സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : മുപ്പത്തഞ്ച് വയസ്സിന് മുകളിലുള്ള ക്രിക്കറ്റ് പ്രേമികൾക്കായി നോർത്താംപ്ടണിൽ സംഘടിപ്പിക്കുന്ന GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകരായ ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും അറിയിച്ചു . സെപ്റ്റംബർ 17 ഞായറാഴ്ച നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ വച്ച് നടക്കുന്ന ഈ ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ടെക് ബാങ്കുമാണ് .
സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്സാണ് GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ് ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്സാണ് രണ്ടാം സമ്മാനം നൽകുന്നത്. ലിഡോ ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ ജി ആർ അക്കാദമിയാണ് മാൻ ഓഫ് ദി മാച്ച് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്
യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്നാക്സും ചായയും അടങ്ങുന്ന സ്വാദിഷ്ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ്.
വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : കഴിഞ്ഞ മാസം നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റിന്റെ ഗംഭീര വിജയത്തിനുശേഷം മുപ്പത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള ( Born in 1989 or before ) യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റ് ഒരുങ്ങുന്നു. ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം സെപ്റ്റംബർ 17 ന് നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികളാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെൻറ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നത്. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് ജി പി ഐൽ മാസ്റ്റേർസ് ക്രിക്കറ്റ് മാമാങ്കത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ടെക് ബാങ്കുമാണ് .
സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്സാണ് GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ് ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്സാണ് രണ്ടാം സമ്മാനം നൽകുന്നത്.
യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്നാക്സും ചായയും അടങ്ങുന്ന സ്വാദിഷ്ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് .
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് മാസ്റ്റേഴ്സ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഹെയ്തിക്കെതിരെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും വിജയത്തിൽ ടീം പിടിച്ചുനിന്നു. ജോർജിയ സ്റ്റാൻവേയുടെ രണ്ടാം പെനാൽറ്റി കിക്കാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഹെയ്തി ഗോൾകീപ്പർ കെർലി തെയസ് പെനാൽറ്റിയുടെ ആദ്യ ശ്രമത്തിൽ നേരത്തെ തന്നെ തന്റെ ലൈനിൽ നിന്ന് മാറിപ്പോയതായി വീഡിയോ അസിസ്റ്റന്റ് റഫറിവിലയിരുത്തിയതിന് പിന്നാലെ രണ്ടാം അവസരം ലഭിക്കുകയായിരുന്നു. 2022 യൂറോയിൽ ഓസ്ട്രിയയ്ക്കെതിരായ ഓപ്പണിംഗ് മത്സരത്തിലെ പ്രകടനത്തോടെ സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ കളി.
ലോക റാങ്കിങ്ങിൽ 53-ാം സ്ഥാനക്കാരാണ് ഹെയ്തി. കളിയിൽ ഹെയ്തി നല്ല ഡിഫൻസ് ആണ് കാഴ്ച്ചവച്ചത്. കളിക്കാരിൽ മെൽച്ചി ഡുമോർനെ എന്ന പത്തൊൻപതുകാരിയുടെ പ്രകടനം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. മെൽച്ചി ഡുമോർനെയുടെ നീക്കങ്ങൾ ഇംഗ്ലണ്ടിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മില്ലി ബ്രൈറ്റ് ബുദ്ധിമുട്ടി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇംഗ്ലണ്ടിന് അവസരങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ മേരി ഇയർപ്സ് മികച്ച സേവിങ്ങിലൂടെ റോസ്ലിൻ എലോയ്സെയ്ന്റിന്റെ സ്ട്രൈക്ക് ക്ലോസ് റേഞ്ചിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പോർച്ചുഗലിനും ഓസ്ട്രേലിയയ്ക്കുമെതിരെ മോശം പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് ടീം ഓസ്ട്രേലിയയിലെത്തിയത്.
