ന്യൂസ് ഡെസ്ക്
ബ്രിട്ടണിലെ UKKCA യ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി തോമസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ യൂണിറ്റിന്റെ പ്രതിനിധിയാണ് തോമസ് ജോസഫ്. കവൻട്രി ആൻഡ് വർവിക്ക്ഷയർ യൂണിറ്റിൽ നിന്നുള്ള ബിപിൻ ലൂക്കോസാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി ലിവർപൂൾ യൂണിറ്റിലെ സാജു ലൂക്കോസും ജോയിൻറ് സെക്രട്ടറി ആയി ഡെർബി യൂണിറ്റിൽ നിന്നും സണ്ണി ജോസഫും ട്രഷറർ ആയി വിജി ജോസഫ് ലെസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. നോട്ടിങ്ങാം യൂണിറ്റിൽ നിന്നുള്ള ജെറി ജെയിംസാണ് ജോയിൻറ് ട്രഷറർ. ഇന്നാണ് ബെർമ്മിങ്ങാമിൽ തെരഞ്ഞെടുപ്പ് നടന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 യൂണിറ്റുകളിലെ പ്രതിനിധികളാണ് പുതിയ നേതൃത്വത്തെ നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ചൻ നേതൃത്വം നല്കി.
ആഗോള ക്‌നാനായ സമൂഹത്തെ പ്രതിസന്ധിയിലും, ദുഃഖത്തിലുമാക്കി വത്തിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍. ചിക്കാഗോ സീറോ – മലബാര്‍ രൂപതയ്ക്ക്, ക്‌നാനായ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശം തികച്ചും ഏകപക്ഷീയമായും, ക്‌നാനായ അംഗങ്ങളുടെ വികാരവും, അഭിമാനവും, തീക്ഷ്ണമായ സമുദായ സ്‌നേഹവും, ക്രിസ്തീയ വിശ്വാസവും കണക്കിലെടുക്കാതെയാണെന്നും ഈ തീരുമാനത്തെ ഒരിക്കലും ഒരുകാലത്തും ക്‌നാനായ സമൂഹത്തിന് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലായെന്ന് യോഗം നിസംശയം വിലയിരുത്തുകയുണ്ടായി. ആയതിനാല്‍ ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായി നിരാകരിക്കുകയും അമേരിക്കയിലെ ക്‌നാനായ സമൂഹത്തിനും, കോട്ടയം അതിരൂപത നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ജനുവരി മാസം ഇരുപതാം തീയതി യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുകെകെസിഎയുടെ അസാധാരണ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍ ഫാ. മാത്യു കട്ടിയാങ്കല്‍ നിലവിലത്തെ പ്രതിസന്ധികളെപ്പറ്റിയും കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട പ്രതിസന്ധികള്‍ എങ്ങനെ മറികടന്നുവെന്നും വിശദമായി സംസാരിച്ചു. വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും യുകെകെസിഎ നേതൃത്വവും രൂപതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ വ്യക്തമാക്കി.
1980കളില്‍ അമേരിക്കയിലെ ക്‌നാനായ ചാപ്ലയന്‍സികള്‍ സ്ഥാപിതമായപ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് അമേരിക്കയിലെ ക്‌നാനായ സമൂഹം വളര്‍ന്നതും ക്‌നാനായ ഇടവകകളായി രൂപാന്തരപ്പെട്ടതും. ഇതിനു മുന്‍പും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയും പാലിക്കപ്പെടാതെയും തന്നെയാണ് ക്‌നാനായ സമൂഹം അമേരിക്കയില്‍ വളര്‍ന്നത്. അതിനാല്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും വിഘാതമാകുന്ന ഏത് തീരുമാനങ്ങളെയും എന്നും നിരാകരിച്ചുകൊണ്ട് മുന്നേറുമെന്നും അതിന് എന്ത് വിലയും കൊടുക്കുവാന്‍ സമുദായാംഗങ്ങള്‍ സന്നദ്ധമാണെന്നും ഒരേ് സ്വരത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.
120ലധികം വരുന്ന യൂണിറ്റ് ഭാരവാഹികളും സമുദായാംഗങ്ങളും ഒരുമിച്ച് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ താഴെചേര്‍ക്കുന്നു.
