ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മീകച്ച ലീഡിലേക്ക്. രണ്ടാം ദിനത്തിൽ 171/6 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോൾ 283 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ കുറേക്കൂടി കടുപ്പമാകും. മാർനസ് ലെബുഷെയ്ൻ (53), ജയിംസ് പാറ്റിൻസണ് (2) എന്നിവരാണു രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ വെറും 67 റണ്‍സിന് ചുരുട്ടിക്കൂട്ടിയതോടെയാണു മത്സരം ചൂടുപിടിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്.
12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ് രണ്ടും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ ഡേവിഡ് വാർണറെ (0) നഷ്ടപ്പെട്ടു. 52 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ഹാരിസ് (19), ഉസ്മാൻ ഖവാജ (23) എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷം ക്രീസിലെത്തിയ ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ ലെബുഷെയ്ൻ ട്രാവിസ് ഹെഡ് (25), മാത്യു വേഡ് (33) എന്നിവർക്കൊപ്പം കൂട്ടകെട്ടുകൾ സൃഷ്ടിച്ചതാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഓസീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ടിം പെയ്ൻ അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179-ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ ഓസീസ് ടീമിൽ ഇടംപിടിക്കുന്നത്.
ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആന്‍റിഗ്വ ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 108 റൺസ് പിന്നിലാണ്.
രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റൺസ് നേടി.
പിന്നെ കണ്ടത് സ്‌കോർ പിന്തുടരാൻ ഇറങ്ങിയ വീൻഡീസിന് മേൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ഇശാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.
ബേസൽ (സ്വിറ്റ്സർലൻഡ്) ∙ എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.
ലിൻ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻതൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.
പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.
ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.
പതിനൊന്നാം സീഡ് ലിൻ ഡാനെതിരെ ഒട്ടും പകപ്പില്ലാതെയാണ് തുടക്കം മുതൽ പ്രണോയ് കളിച്ചത്. ആദ്യ ഗെയിമിൽ 2–2 എന്ന നിലയിൽ ഒപ്പം നിന്ന ശേഷം പ്രണോയ് കുതിച്ചു കയറി. 10–5നു മുന്നിലെത്തിയ പ്രണോയ് പിന്നീട് 19–11ന് ലീഡുയർത്തി.
പതിവു പോലെ അടുത്ത ഗെയിമിൽ ലിൻ ഡാൻ തന്റെ പതിവുരൂപം പുറത്തെടുത്തു. 5–5 വരെ പ്രണോയ് ഒപ്പം നിന്നെങ്കിലും പിന്നീട് ഇന്ത്യൻ താരത്തെ പിന്നിലാക്കി ലിൻ ഡാൻ ഗെയിം നേടി. നിർണായകമായ മൂന്നാം ഗെയിം ആവേശകരമാകുമെന്നു കരുതിയെങ്കിലും ഡാനെ പ്രണോയ് നിഷ്പ്രഭനാക്കി
. 4–4നു ഒപ്പം നിന്നശേഷം പ്രണോയിയുടെ കുതിപ്പിൽ ലിൻ ഡാൻ വീണു. പ്രണോയ് പിന്നീട് 17 പോയിന്റുകൾ നേടിയപ്പോൾ ലിൻ ഡാന് നേടാനായത് മൂന്നു പോയിന്റ് മാത്രം. 21–7ന് ഗെയിമും മത്സരവും പ്രണോയ്ക്കു സ്വന്തം. ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമോറ്റയാണ് മൂന്നാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.
ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ പ്രണോയിയാണ് അതൊരു ശീലമായെടുത്തത്. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം. 2015 ഫ്രഞ്ച് ഓപ്പണിലും 2018 ഇന്തൊനീഷ്യ ഓപ്പണിലുമാണ് പ്രണോയ് ഇതിനു മുൻപ് ലിൻ ഡാനെ തോൽപിച്ചത്.
ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സിരീസ് കിരീടങ്ങളും പോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി മറ്റൊന്നു കൂടിയുണ്ട്– ലിൻ ഡാനെ തോൽപ്പിക്കുക!
ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ തന്റെ പ്രതാപകാലത്തേതു പോലെ കരുത്തനല്ല ലിൻ ഡാൻ ഇപ്പോൾ. എങ്കിലും അദ്ദേഹത്തെ തോൽപിക്കുക എന്നത് ഇപ്പോഴും ലോക ബാഡ്മിന്റനിലെ വലിയ സംഭവമാണ്. ഒരു വട്ടമല്ല, മൂന്നു വട്ടമാണ് പ്രണോയ് അതു സാധിച്ചത്.
ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം, ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ്..
28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!
2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി.
നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതൊടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തും. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്
തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ നിരീക്ഷിക്കാൻ പരിശീലന സമയം മുതൽ സ്‌പെഷ്യൽ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തി.
വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.
മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.
മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിൻവലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണിത്. സ്മിത്തിനു പകരം ടെസ്റ്റിന്റെ അഞ്ചാം ദിനം കളത്തിലെത്തിയത് മാർനസ് ലബുഷെയ്ൻ ആയിരുന്നു. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ, ഇത്തരത്തിൽ കളത്തിലെത്തുന്ന ആദ്യ താരം മാർനസ് ലബുഷെയ്നും.
