Sports

ലണ്ടൻ∙ വിമ്പിൾ‍ഡൻ വനിതാ സിംഗിൾസ് കിരീടം റുമാനിയൻ താരം സിമോണ ഹാലെപിന്. ഫൈനലിൽ യുഎസ് താരം സെറീന വില്യംസിനെയാണ് വിമ്പിൾഡനിലെ കന്നി കിരീടം നേടാൻ ഹാലെപ് മറികടന്നത്. സ്കോർ‌ 6–2, 6–2.
വിമ്പിൾഡൻ കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയൻ താരമാണ് സിമോണ ഹാലെപ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടവും സിമോണയ്ക്കായിരുന്നു. ഏഴു തവണ വിമ്പിൾഡൻ വിജയിച്ച സെറീന വില്യംസ് വലിയ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കാതെയാണു കീഴടങ്ങിയത്. തോൽവിയോടെ ഗ്രാൻഡ് സ്ലാം റെക്കോർഡുകളുടെ കാര്യത്തിൽ മാർഗരറ്റ് കോർട്ടിന് (24) ഒപ്പമെത്താനുള്ള അവസരവും സെറീനയ്ക്കു നഷ്ടമായി.

കഴിഞ്ഞ തവണയും വിമ്പിൾഡൻ ഫൈനലിലെത്തിയ സെറീന ജർമനിയുടെ ആഞ്ചലിക് കെർബറിനോടു തോൽക്കുകയായിരുന്നു. 6–3, 6–3 എന്ന സ്കോറിനായിരുന്നു അന്നത്തെ തോല്‍വി.

ല​ണ്ട​ന്‍: റാ​ഫേ​ൽ ന​ദാ​ലി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ച് റോ​ജ​ർ ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ണി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 7-6, 1-6, 6-3, 6-4.  നദാലിനെതിരെ ഒ​രു സെ​റ്റു​ മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.   ക​ലാ​ശ​പ്പോ​രി​ൽ ഒ​ന്നാം സീ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

മാഞ്ചസ്റ്റര്‍: കളിക്കളത്തിലെ അങ്കത്തോളം തന്നെ വാര്‍ത്തകളില്‍ ഇടം നിറഞ്ഞതായിരുന്നു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ട്വിറ്റര്‍ പോരും. തന്നെ തട്ടിക്കൂട്ട് താരമെന്ന് വിളിച്ച മഞ്ജരേക്കര്‍ക്ക് ജഡേജ അതേനാണയത്തില്‍ മറുപടി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയും ആരാധകരും മാത്രമല്ല മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ അടക്കമുള്ളവര്‍ മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ജഡേജ. ഇതോടെ തനിക്കെതിരായ മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വാക്കുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ മറുപടി നല്‍കി കഴിഞ്ഞു.

ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ സഞ്ജയ് മഞ്ജരേക്കര്‍ക്കും ജഡേജയുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മത്സര ശേഷം മഞ്ജരേക്കര്‍ തന്റെ വാക്കുകള്‍ തിരുത്തി രംഗത്തെത്തി.

”അവനെന്നെ ഇന്ന് തകര്‍ത്തുകളഞ്ഞു. എല്ലാ അർഥത്തിലും ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പക്ഷെ ഈ ജഡേജയെ നമ്മള്‍ സ്ഥിരം കാണുന്നതല്ല. കഴിഞ്ഞ 40 ഇന്നിങ്‌സുകളില്‍ അവന്റെ ഉയര്‍ന്ന സ്‌കോര്‍ 33 ആയിരുന്നു” മഞ്ജരേക്കര്‍ പറഞ്ഞു.

”പക്ഷെ ഇന്ന് അവന്‍ മികച്ച കളിയാണ് പുറത്തെടുത്തത്. എക്കണോമിക്കലായി പന്തെറിഞ്ഞു. ഫിഫ്റ്റി നേടിയ ശേഷമുള്ള ആ പരിചിതമായ ആഘോഷം. എനിക്കവനോട് മാപ്പ് ചോദിക്കണം. അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ ലഞ്ച് കഴിക്കുകയായിരുന്നു, സോറി” മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ടുവിക്കറ്റിന്. 85 റണ്‍സെടുത്ത ജേസണ്‍ റോയ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. ഇത്തവണ ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ നേരിടും. ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടാത്ത രണ്ടു ടീമുകളാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ പാടുപെട്ട അതേ പിച്ചിൽ ഇംഗ്ലിഷ് ഓപ്പണർമാരായ ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം തകർത്തടിച്ചതോടെ അവർ അനായാസം വിജയത്തിലെത്തി. 107 പന്തും എട്ടു വിക്കറ്റും ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം.

65 പന്തിൽ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 85 റൺസെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെയർറ്റോ 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റൺസെടുത്തു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 124 റൺസടിച്ചാണ് പിരിഞ്ഞത്.

ഇവർ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 79 റൺസാണ് കൂട്ടിച്ചേർത്തത്.