1. റോമില്‍ നിന്നും സമീപകാലത്ത് ലഭിച്ച അമേരിക്കയിലെ ക്‌നാനായ ഇടവകാംഗത്വത്തെ സംബന്ധിച്ചുള്ള തീരുമാനം നിരാകരിച്ച് തള്ളിക്കളയുവാന്‍ തീരുമാനമെടുത്ത അഭിവന്ദ്യ പിതാക്കന്മാരുടെയും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും മറ്റ് സംഘടനകളുടെയും തീരുമാനത്തെ പൂര്‍ണമായും യുകെയിലെ ക്നാനായ സമൂഹം പിന്തുണയ്ക്കുന്നു.
2. ഈ അവസരത്തില്‍ യുകെകെസിഎ നേതൃത്വം അതിരൂപതാ നേതൃത്വത്തോട് നിരന്തരമായി ബന്ധപ്പെടുകയും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും യുകെയിലെ ക്‌നാനായ സമൂഹത്തിന് യഥാസമയം ലഭ്യമാക്കുംവിധം പ്രവര്‍ത്തിക്കുകയും ചെയ്യണം.
3. യുകെയിലെ ക്‌നാനായ മിഷനുകളുടെ രൂപീകരണം, പ്രവര്‍ത്തനം മുതലായ കാര്യങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുവാനും എന്നാല്‍ ഇടവക രൂപീകരണത്തില്‍ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറല്ല എന്നും, ഇത് രേഖാമൂലം ബന്ധപ്പെട്ട സഭാനേതൃത്വങ്ങളെ അറിയിക്കുവാനും തീരുമാനിച്ചു.
4. ക്‌നാനായ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി നേരിടുന്നതിനായി (Kottayam-Syro malabar Rome) സഭാ നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിനും വ്യക്തമായ ആശയ രൂപീകരണം സാധ്യമാക്കുന്നതിനും അല്‍മായ നേതാക്കളും വൈദികരും അടങ്ങുന്ന ഒരു സ്ഥിരം സമിതിയെ രൂപീകരിച്ച് ചുമതലപ്പെടുത്തേണ്ടതാണ്.
5. റോമിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും ക്‌നാനായ സമുദായത്തിന്റെ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങള്‍ വരാത്തപക്ഷം, സ്വയം ഭരണാധികാരമുള്ള ഒരു സഭയായി നിലനില്‍ക്കാനുള്ള സംവിധാനത്തെപ്പറ്റി നാം ചിന്തിക്കേണ്ടതാണ്/ചിന്തിക്കണം.
6. ക്‌നാനായ സമുദായത്തിലെ അംഗത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ല, വംശശുദ്ധിയില്‍ കലര്‍പ്പ് ചേര്‍ക്കുന്നതിനും അനുവദിച്ചുകൂടാ. ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ക്‌നാനായ പാരമ്പര്യം പാലിക്കുന്നവര്‍ക്ക് മാത്രമേ ക്‌നാനായ സമുദായത്തിലും ക്‌നാനായ ഇടവകകളിലും അംഗത്വം ഉണ്ടാകുകയുള്ളൂ.
7. ലോകത്തിലെവിടെയായാലും ക്‌നാനായക്കാരെല്ലാവരും കോട്ടയം രൂപതാധ്യക്ഷന്റെ നേതൃത്വത്തിന്‍ കീഴിലാകുന്ന ഒരു സംവിധാനം സംജാതമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കര്‍മ്മപരിപാടികളും സമയബന്ധിതമായി അതീവ തീക്ഷ്ണതയോടെ പ്രാവര്‍ത്തികമാക്കണമെന്നു ഈ യോഗം ആവശ്യപ്പെടുന്നു.
8. സമുദായ ബോധം തലമുറകളിലേക്ക് പകരുന്നതിനുള്ള പഠന-ഗവേഷണ വേദികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
9. ഈ അവസരത്തില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികളും അതിലൂടെ ക്‌നാനായ സമൂഹത്തിനാകമാനം നേരിട്ട വേദനയും ഉത്കണ്ഠയും റോമിനെ അറിയിക്കുന്നതിന് സഭാനേതൃത്വവുമായി ആലോചിക്കുവാന്‍ യുകെകെസിഎ നേതൃത്വത്തെ ചുമതലപ്പെടുത്തി.
