Spiritual

ബാബു ജോസഫ്

ബര്‍മിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നാളെയും മറ്റന്നാളും (23,24 തീയതികളില്‍) സെഹിയോന്‍ യൂറോപ്പ് ആസ്ഥാനമായ ബര്‍മിങ്ഹാമില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു. വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയ സാരാംശങ്ങളെ സാധാരണ വല്‍ക്കരിച്ചുകൊണ്ട്, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂര്‍ണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ധ്യാനം സ്‌കൂള്‍ അവധിദിനങ്ങളായ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനു ബിബിന്‍ 07533898627.
ഷിബു 07737172449.

അഡ്രസ്സ്

ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകന്‍ റവ.ഫാ.ജോര്‍ജ് പനയ്ക്കലും മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ.ജോസഫ് എടാട്ടും നയിക്കുന്ന ഇംഗ്ലീഷിലുള്ള ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടക്കും. റാംസ്‌ഗേറ്റിലുള്ള സെന്റ് അഗസ്റ്റിന്‍സ് ആബിയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് ആരംഭിക്കുന്ന താമസിച്ചുള്ള ധ്യാനം ഞായറാഴ്ച വൈകുന്നേരം 5.30ന് അവസാനിക്കും. ദൈവ വചനം, ആഘോഷമായ പരിശുദ്ധ കുര്‍ബാന, സൗഖ്യവും ധ്യാനവും എന്നിവയും കൗണ്‍സലിംഗിനും കുമ്പസാരത്തിനുമുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്

07548303824
ഇമെയില്‍: [email protected]

വിലാസം
Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT119PA

ജോര്‍ജ് മാത്യു

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സിന് ആഗസ്റ്റ് 23ന് (ബുധനാഴ്ച) ആരംഭിച്ച് 27ന് സമാപിക്കും. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ യോര്‍ക്ക് നീണ്ട 5 ദിവസം ആധ്യാത്മിക ചിന്തകളുടേയും ചര്‍ച്ചകളുടേയും വേദിയായി മാറും. 23-ന് മൂന്ന് മണിക്ക് യൂത്ത് കോണ്‍ഫറന്‍സിന്റെ (ഇമ്മാനുവല്‍ നഗര്‍) രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 6-മണിക്ക് യൂത്ത് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനും ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നിര്‍വ്വഹിക്കും.

ഭദ്രാസനത്തിലെ 100-ലധികം യവജനങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. The Royal Highway’ ഞങ്ങള്‍ രാജപാതയില്‍ കൂടി തന്നെ നടക്കും (സംഖ്യാപുസ്തകം 20: 17) എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. മ്യൂസിക് സെഷന്‍, വിഷയാവതരണം, ക്യാമ്പ് ഫയര്‍, ഗ്രൂപ്പ് ഡിബേറ്റുകള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, കായിക മത്സരങ്ങള്‍ എന്നിവ യൂത്ത് ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് (ഹോളി ഇന്നസെന്റ് നഗര്‍) ആഗസ്റ്റ് 26-27 തീയതികളില്‍ നടക്കും. ഫാമിലി കോണ്‍ഫറന്‍സിന് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25-ന് വെള്ളിയാഴ്ച തുടക്കമാകും.

ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണിവരെ രജിസ്ട്രേഷന്‍ നടക്കും. 6.30ന് സന്ധ്യാനമസ്‌കാരം. തുടര്‍ന്ന് 8 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും, വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹാനോന്‍ മാര്‍ ഡിമിത്രിയോസ് ഫാമിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മാജിക് ഷോ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്.

വിഷയാവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍ സ്വയം പരിചയപ്പെടുത്തല്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിനെ ആകര്‍ഷകമാക്കുന്നു. 26-ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ‘കലാസന്ധ്യ’ ക്യാമ്പംഗങ്ങള്‍ക്ക് വേറിട്ട ഒരനുഭവമായിരിക്കും. ഓഗസ്റ്റ് 27ന് രാവിലെ 7.30ന് വി. കുര്‍ബാനയും തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിശ്വാസം വിളിച്ചോതുന്ന റാലിയില്‍ ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും അണിചേരും. ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ ഭദ്രാസനത്തിലെ ഇടവകകളിലെ അംഗങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

വ്യക്തിത്വവികസന ക്ലാസുകള്‍ക്ക് ഡോ. യൂഹാനോന്‍മാര്‍ ഡിമിത്രിയോസ് നേതൃത്വം നല്‍കും. ആധുനിക കാലത്തെ ഓര്‍ത്തഡോക്സ് വിശ്വാസ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സുജിത് തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) ഫാ. സഖറിയ നൈനാന്‍ (കോട്ടയം) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ആധ്യാത്മിക ചിന്തകളുമായി സംവദിക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നതെന്നും അതിനാല്‍ ഈ അവസരം എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. വര്‍ഗീസ് ജോണ്‍ (ജനറല്‍ കണ്‍വീനര്‍ : 07908064000

ഡോ. ദിലീപ് ജേക്കബ് (കണ്‍വീനര്‍ 07888319122
റോയിസി രാജു – 0730912197
മേരി വില്‍സണ്‍ – 07957479552

കോണ്‍ഫറന്‍സ് നടക്കുന്ന വേദിയുടെ വിലാസം

QUEEN ETHEEBURMA’S
THORPE UNDER WOOD
YORK
YO 269 SS

ജോബി ഇഞ്ചനാട്ടില്‍

ഗ്ലാസ്ഗോ: മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് സ്ഥിരം ആസ്ഥാനമായി. മദര്‍വെല്‍ രൂപതയില്‍ നിന്നും ലഭിച്ച ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഘോഷത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കവേ ആണ് മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ. ജോസഫ് ടോള്‍ പിതാവ് കേരളത്തില്‍ നിന്നുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസ തീഷ്ണതയെ പ്രശംസിച്ചത്. കുഞ്ഞു കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ വരെ എല്ലാവരും ഭക്തിയിലും അച്ചടക്കത്തിലും തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും ഇത് തദ്ദേശീയരായ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാതൃക ആണെന്നും പിതാവ് അഭിപ്രായപ്പെട്ടു.

 

ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച ആണ് സമാപനമായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ. ഫാ തോമസ് എടാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ.. ജോസഫ് ടോള്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കി. മദര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ജോസഫ് വെമ്പാടം തറ, ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം, റവ. ഫാ റോജി നരിതൂക്കില്‍ (ഡണ്‍ഡി), റവ. ഫാ ആന്റണി കോട്ടക്കല്‍, റവ. ഫാ ജോസ് സിറിലോ റോഡ്രിഗസ്, എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു.

തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണത്തിന് മദര്‍വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ്. റവ.. ജോസഫ് ടോള്‍ നേതൃത്വം നല്‍കി. സ്‌കോട്ടിഷ് ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ഇടവക വിശ്വാസികളും അനേകം ലോക്കല്‍ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. കാമ്പസ് ലാങ് സെന്റ് ബ്രൈഡ്‌സ് പള്ളി വികാരി ഫാ പോള്‍ മോര്‍ട്ടന്‍, സെന്റ് കത്ബെര്‍ട് പള്ളി മുന്‍ വികാരി ഫാ ജെറാര്‍ഡ് ബോഗന്‍ എന്നിവരും മറ്റു വൈദികരോടൊപ്പം പ്രദക്ഷിണത്തില്‍ സന്നിഹിതരായിരുന്നു.
പ്രദക്ഷിണത്തിന് ശേഷം പള്ളി ഹാളില്‍ ഇടവക അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ സ്നേഹവിരുന്നോടു കൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചത്.

