Spiritual

സിസ്റ്റര്‍ ലീന മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷം നടന്ന പെന്തകുസ്ത നാളില്‍ തങ്ങളുടെ പ്രിയപ്പെട്ട പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ സുദിനമായിരുന്നു ഇന്നലെ. ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ രാവിലെ 11.45 ന് ആരംഭിച്ച വിദ്യാരംഭത്തില്‍ ധാരാളം കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പിതാവില്‍ നിന്ന് ഈശോയുടെ നാമത്തില്‍ ആദ്യാക്ഷരം കുറിച്ച് പിതാവില്‍ നിന്ന് സമ്മാനവും സ്വീകരിച്ചാണ് വിദ്യാരംഭത്തിന്റെ ചടങ്ങുകള്‍ക്കു വിരാമമായത്. പരിശുദ്ധാത്മാവിന്റെ നിറവില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാതെ സഭയ്ക്ക് മുന്നോട്ട് പോകാനാകില്ല. ആ പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് സഭയോട് ചേര്‍ന്ന് മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും ശക്തി ലഭിക്കട്ടെയെന്ന് പിതാവ് ആശംസിച്ചു.

എഴുത്തിനിരുത്തിന് ശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. ആഘോഷമായ പാട്ടുകgര്‍ബാനയ്ക്ക് എസ്ടിഎംസിസിയുടെ യൂത്ത് കൊയര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പരിശൂദ്ധാത്മാവില്‍ നിറഞ്ഞു കവിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പിതാവ് വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. സഭയോട് ചേര്‍ന്നിരിക്കേണ്ട ബാധ്യതയും എല്ലാവരും ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പിതാവd വിശ്വാസികളെ ധരിപ്പിച്ചു.

പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നിന്ന് അന്വേഷിച്ചാല്‍ മാത്രമേ നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുകയുള്ളു. പരിശുദ്ധ അമ്മയോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്ന് നല്ല ക്രൈസ്തവരാകുവാന്‍ എല്ലാ വിശ്വാസികളെയും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം STSMCC യുടെ ചര്‍ച്ച് പ്രൊജക്റ്റിന് വേണ്ടി നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കുകയും വിശ്വാസികളുടെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്ത പിതാവ് വളരെ മുന്‍പേ തന്നെ സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി ബ്രിസ്റ്റോളില്‍ ഒരു ദേവാലയം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഇനിയും വൈകാതെ നമ്മുടെ പാരമ്പര്യത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന രീതിയില്‍ ഒരു ദേവാലയം ഉണ്ടാകട്ടെയെന്നും അതിനായി എല്ലാവരും ഒരുമയോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നമുക്ക് നമ്മുടെ മാതാപിതാക്കന്മാര്‍ പാരമ്പര്യമായി പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും അതിനായി നമ്മുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നും പിതാവ് ഉത്ബോധിപ്പിച്ചു. രൂപതയുടെ കീഴില്‍ വരുന്ന ആദ്യത്തെ ദേവാലയമായി ബ്രിസ്റ്റോള്‍ മാറണമെന്നും ഒരു പക്ഷെ മുന്‍പേ തന്നെ ബ്രിസ്റ്റോളില്‍ ഒരു ദേവാലയമുണ്ടായിരുന്നുവെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാനം പോലും ബ്രിസ്റ്റോള്‍ ആയി മാറിയേനെയെന്നും പിതാവ് പറഞ്ഞു.

പിന്നീട് ചര്‍ച്ച് പ്രൊജക്റ്റിന് വേണ്ടിയുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഫണ്ട് റേസിംഗ് കമ്മിറ്റി, ചര്‍ച്ച് സെര്‍ച്ചിങ് കമ്മിറ്റി, അക്കൗണ്ടിംഗ് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ രൂപീകരിച്ചു. മുന്‍ വര്‍ഷങ്ങളിലെ ട്രസ്റ്റിമാരും പൊതുയോഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ചര്‍ച്ച് പ്രൊജക്റ്റിന്റെ കമ്മറ്റി പിതാവ് കമ്മീഷന്‍ ചെയ്തു. സെപ്തംബറില്‍ രണ്ടാഴ്ചയോളം പിതാവ് ബ്രിസ്റ്റോളില്‍ ഉണ്ടാകുമെന്നും ആ സമയത്ത് എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുമെന്നും പിതാവ് വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കി. എത്രയും വേഗം നമ്മുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ എല്ലാവരേയും ഉദ്‌ബോധിപ്പിച്ചാണ് പിതാവ് മടങ്ങിയത്.

