Spiritual

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു. ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം 2022’ ന് ഉജ്വല പരിസമാപ്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉത്‌ഘാടനം ചെയ്യുകയും ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കുകയും ചെയ്തു . സഭയെ അറിയാനും , സഭയുടെ പാരമ്പര്യങ്ങൾ സ്വന്തമാക്കാനും യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ ഉത്‌ഘാടനപ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. സിനഡാലിറ്റി ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങളെ കേൾക്കാനും , യുവജനങ്ങളോടൊപ്പം നടക്കാനും , സഭയും , രൂപതയും, സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തി ജീവിതത്തിൽ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലർത്താനും വിപരീത സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള പ്രചോദനം ഈ ക്യാമ്പിൽ നിന്ന് സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് മിഷനറിയായ പിപ്പ ബെക്കർ ,കാത്തലിക് വോയ്‌സ് സി ഇ ഓ ബ്രണ്ടൻ തോംസൺ, ഡോ . ജോ ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . വികാരി ജെനെറൽ മോൺ . ജിനോ അരിക്കാട്ട് എം സി ബി എസ് , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട്, എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ ജോ മൂലേശ്ശേരി വി സി, ഫാ മാത്യൂസ് കുരിശുംമൂട്ടിൽ, ഡീക്കൻ ജോയ്‌സ്‌ പള്ളിക്കമാലിയിൽ, ബ്രദർ ടോണി കൊച്ചേരിൽ , ബ്രദർ ജെയ്സൺ എന്നിവർ ക്യാംപിൽ പ്രസംഗിച്ചു .

കോഡിനേറ്റർമാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വർക്കി, ഡോ ജോസി മാത്യു, മേരി ജോർജ്ജ്, സിനി ജോമി, ജോമി ജോൺ, മിനി ജോർജ്ജ്; യൂത്ത് ഓർഗനൈസേഴ്സ്മാരായ മരിയ ജേക്കബ്, ജെൻസൺ റോയി, ക്രിസ്‌റ്റി ജെയിംസ്, ജൂബിയ ജോർജ്ജ്, റിറ്റി ടോമിച്ചൻ, ജാനിയ ജോർജ്ജ്, ആകാഷ് തയ്യിൽ, ജെറിൻ ജോസഫ്, ആഗ്‌നസ് ജോർജ്ജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി .

ഷൈമോൻ തോട്ടുങ്കൽ

നോട്ടിംഗ് ഹാം . ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ ശ്ലീഹായുടെയും സംയുക്ത തിരുനാൾ നോട്ടിംഗ് ഹാം സെൻറ് ജോൺ മിഷനിൽ ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തീയതി ബുൾവെൽ പള്ളിയിൽ ഉച്ചകഴിഞ്ഞു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും , തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടാം തീയതി കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും , ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , ജൂലൈ മൂന്നാം തീയതി നടക്കുന്ന സംയുക്ത തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റെവ. ഫാ. ജോസഫ് മുക്കാട്ട്‌ കാർമികത്വം വഹിക്കും , റെവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും .ലദീഞ്ഞ് , ആഘോഷമായ തിരുനാൾ പ്രദക്ഷിണം , തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കൈക്കാരൻമാർ എന്നിവർ അറിയിച്ചു .

ലണ്ടൻ സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക് സ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ജൂലൈ മാസം 2 , 3 ( ശനി , ഞായർ ) തീയതികളിൽ ആചരിക്കുന്നു. പെരുന്നാൾ ശുശൂഷകൾക്കു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സ് നേതൃത്വം വഹിക്കുന്നതാണ് . ജൂലൈ 2 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രഭാത നമസ്കാരം, വി.കുർബാന തുടർന്ന് കൊടിയേറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ് . വൈകുന്നേരം 6.30 മുതൽ സന്ധ്യ പ്രാർത്ഥന , ഗാന ശുശ്രൂഷ , അനുഗ്രഹ പ്രഭാഷണം , സ്നേഹ വിരുന്ന് ക്രമീകരിച്ചിരിക്കുന്നു.

