ബെന്നി മേച്ചേരിമണ്ണില്‍
റെക്സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഏപ്രില്‍ ഒന്നാം തിയതി 4.15നു കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN, CH53DL .
ടോം തരകന്
കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്കോ ഒരുങ്ങുന്നു. ‘ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
ഭദ്രാസന അധിപന് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പയുടെ ധീരമായ നേതൃത്വം കോണ്‍ഫറന്‍സിന് മുഴുവന്‍ സമയവും ഉണ്ടാകും. കപ്പൂച്ചിന്‍ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്. പ്രശസ്തമായ സാന്‍ ഫ്രാന്‍സിസ്കോ മാര്‍ത്തോമ്മാ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ. ബിജു പി. സൈമണ്‍ പ്രസിഡന്റായും കുര്യന് വര്‍ഗീസ് (വിജയന്) ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം സഹോദരി ഇടവകകളുടെയും വെസ്റ്റേണ്‍ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങല്‍ ക്രമീകരണങ്ങള്‍ക്കുണ്ട്.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. കോണ്‍ഫറന്‍സിന്റെ ഔപചാരികമായ രജിസ്ട്രേഷന് കിക്ക് ഓഫ് ഏപ്രില്‍ രണ്ടാം തിയതി ആരാധനക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വെച്ച് ഫീനിക്സ് മാര്‍ത്തോമാ ഇടവക വികാരി റവ. സ്റ്റാലിന് തോമസ് നിര്‍വഹിക്കും.
‘ഉണരാം പ്രശോഭിക്കാം’ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്ക ധ്യാനങ്ങളിലൂടെ ഓസ്ട്രേലിയയുടെ നാനാഭാഗങ്ങളില്‍ ഏറെ തിരക്കിലായിരിക്കുകയാണ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചന്. ആയതിനാല്‍ സെഹിയോന്‍ യൂറോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പ്രമുഖ വചന പ്രഘോഷകനുമായ ബഹു. ഫാ. ഷെജു നടുവത്താനിയില്‍ അച്ചനായിരിക്കും ഇപ്രാവശ്യത്തെ കണ്വെന്ഷന് നയിക്കുകത. പ്രസക്ത വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ. സിറിള്‍ ഇടമന അച്ചന് ആരാധനാ നയിക്കുന്നതായിരിക്കും.
അനേകം ബിഷപ്പുമാരെയും വൈദികരേയും സന്ന്യസ്തരേയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജീസസ് വണ്ടര്‍ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ കവര്‍ന്നെടുത്തു ബ്രദര്‍ തോമസ് പോള്‍ കൂടാതെ ഡൊമിനീഷ്യന്‍ യൂത്ത് ഓര്‍ഡറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഗ്രേറ്റ് ബ്രിട്ടണ് ഓര്‍ഡര്‍ ഓഫ് പ്രീചേഴ്സ് മിനിസ്ട്രിയുടെ ഡയറക്ടര്‍ക്കും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. നിക്കോളാസ് ക്രോ ഉം ഇപ്രാവശ്യത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ജനം കൂട്ടം കൂട്ടമായി ഇവിടെ എത്തിച്ചേരുന്നു.
ശക്തമായ അടിവേരുകളുള്ള ലബോനിലെ ദേവദാരുകള്‍ കടപുഴകി വീണ കഥ നാം കേട്ടിട്ടുണട്്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് അധഃപതനത്തിന്റെ പാതാളത്തില്‍ എത്രയോ പേര് വീണു തകര്‍ന്നിരിക്കുന്നു. യേശുവിന്റെ രൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന്റെ മുമ്പില്‍ അധഃപതിച്ചില്ലെ! അഹങ്കരിക്കുവാന്‍ ഒന്നുമില്ല ”നില്ക്കുന്നവന് വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നല്ല കുമ്പസാരം കഴിച്ച് അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കാന്‍ ഈ നോമ്പുകാലം ഈശോ നമ്മില്‍ നിന്ന് അവകാശപ്പെടുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും അതോടൊപ്പം സ്പിരിച്വല്‍ ഷെയറിംഗിനും ഉള്ള അവസരം ഉണ്ടായിരിക്കും.
”കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍” നമ്മുടെ കുഞ്ഞുങ്ങളെ ഈശോയ്ക്ക് വളരെ ഇഷ്ടമാണ്. അനുഗ്രഹിക്കുവാന്‍ ഉയര്‍ത്തിയിരിക്കുന്ന ആ കരത്തിന് കീഴിലേക്ക് നമുക്ക് അവരെ ചേര്‍ത്ത് നിര്‍ത്താം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെഷന് തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുതകുന്ന കിംഗ്ഡം എന്ന മാഗസിന് എല്ലാമാസവും സൗജന്യമായി നല്കപ്പെടുന്നു.
യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഈ ശുശ്രൂഷ എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.
മറിയമ്മ ജോഷി
അഡ്രസ്
Bethel Convention Centre
Kelvin Way, Birmingham
B 70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
Shaji – 078781449670
Aneesh – 07760254700
ബിജു കുന്നയ്ക്കാട്ട് പി ആര് ഒ
ആത്മീയ ഉണര്‍വിലേക്ക് വിശ്വാസികളെ നയിക്കുകയും ലോകരക്ഷകനായ ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ആഴത്തില്‍ മനസിലാക്കുകയും വ്യക്തിപരമായ വിശുദ്ധീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്‍ഷം നോട്ടിംഗ്ഹാം രൂപതയില്‍ വിവിധ സീറോ മലബാര്‍ വി.കുര്‍ബാന കേന്ദ്രങ്ങളില്‍ റവ ഫാ.ജേക്കബ് വെള്ളമരുതുങ്കല് നയിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ജേക്കബ് അച്ചന് അറിയപ്പെടുന്ന ധ്യാനഗുരുവും കൗണ്‍സലിംഗ് രംഗത്ത് ദീര്‍ഘകാല പരിചയമുള്ളയാളും മുന്‍വര്‍ഷങ്ങളില്‍ യുകെയില്‍ വിവിധ ധ്യാന ശുശ്രൂഷകളിലൂടെ പരിചിതനുമാണ്.
വാര്‍ഷിക ധ്യാന സ്ഥലങ്ങളും സമയക്രമവും
മാര്‍ച്ച് 25, 26 (ശനി, ഞായര്‍)- St. Benadict church, 306, Ashby Road Scanthorp. Saturday: 11 am to 5 pm, Sunday : 1.00 pm to 8.00 pm
ഏപ്രില്‍ 6, 7 ( Thursday & Friday) – St. Paul’s catholic church, Lenton Boulvord, Nottingham, NG7 2 BY
Time 9.30 am to 4.30 pm ( Special session for children)
ഏപ്രില്‍ 8, 9 (Saturday & Sunday) – St. Joseph’s Catholic Church Derby, Burbon Road, DE II TQ
Time : 9.30 am to 4.30 pm, Sunday: 2.00 pm to 9.00 pm
ഏപ്രില്‍ 11, 12 (Tues day, wednesday) St. Bridgitt and St. Patrik church clay cross, 545 9JT, Thannet Street. Time : 5.00 pm to 10.00 pm
വി. കുര്‍ബാനാ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും യേശുനാമത്തില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സഖറിയ പുത്തന്‍കളം
കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശ്വോജ്ജ്വമായ സ്വീകരണം നല്കി. ക്നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്കപ്പെട്ട സ്വീകരണത്തിനുശേഷം വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. വിശുദ്ധന്റെ മധ്യസ്ഥം യാചിച്ചുകൊണ്ട്
ലദീഞ്ഞോടുകൂടി ആരംഭിച്ചു.
തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാച്ചോറ് നേര്‍ച്ചയും സ്നേഹവിരുന്നും നടത്തപ്പെട്ടു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 24, 25, 25 തീയതികളില്‍ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനും ഷോലാപ്പൂര്‍ MCBS മൈനര്‍ സെമിനാരി റെക്ടറും ആയ ഫാ. ജെബിന് പത്തിപ്പറമ്പില്‍ MCBS നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 24ാ-ം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടക്കം കുറിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ ധ്യാനത്തിന് പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാര്‍ത്ഥം അഞ്ചു മുതല്‍ പന്ത്രണ്ട് വയസുവരെ ഉള്ള കുട്ടികള്‍ക്കായി പ്രേത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല നടത്തപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പത് മണി വരെയും, ശനിയാഴ്ച രാവിലെ പത്തു മുതല്‍ അഞ്ചുമണി വരെയും, ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ എട്ടുമണി വരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്
നോമ്പുകാലത്തെ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന് ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.
address
St Joseph RC Church
Portland Crescent
Longsight
Manchester
M13 0BU
ഫാ. ബിജു കുന്നയ്ക്കാട്ട്
മാതാപിതാക്കളുടെ ഏറ്റവും വലിയ അഭിമാനവും ആനന്ദവും ധനവും അവരുടെ നല്ല മക്കളാണ്. ”നീതിമാ൯െറ പിതാവ് അത്യധികം ആഹ്ളാദിക്കും, ജ്ഞാനിയായ പുത്രനെ ലഭിച്ചവന് അവനില്‍ സന്തുഷ്ടി കണ്ടെത്തും. നി൯െറ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ”. (സുഭാഷിതങ്ങള്‍ 23:24-25). മക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളുള്ള ഇക്കാലത്ത്, പ്രായമായ മാതാപിതാക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ ഒരുപക്ഷേ, കുറവായിരിക്കാം. എന്നാലിതാ, ഒരു നല്ല മകനു ചേര്‍ന്ന അതിവിശിഷ്ടമായ പ്രവൃത്തിയിലൂടെ ലോകത്തുള്ള എല്ലാ മക്കള്‍ക്കും അഭിമാനവും മാതൃകയുമായി മാറിയിരിക്കുന്നു ഡേവിസ് ദേവസ്സി ചിറമേല്‍.
അവയവദാനത്തിലൂടെ ലോകത്തി൯െറ മുമ്പില്‍ കാരുണ്യ സുവിശേഷത്തി൯െറ നേര്‍സാക്ഷ്യമായ റവ. ഫാ. ഡേവിസ് ചിറമേലി൯െറ കുടുംബ പേരില്‍ തന്നെ ഉള്ള മറ്റൊരാള്‍ അനുകരണീയ മാതൃകയാകുന്നു. ‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’ എന്ന തലക്കെട്ടോടെ ശ്രീ. ഡേവിസ് ദേവസ്സി ചിറമേല്‍ ത൯െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത കാര്യമാണ് അദ്ദേഹത്തി൯െറ പിതൃവാത്സല്യം വെളിവാക്കിയത്.
ഡേവിസ് ദേവസ്സി ജോലി ചെയ്യുന്ന ബഹറിനിലേയ്ക്ക് ത൯െറ ഒപ്പം താമസിക്കാന്‍ പലതവണ പിതാവിനെ വിളിച്ചെങ്കിലും വന്നില്ല. മാതാവ് പല തവണ വന്നുപോയെങ്കിലും പിതാവ് വരാന്‍ മടിക്കുന്നതി൯െറ കാരണം പിന്നീടാണ് അദ്ദേഹത്തിന് മനസിലായത്: തനി നാട്ടിന്‍പുറത്തെ രീതിയില്‍ മുണ്ടുടുത്ത്, ചെരിപ്പിടാതെ ശീലിച്ച താന്‍, ആഡംബര വസ്ത്രധാരണമുള്ള മറ്റൊരു നാട്ടില്‍ ത൯െറ പതിവുരീതിയില്‍ ചെന്നാല്‍ മകന് അത് കുറച്ചിലായെങ്കിലോ! ഇക്കാര്യമറിഞ്ഞ മകന് പിതാവിനെ പാന്റ്സും ഷൂസും ഇടീപ്പിക്കാനല്ല, ത൯െറ വസ്ത്രധാരണരീതി ത൯െറ പിതാവി൯െറതുപോലെയാക്കാനാണ് തീരുമാനിച്ചത്. മക൯െറ തീരുമാനത്തില്‍ മനം നിറഞ്ഞ് ബഹറിനിലേയ്ക്കു പറന്നു, മുണ്ടുടുത്ത് ചെരിപ്പിടാതെ തന്നെ. അപ്പനെപ്പോലെ തന്നെ മകനും!