10. യുകെയിലുള്ള കുടുംബങ്ങളിലെ മാതാപിതാക്കള്‍ അവരുടെ വളര്‍ന്നുവരുന്ന തലമുറയോട് ക്‌നാനായ സമൂഹത്തിന്റെ അസ്തിത്വവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ചു വിശദമായി പഠിപ്പിക്കേണ്ടതാണെന്നു യുകെകെസിവൈഎല്‍ നേതൃത്വം അഭിപ്രായപ്പെടുകയുണ്ടായി.
ലോക ക്‌നാനായ സമൂഹത്തെ ദുഃഖത്തിലാക്കി ചിക്കാഗോ രൂപതയിലെ ക്‌നാനായ അംഗത്വത്തെക്കുറിച്ച് റോമില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശം ദൂരവ്യാപകമായി മറ്റ് പ്രവാസി ക്‌നാനായ സമൂഹത്തിനിടയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍, ഏതാനും മണിക്കൂറുകള്‍കൊണ്ട്, സമുദായസ്‌നേഹവും തീവ്രതയും നെഞ്ചിലേറ്റി സ്വന്തം സമുദായത്തിന്റെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിന് ദൃഢപ്രതിജ്ഞയെടുത്ത് പ്രതികൂല കാലാവസ്ഥയിലും ഈ അസാധാരണ പൊതുയോഗത്തിലേക്ക് എത്തിച്ചേരുകയും, ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത ബഹുമാനപ്പെട്ട വൈദികര്‍ക്കും മറ്റ് സമുദായാംഗങ്ങള്‍ക്കും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടിയുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ജനറല്‍ സെക്രട്ടറി അറിയിക്കുകയുണ്ടായി.
യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടി
ബിജു ഏബ്രഹാം മടക്കക്കുഴി (പ്രസിഡന്റ്)
ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (സെക്രട്ടറി)
ബാബു ജോസഫ്
ബര്‍മിങ്ഹാം: ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഡോര്‍ ഓഫ് ഗ്രേയ്സ്’ നാളെ ബിര്‍മിങ്ഹാമില്‍ നടക്കും. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഡോര്‍ ഓഫ് ഗ്രേയ്സ് ‘രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും കണ്‍വെന്‍ഷന്‍ നയിക്കും.
യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിലേക്കു അനേകം യുവതീയുവാക്കള്‍ കടന്നുവരുന്നു.
ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ യുവജനതയെ പ്രാപ്തമാക്കുന്ന, ഏറെ അനുഗ്രഹദായകമായ ഈ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.
സെഹിയോന്‍ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.
അഡ്രസ്സ്
ST JERARD’S CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6 JT.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജസ്റ്റിന്‍ 07990623054
വലെങ്ക 07404082325.
ബാബു ജോസഫ്
ബര്‍മിങ്ഹാം: ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനില്‍ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടക്കുന്നു. ധ്യാനത്തിലേക്കുള്ള റെജിസ്‌ട്രേഷന്‍ തുടരുന്നു. കത്തോലിക്കാ നവ സുവിശേഷ വത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ മറ്റ് മേഖലകളിലോ പ്രവര്‍ത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി, ഞായര്‍ തീയതികളില്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ദാസും ചേര്‍ന്ന് നയിക്കും. രണ്ട് ദിവസങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാ തലങ്ങളിലേക്കും വഴിതിരിച്ചു വിടാനും ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തില്‍ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്കോ ആയതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാം.
കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട് ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ, 18 ഞായര്‍ രാവിലെ 11. 30 മുതല്‍ വൈകിട്ട് 6 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്‌സൈറ്റില്‍പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT
വിവരങ്ങള്‍ക്ക്
അനി ജോണ്‍ ?07958 745246?.
ന്യൂസ് ഡെസ്ക്
“ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ… തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും”… സമുദായത്തിൻറെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ക്നാനായ മക്കൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കോട്ടയം രൂപതയും ലോകമെമ്പാടുമുള്ള ക്നാനായക്കാരും അതു തുടരുക തന്നെ ചെയ്യുമെന്നും അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെ ആധികാരിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാനും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശങ്ങൾ അസ്വീകാര്യമെന്ന് യുകെയിലെ ക്നാനായ സമൂഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് സമുദായം തീരുമാനിച്ചിരിക്കുന്നത്.