മൂന്നാം തീയതി ഞായറാഴ്ച 9 മണി മുതൽ പ്രഭാത നമസ്കാരവും , 10 മണി മുതൽ വി.മൂന്നിന്മേൽ കുർബാന അഭി. ഡോ. മാത്യൂസ് മോർ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു .
വി.കുർബാനാനന്തരം, നേർച്ച , ഭക്തിനിർഭരമായ പ്രദക്ഷിണം , ആശീർവാദം , ലേലം , സ്നേഹവിരുന്ന് , കൊടിയിറക്കം എന്നിവയോടു കൂടി പെരുന്നാൾ 2.30 നു പര്യവസാനിക്കുന്നതാണ് . വി. തോമാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിലും ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം

St Thomas JSO Church London, 2A Taunton Road, Harold Hill, Greater London, RM3 7ST
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Basil John (Church PRO and Managing Committee Coordinator) – 07710021788

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ന്യൂ കാസിൽ കേന്ദ്രമായി പുതിയ മിഷൻ രൂപീകൃതമാകുന്നു . ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ മിഷൻ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ആറരയ്ക്ക് വോക്കെർ ഔർ ലേഡി ആൻഡ് സെൻറ് വിൻസെന്റ് ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .

തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ പിതാവ് കാർമികത്വം വഹിക്കും , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മോൺ . ജിനോ അരീക്കാട്ട് എം സി ബി എസ് ,പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ . മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മറ്റ് വൈദികർ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികർ ആകും , വിശുദ്ധ കുർബാനയോടൊപ്പം കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും , സ്ഥൈര്യലേപന ശുശ്രൂഷയും നടക്കും .

വിശുദ്ധ കുർബാനയ്ക്ക് ശേഷം ദുക്റാന തിരുനാളിനു തുടക്കമായുള്ള കൊടിയേറ്റ് നടക്കും , തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും ,രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന , ലദീഞ്ഞ്‌ എന്നിവ നടക്കും , പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടക്കും . ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ കാർമ്മികനാകും , തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻ മാരായ ഷൈമോൻ തോട്ടുങ്കൽ 07737171244 , സോയി ജോസഫ് 07915618342 എന്നിവരുമായി ബന്ധപ്പെടുക .
പള്ളിയുടെ വിലാസം

Our lady and St VIncent Catholic Church
Monkchester Road
Newcastle upon Tyne
NE6 2TX

ബിനോയ് എം. ജെ.

മനസ്സിനെ നിർവ്വചിക്കുക എന്നത് മന:ശ്ശാസ്ത്രജ്ഞന്മാരുടെ ജോലിയാണ്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ? മനസ്സിനെ നിർവചിക്കേണ്ട സന്ദർഭം വരുമ്പോൾ കുരിശ് കണ്ട് ഭയന്നോടുന്ന പിശാചിനെപോലെ മന:ശ്ശാസ്ത്രജ്ഞന്മാർ ഓടുന്നു. സങ്കീർണ്ണമായ ആ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഓടിയൊളിക്കുന്നു. മനസ്സിനെ നിർവ്വചിക്കുവാനാവില്ലെന്നും അതിനാൽതന്നെ മന:ശ്ശാസ്ത്രം മനസ്സിനെകുറിച്ചുള്ള പഠനമല്ലെന്നും മറിച്ച് മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനമാണെന്നും അവർ വാദിക്കുന്നു. മനസ്സിനെ നിർവ്വചിക്കുന്നതിലുള്ള പരാജയത്തിൽ നിന്നുമാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഇവിടെ അൽപം ഭാരതീയചിന്തയാണാവശ്യം. മനസ്സിനെ നിർവ്വചിക്കുവാനാവില്ല എന്ന് ഒരു ഭാരതീയ മന:ശ്ശാസ്ത്രജ്ഞനും പറയുന്നില്ല. മറിച്ച് അവർ ആ ജോലി വളരെ ലളിതമായി ചെയ്യുന്നു. ഉദാഹരണത്തിന് ഓഷോ “മനസ്സ് ഒരു ആശയക്കുഴപ്പമാണ്” എന്ന് വാദിക്കുന്നു. ഏതാണ്ട് ഈ ദിശയിലാണ് മിക്കവാറും എല്ലാ ഭാരതീയ മന:ശ്ശാസ്ത്രജ്ഞന്മാരും മനസ്സിനെ നിർവ്വചിക്കുന്നത്. അത് ഒരു വേണ്ടാത്ത കാര്യമാണ് എന്നവർ പറയുന്നു. ഇത് കേൾക്കുമ്പോൾ പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ ആശയക്കുഴപ്പത്തിലാകുന്നു. അവരുടെ മനസ്സിനെകുറിച്ചുള്ള സമീപനം ഭാവാത്മകമാണ്.

