Spiritual

ബാബു ജോസഫ്

മാഞ്ചസ്റ്ററില്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 വ്യാഴാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷ വത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കല്‍ ഇത്തവണ ശുശ്രൂഷകള്‍ നയിക്കും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷ 14 വ്യാഴാഴ്ച സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്

ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജു ചെറിയാന്‍
07443 630066.

ജോര്‍ജ് ഏബ്രഹാം

യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു എസ് എയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍, ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെമിനാര്‍ നടത്തി ഇന്ത്യയിലും മറ്റു ഇതര രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, വാഷിങ്ടണില്‍ ഗവണ്‍മെന്റ് പോളിസി മേക്കിംഗ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഭരണ നയതന്ത്രജ്ഞരുടെ ഓഫുകളിലും ഇന്റേണ്‍ഷിപ്പ് സാധ്യതകള്‍ മലയാളികളുടെ തലമുറകള്‍ക്കു എങ്ങിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്നും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോണ്‍ പ്രഭുദാസും സെന്റര്‍ ഫോര്‍ ഫെയ്ത് ബേസ്ഡ് ആന്റ് നെയ്ബര്‍ ഹുഡ് പാര്‍ട്ണര്‍ഷിപ്പ്, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് ഡോ. ബെന്‍ ഓഡെല്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ഉണ്ടായി.

നിയമ നിര്‍മാണ മേഖലകളിലും നയതന്ത്ര മേഖലകളിലും മലയാളി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ഇടയായാല്‍ തുടര്‍ന്ന് ഈ മേഖലകളില്‍ ജോലി സാധ്യതകള്‍ ലഭ്യമാകാന്‍ പരിഗണന ലഭിക്കുകയും നമ്മുടേതായ പല വിഷയങ്ങളും ഭരണതലത്തിലുള്ളവരെ ബോധ്യപ്പെടുത്താനും നമ്മുടെ കമ്മ്യൂണിറ്റിയുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നല്ല സ്വാധീനം ചെലുത്തുവാന്‍ ഇടയാക്കുമെന്നും ഉള്ളതിനാല്‍ യുവജനങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ ഏവരും പരിശ്രമിക്കണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ബഹുമാന്യപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കൊടിക്കുന്നില്‍ സുരേഷും ഈ സെമിനാറില്‍ സംസാരിക്കുകയുണ്ടായി. മതപീഡനകള്‍ക്കു ഇന്ത്യയില്‍ അറുതി വരണമെങ്കില്‍ ഒരു ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളു എന്നും ന്യൂനപക്ഷ പീഡനത്തിനെതിരായി സംസാരിച്ചതുകൊണ്ടുതന്നെ അകാരണമായി രണ്ട് തവണ സസ്പെന്റ് ചെയ്തതായും അദ്ദേഹം പ്രസ്താവിച്ചു. ഇന്നത്തെ ഇന്ത്യയിലെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ അധികനാള്‍ തുടര്‍ന്ന് പോകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത യോഗത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ഫാ. ജോണ്‍ തോമസ് (516 996 4887), റവ. വില്‍സണ്‍ ജോസ് (516 660 1188),  ജോര്‍ജ് എബ്രഹാം (917 544 4137) തുടങ്ങിയവരുമായോ പ്രഭുദാസുമായോ ബന്ധപ്പെടേണ്ടതാകുന്നു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. യേശുനാഥന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ നാമോരോരുത്തരുടെയും ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ പുല്‍ക്കൂടൊരുക്കുവാന്‍ ശക്തമായ വചന സന്ദേശവുമായി ലങ്കാസ്റ്റര്‍ രൂപത ബിഷപ്പ് മൈക്കിള്‍ ഗ്രിഗറി കാംബെല്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും ഇത്തവണ സോജിയച്ചനോടൊപ്പം വിവിധ ശുശ്രൂഷകള്‍ നയിക്കും.

മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയുടെയും യൂറോപ്പിന്റെയും ആത്മീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്തുണയാല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമാകുന്ന, വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ശക്തമായ വിടുതലുകളും അതുവഴി അനേകര്‍ക്ക് ജീവിത നവീകരണവും പകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന സെഹിയോന്‍ യൂറോപ്പിന്റെ ആത്മീയ നേതൃത്വങ്ങളായ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി, സിസ്റ്റര്‍.ഡോ.മീന എന്നിവരും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു ഏബ്രഹാം 07859 890267

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആത്മീയ ചൈതന്യവും പിതൃസ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ സാന്ത്വനം പകര്‍ന്നും ആശീര്‍വദിച്ചും ആണ് സ്രാമ്പിക്കല്‍ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്. ജോസഫ് പിതാവിന്റെ ഇടയ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്റ്റീവനേജില്‍ ആത്മീയ ഊര്‍ജ്ജവും പുത്തനുണര്‍വ്വും പകരുന്നതായി.

