സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം/മാഞ്ചസ്റ്റര്‍: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്ത് സ്ഥാപിതമായ യു.കെ.യിലെ പ്രഥമ ക്നാനായ ചാപ്പലിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ മിഖായേലിന്റെ തിരുന്നാളും മാഞ്ചസ്റ്റര്‍ ക്നാനായ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ബൈബിള്‍ കലാമേളയും ഞായറാഴ്ച നടക്കും.
വിശുദ്ധ മിഖായേലിന്റെ തിരുന്നാള്‍ ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നത് സെപ്തംബര്‍ 29നാണ്. യു.കെ.യിലെ പ്രഥമ ക്നാനായ ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്റെ തിരുന്നാള്‍ യു.കെ.കെ.സി.എയുടേയും ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഫാ. ജസ്റ്റിന് കാരയ്ക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ട് കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ….. സ്നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും.
യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയന്‍സിയുടെ പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ ഏഴിന് നടക്കുന്നതിനു മുന്നോടിയായ മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് ബൈബിള്‍ കലാമേള ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലഭീഞ്ഞും കൃതജ്ഞതാ ബലിയും സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്വെന്ഷന് മാഞ്ചസ്റ്റര്‍ റീജിയന് കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24ന് നടക്കും. കണ്വെന്ഷന് മുന്നോടിയായി റീജിയണിലെ എല്ലാ മാസ് സെന്ററുകളിലെയും കുടുംബങ്ങളില്‍ സംഘാടകസമിതിയംഗങ്ങള്‍ സന്ദര്‍ശനം നടത്തി. രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്മാരായ , റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന് അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ പ്രഥമ ബൈബിള്‍ കണ്വെന്ഷന് വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായി അനില്‍ ലൂക്കോസ് ജനറല്‍ കണ്‍വീനറും സാജു വര്‍ഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാന്, ഷാജി ജോസഫ് എന്നിവര്‍ കണ്വീനര്മാരായുള്ളതുമായ വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്വെന്ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ മാസ് സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇതിനോടകം എല്ലാ വീടുകളിലും പൂര്‍ത്തിയായി. സെഹിയോന്‍ യൂറോപ്പ് കിഡ്സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വെന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.
മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണ് രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്വെന്ഷന് സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite
371 Oldham Road
Manchester
M40 8RR
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
ബ്രിസ്റ്റോള്‍: ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടക്കുന്ന പ്രഥമ ‘ഗ്രേറ്റ് ബ്രിട്ടണ് അഭിഷേകാഗ്നി’ കണ്‍വെന്‍ഷന്റെയും പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോടു കൂടിയ മരിയന്‍ ടൈംസിന്റെ സ്പെഷ്യല്‍ സപ്ലിമെന്റ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. നവംബര്‍ നാലിന നടക്കുന്ന രൂപതാ തല കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായി സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി റീജിയണല്‍ തലത്തില്‍ പ്രാഥമികഘട്ട മത്സരങ്ങള്‍ നടക്കും.
പുത്തന്‍ അഭിഷേകം ഗ്രേറ്റ് ബ്രിട്ടണില്‍ കത്തിപടരാനും സഭാമക്കളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഉറപ്പിക്കാനുമായി നടത്തപ്പെടുന്ന ഈ പ്രഥമ ബൈബിള്‍ കണ്വെന്ഷന് നേതൃത്വം നല്‍കുന്നത് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും ലോക പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമംഗങ്ങളുമാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും കണ്വെന്ഷന് നടക്കുന്ന എട്ട് റീജിയണെക്കുറിച്ചുള്ള വിശദ വിവരങ്ങളും സപ്ലിമെന്റില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് കണ്വെന്ഷന് സമയം.