വാസ്തവത്തിൽ മനസ്സ് ഭാവാത്മകമോ അതോ നിഷേധാത്മകമോ? ആശയക്കുഴപ്പം എന്നൊന്ന് ഉണ്ട്. അതായത് നമുക്കെല്ലാവർക്കും മനസ്സുണ്ട്. അതേസമയം ആ ആശയക്കുഴപ്പത്തിന് ഒരു പരിഹാരവും ഉണ്ട്. അത് കണ്ടെത്തിക്കഴിഞ്ഞാൽ മനസ്സവിടെ തിരോഭവിക്കുന്നു. അതായത് മനസ്സ് വേണ്ടാത്ത ഒരു കാര്യമാണ്. അത് സർവ്വദു:ഖങ്ങളുടെയും കാരണവും ആകുന്നു. ഇവിടെ പാശ്ചാത്യരുടെ മനസ്സിനെക്കുറിച്ചുള്ള ഭാവാത്മകമായ സമീപനം തെറ്റാണെന്ന് തെളിയുന്നു.

എപ്രകാരമാണോ ആശയക്കുഴപ്പം ഒരഭാവസത്ത(absent entity)യാകുന്നത് അപ്രകാരം മനസ്സും ഒരഭാവസത്തയാണ്. ഒരേസമയം അതുണ്ടെന്നും ഇല്ലെന്നും പറയാം. അതുപോലെ തന്നെ അതിന്റെ സാന്നിദ്ധ്യം ദു:ഖത്തിന്റെയും അസാന്നിദ്ധ്യം അനന്താനന്ദത്തിന്റെയും സൂചനയാണ്. . അതിനെ ത്യജിക്കുക എന്നതാകുന്നു ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം. അതിൽ വിജയിക്കുന്ന അപൂർവ്വം ചിലർ ലോകത്തിൽ എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ബുദ്ധനും ശങ്കരനും വിവേകാനന്ദനും മറ്റും ഇക്കൂട്ടത്തിൽ പെടുന്നവരാണ്. ഇത് ആർക്കും സാധിക്കുന്ന കാര്യവുമാണ്!

മനസ്സ് ആരിൽ തിരോഭവിക്കുന്നുവോ അവരുടെ പെരുമാറ്റം എല്ലാ നിർവചനങ്ങൾക്കും അതീതമാണ്. അവർക്ക് മന:ശ്ശാസ്ത്രം എന്നൊന്നില്ല. അവരുടെ പെരുമാറ്റം പ്രവചനാതീതമാണ്. അവർ ഒരു വസ്തുവോ വ്യക്തിയോ അല്ല മറിച്ച് ഈശ്വരൻ തന്നെ ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

മാഞ്ചസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്നുവന്ന കുടുംബവർഷത്തിന്റെ സമാപനം 2022 ജൂൺ 26 നു നടക്കും . അന്നേദിവസം ഇടവകകളിൽ / മിഷനുകളിൽ അർപ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാർത്ഥനയും നടത്തും . രൂപതാതലസമാപനം ഒരു കുടുംബപശ്ചാത്തലത്തിൽ ഓൺലൈനിൽ ജൂൺ 26 നു വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും.

ഗ്രേറ്റ് ബ്രിട്ടൺരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വികാരി ജനറൽമാരായ റെവ ഫാ. ജോർജ് ചേലക്കൽ , റെവ.ഫാ. സജിമോൻ മലയിൽപുത്തൻപുര , റെവ.ഫാ. ജിനോ അരീക്കാട്ട് , തുടങ്ങിയവർ സംബന്ധിക്കുന്നതും കമ്മീഷൻ ചെയർമാൻ റെവ.ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , മറ്റു കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കുന്നതുമാണ്. 7 മണിക്ക് കുടുംബപ്രാർത്ഥനയും തിരുഹൃദയപ്രതിഷ്ഠയും കുടുംബവർഷ സമാപന സന്ദേശവും ആണ് പ്രധാന പ്രോഗ്രാം. സൂമിലും യൂട്യുബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യപ്പെടുന്ന പ്രോഗ്രാമിൽ എല്ലാവരുടെയും സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

‘ ‘ സ്നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ കുടുംബത്തിലും കുടുംബത്തിലൂടെയും യാഥാർഥ്യമാകേണ്ട സ്നേഹാനുഭാവത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഇത് ആഴത്തിൽ മനസ്സിലാക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ആചരിക്കുവാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

ബൈബിൾ പ്രഭാഷകൻ കാലഘട്ടത്തിന്റെ സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും ബഥേൽ എ.ജി.ബാംഗ്ലൂർ ചർച്ചിന്റെ സീനിയർ പാസ്റ്റർ റവ.ഡോ. എം.എ.വർഗ്ഗീസ്‌ ജൂൺ 24 നു വാറ്റ് ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

ഈ മീറ്റിംഗിലേയ്ക്ക് ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക…. ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും.