ഈ സംഭവ വിവരണത്തോടും ഫോട്ടോയോടുമൊപ്പം ഡേവിസ് ദേവസ്സി കുറിച്ചിരിക്കുന്ന ഹൃദയസ്പര്‍ശിയായ വരികളിങ്ങനെ: ”അപ്പച്ച൯െറ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പ് ഇടാതെ ഉണ്ടാകും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ, അത് ആ പിതാവി൯െറ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും മലയും പാടവും പറമ്പും കല്ലും മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തി൯െറ പ്രതിഫലമാണ്. മക്കളുടെ പത്രാസിനനുസരിച്ച് മാതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ഒരു ചെറിയ വേദന ഉണ്ട്. പക്ഷേ, ആ വേദനയ്ക്ക് നല്ലൊരു സുഖം കിട്ടുന്നത് മാതാപിതാക്കള്‍ നമുക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കുന്നതിനു പകരം ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കയ്യില്‍ നമുക്ക് പൂക്കള്‍ കൊടുക്കാം. വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു”.
ഇത്രയും നല്ല മനസും സ്നേഹവുമുള്ള ഒരു മകനെ കിട്ടിയ ആ മാതാപിതാക്കള്‍ തീര്‍ച്ചയായും ഭാഗ്യം ചെയ്തവര്‍ തന്നെ. പ്രായമാകുന്ന മാതാപിതാക്കള്‍ മക്കളാല്‍ പോലും തിരസ്കരിക്കപ്പെട്ട് അനാഥാലയങ്ങളിലേക്കെത്തുന്ന ഈ കാലഘട്ടത്തില്‍ ഇതുവരെ തങ്ങള്‍ക്ക് ഉയരാനും വളരാനും കാരണമായതും ജീവിത വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാനുള്ള പടവുകളായതും തങ്ങളുടെ മാതാപിതാക്കളാണെന്ന് ഒരു മക്കളും മറക്കരുത്. മാതാപിതാക്കൾ പലപ്പോഴും അനാഥാലയങ്ങളിൽ എത്തുന്നത് അവരുടെ വീട്ടിൽ അവർക്ക് താമസിക്കാൻ ഇടയില്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ മക്കളുടെ ‘മനസിൽ’ മാതാപിതാക്കൾക്ക് സ്ഥലമില്ലാത്തതു കൊണ്ടാണ്. ജീവിതം മുമ്പോട്ടു പോകുമ്പോഴും കടന്നുവന്ന വഴികളെ മറക്കരുത്. മുമ്പോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഏതൊരു വാഹനത്തിനും കടന്നുവന്ന വഴികളെ കാണിച്ചും ഓര്‍മ്മിപ്പിച്ചും തരുന്ന സൈഡ് മിറര്‍ ഉള്ളതുപോലെ. ഈ സൈഡ് മിററും അതിലെ കാഴ്ചകളും അറിയാതെ പോകുന്നത് അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.
വിദേശ ജീവിത സാഹചര്യത്തിലും തിരക്കിലും കഴിയുന്നവരാണെങ്കിലും മുടക്കാതെയുള്ള ഒരു ഫോണ്‍വിളി, അതിലൂടെ സ്നേഹം തുളുമ്പുന്ന സംസാരം, സുഖവിവരമന്വേഷിക്കല്‍, സാധ്യമാകുമ്പോഴൊക്കെയുള്ള സന്ദര്‍ശനം ഇതൊക്കെയാണ് മക്കള്‍ മാതാപിതാക്കള്‍ക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങള്‍. തനിയെ ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അമ്മയുമായി കല്യാണത്തിനു പോയി പന്തിയില്‍ ആ അമ്മയെ ഒപ്പമിരുത്തി ഭക്ഷണം വാരിക്കൊടുത്ത് ത൯െറ അമ്മയെ സന്തോഷിപ്പിച്ച ഒരു മകളുടെ ചിത്രം ഈ നാളുകളില്‍ വാട്സാപ്പില്‍ പ്രചരിച്ചിരുന്നു. വയ്യാത്ത അമ്മയാണ് എന്നുപറഞ്ഞ് വിവാഹത്തിന് കൊണ്ടുപോകാതിരിക്കുകയല്ല ആ മകള്‍ ചെയ്തത്. പരാധീനതകളുടെ ഇക്കരെ നിന്നും നേട്ടങ്ങളുടെ അക്കരയിലേയ്ക്കെത്തിക്കാനായി ഒരു പാലം പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ് മാതാപിതാക്കള്‍.