കഴിഞ്ഞ പത്തു ദിവസമായി എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും പ്രത്യേകം നിയോഗം വച്ചുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ വികാരി ഫാ ചാള്‍സ് ഡോര്‍മെന്‍ കൊടി ഉയര്‍ത്തി. ഇതോടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിച്ചു. അന്നേ ദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സ് നേതൃത്വം നല്‍കി. അബിഗെയ്ല്‍ റോസ് ജോസഫ്, അമേലിയ തോമസ്, ജിവില്‍ സജി, മെറിന്‍ ക്ലാര ജേക്കബ്, ജില്‍ബി ജോയ്, പവേല്‍ ഫ്രാങ്ക്, ജോസ്മി മാത്യു, ഷെറിന്‍ ജെയ്സണ്‍, അന്‍സു ബിനോയ്, അലന്‍ സജു, ജോയല്‍ തോമസ്, സിജു തോമസ് എന്നിവര്‍ ആയിരുന്നു ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍. ഇടവക വികാരി ഫാ ജോസഫ് വെമ്പാടം തറ, തിരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും തിരുനാളില്‍ പങ്കെടുത്തു തിരുന്നാള്‍ ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

മനോജ് മാത്യു

ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സ്‌കോട്ടിഷ് മലനിരകളില്‍ തിരുവചനം ധ്യാനിക്കുവാന്‍ ശാലോം മിനിസ്ട്രി അവസരമൊരുക്കുന്നു. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കുന്ന ശാലോം മിനിസ്ട്രിയുടെ ധ്യാനം മിഷന്‍ ഫയര്‍ 2017 സ്‌കോട്ട്‌ലന്‍ഡിിലെ ഗാര്‍വോക്ക് ഹില്ലിലെ വൈന്‍ കോണ്‍ഫറന്‍സ് സെന്റ്ററില്‍വച്ച് സെപ്റ്റംബര്‍ 15, 16 തിയതികളില്‍ നടത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം നിര്‍വഹിക്കുന്ന ഈ കണ്‍വന്‍ഷന് ശാലോം ശുശ്രൂഷകളുടെ അത്മീയപിതാവ് ഫാ. റോയി പാലാട്ടി, ഫാ. ജില്‍റ്റോ ജോര്‍ജ്ജ്, ഷെവലിയര്‍ ബെന്നി പുന്നത്തുറ, ഡോ. ജോണ്‍ ഡി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ജോലിയുടെ തിരക്കുകള്‍ വിട്ട്, നഗരത്തിന്റെ ആരവങ്ങളില്‍നിന്നകന്ന് ദൈവസാന്നിധ്യത്തിന്റെസൗന്ദര്യം നുകരാന്‍ രണ്ടു ദിനരാത്രങ്ങള്‍. പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുരസ്വരം ശ്രവിക്കാന്‍. ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ഒരു അസുലഭാവസരം.

ഭൗതികതയുടെ നടുവില്‍ വിശ്വാസ ജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം? യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ എങ്ങനെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാകാം? അനുദിന ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം? നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന അപൂര്‍വ ധ്യാനാനുഭവമാണ് ശാലോം മിഷന്‍ ഫയര്‍. പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ തളര്‍ന്നുപോകുന്നവര്‍ക്കും, ആവര്‍ത്തനവിരസമായ ദിനചര്യകളില്‍ മനം മടുത്തവര്‍ക്കും, ആത്മീയ സംഘര്‍ഷങ്ങളില്‍ കഴിയുന്നവര്‍ക്കും പുതിയ ഉള്‍ക്കാഴ്ചകളും ബോധ്യങ്ങളും നേടാന്‍ ഈ ധ്യാനം തീര്‍ച്ചയായും ഉപകരിക്കും.

ഒരു കാലത്ത് ക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായിരുന്ന യൂറോപ്പിന്ന് വിശ്വാസത്യാഗത്തിന്റെയും ദൈവനിഷേധത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. നാട്ടില്‍നിന്നും യൂറോപ്പിലേക്കു പറിച്ചു നടപ്പെട്ട ഓരോ ക്രൈസ്തവനും നശിച്ചുപോകുന്ന അത്മാക്കളെക്കുറിച്ചുള്ള സ്വര്‍ഗത്തിന്റെ വേദന സ്വന്തമാക്കുവാനും ഈ നാടിന്റെ പുനസുവിശേഷവല്‍ക്കരണത്തില്‍ പങ്കാളിയാവാനുള്ള കടമയുണ്ട്. ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവല്‍ക്കരിക്കാം എന്ന സ്വപ്നം ഇവിടെ പങ്കുവയ്ക്കപ്പെടുമ്പോള്‍ അത്മാക്കള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ ദാഹത്തെ നെഞ്ചിലേറ്റി സുവിശേഷത്തിന്റെ അഗ്‌നി യൂറോപ്പില്‍ പടര്‍ത്താന്‍ അനേകര്‍ തയാറാവുന്നു. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കാനുള്ള ശാലോമിന്റെ ദൗത്യത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ശാലോം സ്‌കോട്ട്‌ലന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0203 5141275, 07939945138