ഗ്രേറ്റ് സീറോ മലബാര്‍ രൂപത രൂപീകൃതമായ ശേഷം പലപ്പോഴും ബ്രിസ്റ്റോളിലെ എസിടിഎംസിസി സെന്റ് ജോസഫ് ചര്‍ച്ചില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിതാവ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്. ഫാ. പോള്‍ വെട്ടിക്കാട്ട് പിതാവിനെ പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്തു. ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍ തുടങ്ങിയവര്‍ പിതാവിന് ബൊക്കെ നല്‍കി സ്വീകരിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സഭയുടെ ഔദ്യോഗിക ഉത്ഘാടന ദിനമായ പെന്തകുസ്താ നാളില്‍ തന്നെ പിതാവിനോട് ചേര്‍ന്ന് എസ്ടിഎംസിസിയുടെ പുതിയ ചര്‍ച്ച് പ്രൊജക്റ്റിന്റെ വിവിധ കമ്മറ്റികള്‍ കമ്മീഷന്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്നി 2017’ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നതാണ്. 2017 ഒക്‌ടോബര്‍ 22-ാം തീയതി ഞായറായ്ച ഗ്ലാസ്‌ഗോ റീജിയണില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23-ാം തീയതി തിങ്കളാഴ്ച പ്രസ്റ്റണ്‍, 24-ാം തീയതി ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍, 25-ാം തീയതി ബുധനാഴ്ച കേംബ്രിഡ്ജ്, 26-ാം തീയതി വ്യാഴാഴ്ച കവന്‍ട്രി, 27-ാം തീയതി വെള്ളിയാഴ്ച സൗത്താംപ്റ്റണ്‍, 28-ാം തീയതി ശനിയാഴ്ച ബ്രിസ്റ്റള്‍ കാര്‍ഡിഫ്, 29-ാം തീയതി ഞായറാഴ്ച ലണ്ടണ്‍ എന്നീ റീജിയണുകളില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്കാണ് സമാപിക്കുന്നത്. കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 11:45 വരെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് ജാഗരണപ്രാര്‍ത്ഥനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി. യും, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയും, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ജെയിസണ്‍ കരിപ്പായി, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി. എന്നിവര്‍ റീജണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്കുന്നതാണ്.

രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി റവ. ഫാ. സോജി ഓലിക്കല്‍, ബ്ര. റെജി കൊട്ടാരം, ശ്രീ. പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ നയിക്കുന്ന എകദിന റീജണല്‍ കണ്‍വെന്‍ഷനുകള്‍ ജൂണ്‍ 6-ാം തീയതി ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, ബ്രിസ്റ്റളില്‍ ആരംഭിക്കുന്നതാണ്. 7-ാം തീയതി ബുധനാഴ്ച സെന്റ് എഡ്മണ്‍ഡ് ചര്‍ച്ച്, എഡ്മണ്‍ടണ്‍ ലണ്ടണിലും, 8-ാം തീയതി വ്യാഴാഴ്ച സെന്റ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, നോറിച്ചിലും, 12-ാം തീയതി തിങ്കളാഴ്ച സെന്റ് ജോസഫ് ചര്‍ച്ച്, ലോങ്‌സൈറ്റ് മാഞ്ചസ്റ്ററിലും, 13-ാം തീയതി സെന്റ് കത്‌ബെര്‍ട്ട് ചര്‍ച്ച്, ഹാമില്‍ട്ടണ്‍, ഗ്ലാസ്‌ഗോവിലും 14-ാം തീയതി ബുധനാഴ്ച സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ പ്രസ്റ്റണിലും 19-ാം തീയതി തിങ്കളാഴ്ച ഹോളിക്രോസ് ആന്റ് സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്, വാംലി, ബെര്‍മിംഹാമിലും 20-ാം തീയതി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കാത്തലിക്ക് ചര്‍ച്ച്, സ്റ്റബിംങ്റ്റണ്‍, സൗത്താംപ്റ്റണിലും വെച്ച് നടത്തപ്പെടുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ റീജിയണല്‍ കണ്‍വെന്‍ഷനിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്കുന്നതുമാണ്.

