Sports

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുക്കുന്നത്. പരമ്പരയിൽ ഇത് വരെ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങൾ ശേഷിക്കേ അഞ്ച് മത്സര പരമ്പരയും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ ആരാധകർക്ക് ഏറ്റവും ആവേശം നൽകിയത് സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ടി20 യിൽ നേടിയ ഉജ്ജ്വല ജയമായിരുന്നു. 18 റൺസ് പിന്തുടർന്നായിരുന്നു സൂപ്പർ ഓവറിൽ ഇന്ത്യ വിജയം കണ്ടത്. ഈ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ക്രിക്കറ്റിലെ പല സൂപ്പർ താരങ്ങളും രംഗത്തെത്തി. അവരിലൊരാൾ മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ് ആയിരുന്നു.

മൂന്നാം ടി20 യിലെ ‌വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തിയ ഇൻസമാം, ടീമിന്റെ വിജയത്തിന് പിന്നിലെ മൂന്ന് കാരണങ്ങളും ചൂണ്ടിക്കാട്ടി. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇൻസി പറയുന്നത്. ഈ സൂപ്പർ താരങ്ങൾക്ക് പിന്തുണയായി കെ എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരുമുള്ളത് ഇന്ത്യയെ അതിശക്തരാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജസ്പ്രിത് ബും റ, മൊഹമ്മദ് ഷാമി എന്നിവരടങ്ങുന്ന പേസ് നിരയെയാണ് ഇന്ത്യയെ കരുത്തരാക്കുന്ന രണ്ടാമത്തെ കാരണമായി മുൻ പാക് നായകൻ പറയുന്നത്‌. ഇന്ത്യയെ സഹായിക്കുന്ന മൂന്നാം കാരണമായി ഇൻസമാം ചൂണ്ടിക്കാട്ടുന്നത് നായകൻ വിരാട് കോഹ്ലിയുടെ ശരീരഭാഷയാണ്. കോഹ്ലിയുടെ കളിക്കളത്തിലെ സമീപനം മറ്റുള്ള താരങ്ങളേയും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും സംസാരത്തിനിടെ ഇൻസമാം കൂട്ടിച്ചേർത്തു.

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയകരം. സൂപ്പര്‍ കളി സമ്മാനിച്ച് ഇന്ത്യ. 3-0ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കൊഹ്ലി ടീം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയര്‍ത്തിയ ആദ്യം 179 റണ്‍സ് എടുത്തപ്പോള്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡും 179ല്‍ എത്തുകയായിരുന്നു. പിന്നീട് ജയം സൂപ്പര്‍ഓവറിലേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഓവര്‍ ഇന്ത്യയെ തുണച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 179 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി ഹിറ്റ്മാന്‍ രോഹിത് ശര്‍മ 65ഉം, വിരാട് കൊഹ്ലി 38ഉം, രാഹുല്‍ 27ഉം എടുത്തു.

ന്യൂസിലൻഡിൽ രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമയ ഹർഷ ഭോഗ്‌ലെ. ന്യൂസിലൻഡിൽ ഉള്ളത് ചെറിയ ഗ്രൗണ്ടുകളാണെന്നും അവിടെ മത്സരങ്ങൾ നടത്തിയാൽ രസച്ചരട് നഷ്ടമാവുമെന്നും ഹർഷ പറയുന്നു.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളടിക്കാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിക്കുന്നവർ നാളെ ടിവി സെറ്റുകളിലും ക്രിക്കറ്റ് കളിക്കാൻ ഇടയുണ്ട്. ഈഡൻ പാർക്കിന് പാരമ്പര്യം ഉണ്ടെന്നൊക്കെ എനിക്കരിയാം. വർഷങ്ങളായി ഗ്രൗണ്ട് അങ്ങനെയാണ്. അവർ ഗ്രൗണ്ടിൻ്റെ ആകൃതിയും രൂപവുമൊക്കെ മാറ്റിയിട്ടുണ്ട്.”- ഹർഷ പറയുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചെറിയ ഗ്രൗണ്ടുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. എഡ്ജ്ഡ് ആയ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്ത് പതിക്കുന്ന കാഴ്ചയും കണ്ടിരുന്നു.

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.

ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട് അച്ഛനാകുന്നു. താരം തന്നെയാണ് തന്റെ ജീവിതപങ്കാളി കാസി ബെന്നെറ്റ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം കാസിയുടെ മനോഹരങ്ങളായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

33–കാരനായ ഉസൈൻ ബോൾട്ടും 30–കാരിയായ കാസിയും ആദ്യകുട്ടിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ്.
രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് വിശേഷം പങ്കുവച്ച് ബോൾട്ട് കുറിച്ചിരിക്കുന്നത്. 2014 മുതൽ ഇവർ ഒരുമിച്ചാണ് ജീവിക്കുന്നത്. 2016–ാണ് ബന്ധം പരസ്യമാക്കിയത്.

ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ ലോക റെക്കോഡുകളിൽ മുത്തമിട്ടതാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഗ്ലാമറസ് മോഡലാണ് കാസി.

 

 

View this post on Instagram

 

I just want to say a KING or QUEEN is about to be HERE. @kasi.b

A post shared by Usain St.Leo Bolt (@usainbolt) on

ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ റാഫേല്‍ നദാനലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരം നിക്ക് ക്യൂരിയോസ്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കാതെ അവരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ക്യൂരിയോസിന്റെ പതിവ് രീതികളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളില്‍ താരത്തിന് വലിയ വിമര്‍ശനങ്ങളും വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. രണ്ടാം സെറ്റിനിടയില്‍ സര്‍വീസിന് കൂടുതല്‍ സമയം എടുക്കുന്നു എന്ന ചെയര്‍ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയര്‍ത്ത ക്യൂരിയോസ് നദാല്‍ സര്‍വീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോള്‍ കാണികള്‍ക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നല്‍കി.

പലപ്പോഴും സര്‍വീസ് ചെയ്യാന്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാല്‍. സര്‍വീസുകള്‍ക്ക് മുമ്പ് നദാല്‍ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയര്‍മാര്‍ വലിയ നടപടികളോ മുന്നറിയിപ്പോ നല്‍കാറില്ല. ഇക്കാര്യം ആംഗ്യത്തിലൂടെ ക്യൂരിയോസ് ഓര്‍മ്മപ്പെടുത്തിയതാണ് വിവാദമായത്. മുമ്പ് നദാലിന് എതിരെ അണ്ടര്‍ ആം സര്‍വീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ക്യൂരിയോസ്.

സംഭവം തമാശയായി എടുക്കുന്നവര്‍ക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവന്‍ ടെന്നീസിലായിരുന്നു. ഇതായിരുന്നു സംഭവത്തെ കുറിച്ച് ക്യൂരിയോസിന്റെ പ്രതികരണം. എന്നാല്‍ ക്യൂരിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ആരാധകര്‍ സാമൂഹിക മാധ്യങ്ങളില്‍ രംഗത്തെത്തി.

ശത്രുക്കള്‍ എന്ന പേരുള്ള നദാല്‍ ക്യൂരിയോസ് വീര്യം ഇതോടെ കൊഴുക്കും. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോള്‍ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു.

 

ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.

ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.

 

കിടിലം പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോൾ ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് അനായാസ ജയം. 20 ഓവറും 3 പന്തുകളും ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.3 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം വിജയിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തിൽ 48 റൺസും സഞ്ജു സാംസൺ വെറും 21 പന്തിൽ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കി. ന്യൂസിലാൻഡ് നിരയിൽ 49 റൺസ് എടുത്ത രവീന്ദ്രയും 47 റൺസ് എടുത്ത ക്യാപ്റ്റൻ ബ്രൂസുമാണ് അവരുടെ സ്കോർ 230ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നാല് വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും താരത്തിന് ഫോം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയില്‍ ഒരു മത്സരം മാത്രം കളിച്ച താരം ആറ് റണ്‍സിന് പുറത്തായി. ആദ്യ പന്ത് സിക്സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.

ഇപ്പോള്‍ ഫോം തെളിയിക്കാന്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചിരിക്കുകയതാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ശ്രീലങ്കക്കെതിരെയുള്ള മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റതോടെ സഞ്ജുവിന് ഇടം നല്‍കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ എടീമിനൊപ്പം ന്യൂസിലന്റ് പര്യടനത്തിലാണ് സഞ്ജു. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കാം.

വീരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, ചാഹല്‍, വാഷിങ് ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്രസ മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ട്വന്റി 20 ടീമിലുള്ളത്.

ബ്ലോഫൊണ്ടെയ്ൻ: അഞ്ച് ഓവറിൽ പത്ത് വിക്കറ്റ് വിജയവുമായി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 41 റൺസിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ ജപ്പാൻ നിരയിൽ ആർക്കും തന്നെ തിളങ്ങാനായില്ല. 22.5 ഓവറിൽ ഇന്ത്യ ജപ്പാനെ 41 റൺസിന് പുറത്താക്കി. ഏഴ് റൺസ് വീതമെടുത്ത ഷൂ നോഗുച്ചി, കെന്റോ ഡൊബെൽ എന്നിവരാണ് ജാപ്പനീസ് നിരയിലെ ടോപ്പ് സ്കോറർമാർ. അഞ്ച് ജപ്പാൻ താരങ്ങളെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ പുറത്താക്കി.

എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് മെയ്ഡിൻ ഉൾപ്പടെ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയാണ് ജപ്പാന്രെ തകർച്ചയിൽ നിർണായ പങ്കുവഹിച്ചത്. കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റും ആകാശ് സിങ് രണ്ടും വിദ്യാദർ പട്ടീൽ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ യശ്വസി ജയ്സ്വാൾ 29 റൺസും കുമാർ കുശഗ്ര 13 റൺസുമെടുത്തപ്പോൾ ഇന്ത്യയ്ക്ക് ജയം. നേരത്തെ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ജനുവരി 24ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ക്രിസ്റ്റി അരഞ്ഞാണി

ജനുവരി 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൾഫ്‌ സ്റ്റോക്ക് ഓൺ ട്രെൻഡ് വികാരി ഫാദർ ജോർജ് എട്ടുപറയിൽ അച്ഛൻ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മെൻസ് ഫോറം പ്രസിഡണ്ട് ശ്രീ. ജോഷി വർഗീസ് സ്വാഗതവും സെക്രട്ടറി ശ്രീ. ബിജു ജോസഫ് നന്ദിയും രേഖപ്പെടുത്തി. വൈകിട്ട് 21 p.m ന് രൂപതയ്ക്ക് കീഴിലുള്ള വിവിധ മാസ്സ് /മിഷൻ/ ഇടവക തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിന് പരിസമാപ്തി കുറിച്ചു.

യുകെ യിലെ അറിയപ്പെടുന്ന നേഴ്സിങ് ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എച്ച് സി 24 നഴ്സിംഗ് ഏജൻസി അതുപോലെ പ്രമുഖവും വിശ്വസനിയവും ആയ ഫൈനാൻസ് ആൻഡ് മോർട്ട്ഗേജ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും സ്പോൺസർ ചെയ്തു. ടൂർണമെന്റിൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ ലിവർപൂൾ അവർ ലേഡി ക്യൂൻ ഓഫ് പീസ് മിഷനിൽ നിന്നുള്ള ഷീൻ മാത്യു ആൻഡ് ഡോൺ പോൾ ഫസ്റ്റ് പ്രൈസ് 250 പൗണ്ട് + ട്രോഫിയും, മാഞ്ചസ്റർ ക്നാനായ മിഷൻ കീഴിൽനിന്ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുമുള്ള യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മാസ്സ് /മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂട്ടായ്മ വളർത്തുന്നതിനും അതിലുപരി കായികവും, മാനസികവും, ആത്മീയവും, ആരോഗ്യപരവുമായ വികസനവും ലക്ഷ്യം വച്ച് നടത്തപ്പെടുത്തിയ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗത്ത് നിന്നുള്ള 29 ടീമുകൾ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സഹകരണത്തിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

ആദ്യ ഓൾ യുകെ സീറോ മലബാർ ഓൾഫ് മെൻസ് ഫോറംസ് ബാറ്റ്മിന്റൻ ടൂർണമെന്റ് വിജയികൾ.

ഒന്നാം സമ്മാനം £ 250 + ട്രോഫി
ഷീൻ മാത്യു
ഡോൺ പോൾ
പള്ളിയുടെ പേര്: ഔവർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാന്റ്

രണ്ടാം സമ്മാനം – £ 150 + ട്രോഫി.
മാഞ്ചസ്റ്റർ സെന്റ് മേരിയുടെ മിഷന്റെ ക്നാനായ കത്തോലിക്ക മിഷൻെറ കീഴിലുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്നുള്ള സിബു ജോൺ, അനിഷ് തോമസ്.

മൂന്നാം സമ്മാനം – £ 100 + ട്രോഫി
ഔവർ ലേഡി ഓഫ് പെർപുവൽ ഹെൽപ്പ് മിഷൻ സെന്റ് തെരേസയുടെ കാത്തലിക് ചർച്ച് – വോൾവർഹാംപ്ടൺ

വാൽസാൽ
അഷ്‌ലിൻ അഗസ്റ്റിൻ പുളിക്കൽ
ജെറമി കുറിയൻ

നാലാം സമ്മാനം – £ 50 + ട്രോഫി
നോർത്താംപ്ടൺ സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിന്നുള്ള ജിനിയും ജോമെഷും.

 

വിജയികളായ എല്ലാവരേയും, പങ്കെടുത്തവരെയും ഓൾഫ് മെൻസ് ഫോറം സ്പോർട്സ് കമ്മിറ്റി അഭിനന്ദിച്ചു .

RECENT POSTS
Copyright © . All rights reserved