബര്‍ 4നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫിനാലെയില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവും. ലണ്ടന്‍ റീജിയണല്‍ ബൈബിള്‍ കലോത്സവം ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങള്‍ക്ക് നേര്‍ സാക്ഷികളാകുവാന്‍ ഏവരെയും സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജിലെ കലോത്സവ വേദിയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജ്,പാര്‍ഖാം സ്ട്രീറ്റ്, ബാറ്റര്‍ സീ, എസ് ഡബ്ല്യൂ 11 3 ഡിക്വു

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

ഫിലിപ്പ് കണ്ടോത്ത്

സീറോ മലബാര്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആദ്യ യോഗം സെപ്തംബര്‍ 24 ഞായറാഴ്ച 11:30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പത്തില്‍, eparchy of Syro malabar Great Britain വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവരും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ് ഫോറം യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

വിമന്‍സ് ഫോറത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സിസ്റ്റര്‍ മേരിആന്‍ അവതരിപ്പിച്ചു. ബ്രിട്ടനിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ ആയിരിക്കുന്നതിനെ കുറിച്ചുള്ള നേട്ടങ്ങളും എങ്ങനെ നല്ല ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിനു ശേഷം നടന്ന റീജിയണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ റീജിയന്‍ പ്രസിഡന്റ് മിനി സ്‌കറിയാ (ബ്രിസ്റ്റോള്‍), വൈസ് പ്രസിഡന്റ് ഷീജ വിജു (ടോണ്ടന്‍ ), സെക്രട്ടറി സോണിയ ജോണി ( കാര്‍ഡിഫ് ), ജോയിന്റ് സെക്രട്ടറി ലിന്‍സമ്മ ബാബു (ട്രൗബ്രിഡ്ജ് ), ട്രഷറര്‍ ലിസി അഗസ്റ്റിന്‍ (എക്സെറ്റര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഭാവി പരിപാടികള്‍ക്കായി നവംബര്‍ 12നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന സീറോ മലബാര്‍ എപ്പാര്‍ക്കി വിമന്‍സ് ഫോറം തെരഞ്ഞെടുപ്പിന് എല്ലാ റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. പുതുതായി റീജിയനില്‍ തിരഞ്ഞെടുത്ത ഭാരവാഹികളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട് റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പാത്തില്‍, റീജിയന്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ബ്രിസ്റ്റോള്‍ യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നിനു ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഭാരവാഹികളോടൊപ്പം വിശുദ്ധ ബലി അര്‍പ്പിച്ചു.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം/മാഞ്ചസ്റ്റര്‍: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്ത് സ്ഥാപിതമായ യു.കെ.യിലെ പ്രഥമ ക്‌നാനായ ചാപ്പലിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ മിഖായേലിന്റെ തിരുന്നാളും മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ബൈബിള്‍ കലാമേളയും ഞായറാഴ്ച നടക്കും.

വിശുദ്ധ മിഖായേലിന്റെ തിരുന്നാള്‍ ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നത് സെപ്തംബര്‍ 29നാണ്. യു.കെ.യിലെ പ്രഥമ ക്‌നാനായ ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്റെ തിരുന്നാള്‍ യു.കെ.കെ.സി.എയുടേയും ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ട് കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ….. സ്‌നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും.

യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയുടെ പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ ഏഴിന് നടക്കുന്നതിനു മുന്നോടിയായ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ബൈബിള്‍ കലാമേള ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലഭീഞ്ഞും കൃതജ്ഞതാ ബലിയും സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24ന് നടക്കും. കണ്‍വെന്‍ഷന് മുന്നോടിയായി റീജിയണിലെ എല്ലാ മാസ് സെന്ററുകളിലെയും കുടുംബങ്ങളില്‍ സംഘാടകസമിതിയംഗങ്ങള്‍ സന്ദര്‍ശനം നടത്തി. രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ , റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായി അനില്‍ ലൂക്കോസ് ജനറല്‍ കണ്‍വീനറും സാജു വര്‍ഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാന്‍, ഷാജി ജോസഫ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ളതുമായ വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ മാസ് സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇതിനോടകം എല്ലാ വീടുകളിലും പൂര്‍ത്തിയായി. സെഹിയോന്‍ യൂറോപ്പ് കിഡ്സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വെന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.

മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.

The Sheridan Suite
371 Oldham Road
Manchester
M40 8RR

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടക്കുന്ന പ്രഥമ ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ കണ്‍വെന്‍ഷന്റെയും പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോടു കൂടിയ മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. നവംബര്‍ നാലിന നടക്കുന്ന രൂപതാ തല കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായി സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി റീജിയണല്‍ തലത്തില്‍ പ്രാഥമികഘട്ട മത്സരങ്ങള്‍ നടക്കും.

പുത്തന്‍ അഭിഷേകം ഗ്രേറ്റ് ബ്രിട്ടണില്‍ കത്തിപടരാനും സഭാമക്കളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഉറപ്പിക്കാനുമായി നടത്തപ്പെടുന്ന ഈ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും ലോക പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമംഗങ്ങളുമാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും കണ്‍വെന്‍ഷന്‍ നടക്കുന്ന എട്ട് റീജിയണെക്കുറിച്ചുള്ള വിശദ വിവരങ്ങളും സപ്ലിമെന്റില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് കണ്‍വെന്‍ഷന്‍ സമയം.

യൂറോപ്പില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ബ്രിസ്റ്റോളില്‍ നടന്നുവന്ന കലോത്സവവും ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രത്യേകതയോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 22 ഇനങ്ങള്‍ ഏഴ് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഈ വന്‍ കലാമേളയ്ക്ക് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപതാ തലത്തില്‍ നേതൃത്വം നല്‍കുന്നത്. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം മി. സജി വാധ്യാനത്തിന്റെ നേതൃത്വത്തിലുള്ള വിവിധ റീജിയണുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രൂപതയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ നടത്തപ്പെടുന്ന കലോത്സവത്തിലേയ്ക്ക് ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രഥമാധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ബ്രിസ്‌റ്റോളില്‍ വെച്ച് നടന്ന സപ്ലിമെന്റ് പ്രകാശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം രൂപതാ ഡയറക്ടര്‍ റവ. ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്ടിക്ക് ആദ്യ പ്രതി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സജി വാധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ലിസ്സി സാജ്, ബ്രദര്‍ തോമസ് രാജ്, സിസ്റ്റര്‍ മേരി ആന്‍ തുടങ്ങിയവര്‍ സപ്ലിമെന്റ് പ്രകാശനച്ചങ്ങില്‍ സന്നിഹിതരായിരുന്നു.

ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ്‌ എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ്‌ ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.

സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ്‌ ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.

 

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ രണ്ടാം ഘട്ടമായ റീജിയണല്‍ മത്സരങ്ങള്‍ക്ക് യുകെ യില്‍ വേദികള്‍ തയ്യാറായി. വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക. ലണ്ടന്‍ റീജിയണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് രൂപതകളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികളാവും നവംബര്‍ 4 നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫൈനലില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവുന്നത്.

വൈദികരുടെയും സന്യസ്തരുടെയും പാരീഷ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തില്‍ പങ്കുചേരുവാനുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും വലിയ താല്പര്യവും നിര്‍ലോഭമായ പ്രോത്സാഹനവും വിശ്വാസവും ആണ് ഒന്നാം ഘട്ട മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തെളിഞ്ഞു കണ്ടത്. മികവിന് അംഗീകാരം നേടുവാനുള്ള അവസരത്തോടൊപ്പം ഒരു വലിയ ശക്തമായ കൂട്ടായ്മക്കാവും ഈ കലോത്സവം കാരണഭൂതമാവുക.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവങ്ങള്‍ക്ക് ലണ്ടനിലെ ‘സലേഷ്യന്‍ ഹൗസ്’ വേദിയാകും. സലേഷ്യന്‍ ഹൗസില്‍ വിവിധ സ്റ്റേജുകളിലായി ഒരേ സമയം വ്യത്യസ്ത മത്സരങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ട്. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ബൈബിള്‍ കലോത്സവം വൈകുന്നേരം 6:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും, സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഏവരെയും സ്നേഹപൂര്‍വ്വം കലോത്സവ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

സലേഷ്യന്‍ ഹൗസ്, 47 സറേ ലെയിന്‍, ലണ്ടന്‍, എസ് ഡബ്ള്യൂ 11 3 പിഎന്‍

RECENT POSTS
Copyright © . All rights reserved