‘മാതാപിതാക്കള്‍ക്ക് മക്കളോട് പറയാനുള്ളത്’ എന്ന പേരില്‍ ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം എല്ലാ മക്കളെയും ചിന്തിപ്പിക്കേണ്ടതാണ്. അതിങ്ങനെ:
* ഞങ്ങള്‍ക്കു വയസായി എന്നു നിങ്ങള്‍ക്കു തോന്നുമ്പോള്‍ ഞങ്ങളോട് ദയതോന്നി ഞങ്ങളെ മനസിലാക്കാന്‍ ശ്രമിക്കണം
* ഞങ്ങള്‍ക്ക് എന്തെങ്കിലും മറവി പറ്റിയാല്‍ ഞങ്ങളോടു ദേഷ്യപ്പെടാതെ, ബാല്യകാലത്ത് നിങ്ങള്‍ക്ക് സംഭവിച്ച മറവികള്‍ ഞങ്ങള്‍ ക്ഷമിച്ചത് ഓര്‍ത്ത് ഞങ്ങളോട് ദയ കാണിക്കണം.
* ഞങ്ങള്‍ക്ക് വയസായി നടക്കാന്‍ വയ്യാതെയാകുകയാണെങ്കില്‍ നിങ്ങള്‍ ആദ്യമായി പിച്ചവച്ചു നടക്കാന്‍ തുടങ്ങിയത് ഓര്‍മ്മിച്ച് ഞങ്ങളെ സഹായിക്കണം.
* ഞങ്ങള്‍ രോഗികളായാല്‍ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഞങ്ങളുടെ ആവശ്യങ്ങള്‍ ഉപേക്ഷിച്ചത് ഓര്‍മ്മിച്ച് നിങ്ങളുടെ പണം ഞങ്ങള്‍ക്കുവേണ്ടി ചിലവാക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്.
* ഞങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റുന്നതിനു മുമ്പ് ആ ദിവസം ഓര്‍മ്മിക്കണം, ചെറുപ്പത്തില്‍ ഞങ്ങളെ കുറച്ചുസമയം കാണാതിരുന്നപ്പോള്‍, നി൯െറ കണ്ണുനീര് ഞങ്ങളെ കാണുവോളം നിലച്ചിരുന്നില്ല.
ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോടു പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണിത്, പ്രത്യേകിച്ച് പ്രായമായവര്‍. മാതാപിതാക്കളെ ‘ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളുടെ’ സ്ഥാനത്തു കാണുന്ന, ബഹുമാനിക്കുന്ന മക്കള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും കൈവരും. ”മകനേ നി൯െറ പിതാവി൯െറ പ്രബോധനം ചെവിക്കൊള്ളുക, മാതാവി൯െറ ഉപദേശം നിരസിക്കരുത്”. (സുഭാഷിതങ്ങള്‍ 1:8) ദൈവം നല്കിയ പത്തു കല്പനകളില് ആദ്യ മൂന്ന് എണ്ണം ദൈവത്തോടു ബന്ധപ്പെട്ടു നില്ക്കുന്നതാണെങ്കില് അവസാന ആറ് എണ്ണം മനുഷ്യനുമായി ഉണ്ടാകേണ്ട ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിപോലെ നാലാം പ്രമാണം ദൈവം നല്കിയിരിക്കുന്നു: ”മാതാപിതാക്കളെ ബഹുമാനിക്കണം.” അര്‍ത്ഥവത്താണിത്: കാരണം ദൈവദാനമായ ജീവനെ ഒരു മനുഷ്യരൂപത്തിലാക്കി ഈ ഭൂമിയിലേയ്ക്കെത്തിക്കുന്ന സുപ്രധാന കണ്ണിയാണ് മാതാപിതാക്കള്‍.
