Chalen phir is pe?? #MOM #Manoftheseries@realshoaibmalik
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20യിലെ തോല്‍വിയ്ക്ക് പിന്നാലെ ആരാധകരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നാളുകളായി താരത്തിന്റെ വിരമിക്കലിനായി വാദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്‌സാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ഇതിഹാസ താരങ്ങളടക്കം ധോണിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.
‘ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിങ് കാഴ്ച വയ്‌ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.’ ലക്ഷ്മണ്‍ പറഞ്ഞു.
ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാക്കറും അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കായിക ലോകത്തു തോല്‍ക്കാന്‍ മനസില്ലാത്ത പോരാളി വിലയിരുത്തപ്പെടുന്ന ഒരാൾ ആണ് യുവരാജ്. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും അപ്രതീക്ഷിത തിരിച്ചു വരവാണ് യുവി നടത്തിയത്.
എന്നാല്‍ ആര്‍ക്കു മുന്നിലും പതറാത്ത യുവിയുടെ കണ്ണുകള്‍ നിറയുന്ന കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കരോര്‍പതിയില്‍ പങ്കെടുക്കവെയായിരുന്നു യുവി പൊട്ടിക്കരഞ്ഞത്. നാളെ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ അവസാന എപ്പിസോഡിലായിരുന്നു യുവി വികാരഭരിതനായത്.
Also Read: അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയാല്‍ എനിക്ക് കാര്യങ്ങള്‍ മനസിലാകും; ഭാഗ്യമാണ് ഒപ്പം കളിക്കാന്‍ കഴിയുന്നത്; ധോണിയെക്കുറിച്ച് കോഹ്‌ലി
ബച്ചനൊപ്പം ബോളിവുഡ് താരം വിദ്യാ ബാലനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്യാന്‍സറിനെ നേരിട്ട നാളുകളെ കുറിച്ച് പറയവേയായിരുന്നു യുവിയുടെ കണ്ണുകള്‍ നിറഞ്ഞത്. 2011 ലെ ലോകകപ്പിനിടെയായിരുന്നു യുവിയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തോല്‍ക്കാന്‍ കൂട്ടാക്കാതെ ക്യന്‍സറിനെ യുവി പൊരുതി തോല്‍പ്പിക്കുകയായിരുന്നു.
ചാനല്‍ പരിപാടിയ്ക്കിടെ രോഗത്തെ കുറിച്ച് യുവി മനസു തുറക്കുകയായിരുന്നു.’ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ചുവ നിറത്തിലുള്ള ശ്ലേഷ്മപടലം പുറത്തു വന്നു. 14 സെന്റീമീറ്ററോളം നീളമുള്ള ട്യൂമറും. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. പതിയെ പതിയെ പതിയെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഇനി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കളിയും ആരോഗ്യവുമെല്ലാം മോശമായി.’ യുവി പറയുന്നു.
ക്യാന്‍സറിനെ നേരിട്ട ദിനങ്ങളെ കുറിച്ചുള്ള യുവിയുടെ മനസു തുറക്കല്‍ കാണികളേയും കൂടെ പങ്കെടുക്കാനെത്തിയ വിദ്യാ ബാലനേയും അവതാരകനായ ബച്ചനേയുമെല്ലാം ദുഖിതരാക്കുന്നതായിരുന്നു.
Our Champ @YUVSTRONG12
FanBoying over @sachin_rt pic.twitter.com/KjwMBOwVLQ— Dream To meet YUVI (@yogivalavi) November 4, 2017
ഇന്ത്യന്‍ ക്യാപ് അണിഞ്ഞ് ദേശീയ ഗാനത്തിനായി നിന്നപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താന്‍ കടന്നുവന്ന ഒരായിരം നിമിഷങ്ങള്‍ ആ മനസിലൂടെ കടന്നുപോയിട്ടുണ്ടാകണം. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ട്വന്റി20 മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ് ആദ്യമായി സിറാജ് അണിയുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫാസ്റ്റ് ബൗളറായി മുഹമ്മദ് സിറാജിന്റെ അരങ്ങേറ്റം രാജ് കോട്ടിന്റെ മണ്ണില്‍ നടന്നു. അരങ്ങേറ്റ മത്സരത്തില്‍ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങി. സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന സിറാജിന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. പിന്നാലെ ആ മികവ് ഐപിഎലിലേയ്ക്ക് എത്തിച്ചു. 2016- 17 രഞ്ജി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. സീസണില്‍ ടീമിനായി മികച്ച പ്രകനമാണ് സിറാജ് പുറത്തെടുത്തത്. ആ മികവിലൂടെ രാജ് കോട്ട് മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71മത്തെ ടി20 താരമായി സിറാജ്. ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് അര്‍പ്പണ ബോധത്തോടെയും, കഠിനധ്വാനത്തിലൂടെയും ആണ് കൃത്യത തെറ്റാതെ ബോള്‍ ചീറിപ്പായിക്കുന്നത്.
