മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.
തുറന്നു പറയാമല്ലോ, ബാച്ചിലേഴ്സ് അടക്കമുള്ള, നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു പ്രായമായ ചിലരൊക്കെ ഇത്തരം ടൂറിനിടയിൽ സ്വൽപ്പം രസത്തിനായി മദ്യം സേവിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. ഇതിലിപ്പോൾ പ്രത്യേകിച്ച് രഹസ്യമോ മറയോ ഒന്നുമില്ല താനും. പക്ഷെ ഊട്ടിയിൽ ചെന്നിട്ട് മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ ഇനി മുട്ടൻ പണിയായിരിക്കും നിങ്ങളെ തേടി വരുന്നത്.
കാരണം മറ്റൊന്നുമല്ല, ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മദ്യപാനത്തിനു ശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ അവരുടെ പക്കൽ നിന്നും 10,000 രൂപ പിഴയീടാക്കും. ഇതിനായുള്ള ഉത്തരവ് നീലഗിരി ജില്ലാ കലക്ടറായ ഇന്നസെന്റ് ദിവ്യ നൽകിയിട്ടുണ്ട്.
നീലഗിരി ജില്ലയിൽ സർക്കാർ വക 55 മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിലെ മറ്റു ജില്ലകളിലേതു പോലെ നീലഗിരിയിൽ ഇത്തരം മദ്യഷാപ്പുകളോടനുബന്ധിച്ച് ബാറുകൾ (മദ്യം കുടിക്കുവാനുള്ള ചെറിയ സെറ്റപ്പ്) ഇല്ല. ഇക്കാരണത്താൽ മദ്യഷാപ്പുകളിൽ നിന്നും ആളുകൾ മദ്യം വാങ്ങുകയും, എവിടെയെങ്കിലും മാറിയിരുന്നു കുടിച്ചശേഷം കുപ്പി പൊതുസ്ഥലങ്ങളിലും, കാടുകളിലുമൊക്കെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ദിവസേന പതിനായിരക്കണക്കിനു കുപ്പികൾ ഇപ്രകാരം നീക്കം ചെയ്യേണ്ടി വരുന്നുണ്ട്. ഇങ്ങനെ കുപ്പികൾ പൊതുസ്ഥലങ്ങളിൽ എറിയുന്നത് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാലാണ് അവ നിക്ഷേപിക്കുന്നവരിൽ നിന്നും ഉയർന്ന തുക പിഴയീടാക്കുവാൻ കളക്ടർ ഉത്തരവിട്ടത്.
അതുകൊണ്ട് ഊട്ടിയിലേക്കും, കോത്തഗിരിയിലേക്കും ഒക്കെ ടൂർ പോകുന്നവർ ശ്രദ്ധിക്കുക. അവിടത്തെ ടീം നമ്മൾ വിചാരിക്കുന്ന പോലെയല്ല, നല്ല സ്ട്രോങ് ആണ്. കുപ്പികൾ വലിച്ചെറിയുന്നതു ആരെങ്കിലും കണ്ടാൽ നല്ല പണി കിട്ടും എന്നുറപ്പാണ്. ഇനി ആരും കാണാതെ കാടുകളിലേക്കോ മറ്റോ കളയാമെന്നു വെച്ചാലും പിടിക്കപ്പെട്ടാൽ പിഴ കൊടുക്കേണ്ടി വരും.
മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേക വേസ്റ്റ് ബിന്നുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ കൃത്യമായി അവയിൽ നിക്ഷേപിക്കുക. ഒരിക്കലും പിഴയെ മാത്രം പേടിച്ച് നിങ്ങൾ ഒതുങ്ങണം എന്നല്ല, നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത് എന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടത്. കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. അവ കണ്ണുകൾ കൊണ്ട് ആസ്വദിക്കുക. നമ്മൾ ആസ്വദിച്ച ശേഷം അടുത്തയാൾക്കും കൂടി അത് ആസ്വദിക്കുവാനുള്ളതാണെന്ന ബോധം വേണം. പ്രകൃതി സുന്ദരിയായിത്തന്നെ നിലകൊള്ളട്ടെ. നമുക്ക് എക്കാലവും ആസ്വദിക്കാം.
പി. ഡി. ബൗസാലി
ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.
അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കുടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട് ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.
തുടരും….
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
പി. ഡി ബൗസാലി
ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.
ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ് 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.
അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച് പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …
തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)
പി. ഡി. ബൗസാലി
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.