“ഭൂമിയില്‍ നീ ദീര്‍ഘകാലം ജീവിക്കേണ്ടതിന് നി൯െറ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” (പുറപ്പാട് 20:12) എന്നതാണ് ദൈവം മനുഷ്യന് നല്കി വാഗ്ദാനത്തോടു കൂടിയ ആദ്യ കല്പന. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പിതാവ്, ഈശോയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവി൯െറ തിരുനാള്‍ ലോകമെങ്ങും അനുസ്മരിക്കുന്ന ഈ പുണ്യദിനത്തില്‍, അദ്ദേഹത്തി൯െറ മധ്യസ്ഥം എല്ലാ മാതാപിതാക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കാം. ”ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, തിരുക്കുടുംബത്തി൯െറ എത്രയും വിവേകമുള്ള കാവല്ക്കാരാ, അങ്ങയുടെ മക്കളെ കാത്തുകൊള്ളണമേ. അങ്ങുന്നൊരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍ നിന്നു സംരക്ഷിച്ചതുപോലെ ഞങ്ങളെയും കാത്തുകൊള്ളണമേ”.
അനുഗ്രഹം നിറഞ്ഞ നോമ്പുകാലത്തി൯െറ മറ്റൊരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -38
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മീനഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വരുന്ന 25/03/17 തിയതി വിപുലമായ ആഘോഷങ്ങള്‍ ആണ് സംഘാടകര്‍ ലണ്ടന്‍ ഹെന്ദവ സമൂഹത്തിനായി ഒരുക്കുന്നത്. ദേവിയുപാസനയുടെ നാളുകള്‍ ആണ് മീനഭരണി മഹോത്സവത്തിലൂടെ ഭക്തര്‍ക്കു സാധ്യമാകുന്നത്. മീനഭരണി മഹോത്സവത്തിന്റെ ധാരാളം ഐതിഹ്യങ്ങളും മഹാത്യമ്യങ്ങളും ഉണ്ട്. അഹിംസയ്ക്കു മേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീനമാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതിഹ്യങ്ങളുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീപ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്കുന്നു.
കേരളത്തിലെ പ്രധാന ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊല്ലംകോട് തുടങ്ങി മിക്കവാറും എല്ലാ ദേവീക്ഷത്രങ്ങളിലെ ഉത്സവവും മീനമാസത്തിലെ ഭക്തിനാളുമായി ബന്ധപ്പെട്ടാണ്. ഈദിവസം ”കൊടുങ്ങല്ലൂര്‍ ഭരണി” എന്ന പേരിലും അറിയപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഉത്സവ നേര്‍ച്ചകളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കുന്നു. തൂക്കം, പര്‍ണേറ്റ്, താലപ്പൊലി, വെളിച്ചപ്പാട് തുള്ളല്‍, പൊങ്കാല എന്നിവയാണ് ദേവീപ്രീതിക്കായി നടത്തുന്ന പ്രധാനവഴിപാടുകള്‍.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സമാനതകളില്ല. ഇത്തരമൊരു ഉത്സവം ഭാരതത്തില്‍ അത്യപൂര്‍വമാണ്. മീനമാസത്തിലെ ശക്തമായ സൂര്യരശ്മികള്‍ക്ക് പോലും തളര്‍ത്താനാവാത്ത ഭക്തിലഹരി കുരുംബക്കാവിന്റെ മാത്രം പ്രത്യേകതയാണ്. മീനമാസത്തിലെ തിരുവോണം മുതല്‍ ഭരണിവരെയുള്ള ദിവസങ്ങളില്‍ ദേവി-ദാരിക യുദ്ധത്തെ അനുസ്മരിച്ചാണ് ചടങ്ങുകള്‍. കോഴിക്കല്ല് മൂടലോടെയാണ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായുള്ള ഭക്തജനപ്രവാഹം.
