Spiritual

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: തിരുസഭാ പരിജ്ഞാനം ഇല്ലാതെ ക്രൈസ്തവ വിശ്വാസവും സഭാ സ്‌നേഹവും അപൂര്‍ണ്ണവും, അപ്പസ്‌തോലിക് അധികാരങ്ങള്‍ ദൈവഹിതത്തില്‍ നല്‍കപ്പെട്ടവയാണെന്നുള്ള ബോദ്ധ്യം ഓരോ സഭാമക്കളും ഗൗരവമായി മനസ്സിലാക്കണമെന്നും അരുണ്‍ അച്ചന്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ ദൗത്യത്തിന്റെ ഭാഗമായി യുകെയില്‍ എട്ടു റീജിയണുകളിലായി തിരുവചന ശുശ്രുഷകള്‍ നടത്തപ്പെടുന്നതില്‍, ലണ്ടന്‍ റീജിയണിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനായി വൈദികരുടെയും വോളണ്ടിയേഴ്‌സിന്റെയും സംയുക്ത യോഗത്തില്‍ ദിവ്യ ബലിയും ഒരുക്ക ധ്യാനവും നയിക്കുകയായിരുന്നു ഫാ.അരുണ്‍.

തിരുസഭയുടെ അപ്പസ്‌തോലിക അധികാര ഘടനയും വിവിധ തലങ്ങളും, മെത്രാന്മാരുടെ പങ്ക് അടക്കം തിരുസഭയെ പറ്റിയുള്ള അടിസ്ഥാന പരിജ്ഞാനം വോളണ്ടിയേഴ്സ്സിന് ഫാ.അരുണ്‍ പകര്‍ന്നു നല്‍കുകയായിരുന്നു. വോളണ്ടിയേഴ്സില്‍ സഭാ ജ്ഞാനവും സ്‌നേഹവും വിശ്വാസവും വളര്‍ത്തുന്നത്തിനുതകുന്ന ധ്യാന ചിന്തകള്‍ പങ്കു വെച്ച ഫാ.അരുണ്‍ പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥങ്ങളില്‍ അഗാധമായ പാണ്ഡിത്യവുമുള്ള ഉജ്ജ്വല വാഗ്മികൂടിയാണ്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനും, തയ്യാറെടുപ്പിനുമായി ലണ്ടനിലെ വാല്‍ത്തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രന്‍ഡ് വുഡ്, സതക് രൂപതകളുടെ പരിധിയിലുള്ള മൂന്നു ചാപ്ലിന്‍സികളുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നെത്തിയ വോളണ്ടിയേഴ്‌സിനായിട്ടാണ് ഒരുക്ക ധ്യാനം സംഘടിപ്പിച്ചത്. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ്, ഡീക്കന്‍ ജോയ്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, അനേകായിരങ്ങള്‍ക്ക് വിശ്വാസവും നിത്യ രക്ഷയുടെ മാര്‍ഗ്ഗവും തന്റെ ജീവിത ദൗത്യമായി പകര്‍ന്നു നല്‍കിപ്പോരുന്ന അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ് അഭിഷേകാഗ്‌നി ശുശ്രുഷകള്‍ നയിക്കുക. അഭിഷേകാഗ്‌നി റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷയാണ് ലണ്ടനില്‍ നടത്തപ്പെടുന്നത്.

ദിവ്യബലിക്ക് ആമുഖമായി ആതിഥേയ ദേവാലയത്തിന്റെ ചാപ്ലയിനും ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് കണ്‍വെന്‍ഷന്റെ വിജയത്തിനുള്ള ഏവരുടെയും നിര്‍ലോഭമായ സഹകരണവും,പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ മാസം 29 ഞായറാഴ്ച രാവിലെ 10:00 നു ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വൈകുന്നേരം 6:00 മണിയോടെ സമാപിക്കും.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ശ്രേഷ്ഠ അജപാലന ശുശ്രുഷയുടെ ഭാഗമായി യുകെയിലുടനീളം വിശ്വാസ ദീപ്തമാവുന്നതിനും വ്യക്തിഗത നവീകരണത്തിനും അതിലൂടെ കുടുംബവും കൂട്ടായ്മ്മകളും ആദ്ധ്യാത്മിക നവോദ്ധാനത്തിലേക്കു നയിക്കപ്പെടുന്നതിനും രൂപത ആത്മീയമായി ശക്തിപ്പെടുന്നതിനും ഉദ്ദേശിച്ചാണ് തിരുവചന ശുശ്രുഷ സംഘടിപ്പിക്കുന്നത്.

