Spiritual

ജോണ്‍സണ്‍ ഊരംവേലില്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25ന് ഓശാന ഞായര്‍ ആചരണത്തോടെ ആരംഭിക്കുന്നു. ഓശാന ഞായറാഴ്ച രാവിലെ 9.30ന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം ഓശാനയുടെ പ്രത്യേക തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുന്നു. തുടര്‍ന്ന് കുമ്പസാരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനക്കു ശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം/ഡെര്‍ബി: മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ കുരിശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ ഉത്ഥാനങ്ങളുടെ പുണ്യസ്മരണയില്‍ ലോകം വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഈസ്റ്റ് മിഡ്‌ലാന്‍സില്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയിലും വലിയ ആഴ്ചയുടെ തിരുക്കര്‍മ്മങ്ങളെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ ഏറ്റവും ഭക്തിപൂര്‍വ്വം ആചരിക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാനും സമൃദ്ധമായി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

വി. കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന തിയതിയും സമയവും സ്ഥലവും ചുവടെ

ഓശാന ശനി/ ഞായര്‍
24 മാര്‍ച്ച് (ശനി) : 2.00 pm, St. Mary’s Catholic Church
35 Betton Street, Hyson Greem, NG 7 6 FY Nottingham

25 മാര്‍ച്ച് (ഞായര്‍) : 3pm, St. Joseph’s Cathollic Church
Derby- Burton Road, DE 11 TJ, Derby
6.30 pm, St. Patric & St. Bridget Church
Church, Clay Cross – S 45 9 JU

കുമ്പസാരം
മാര്‍ച്ച് (തിങ്കള്‍) : കുമ്പസാരം, ഡെര്‍ബി – 5.00 pm – 9 pm
St. Joseph’s Church, DE 11 TJ

28 മാര്‍ച്ച് (ബുധന്‍) : കുമ്പസാരം, നോട്ടിംഗ്ഹാം : 5.00 pm – 9.00 pm St. Paul’s Church, Lenton Boulevard NG7 2 BY

പെസഹാവ്യാഴം, കാലുകഴുകല്‍ ശുശ്രൂഷ
29 മാര്‍ച്ച് 10.00 am St. Joseph’s Church Derby DE 11 TJ
5.00 pm : St. Mary’s Catholic Church,
Hyson Green, Nottingham, NG 7 6 FY

ദുഖഃവെള്ളി/ കുരിശിന്റെ വഴി

30 മാര്‍ച്ച് 9.00 am, St. Joseph’s Church Derby De 11 TJ
2.00 pm : St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY

ദുഖഃശനി/ഉയിര്‍പ്പു ഞായര്‍

31 മാര്‍ച്ച് : 2.00pm , St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY
10.0 pm, St. Joseph’s Church Derby De 11 TJ

1 ഏപ്രില്‍ – 2.00 pm St. Mary’s Catholic Church, Workshop S 80 1 HH

തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ്‌ഫോറം, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയഡോഷ്യസ് മെത്രോപ്പോലീത്താ മലങ്കര കത്തോലിക്കാ സഭയുടെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അപ്പസ്‌തോലിക് വിസിറ്റേറ്ററായുള്ള നിയമനത്തിനുശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

ഓശാന

സെന്റ് ജോര്‍ജ് മിഷന്‍, ലൂട്ടണ്‍ – 24 ശനി 11 am
Address: Holy Family Church, Arbourthrone S2 3 WP

സെന്റ് മേരീസ് മിഷന്‍ മാഞ്ചസ്റ്റര്‍ – 25 ഞായര്‍ 2 pm
Address: St. Hildas Church, 66 Kenworthy Lane, M22 4 EF

പെസഹ
സേക്രട്ട് ഹാര്‍ട്ട് മിഷന്‍, നോട്ടിംഗ്ഹാം – 29 വ്യാഴം, 6.30 pm
Address: Holy Spirit Church, Redwood Road, Derby, DE 24 9 LA

