Spiritual

സന്‍ഡര്‍ലാന്‍ഡ്: സന്‍ഡര്‍ലാന്‍ഡ് മലയാളി കാത്തലിക്ക് കമ്യൂണിറ്റിയുടെ ഇടവകദിനം ഫെബ്രുവരി 20ന്. എല്ലാ വര്‍ഷവും ആഘോഷിക്കാറുള്ള ഇടവക ദിനത്തിന് 11 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ബൈബിള്‍ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാകും. വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫിയും നല്‍കുന്നതായിരിക്കും. ഇടവക വികാരിയും ബഹു. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തിലും മറ്റു വൈദികരും സന്നിഹിതരാകുന്ന സമാപന സമ്മേളനത്തിന് സന്‍ഡര്‍ലാന്‍ഡിലെ മലയാളി കത്തോലിക്ക വിശ്വാസികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു.
തങ്ങള്‍ക്കു പൈതൃകമായി കിട്ടിയ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് കേരള ക്രൈസ്തവര്‍ക്ക്. സന്‍ഡര്‍ലാന്‍ഡിലെ മലയാളി കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭയോടോത്തു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എന്നും ഇപ്പോഴും സമയം കണ്ടെത്താറുണ്ട്. സന്‍ഡര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ഇടവകയോട് ചേര്‍ന്ന് നിന്നുകൊണ്ട് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് എന്നും പ്രവര്‍ത്തിക്കുന്നു.

സന്ദര്‍ ലാന്ഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 11,12.13 ( വെള്ളി , ശനി, ഞായര്‍)തിയതികളില്‍ സന്ദര്‍ലാന്ഡ് സെ.ജോസഫ് ദേവാലയത്തില്‍ വെച്ച് ബഹു. ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍: റെജി കൊട്ടാരം, ബ്രദര്‍: പീറ്റര്‍ചേരനല്ലൂര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നടത്തപെടുന്നു. നോമ്പ്കാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപെടുത്തണമെന്നു യേശുനാമത്തില്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്തിക്കുന്നു.
ധ്യാനദിവസ്സങ്ങളില്‍ കുമ്പസ്സാരത്തിനുള്ള സൗകര്യവും കുട്ടികള്ക്ക് പ്രത്യേക ക്ലാസ്സുകളും ( ശനി , ഞായര്‍ ദിവസ്സങ്ങളില്‍ ) ഉണ്ടായിരിക്കുന്നതാണ് .

ധ്യാന സമയം : മാര്‍ച്ച് 11 ( വെള്ളി ) 5.30pm, to 9.30pm, 12, ( ശനി ) 9.30am to 4.30pm, 13, ( ഞായര്‍) 11.30am to 6.30pm.

ധ്യാന വേദി : സെ. ജോസെഫ്‌സ് ചര്ച്ച് , സന്ദര് ലാന്ഡ് : SR4 6HP

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672, 07846003328, 07889146098.

RETREAT-1

മാഞ്ചസ്റ്റര്‍:പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും. മാഞ്ചസ്റ്ററിന്റെ തിലകക്കുറി ആയ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ധ്യാന പരിപാടികള്‍. ഫെബ്രുവരി 12-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, 13-ാം തീയതി ശനിയാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയും, 14-ാം തീയതി ഞായറാഴ്ച്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
retreat

മാനസാന്തരത്തിനും ജീവിത നവീകരണത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള നോമ്പുകാല ധ്യാനത്തില്‍ കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റെ.വ.ഡോ. ലോനപ്പന്‍ അരങ്ങാശേരി ക്ഷണിക്കുന്നു.

പള്ളിയുടെ വിലാസം

St. Antonys Church
Dunkery Road,
Manchester,
M22 0WR

കെന്റ്: ഫാ.തോമസ് ആരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ശനി, ഞായര്‍ ദിവസങ്ങളില്‍ കെന്റില്‍ നടക്കും. ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് എട്ടുമണി വരെ ഉണ്ടാകും. ഔവര്‍ ലേഡി ഓഫ് ഗില്ലിംഗ്ഹാം പാരിഷ് സെന്ററിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. മെയിഡ്‌സ്റ്റോണ്‍ മാസ് സെന്ററിന്റെ സഹകരണത്തോടെയാണ് ധ്യാനമെന്ന് സംഘാടകര്‍ അറിയിച്ചു.
Address:
2A Ingram Road
Gillingham
Kent