എല്ലാ കാതുകളിലും തിരുവചനം എത്തിക്കുന്നതിനും മനസ്സുകളില്‍ അവ ആഴത്തില്‍ പതിക്കുന്നതിനും ജീവിത യാത്രയില്‍ രക്ഷയുടെ അമൂല്യ മാര്‍ഗ്ഗ ദീപമായി തിരുവചനങ്ങളാല്‍ നയിക്കപ്പെടുന്നതിനും, പരിശുദ്ധാരൂപിയുടെ അനുഗ്രഹ സ്പര്‍ശം പ്രാപിക്കുന്നതിലേക്ക് ദൈവ നാമത്തില്‍ ഏവരെയും ‘അഭിഷേകാഗ്‌നി 2017 ‘ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടക സമിതി അറിയിച്ചു.

വിശുദ്ധ ബലിക്ക് ശേഷം അഭിഷേഗ്‌നി കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി വോളണ്ടിയേഴ്‌സ് കമ്മിറ്റിക്കു രൂപം നല്‍കുകയും ഉണ്ടായി. ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ : ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 10:00 മുതല്‍ ആരംഭിക്കുന്നതാണ്.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഫാത്തിമാ: ദൈവിക പദ്ധതി പ്രകാരമുള്ളവ നിത്യം നിലനില്‍ക്കുന്നു എന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഫാത്തിമായിലെ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം തീര്‍ത്ഥാടകര്‍ക്കൊപ്പം ഫാത്തിമായിലുളള പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ബസിലിക്കായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം

ദൈവത്തെ കൂടാതെ മനുഷ്യന്‍ വിഭാവനം ചെയ്യുന്നതും പടുത്തുയര്‍ത്തുന്നതും ആത്യന്തികമായി നിലനില്‍ക്കുകയില്ലെന്ന സത്യം പുരാതന കാലത്ത് ബാബേല്‍ ഗോപുരവും ആധുനിക കാലത്ത് ജര്‍മ്മനിയിലെ ബര്‍ലിന്‍ മതിലും നമ്മെ പഠിപ്പിക്കുന്നു.

ഈ നൂറ്റാണ്ടില്‍ സഭയേയും ലോകത്തേയും ആഴമായി സ്വാധീനിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നു തവണയാണ് തീര്‍ത്ഥാടകനായി ഫാത്തിമയില്‍ എത്തിയത്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം പരിശുദ്ധ കന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുകയും സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും മറിയത്തിന്റെ വിദ്യാലയത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. 1981 ല്‍ റോമില്‍ വച്ചുണ്ടായ വധശ്രമമടക്കം അനേകം ദുരിതങ്ങളെ നേരിടുവാന്‍ അദ്ദേഹത്തിന് കരുത്തു ലഭിച്ചത് ഈ മരിയ സമര്‍പ്പണത്തില്‍ നിന്നാണ്. 1916ല്‍ ആരംഭിച്ച പ്രാര്‍ത്ഥനകള്‍ക്കും പരിഹാരങ്ങള്‍ക്കും ശേഷമാണ് ഇടയ കുട്ടികളായിരുന്ന ലൂസിക്കും ഫ്രാന്‍സിസിനും ജസീന്തായ്ക്കും 1917ല്‍ മറിയത്തെ കാണാനും സന്ദേശം സ്വീകരിക്കുവാനും സാധിച്ചത്. ലോകത്തിലെ ശബ്‌ഘോഷങ്ങള്‍ക്കുപരി നിത്യജീവിതത്തിന്റെ പ്രതീകമായ നിശ്ശബ്ദതയില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാന്‍ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പരിശ്രമിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഫാ. സെബാസ്റ്റ്യന്‍ കൂട്ടിയാനിക്കല്‍ എസ്. വി. ഡി., ഫാ. ഡോമനിക്ക് കുപ്പയില്‍ പുത്തന്‍പുരയില്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., ഫാ. സജി തോട്ടത്തില്‍, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 24 ന് ആരംഭിച്ച തീര്‍ത്ഥാടനം 27 ന് സമാപിക്കും

ബാബു ജോസഫ്

ഈസ്റ്റ് മിഡ്ലാന്റ്: ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്ട്രിയുടെ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ റെജി കൊട്ടാരം നോട്ടിംഗ്ഹാമിലെത്തുന്നു. നോട്ടിങ്ഹാം കത്തോലിക്കാ രൂപതാ സര്‍വീസ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘സെന്റ് ‘ കോണ്‍ഫറന്‍സിലെ സൗഖ്യ വിടുതല്‍ ശുശ്രൂഷകളാണ് ബ്ര. റെജി കൊട്ടാരം നയിക്കുന്നത്.

