Sports

മങ്കാദിങ് റണ്‍ഔട്ട് വിവാദത്തിലായിരിക്കുകയാണ് ഐപിഎല്‍. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെതിരെ ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മങ്കാദിങ് ക്രിക്കറ്റ് നിയമത്തിലുള്ളതാണെന്നും താന്‍ മനപൂര്‍വം ബട്ട്‌ലറെ പുറത്താക്കണമെന്നു കരുതിയിരുന്നില്ലെന്നാണ് അശ്വിന്‍ പ്രതികരിച്ചത്. ഇപ്പോഴിത മറ്റൊരു വിവാദം ഉണ്ടായിരിക്കുന്നു. പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിന് ശേഷം അശ്വിന് ഹസ്ത ദാനം നല്‍കാന്‍ ബട്‌ലര്‍ തയാറായില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മത്സരശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്ത ദാനം ചെയ്തപ്പോള്‍ അശ്വിന്‍ അരികെ എത്തിയെങ്കിലും ബട്‌ലര്‍ കൈ കൊടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ രവിചന്ദ്ര അശ്വിന്‍, മങ്കാദിങിലൂടെ വീഴ്ത്തിയ വിക്കറ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്ട്ലറാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്തായത്.

പുറത്താതയിന്റെ അമര്‍ഷം മൈതാനത്ത് വെച്ച് തന്നെ ബട്‌ലര്‍ കാണിച്ചിരുന്നു. എന്നാല്‍ ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ട് തീര്‍ന്നില്ല. മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്‌ലര്‍, കൈകൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈകൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞുനോക്കുന്നുണ്ട്.

 

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുക.

പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.

ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.

മുംബൈ ബൗള‍ർമാരെ തച്ചുതകർത്ത ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.

ഐസിസി ഏകദിന ലോകകപ്പിലെ ജേതാക്കള്‍ ആരാകുമെന്ന പ്രവചനങ്ങള്‍ ഇതിനോടകം നിരവധി വന്നു കഴിഞ്ഞു.എന്നാല്‍ ലോകകപ്പില്‍ വ്യത്യസ്തമായൊരു പ്രവചനമാണ് വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടേത്. മുന്‍ താരങ്ങളടക്കമുള്ള പലരും ലോകകപ്പ്ഫേവറിറ്റുകളേയും, സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്ന സമയത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ രംഗത്തെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുകയെന്ന് ലാറയുടെ പ്രവചിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍ പ്രവചിക്കുന്ന ലാറ, ടൂര്‍ണമെന്റിലെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും ഓര്‍മ്മിപ്പിച്ചു. സ്ഥിരതയുള്ള ടീമല്ലെങ്കിലും അപ്രവചനീയതാണ് അവരുടെ മുഖമുദ്രയെന്നും അത് കരീബിയന്‍ ടീമിനെ കരുത്തരാക്കുന്നുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനേയും സമാന രീതിയിലാണ് ലാറ വിലയിരുത്തുന്നത്. സ്ഥിരത ഇല്ലാത്ത ടീമാണെങ്കിലും ലോകത്തെ ഏത് ടൂര്‍ണമെന്റും ജയിക്കാന്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനുണ്ടെന്ന് ലാറ പറയുന്നു.

ഇംഗ്ലണ്ട് ടീം വളരെയധികം അപകടകാരികളാണെന്നും അതിനാല്‍ അവരേയും ലോകകകപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ലാറയുടെ അഭിപ്രായം. ഇന്ത്യ ലോകകപ്പ് തുടങ്ങുന്നത് ഫേവറിറ്റുകളായിട്ടാണെന്നും ലോകത്ത് എവിടെ പോയാലും വിജയം നേടാന്‍ സാധിക്കുമെന്ന ടീമാണ് ഇന്ത്യ. ടീമിന്റെ മുന്‍ വിദേശ പര്യടനങ്ങളിലെ വിജയം ചൂണ്ടികാണിച്ച് ലാറ പറഞ്ഞു.

ഐപിഎല്ലിലെ വിവാദ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ കിങ്സ് ഇലവൻ പഞ്ചാബ് 14 റൺസിനു കീഴടക്കി.രാജസ്ഥാൻ ഇന്നിങ്സിനിടെ മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ (69) പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദത്തിനു വഴിതെളിയിച്ചത്.

‘മങ്കാദിങ്’ എന്ന നാണക്കേടിന്റെ കൈപിടിച്ച് രവിചന്ദ്രൻ അശ്വിൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്. 13–ാം ഓവറിലെ ബോളിങ്ങിനിടെ നോൺ സ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയെ ചോദ്യം ചെയ്തതിനുശേഷമാണു നിരാശനായ ബട്‌ലർ ക്രീസ് വിട്ടത്.

എന്താണു മങ്കാദിങ്?

നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. സ്പോർട്സ്മാൻ സ്പിരിറ്റിനു നിരക്കാത്ത മങ്കാദിങ് ക്രിക്കറ്റിൽനിന്ന് ഒഴിവാക്കണമെന്നു സുനിൽ ഗാവസ്കർ അടക്കമുള്ള താരങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്, എന്നാൽ നിലവിൽ മങ്കാദിങ് കുറ്റകരമല്ല. രാജ്യാന്തര ക്രിക്കറ്റിൽ മുൻപ് ശ്രീലങ്കയ്ക്കെതിരെയും അശ്വിൻ മങ്കാദിങ് നടത്തിയിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റൻ സേവാഗ് അപ്പീൽ പിൻവലിച്ചു.