സ്റ്റീവനേജില്‍ നേരത്തെ പാരീഷ് തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന പിതാവ് അന്ന് ആര്‍ജ്ജിച്ച കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു തന്റെ ഈ അജപാലന ശുശ്രുഷയിലൂടെ. സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കുടുംബാംഗങ്ങളെ സമര്‍പ്പിച്ചു സമാരംഭിച്ച ഇടയ സന്ദര്‍ശനത്തില്‍ ക്ഷമയുടെയും ദൈവ വിശ്വാസത്തിന്റെയും അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി കുര്‍ബ്ബാന മദ്ധ്യേ നല്‍കിയ സന്ദേശം.’നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവ കൃപയുടെയും അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും വാതായനങ്ങള്‍ നമ്മള്‍ക്കായി തുറക്കപ്പെടും. വൈരാഗ്യം പക എന്നിവയാണ് നാം നേരിടുന്ന വലിയ രോഗങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ആധാരം. ദൈവവിശ്വാസവും, പ്രമാണങ്ങളും മുറുകെ പിടിക്കുന്നവര്‍ ജീവിത വിജയങ്ങള്‍ക്കായുള്ള വറ്റാത്ത ഉറവകള്‍ കണ്ടെത്തും, അവര്‍ ഒരിക്കലും നിരാശരാവില്ല’ എന്നും പിതാവ് മക്കളെ ഓര്‍മ്മിപ്പിച്ചു.

തിരുസഭയുടെ അടിസ്ഥാനമായ കുടുംബത്തില്‍ ബന്ധങ്ങള്‍ ശാക്തീകരിച്ചും, കുടുംബ യൂണിറ്റുകളില്‍ ഐക്യവും, സ്‌നേഹവും നിറച്ചും, ചാപ്ലിന്‍സികളുടെ പരിധിയില്‍ ശക്തമായ കൂട്ടുകെട്ടും രൂപതാ തലത്തില്‍ ശക്തമായ സഭാ സ്‌നേഹത്തിനും പരസ്പര സഹകരണത്തിനും ആക്കം കൂട്ടുവാനും അതിനായി രൂപതയിലെ മക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിനും പിതാവിന്റെ ഇടയ സന്ദര്‍ശനങ്ങളും രൂപതാ തലത്തില്‍ നടത്തപ്പെടുന്ന പദ്ധതികളും കോര്‍ത്തിണക്കി വിശകലനം ചെയ്യുമ്പോള്‍ അനുഗ്രഹീതമാവുന്നുവെന്നു തെളിയിക്കുന്നതാണ് അജപാലന വിസിറ്റുകള്‍.

രൂപതയുടെ പ്രഥമ വാര്‍ഷികത്തിനകം നേടിയെടുത്ത വന്‍ വിജയങ്ങള്‍ക്കു രൂപതയാകെ കയ്യടി നേടിയെടുക്കുമ്പോള്‍ അതിന്റെ പിന്നിലെ ചാലകശക്തിയായ സഭാമക്കള്‍ പിതാവിന്റെ അശ്രാന്തമായ പരിശ്രമത്തിന്റെയും ശക്തമായ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും രൂപതാതലത്തില്‍ നടത്തിയ ആത്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകര്‍ഷിതരായി എന്ന് തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്‌നേഹാദരവും പിന്തുണയും. രൂപതയില്‍ പിതാവിന്റെ സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.ഇടയ സന്ദര്‍ശനങ്ങളില്‍ ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ പിതാവിനെ അനുഗമിച്ചു.

ഓരോ കുടുംബങ്ങളെയും അവര്‍ക്കായി ദൈവം നല്‍കിയ അനുഗ്രഹങ്ങളില്‍ സന്തോഷം പങ്കിടുമ്പോള്‍ തന്നെ പ്രാരാബ്ധങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കള്‍ക്ക് ഈ വേദി ലഭിക്കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജില്‍ നേരില്‍ കാണുവാന്‍ കഴിഞ്ഞത്.

സ്റ്റീവനേജില്‍ സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്.

അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് തന്റെ ഇടയ സന്ദര്‍ശനത്തിന്റെ സമാപനമായി സ്റ്റീവനേജ് പാരീഷ് കുടുംബങ്ങള്‍ക്കായി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കുകയുണ്ടായി. കുര്‍ബ്ബാനയുടെ ആമുഖത്തില്‍ സഭയുടെ നാളത്തെ ശക്തന്മാരായ മക്കളെ നേരില്‍ കാണുവാനും വിശ്വാസത്തിന്റെയും, പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ജീവിത സാക്ഷിതത്വത്തിന്റെയും അനിവാര്യതയെ വളരെ സരസമായും ഉപമകള്‍ നിരത്തിയും നര്‍മ്മ സല്ലാപത്തിലൂടെയും അവരിലേക്ക് പകരുവാന്‍ പിതാവ് സമയം കണ്ടെത്തുകയായിരുന്നു.

‘നിരവധി വ്യക്തികള്‍ കുരിശില്‍ മരിച്ചുവെങ്കിലും ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണം എന്തേ വേറിട്ട് നില്‍ക്കുന്നുവെന്നും, സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വ്യത്യസ്തത, ജന്മപാപങ്ങള്‍ ഏശാതെ എങ്ങിനെ പരിശുദ്ധ മാതാവ് മാത്രം ജനിച്ചുവെന്നും നമ്മള്‍ എങ്ങിനെ മാമോദീസ സ്വീകരണത്തിലൂടെ അമലോത്ഭവതാവസ്ഥയിലേക്കു എത്തിപ്പറ്റുന്നുവെന്നും, ദൈവ പദ്ധതികള്‍ എങ്ങിനെ മനസ്സിലാക്കുവാന്‍ പറ്റുമെന്നും എന്തിന് നന്നായി പ്രാര്‍ത്ഥിക്കണം ദൈവത്തെ സ്തുതിക്കണം എന്നും ആഴത്തില്‍ എന്നാല്‍ സരസമായി മനസ്സിലാക്കിക്കൊടുത്ത പിതാവ് ദൈവത്തിനു സാക്ഷികളായി ജീവിക്കണം’ എന്നും കുട്ടികളെ ഉപദേശിച്ചു.

കുട്ടികള്‍ ദൈവസ്‌നേഹം പറ്റുവാന്‍ എത്ര മാത്രം യോഗ്യരാണ് എന്നും ആ നിര്‍മ്മലത അതെങ്ങിനെ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോവാം എന്ന് സവിസ്തരം പ്രതിപാദിച്ച പിതാവ് കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ പ്രിയങ്കരനായ പിതാവാകുകയുമായിരുന്നു. പിതാവിന്റെ ചോദ്യങ്ങള്‍ക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികള്‍ നല്കിയതെങ്കിലും കേട്ടിരുന്ന ഏവരിലും അത് ചിന്തോദ്ദീപകവും വിജ്ഞാനം ഏകുന്നതുമായി.

പിതാവിന്റെ സംവാദം ആസ്വദിച്ചും അനുഭവിച്ചും മനസ്സിലാക്കിയ കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് പിതാവിന് നന്ദി അര്‍പ്പിച്ചത്. കൃതജ്ഞതാ ബലിയില്‍ കുട്ടികള്‍ തന്നെയാണ് ഗാന ശുശ്രുഷകള്‍ നയിച്ചതും പിതാവിന്റെ പ്രശംസ പിടിച്ചു പറ്റിയതും. ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

ഫാ.ഹാപ്പി ജേക്കബ്

രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.

മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.

വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.

ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശിച്ചതനുസരിച്ച് ‘2017- 2018 കുട്ടികളുടെ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇടയലേഖനം വിശ്വാസികള്‍ക്കായി വായിച്ചതിനുശേഷം വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വിശ്വാസ പരിശീലന പ്രഥമാധ്യാപകന്‍ ജോര്‍ജ് കുട്ടി തോമസ് ചെറുപറമ്പില്‍ മാതാപിതാക്കളുടെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിന്‍സി ബേബി, വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയ ജയിംസ്, ആബേല്‍ പ്രസാദ് എന്നിവര്‍ തിരി തെളിയിച്ചു. ദൈവിക ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെയാണ് തിരി തെളിയിക്കപ്പെട്ടത്.

