ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട്, കലാസ്വാദകരെയും വിശ്വാസ സമൂഹത്തെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ വർണ്ണവിസ്മയങ്ങളുടെ മാധുര്യമാർന്ന മികവിന്റെ മാറ്റുരയ്ക്കലാണ് ഇന്നു നടക്കുന്ന സ്കോട്ട് ലാൻഡ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിലുടനീളം അനുഭവവേദ്യമാകുക.
ലിവിംഗ് സ്റ്റണിലെ ഇൻ വെർലാമോൻഡ് കമ്യൂണിറ്റി ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മത്സര വേദിയിൽ സ്കോട്ട് ലാൻഡ് റീജിയണിലെ 5 മിഷനുകളിൽ നിന്നും 150 ൽ പരം കലാപ്രതിഭകളാണ് മത്സരാർത്ഥികളായി മാറ്റുരക്കുന്നത്. 16 ഇനങ്ങളിലായി 5 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന സ്കോട്ട് ലാൻഡ് ബൈബിൾ കലോത്സവത്തിന്റെ ദൃശ്യ മഹോത്സവത്തിന് ആവേശം പകരാനും , പ്രോത്സാഹിപ്പിക്കാനും , അനുമോദിക്കാനുമായി എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സര വേദി :
Inverlamond Community High school,
Willowbank,
Ladywell,
Livingston
EH54 6HW
ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവക ദേവാലയം ആയ സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ ആദ്യ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യ വെള്ളിയാഴ്ചകളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും, എണ്ണ നേർച്ചയിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത് . ആദ്യ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6 മണിക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുക.
ഒക്ടോബർ 7-ാം തീയതി ശനിയാഴ്ച ജപമാല മാതാവിൻറെ തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക് കൊന്തയും തുടർന്ന് വിശുദ്ധ കുർബാനയും മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 6 – ന് നടക്കുന്ന ആദ്യ വെള്ളി ആചരണത്തിലെത്തിലേയ്ക്കും ഒക്ടോബർ 7- ന് നടക്കുന്ന ജപമാല മാതാവിൻറെ തിരുനാളിലേയ്ക്കും എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ റീജണുകളിലും നടത്തുന്ന ബൈബിൾ കൺവെൻഷൻ്റെ ഭാഗമായി ബർമിംഗ്ഹാം റീജണിലെ കൺവൻഷൻ 7/10/23 ശനിയാഴ്ച സ്റ്റോക്ക്-ഓൺ-ട്രെന്റിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടത്തുന്നു. ഈ കൺവെൻഷനിൽ ഏവരും പങ്കെടുത്തു ആത്മാവിൽ നവചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹം പ്രാപിക്കണമെന്നു അപേക്ഷിക്കുന്നു. ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനുവേണ്ടി കൺവെൻഷനിൽ പങ്കെടുക്കുവാൻ വരുന്നവർ ഇതോടൊപ്പമുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
https://forms.gle/o6gUVQhx9SVzcmvc9
ബിനോയ് എം. ജെ.
രതിഫലത്തെ(മാനസികമായ)ക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക. പ്രഥമ ദൃഷ്ടിയാ തന്നെ ഇതിന് രണ്ട് വശങ്ങൾ ഉള്ളതായി കാണാം. ഒന്ന് പ്രതിഫലത്തോടുള്ള വിരക്തി; രണ്ട് കർമ്മത്തോടുള്ള ആഭിമുഖ്യം. ഇത് രണ്ടും കൂടി ചേർന്നാലേ നിഷ്കാമകർമ്മം ആവൂ. ചെയ്യുന്ന കർമ്മത്തിന് പ്രതിഫലം കിട്ടണമെന്ന് നാം വാശിപിടിച്ചാൽ അത് നിഷ്കാമകർമ്മം ആകില്ല. പ്രതിഫലത്തോടുള്ള വിരക്തി കർമ്മത്തിലേക്കു കൂടി പരന്നാൽ അതും നിഷ്കാമകർമ്മം ആവില്ല. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നുള്ളത് (Every action has an equal and opposite reaction) സാർവ്വത്രികമായ ഒരു നിയമമാണ്. നിങ്ങൾ ലോകത്തിലേക്ക് ഒരു കർമ്മത്തെ അയയ്ക്കുന്നു; അതിന് തുല്യമായ ഒരു പ്രതിപ്രവർത്തനം ലോകം നിങ്ങളിലേക്കും അയക്കുന്നു. ഈ പ്രതി പ്രവർത്തനമാണ് നിങ്ങളുടെ കർമ്മത്തിനുള്ള പ്രതിഫലം. ഇവിടെ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്നതിന് കിട്ടുന്ന കൂലിയല്ല. മറിച്ച് ജോലിയും അതിന്റെ കൂലിയും കൂടി ഒരുമിച്ചു ജനിപ്പിക്കുന്ന മാനസികമായ പ്രതിഫലം – പേര്, പ്രശസ്തി,ബഹുമതി,അംഗീകാരം, സ്റ്റാറ്റസ് ആദിയായവ – ആണുദ്ദേശിക്കുന്നത് . ഇതിനെ തടയുവാൻ ആർക്കും സാധ്യമല്ല. ഇത് ലോകത്തിന്റെ നിലനിൽപ്പിന് ഏറെക്കുറെ ആവശ്യവുമാണ്.