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ്‌കുട്ടി 07588793270

സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ്സ് സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ യൂദാ തദെവൂസിന്റെ നൊവേനയും എണ്ണ നേര്‍ച്ചയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് സൗത്തെന്‍ഡ് സെന്റ് ജോണ്‍ ഫിഷര്‍ ദൈവാലയത്തില്‍ 5 മണി മുതല്‍ കുമ്പസാരവും കൊന്ത നമസ്‌കാരവും നടക്കും. തുടര്‍ന്ന്് 5.30ന് വിശുദ്ധ കുര്‍ബാന, 6.15 നു യൂദാ ശ്ലീഹായുടെ നൊവേന, എണ്ണ നേര്‍ച്ച, ആരാധന എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ മെയ് മാസം ഒന്നാം തിയതി മുതല്‍ ഇടവകയില്‍ നടത്തി വരുന്ന മാതാവിന്റെ വണക്കമാസവും ഉണ്ടായിരിക്കും.
തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ചാപ്ലയിന്‍ ഫാദര്‍ ജോസ് അന്ത്യാകുളം നേതൃത്വം നല്‍കും. നോവേനയിലും കുര്‍ബാനയിലും പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ഭക്ത വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

Venue: St.John Fisher Church
2, Manners Way
Southend on Sea – SS2 6PT

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോയി എബ്രഹാം (07414571547)
ജോര്‍ജ് ജോസഫ് (07886984120 )

ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധ നോമ്പിലേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ആത്മീയ വിശുദ്ധിക്കും തീവ്രമായ പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിക്കപ്പെട്ട ദിനങ്ങള്‍. എപ്രകാരം ഉള്‍കൊള്ളുന്നുവോ അപ്രകാരം ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ജനസമൂഹവും പേരിനു വേണ്ടി മാത്രം നോമ്പ് നോക്കുന്ന മറ്റൊരു കൂട്ടരും. പിതാക്കന്മാരുടെ പ്രാര്‍ത്ഥനാ ശകലങ്ങളില്‍ നോമ്പിനേക്കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരമാണ്. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താനെ ചെറുക്കുവാനുള്ള ആയുധവുമാകുന്നു.’
ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സര്‍വ്വ സൃഷ്ടിയും നൊമ്പും പ്രാര്‍ത്ഥനയും നോറ്റു അനുതാപത്തോടെ സൃഷ്ടാവിങ്കലേയ്ക്ക് തിരിയേണ്ടത് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. തിന്മയുടെയും അഹന്തയുടേയും മുത്തീ ഭാവങ്ങളായി സമൂഹവും നേതൃത്വവും അധംപതിക്കുമ്പോള്‍ നമ്മുടെ ഇടയില്‍ വിശുദ്ധന്മാര്‍ ഉണ്ടായേ മതിയാവുകയുള്ളൂ ഇനിയത്തെ നിലനില്പിന്.

പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ നമുക്ക് മാറ്റത്തിന്റെ വക്താക്കളാകാം. നോമ്പിലെ ആരംഭ ദിവസത്തിലെ വേദവായനാ ഭാഗത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു ചിന്താധാരയാണ് വി.യോഹന്നാന്റെ സുവിശേഷം അധ്യയം രണ്ട്. ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള ഭാഗം. ‘ കാനായിലെ കല്യാണ വിരുന്നില്‍ പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത് ‘. ഒരു വലിയ മാറ്റത്തിന്റെ സന്ദേശം നോമ്പിലേയ്ക്കു പ്രവേശിക്കുന്ന ദിനത്തില്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. നിറമോ, ഗുണമോ, രുചിയോ ഇല്ലാതിരുന്ന വെള്ളത്തെ ഏറ്റവും മെല്‍ത്തരമായ വീഞ്ഞാക്കി രൂപാന്തരപ്പെടുത്തി. പലപ്പോഴും പല തരം ഒഴിവ് കഴിവുകള്‍ പറഞ്ഞ് ദൈവ പദ്ധതിയില്‍ നിന്ന് അകന്നു കഴിയുന്ന നമുക്ക് നമ്മുടെ ബലഹീനതകള്‍ മറന്ന് ദൈവത്തില്‍ ശരണപ്പെടാം. അവന്‍ നമ്മെ രൂപാന്തരത്തിന്റെ പാതയില്‍ വിശുദ്ധിയിങ്കലേയ്ക്ക് നയിക്കട്ടെ. അതിലൂടെ ഏറ്റവും ശ്രേഷ്ഠമായ ജീവിതത്തിന്റെ ഉടമകളാകാം.
രൂപാന്തരം വ്യക്തി ജീവിതത്തില്‍ ആരംഭിക്കാം…
ദൈവം അനുഗ്രഹിക്കട്ടെ….

00088532_810976669

ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റ് ഇടവകയില്‍ സേവനം അനുഷ്ഠിക്കുകയാണ്.