ദുഃഖവെള്ളി
സെന്റ് ജോസഫ് മിഷന്‍, ഈസ്റ്റ് ലണ്ടന്‍ – 30 വെള്ളി, 8.30 am
Address: St. Ane’s Church – Marlvanios Centre, Dagenham, RM 9 – 4 SU

ഈസ്റ്റര്‍
സെന്റ് ആന്റണീസ് മിഷന്‍, വെസ്റ്റ് ലണ്ടന്‍ – 31 ശനി, 4pm
Address: St. Anne’s Catholic Church, 10 High field Road, Chertsey, KT 168 BU

യുകെയിലെ പത്ത് മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്‌റ്റോള്‍, ലൂട്ടന്‍, ലിവര്‍പൂള്‍, നോട്ടിങ്ഹാം, ഗ്ലോസ്റ്റര്‍, ക്രോയ്‌ഡോണ്‍, സൗത്താംപ്ടണ്‍ എന്നീ മിഷനുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തപ്പെടും.

ചുവടെ കൊടുത്തിരിക്കുന്ന ടേബിളില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

വിഗണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനേറ്ററും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ്, സെഹിയോന്‍ യൂറോപ്പ് എന്നിവയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 (ശനി, ഞായര്‍) തിയതികളില്‍ വിഗണില്‍ വെച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ രണ്ടു ദിവസത്തെ ധ്യാനത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വലിയ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തില്‍ സെഹിയോന്‍ യു.കെയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 24ന് ശനിയാഴ്ച്ച വൈകിട്ട് 4മണിമുതല്‍ രാത്രി 9വരെയാണ് ധ്യാനം. 25ന് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന ധ്യാനത്തില്‍ വൈകിട്ട് 5 മണിയോടുകൂടി മാര്‍. സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളും നടക്കും.

വലിയ നോമ്പിനൊരുക്കമായുള്ള വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് ജീവിത വിശുദ്ധിയും നവീകരണവും പ്രാപിക്കുവാന്‍ വിഗണ്‍ കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ.ജിനോ അരീക്കാട്ട് MCBS യേശുനാമത്തില്‍ മുഴുവനാളുകളെയും ക്ഷണിക്കുന്നു.

വിലാസം:

ST.MARYS HALL
STANDISH GATE
WIGAN  WN11 XL
കൂടുതൽ വിവരങ്ങൾക്ക്
സജി 07500521919
റീന  07932645209.

ആരോരുമില്ലത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി ദയ ഫാമിലി വിയെന്ന സീബന്‍ ഹിര്‍ട്ടന്‍. ഈ ഉപവാസ കാലത്തില്‍ കുറച്ചു പണം നീക്കി വച്ച്, വെറുതെ വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലും വേണമെന്ന് കാണിച്ചു കൊടുത്തു കൊണ്ട്. അന്നം തരുന്ന രാജ്യത്തെ ആരോരുമില്ലാത്ത 20 അഗതികള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി മലയാളികള്‍ക്ക് മാത്യകയായിരിക്കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍. ഉപവാസ സമയമായ നോമ്പ് കാലത്തില്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അതിലൂടെ സമാഹരിച്ച ചെറിയ തുക കൊണ്ട് വിയെന്നയില്‍ സ്ഥിരതാമസം ചെയ്യുന്ന മേഴ്സി & ബാബു തട്ടില്‍ നടക്കലാന്‍ കുടുംബവും, മേഴ്സി & ജോര്‍ജ് കക്കാട്ട് കുടുംബവും ചേര്‍ന്ന് ഓസ്ട്രിയ, വിയെന്നയിലെ 23-ാമത് ജില്ലയിലെ സീബന്‍ ഹിര്‍ട്ടന്‍ പള്ളിയുടെ ഹാളില്‍ 20 അഗതികള്‍ക്ക് വിഭവസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണം നല്‍കിയത്.