ചെമ്പട്ടണിഞ്ഞ് അരമണിയും ചിലമ്പും കുലുക്കി ഉടവാള്‍കൊണ്ട് ശിരസ്സില്‍ വെട്ടി നിണമൊഴുക്കിയെത്തുന്ന ആയിരക്കണക്കിന് കോമരങ്ങള്‍ ദേവീസന്നിധിയിലെത്തിച്ചേരും. ഏഴ്ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അശ്വതി നാളില്‍ ദാരികനിഗ്രഹം നടക്കും.
യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് പാലയ്ക്കവേലന്റെ നിര്‍ദ്ദേശമനുസരിച്ച് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദനച്ചാര്ത്ത്. ശാക്തേയവിധി പ്രകാരമാണ് അശ്വതിനാളിലെ അശ്വതിപൂജ.
ദാരികനെ നിഗ്രഹിച്ചതോടെ അനാഥരായ ഭൂതഗണങ്ങള്‍ സര്‍വസ്വവും ദേവിക്ക്മുന്നില് അര്‍പ്പിക്കുന്നതിന് അനുസ്മരിച്ച് നടത്തുന്ന കാവ്തീണ്ടലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.
നൂറ്റാണ്ടുകളുടെ തനിമയോടെ കൊടുങ്ങല്ലൂര്‍ ഭരണിമഹോത്സവം ഇന്ന് ആഘോഷിക്കപ്പെടുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
ഓരോ ഭക്ത സംഘങ്ങളും തങ്ങളുടേതായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് സംതൃപ്തിയോടെയും സമാധാനത്തോടെയുമാണ് തിരിച്ചുപോവുക. കാവ്തീണ്ടുന്ന ഭക്തര്‍ മുളവടികൊണ്ട് ക്ഷേത്രത്തില്‍ തട്ടിയും കാഴ്ചവസ്തുക്കള്‍ ക്ഷേത്രാങ്കണത്തിലേക്ക് എറിഞ്ഞ് സമര്‍പ്പിച്ചും സായൂജ്യമടയും. ഭക്തിയുടെ ചുവപ്പില്‍ പള്ളിവാളേന്തിവരുന്ന സംഘങ്ങളെ ക്ഷേത്ര നഗരി സ്വീകരിച്ച് ആനയിക്കും. അമ്മയ്ക്കു വേണ്ടി സര്‍വവും സമര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ നടന്നും വാഹനമാര്‍ഗ്ഗവും എത്തിച്ചേര്‍ന്ന് നടയില്‍ ദണ്ഡനമസ്ക്കാരം നടത്തും. അമ്മേ! ദേവീ! വിളികള്‍ കൊണ്ട് മുഖരിതമാണിവിടെ. ഈ വര്‍ഷത്തെ മീനഭരണി മഹോത്സവത്തിന് വിപുലമായ ആചാരങ്ങളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ആഘോഷം. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഭജനയും സര്‍വൈശ്വര്യപൂജയും ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതകള്‍ ആണ്. സഹസ്ര മന്ത്രാര്‍ച്ചന കൊണ്ട് ദേവീപൂജ ചെയ്യുവാന്‍ ലണ്ടന്‍ ഹൈന്ദവസമൂഹത്തിന് ലഭിക്കുന്ന ഭാഗ്യം കൂടിയാണ് ഈ മീനഭരണിമഹോത്സവം. ശ്രീഗുരുവായൂരപ്പന്റെയും ദേവിയുടെയും ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യുകെ മലയാളികളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്മാന് തെക്കുംമുറി ഹരിദാസ് ഭഗവദ്നാമത്തില്‍ സ്വാഗതം ചെയ്യുന്നു. സര്‍വൈശ്വര്യ പൂജയില്‍ പങ്കെടുക്കാന്‍ ആവശ്യമായ വിളക്ക്, പൂവ്, മറ്റു പൂജാസാധനങ്ങള്‍ എന്നിവ സംഘാടകര്‍ വിതരണം ചെയ്യുന്നതാണ്. ഭക്തജനങ്ങള്‍ സ്വന്തമായി ഇവ കൊണ്ടുവരുന്നതും അനുവദിച്ചിരിക്കുന്നു.
കുടുതല്‍വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
07828137478, 07519135993, 07932635935.