വസ്ത്രധാരണം – തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.
സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.
അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.
പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.
ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.
മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.
ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.
ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’
ടോം ജോസ് തടിയംപാട്
യൂറോപ്പിലെ വോൾഗ നദി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബ് നദി ബുഡാപെസ്റ്റിലെ ഹങ്കറിയുടെ പാർലമെന്റിനു മുൻപിലൂടെ ഒഴുകി പോകുമ്പോൾ ചെവിയോർത്താൽ ഒരു കരച്ചിലിന്റെയും പല്ലുകടിയുടെയും, ശബ്ദം കേൾക്കാം .
ആയിരക്കണക്കിന് യഹൂദ ശവശരീരങ്ങള്‍ ഈ നദി വഹിക്കേണ്ടിവന്നിട്ടുണ്ട് ആ വേദന അവൾ മാലോകരോട് പറഞ്ഞുകൊണ്ടാണ് ജർമനിയിൽ നിന്നും ഉത്ഭവിച്ചു പത്തു രാജൃങ്ങളിൽ കൂടി ഒഴുകി ,കറുത്ത കടലിൽ ചെന്ന് ചേരുന്നത്.
രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റലറുടെ പട്ടാളം ഹങ്കറി പിടിച്ചെടുത്തശേഷം നാസി ആശയങ്ങളെ അംഗീകരിക്കുന്ന കുരിശു ചിന്നമുള്ള arrow cross പാർട്ടിയുടെ നേതാവായ Ferenc Szálasi 1944 ൽ അവിടെ അധികാരമേറ്റു.
അവർ അവിടെ താമസിച്ചിരുന്ന 15000 യഹൂദരെ അറസ്റ്റു ചെയ്തു കോൺസ്ട്രഷൻ ക്യാമ്പിൽ താമസിപ്പിച്ചു. (ഇന്നത്തെ ബൂഡപെസ്ട് യഹൂദ പള്ളിയുടെ അടുത്തായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്) അവിടെ ഭക്ഷണവും ശുചിത്വവും ഇല്ലാതെ ശവങ്ങൾ തെരുവിൽ കുന്നുകൂടി, കൂടതെ ഇവിടെ നിന്നും പിടികൂടുന്ന യഹൂദരെ പോളണ്ടിലെ ഔസ്വിച് ഗിസ ചേമ്പറിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു .
അതൊന്നും കൂടാതെ കുട്ടികളെയും സ്ത്രീകളെയും ഉൽപ്പെടെ ആയിരകണക്കിനു യഹൂദരെ ഡാന്യൂബ് നദിതീരത്തുകൊണ്ടുപോയി ഷൂ കൾ ഊരിമാറ്റിയതിനു ശേഷം തലക്കു പുറകിൽ വെടിവച്ചു നദിയിൽ ഒഴുക്കികളഞ്ഞു.
ഷൂ ഊരിമാറ്റിയതിനു കാരണം അന്ന് ഷൂ വിലയുള്ള ഒന്നായിരുന്നു അത് അവര്‍ വിറ്റുപണമാക്കി . ആ കൊടും ക്രൂരതയുടെ സ്മരണയ്ക്ക് വേണ്ടിയാണു ഈ ഫോട്ടോയിൽ കാണുന്ന അറുപതു ജോഡി ഷൂകൾ ഈ നദിക്കരയിൽ സ്ഥാപിച്ചിരിക്കുന്നത് ഇതു സ്ഥാപിക്കാൻ മുൻകൈയെടുത്ത് സിനിമ സംവിധായകനായ Can Togay യാണ് .
ലോകത്തിന്റെ വിവിധ പ്രദേശത്തേക്ക് കുടിയേറിയ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ കൊലചെയ്യപ്പെട്ട മനുഷ്യരുടെ ബന്ധുക്കൾ സുഹൃതുക്കളുമെല്ലാം ഇവിടെയെത്തി ഈ ഷൂ ക്കളുടെ മുൻപിൽ തിരി തെളിക്കുന്നു പൂക്കള്‍ അർപ്പിക്കുന്നു.അവിടെ നിന്നുകരയുന്നു .
ഇത്തരം ഷൂ സ്ഥാപിക്കാൻ കാരണം ലോകത്തു ആരും സുരക്ഷിതരല്ലയെന്നുള്ള സന്ദേശം ലോകത്തിനു നൽകുന്നതിന് വേണ്ടിയാണു . .