ഫിലിപ്പ് കണ്ടോത്ത്

പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവ്യാര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28-ാം തീയതി നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏകദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം മെമ്പറായ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ ഫിഷ് ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

ജൂണ്‍ 6-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനത്തില്‍ ജപമാല, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ ധ്യാനത്തില്‍ സംബന്ധിച്ച് ഒക്ടോബര്‍ 28-ാം തീയതി നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ ഡയറക്ടറായ റവ. ഫാ. പോള്‍ വെട്ടിക്കാട് (CST) യും ഈ റീജിയണിലെ വൈദികരായ ഫാ. ജോയി വയലില്‍, ഫാ. സിറിള്‍ ഇടമണ്ണ, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. സിറിള്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ. പയസ്, ഫാ. ജിമ്മി സെബാസ്റ്റ്യന്‍, ഫാ. ചാക്കോ പനത്തറ എന്നിവര്‍ ചേര്‍ന്ന് എല്ലാവരെയും ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഉച്ചഭക്ഷണത്തിനുള്ള ലഞ്ച് എല്ലാവരും കരുതേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്‌ററി – ഫിലിപ്പ് കണ്ടോത്ത് (07703063836- gloucester)
ജോയിന്‍ ട്രസ്റ്റി – റോയി സെബാസ്റ്റിയന്‍ ( 07862701046- Bristol)
ജോയിന്‍ ട്രസ്റ്റി – ജോസി മാത്യൂ (0791633480 – കാര്‍ഡിഫ്)

ജോയിന്‍ ട്രസ്റ്റി – ഷിജോ തോമസ് (07578594094 -എക്‌സിറ്റര്‍)
ജോയിന്‍ ട്രസ്റ്റി – ജോണ്‍സണ്‍ പഴംപള്ളി (07886755879 സ്വാന്‍സിയ)
സെക്രട്ടറി – ലിജോ പടയാട്ടില്‍ – (07988140291 ബ്രിസ്റ്റോള്‍)
പി.ആര്‍.ഒ – Sr. Grace Mary (Bristol)
Treasurer – Biju Joseph (Bristol)

 

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ജൂലൈ 16-ാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പ്രത്യേകമായി പുറത്തിറക്കിയ സണ്‍ഡേ ഷാലോം സപ്ലിമെന്റിന്റെ പ്രകാശനം നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യ പ്രതി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിലിനു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രധാന ഔദ്യോഗിക മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേയ്ക്ക് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാം ഞായറാഴ്ച കേരള ക്രൈസ്തവര്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഒത്തുകൂടാറുണ്ട്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷം ആദ്യമായി വരുന്ന തിരുനാളെന്ന പ്രത്യേകതയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രൂപതയൊന്നാകെ ഈ വര്‍ഷം മാതൃസന്നിധിയില്‍ ഒത്തുചേരും.

ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. മിക്ക വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ഇതിനോടകം തന്നെ തീര്‍ത്ഥാടനത്തിനു പോകാനായി കോച്ചുകള്‍ ബുക്കുചെയ്തു കഴിഞ്ഞു. തീര്‍ത്ഥാടകരായി എത്തുന്നവരുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും മിതമായ നിരക്കില്‍ ഭക്ഷണമൊരുക്കുന്നതിനും സംഘാടകസമിതി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്.

‘ഇംഗ്ലണ്ടിന്റെ നസ്രേത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെ മാതൃസന്നിധിയിലേക്ക് സാധിക്കുന്ന വിശ്വാസികളെല്ലാവരും എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസുകളില്‍ വരുന്നവരും ഭക്ഷണം ആവശ്യമുള്ളവരും അക്കാര്യം തിരുന്നാള്‍ സംഘാടക സമിതിയെ അറിയിക്കണമെന്ന് ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. ഫോണ്‍ നമ്പര്‍ – റവ. ഫാ. ടെറിന്‍ മുല്ലക്കര : 07985695056

ടിജു തോമസ്‌

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് സെന്റ്‌ ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ജൂണ്‍ മാസം 1 മുതല്‍ 3 വരെ OVBS നടത്തപ്പെടുന്നു ഒന്നാം തീയതി രാവിലെ 9 മണിക്ക് ബഹു . ഇടവക വികാരി ഫാദര്‍ ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരില്‍ ന്റെ നേതൃത്വത്തില്‍ ക്‌ളാസുകള്‍ആരംഭിക്കും . ഇടവകയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ കുട്ടികളെ പ്രായം അനുസരിച്ചു വിവിധ ക്‌ളാസുകളായി തിരിച്ചു ക്‌ളാസുകള്‍ എടുക്കും.