നേരത്തെ 14 റണ്‍െസടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത് – അലക്സ് കാരി നാലാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ആരണ്‍ ഫിഞ്ച് റണ്ണൊന്നുമെടുക്കാതെയും ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത അലക്സ് കാരിയെ ആദില്‍ റഷീദ് പുറത്താക്കി.

സ്റ്റീവ് സ്മിത്ത് 119 പന്തില്‍ 85 റണ്‍സ് എടുത്ത് റണ്ണൗട്ടായി. 119 പന്തിൽ ആറു ബൗണ്ടറി സഹിതം 85 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. അലക്സ് കാരി 70 പന്തിൽ നാലു ബൗണ്ടറി സഹിതം 46 റൺസെടുത്തു. ഗ്ലെൻ മാക്സ്‍വെൽ (23 പന്തിൽ 22), മിച്ചൽ സ്റ്റാർക്ക് (36 പന്തിൽ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് ഓസീസ് സ്കോർ 200 കടത്തിയത്.

ഓസീസ് നിരയിൽ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണർ ആരോൺ ഫിഞ്ച് (0), ഡേവിഡ് വാർണർ (11 പന്തിൽ 9), ഈ ലോകകപ്പിലെ ആദ്യ മൽസരം കളിക്കുന്ന പീറ്റർ ഹാൻഡ്സ്കോംബ് (12 പന്തിൽ നാല്), മാർക്കസ് സ്റ്റോയ്നിസ് (0), പാറ്റ് കമ്മിൻസ് (10 പന്തിൽ ആറ്), ജെയ്സൺ ബെഹ്റെൻഡോർഫ് (ഒന്ന്) എന്നിവരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. നേഥൻ ലയോൺ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും.

1979, 1987,1992 വർഷങ്ങളിൽ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആദ്യമായി ഫൈനൽ കളിച്ച ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്തു. അതേസമയം, ലോകകപ്പിൽ എട്ടാം സെമി ഫൈനൽ കളിച്ച ഓസീസിന്റെ ആദ്യ തോൽവിയാണിത്.

ബിർമിങ്ഹാം: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഈ   ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. ഈ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ കീവിസുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട അതേ പിച്ചില്‍ ഇംഗ്ലിഷ് ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയി – ജോണി ബെയര്‍‌സ്റ്റോ സഖ്യം തകര്‍ത്തടിച്ചതോടെ അവര്‍ അനായാസം വിജയത്തിലെത്തി.

പതിനേഴ് ഓവറും അഞ്ച് പന്തും എട്ടു വിക്കറ്റും ശേഷിക്കെയാണ്  ഇംഗ്ലണ്ടിന്റെ വിജയം. 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെയര്‍റ്റോ 43 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 34 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 124 റണ്‍സടിച്ചാണ് പിരിഞ്ഞത്. ഇവര്‍ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

റൂട്ട് 46 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 49 റണ്‍സോടെയും മോര്‍ഗന്‍ 39 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 45 റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും.

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. സെ​മി​യി​ല്‍ ജോ​ക്കോ​വി​ച്ച് ബാ​റ്റി​സ്റ്റ അ​ഗ്ടി​നെ നേ​രി​ടും. വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ഹാ​ന്ന കോ​ന്‍റ​യെ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ര്‍ബ​റ സ്‌​ട്രൈ​ക്കോ​വ തോ​ല്‍പ്പി​ച്ചു.

ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റൺസ് മാത്രമെടുത്ത് പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് മുൻനിരതാരങ്ങളായ രോഹിത് ശര്‍മ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ ഒരു റൺ മാത്രമെടുത്ത് പുറത്തായത്.

നാല് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തിൽ ഒരു റണ്ണെടുത്ത് കോലിയും പുറത്തായി. ഏഴ് പന്തിൽ നിന്നാണ് രാഹുൽ ഒരു റണ്ണെടുത്തത്. ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ട്രെന്റ് ബോള്‍ട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്‍മാൻമാർ ന്യൂസീലൻ‍ഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.

മഴകാരണം മുടങ്ങിയ ഇന്ത്യ – ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മല്‍സരം ഇന്ന് പുനരാരംഭിക്കും . 46.1 ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിതടസപ്പെടുത്തിയത് .മൂന്നുറണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയിലറുമാണ് ക്രീസില്‍ . ഇന്നും മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും .

മാഞ്ചസ്റ്ററില്‍ ആദ്യം പെയ്തിറങ്ങിയത് ജസപ്രീത് ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തീപ്പൊരി പന്തുകള്‍ . പന്ത് തൊടാനാകാതെ കീവീസ് ബാറ്റ്സ്മാന്‍ ക്രീസില്‍ കാഴ്ചക്കാരായി . ആദ്യ റണ്‍സ് നേടാനായത് മൂന്നാം ഓവറില്‍ . പിന്നാലെ സമ്മര്‍ദത്തിന് കീഴടങ്ങി ഗപ്റ്റില്‍ പുറത്ത് .