പള്ളി വികാരി ഡോക്ടര്‍ തദൂസ് പിയൂസ്‌തെക് കുടുംബത്തിന് നന്ദി പറയുകയും പിന്നീട് ഡീക്കണ്‍ എറിക് വെര്‍ബര്‍ അതീവ സന്തോഷപൂര്‍വ്വം കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും പുറത്തേക്കു പോകുന്ന ഓസ്ട്രിയന്‍ ജനത ഇത് കണ്ടു പഠിക്കട്ടെയെന്നും ഡീക്കണ്‍ എറിക് പറഞ്ഞു. പലരും വാക്കുകള്‍ കൊണ്ട് പറയുകയല്ലാതെ പാവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരാശയം ഉത്ഭവിച്ചതെവിടെനിന്നുള്ള ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് ബാബു തട്ടില്‍ നടക്കലാന്‍ സംസാരിച്ചു. ജോര്‍ജ് മേഴ്സി ദമ്പതികള്‍ അവതരിപ്പിച്ച ഒരു ചെറു നാടകത്തില്‍ നിന്നും പ്രചോദനം ലഭിച്ചു. ജോര്‍ജുമായി കൂടിച്ചേര്‍ന്ന് ദയ ഫാമിലി വിയെന്ന എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു അങ്ങനെ ഇതുവരെ എത്തിച്ചേര്‍ന്നതെന്നും ബാബു പറഞ്ഞു നിര്‍ത്തി. ഇത് മറ്റു പ്രവാസി മലയാളികള്‍ക്കും ഒരു പ്രചോദനമാകട്ടേയെന്നും ദയ ഫാമിലി വിയെന്ന അറിയിച്ചു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്.

ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു നല്‍കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകള്‍ ഏറെ സഹായകരമാവും.

കരുണയുടെ വാതില്‍ സദാ തുറന്നിരിക്കുന്ന സ്‌നേഹപിതാവായ യേശുവിങ്കലേക്കു നമ്മുടെ ഹൃദയവും മനസ്സും ചേര്‍ത്തു വെച്ച് തിരുവചനം ശ്രവിക്കുവാനും, അതിലൂടെ ദൈവകൃപ പ്രാപിക്കുവാനും ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ വിശുദ്ധവാരം ആശംശിക്കുകയും ചെയ്യുന്നു.

കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ശുശ്രുഷകള്‍ ഒരുക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വര്‍ഗ്ഗീസ് ജോസഫ്: 07712476521, യൂജിന്‍ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957

ധ്യാന സമയം:-

മാര്‍ച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതല്‍ വൈകുന്നേരം 17:00 വരെ
മാര്‍ച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതല്‍ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:

Our Lady Of Catholic Church,Kempston,MK42 8QB

തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.

യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.

മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഫാ.ഹാപ്പി ജേക്കബ്

വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.

ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.

ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.

കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.

സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.

കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള വി. തൈലത്തിന്റെ (മൂറോന്‍) കൂദാശകര്‍മ്മം തിങ്കളാഴ്ച (മാര്‍ച്ച് 19) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നിര്‍വ്വഹിക്കും. രാവിലെ 11 മണിക്ക് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളുടെയും സാന്നിധ്യത്തിലര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേയാണ് തൈലം വെഞ്ചരിപ്പ് നടക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. യൗസോപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് തിങ്കളാഴ്ച. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും അല്‍മായരും അഭിവന്ദ്യപിതാവിന് തിരുനാള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ സുഗന്ധ കൂട്ടുകളുടെ പരിമള മിശ്രിതം ഒലിവു തൈലത്തില്‍ കലര്‍ത്തി കൂദാശ ചെയ്യുന്നതാണ് വി. തൈലമായി അറിയപ്പെടുന്നത്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ തൈലം ഉപയോഗിക്കുന്നതുവഴി സഭയില്‍ നടക്കുന്നത്.

വി. കുര്‍ബാനയെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30ന് വൈദിക സമിതിയുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന കൈക്കാരന്മാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. നാല് മണിയോടുകൂടി യോഗം സമാപിക്കും. വി. കുര്‍ബാനയിക്കും തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

Copyright © . All rights reserved