ജൂലൈ 29 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ , ട്രിനിറ്റി കാത്തലിക് അപ്പര്‍ സ്‌കൂള്‍ ഹാളില്‍, യു.കെ യിലെ നവീകരണ ശുശ്രൂഷയിലുള്ള പ്രമുഖ വൈദികരും വചന പ്രഘോഷകരും സംബന്ധിക്കും. റിജോയ്സ് ബാന്‍ഡിന്റെ പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്, ഗാരി സ്റ്റീഫന്‍സ് നയിക്കുന്ന വചന ശുശ്രൂഷ, കാനന്‍ ജോനാഥന്‍ കോട്ടന്‍, ഫാ. വിക്ടര്‍ ദക്വന്‍, ഫാ. ജോന്‍ മാര്‍ട്ടിന്‍ എന്നിവര്‍ നയിക്കുന്ന സമൂഹബലി, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവയും പരിപാടികളില്‍ ഉള്‍പ്പെടും.

നോട്ടിങ്ഹാം രൂപതാ മെത്രാന്‍ പാട്രിക് മാക്കിനിയുടെ അനുഗ്രഹ സന്ദേശ വായനയോടെ തുടക്കം കുറിക്കുന്ന ഏകദിന ശുശ്രൂഷയില്‍ മിഡ്ലാന്‍സിലും പുറത്തുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്. സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
അഡ്രസ്സ്: ട്രിനിറ്റി സ്‌കൂള്‍, ബീച്ഡെയ്ല്‍ റോഡ്, നോട്ടിങ്ഹാം.NG8 3EZ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07506810177
Email: [email protected]

മറിയമ്മ ജോഷി

കാലവും സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ചിരിക്കുന്ന ഈ ദുഃഖത്തിനു ഞാന്‍ എന്തു പേരിടും. കാനായിലെ കല്‍ഭരണികളുടെ ഭിത്തികള്‍ പോലും ഞെട്ടി വിറച്ച ആ പുതു വീഞ്ഞിന്റെ വീര്യം ഇപ്പോള്‍ എവിടെ? ഒടുവിലത്തെ അത്താഴവേളയില്‍ എന്റെ ആത്മാവിനു പകര്‍ന്നു നല്‍കി കാല്‍വരിയില്‍ എന്നെ വാരിപ്പുണര്‍ന്ന ആ ദിവ്യ സ്‌നേഹത്തിനു മുമ്പില്‍ ഞാന്‍ എന്തേ ഇനിയും തണുത്തുറഞ്ഞ മനുഷ്യനാകുന്നത്. മനുഷ്യാ നി അഗ്നിയാണ്. നിന്നിലെ തിരി കത്തിച്ച് പറയ്ക്ക് കീഴില്‍ വച്ച് മാഞ്ഞും മറഞ്ഞും പോകുവാനല്ല. ദീപപീഠത്തിലിരുന്ന് കത്തി ജ്വലിച്ച് തിളങ്ങി അഗ്നിയായി പടരുവാന്‍ നിന്റെ ഗുരുവും കര്‍ത്താവുമായ യേശു നിന്നെ ക്ഷണിക്കുന്നു.

റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാ രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ തിളക്കമേകുവാന്‍ ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഡോക്ടര്‍ ലോനപ്പന്‍ അരങ്ങാശ്ശേരിയും എത്തുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍ ജര്‍മ്മനി, ഇറ്റലി, അമേരിക്ക, അല്‍ബാനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ യേശുവിന്റെ രാജ്യത്തിനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്ന അച്ചന്‍ ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ബൈബിള്‍ പണ്ഡിതനും ആത്മീയ വാക്മീജിയും ആയ അച്ചന്‍ വിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്കു നമ്മെ നയിക്കുന്ന പരിശുദ്ധാത്മ പ്രഭാഷണവുമായി എത്തുന്നു.

കൂടാതെ വിടുതല്‍ ശുശ്രൂഷകളിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചതും ഇപ്പോള്‍ ഫ്രാന്‍സിക്ന്‍ സഭയുടെ ഭാഗമായി കോററ്റ് ലൂമന്‍ ക്രിസ്റ്റി കമ്മ്യൂണിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റവ. ഫാ. ആന്‍ജലസ് ഹാളും എത്തിച്ചേരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് സെക്ഷനിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി അനേകര്‍ എത്തിച്ചേരുന്നു.