പോർടസ്മോത്തിൽ വെച്ച് 11/06/23 ഞായറാഴ്ച നടന്ന ഓൾ യുകെ T-20 ക്രിക്കറ്റ് ടൂർണമെന്റിൽ അതികായൻകന്മാരായ എൽ.ജി.ആറിനെ ഞെട്ടിച്ചു കൊണ്ട് തുടക്കക്കാരായ ബെക്സില് സ്ട്രൈക്കേഴ്സ് കിരീടം ചൂടി . ക്യാപ്റ്റൻ സ്മിബിന്റെ കീഴിൽ വാശിയോടെ കളിച്ച സ്ട്രൈക്കേഴ്സ് എല്ലാ മത്സരങ്ങളിലും ആധിപത്യത്തോടെ ഉള്ള വിജയത്തിന് ഒടുവിൽ ആണ് ഇദംപ്രഥമായി കിരീടത്തിൽ മുത്തം ഇട്ടത്. വാശിയേറിയ ഫൈനലിൽ നിലവിലെ കരുത്തരായ എൽ.ജി.ആർ ലണ്ടനെ ആണ് ബെസ്കിൽ സ്ട്രൈക്കേഴ്സ് 26 റൺസിന് മലർത്തിയടിച്ചത് .
മത്സരത്തിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്ട്രൈക്കേഴ്സിലെ തന്നെ ജിബിൻ മിറാൻഡ ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനും അസ്ഫാക് മികച്ച ബൗളർ ആയും തിരഞ്ഞെടുത്തത് ടീമിന്റെ കരുത്ത് വിളിച്ചു പറയുന്നതായിരുന്നു സൊലാന്റ് റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് സംഘാടനത്തിൽ മികച്ചു നിന്നു . ടൂർണമെന്റിന്റെ കോ-ഓർഡിനേറ്റർ ശ്രീ ബിനീഷും , ക്ലബ് ചെയർമാനായ ഡിക്സ്ണും നേതൃത്വം നൽകിയാണ് ഒരുക്കങ്ങൾ ഭംഗിയാക്കിയത്. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും കൈമാറി. സ്ട്രൈക്കേഴ്സിന് വേണ്ടി ക്യാപ്റ്റൻ സ്മിബിനും ടീം ഉടമ ശ്രീ എഡ്വിൻ ജോസും മറ്റു കളിക്കാരും ചേർന്ന് സമ്മാനങ്ങൾ എറ്റു വാങ്ങി.
ജിമ്മി ജോസഫ് ഗ്ലാസ്ഗോ
ഗ്ലാസ്ഗോ: ബ്രിട്ടീഷ് കബഡി ലീഗിൽ മിന്നൽ പ്രകടനവുമായി യുകെ മലയാളി കബഡി ടീം സെമി ഫൈനലിലേയ്ക്ക് .യുകെയിലെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ 9 ടീമുകളുമായി മത്സരിച്ച് ചരിത്രത്തിലിതാദ്യമായി ബ്രട്ടീഷ് കബഡി ലീഗിന്റെ കളത്തിലിറങ്ങിയ മലയാളി കബഡി ടീം – നോട്ടിംഗാം റോയൽസ്, ഗ്ലാസ്ഗോ ക്ലബ് ബെല്ലാ ഗൂസ്റ്റണിനിൽ വച്ച് നടന്ന ആവേശോജ്വലമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരിചയ സമ്പത്തിന്റെ കരുത്തിൽ കേമന്മാരായ എഡിൻബർഗ്ഗ് ഈഗിൾസിനെ നിഷ്പ്രഭരാക്കുന്ന ഗംഭീര പ്രകടനത്തിലൂടെ മുട്ടുകുത്തിച്ചു; യുകെയിലെമ്പാടുമുള്ള കബഡി പ്രേമികളെ ഉൾപുളകം കൊള്ളിച്ചു കൊണ്ട് , കമ്പഡി കളിയുടെ സർവ്വമേഖലയിലും വ്യക്തമായ ആധിപത്യം നേടി മത്സരത്തിലുടനീളം ലീഡുയർത്തി കൊണ്ടേയിരുന്ന നമ്മുടെ സ്വന്തം മലയാളി ടീം തുടക്കകാരന്റെ യാതൊരുവിധ ഭയാശങ്കകളുമില്ലാതെ ബ്രട്ടീഷ് കബഡി ലീഗിലെ ഒട്ടനവധി മത്സരങ്ങളിൽ ആധികാരികമായ വിജയം നേടിയ എഡിൻബർഗ്ഗ് ഈഗിൾസിനെ മലർത്തിയടിച്ചത് 14 പോയിന്റ് വ്യത്യാസത്തിലാണ് , സ്കോർ 29-43.
