Spiritual

മാഞ്ചസ്റ്റര്‍: രണ്ട് റീത്തുകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തല്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്ക് ഫാ. സനീഷ് കൈയ്യാലക്കകത്ത് കാര്‍മ്മികത്വം വഹിക്കും.യു.കെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ എട്ട് നോമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു വരികയായിരുന്നു.

ക്‌നാനായ ചാപ്ലയന്‍സി കല്ലിട്ടു തിരുന്നാളിനു ആദ്യമായി അര്‍പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലിയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹവിരുന്നിനും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലിന്‍ വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ദിവ്യബലി കൃത്യം നാലിന് ആരംഭിക്കും.

വിലാസം
ST: ELIZABETH RC CHURCH
M 22 5 JF

ഫിലിപ്പ് കണ്ടോത്ത്

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് സെപ്തംബര്‍ 24-ാം തീയതി ഞായറാഴ്ച 11.30ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും സീറോ മലബാര്‍ എപ്പാര്‍ക്കിയില്‍ വനിതാ ഫോറം ഡയറക്ടര്‍ ബഹു.സി.മേരി ആനിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വനിതാ ഫോറം ഭാരവാഹികളുടെ മീറ്റിംഗ് നടക്കും.

സമൂഹത്തിലും സഭയിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം മറ്റെന്നെക്കാളും ഇന്ന് വളരെ ശ്രദ്ധേയമാണ്. സ്ത്രീത്വത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതില്‍ തിരുസഭയെന്നും മുന്‍പന്തിയിലാണ്. സ്ത്രീ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ മനസിലാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്കായി അവരുടെ വിലയേറിയ സേവനങ്ങള്‍ ലഭ്യമാകുന്നതിനു വേണ്ടിയാണ് എപ്പാര്‍ക്കിയില്‍ വനിതാഫോറം രൂപീകരിച്ചിരിക്കുന്നത്. ജീവന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയാണ് കുടുംബം. ജീവന് ശുശ്രൂഷ ചെയ്യുവാനും ജീവന്റെ സുവിശേഷം പ്രസംഗിക്കുവാനും വ്യക്തികളെ പരിശീലിപ്പിക്കുന്നത് കുടുംബത്തിലാണ്.

കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഈ വനിതാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ രൂപപ്പെടുത്തുന്നതിനും മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഈ സമ്മേളനത്തില്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഎഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്റററുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ സംബന്ധിച്ച് ഈ സമ്മേളനം വിജയമാക്കണമെന്ന് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി (റീജിയണല്‍ കോര്‍ഡിനേറ്റര്‍)

റവ. ഫാ. ചാക്കോ പനത്തറ
റവ. ഫാ. ജോര്‍ജ് പുത്തൂര്‍
റവ. ഫാ. അംബ്രോസ് മാളിയേക്കല്‍
റവ. ഫാ. സിറിള്‍ തടത്തില്‍
റവ. ഫാ. ജിമ്മി പുളിക്കക്കുന്നേല്‍
റവ. ഫാ. സണ്ണി പോള്‍
റവ. ഫാ. ജോസ് മാളിയേക്കല്‍
റവ. ഫാ. സിറിള്‍ ഇടമന
റവ. ഫാ. ജോയി വയലില്‍
എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

ഉച്ചഭക്ഷണവും അതിനുശേഷം 2.30ന് അഭിവന്ദ്യ പിതാവ് അര്‍പ്പിക്കുന്ന ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണെന്ന് ബ്രിസ്റ്റോള്‍- കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് അറിയിച്ചു.

ജസ്റ്റിന്‍ ഏബ്രഹാം

റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും, വി.അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു. ഈശോയില്‍ പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും വി.അല്‍ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര്‍ പത്താം തീയതി (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ റോതര്‍ഹാം സെന്റ് മേരിസ് പള്ളിയില്‍ (S65 3BA) വച്ച് നടത്തപ്പെടുന്നു. ഫാ:ഫാന്‍സുവാ പത്തില്‍, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍, ഫാ: സിറിള്‍ ഇടമന തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നൂ.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം St. Cuthberts Parish Hall, stag
(S60 4BW) വെച്ച് സ്നേഹവിരുന്നും, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടത്തുന്നൂ.

വി.കുര്‍ബാനയിലും, മറ്റ് തിരു കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങള്‍ ഏവരെയും ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നവെന്ന് ഫാ: സിറിള്‍ ഇടമന അറിയിച്ചു.