ഇപ്രകാരം ഇത് ഒരു ശാശ്വതനിയമമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ മനുഷ്യൻ കർമ്മത്തോടൊപ്പം പ്രതിഫലത്തോടും ആഭിമുഖ്യമുള്ളവനായി മാറുന്നു. പിന്നീട് അവൻ പ്രതിഫലത്തിനു വേണ്ടി കർമ്മം ചെയ്തു തുടങ്ങുന്നു. എന്താണ് ഇതുകൊണ്ടുള്ള ദോഷം? കർമ്മത്തോടൊപ്പം പ്രതിഫലവും കിട്ടുന്നുണ്ടെങ്കിൽ അത് കൂടുതൽ നല്ലതല്ലേ? പ്രതിഫലത്തിൽ അല്ലേ ജീവിതത്തിന്റെ അർത്ഥം മുഴുവൻ കിടക്കുന്നത്? പ്രതിഫലമില്ലാതെ കർമ്മം ചെയ്താൽ അതൊരു പാഴ് വേല മാത്രമാവില്ലേ? ഇവക്കുള്ള ഉത്തരം നമുക്ക് പരിശോധിക്കാം.
ആദ്യമായി കർമ്മത്തിന്റെ പ്രകൃതമനുസരിച്ച് പ്രതിഫലത്തിന്റെ പ്രകൃതവും മാറിവരുന്നു. അങ്ങോട്ടു കൊടുക്കുന്നത് പ്രഹരമാണെങ്കിൽ തിരിച്ചിങ്ങോട്ട് വരുന്നതും പ്രഹരം തന്നെ ആയിരിക്കും. അങ്ങോട്ട് കൊടുക്കുന്നത് ചുംബനമാണെങ്കിൽ ഇങ്ങോട്ടു വരുന്നതും ചുംബനം തന്നെയായിരിക്കും. ഇതിങ്ങനെയാണെങ്കിലും പ്രതിഫലത്തിന്റെ മേൽ നമുക്ക് വലിയ നിയന്ത്രണം ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രസംഗം നടത്തുന്നുവെന്ന് കരുതുക. നിങ്ങൾ വലിയ പ്രതീക്ഷയോടെയും തയ്യാറെടുപ്പോടെയുമാണത് അത് ചെയ്തത്. വലിയ ഒരു കയ്യടി നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിരുന്നു. പക്ഷെ പ്രസംഗം പാളി. ആളുകൾ കൂക്കി വിളിച്ചു. നിങ്ങൾക്ക് എന്തു തോന്നും? ഇത് മറിച്ചും സംഭവിക്കാം. നിങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രസംഗം വിജയിച്ചു. നീണ്ട കരഘോഷം.. നിങ്ങൾക്ക് സന്തോഷം തോന്നുന്നു. ഇപ്രകാരം പ്രതിഫലം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖദു:ഖങ്ങളെ കൊണ്ടുവന്ന് തരുന്നു. പ്രതിഫലം പുറത്തു നിന്നും വരുന്നതിനാൽ അത് നിങ്ങളുടെ നിയന്ത്രണത്തിന് വെളിയിലാണ്. നിങ്ങൾ സന്തോഷിക്കണമോ ദുഃഖിക്കണമോ എന്ന് നിങ്ങളേക്കാൾ ഉപരിയായി സമൂഹം തീരുമാനിക്കുന്നു. നിങ്ങൾ പ്രതിഫലത്തിന്റെയും അത് തരുന്ന സമൂഹത്തിന്റെയും അടിമകളായി മാറിക്കഴിഞ്ഞു. അടിമത്തം മനുഷ്യന് ഭൂഷണമല്ല.