ഞങ്ങൾ ഡാന്യൂബ് നദിയിലൂടെ ക്രൂയുസിൽ യാത്ര ചെയ്യുന്നതിനു വേണ്ടി കപ്പലിൽ പ്രവേശിച്ചപ്പോൾ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് ചെന്നപ്പോൾ അവിടെ ഇരിക്കുന്നത് പലസ്തീനിൽ വന്ന സന്ദർശകരായിരുന്നു ,ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ അവർ നിങ്ങള്‍ ഇന്ത്യക്കാരല്ലേ ഇരുന്നൊള്ളു നിങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞു .
കപ്പല്‍ നദിയിലൂടെ ഷൂ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതില്‍ ഒരാൾ പറഞ്ഞു കണ്ടോ അവിടെ ആ ഷൂ കളുടെ അടുത്ത് നിന്ന് ആളുകൾ കരയുന്നതു കണ്ടോ, അതെല്ലാം കള്ള കരച്ചിലുകളാണ് .
ഹിറ്റ്ലർ കൊന്ന യഹൂദരെക്കാൾ ഇസ്രേയൽ ഞങ്ങൾ പലസ്തിനികളെ കൊന്നൊടുക്കിയിട്ടുണ്ട് .നിങ്ങൾക്ക് അറിയുമോ ഞാൻ ജെറുസലേമിലാണ് താമസിക്കുന്നത് ഒരു മുസ്ലിമായ എന്റെ വീട് വിൽക്കാമെന്നു പറഞ്ഞാൽ പറയുന്ന പണം തന്നു യഹൂദർ അത് വാങ്ങും, അതുകൂടാതെ അമേരിക്കൻ പാസ്പോർട്ടും തരും. അവരുടെ ഉദേശം ജെറുസലേമിൽ അവരുടെ ജനസംഖൃ ഉയർത്തുകയാണ് ,അതിനു ശേഷം ജെറുസലേം ദേവാലയവും ജെറുസലേമും അവരുടെ നിയത്രണത്തിൽ കൊണ്ടുവരിക എന്നതാണ് .എന്നാൽ ഞാൻ ജനിച്ചു വളർന്ന എന്റെ വീട് ഞാൻ വിൽക്കില്ല .
ജൂത വർഗീയ വാദികൾ ഇസ്ലാമിക വർഗീയ വാദികൾ ചെയ്തതുപോലെ മതം മാറാത്തവരെ കൊന്നു അവരുടെ സ്വത്തും ,സ്ത്രീകളെയും കൊണ്ടുപോയില്ലല്ലോ, വിലക്കു വങ്ങനല്ലേ ശ്രമിച്ചോള്ളു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
.
ഒരു കാര്യം എല്ലാവരും അറിയുക ഒരു വർഗീയവാദം മറ്റൊരു വർഗീയ വാദത്തെയാണ് ജനിപ്പിക്കുന്നത് അല്ലാതെ സമാധാനത്തെയല്ല.
ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ ഡാന്യൂബ് നദിതീരത്തുള്ള ഈ ഷൂ ക്കൾ .ബുടപെസ്റ്റ് യഹൂദപള്ളി, മരങ്ങള്‍ നില്ക്കുന്ന ഫോട്ടോ കോണ്‍സെന്ട്രറേന്‍ ക്യാമ്പ് ഇരുന്ന സ്ഥലം ..
ഷെറിൻ പി യോഹന്നാൻ
കാനനപാതയിലൂടെ നീങ്ങുന്നവന് തണലേകാൻ കാട്ടുമരങ്ങളുടെ മത്സരം. വനത്തിൽ വിരുന്നെത്തുന്നവന് ഇമ്പമേകാൻ ചീവീടുകളുടെ മധുരസംഗീതം. കാട്ടുമരങ്ങൾ വിസ്മയം തീർക്കുന്ന വഴിയിലൂടെ 82 കിലോമീറ്ററുകൾ നീളുന്ന യാത്ര. കാടിന്റെ മടിത്തട്ടിൽ മദിച്ചുനടക്കാൻ മൂന്നു മണിക്കൂറുകൾ…. ഗവി യാത്ര….