ഇ-മെയില്‍: [email protected]
www.shalomworld.org എന്ന വെബ്‌സൈറ്റിലും പേര് രജിസ്റ്റര്‍ചെയ്യാം.
ധ്യാനവേദിയുടെ അഡ്രസ്സ്:
The Wine Conference Centre, 131 Garvock Hill, Dunfermline,
Scotland KY11 4JU

ബാബു ജോസഫ്

യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ ദിവസങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ റവ.ഫാ. ഷൈജു നടുവത്താനിയും ഐനിഷ് ഫിലിപ്പും നയിക്കും. പ്രമുഖ ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ഫാ. നടുവത്താനിക്കൊപ്പം സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിനൊപ്പം യുകെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കും നയിക്കുവാന്‍ ദൈവം ഉപകരണമാക്കിയ, ഇപ്പോള്‍ അമേരിക്കയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്.

അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്റ്റ്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.

അഡ്രസ്സ്
SMALLWOOD MANOR
UTTOXETER
ST14 8NS

ബിജോ തോമസ് അടവിച്ചിറ

മനുഷ്യൻ തോൽക്കുന്നിടത്ത് അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കും

ആ ആരും കൊലയുടെ കഥ : കേരള ചരിത്രത്തിൽ എന്ന് വരെ സമാനതകളില്ലാത്ത കൊലപാതക കേസ് ആണ് മാടത്തരുവി കേസ് .1966 റാന്നിക്കടുത്തു മന്ദമരുതി എന്ന കൊച്ചു ഗ്രാമത്തിൽ ആണ് ഇ പൈശാചിക കൊലപാതക കഥ നടന്നത്. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ആ ഗ്രാമത്തിലെ ഒരു പ്രഭാതം വിടർന്നത്. തങ്ങളുടെ ആ കൊച്ചു ഗ്രാമത്തിൽ തേയില തോട്ടത്തിൽ ഒരു യുവതിയുടെ ജഡം കുത്തേറ്റ നിലയിൽ. സംഭവം കാട്ടുതീ പോലെ പടർന്നു, നിമിഷങ്ങൾക്കുള്ളിൽ അവിടം ജനസമുദ്രമായി. പിറകെ പോലീസും എത്തി.

അഞ്ചു കുട്ടികളുടെ അമ്മയും വിധവയും ആയ മറിയക്കുട്ടി എന്ന സ്ത്രീ ആണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു, കൂടാതെ അവൾ ഗർഭിണിയും ആണ്. മറിയക്കുട്ടിയുടെ വീട്ടിൽ ഒരു വൈദികനെ കണ്ടതായി പലരും മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഫാ: ബെനഡിക്ട് ഓണംകുളത്തിലേക്ക് നീണ്ടു.

ഇനി മറിയക്കുട്ടിയെ പറ്റി പറയാം …. മുഴുക്കുടിയനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് 5 കുട്ടികളെ വളർത്താൻ പാടുപെടുന്ന ഒരു സ്ത്രീ. ദരിദ്ര്യത്തിലായിരുന്ന കുടുംബം. വീട്ടുവേല ചെയ്തും കൂലിപ്പണിക്ക് പോയും അവൾ കുടുബം നോക്കി. അവരുടെ ഇടവകയിലെ വികാരി ആയിരുന്ന ഫാ: ബെനഡിക്ട് പലപ്പോഴും ഈ കുടുംബത്തെ സഹായിച്ചിരുന്നു. സഭയുടെ കിഴിലുള്ള അനാഥാലയത്തിന്റെ നടത്തിപ്പുകാരൻ കുടിയായിരുന്നു ഫാദർ. ദരിദ്രര്‍ക്കു നൽകാനുള്ള അരി ,ഗോതമ്പ്, പാൽ പൊടി എന്നിവയുടെയും മേൽനോട്ടം ഫാദറിനായിരുന്നു.