പ്രതിഫലം അതിൽ തന്നെ വൈരുധ്യങ്ങൾ പേറുന്നു. മുൻപ് പറഞ്ഞതു പോലെ അത് ഭാവാത്മകമോ നിഷേധാത്മകമോ ആവാം. ഈ ദ്വൈതം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തിൽ വിജയമാണോ പരാജയമാണോ സംഭവിക്കുവാൻ പോകുന്നത്? ബിസിനസ്സിൽ ലാഭമാണോ നഷ്ടമാണോ സംഭവിക്കുവാൻ പോകുന്നത്? പ്രണയം വിജയിക്കുമോ അതോ പരാജയപ്പെടുമോ? നിങ്ങളുടെ ജീവിതം വലിയ റിസ്കിലാണ്. ചിലർ പറയുന്നു റിസ്ക് എടുക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കണമെന്ന്. ഇതൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. പ്രതിഫലത്തെ തന്നെ ത്യജിക്കുകയാണ് പ്രശ്നത്തിനുള്ള യഥാർത്ഥമായ പരിഹാരം. കാരണം കർമ്മം അതിൽതന്നെ വിജയമോ പരാജയമോ അല്ല. ജയാപജയങ്ങളെയും സുഖദു:ഖങ്ങളെയും ജനിപ്പിക്കുന്നത് പ്രതിഫലം തന്നെ.
രണ്ടാമതായി പ്രതിഫലത്തിലുള്ള ഈ ശ്രദ്ധയും താത്പര്യവും കർമ്മത്തിൽ നിന്ന് നിങ്ങളുടെ മനസ്സിനെ തെറിപ്പിക്കുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾ പരീക്ഷയിൽ ജയിക്കുന്നതായും, ജോലി കിട്ടുന്നതായും, ബിസിനസ്സ് തുടങ്ങുന്നതായും, വിവാഹം കഴിക്കുന്നതായും മറ്റും സദാ സ്വപനം കണ്ടുകൊണ്ടേയിരിക്കും. കാരണം അതാണ് നിങ്ങളുടെ ഏക പ്രചോദനം. നിങ്ങളുടെ സമയത്തിന്റെ പകുതി അങ്ങനെ തന്നെ പോവും. മാത്രവുമല്ല ഭാവിയെ കുറിച്ചുള്ള ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയെ തകർക്കുന്നു. ഏകാഗ്രതയില്ലാതെ പഠിച്ചാൽ നിങ്ങൾ പഠനത്തിൽ വിജയിക്കില്ല. ജോലിയെയും വിവാഹത്തെയും ഒക്കെ മറന്നുകൊണ്ട് നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുവിൻ. അപ്പോൾ നിങ്ങളുടെ ഏകാഗ്രത നൂറുമടങ്ങായി – അതെ നൂറു മടങ്ങായി തന്നെ – വർദ്ധിക്കുകയും നിങ്ങളുടെ ജോലിയും വിവാഹവും തടസ്സമില്ലാതെ സംഭവിക്കുകയുംവചെയ്യും. അപ്പോൾ പിന്നെ കർമ്മത്തിനുള്ള പ്രചോദനം എവിടെ നിന്ന് വരും? കർമ്മത്തിലുള്ള ആസ്വാദനം തന്നെ അതിനുള്ള ഏറ്റവും നല്ല പ്രചോദനം. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ജോലിയെയും വിദ്യാർത്ഥിയാണെങ്കിൽ പഠനത്തെയും ആസ്വദിക്കുവിൻ. നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കർമ്മമണ്ഠലം മാറി ആസ്വദിക്കുവാൻ കഴിയുന്ന എന്തെങ്കിലും കർമ്മത്തിൽ മുഴുകുവിൻ. അപ്പോൾ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.