ബ്രട്ടീഷ് കമ്പഡി ലീഗിൽ വരവറിയിച്ച “കൊടികയറണ പൂരമായി പൊടി പറത്തിയൊരോളമായി ചുണയുടെ പേരുമായി മലയാളത്തിന്റെ ‘അരി കൊമ്പൻ ‘ മാർ നോട്ടിംഗാം റോയൽസ് ചരിത്രം കുറിച്ചു കൊണ്ട് ബ്രട്ടീഷ് കബഡി ലീഗിൽ കരുത്തു തെളിയിച്ച് എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്ന മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറു കണക്കിനാളുകൾ എത്തിച്ചേർന്നത് സംഘാടകരെയും ഇതര ടീമുകളെയും ആശ്ചര്യോ ജനകവും ആകാംക്ഷാഭരിതരുമാക്കി.”തകിലടിച്ചൊരു മുകിലു പാടി അകലെ മുകിലിൽ മംഗളങ്ങൾ ” കരമായി കുരവയായി മലയാളി കബഡി ടീമെന്ന വികാരം മനസ്സിൽ ആളികത്തുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും കബഡി കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത പുതു തലമുറയിൽ പെട്ട മലയാളി കുട്ടികളും വനിതകളും ഗ്ലാസ്ഗോ മലയാളി യുവതയും അണിചേർന്നപ്പോൾ ബ്രിട്ടീഷ് മലയാളി കുടിയേറ്റ ചരിത്രത്തിന്റെ നാൾവഴികളിലെ മറ്റൊരു പൊൻ തൂവലായിതുമാറി.
ഇന്ന് മെയ് 28 രാവിലെ 11:30 ന് ഗ്ലാസ്ഗോ ബെല്ലാ ഗൂസ്റ്റണിൽ നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങളിൽ ‘മലയാളി ‘വികാരമായ ‘നോട്ടിംഗാം റോയൽസിനെ ആർപ്പാരവങ്ങളോടെ എതിരേൽക്കാൻ , പിന്തുണയേകാൻ യുകെയിലെ പ്രത്യേകിച്ച് സ്കോട്ലാൻഡിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതോടൊപ്പം ഇന്നലെ നടന്ന മത്സരത്തിൽ സർവ്വാത്മനാ പിന്തുണയേകിയ എല്ലാവർക്കും പ്രത്യേകിച്ച് ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് പുതുതായി ആരംഭിച്ച സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ കൾചറൽ കമ്മ്യൂണിറ്റി (SMaCC), കലാകേരളം ഗ്ലാസ്ഗോ ,ഫ്രണ്ട്സ് ഓഫ് ഗ്ലാസ്ഗോ , യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) നും ടീം സ്പോൺസറായ 24/7 ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയറിനോടുമുളള അകൈതവമായ നന്ദിയും കടപ്പാടും ടീം മാനേജർ രാജു ജോർജും ടീം ക്യാപ്റ്റൻ സജു മാത്യുവും അറിയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നു .നേരിൽ വരാൻ സാധിക്കാത്തവർക്ക് ബിബിസി സ്പോർട്സ് ചാനലിലൂടെയും തത്സമയം മത്സരങ്ങൾ കാണാവുന്നതാണ്.