ക്നാനായക്കാർക്ക് മാത്രമേ നിലവിൽ ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വം ലഭിക്കുകയുള്ളൂ. ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് കനേഡിയൻ ബിഷപ്പ് മൈക്കിൾ മുൽഹാലിന്റെ പുതിയ നിർദ്ദേശങ്ങൾ. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭ്യർത്ഥനകളുടെ ചുവടുപിടിച്ചാണ് ബിഷപ്പ് മൈക്കിൾ മാറ്റങ്ങൾ മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നത് ക്നാനായ സമുദായത്തിന്റെ തനതായ വ്യക്തിത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് സഭാംഗങ്ങൾ കരുതുന്നു. അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കോട്ടയം രൂപതയെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനും യുകെയിലെ സീറോ മലബാർ സഭാസംവിധാനം, ക്നാനായ തനിമ നിലനിർത്താനുള്ള സഭാംഗങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ ധാരണയായി.
ക്നാനായ സമുദായം ഉദാത്തമായി കരുതുന്ന സ്വവംശ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ്പ് മൈക്കിൾ കമ്മീഷൻ മാറ്റത്തിന്റെ മാർഗങ്ങൾ അനുവർത്തിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്ന സൂചന വന്നതോടെയാണ് സഭാംഗങ്ങൾക്കിടയിൽ രൂക്ഷമായ പ്രതിഷേധമുണ്ടായത്. ലോകമെമ്പാടും തങ്ങളുടെ പാരമ്പര്യം പരസ്യമായി പ്രഘോഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ഐക്യം മറ്റു സഭകൾ എന്നും പ്രകീർത്തിച്ചിട്ടുള്ളതാണ്. റോമിനെയും പരിശുദ്ധ സിംഹാസനത്തെയും എന്നും അംഗീകരിച്ച് മുന്നോട്ടു പോകുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളിൽ ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ വൈദികരും അൽമായരും വളരെ വികാരപരവും എന്നാൽ തികഞ്ഞ വിവേകപൂർണവും സംയമനത്തോടെയുമുള്ള പ്രതികരണമാണ് നടത്തിയത്. യുകെയിലെ സീറോ മലബാർ നേതൃത്വം ക്നാനായ സഭാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായ നടപടികൾ ഉണ്ടായാൽ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അഭിപ്രായവും യോഗത്തിലുണ്ടായി.
ജെഗി ജോസഫ്
ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകയില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. ഫാ. ടോമി ഏടാട്ട്, ബ്ര. സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡോമിനിക് പി.ഡി, മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ബ്ര. ജോമോന്‍ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേര്‍ന്ന് നടത്തുന്ന ധ്യാനപരമ്പരയായ ഫയര്‍ കോണ്‍ഫറന്‍സ് എല്ലാ വിശ്വാസികള്‍ക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് & റിജോയ്‌സിംഗ് എക്‌സ്പീരിയന്‍സ് (FIRE) ആയിരിക്കും.
ഏപ്രില്‍ 6 മുതല്‍ 8 വരെ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍, ശ്രീ സോജന്‍ 07846911218, ശ്രീ മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക. ഏപ്രില്‍ 10,11 തീയതികളില്‍ ഈസ്റ്റ്‌ബോണ്‍ സെന്റ് ജോവാക്കിം ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ജോയി ആലപ്പാട്ട്, ശ്രീ സാബു കുരുവിള 07975624890, ശ്രീ പ്രിന്‍സ് ജോര്‍ജ് 07584327765 എന്നിവരുമായി ബന്ധപ്പെടുക.
ഏപ്രില്‍ 12, 13 ദിനങ്ങളില്‍ നോര്‍ത്തലര്‍ട്ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ശ്രീ ജോജി 07972878171, ശ്രീ മാത്യു 07912344516 എന്നിവരുമായി ബന്ധപ്പെടുക.
ഏപ്രില്‍ 20 മുതല്‍ 22 വരെ ഡെന്‍ഹാം വില്ലേജ് ഹാളില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സെബാ സ്റ്റിന്‍ ചാമക്കാല, ശ്രീ ജോമോന്‍ കൈതമറ്റം 07804691069, ശ്രീ ഷാജി വാട്ഫോര്‍ഡ് 0773702264 എന്നിവരുമായി ബന്ധപ്പെടുക.
മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളില്‍ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ‘എവൈക് ലണ്ടന്‍’ബൈബിള്‍ കണ്‍വെന്‍ഷന്‍20 ന് നാളെ ശനിയാഴ്ച്ച ലണ്ടനില്‍ നടക്കും.
റവ.ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ബ്രിട്ടോ ബലവെന്ദ്രന്‍, സെഹിയോന്‍ യൂറോപ്പിലെ വചന പ്രഘോഷകരും പ്രമുഖ ആത്മീയ ശുശ്രൂഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, സോജി ബിജോ, പ്രശസ്ത വിടുതല്‍ ശുശ്രൂഷക റോസ് പവല്‍ എന്നിവര്‍ ശൂശ്രൂഷകള്‍ നയിക്കും. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുര്‍ബാന, രോഗശാന്തി ശുശ്രൂഷ, എന്നിവ ധ്യാനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സ്വാഗതംചെയ്യുന്നു. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
അഡ്രസ്സ്
ST.ANNE’S CATHOLIC HIGH SCHOOL
6 OAKTHORPE ROAD
PALMERS GREEN
LONDON
N13 5 TY
കൂടുതല്‍ വിവരങ്ങള്‍ക്ക്
റുഡോള്‍ഫ്. 0750226603
വിര്‍ജീനിയ 07809724043
ബാബു ജോസഫ്
വെസ്റ്റ് സസെക്‌സ്:അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന ക്രോളി ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ തണ്ടര്‍ ഓഫ് ഗോഡ് ‘ 20-ാം തിയതി ശനിയാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണ രംഗത്ത് വിവിധ രാജ്യങ്ങളില്‍ വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ‘തണ്ടര്‍ ഓഫ് ഗോഡ് വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
കണ്‍വെന്‍ഷന്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 5.30 വരെയാണ് നടക്കുക. കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കും. അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഫാ.ടെറി മാര്‍ട്ടിന്‍, ഫാ. റെഡ് ജോണ്‍സ് എന്നിവരും പങ്കെടുക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്.
THE FRIARY CHURCH
Haslet Avenue West
CRAWLEY
RH10 1HS.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.
എബി ജോസഫ് 07809612151
ജെഗി ജോസഫ്
വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് നാന്ദി കുറിച്ചു. യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തിരുനാളായ വാല്‍സിംഹാം തീര്‍ത്ഥാടനം 2018 ജൂലൈ 15ന് ആഘോഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാതലത്തില്‍ ക്രമീകരിക്കുന്ന തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ് ആംഗ്ലിക്കന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫിലിപ്പ് പന്തമാക്കിലിന്റെ നേതൃത്വത്തില്‍ കിങ്സ്ലിന്‍ തിരുക്കുടുംബം സീറോ മലബാര്‍ സമൂഹമാണ്.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന്റെയും രണ്ടാം വാര്‍ഷികമാണ് എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ മറ്റൊരു സവിശേഷത. ഈ തീര്‍ത്ഥാടനത്തെ പ്രതിപാദിച്ച് മരിയന്‍ ടൈംസ് സ്പെഷ്യല്‍ സപ്ലിമെന്റ് തയ്യാറാക്കുന്നു. മരിയന്‍ മിനിസ്ട്രിക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭ്യമായ നിരവധി കൃപകള്‍ക്ക് മാതാവിനുള്ള നേര്‍ച്ചയായിട്ടാണ് സ്പെഷ്യല്‍ സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നതെന്ന് മരിയന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ ബ്ര. തോമസ് സാജ് അറിയിച്ചു.
ഈ തീര്‍ത്ഥാടനം എല്ലാവിധ അനുകൂല സാഹചര്യങ്ങളോടും കൂടി ഭക്തി സാന്ദ്രവും വിജയപ്രദമാക്കുവാനും എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം യാചിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്: ടോമി ഒഴുന്നാലില്‍, ജനറല്‍ കണ്‍വീനര്‍, (07810711491), സാബു അഗസ്റ്റിന്‍, ട്രസ്റ്റി (07565762931), മഞ്ജു ജിമ്മി, ട്രസ്റ്റി (07725996120) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
രാജേഷ് ജോസഫ്
സഭാസമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി യുകെകെസിഎ ഇലക്ഷന്‍ 2018. യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ യുകെകെസിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തയ്യാറെടുക്കുന്നു. ജനുവരി 27ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കുന്ന ഇലക്ഷനുള്ള സ്ഥാനാര്‍ത്ഥി പട്ടിക നാഷണല്‍ കൗണ്‍സില്‍ പുറത്തിറക്കി.