കർമ്മം എത്രമാത്രം ആസ്വദിക്കുവാനാവും എന്നതിനെക്കുറിച്ച് നമ്മിൽ പലർക്കും ഗ്രാഹ്യം ഇല്ലെന്നതാണ് സത്യം. ആ ദിശയിൽ നമ്മുടെ ചിന്ത ഇനിയും പോയിട്ടില്ല. പ്രതിഫലത്തെക്കുറിച്ച് സദാ ചിന്തിക്കുന്ന നമുക്ക് എങ്ങനെയാണ് കർമ്മം ആസ്വദിക്കുവാൻ കഴിയുക? പ്രതിഫലത്തിനുവേണ്ടി ചെയ്യപ്പെടുന്ന കർമ്മം അടിമപ്പണിയാണ്. അടിമപ്പണിയിൽ നിന്നും എങ്ങനെയാണ് സന്തോഷം കിട്ടുക? നിങ്ങൾ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് ആവോളം ആസ്വദിക്കുവിൻ. ആഴ്ചകളും മാസങ്ങളും കഴിയുംതോറും ആ ആസ്വാദനം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ! അപ്പോൾ പ്രതിഫലത്തെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കിലും ജീവിതം അർത്ഥവ്യത്തും ആസ്വാദ്യകരവും ആണെന്നുമുള്ള വലിയ സത്യം നിങ്ങൾ മനസ്സിലാക്കി തുടങ്ങും. കർമ്മത്തിലുള്ള നിങ്ങളുടെ ആനന്ദവും ഏകാഗ്രതയും നൂറു മടങ്ങായി തന്നെ വർദ്ധിക്കും. അതാണ് നിഷ്കാമകർമ്മം!
പ്രതിഫലം കർമ്മത്തെ ജനിപ്പിക്കുന്നതിനു പകരം കർമ്മം പ്രതിഫലത്തെ ജനിപ്പിക്കട്ടെ. അപ്പോൾ സ്വാർത്ഥകർമ്മം നിഷ്കാമകർമ്മമായി മാറും. പ്രതിഫലത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യാതെയിരിപ്പിൻ. മറിച്ച് കർമ്മത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. ജീവിതം അങ്ങോളമിങ്ങോളം കർമ്മാനുഷ്ഠാനമല്ലാതെ മറ്റെന്താണ്? അതിനെ നിങ്ങൾ ആസ്വദിച്ചുതുടങ്ങിയാൽ ജീവിതം ഒരാനന്ദലഹരിയായി മാറും. പ്രതിഫലമാകുന്ന കെണിയിൽ നാം പെട്ടുപോകരുത്. അതിൽ പെട്ടാൽ കഷ്ടപ്പാടുകൾ മാത്രമേ ബാക്കിയുണ്ടാവൂ. കർമ്മം തന്നെയാണ് കഷ്ടപ്പാടുകൾ ആയി മാറുന്നത്. കാരണം നിങ്ങൾക്കത് ആസ്വദിക്കുവാൻ ആകുന്നില്ല. ജീവിതം തന്നെയാണ് ദുരിതമായി മാറുന്നത്. കാരണം നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല. ലോകം മുഴുവൻ കർമ്മം ചെയ്യുന്നു. പക്ഷേ ആർക്കും സംതൃപ്തി ഇല്ല. ഇത്രയധികം പ്രശ്നങ്ങളും പ്രക്ഷുബ്‌ധതകളും ലോകത്തിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? മനുഷ്യൻ ജീവിതം ആസ്വദിക്കുവാൻ പഠിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം താനെ മാറും. ലോകം ജീവിക്കുവാൻ കൊള്ളാവുന്ന ഒരിടമാവുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ് ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.
ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്,സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.
സെന്റ് മേരീസ് സീറോ-മലബാർ മിഷൻ യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്രൂ വിലെ സീറോ മലബാർ സഭാ അംഗങ്ങൾ. ക്രൂ സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക വികാരി റവ ഫാ നിക്കോളാസ് കേൺ, ഫാ ജോർജ് എട്ടുപറയിൽ, ഫാ മാതിയു കുരിശുമ്മൂട്ടിൽഎന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് മിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി ബേബി സണ്ണി, ഹെഡ്മാസ്റ്റർ ജസ്റ്റിൻ കുര്യന് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
ബിനോയ് എം. ജെ.