മറിയക്കുട്ടിയുടെ കഷ്ടപ്പാടും വിഷമവും കണ്ട അദ്ദേഹം അവരെ കൈ അയച്ചു സഹായിച്ചു. തുടര്ന്നു അവർ മറ്റൊരിടവകയിലേക്കു മാറിയിട്ടും അവരെ സഹായിച്ചു കൊണ്ടിരുന്നു. മറിയക്കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം താൻ അവിടെ പോയിരുന്നു എന്ന് അച്ചൻ സമ്മതിച്ചു. പതിവ് പോലെ സഹായവുമായി ആണ് അവിടെ ചെന്നത് എന്നും അച്ചൻ  മൊഴി നൽകി. ഈ മൊഴി തന്നെ അദ്ദേഹത്തിനെതിരായ ശക്തമായ തെളിവായി മാറി. അച്ചന്റെ താമസ സ്ഥലത്ത് നിന്നും മറിയക്കുട്ടിയുടെ രക്തം പുരണ്ട ളോഹ കണ്ടെടുത്തു. അതോടെ വൈദികനെതിരായ കുരുക്ക് മുറുകി.

ഫാ: ബെനെഡിക്റ്റ് അറസ്റ്റ് ചെയ്യപ്പെട്ടു. ഈ വാർത്ത കേരളത്തെ പിടിച്ചു കുലുക്കി. എങ്ങും അതിന്റെ അലയടികൾ ഉണ്ടായി. വൈദികന്റെ മൊഴികൾ, സാക്ഷി മൊഴികൾ, സാഹചര്യ തെളിവുകൾ, രക്തം പുരണ്ട ളോഹ. അങ്ങനെ എല്ലാം അച്ചന് എതിരായി. കുറ്റമറ്റ രീതിയിൽ തെളിവുകൾ ഇണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സെഷൻസ് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

എന്നാൽ ഹൈ കോടതി അപ്പീല്‍ സ്വീകരിച്ചു   വധശിക്ഷ റദ്ദാക്കി. ജയിൽ മോചിതനായിട്ടും അദ്ദേഹം നേരിട്ട മാനസിക പീഡനങ്ങളും, അപമാനവും കഠിനമായിരുന്നു. മറിയക്കുട്ടിയുടെ ഘാതകൻ എന്ന പേര് മരണം വരെ അദ്ദേഹത്തെ പിന്തുടർന്നു. വിധവയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയവൻ. ചിലർ കാർക്കിച്ചു തുപ്പി. കൂടെ നിന്നവർ പോലും വെറുത്തു. പരിചയക്കാര്‍ ഒരു നികൃഷ്ട ജീവിയെ പോലെ ആട്ടി ഓടിച്ചു.