ജോണ്‍സണ്‍ ഊരംവേലില്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള (Residential Retreat) ആന്തരിക സൗഖ്യധ്യാനം സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ (വെള്ളി, ശനി ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. താമസ സൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.30ന് സമാപിക്കുന്നു. ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം: Divine Retreat Centre, St. Augustines Ab-bey, St. Augustines Road, Ramsgate, Kent – CT 11 9 PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക.
Fr. Joseph Edattu VC, Phone : 07548303824, 0184386904, 0786047817
Email: [email protected]

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. അത്ഭുതങ്ങളും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോംങ്ലി പങ്കെടുക്കും. പുതുജീവന്‍ പകരുന്ന അഭിഷേകമാര്‍ന്ന പ്രഘോഷണത്തിനായി ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ വീണ്ടും എത്തുമ്പോള്‍ യേശുനാമത്തില്‍ സൗഖ്യവുമായി പ്രശസ്ത രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയും, പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ലോകം കീഴടക്കുന്ന വിശേഷവുമായി അഭിഷേകാഗ്‌നി മിനിസ്ട്രീസിന്റെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യനും കണ്‍വെന്‍ഷനില്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.

പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷനില്‍ ഇത്തവണ ഏറെ പ്രത്യേകതകളോടെ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി , ക്രിസ്തീയ ജീവിത മൂല്യങ്ങളുടെ വൈവിധ്യമാര്‍ന്ന പങ്കുവയ്ക്കലിലൂടെ യൂറോപ്പില്‍ ആയിരക്കണക്കിന് കുട്ടികളെ ദൈവിക മാര്‍ഗത്തിലൂടെ വഴിനടത്തുന്ന RISE THEATERS, COR ET LUMEN COMMUNITY എന്നീ മിനിസ്ട്രികള്‍ SACRED DRAMA അടക്കമുള്ള പ്രത്യേക ശുശ്രൂഷകള്‍ നടത്തുന്നു.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഷദായ് സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്കശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ബിജു 07859 890267
ടോമി 07737 935424.

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കുരിശുകളിലൊന്നു സ്ഥിതി ചെയ്യുന്നത് ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനിൽ. ക്രൈസ്തവ വിശ്വാസിയായ പർവേസ് ഹെൻറിയാണ് നൂറ്റിനാല്പത് അടിയോളം ഉയരമുളള കുരിശ്, കറാച്ചിയിലെ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിൽ സ്ഥാപിച്ചത്. ക്രൈസ്തവ സമൂഹത്തിനായി ഉദ്യമിക്കണമെന്ന ദർശനത്തെ തുടർന്നാണ് മുസ്ളിം ഭൂരിപക്ഷ രാജ്യത്ത് ഏറ്റവും ഉയരമുള്ള കുരിശ് സ്ഥാപിക്കുവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന മാധ്യമത്തോട് പറഞ്ഞു.

പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമുള്ള പാക്കിസ്ഥാനിൽ, ദൈവത്തിന്റെ അടയാളവും പ്രതീക്ഷയുടെ ചിഹ്നവുമായ വിശുദ്ധ കുരിശ്, രാജ്യത്ത് തുടരാൻ ക്രൈസ്തവർക്ക് പ്രതീക്ഷ നല്കുന്നുവെന്നും ഗിൽ പറഞ്ഞു. ആയിരക്കണക്കിന് കിലോ തൂക്കമുള്ള സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ കൊണ്ടാണ് വിശുദ്ധ കുരിശിന്റെ നിർമ്മാണം. അതിനാൽ വെടിയുണ്ടകളെ പോലും അതിജീവിക്കാൻ കുരിശിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മാലിന്യം നിക്ഷേപവും രൂക്ഷമായ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിലാണ് ഗിലിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിച്ചത്.

2013 ൽ മതസ്പർദ്ധയെ തുടർന്ന് നൂറോളം ക്രൈസ്തവരാണ് ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ മരണമടഞ്ഞത്. കൂടാതെ, ഒരു ക്രൈസ്തവ കുടുംബം അന്ന്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥകൾക്കിടയിലും രാഷ്ട്ര സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതസ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ പ്രകടമായ അടയാളമാണ് ഈ കുരിശെന്ന് ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ റിപ്പോർട്ട് ചെയ്യുന്നു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാന്‍ജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോംങ്ലി പങ്കെടുക്കും.

പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, പ്രശസ്ത രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി, അഭിഷേകാഗ്‌നി മിനിസ്ട്രീസ് ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷനില്‍ പതിവുപോലെ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.
അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ ആളുകള്‍ക്ക് വിവിധ ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424.

ഷിബു മാത്യൂ
ലീഡ്‌സ്. യുകെയിലെ പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളിനും ഇന്നലെ കൊടിയേറി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ സ്വതന്ത്ര ഉപയോഗത്തിനായി ലഭിച്ചിരിക്കുന്ന സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ പത്ത് മണിക്ക് വികാരി റവ. ഫാ. മൗറിസ് പിയേഴ്‌സ് തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നടത്തി. തുടര്‍ന്ന് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാന നടന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ചാപ്ലിന്‍സിയുടെ കീഴിലുള്ള എല്ലാ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമായി നൂറു കണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ഈ വര്‍ഷം A Level പരീക്ഷയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.

സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെ വൈകിട്ട് 6.45 ന് മാതാവിനോടുള്ള നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. ഒമ്പതിന് രാവിലെ പത്ത് മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ പത്ത് ഞായര്‍ രാവിലെ 10.15ന് ലദീഞ്ഞ് നടക്കും. തുടര്‍ന്ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടക്കും. അതേ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. ചാപ്ലിന്‍സിയില്‍ കഴിഞ്ഞ വര്‍ഷത്തെ മതബോധന പരീക്ഷയടക്കം നടന്ന എല്ലാ മത്സരങ്ങളുടെ വിജയികള്‍ക്കും തിരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് സമ്മാന വിതരണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുന്നാള്‍ ദിവസങ്ങളില്‍ വി. കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസം അടിമ വെയ്ക്കുന്നതിനും മാതാവിന്റെ മുടി കഴുന്ന് എഴുന്നള്ളിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടുനോമ്പാചരണത്തിലും പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളിലും പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.

 

വാറ്റ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 8,9 തിയതികളില്‍ ആചരിക്കും. എട്ടാം തിയതി വൈകുന്നേരം 5.30 മുതല്‍8 വരെ തിരുനാള്‍ ഒരുക്കധ്യാനം നടക്കും. റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ധ്യാനം നയിക്കും. 9ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്, 5.45ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 6 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയും സ്‌നേഹവിരുന്നും സാംസ്‌കാരിക പരിപാടികളും തിരുനാളിനോട് അനുബന്ധിച്ച് നടക്കും.

ജോര്‍ജ് മാത്യു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു. വി.കുര്‍ബാനയിലും ചര്‍ച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകള്‍ പങ്കെടുത്തു. യോര്‍ക്കില്‍ വെച്ച് നടന്ന എട്ടാമത് കോണ്‍ഫറന്‍സ് ആളുകളുടെ എണ്ണംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി.

സമാപന സമ്മേളനത്തില്‍ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മാര്‍ ഡിമിത്രിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.സഖറിയ നൈനാന്‍ (കോട്ടയം), ഫാ.സുജിത് തോമസ് (അമേരിക്ക), ഭദ്രാസന സെക്രട്ടറി ഫാ.ഹാപ്പി ജേക്കബ്, ഫാ.വര്‍ഗീസ് ജോണ്‍, ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്, ഫാ.അനൂപ് എം. ഏബ്രഹാം, ഡോ.ദിലീപ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കാതോലിക്കാബാവ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഭക്തിപ്രമേയം ഭദ്രാസന മെത്രാപോലീത്തക്കു വേണ്ടി ഫാ. ഏബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ അവതരിപ്പിച്ചു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ടി.ജോര്‍ജ്, ഫാ.മാത്യൂസ് കുര്യാക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം രാജന്‍ ഫിലിപ്പ്, അല്‍മായ കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് മാത്യു, സോജി ടി.മാത്യു, ജോസ് ജേക്കബ്, അലക്‌സ് ഏബ്രഹാം, ഡോ.ദീപ സാറ ജോസഫ്, വില്‍സണ്‍ ജോര്‍ജ്, സുനില്‍ ജോര്‍ജ്, റോയിസി രാജു, മേരി വില്‍സണ്‍, റെജി തോമസ് എന്നിവര്‍ റാലിക്കും കോണ്‍ഫറന്‍സിനും നേതൃത്വം നല്‍കി.

RECENT POSTS
Copyright © . All rights reserved