Further details please contact Pastor Johnson George #07852304150

Website: www.wbpfwatford.co.uk .

 

 

ബിനോയ് എം. ജെ.

ഉത്കണ്ഠ(anxiety)യുടെ കാരണത്തെക്കുറിച്ച് മന:ശ്ശാസ്ത്രജ്ഞന്മാർ ദശാബ്ദങ്ങളായി പഠിച്ചു വരുന്നു. എന്നാൽ അവർ അതിന്റെ ശരിയായ കാരണം കണ്ടെത്തിയോ എന്ന് എനിക്ക് സംശയമാണ്. കണ്ടെത്തിയിരുന്നുവെങ്കിൽ അവർ അതിന് പരിഹാരം നിർദ്ദേശിക്കുമായിരുന്നു. അത്തരം ഒരു പരിഹാരം മന:ശ്ശാസ്ത്രലോകത്തുനിന്നും വരാത്തതിനാൽ അതിൽ മന:ശ്ശാസ്ത്രജ്ഞന്മാർ വിജയിച്ചിട്ടില്ല എന്നുതന്നെ നമുക്ക് അനുമാനിക്കാം. എന്നാൽ ശരിയായ പരിഹാരം തത്വശാസ്ത്രത്തിൽ കിടപ്പുണ്ട്.

മനുഷ്യരായി ജനിച്ച എല്ലാവരിലും ഉത്കണ്ഠ കാണപ്പെടുന്നു. അതിനാൽ തന്നെ അത് ഒരു മാനസികപ്രശ്നം അല്ലെന്നു വാദിക്കുന്നവരുണ്ടാവാം. എന്നാൽ മനുഷ്യപ്രകൃതം തന്നെ ഒരപചയമാണെന്ന് ഭാരതീയതത്വചിന്തകന്മാർ വാദിക്കുന്നു. ജന്മനാതന്നെ മനുഷ്യൻ ഒരു (മാനസിക)രോഗിയാണ്. ഇത് പറയുവാനുള്ള കാരണം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറിയ അപൂർവ്വം ചില വ്യക്തിത്വത്തങ്ങൾ സമൂഹത്തിൽ ഇന്നും ഉണ്ട് എന്നത് തന്നെ. ആർഷഭാരതത്തിൽ അത്തരക്കാർ അനവധി ഉണ്ടായിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ സാധാരണവും സാർവ്വലൗകീകവുമാണെങ്കിലും അത് മനുഷ്യന് ഭൂഷണമല്ല എന്ന് സാരം. ഈപ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറുവാൻ ഒരു മാർഗ്ഗമുണ്ടെന്നും അതിന് വേണ്ടി സദാ പരിശ്രമിക്കണമെന്നും അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്താകുന്നുള്ളുവെന്നും ഭാരതീയ ചിന്തകന്മാർ വാദിക്കുന്നു.

മനുഷ്യന്റെ പ്രശ്നങ്ങൾ സാർവ്വലൗകീകമാണെങ്കിലും ആ പ്രശ്നങ്ങളുടെ പിറകിൽ ഒരു കാരണം ഉണ്ടെന്നും ആ കാരണം ഉത്കണ്ഠ തന്നെയാണെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത്. അതിനാൽ തന്നെ ഏതെങ്കിലും വിധത്തിൽ ഉത്കണ്ഠയെ ജയിച്ചാൽ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരമാണെന്നും അതിനാൽതന്നെ ഞാൻ നിസ്സഹായനാണെന്നും എന്റെ ജീവൻ സദാ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ചിന്ത ഉത്കണ്ഠയെ ജനിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു ചിന്ത മൂഢവും യുക്തിഹീനവുമാകുന്നു. ഞാനീകാണുന്ന ശരീരമല്ലെന്നും എന്റെയുള്ളിൽ ഈശ്വരൻ പ്രകാശിക്കുന്നുവെന്നും ആ ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്നും ഈ ശരീരം പോയാലും അതെന്റെ അസ്ഥിത്വത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല എന്ന ചിന്തയാകുന്നു ഉത്കണ്ഠയ്ക്കുള്ള ശാശ്വതമായ പരിഹാരം.