ലെസ്റ്ററിലെ വിജി ജോസഫ്, ഡെര്‍ബി യൂണിറ്റിലെ സണ്ണി ജോസഫ് എന്നിവര്‍ എതിരില്ലാതെ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടു. വിജി ട്രഷറര്‍ സ്ഥാനത്തേക്കും സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പട്ടിക 27-ാം തീയതിയോടു കൂടിയേ പുറത്തു വരികയുള്ളൂ.
കട്ടച്ചിറയില്‍ നിന്നും യുകെയിലെത്തി സാമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജി യുകെകെസിഎയുടെ 2018-19 കാലഘട്ടത്തില്‍ സംഘടനയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുമ്പോള്‍ ബ്രഹ്മമംഗലത്ത് നിന്നും ലഭിച്ച അറിവും അനുഭവസമ്പത്തും കൈമുതലാക്കി സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കടന്നു വരുന്നു. ലെസ്റ്റര്‍ ഡെര്‍ബി യൂണിറ്റുകള്‍ക്ക് ഇത് അഭിമാന നിമിഷം. അവരുടെ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
പതിനഞ്ച് വര്‍ഷം പിന്നിട്ട യൂറോപ്പിലെ ഏറ്റവും വലിയ സംഘടന തങ്ങളുടെ തനിമയും പാരമ്പര്യവും വിശ്വാസവും കാത്ത് സൂക്ഷിച്ച് മുന്നേറുമ്പോള്‍ അതിന്റെ അടുത്ത രണ്ട് വര്‍ഷത്തെ അമരക്കാരനാകാന്‍ ആരായിരിക്കും എന്നുള്ളത് വിശ്വാസ സമുദായ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറെക്കുറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍. മൂന്ന് സാരഥികളാണ് ഈ വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ജിമ്മി ചെറിയാന്‍ (ബാസില്‍ഡന്‍ ആന്‍ഡ് സൌത്തെന്‍ഡ് യൂണിറ്റ്), ജോണ്‍ കുന്നുംപുറത്ത് (ചെസ്റ്റര്‍ ആന്‍ഡ് ലിറ്റില്‍ ഹാമില്‍ട്ടന്‍ യൂണിറ്റ്), തോമസ് ജോസഫ് (ബ്രിസ്റ്റോള്‍ യൂണിറ്റ്) എന്നിവരാണ് പ്രസിഡന്റ് പദം ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് വ്യക്തിത്വങ്ങളും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ബ്രിസ്റ്റോള്‍ യൂണിറ്റിന്റെ സജീവ സാന്നിധ്യമായി നീണ്ടകാല അനുഭവ സമ്പത്തുമായി തോമസ് ജോസഫും സഭാ സമുദായിക അറിവിന്റെ കരുത്തുമായി ജിമ്മി ചെറിയാനും മുമ്പ് യുകെകെസിഎ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി ജോണി കുന്നുംപുറവും ഈ ഇലക്ഷനില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മുന്നേറുന്നു.
ജിമ്മി ചെറിയാന്‍ ജോണി കുന്നുംപുറം തോമസ് ജോസഫ്
ഗ്ലോസ്റ്റര്‍ യൂണിറ്റില്‍ നിന്നും യുകെകെസിഎയിലെ പല മീറ്റിങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന ബോബന്‍ ജോസ്, ലിവര്‍പൂള്‍ യൂണിറ്റില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്ററായും യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി സജു ലൂക്കോസ് എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.
സജു ലൂക്കോസ് ബോബന്‍ ഇലവുങ്കല്‍
പുതിയ ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്നാനായ മിഷന്‍ രൂപീകരണവും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള യുകെകെസിഎയുടെ പരിഷ്‌കരണവുമാണ്. യുവാക്കളെ സമുദായത്തിന്റെ ശക്തി സ്രോതസുകളായി മാറ്റുക എന്ന വെല്ലുവിളി. ആശംസകളോടെ സമുദായാംഗങ്ങള്‍ കൂടെ തന്നെ.