ബൈബിള്‍ ക്ലാസുകള്‍ , ഗാനങ്ങള്‍, aആക്ഷന്‍ സോംഗ്സ്, സ്‌നേഹ വിരുന്ന് തുടങ്ങി പരമ്പരാഗതമായി OVBS നടത്തുന്ന മാതൃകയില്‍ തന്നെ യാണ് ഈ ഇടവക ആദ്യമായി നടത്തുന്ന OVBS ഉം ക്രമീകരിച്ചിരിക്കുന്നത് മൂന്നാം തീയതി രാവിലെ 9.30 AM വിശുദ്ധ കുര്‍ബാനക്ക് ശേഷം സമാപനം നടത്തുന്നതാണ് Tittensor വില്ലേജ് ഹാളില്‍ വെച്ച് ആണ് OVBS ക്രമീകരിച്ചിരിക്കുന്നത്. Stoke on Trent ലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളും കുട്ടികളെ OVBS നു അയക്കണം എന്നും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു എന്നും Sunday School ഹെഡ്മിസ്ട്രസ് Dr. Deepa Sara Joseph അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Dr. Deepa Sara Joseph : 07704846055
Biju Mathew : 07809149635
James Thomas: 07539306436
Address:
Tittensor Village Hall
14 Winghouse Ln, Tittensor, StokeonTrent ST12 9JG

ബാബു ജോസഫ്

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട് സമാപിക്കും. വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിന്‍ ഫാ. മാത്യു മുളയോലില്‍, ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വണക്കമാസ ആചരണം നടന്നത്.

സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6മണിമുതല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും, പാച്ചോര്‍ നേര്‍ച്ചയും നടക്കും. റവ.ഫാ. മാത്യു മുളയോലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
വണക്കമാസ ശുശ്രൂഷകളിലേക്ക് റവ. ഫാ. മാത്യു മുളയോലില്‍ ഏവരെയും ക്ഷണിക്കുന്നു

പള്ളിയുടെ അഡ്രസ്സ്
St. PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFELD
S5 0QF.

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു.

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍മാസം മൂന്നാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

ദിനേശ് വെള്ളാപ്പിള്ളി.

മലയാളികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നു. നോട്ടിംഗ്ഹാം മലയാളിക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 1-നാണ് ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നത്. ജാതിമത വ്യവസ്ഥകള്‍ക്ക് അതീതമായി മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.

ബീസ്റ്റണിലെ ശ്രീ ദുര്‍ഗ്ഗ അമ്മന്‍ ക്ഷേത്ര ഹാളില്‍ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണവും അരങ്ങേറും. മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്ത് കുടുംബത്തിന്റെ പ്രസക്തിയും, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോഴാണ് ഓരോ കൂട്ടായ്മകളും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുക.ഈ കാഴ്ചപ്പാട് തിരിച്ചറിഞ്ഞ് കൊണ്ടാണ് സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണം ഒരുക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച സേവനം യുകെയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുപ്രസാദ് സ്വാമികള്‍ പങ്കെടുത്തിരുന്നു. യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലിലും വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ആദ്യപടിയായി മനസ്സുകളില്‍ പുതിയ തെളിച്ചമേകാന്‍ സ്വാമികളുടെ പ്രഭാഷണം വഴിയൊരുക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യു മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍, സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായ ഡേവിസ് പോള്‍, ജോണ്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലംകൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്.

മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് വര്‍ഷങ്ങളായി അസോസിയേഷന്‍ വണക്കമാസ ആചരണം നടത്തിവരുന്നതെന്ന് പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

തിരുക്കര്‍മങ്ങളെ തുടര്‍ന്ന് സ്നേഹവിരുന്നോടെ ആവും പരിപാടികള്‍ സമാപിക്കുക. വണക്കമാസ സമാപന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയുന്നു.

RECENT POSTS
Copyright © . All rights reserved