കുഞ്ഞേ നിന്നില്‍ നിന്നും ഒരു കുഞ്ഞു ചലനമല്ല നിന്റെ ഉള്ളിലെ വിലപിടിപ്പുള്ള മനുഷ്യനെ കണ്ടെത്തി നിന്നെ കരുത്തുള്ള വ്യക്തിയാക്കുവാന്‍ ഈശോ വരുന്നു. സെഹിയോനില്‍ നിനക്ക് സാഹചര്യമുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുത്തു വരുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ ഉതകുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ട്. ദൈവം നയിച്ചുകൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.

രാവിലെ 8 മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിയോടെ സമാപിക്കുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീമും മുഴുവന്‍ ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

അഡ്രസ്
Bethel Convention Centre
Kelvin Way Birminghham
B 70 7 JW

കൂടുതല്‍ വിവരങ്ങള്‍
Contact – Shaji 07878149670
Aneesh – 07760254700

ബാബു ജോസഫ്‌

പാലക്കാട്:സഭയെ വളര്‍ത്താന്‍ സഭയ്ക്കൊപ്പം നിലകൊണ്ട് ലോക സുവിശേഷ വത്കരണരംഗത്ത് പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാന്‍ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും അദ്ദേഹം സ്ഥാപക ഡയറക്ടറായിട്ടുള്ളതും, ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ, സെഹിയോന്‍ മിനിസ്റ്റ്രിക്കും അഭിഷേക നിറവും അനുഗ്രഹ സാഫല്യവുമേകിക്കൊണ്ട് സഭാ പിതാക്കന്മാരടക്കം ആയിരത്തിലേറെ ദൈവിക പ്രതിപുരുഷന്മാരുടെ മഹാസംഗമം ജുലൈ 30 മുതല്‍ ആഗസ്റ്റ് 4 വരെ അട്ടപ്പാടി താവളം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്‌ളീമീസ്, ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയസ്, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തുടങ്ങി നിരവധി മെത്രാന്‍മാരും സെഹിയോനില്‍ ധ്യാനം കൂടിയ വൈദികരുടെ ഈ മഹാസംഗമത്തില്‍ പങ്കെടുക്കും.

റവ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ വൈദിക മഹാ സംഗമം നയിക്കും. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പില്‍, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ ഫാ ബിനോയ് കരിമരുതുംകല്‍, സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ ഫാ സോജി ഓലിക്കല്‍, സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ റവ ഫാ റെനി പുല്ലുകാലായില്‍, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റര്‍ ബ്രദര്‍ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

ഭാരത കത്തോലിക്കാ സഭയിലെ ആയിരത്തിലേറെ വൈദികരും പിതാക്കന്മാരും ഒരുമിക്കുന്ന സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ സെഹിയോനില്‍ നടന്നുവരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായിരുന്നുകൊണ്ട് അനേകര്‍ ഈ വൈദിക മഹാ സംഗമത്തിനായി പ്രാര്‍ത്ഥിക്കുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തെയും അതിന്റെ ശുശ്രൂഷകളെയും സംബന്ധിച്ചിടത്തോളം ദൈവികപരിപാലനത്തിന്റെ ഏറ്റവും മഹത്തായ നാളുകളാവും വൈദിക മഹാസംഗമത്തിന്റെ ദിനങ്ങള്‍.

മഹത്തായ ദൈവിക പദ്ധതിയുടെയും അനുഗ്രഹത്തിന്റെയും ഫലമായിക്കണ്ട് നടത്തപ്പെടുന്ന ഈ വൈദിക മഹാ സംഗമത്തിന്റെ ആത്മീയ വിജയത്തിനായി സെഹിയോന്‍ കുടുംബം ഏവരുടെയും പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്നു