അതോടെ ഓസീസ് യുവ താരം ചരിത്ര സബ് ആയി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്റെ 77-ാം ഓവറിൽ ആർച്ചറിന്റെ മാരക ബൗണ്‍സറേറ്റ് വീഴുന്പോൾ സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും 40 മിനിറ്റിനുശേഷം തിരിച്ചെത്തിയ സ്മിത്ത് 92 റണ്‍സ് എടുത്ത് പുറത്തായി. തുടർ പരിശോധനയിൽ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിൻവലിക്കുന്നതിനുള്ള കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകിയത്. അഞ്ച് ടെസ്റ്റ് കളിച്ച പരിചയം മാത്രമാണ് മാർനസ് ലബുഷെയ്നുള്ളത്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിനിടെ കളിക്കാരിൽ ആരെങ്കിലും പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനെ ഇറക്കുന്നത് ക്രിക്കറ്റിൽ പതിവാണ്.
എന്നാൽ, ഇങ്ങനെ എത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അവകാശമില്ലായിരുന്നു. മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് ഒരു ബാറ്റ്സ്മാൻ പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ പകരമെത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അനുമതി നല്‍കുന്നതാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന്റെ പ്രത്യേകത. ഈ മാസം ഒന്നാം തീയതി മുതലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്. നിലവിൽ ടെസ്റ്റിൽ മാത്രാണ് ഇത് ഉപയോഗിക്കുന്നത്.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അത്ലറ്റിക് താരം മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. പാരാ അത്ലറ്റ് ദീപാ മാലിക്കും ഗുസ്തി താരം ബജ്രംഗ് പൂനിയയും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും അര്‍ഹരായി.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് അനസ്. മിക്‌സഡ് റിലേയില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും അനസ് നേടിയിരുന്നു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് അനസ്. സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്.
വിമല്‍കുമാര്‍ (ബാഡ്മിന്റണ്‍) സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മോഹിന്ദര്‍ സിംഗ് ധില്യണ്‍ (അത്ലറ്റിക്സ്), മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രംഭീര്‍ സിംഗ് ഖോഖര്‍ (കബഡി), സഞ്ജയ് ഭരദ്വാജ്( ക്രിക്കറ്റ്) എന്നിവരെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്തു.
മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രെഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് നിര്‍ദ്ദേശം. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ഈ ടീമിന്റെ വല കാത്തത് മാനുവലായിരുന്നു.
പുരസ്‌കാരങ്ങളുടെ പൂര്‍ണ്ണപട്ടിക
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി.ബി.ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു ചന്ദ്രശേഖറിന്.
ഞായറാഴ്ച രാത്രിയാണ് ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും നല്‍കുന്നുണ്ടായിരുന്നു.
ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. ധാരാളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പിനായി സ്വന്തം വീടും അദ്ദേഹം പണയം വച്ചിരുന്നു.
1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. 1988 നും 1990 നും ഇടയിൽ ഏഴ് ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-88 സീസണിൽ 551 റൺസുമായി തമിഴ്നാടിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. 56 പന്തിൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനായിരുന്നു ചന്ദ്രശേഖർ. അക്കാലത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയവരില്‍ ഒരാള്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 10 സെഞ്ചുറികളുമായി 43.09 ശരാശരിയിൽ 4999 റൺസ് നേടി. 237 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. വിരമിച്ച ശേഷം ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ച ചന്ദ്രശേഖർ 2012-13 സീസണിൽ തമിഴ്‌നാട് ടീമിനെ പരിശീലിപ്പിച്ചു. 2008 ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡയറക്ടറായിരുന്നു.
വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും സാറ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.
ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്.
ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍ റോറി ബേണ്‍സും ജോണി ബെയര്‍സ്റ്റോയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്.
സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജോഷ് ഹേസല്‍വുഡ് ഓപ്പണര്‍ ജേസണ്‍ റോയിയെ(0)മടക്കി. അധികം വൈകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(14)വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ജോ ഡെന്‍ലിയും റോറി ബേണ്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയ ഘട്ടത്തിലാണ് ഡെന്‍ലിയയെും(30) മടക്കി ഹേസല്‍വുഡ് വീണ്ടും ഇംഗ്ലണ്ടിന്റെ തലയരിഞ്ഞത്. റോറി ബേണ്‍സിനെ(53) പാറ്റ് കമിന്‍സും ജോസ് ബട്‌ലറെ(12) പീറ്റര്‍ സിഡിലും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.
ബെന്‍ സ്റ്റോക്സിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ക്രിസ് വോക്സിനെ(32) കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ(52) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ 200 കടത്തി. വോക്സ് മടങ്ങിയശേഷം ജോഫ്ര ആര്‍ച്ചര്‍(12), സ്റ്റുവര്‍ട്ട് ബ്രോഡ്(11) എന്നിവരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് സ്കോര്‍ 250 കടത്തിയ ബെയര്‍സ്റ്റോയെ(52) മടക്കി ലിയോണ്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു. മഴമൂലം ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും നഷ്ടമായിരുന്നു.
ഓസീസിന്‍റെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമായിരിക്കെ, ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. 17 പന്തില്‍ മൂന്ന് റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ഡ് ബ്രോഡ് ക്ലീന്‍ ബോള്‍ഡാക്കി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റില്‍ നഷ്ടത്തില്‍ 30 റണ്‍സെടുത്തു. അഞ്ച് റണ്‍സോടെ കാമെറോണ്‍ ബാന്‍ക്രോഫ്റ്റും 18 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.