യൂറോപ്പില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ബ്രിസ്റ്റോളില്‍ നടന്നുവന്ന കലോത്സവവും ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രത്യേകതയോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 22 ഇനങ്ങള്‍ ഏഴ് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഈ വന്‍ കലാമേളയ്ക്ക് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപതാ തലത്തില്‍ നേതൃത്വം നല്‍കുന്നത്. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം മി. സജി വാധ്യാനത്തിന്റെ നേതൃത്വത്തിലുള്ള വിവിധ റീജിയണുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. രൂപതയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ നടത്തപ്പെടുന്ന കലോത്സവത്തിലേയ്ക്ക് ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രഥമാധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ബ്രിസ്റ്റോളില്‍ വെച്ച് നടന്ന സപ്ലിമെന്റ് പ്രകാശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം രൂപതാ ഡയറക്ടര്‍ റവ. ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്ടിക്ക് ആദ്യ പ്രതി നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സജി വാധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ലിസ്സി സാജ്, ബ്രദര്‍ തോമസ് രാജ്, സിസ്റ്റര്‍ മേരി ആന്‍ തുടങ്ങിയവര്‍ സപ്ലിമെന്റ് പ്രകാശനച്ചങ്ങില് സന്നിഹിതരായിരുന്നു.
ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന് ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന് എത്തിയത്. ലെസ്റ്റര്‍ സെന്റ് എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന് എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്കി റവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.
സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ് ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.
1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ് തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന് ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ രണ്ടാം ഘട്ടമായ റീജിയണല്‍ മത്സരങ്ങള്‍ക്ക് യുകെ യില്‍ വേദികള്‍ തയ്യാറായി. വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്കിയ വിശ്വാസ സത്യങ്ങളുടെ അറിവും, കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക. ലണ്ടന്‍ റീജിയണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് രൂപതകളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികളാവും നവംബര്‍ 4 നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫൈനലില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവുന്നത്.
വൈദികരുടെയും സന്യസ്തരുടെയും പാരീഷ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തില്‍ പങ്കുചേരുവാനുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും വലിയ താല്പര്യവും നിര്‍ലോഭമായ പ്രോത്സാഹനവും വിശ്വാസവും ആണ് ഒന്നാം ഘട്ട മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തെളിഞ്ഞു കണ്ടത്. മികവിന് അംഗീകാരം നേടുവാനുള്ള അവസരത്തോടൊപ്പം ഒരു വലിയ ശക്തമായ കൂട്ടായ്മക്കാവും ഈ കലോത്സവം കാരണഭൂതമാവുക.
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവങ്ങള്‍ക്ക് ലണ്ടനിലെ ‘സലേഷ്യന്‍ ഹൗസ്’ വേദിയാകും. സലേഷ്യന്‍ ഹൗസില്‍ വിവിധ സ്റ്റേജുകളിലായി ഒരേ സമയം വ്യത്യസ്ത മത്സരങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ട്. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ബൈബിള്‍ കലോത്സവം വൈകുന്നേരം 6:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും, സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഏവരെയും സ്നേഹപൂര്‍വ്വം കലോത്സവ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.
ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:
സലേഷ്യന്‍ ഹൗസ്, 47 സറേ ലെയിന്‍, ലണ്ടന്‍, എസ് ഡബ്ള്യൂ 11 3 പിഎന്‍
ജെഗി ജോസഫ്
നവംബര്‍ 4ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ (SMEGB) പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നൊരുക്കമായി നടക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 30ന് തുടക്കമാകും. ഗ്ളാസ്ഗോയിലും ലണ്ടനിലും സെപ്റ്റംബര്‍ 30നാണ് റീജിയണല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗ്ളാസ്ഗോയില്‍ സെന്റ്. കത്ബെര്ട്സ് ചര്‍ച്ചില്‍ രാവിലെ 9 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഫാ. ജോസഫ് വെമ്പാടംതറയാണ് ഗ്ലാസ്ഗോ റീജണല്‍ കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജോസഫ് വെമ്പാടംതറയുമായി ബന്ധപ്പെടേണ്ടതാണ്.
Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW
ലണ്ടന്‍ റീജിയണിലും സെപ്റ്റംബര്‍ 30നാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍. ലണ്ടനിലെ സലേഷ്യന്‍ ഹൗസില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിക്ക് സമാപിക്കും.
Venue : Salesian House, Surrey Lane, London SW11 3PN
കേംബ്രിഡ്ജ് റീജണിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 1നാണ് നടക്കുന്നത്. ഇപ്സ്വിച്ചിലെ സെന്റ് ആല്‍ബന്‍സ് കാത്തലിക് സ്കൂളില്‍ വച്ചാണ് നടക്കുന്നത്. ഉച്ച തിരിഞ്ഞ് 2 മണിക്ക് നാല് സ്റ്റേജുകളിലായി ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 10 മണിയോടെയാണ് അവസാനിക്കുന്നത്. മത്സരങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ നടന്നു വരികയാണ്. ഫാ. ടെറിന്‍ മുല്ലക്കരയാണ് കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ടെറിന്‍ മുല്ലക്കര (07985695056 ), സെബാസ്ററ്യന് വര്‍ഗീസ് (07828897358), ബിജോയ് വര്‍ഗീസ് (07853196476) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI
ഗ്രേറ്റ് ബ്രിട്ടന് രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവമാണിത്. സീറോ മലബാര്‍ സഭയുടെ എട്ട് റീജണുകളിലായി നടക്കുന്ന ആദ്യ ഘട്ട മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കെ നവംബര്‍ 4ന് നടക്കുന്നയൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കു. നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി, 21 കലോത്സവ ഇനങ്ങളിലായിട്ടാണ് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്നത്.
മറ്റു റീജിയണുകളിലെ മത്സരങ്ങള്‍ :-
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണില്‍ ഒക്ടോബര്‍ 7നാണ് റീജിയണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന് സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിയോടെ സമാപിക്കും. ഫാ പോള്‍ വെട്ടിക്കാട്ടാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍.
Venue : Greenway Centre, Southmead, Bristol BS10 5PY
പ്രസ്റ്റണില്‍ ഒക്ടോബര്‍ 21നാണ് റീജിയണല്‍ മത്സരം നടക്കുക. ഫാ സജി തോട്ടത്തിലാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഡിലസല്ലേ അക്കാദമിയിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
Venue : De La Salle Academy, Carr Lane East L11 4SG
കവന്‍ട്രിയില്‍ ഒക്ടോബര്‍ 14നാണ് മത്സരങ്ങള്‍ നടക്കുന്നത്. സട്ടണ്‍ കോള്‍ഫീല്‍ഡിലെ ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്കൂളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6.30ന് സമാപിക്കും. ഫാ. ജൈസണ് കരിപ്പായിയാണ് കോര്‍ഡിനേറ്റര്‍.
Venue : Bishop Walsh Catholic School, Sutton Coldfield, B76 1QT
മാഞ്ചസ്റ്റര്‍ റീജിയണില്‍ ഒക്ടോബര്‍ 22ന്
22ന് രാവിലെ 9 .30ന് കിംബെര്‍ളി പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിയോടെ സമാപിക്കും. ഫാ. തോമസ് തൈക്കൂട്ടത്തിലും ഫാ. ബിജു കുന്നയ്ക്കാട്ടും ആണ് കോര്‍ഡിനേറ്റര്‍മാര്‍.
