ബാബു ജോസഫ്

ബ്രിസ്റ്റോള്‍: ദേശഭാഷാ വ്യത്യാസമില്ലാതെ വിശ്വാസികള്‍ക്ക് ആത്മീയ അഭിഷേകം ചൊരിഞ്ഞുകൊണ്ട് ബ്രിസ്റ്റോള്‍ കേന്ദ്രീകരിച്ച് സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘എറൈസ് ബ്രിസ്റ്റോള്‍’ നാളെ (10/12/17) ഞായറാഴ്ച നടക്കും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും. ലോക സുവിശേഷവത്ക്കരണരംഗത്ത് ദൈവിക സ്‌നേഹത്തില്‍ അധിഷ്ഠിതമായി നിലനിന്നുകൊണ്ട് കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ തരണംചെയ്ത് വിവിധ ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രീസ് നവസുവിശേഷവത്കരണം ലക്ഷ്യമാക്കി പ്രായഭേദമന്യേ നിരവധിയായ ശുശ്രൂഷകള്‍ ദേശഭാഷാ വ്യത്യാസമില്ലാതെ നടത്തിവരുന്നു.

എറൈസ് ബ്രിസ്റ്റോള്‍ എന്ന പൂര്‍ണ്ണമായും ഇംഗ്ലീഷിലുള്ള ധ്യാനവും രോഗശാന്തി ശുശ്രൂഷയും നാളെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ ആരംഭിക്കും. ജപമാലയോടെ ആരംഭിക്കുന്ന ധ്യാനവും രോഗശാന്തി ശുശ്രൂഷയും വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെ രാത്രി 7ന് സമാപിക്കും. സ്പിരിച്വല്‍ ഷെയറിങിനും കുമ്പസാരത്തിനും സൗകര്യമുണ്ടായിരിക്കും. പരിശുദ്ധാത്മ അഭിഷേകത്താല്‍ ശക്തമായ വിടുതലും, രോഗശാന്തിയും, ജീവിതനവീകരണവും സാധ്യമാകുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്
ST. VINCENT DE PAUL RC CHURCH
EMBLETON ROAD
SOUTHMEAD
BRISTOL
BS10 6DS.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Deacon JOSEPH PHILIP 07912413445
GEORGE THARAKAN 07811197278.