സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ഇത്തവണത്തെ യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് സ്വാഗതഗാനവും നൃത്തവുമായിരിക്കും. പതിവിന് വ്യത്യസ്തമായി ക്‌നാനായ സമുദായ ആവേശം അലതല്ലുന്ന സ്വാഗത ഗാനം അതീവ മനോഹരമായി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ് ആലാപനം പിറവം വില്‍സണനും അഫ്‌സലും. രചന ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തിലാണ്.

100ലധികം ക്‌നാനായ യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗത നൃത്തം അതി ബൃഹത്തായ വേദിയില്‍ നിറഞ്ഞാടുമ്പോള്‍ പാട്ടിന്റെ ചടുലതയും ആവേശവും മൂലം ഓരോ ക്‌നാനായക്കാരനും എഴുന്നേറ്റ് നിന്ന് കയ്യടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

സ്വാഗതനൃത്ത പരിശീലനം ഈ മാസം 30, ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് നടത്തപ്പെടും. കലാഭവന്‍ നൈസ് ആണ് നൃത്താവിഷ്‌കാരം പരിശീലിപ്പിക്കുന്നത് വിദൂരത്ത് നിന്നും വരുന്നവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. സ്വാഗതഗാന നൃത്തത്തിന്റെ കോ -ഓര്‍ഡിനേറ്റര്‍ യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയും ട്രഷറര്‍ ബാബു തോട്ടവുമാണ്.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.