ശാന്തമായ ഒരു ജലാശയത്തിലേക്ക് ഒരു വലിയ കല്ലെടുത്തിടുമ്പോൾ അതിലെ ജലം എപ്രകാരം പ്രക്ഷുബ്‌ധമാകുന്നുവോ അപ്രകാരം വികാരവിചാരങ്ങൾ മനുഷ്യമനസ്സിനെ സദാ പ്രക്ഷുബ്ധമാക്കുന്നു. ജലം പ്രക്ഷുബ്‌ധമാകുമ്പോൾ എപ്രകാരമാണോ ജലാശയത്തിന്റെ അടിത്തട്ട് കാണുവാനാവാത്തത് അപ്രകാരം തന്നെ വികാരവിചാരങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിലുള്ള ആത്മാവിനെ കാണുവാൻ കഴിയാതെ പോകുന്നു. ഇപ്രകാരം ആത്മാവ് മറക്കപ്പെടുമ്പോൾ അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മനസ്സ് തന്നെ പ്രക്ഷുബ്ധതയുടെ പര്യായമായതിനാൽ പ്രക്ഷുബ്‌ധത തിരോഭവിക്കുമ്പോൾ മനസ്സും തിരോഭവിച്ചതായി കരുതാം. അതിനാൽതന്നെ പ്രക്ഷുബ്‌ധതകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നത് ആത്മാവിനെ അറിയുന്നതിനും അതിനെ സാക്ഷാത്ക്കരിക്കുന്നതിനും ഉള്ള ഏകമാർഗ്ഗമാകുന്നു.
വികാരവിചാരങ്ങളിൽ, വിചാരങ്ങളേക്കാൾ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്നത് വികാരങ്ങളാണെന്ന് വേണമെങ്കിൽ പറയാം. നമുക്ക് ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതുക. ആദ്യമായി (നിഷേധാത്മക) വികാരങ്ങൾ മനസ്സിൽ അലയടിക്കുന്നു. അത് മനസ്സിനെ അത്രയധികം പ്രക്ഷുബ്ധമാക്കുന്നതിനാൽ ആത്മാവ് മറക്കപ്പെടുകയും നമ്മുടെ അറിവും ആനന്ദവും തത്കാലത്തേക്ക് ഒന്ന് മങ്ങുകയും ചെയ്യുന്നു. ആനന്ദം മറയുന്നതിനാൽ ദുഃഖവും അറിവു മറയുന്നതിനാൽ ആശയക്കുഴപ്പവും സംഭവിക്കുന്നു. കുറേക്കാലം കഴിയുമ്പോഴേക്കും വികാരത്തിന്റെ ഊക്ക് ഒന്ന് കുറയുകയും നാം ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ആനന്ദത്തിന്റെയും വിവേകത്തിന്റെയും ഒരു നേരിയ പ്രകാശം ഉള്ളിൽ കണ്ടുതുടങ്ങുന്നു. ചിന്തയിൽ അൽപം കൂടി പ്രതീക്ഷയ്ക്ക് വകയുണ്ട്.
എന്നിരുന്നാലും ചിന്തയും വിജ്ഞാനത്തെ മറക്കുന്നുണ്ട്. ചിന്ത അസ്വസ്ഥതയുടെ ഒരു പുകമറ മനസ്സിൽ സൃഷ്ടിക്കുകയും അനന്തജ്ഞാനത്തെ മറക്കുകയും ചെയ്യുന്നു. അല്പം നിരീക്ഷിച്ചാൽ ഇത് കാണുവാൻ സാധിക്കും. നമ്മുടെ ചിന്തകളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ജിജ്ഞാസയാകുന്നു. ചിന്തകൾ എപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുവാൻ ഉള്ള പരിശ്രമമാകുന്നു. എന്നാൽ ചോദ്യത്തിന് പിറകിൽ തന്നെ ഉത്തരവും കിടപ്പുണ്ട്. ചിന്തയാവട്ടെ അതിനെ മറക്കുന്നു. ചിന്തിക്കാതിരുന്നാൽ ചോദ്യം ചോദിക്കുന്ന അടുത്ത നിമിഷം തന്നെ ഉത്തരവും കിട്ടുന്നു. നമ്മുടെ പല ചോദ്യങ്ങൾക്കും ഉത്തരം വർഷങ്ങൾക്ക് ശേഷമാണ് കിട്ടുന്നത്. ചിന്ത ഇടക്കുവന്നു കയറുന്നതാണ് ഇതിന്റെ കാരണം.
പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുമ്പോൾ വികാരങ്ങൾ നമ്മെ കീഴടക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുമ്പോൾ ചിന്ത മനസ്സിനെ ബാധിക്കുന്നു. വാസ്തവത്തിൽ പ്രശ്നങ്ങളുമില്ല പരിഹാരങ്ങളും ഇല്ല. ചോദ്യങ്ങളുമില്ല ഉത്തരങ്ങളുമില്ല. സത്യം ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമോ ചോദ്യത്തിനുള്ള ഉത്തരമോ അല്ല. പ്രശ്നവും ചോദ്യവും പരിമിതങ്ങളായ ഉത്തരങ്ങളെയേ ജനിപ്പിക്കൂ. സത്യമാവട്ടെ എല്ലാ പരിമിതികൾക്കും അപ്പുറത്തുള്ള അനന്തമായ ജ്ഞാമാകുന്നു. നിങ്ങളാകട്ടെ അപരിമിതമായ ആ സത്തയുമാകുന്നു. നിങ്ങൾ പരിമിതരാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുത്തരവാദി പരിമിതമായ നിങ്ങളുടെ മനസ്സ് തന്നെ. വികരവിചാരങ്ങൾ മനസ്സിന്റെ പ്രത്യേകതയാണ്. ആത്മാവിന്റേതല്ല.
വികരവിചാരങ്ങളെ ജയിക്കേണ്ടിയിരിക്കുന്നു. നാമവയുടെ അടിമകളായി പോയി. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം കാരണം. വികാരം കൊണ്ടാൽ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറുമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ വികാരം കൊള്ളാതിരുന്നാൽ പ്രശ്നങ്ങളുടെ പിറകിൽ തന്നെ പരിഹാരവും കിടക്കുന്നതായി കാണാം. അത് ഉടനടി തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളുടെ പിറകേ ഓടാതെയിരിക്കുവിൻ. ബാഹ്യപ്രപഞ്ചമാണ് പ്രശ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വന്നവതരിക്കുന്നത്. അത് ഏതൊക്കെയോ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുവേണ്ടിയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനുവേണ്ടിയും മനസ്സ് സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. അത് മായയാണ്. ചോദ്യങ്ങളും പ്രശ്നങ്ങളും തിരോഭവിക്കുമ്പോൾ പ്രപഞ്ചവും തിരോഭവിക്കുന്നു. മനസ്സ് പരിപൂർണ്ണമായി വിശ്രാന്തിയിലേക്ക് വരുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കുവാനാവില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 2-മത് മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന് തോമസ് മാർ മക്കറിയോസ് നഗറിൽ വെച്ച് നടക്കുന്നു.യുകെയിലെ 17 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മെസ്‌തൂസോ സീസൺ 2-ൽ പങ്കെടുക്കും.ഈ വർഷത്തെ പ്രോഗ്രാം നഗർ ഭദ്രാസന മുൻ മെത്രാപോലിത്ത പുണ്യശ്ലോകനായ തോമസ് മാർ മക്കറിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു.
ഉച്ചയ്‌ക്കു 2 മണിക്ക് മത്സരത്തിന്റെ ഔപചാരികമായ ഉത്ഘാടനം ലഫ്‌ബറോ ബിഷപ്പ് സാജു മുതലാളി (ചർച്ച് ഓഫ് ഇംഗ്ലണ്ട് ) നിർവഹിക്കും.ഭദ്രാസന സെക്രട്ടറി ഫാ.വർഗീസ് മാത്യു അധ്യക്ഷത വഹിക്കും.ഇടവക വികാരിയും ,ഭദ്രാസന കൗൺസിലറുമായ ഫാ.ബിനോയ് സി ജോഷ്വ സ്വാഗത പ്രസംഗം നടത്തും.