Venue : Kimberly Performing Art centre, South Leys Campus Enderby Road, Scunthorpe , DN17 2JL
ജോസ് കുര്യാക്കോസ്
വചന വിരുന്നിനും വിടുതല്‍ ശുശ്രൂഷകള്‍ക്കും കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുമായി ദാഹിക്കുന്ന ലണ്ടന്‍ നിവാസികള്‍ക്ക് പരിശുദ്ധാത്മാവ് ഉയര്‍ത്തുന്ന ശുശ്രൂഷയാണ് ‘Awake London’ കണ്വെന്ഷന്. പലവിധ കാരണങ്ങളാല്‍ സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത ലണ്ടന്‍ ഭാഗത്തുള്ള കുടുംബങ്ങള്‍ക്ക് ഈ ശുശ്രൂഷ വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന ഈ ശുശ്രൂഷ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ജപമാല, കുമ്പസാരം, കൗണ്‍സിലിംഗ്, രോഗശാന്തി പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന, വി. ബലി എന്നിവ ഉള്‍ച്ചേരുന്ന ഈ ശുശ്രൂഷ കുടുംബങ്ങളുടെയും ആത്മീയ ഉണര്വിന് കാരണമായി മാറുന്നു. ഇത് വായിക്കുന്ന നിങ്ങള്‍
ആത്മീയമായ ഒരു മന്ദതയിലൂടെ കടന്നു പോവുകയാണോ?
വളരുന്ന കുഞ്ഞുങ്ങളുടെ ആത്മീയ രൂപീകരണത്തില്‍ നിങ്ങള്‍ ഉത്കണ്ഠപ്പെടുന്നുണ്ടോ? ദൈവത്തിന്റെ ഒരു പ്രത്യേക ഇടപെടല്‍ കുടുംബത്തില്‍/വ്യക്തിജീവിതത്തില്‍ ആഗ്രഹിക്കുന്നുണ്ടോ?
സുവിശേഷത്തിനുവേണ്ടി/സഭയ്ക്ക് വേണ്ടി ആത്മരക്ഷയ്ക്കുവേണ്ടി അധ്വാനിക്കാന്‍ ഒരു ഉള്‍പ്രേരണ ലഭിക്കുന്നുണ്ടോ? വരും തലമുറകള്‍ യേശുക്രിസ്തുവിനാല്‍ അനുഗ്രഹിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? യേശുവിനുവേണ്ടി കഴിവുകളും സമയവും മാറ്റിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ?
Awake London കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. ഈ ശുശ്രൂഷയുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക. പരിശുദ്ധ അഗ്നിയാല്‍ ജ്വലിക്കുന്ന ലണ്ടന്‍ നഗരത്തിനുവേണ്ടി നമുക്ക് ഒത്തുചേര്‍ന്ന് കൈകള്‍ കോര്‍ക്കാം. അത്ഭുതങ്ങളും അടയാളങ്ങളും സ്വീകരിക്കാന്‍ അത്ഭുതങ്ങളും അടയാളങ്ങളും ആയി മാറാന്‍ പ്രാര്‍ത്ഥിക്കാം. ഒന്നു ചേരാം
കൂടുതല്‍ സൗകര്യങ്ങളും ഫ്രീ പാര്‍ക്കിംഗ് സംവിധാനങ്ങളുമുള്ള പുതിയ Venue Address
St. Annes Catholic High School
6 Oakthorpe Rd, Palmers Green
London N 13 5 TY
Time 2 pm to 6 pm
Contact: Rndolf : 07502266033
Virginia : 07809724043
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്‍: ‘തിരുവചനവും പ്രാര്‍ത്ഥനകളും ഭവനങ്ങളില്‍ ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും സമൂഹമായി ഒത്തുകൂടി പങ്കുവെക്കുമ്പോള്‍ ശക്തമായ ഒരു കൂട്ടായ്മയുമാണ് രൂപപ്പെടുക’ എന്ന ആദ്ധ്യാത്മിക പ്രബോധനം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് ഇനി ഒരു മാസം മാത്രം അകലം. രൂപതയില്‍ പരിശുദ്ധാത്മ ശുശ്രൂഷകള്‍ നയിക്കുന്നതിലേക്കായി ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനെ ആണ് പിതാവ് നിയോഗിച്ചിരിക്കുന്നത്.
രൂപതാംഗങ്ങള്‍ക്കു പങ്കു ചേരുവാന്‍ സൗകര്യപ്രദമായി എട്ടു കേന്ദ്രങ്ങളിലായും, മുന്‍കൂട്ടി അറിയിച്ചും ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ പരമാവധി പങ്കാളിത്തം ലഭിക്കുമെന്നും അത് എല്ലാ കുടുംബങ്ങളിലും ദൈവസ്നേഹം നിറയുവാനും സന്തോഷവും വിജയവും ഐക്യവും നിറഞ്ഞ അന്തരീക്ഷം രൂപപ്പെടുവാനും അനുഗ്രഹപ്രദമാവും.