ബേസില്‍ ജോസഫ്
കാഞ്ഞിരപ്പള്ളി: സഭാദ്ധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിക്ഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ പതിനായിരക്കണക്കിനു അജഗണങ്ങള്‍ സാക്ഷിയായ അഭിഷേകകര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിഷേക കര്‍മത്തിനു മുന്നോടിയായി പ്രൗഢഗംഭീരവും നയന മനോഹരവുമായ പ്രദക്ഷിണമാണ് ക്രമീകരിച്ചിരുന്നത്. പ്രദക്ഷിണത്തില്‍ കത്തോലിക്കാ അകത്തോലിക്കാ സഭകളില്‍ നിന്നുള്ള എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുത്തു.

pulikkal

പ്രദക്ഷിണ പാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച് പ്രത്യേക വേഷത്തില്‍ 143 മാതാക്കള്‍ കൊടികളും 143 പുരുഷന്മാര്‍ മുത്തുക്കുടകളും വഹിച്ചു. പ്രദക്ഷിണത്തിനു മുമ്പിലായി പത്ത് ഫൊറോനകളെ പ്രതിനിധീകരിച്ച് പത്ത് സ്വര്‍ണക്കുരിശുകള്‍ നീങ്ങി. ഈ സമയത്ത് ഗായകസംഘം ആമുഖഗാനം ആലപിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും വര്‍ണ്ണാഭമായ അങ്കണവും പന്തലും നിറഞ്ഞു നിന്ന വിശ്വാസികള്‍ നവ ഇടയനു കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാ ആശംസകള്‍ നേര്‍ന്നു. സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷങ്ങളില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരിഫാ. ജോര്‍ജ് ആലുങ്ങള്‍, വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ചാന്‍സിലര്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി, വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹമെത്രാന്‍ ആയി നിയമിച്ചു കൊണ്ടുള്ള സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ. ഡോ. കുര്യന്‍ താമരശ്ശേരി വായിച്ചു. വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ ഇത് പരിഭാഷപ്പെടുത്തി. രൂപതയുടെ പ്രഥമ സഹായ മെത്രാന്മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യമനുസരിച്ച് സീറോ മലബാര്‍ സഭയില്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടുകൂടിയാണ് മെത്രാഭിഷേക കര്‍മം ആരംഭിച്ചത്.

രക്തസാക്ഷികളെയും വിശുദ്ധരേയും പോലെ ഈശോയ്ക്ക ്പ്രത്യേകമായ വിധം സാക്ഷ്യം വഹിക്കാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ഈ കര്‍മം അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രതിജ്ഞ നടത്തി. സഭയുടെ സത്യവിശ്വാസം ഏറ്റുപറയുന്നതോടൊപ്പം മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവു ംതലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടുമുള്ള വിധേയത്വവും അദ്ദേഹം ഏറ്റു പറഞ്ഞു. തുടര്‍ന്ന് മദ്ബഹാഗീതത്തിനു മുമ്പ് സങ്കീര്‍ത്തനാലാപനത്തോടെ മെത്രാഭിഷേക കൈവയ്പ്പു പ്രാര്‍ത്ഥന നടത്തി. കൈവയപ്പു പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മികരായ മെത്രാന്മാര്‍ നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വെച്ചു. മെത്രാന്‍ സുവിശേഷ വാഹകനാണെന്ന് സൂചിപ്പിക്കാനാണ് നിയുക്ത മെത്രാന്റെ ചുമലില് സുവിശേഷ ഗ്രന്ഥംവെച്ചത്.

മെത്രാഭിഷേക കര്‍മത്തിന്റെ അവസാനം സന്നിഹിതരായിരുന്ന മെത്രാന്മാര്‍ നിയുക്ത മെത്രാനെ ആശ്ലേഷിച്ചു. തുടര്‍ന്ന് തനിക്ക് മെത്രാപ്പോലീത്താ കൈമാറിയ കൈ സ്ലീവാ ഉപയോഗിച്ച് സ്ലീവാ ചുംബനം നടത്തി നവാഭിഷിക്തനായ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അഭിഷേക കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുവചന സന്ദേശം നല്‍കി.

രൂപത പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യുപായിക്കാട്ട് തിരുക്കര്‍മങ്ങളുടെ ആര്‍ച്ചു ഡീക്കനായിരുന്നു. ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരെ പെനാക്കിയോ, ബിഷപ് എവറാര്‌ദ്ദ്യോങ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ബിഷപ് എജിദിയൂസ്സിക്‌സ്‌കോവിക്‌സിന്റെ ആശംസാ സന്ദേശം ഫാ. കാള്‍ ഹിര്‍ട്ടന്‍ഫെല്‍ഡറും പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കാര്ഡിനല്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശം രൂപതാ വികാരി ജനറാള്‍ ഫാ. ജസ്റ്റിന് പഴേപറമ്പിലും വായിച്ചു.