ഒരുവൻ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും ,ബ്രഹമലോകത്താണെങ്കിലും താനാ അനന്തസത്തയിൽ നിന്നും ഭിന്നനാണെന്ന് ചിന്തിച്ചാൽ അവിടെ ഉത്കണ്ഠ ജനിച്ചിരിക്കും!അതിനാൽതന്നെ “ഞാനാപരബ്രഹ്മം തന്നെയാകുന്നു” (അഹം ബ്രഹ്മാസ്മി )എന്ന സമഷ്ടിബോധം വെറും ഭംഗിവാക്കല്ല മറിച്ച് മനുഷ്യനെ സദാ വേട്ടയാടുന്ന ഉത്കണ്ഠയിൽനിന്നും അനുബന്ധപ്രശ്നങ്ങളിൽനിന്നും കരകയറുവാനുള്ള ഉത്തമ ഉപായം ആവുന്നു. താൻ ഈശ്വരനിൽ നിന്നും ഭിന്നനാണെന്ന് ചിന്തിക്കുന്ന മനുഷ്യൻ പുക്കിൾകൊടി വിച്ഛേദിക്കപ്പെടുന്ന ശിശുവിനെപോലെ ഉത്കണ്ഠയിൽ വീണുപോകുന്നു. ഉത്കണ്ഠ അവനെ ജീവിതത്തിൽ ഉടനീളം വേട്ടയാടുകയും ചെയ്യുന്നു. ഇതിൽ നിന്നും മോചനം നേടുകയെന്നതാകുന്നു ജീവിതവിജയത്തിന്റെ അടിസ്ഥാനം.

ആത്മാവിനെ നിഷേധിക്കുകയും മനസ്സിനേക്കാൾ പ്രധാന്യം ശരീരത്തിന് കൊടുക്കുകയും ചെയ്യുന്ന പാശ്ചാത്യരുടെ ഭൗതിക വാദത്തിൽ മനുഷ്യന് ഉത്കണ്ഠ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. മറിച്ച് ഈ ശാരീരിക അവബോധത്തിൽ(body- consciousness )നിന്നും അതിനെ തുടർന്നുണ്ടാകുന്ന ശരീരവുമായുള്ള ബന്ധനത്തിൽ നിന്നും വ്യക്തിബോധത്തിൽ നിന്നും കരകയറിക്കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ തന്റെ ഇച്ഛയാലാണ് ചലിക്കുന്നതെന്ന പരമാർത്ഥം അറിയുന്ന യോഗി ഉത്കണ്ഠയിൽനിന്നും ശാശ്വതമായ മോചനം സമ്പാദിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ക്രോയ്ഡോൺ : ക്രോയിഡോൺ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. പൗലോസ് ശ്ലീഹായുടെ തിരുനാൾ ജൂൺ 26 ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കാറ്റർഹാം ഓൺ ദി ഹിൽ സേക്രട്ട് ഹാർട്ട് റോമൻ കാത്തലിക്ക് ചർച്ചിൽ വച്ച് ഇടവക വികാരി ഫാ. ജോൺ അലക്സിൻറെ കാർമികത്വത്തിൽ അതിവിപുലമായി നടത്തപ്പെടുന്നു.

ആഘോഷമായ ദിവ്യബലി, ഇടവകയിലെ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം , ഭക്ത നിർഭരമായ റാസ , നേർച്ചവിളമ്പ്, ഭക്തസംഘടനകളുടെ വാർഷികം, എന്നിവ പെരുന്നാളിനോടൊപ്പം നടക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

നേർച്ചവിളമ്പിന് ശേഷം രാത്രി 8. 30 മണിയോടുകൂടി തിരുനാളിന് കൊടി ഇറങ്ങും.

സംഘാടകർ വിശാലമായ കാർ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.

ദേവാലയത്തിന്റെ അഡ്രസ്

Sacret Heart of Jesus RC Church
Essenolene Road
Cater Ham Surrey
CR 35 PB

കൂടുതൽ വിവരങ്ങൾക്ക് :-
റോയി മാത്യു (സെക്രട്ടറി) :- 07480495628
പ്രദീപ് ബാബു ( ട്രസ്റ്റി ) :- 07535761330

RECENT POSTS
Copyright © . All rights reserved