ഷിബു മാത്യൂ
ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെയുടെ തിരുന്നാള്‍ യൂറോപ്പിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന സ്‌കോട്‌ലാന്റിലെ ലിവിംഗ്സ്റ്റണില്‍ അത്യധികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വി. അന്ത്രയോസിന്റെ നാമത്തിലുള്ള പരിശുദ്ധമായ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടന്നു. എഡിന്‍ബര്‍ഗ്ഗ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, റവ.ഫാ. ടോമി എടാട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍ റവ. ഫാ. ജെറമി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന അര്‍പ്പണം കൂടാതെ ജീവിക്കരുത്. വി. അല്‍ഫോന്‍സാ സന്തോഷവതിയായിരുന്നു എപ്പോഴും. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഈശോയോട് ചേര്‍ന്ന് മരിച്ചതാണ്. സൃഷ്ടാവിനെ നോക്കാന്‍ കഴിയാതെ സൃഷ്ടിയെ നോക്കുന്നവന്‍ സന്തോഷവാനായിരിക്കുകയില്ല. നിന്നോടുള്ള സ്‌നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊത്ത് ചേര്‍ക്കണമേ എന്ന് അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചതു പോലെ നമുക്കും സ്വയം പരിത്യജിക്കുവാന്‍ സാധിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരുടെ ജീവിതം മാതൃകയാക്കണം. ദൈവമഹതത്വം കാണാന്‍ വി. അല്‍ഫോന്‍സാമ്മയൊപ്പോലെ സമര്‍പ്പിതരാവണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പരസ്യ വണക്കത്തിനായി കൊണ്ടുവന്നു. തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്കണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കെടുത്തു. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് ചാപ്ലിന്‍സി റെയിന്‍ബോ കള്‍ച്ചറല്‍ നൈറ്റ് ലിവിംഗ്സ്റ്റണിലെ ഇന്‍വെര്‍ ആല്‍മണ്ട് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കുകയാണിപ്പോള്‍. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാവര്‍ക്കും ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി നന്ദി പറഞ്ഞു.

  

ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ബ്രിസ്റ്റോള്‍:പരിശുദ്ധ അമ്മയുടെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫാത്തിമ തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒരുമിച്ച് ജൂലൈ 24 തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും ഒരുമിച്ചു ലിസ്ബണിലേക്കു യാത്ര തിരിക്കും. രൂപത വികാരി ജനറല്‍ റവ .ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജി തോട്ടത്തില്‍, റവ .ഫാ.ജോയി വയലില്‍, റവ. ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ഥാടക സംഘം യാത്ര തിരിക്കുന്നത്.

ഇരുപത്തിനാലിനു വൈകുന്നേരം ഫാത്തിമയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മെഴുകുതിരി പ്രദിക്ഷിണത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. ഇരുപത്തി അഞ്ചിന് രാവിലെ അഭിവന്ദ്യ പിതാവ് ഫാത്തിമായിലെ ഹോളി ട്രിനിറ്റി ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മറ്റുള്ള വൈദികര്‍ സഹകാര്‍മ്മികര്‍ ആകും, മൂന്നു മണിക്ക് വിശുദ്ധ കുരിശിന്റെ വഴി, വൈകിട്ട് ഒന്‍പതു മുപ്പതിന് നടക്കുന്ന ജപമാല അര്‍പ്പണത്തിലും മെഴുകുതിരി പ്രദക്ഷിണത്തിലും സംഘം പങ്കു ചേരും, ഈ തിരുകര്‍മ്മങ്ങള്‍ ക്കിടയില്‍ മലയാളത്തിലുള്ള ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. ഇരുപത്തി ആറിന് രാവിലെ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ലൂസിയ, ഫ്രാന്‍സിസ്‌കോ, ജെസ്സീന്ത എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും വിശുദ്ധ ദേവാലയങ്ങളും സന്ദര്‍ശിക്കും.

യാത്രയുടെ അവസാന ദിവസമായ ഇരുപത്തി ഏഴാം തീയതി ലിസ്ബണിലെ വിവിധ പ്രദേശങ്ങളും, വിശുദ്ധ ദേവാലയങ്ങളും സന്ദര്‍ശിച്ച ശേഷം വൈകിട്ട് തിരിച്ചു പോരും. ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയുമായി സഹകരിച്ചു ന്യൂ കാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിജോ മാധവപ്പള്ളില്‍ നേതൃത്വം കൊടുക്കുന്ന ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് ആണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങള്‍ നടക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ്. രൂപതയുടെ എല്ലാ റീജിയണുകളില്‍ നിന്നുള്ള പ്രാതിനിധ്യം ഇക്കുറിയുണ്ടാകുമെന്നുറപ്പാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. രൂപതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടന്‍ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയുടെ എട്ട് റീജ്യണുകളിലായി ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കും.