ലോകത്തിന്റെ വലിയ നേട്ടങ്ങളോ, സുഖലോലുപതയോ അല്ല ദൈവ കൃപയാണ് അനശ്വരമായ സന്തോഷത്തിനു നിദാനം എന്ന വലിയ സത്യത്തിലേക്കുള്ള ഉള്‍വെളിച്ചവും, ദൈവത്തോട് ചേര്‍ന്നുള്ള വ്യക്തിത്വങ്ങളാകുവാന് എളിമയും, മാനസാന്തരവും, സ്നേഹവും, അനുരഞ്ജനവും നിറഞ്ഞ മനസ്സ് ലഭിക്കുവാനും അനുഗ്രഹപ്രദമാവുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്കു ഫാ.തോമസ് പാറയടി, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്.
Allianz Park, Greenlands Lanes, Hendon, London NW4 1RL
ജോണ്സണ് മാത്യൂസ്
പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന് പീറ്റര്‍ ചേരാനല്ലൂരും, ചിന്ന…ചിന്ന… ആസൈ എന്ന എക്കാലത്തേയും മികച്ച ഹിറ്റ് ഗാനം ആലപിച്ച മിന്മിനിയും ഈ ക്രിസ്മസിന് ലണ്ടനിലും യുകെയുടെ മറ്റ് സ്ഥലങ്ങളിലും ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഗീത സന്ധ്യ നടത്തുന്നു. ഡിസംബര്‍ മാസം 26-ാം തീയതി ഡഗന്ഹാമിലും 28, 29, 30 തീയതികളില്‍ പോര്‍ട്ട്സ്മൗത്ത്, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും നടത്തപ്പെടും.
ഈ സന്ധ്യയില്‍ ഇവരോടൊപ്പം മറ്റു പ്രമുഖരും പങ്കെടുക്കുന്നു. വചന പ്രഘോഷകന് കെ. ജെ നിക്സണ്, നൈഡിന്‍ പീറ്റര്‍, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും പങ്കുവെയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് തികച്ചും വേറിട്ട അനുഭവമായിരിക്കും. 2500 ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ ഡിവോഷണല്‍ സോംഗ്സും വേദിയില്‍ അരങ്ങേറും.
ഈ വേറിട്ട ദിവ്യാനുഭവം നേരിട്ട് കണ്ടും കേട്ടും ആസ്വദിക്കുവാന്‍ എല്ലാ ദൈവമക്കളേയും ഞങ്ങളുടെ വേദിയിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mr. Mathews, 074461278355
സഖറിയ പുത്തന്‍കളം
മാഞ്ചസ്റ്റര്‍: യൂറോപ്പിലെ പ്രഥമ ക്നാനായ കാത്തലിക് ചാപ്ലയന്സിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനാളിനു മുന്നോടിയായിട്ടുള്ള പ്രസുദേന്തി വാഴ്ച തികഞ്ഞ മരിയ ഭക്തയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും.
യു.കെ.യിലെ ക്നാനായക്കാരുടെ പ്രധാന തിരുനാളിന് ഇംഗ്ലണ്ട് വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ക്നാനായ വിശ്വാസ സമൂഹം എത്തിച്ചേരും.
പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിക്കുമ്പോള്‍ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന് വയലുങ്കലാണ്. ഗ്രേറ്റ് ബ്രിട്ടണ് സീറോ – മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുവചന സന്ദേശം നല്‍കും. ഷൂസ്ബെറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാര്‍ക്ക് ഡേവിഡ് മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യും.
തിരുനാളിന് പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോസ് കുന്നശ്ശേരി (0739759129), സജി തോമസ് (0784038075) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.