മത്സര വേദി :
31 Bellahouston Dr, Bellahouston, Glasgow G52 1HH
സമയം : 11:00 am.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കുവാൻ കേരള സൂപ്പർ ലീഗ് എന്ന പേരിൽ മലയാളികൾക്കു മാത്രമായി യുകെയിലെ 8 റീജിയണിലെ മൈതാനങ്ങളിൽ 32 ടീമുകൾ T20 ക്രിക്കറ്റിനായി തയ്യാറെടുക്കുന്നു. യുകെയിലെത്തിയ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ കവൻട്രിയിലെ ലിജുവും നോർത്താപ്ടണിൽ നിന്നും റോസ്ബിനും , ബാബുവും , പ്രണവും കൂടാതെ ലണ്ടനിൽ നിന്നുള്ള കിജിയും ഒന്നിച്ചു ചേർന്ന് ഇതിനോടകം നിരവധി ടൂർണമെൻ്റുകൾ യുകെയിൽ പലയിടത്തും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് . അവർ തന്നെയാണ് ഈ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന് ഇത്തവണയും ചുക്കാൻ പിടിക്കുന്നത്.
ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പന് വിരാമമിട്ടുകൊണ്ട് ബിലാത്തിയിലെ പ്രഥമ T20 ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ പൂന്തോട്ടമായ കെന്റിൽ ഈ മാസം 14-ാം തീയ്യതി ഞായറാഴ്ച കൊടിയേറുകയാണ്. എട്ടു സോണുകളിൽ നിന്നും 32 ടീമുകളാണ് 20 ഓവർ ക്രിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.
ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലണ്ടിലെ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്നാണ് L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുന്നത് . യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന ഈ കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ക്രിക്കറ്റ് ലീഗ് ഒരു മുതൽ കൂട്ടായി മാറുമെന്നും ഉറപ്പാണ് .
മത്സര വിജയികളെ കാത്തിരിക്കുന്നത് നിരവധിയായ സമ്മാനങ്ങളാണ്.
First prize : £2500 + Trophy
Second prize : £1500 + Trophy
Semi finalist : £500+ Trophy
Quarter finalist: £250 + Trophy
1. Best batmen : Cash prize + Trophy
2. Best bowler : Cash prize + Trophy
3. Best wicket keeper : Cash prize + Trophy
4. Best fielder : Cash prize + Trophy
5. Most valuable player : Cash prize + Trophy
6. Fair Play Award : Trophy
Man of the matches for all the matches.
യുകെ മലയാളികളുടെ പ്രഥമ T20 ലീഗായ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ (KSL) ആഘോഷങ്ങളിലേക്ക് യുകെയിലെ ഒരോ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ROSBIN RAJAN. 07881237894
LIJU LAZER 07429325678
KIJI KOTTAMAM 07446936675
PRANAV PAVI 07435508303
BABU THOMAS. 07730883823
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 24-ാം തീയതി യുകെയിലെ മലയാളികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിനോടകം ഇംഗ്ലണ്ടിലും, സ്കോട്ലൻഡിലുമുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
ജൂൺ 24-ാം തീയതി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 750 പൗണ്ടും രണ്ടാം സമ്മാനാർഹർക്ക് 400 പൗണ്ടും ലഭിക്കും. ഇതിനുപുറമേ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോളിക്കും സമ്മാനം ഉണ്ട് . വെസ്റ്റ് യോർക്ക്ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ജിമ്മി ദേവസിക്കൂട്ടി – 079311 999 22
സജേഷ് കെ എസ് – 0758799 6436
സാന്റോ മാത്യു – O74048801 36
ജെറിൻ കെ ജെയിംസ് – 07721 705747
venue : West Riding FA
LS 26 8 NX
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിന് പീറ്റേഴ്സണ്. കര്‍ണാടക ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി മോദി എത്തിയ ചിത്രം ട്വീറ്റ് ചെയ്താണ് പീറ്റേഴ്സണിന്റെ പ്രശംസ.
‘ഐക്കോണിക്! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓര്‍ക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യയിലെ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. ഹീറോ’-എന്നായിരുന്നു പീറ്റേഴ്സണ്‍ന്റെ ട്വീറ്റ്.