തന്റെ മൂന്നാമത്തെ ഇടയലേഖനത്തില്‍, രൂപതയുടെ അജപാലന പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തെയും ആത്മീയ രൂപീകരണത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ഇടയലേഖനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നു. വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസ പരിശീലകര്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും വരുന്ന ആഴ്ചകളായി കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, ഇടവക കൂട്ടായ്മകള്‍ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ചുനടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ (living Stone) ആദ്യവര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഇടവകതല ഉത്ഘാടനം വരുന്ന ഞായറാഴ്ച (ഡിസംബര്‍ 3) ഉച്ച കഴിഞ്ഞ് 1.45ന് വി. കുര്‍ബാനയോട് കൂടി ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. തദവസരത്തില്‍ രൂപതാ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ടോണി പഴയകുളം, ഫാ. അരുണ്‍ കലമറ്റം, ഫാ. ബിബിന്‍ ചിറയില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

എല്ലാവരെയും തദവസരങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിച്ചു. ഫാ സിറില്‍ ഇടമന നയിക്കുന്ന ഡിസംബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. വി. കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തിലെ പ്രതിസന്ധികളെ പടവെട്ടി ജയിക്കുവാന്‍ നമ്മെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST , കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിക്കുന്നു.

ഫിലിപ്പ് കണ്ടോത്ത്

ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍, സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷപിറവി തിരുന്നാളിനായി എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാറിലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്കധ്യാനം പ്രശസ്ത ധ്യാനഗുരുവും സഭാപണ്ഡിതനുമായ ബഹുമാനപ്പെട്ട അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ബഹുമാനപ്പെട്ട ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴയകളം അച്ചനും ഉണ്ടായിരിക്കുന്നതായിരിക്കും.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലെ മാസ് സെന്ററുകളില്‍ താഴെ പറയുന്ന രീതിയില്‍ റിട്രീറ്റ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നു.

December 1st     Cardif    6 pm to 11 pm
December 1st     Bath       5 pm to 10 pm
December 2nd   Bath       11 am to 10 pm
December 2nd   Gloucester 9.30 to 5 pm
December 8t h   Western Supermajic 11.30 am to 5.30 pm
December 9th    Tounton 9.30 am to 6 pm
December 10      Tounton 1 pm to 8 pm ember
December 15       Bristol   5 pm to 9 pm
December 16      Bristol   9 am to 4 pm
December 17       Yeovil  12.30 pm to 8 pm

മുകളില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങള്‍ ഒഴികെ മറ്റേതെങ്കിലും ദിവസങ്ങള്‍ ബഹുമാനപ്പെട്ട കലമറ്റം അച്ചന്റെ ധ്യാനം ആഗ്രഹിക്കുന്നവര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തുമായി ബന്ധപ്പെടുക. (07703063836).

ധ്യാനത്തിനോടൊപ്പം തന്നെ കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുങ്ങുന്ന ഈ മംഗളവാര്‍ത്താക്കാലത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് മറിയം നമ്മള്‍ക്ക് മാതൃകയാണ്. മറിയത്തെപ്പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുമ്പില്‍ പറയുവാനുള്ള ദൈവകൃപ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ നമ്മള്‍ക്ക് നേടിയെടുക്കുവാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയില്‍ ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം 2018 ജനുവരി 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ് – പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1-ാം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വ്വീസോടെ ആരംഭം കുറിക്കും.

തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഗായകസംഘം എത്തിച്ചേരും.

ടെസ്‌കോ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ (”പിറവി”) ലോഗോ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് ( ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ”പിറവി”യില്‍ അവതരിപ്പിക്കുവാനും പുല്‍ക്കൂട് മത്സരം നടത്തുവാനും കമ്മിറ്റി തീരുമാനം എടുത്തു.

തുടര്‍ന്ന് നടന്ന യുവജന സമ്മേളനത്തില്‍ യൂത്ത് പ്രസിഡന്റുമാരായ അലന്‍ സുനില്‍, ആഗ്ന ബിനോയി എന്നിവര്‍ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് (പിറവി) പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

പരിപാടികളുടെ പരിപൂര്‍ണമായ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റിയും കരോള്‍ കമ്മിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മാത്യു ജോസഫ് 

സന്ദർലാൻഡ്:കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ഈ വർഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസിൽ സെ.ജെയിംസ് & സെ. ബേസിൽ ചർച്ച് ഹാളിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ തുടക്കമാകുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്സ്‌, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ക്കൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവർക്ക് കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിന് സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07947947523

സംഗമ വേദി : St James & St Basil Church Hall, Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

RECENT POSTS
Copyright © . All rights reserved