 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ തുടങ്ങാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കിങ്സ് XI പഞ്ചാബാണ് ആദ്യ മത്സരത്തിൽ രാജസ്ഥാന്റെ എതിരാളികൾ. ജയം മാത്രം മുന്നിൽ കണ്ട് പഞ്ചാബും ഇറങ്ങുന്നതോടെ മത്സരം വാശിയേറിയതാകുമെന്നുറപ്പാണ്. രാജസ്ഥാന്റെ തട്ടകത്തിൽ രാത്രി എട്ട് മണിയ്ക്കാണ് മത്സരം.

വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആ മാറ്റം വ്യക്തമാവുകയും ചെയ്യും. പ്രധാനമാറ്റം ജെഴ്സി തന്നെയാണ്. യുവത്വത്തിന്റെ കരുത്തുമായി തന്നെയാണ് ഇത്തവണയും രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒപ്പം പരിചയസമ്പന്നരായ ഒരുപിടി വിദേശ താരങ്ങളും. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ് ടീമിന്റെ നായകൻ. ഓസിസ് താരം സ്റ്റിവ് സ്‌മിത്തിന്റെ മടങ്ങിവരവും ടീമിന് പ്രതീക്ഷ നൽകുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലൂടെ കന്നി കിരീടം ലക്ഷ്യമിടുന്ന മറ്റൊരു ടീമണ് കിങ്സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്‌ലും ഡേവിഡ് മില്ലറുമാണ്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.

രാജ്യത്തെ ഏറ്റവും വ‌ലിയ കോടീശ്വരനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വീട് തന്നെ വലിയ അദ്ഭുതമാണ്. ഇപ്പോഴിതാ അതിനൊപ്പം കൗതുകമാവുകയാണ് അദ്ദേഹത്തിന്റെ വാഹനശേഖരം. ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ… വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്ന ഭാഗ്യമാണ് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്ക് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം. ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദർശനം. ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.

 

കൊൽക്കത്ത: വിലക്കും വിവാദങ്ങളും ഫോമിനെ ബാധിക്കില്ലെന്ന് തെളിയിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത വാർണറിൻെറ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 182 റൺസ് വിജയലക്ഷ്യമുയർത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ആരാധകർക്കായി കാത്തിരുന്നത് വാർണറിൻെറ തകർപ്പൻ പ്രകടനമായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്കിന് ശേഷം ക്രീസിലെത്തിയ വാർണർ ഐ.പി.എല്ലിലെ 40–ാം അർധസെഞ്ചുറി കുറിച്ചു. 53 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 85 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലിഷ് താരം ജോണി‍ ബെയർസ്റ്റോയ്ക്കൊപ്പം വാർണർ സെഞ്ചുറി കൂട്ടുകെട്ട് (118) പടുത്തുയർത്തി.

അവസാന ഓവറുകളിൽ കൊൽക്കത്തക്ക് തിളങ്ങാൻ കഴിഞ്ഞില്ല. 11–ാം ഓവറിൽ 100 റൺസ് പിന്നിട്ട സൺറൈസേഴ്സിന് അവസാന അഞ്ച് ഓവറിൽ ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ 47 റൺസ് മാത്രമാണ് നേടാനായത്. വിജയ് ശങ്കറും (24 പന്തിൽ പുറത്താകാതെ 40) മികച്ച പ്രകടനം പുറത്തെടുത്തു.

ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.

കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.

തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.

ബു​വാ​നോ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​നി​യ​ൻ ജേ​ഴ്സി​യി​ലേ​ക്കു​ള്ള ല​യ​ണ​ൽ മെ​സി​യു​ടെ തി​രി​ച്ചു​വ​ര​വ് മ​ഹാ​ദു​ര​ന്ത​മാ​യി. ഒ​ന്പ​തു മാ​സ​ത്തി​നു​ശേ​ഷം മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ടീം ​വെ​ന​സ്വേ​ല​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.  ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് താ​രം സ​ലോ​മ​ൻ റോ​ണ്ട​ണി​ലൂ​ടെ വെ​ന​സ്വേ​ല മു​ന്നി​ലെ​ത്തി. ആ​റു മി​നി​റ്റി​നു​ശേ​ഷം ജ​യ്സ​ണ്‍ മു​റി​ല്ലോ​യി​ലൂ​ടെ വെ​ന​സ്വേ​ല ലീ​ഡ് ഉ​യ​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ യോ​സ​ഫ് മാ​ർ​ട്ടി​ന​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും, 75-ാം മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​ട്ടി​യി​ലൂ​ടെ വെ​ന​സ്വേ​ല മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി.

ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നു ശേ​ഷ​മു​ള്ള മെ​സി​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​നോ​ടു തോ​റ്റാ​ണു ടീം ​ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളും മെ​സി ഒ​ഴി​വാ​ക്കി​യി​രു​ന്നു.   മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ, ചെ​ൽ​സി താ​രം ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ൻ, ഇ​ന്‍റ​ർ മി​ലാ​ന്‍റെ ഇ​ക്കാ​ർ​ഡി എ​ന്നി​വ​രെ അ​ർ​ജ​ന്‍റീ​ന ക​ളി​പ്പി​ച്ചി​ല്ല. ച​രി​ത്ര​ത്തി​ൽ ഇ​തു ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് വെ​ന​സ്വേ​ല അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്.

RECENT POSTS
Copyright © . All rights reserved