Date: 25/03/2017
Venue Details:West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi
മറിയാമ്മ ജോഷി
ലോകത്തിലെ എല്ലാ മഹാനഗരങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാന്‍ അനുഗ്രഹം ലഭിച്ച ദൈവത്തിന്റെ ശക്തനായ പ്രവാചകന് ബ്രദര്‍ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള കെയ്റോസ് ടീമും യുകെയില്‍. പ്രമുഖ ആത്മീയ പണ്ഡിതനും സുവിശേഷ പ്രഘോഷകനുമായ റവ. ഫാ. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം വിഭാഗങ്ങളിലായി താമസിച്ചുള്ള ധ്യാനം വെയില്‍സില്‍ കെഫന്‍ലി പാര്‍ക്കില്‍ വച്ച് മാര്‍ച്ച് 31 മുതല്‍ നടത്തപ്പെടുന്നു.
ഒരു ചെറു പുഞ്ചിരിയില്‍ തുടങ്ങിയ വര്‍ത്തമാനമാണ്. ഇയാള്‍ ഇതെല്ലാം എങ്ങനെ അറിഞ്ഞു. അഞ്ചുപുരുഷന്മാരുടെ കൂടെ താന്‍ താമസിച്ച കഥ വരെ. ഈശോയുടെ കണ്ണുകള്‍ അവള് തിരിച്ചറിഞ്ഞു. ഈ കിണറ്റിലെ വെള്ളം ഇങ്ങനെ കുടിച്ചു തീര്‍ത്തിട്ടു കാര്യമില്ല. അഗാധങ്ങളിലെ നീരുറവയിലേക്കു നോക്കുവാന്‍ തക്കവണ്ണം യേശു സമരിയാക്കാരിയുടെ കണ്ണുകള്‍ തുറന്നു. അവളുടെ നിലപാടെല്ലാം മാറി മറിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവാചകന് ഇവിടെ. അത്ഭുത പ്രവചന വരത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും അനേകായിരങ്ങളോടു സംസാരിച്ചു. വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകന് റെജി കൊട്ടാരവും കൂടാതെ അമേരിക്കയില്‍ കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ടീമും ചേര്‍ന്ന് ധ്യാനം നയിക്കും.
ഭൂതലം സൃഷ്ടിച്ചവന് ഭൂമിയുടെ വിരിമാറില്‍ നിന്നും നിലവിളിക്കുന്നു. ”എന്റെ ദൈവമേ, എന്റെ ദൈവമേ” ജീവന്റെ അപ്പമാകുവിന്‍, വിശുദ്ധ കുര്‍ബാനയാകുവിന്‍ കുരിശില്‍ നുറുങ്ങുന്ന’ ഈശോയുടെ നിലവിളിയുടെ പൊരുള്‍ ആരും തിരിച്ചറിഞ്ഞില്ല. കാല്ച്ചുവട്ടില് നിന്നവര്‍ പറഞ്ഞു അവന് ഏലിയാമ്മ വിളിക്കുന്നു. ദൈവത്തിനു നമ്മോടുള്ള പ്രണയത്തിന്റെ ആള്‍രൂപമായ ഈശോയുടെ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍, ഈശോയില്‍ വളരുവാന്‍, കുരിശിന്റെ വഴിയില്‍ ഈശോയോട് ഒന്നാകുന്ന നോമ്പുകാലം. മൂന്നുദിവസം ഈശോയുടെ അടുത്തിരിക്കുവാനുള്ള അവസരം.
യൂത്ത് റിട്രീറ്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രില്‍ 3 മുതല്‍ 6 പേരെയും നടത്തപ്പെടുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ബ്രദര്‍ റെജി കൊട്ടാരവും കെയ്റോസും ടീം മുഴുവന്‍ ചേര്‍ന്ന് ഏവരെയും കെഫന്‍ലി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്റ്റ്
Cefn Lea Park
Dolfor, Newtown
SY 16 4 AJ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോഷി തോമസ് 07533432986
ചെറിയാന് സാമുവല്‍ 07460499931
ജോണ്സണ് ജോസഫ് 07506810177