ഉത്തര്‍പ്രദേശ്- ഡല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. പാലമിലെ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.
സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെ മൈതാനത്തേക്ക് ഡല്‍ഹി സ്വദേശിയായ യുവാവ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.
ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് നടത്തുന്നതിനിടെ ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയെന്നയാള്‍ സില്‍വര്‍ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രധാന ഗേറ്റില്‍ കാറുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണു പാര്‍ക്കിങ് സ്ഥലത്തേക്കു വിടാറ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ഗിരീഷ് ശര്‍മ നേരെ സ്‌റ്റേഡിയം കോംപ്ലക്‌സിലേക്കാണ് കാറോടിച്ച് കയറ്റുകയായിരുന്നു.
മൈതാനത്തിന്റെ ഒരു ഭാഗത്തു നിന്ന് വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. കാറിന്റെ മുന്നില്‍ നിന്ന് ഗംഭീര്‍ ഭാഗ്യത്തിനാണ് ഒഴിഞ്ഞു മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞു ഗിരീഷിനെ പിടികൂടി. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഓഫ് സ്‌പിന്‍ ബൗള്‍ ചെയ്തും ക്രിക്കറ്റ് ആരാധകരെ വിസ്‌മയിപ്പിച്ചു. ശ്രീലങ്കയിലെ എംസിഎ പ്രീമിയര്‍ ലീഗിലാണ് മലിംഗയുടെ ഓഫ് സ്‌പിന്‍ ബൗളിംഗ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാറ്റ്‌സ്‌മാന് പന്ത് കാണാനാകാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മലിംഗ സ്‌പിന്‍ ബൗള്‍ ചെയ്‌തത്. ഓഫ് സ്‌പിന്‍ എറിഞ്ഞ മലിംഗ മൂന്നു വിക്കറ്റും വീഴ്‌ത്തി. മലിംഗയുടെ ടീമായ ടീജേ ലങ്ക മല്‍സരത്തില്‍ വിജയിക്കുകയും ചെയ്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം, എല്‍ബി ഫിനാന്‍സിനെ 82 റണ്‍സിനാണ് ടീജേ ലങ്ക തോല്‍പ്പിച്ചത്. മഴ മൂലം മല്‍സരം 42 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ടീജേ ലങ്ക 38.4 ഓവറില്‍ 266 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങില്‍ എല്‍ബി ഫിനാന്‍സ് 25 ഓവറില്‍ ഏഴിന് 125 എന്ന സ്‌കോറില്‍ നില്‍ക്കെ മല്‍സരം അവസാനിപ്പിക്കുകയായിരുന്നു. 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മലിംഗയും മൂന്നു വിക്കറ്റെടുത്ത സചിത്ര സേനനായകെയും ചേര്‍ന്നാണ് എല്‍ബി ഫിനാന്‍സിനെ തകര്‍ത്തത്.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര പാകിസ്താനാണ് സ്വന്തമാക്കിയത്. 3-0 നായിരുന്നു പാകിസ്താന്റെ ജയം. പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് ഷോയ്ബ് മാലിക്ക് ആയിരുന്നു . ഇതിന്റെ സമ്മാനമായി മാലിക്കിന് കിട്ടിയത് ഒരു മോട്ടോര്‍ ബൈക്കാണ്. അവസാന മത്സരത്തില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു മാലിക്ക്.
എന്നാല്‍ മാലിക്കിന്റെ ഈ നേട്ടത്തിന് അഭിനന്ദനവുമായി ഉടന്‍ തന്നെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ ട്വീറ്റ് എത്തി. ‘ഒരു റെയ്ഡ് പോയാലോ’ എന്നാണ് സാനിയ ചോദിച്ചത്. ‘തയ്യാറായിരുന്നുകൊള്ളൂ’ എന്ന് മാലിക്കിന്റെ മറുപടിയും എത്തി.
എന്നാല്‍ ഉടന്‍ സാനിയ ഒരു ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ഇതിന്റെ പിറകിലെ സീറ്റില്‍ ഒരാളുണ്ടല്ലോഎന്ന്. മാലിക്കിന്റെ പിന്നില്‍ പാക് താരം ഷദാബ് ഖാന്‍ ഇരിക്കുന്നതായിരുന്നു ഈ ചിത്രം. എന്നാല്‍ അത് ഒഴിവാക്കാം എന്ന് ഉടന്‍ തന്നെ മാലിക്ക് മറുപടിയും നല്‍കി.
ഇതിനിടയില്‍ ഈ ചാറ്റെല്ലാം കണ്ട ഷദാബ് ഖാന്‍ ഉടന്‍ സോറിയും പറഞ്ഞു. എന്തായാലും പാക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് സാനിയ-മാലിക്ക് റൊമാന്റിക്ക് ചാറ്റ്.