ഒക്ടോബര്‍ 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്‍ത്തിയാക്കും. അതാത് റീജിയണുകളില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം വാങ്ങുന്നവരാണ് നവംബര്‍ 4ന് നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം സജ്ജമാക്കുന്ന 11 വേദികളിലായി 21 ഇനങ്ങളില്‍ വിവിധ പ്രായങ്ങളിലായി കുട്ടികള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഘടനയും നിയമാവലിയും പൂര്‍ത്തിയായി. വിവരങ്ങളെല്ലാം ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലുണ്ട്.

സീറോ മലബാര്‍ സഭയിലെ കുട്ടികളില്‍ ബൈബിള്‍ സംബന്ധമായ അറിവുകള്‍ വളര്‍ത്തുവാന്‍ കളികളിലൂടെയും കാര്യങ്ങളിലൂടെയും ഈശോയെ രുചിച്ചറിയുവാനും ഈശോയില്‍ അലിഞ്ഞുചേര്‍ന്ന് ഈശോയെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി ഒരുക്കിയ ബൈബിള്‍ കലോത്സവം ഈ വര്‍ഷം അതിഗംഭീരമായാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ബ്രിസ്റ്റോള്‍ ഇടവകയിലെ വേദപാഠ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ആഘോഷ പരിപാടിയ്ക്കിടെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തത്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://smegbbiblekalotsavam.com/ ല്‍ ലഭിക്കുന്നതാണ്.

കലോത്സവം ഡയറക്ടര്‍-ഫാ പോള്‍ വെട്ടിക്കാട്ട്
ചീഫ്കോര്‍ഡിനേറ്റര്‍- സിജി വാദ്യാനത്ത്(07734303945)
റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍
ഗ്ലാസ്ഗോ-ഫാ ജോസഫ് വെമ്പത്തറ
പ്രസ്റ്റണ്‍-ഫാ സജി തോട്ടത്തില്‍
മാഞ്ചസ്റ്റര്‍-ഫാ തോമസ് തളിക്കൂട്ടത്തില്‍
ബ്രിസ്റ്റോള്‍-കാര്‍ഡിഫ്-ഫാ പോള്‍ വെട്ടിക്കാട്ട്
കവന്‍ട്രി-ഫാ ജെയ്സണ്‍ കരിപ്പായി
സൗത്താംപ്റ്റണ്‍-ഫാ ടോമി ചിറക്കല്‍മണവാളന്‍
ലണ്ടന്‍-ഫാ സെബാസ്റ്റ്യന്‍ ചമ്പകല
കേംബ്രിഡ്ജ്-ഫാ ടെറിന്‍ മുല്ലക്കര

വിവിധ റീജിയണുകളിലെ ബൈബിള്‍ കലോത്സവം നടക്കുന്ന തിയതികള്‍ ഉടന്‍ അറിയിക്കുന്നതാണ്.

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 22-ാം തീയതി ശനിയാഴ്ച (കൊല്ലവര്‍ഷം 1192, കര്‍ക്കിടകമാസം – 6), മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക സന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണ പാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപ്പെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail: [email protected]
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07906 130390 / 07753 188671 / 07478 728555

സഖറിയ പുത്തന്‍കളം

യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ അവധിക്കു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ‘കൂടുതല്‍ അറിയുക – ക്‌നാനായ പള്ളികളെയും വികാരിമാരെയും’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്തു യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചു തരണം. ഏറ്റവും കൂടുതല്‍ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം ഫോട്ടോ എടുക്കുന്ന മൂന്നുപേര്‍ക്കു നവംബര്‍ അവസാനം നടക്കുന്ന യു. കെ. കെ. സി. എ അവാര്‍ഡ് നൈറ്റില്‍ സമ്മാനം നല്‍കും.

വികാരിയച്ചനോടൊപ്പം അതാത് ഇടവക പള്ളികള്‍ക്ക് മുന്നില്‍ നിന്നെടുക്കുന്ന ചിത്രത്തിന് 2 മാര്‍ക്കും, പള്ളിയുടെ ബാക്ക്ഗ്രൗണ്ട് മാത്രമായോ (വികാരിയച്ചനില്ലാതെ) എടുക്കുന്ന ചിത്രത്തിന് 1 മാര്‍ക്ക് വീതവും ആയിരിക്കും. 2017 സെപ്റ്റംബര്‍ 30-നു മുന്‍പായി ഇ-മെയില്‍ ഫോട്ടോസ് അയച്ചു തരേണ്ടതാണ്.
Age category 5 years to 18 years

RECENT POSTS
Copyright © . All rights reserved