രൂപതയിലെ അല്‍മായരെ പ്രതിനിധീകരിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രഹാം മാത്യു പന്തിരുവേലിയും സമര്‍പ്പിതരെ പ്രതിനിധീകരിച്ച് സെന്റ് ജോണ് ഓഫ് ഗോഡ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ സിസ്റ്റര്‍ വിമല ജോര്‍ജും, രൂപതയിലെ വൈദികരെ പ്രതിനിധീകരിച്ച് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേലും മാര്‍ ജോസ് പുളിക്കലിന് ബൊക്കെകള്‍ കൈമാറി. അഭിഷേക കര്‍മങ്ങള്‍ക്കു ശേഷം മാര്‍ ജോസ് പുളിക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു. മാര്‍ ജോസ് പുളിക്കലിന്റെ നിരവധി കുടുംബാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയി അഭിഷേക ചടങ്ങിനായി എത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു.

ബ്രാഡ്‌ഫോര്‍ഡ്. ന്യൂആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യയുടെ ചാരിറ്റി ഫണ്ടിലേയ്ക്ക് സാമ്പത്തീകമായി സഹായിക്കുവാനുള്ള ലക്ഷ്യവുമായിഇ. ജി .എന്‍ . ചര്‍ച്ച് ബ്രാഡ്‌ഫോര്‍ഡ് നടത്തിയ റാഫല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പു നടന്നു. റാഫല്‍ ടിക്കറ്റ് എന്ന പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ ഇ .ജി .എന്‍. ചര്‍ച്ച് ഇക്കുറി സ്വരൂപിച്ചത് 85000 രൂപ. മദ്രാസിലുള്ള ന്യൂആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യയുടെ ഫണ്ടിലേയ്ക്ക് ഈ തുക കൈമാറി. റാഫല്‍ ടിക്കറ്റിന്റെ വിജയിയായ കീത്തിലിയില്‍ നിന്നുള്ള ബിനോ അലക്‌സിന് ഒന്നാം സമ്മാനമായ ഐ പാട്, കീത്തിലി ഇസ്ലാമിക് അസ്സോസിയേഷന്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നല്‍കി. അസ്സോസിയേഷന്‍ ഭാരവാഹികളായ ഫൈസല്‍ യാസിന്‍, റസാബ് ഹുസൈന്‍ ഇ .ജി .എന്‍ .ചര്‍ച്ച്
ബ്രാഡ്‌ഫോര്‍ഡിനെ പ്രതിനിധീകരിച്ച് ചെല്ലതുറൈ പൂമാണിയും ചടങ്ങില്‍ പങ്കെടുത്തു.

സന്ദര് ലാന്ഡ് : കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിന് പുതിയ ദിശാബോധം നല്‍കി, ആത്മീയതയുടെ സ്വര്‍ഗീയ സ്പര്‍ശം പകര്‍ന്ന ശാലോം മീഡിയയുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു. ഫെബ്രുവരി 19 വെള്ളിയാഴ്ച സന്‍ഡര്‍ലാന്‍ഡില്‍ തുടങ്ങുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ ശാലോം മീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്‍ത്ഥനാസഹായം നല്‍കുന്നവേരെയും നേരില്‍ കണ്ടു നന്ദി പ്രകാശിപ്പിക്കുന്നു. സന്‍ഡര്‍ലാന്‍ഡിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് തുടക്കമാകുന്നു. ഏവരുടെയും സാന്നിധ്യവും സഹകരണവും യേശുനാമത്തില്‍ പ്രതീക്ഷിക്കുന്നു
ബഹു. ബെന്നി പുന്നത്തറയുടെ സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു

‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന് അധ്യാപകരും സഹപാഠികളും മുദ്രകുത്തിയിരുന്ന ഈ യുവാവ് ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചെസ്റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി. ഇത് എങ്ങനെ സംഭവിച്ചു?
ദൈവ വചനത്തിന് ഒന്നാം സ്ഥാനം കൊടുത്തു; ചെറു പ്രായത്തില്‍ തന്നെ വചനം പഠിക്കുകയും പ്രഘോഷിക്കുകയും ചെയ്തു.

‘നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോട് ചോദിക്കട്ടെ, അവന് അത് ലഭിക്കും…’ (യാക്കോബ് 1:5)

തനിക്ക് എങ്ങനെ ഈ മാറ്റം വന്നുവെന്ന് യുവാവിന്‍റെ തന്നെ വാക്കുകളില്‍ കേള്‍ക്കാം

(കടപ്പാട് : പ്രവാചക ശബ്ദം)

RECENT POSTS
Copyright © . All rights reserved