ഫുട്‌ബോള്‍ മത്സരത്തിനിടെയില്‍ കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കാറുണ്ട്. കളിക്കാര്‍ മോശമായി പെരുമാറുകയോ എതിര്‍താരത്തെ പരിക്കേല്‍പ്പിക്കുകയോ ചെയ്താലാണിത്. എന്നാല്‍ ഈ തെറ്റുകള്‍ ഒന്നും ചെയ്യാതെ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നിരിക്കുകയാണ് ഒരു താരത്തിന്.
ഇംഗ്ലണ്ട് നാഷണല്‍ ലീഗ് ക്ലബായ സാല്‍ഫോര്‍ഡ് സിറ്റി ടീമിന്റെ ഗോള്‍ കീപ്പറായ ക്രൊകൊമ്പേയ്ക്കാണ് ഈ അപൂര്‍വമായ ചുവപ്പു കാര്‍ഡിന് അര്‍ഹനാകേണ്ടി വന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെ മൂത്രശങ്ക വന്നതോടെ താരം ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചതിനാണ് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയത്.
സുരക്ഷാ ജീവനക്കാര്‍ ന്യൂസിലാന്റുകാരനായ ഗോള്‍കീപ്പറെ വിലക്കിയെങ്കിലും താരം ശങ്ക ഗോള്‍പോസ്റ്റിനു പിറകിലെ പോസ്റ്റില്‍ തീര്‍ത്തു. ലൈന്‍ റഫറി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് റഫറി താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.
മഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസങ്ങളായ റയാന്‍ ഗിഗ്‌സ്, ഗാരി നെവില്‍, സ്‌കോള്‍സ്, ഫില്‍ നെവില്‍, നിക്കി ബട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് സാല്‍ഫോര്‍ഡ് സിറ്റി. അതേസമയം സംഭവത്തില്‍ ഗോള്‍കീപ്പര്‍ മാപ്പു പറഞ്ഞെങ്കിലും നാണക്കേടും വിലക്കും മാറാന്‍ സാധ്യതയില്ല.
ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.
രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി
അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.
58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി
മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ കേസിലെ ആരോപണവിധേയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരുമിച്ചു വേദി പങ്കിടുന്നു. പാലായില്‍ വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. അതേസമയം സോളാര്‍ വിവാദത്തിന്‍റെ പേരില്‍ ജോസ് കെ. മാണി എം.പിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന വിവാദങ്ങള്‍ നിക്ഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും രംഗത്തെത്തി . സോളാര്‍ കേസിലെ വലിയ പ്രതിയെന്നു മുഖ്യമന്ത്രി തന്ന വാര്‍ത്താസമ്മേളനത്തില്‍ പേര് പറഞ്ഞ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിടുമ്പോഴാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് ആരോപണം മാത്രമുള്ള ജോസ് കെ മാണിയെ ഒഴിവാക്കിയതെന്ന പ്രചരണം എന്നതാണ് കൌതുകം . മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ സ്ഥലം എം.എല്‍.എയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് മുന്‍ തീരുമാനം തിരുത്തി കെ.എം. മാണിയെ സ്വാഗത പ്രാസംഗികന്‍ ആക്കിയത് . പകരം ജോസ് കെ മാണിയെ ഒന്നാമത്തെ ആശംസാപ്രാസംഗികനുമാക്കി. സോളാര്‍ വിവാദത്തിന്‍റെ പേരില്‍ ജോസ് കെ മാണിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ പ്രതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ പിന്നെങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യത്തിന് വിവാദത്തിന്‍റെ സൃഷ്ടാക്കള്‍ക്ക് മറുപടിയില്ല . മുഖ്യമന്ത്രി പിണറായി വിജയന് പുറമേ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് , സ്പോര്‍ട്സ് മന്ത്രി എ സി മൊയ്തീന്‍, ജില്ലയുടെ സര്‍ക്കാര്‍ ചുമതലയുള്ള മന്ത്രി പകെ രാജു എന്നിവരാണ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് . ഇവരില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകും . അതോടെ സ്ഥലം എം എല്‍ എ യ്ക്ക് പരിഗണന നഷ്ടമാകുന്നത് ഒഴിവാക്കാനാണ് കെ എം മാണിയെ സ്വാഗത പ്രാസംഗികനാക്കി ജോസ് കെ മാണിയെ ആശ൦സാപ്രാസംഗികനാക്കിയത് . അതാണ് പാലായിലെ മാണി വിരുദ്ധരും പി സി ജോര്‍ജ് വിഭാഗവും എംപിക്കെതിരെ ആഘോഷമാക്കിയത് . 20 ന് വൈകിട്ട് നാലുമണിക്കു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാര്‍ഥിയെ ആദരിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ ചുമതല .