നീണ്ട 34 വർഷങ്ങൾക്കു ശേഷം കോട്ടയം പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുന്ന ഫാ: ബെനഡിക്ടിനെ കാണാൻ 90ന് അടുത്ത് വയസുള്ള ഒരു വിധവയും കുടുംബവും വന്നു . അവരുടെ വാക്കുകൾ നിർവികാരനായി അദ്ദേഹം കേട്ടിരുന്നു. മറിയക്കുട്ടിയുടെ മരണത്തിനു കാരണം അവരുടെ ഭർത്താവായ ഡോക്ടർ ആയിരുന്നു എന്ന് അവർ ഏറ്റു പറഞ്ഞു കരഞ്ഞു. സ്ഥലത്തെ ഒരു തേയില തോട്ടം മുതലാളിക്ക് വേണ്ടി ആണ് ആ കൃത്യം എന്നും.   ഈ മുതലാളിയുടെ വീട്ടിൽ മറിയക്കുട്ടി വീട്ടുവേലക്കു നിന്നിരുന്നു,  അപ്പോൾ അയാള്‍ വശീകരിച്ചു മറിയക്കുട്ടിയെ ഗർഭിണി ആക്കിയെന്നും. സ്വത്തിന്റെ വീതം ആവശ്യപ്പെട്ട മറിയക്കുട്ടിയെ അനുനയിപ്പിച്ചു ഗർഭഛിദ്രത്തിന് ആ ഡോക്ടറുടെ അടുത്തെത്തിച്ചു എന്നും അവര്‍ വെളിപ്പെടുത്തി. ഗർഭച്ഛിദ്രത്തിനിടയിൽ മറിയക്കുട്ടി മരിച്ചു. മരണം കൊലപാതകമായി മാറ്റാൻ അവർ തീരുമാനിച്ചു. മറിയക്കുട്ടിയുടെ ശരീരത്തിൽ അവർ  കത്തി തുളച്ചു കയറ്റി.  മൃതദേഹം  തേയില തോട്ടത്തില്‍ ഉപേക്ഷിച്ചു.

വൈദികനുമായുള്ള മറിയക്കുട്ടിയുടെ പരിചയം അവർ മുതലെടുത്തു. തലേ ദിവസം വൈദികൻ അവിടെ ചെന്നത് അറിവുണ്ടായിരുന്ന അവർ വൈദികന്റെ ളോഹയിൽ യുവതിയുടെ ചോര പറ്റിച്ചു. പണം വലിച്ചെറിഞ്ഞു കള്ള സാക്ഷികളെ ഉണ്ടാക്കി. ചെയ്യാത്ത കുറ്റം വൈദികന്റെ മേൽ കെട്ടിവച്ചു. പണക്കൊഴുപ്പും സ്വാധീനവും ഉപയോഗിച്ച് അവർ കാണാമറയത്തിരുന്നു സംഭവങ്ങൾ കണ്ടു രസിച്ചു.
എന്നാല്‍ അതിനു ശേഷം തിരിച്ചടികളുടെ തിരമാല ആണ് പ്രതികളെ കാത്തിരുന്നത്. മാറാവ്യാധിയും, ബിസിന തകർച്ചയും കൊണ്ട് അവർ പാപ്പരായി. അടുത്ത തലമുറയിൽ പെട്ട വരെ പോലും അത് വേട്ടയാടി. ജനിച്ച കുട്ടികളിൽ പലരും മന്ദബുദ്ധികളും മാറാ രോഗികളും ആയിരുന്നു. ഒടുവിൽ ഡോക്ടറുടെ മരണം. നിരാശയിൽ കൂപ്പുകുത്തിയ ആ കുടുംബങ്ങൾ ഒടുവിൽ ഒരു ദിവസം ഒരു ധ്യാന കേന്ദ്രത്തിൽ എത്തി, അവിടുന്ന് കിട്ടിയ കൌൺസിലിംഗ് അവർക്കു ഒരു കാര്യം മനസിലാക്കി കൊടുത്തു. ഹൃദയം മുറിഞ്ഞ ഒരു വൈദികന്റെ കണ്ണുനീർ അവരെ വിടാതെ പിന്തുടരുന്നു. നീണ്ട 34 വര്‍ഷം പിന്നിലേക്ക് ആ കുടുംബം ഒന്നടങ്കം തിരിഞ്ഞു നോക്കി. അവിടെ കണ്ണീരൊഴുക്കി മനസ് നൊന്തു പ്രാർത്ഥിക്കുന്ന ഫാ: ബെനഡിക്റ്റിനെ അവർ കണ്ടു. നെഞ്ച് പൊട്ടിക്കരഞ്ഞു അവർ പശ്ചാത്തപിച്ചു. അപ്പോളും ജീവിച്ചിരിക്കുന്ന അച്ചനെ നേരിൽ കണ്ടു മാപ്പു അപേക്ഷിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് അവര്‍ അദ്ദേഹത്തെ കാണാനെത്തിയത്. ഡോക്ടറുടെ വിധവ പറയുന്നത് മുഴുവൻ ഫാദർ ക്ഷമയോടെ കേട്ടിരുന്നു.