Image result for world-cup-cricket-india-newzealand-match-today

നാലുറണ്‍സ് ശരാശരിക്ക് മുകളില്‍ പോയില്ല കീവീസ് ഇന്നിങ്സ് . മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കെയ്ന്‍ വില്യംസനും റോസ് ടെയ്‍ലറും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ 29ാം ഓവറില്‍ കീവീസ് സ്കോര്‍ 100 കടന്നു . 95 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 65 റണ്‍സെടുത്ത് വില്യംസന്‍ മടങ്ങിയതോടെ പ്രതീക്ഷയത്രയും റോസ് ടെയ്്്ലറില്‍ . 22 റണ്‍സ് എടുത്ത് നില്‍ക്കെ ധോണി ടെയ്്്ലര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി . പിന്നാലെ ആദ്യ പന്തില്‍ തന്നെ റിവ്യൂ നഷ്ടപ്പെടുത്തിയതിന് ഒരിക്കല്‍ കൂടി റോസ് ടെയിലറുടെ വിക്കറ്റ് ഇന്ത്യയ്ക്ക് വിലയായി നല്‍കേണ്ടി വന്നു

അര്‍ധസെഞ്ചുറി പിന്നിട്ട ടെയ്്ലര്‍ ടീം സ്കോര്‍ 200 കടത്തി. 40ഓവറിന് ശേഷം ടോപ് ഗിയറിലായ കീവീസ് ഒന്‍പത് റണ്‍സ് ശരാശരിയില്‍ സ്കോര്‍ . തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ചഹലിനെ . ചഹലിന്റെ അവസാന ഓവറില്‍ അടിച്ചുകൂട്ടിയത് 18 റണ്‍സ് . 47ാം ഓവറില്‍ മഴയെത്തിയതോടെ മാഞ്ചസ്റ്ററിലെ പോര് രണ്ടാം ദിനത്തിലേയ്ക്ക് . 3 ഓവറും അഞ്ചുപന്തുകളും . ഇതില്‍ രണ്ടോവര്‍ എറിയുക എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും

ലോകകപ്പ് ആയതിനാൽ തന്നെ വാർത്തകളിൽ സജീവമാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസർ. സെമി വരെയുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരം വാർത്തയിൽ നിറഞ്ഞില്ലെങ്കിലല്ലെ അതിശയമുള്ളു. എന്നാൽ അടുത്തകാലത്ത് മലയാളികൾക്ക് ഇടയിൽ ബുംറ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരുന്നു. മലയാളിയായ സിനിമ താരം അനുപമ പരമേശ്വരനുമായുള്ള ബന്ധത്തെ കുറിച്ച്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന ഏക സിനിമ നടി ആയിരുന്നു അനുപമ. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്തിരുന്നത്. ഇതിൽ ഒരേയൊരു നടിയായിരുന്നു അനുപമ. എന്നാൽ ഇപ്പോൾ ബുറയുടെ ഫോളോ ലിസ്റ്റിൽ അനുപമയില്ല. താരത്തെ ബുംറ അൺഫോളോ ചെയ്തുവെന്നാണ് മനസിലാക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ താനും ബുറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു അനുപമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബുംറ അനുപമയെ അൺറോളോ ചെയ്തത്. നിലവിൽ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യാറുണ്ട്.

നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴയുടെ കളിതുടരുന്നു. മഴമൂലം ഇപ്പോൾത്തന്നെ മൂന്ന് മണിക്കൂറിലധികം മൽസരം വൈകിയതിനാൽ കളി പുനഃരാരംഭിച്ചാലും ഓവറുകൾ വെട്ടിച്ചുരുക്കും. ഇന്ത്യയ്ക്ക് 20 ഓവറെങ്കിലും ബാറ്റിങ്ങിന് സമയം കിട്ടുമെങ്കിൽ മാത്രമേ ഇന്നു മൽസരം തുടരൂ. അല്ലെങ്കിൽ മൽസരം റിസർവ് ദിനമായ നാളേക്കു മാറ്റും. അങ്ങനെയെങ്കിൽ ഇന്നു നിർത്തിയിടത്തു നിന്നാകും നാളെ മൽസരം പുനഃരാരംഭിക്കുക. മല്‍സരം 35 ഓവറായി ചുരുക്കിയാല്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 209 റണ്‍സ്. 25 ഓവറാക്കിയാല്‍ വിജയലക്ഷ്യം 172 റണ്‍സ്. 20 ഓവറായി ചുരുക്കുകയാണെങ്കില്‍ ജയിക്കാന്‍ 148 റണ്‍സ് എടുക്കണം.നാളെയും മൽസരം നടന്നില്ലെങ്കിൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. റൗണ്ട് റോബിൻ ഘട്ടത്തിൽ ന്യൂസീലൻഡിനെക്കാൾ പോയിന്റും മെച്ചപ്പെട്ട നെറ്റ് റൺറേറ്റുമുള്ളതിനാലാണ് ഇത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. ഏകദിനത്തിലെ 50–ാം അർധസെഞ്ചുറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിൽ.

ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഇന്ത്യ‌യ്ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് മൽസരം. ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹൽ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോൾ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാർ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ മടങ്ങിയെത്തി.

RECENT POSTS
Copyright © . All rights reserved