സേവ് അവര്‍ റൈനോസ് ഇന്‍ ആഫ്രിക്ക ആന്റ് ഇന്ത്യ (സോറൈയ്) എന്ന ചാരിറ്റി സംഘടനയുടെ പേരില്‍ അറിയപ്പെടുന്ന കെവിന് പീറ്റേഴ്സണ് ക്രിക്കറ്റര്‍ക്ക് പുറമേ മൃഗസംരക്ഷണവാദി കൂടിയാണ്. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെ ജി 20 സമ്മിറ്റിനിടെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായുമായും അന്ന് പീറ്റേഴ്സണ് ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനും നേരത്തെ പീറ്റേഴ്സണ് നന്ദി അറിയിച്ചിരുന്നു.
ICONIC!
A world leader who adores wild animals and is so excited when spending time with them in their natural habitat. Remember, for his last birthday, he released cheetahs into the wild in India.
HERO, @narendramodi 🙏🏽 pic.twitter.com/D8EPDJh6Jc— Kevin Pietersen🦏 (@KP24) April 9, 2023
ഐഎസ്എല്‍ ഫുട്ബോളില്‍ ബെംഗുളൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. എന്തായാലും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ പ്രശ്നത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുമായാണ്.
ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട ക്ഷമാപണകുറിപ്പിൽ പറയുന്നത് ഇങ്ങനെ- മാർച്ച് 3 ന് ബാംഗ്ലൂർ എഫ് സിയുമായി നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു . ഞങ്ങൾ അപ്പോൾ കാണിച്ച ആവേശത്തിൽ സംഭവിച്ചതാണ് അതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു.
എന്തായലും ബ്ലാസ്റ്റേഴ്സ് മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കാനാണ് സാധ്യത. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ടീമിന് ഉദ്ദേശമില്ലെന്ന് വ്യക്തമാണ് .
കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു . ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.
.#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/l7EmDNYhEG
— Kerala Blasters FC (@KeralaBlasters) April 2, 2023
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുപി പോലീസ് എൻകൗണ്ടറിൽ വധിച്ചു. മുസാഫർനഗർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് റാഷിദ് എന്ന പ്രതി കൊല്ലപ്പെട്ടത്.
ഇയാൾ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നയാൾക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ ഒരു ഡസനോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഡിഎസ്പി (ബുധാന) വിനയ് കുമാർ ഗൗതം അറിയിച്ചിരിക്കുന്നത്.
മൊറാദാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു റാഷിദ്. ഇയാൾ അടുത്ത കൃത്യത്തിനായി മുസാഫർനഗറിലെത്തിയിരുന്നു. ഈ സമയത്താണ് കൂട്ടാളിക്കൊപ്പം ബൈക്കിൽ വരികയായിരുന്ന റാഷിദിനെ പോലീസ് തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിവയ്പിൽ ഷാപൂർ എസ്എച്ച്ഒ ബബ്ലു കുമാറിനും വെടിയേറ്റു. പരിക്കേറ്റ റാഷിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
2020 ഓഗസ്റ്റിലാണ് റെയ്നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ കുമാർ, ഭാര്യ ആശാ റാണി എന്നിവർ ഉൾപ്പടെയുള്ള കുടുംബത്തെ പഞ്ചാബിലെ പത്താൻകോട്ടിൽ തരിയലിൽ വെച്ച് ‘ഛഹ് മാർ ഗ്യാങ്’ ആക്രമിച്ചത്. അശോക് കുമാർ സംഭവസ്ഥലത്തുവെച്ചും ഭാര്യയും മകനും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊള്ളയടിച്ചിരുന്നു.
ഈ ആക്രമണത്തോടെ ഐപിഎൽ-2020 സീസണിൽ നിന്ന് റെയ്ന പിന്മാറിയിരുന്നു. 2021 ജൂലൈയിൽ, സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ചജ്ജുവിനെ ബറേലിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിൽ മുസാഫർനഗറിൽ വെച്ച് രണ്ട് പേരെ കൂടി പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട 12 ലധികം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.