” വാസ്തവത്തിൽ അദ്ദേഹം കുറ്റവാളികളോടെ മുന്‍പേ ക്ഷമിച്ചിരുന്നു,….ഒരു കുമ്പസാര രഹസ്യമായി, തന്നെ മോഹിപ്പിച്ചു ഗർഭിണിയാക്കിയത് ആരെന്ന് മറിയക്കുട്ടി അന്നേ ഫാ: ബെനെഡിക്റ്റിനോട് ഏറ്റു പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിട്ടും. ലോകം മുഴുവൻ അധിക്ഷേപിച്ചിട്ടും. വധശിക്ഷ വിധിച്ചിട്ടു പോലും ആ വൈദികൻ ആ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ല. അവർ കുറ്റ സമ്മതം നടത്തുന്നത് വരെ അദ്ദേഹം എല്ലാം ഉള്ളിലൊതുക്കി. ഏതാനും വർഷങ്ങൾക്കു ശേഷം 2001 ജനുവരി 3ന് അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു…

ആരോടും പരിഭവമില്ലാതെ എല്ലാം ഉള്ളിലൊതുക്കി അദ്ദേഹം യാത്രയായി……അതിരമ്പുഴ ഫൊറോനാ പള്ളിയിൽ വൈദികർക്ക് വേണ്ടിയുള്ള സിമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു…..

 

ബാബു ജോസഫ്

കേംബ്രിഡ്ജ്ഷയര്‍: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ.സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി.ജോണ്‍ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീം ലോകമൊട്ടാകെയുള്ള വൈദികര്‍ക്കും മറ്റ് സമര്‍പ്പിതര്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമായി നാളെ ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയറില്‍ ഒത്തുചേരുന്നു.

പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ.ഡോം മാര്‍ട്ടിന്‍ ഗൗമാന്‍ നൈറ്റ് വിജില്‍ നയിക്കും. വെള്ളി രാത്രി 10.30 മുതല്‍ 19 നു ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജില്‍. രാവിലെ 5ന് വി കുര്‍ബാന നടക്കും. ആരാധന, കുരിശിന്റെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Venue.
St Dominic Catholic Church,
17 Howdale Road,
PE38 9AB
Downham Market,
Cambridgeshire.
01366 382353.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി 07846 321473

ബാബു ജോസഫ്

ബര്‍മിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കാരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ സെഹിയോന്‍ യൂറോപ്പ് ആസ്ഥാനമായ ബര്‍മിങ്ഹാമില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു. വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവ സുവിശേഷ വത്ക്കരണരംഗത്ത് ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചു കൊണ്ട്, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂര്‍ണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ധ്യാനം സ്‌കൂള്‍ അവധിദിനങ്ങളായ ആഗസ്റ്റ് 23,24 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനു ബിബിന്‍ 07533898627.
ഷിബു 07737172449.

അഡ്രസ്സ്
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

ജോണ്‍സണ്‍ ഊരംവേലില്‍

ഇടവക മദ്ധ്യസ്ഥയായ പ. കന്യകാ മറിയത്തിന്റെ തിരുനാള്‍ ബാസില്‍സണ്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 2നാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.30ന് ഫാ. ജോസ് ആന്ത്യാകൂടത്തിന്റെ കാര്‍മികത്വത്തില്‍ തിരുനാളിന് കൊടിയേറും. 3.30ന് ആഘോഷമായ റാസയും കുര്‍ബാനയും നടക്കും. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മികത്വം വഹിക്കും. 6 മണി മുതല്‍ കലാപരിപാടികളും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. ദിവ്യബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് പ.അമ്മയുടെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്ന് ഫാ. ജോസ് ആന്ത്യാകൂടം അറിയിച്ചു.

ട്രസ്റ്റിമാര്‍: ജിജി ജോണ്‍, സാജന്‍ ചാണ്ടി, ഷിമല്‍ സാന്റോ & കമ്മിറ്റി മെമ്പേഴ്‌സ്

RECENT POSTS
Copyright © . All rights reserved