വൈകിട്ട് 6.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലിത്ത അബ്രഹാം മാർ സ്തേഫനോസ് മത്സര വിജയികൾക്ക് ,യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സമ്മാനങ്ങളും ,രണ്ട് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യും. മത്സരം ലൈവ് സ്ട്രീമിങ് ഗ്രിഗോറിയൻ ടിവി ,യു ട്യൂബ് എന്നീ മീഡിയ വഴിയായി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്.പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിന് വികാരിയുടെ നേതൃത്വത്തിൽ പ്രത്യക കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും ലെസ്റ്റർ ഇടവക ആതിഥേയത്വം വഹിക്കുന്ന ഗാന മൽസരത്തിലേക്കും,തുടർന്ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു .
മെസ്‌തൂസോ സീസൺ -2 നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Judge meadow community college
Marydene Drive
Leicester
LE5 6HP.
ജീസൺ പിട്ടാപ്പിള്ളിൽ , PRO,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ
വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ തുടർച്ചയായി രണ്ടാം തവണയും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 21 നു നടത്തപ്പെടുന്ന റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ : ഫാ.രാജേഷ് എബ്രഹാം ആനത്തിൽ, ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ ഡയറകടർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.പോൾ വെട്ടിക്കാട്ട് , ഫാ. ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചപ്പിള്ളിയുടെയും , തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട്ടിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ നടത്തി വരുന്നു.
ബൈബിൾകലോത്സവത്തിനു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു . അവസാന ഓൺലൈൻ രജിസ്ട്രേഷൻ ദിവസം ഒക്ടോബര് 10 നു ആയിരിക്കും. എട്ടു മിഷൻകളിൽ നിന്നും നിരവധിയായ മത്സരാത്ഥികളെയാണ് പ്രതീഷിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സിംഗിൾ ഐറ്റങ്ങളിലും ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം നേടിയവർ ആണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് .
ഒക്ടോബർ 21 ന് രാവിലെ 09:30 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് , പത്തോളം സ്റ്റേജ് കളിൽ ഒരേസമയം വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 07:30 നു സമ്മാനദാനത്തോടുകൂടെ 09:00 PM ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ധാരാളം ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റസ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷന് ഈ വർഷം മുതൽ റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നുനൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.
ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് : പ്രിൻസ് ജോർജ് മാങ്കുടിയിൽ, റെജി ജോസഫ് വെള്ളച്ചാലിൽ.
ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ബൈബിൾകലോത്സവവേദി :
St. Julian’s High School
Heather Road,
Newport
NP19 7XU
ഷൈമോൻ തോട്ടുങ്കൽ
ചിയാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മരിയാ മിഷന്റെ നേതുത്വത്തിൽ ഫമിലിയ കുടുംബ സംഗമം നടന്നു . മുന്നൂറ്റി അൻപതോളം പേർ പങ്കെടുത്ത സട്ടനിലെ തോമസ് വാൾ സെന്ററിൽ നടന്ന കുടുംബ സംഗമം അക്ഷരാർഥത്തിൽ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ സംഘാടക മികവിന്റെയും ഐക്യത്തിന്റെയും മകുടോദാഹരണമായി മാറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും , സീറോ മലബാർ സഭയിലെ അറിയപ്പെടുന്ന കുടുംബ ദൈവശാസ്ത്ര പണ്ഡിതനുമായ റെവ . ഡോ . ആന്റണി ചുണ്ടെലിക്കാ ട്ടിന്റെ നേതൃത്വത്തിൽ ടെസ്സിൻ , നൈസി , ഷിബി , റോയി , ഐഷ് എന്നിവരുടെ നേതുത്വത്തിൽ ആണ് സംഗമം നടന്നത് .
കുട്ടികളുടെയും യുവജനങ്ങളുടെയും വൈകാരിക വളർച്ചയും , കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുന്ന പരിശീലന പരിപാടികളും അറിവ് നേടുന്നതിനൊപ്പം , കുട്ടികളുടെയും , യുവജനങ്ങളുടെയും സ്വഭാവ രൂപീകരണം ,അതിൽ കുടുംബങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചൊക്കെയുള്ള പരിശീലന പരിപാടികൾ ഫമിലിയ യോടൊപ്പം സംഘടിപ്പിച്ചിരുന്നു .