പത്തനംതിട്ടയിൽ നിന്നും കുമളി വരെ ഗവിയിലൂടെയുള്ള 149 രൂപയുടെ ആനവണ്ടി യാത്ര നമ്മുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകളാണ്. പ്രകൃതി അതിന്റെയെല്ലാ സൗന്ദര്യത്തോടുംകൂടി ഇങ്ങനെ അണിഞ്ഞൊരുങ്ങി നില്കുകയാണ്. ഡ്രൈവർ ബിജുചേട്ടന്റെ തൊട്ടടുത്ത് ഗിയർ ബോക്സിന്റെ മുകളിൽ സ്ഥാനമുറപ്പിച്ച എന്നെ ആകർഷിച്ചതും അത് തന്നെ. മനുഷ്യന്റെ ചൂഷണത്തിന് ഇരയാകാത്ത പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകരാം. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്വരകൾ, ഏലത്തോട്ടങ്ങൾ, വെള്ളത്തെ പിടിച്ചുനിർത്തിയിരിക്കുന്ന ഡാമുകൾ (മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, മീനാർ കുള്ളാർ ഡാം, ഗവി ഡാം ) എന്നിവയെല്ലാം ചേർന്ന് യാത്രികന് സ്വർഗീയാനുഭൂതി സമ്മാനിക്കാൻ ഗവിയ്ക്ക് കഴിയുന്നുണ്ട്.
ഓഫ് റോഡിന്റെ തറവാടാണ് ഗവി. ഒപ്പം പുറം ലോകത്തെ എല്ലാ ‘മൊബൈൽ’ ബന്ധങ്ങളും തട്ടിയകറ്റി പ്രകൃതി സൗന്ദര്യം മനസ്സുനിറയെ ആസ്വദിക്കാൻ ഗവി നമ്മോട് ആവശ്യപ്പെടുന്നുണ്ട് . ഭൂമിയിലെ സ്വർഗമാണ് ഗവി. ശുദ്ധവായുവും തണുപ്പും ചേർന്ന് സമ്മാനിക്കുന്ന കുളിർമ, മനതാരിൽ വർഷം കണക്കെ പെയ്തിറങ്ങും. ഒറ്റയ്ക്കായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ബന്ധങ്ങളും ബന്ധനങ്ങളും ദുഖങ്ങളുമില്ലാതെ പ്രകൃതിയുടെ മടിത്തട്ടിൽ ഒഴുകി നടന്നു. ജീവിതത്തിൽ ഒരുതവണയെങ്കിലും അതിഥിയായി കടന്നുചെല്ലേണ്ട കാനനം – ഗവി.
📌 ഗവിയിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
▪ആങ്ങമൂഴിയിൽ നിന്നാണ് വനം ആരംഭിക്കുന്നത്. കാറിനാണ് പോകുന്നതെങ്കിൽ നേരത്തെ തന്നെ ചെക്പോസ്റ്റിൽ നിന്ന് പാസ്സെടുക്കണം. ഇതിന് കുറച്ചധികം പണം ചിലവാകും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 6 ചെക്പോസ്റ്റുകളും ഉണ്ട്.
▪ഗവിയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർ KFDC യുടെ പാക്കേജ് എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗവിയിൽ തങ്ങാൻ കഴിയില്ല.
▪ഗവിയിൽ യാത്ര ചെയ്യുന്നവർ ദയവായി പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒന്നും തന്നെ അവിടെ നിക്ഷേപിക്കാതിരിക്കുക. അവിടമെങ്കിലും നശിക്കാതിരിക്കട്ടെ.
▪കെ എസ് ആർ ടി സിയിലാണ് യാത്ര എങ്കിൽ പത്തനംതിട്ട മുതൽ കുമളി വരെ 149 രൂപയാണ് ടിക്കറ്റ് നിരക്ക്. ആങ്ങമൂഴിയിൽ ബസ് നിർത്തിത്തരും. ഭക്ഷണം കഴിക്കുകയോ വാങ്ങുകയോ ചെയ്യാം. പിന്നീടങ്ങോട്ട് മൂന്നു മണിക്കൂർ ദൂരം കടകൾ ഒന്നുംതന്നെയില്ല. ആകെയുള്ളത് കെഎസ്ഇബിയുടെ കാന്റീൻ ആണ്. അവിടെയും ബസ് നിർത്തി തരും.
▪കെ എസ് ആർ ടി സിയുടെ സമയവിവരം ഇങ്ങനെ :-
◼പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളി
🔵ബസ് 1
രാവിലെ 6:30 – പത്തനംതിട്ട
11:00 am – ഗവി
12:30 pm – കുമളി
🔵ബസ് 2
12:30 pm – പത്തനംതിട്ട
5:00 pm – ഗവി
6:30 pm – കുമളി
◼കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട
🔴ബസ് 1
5:30 am – കുമളി
6:45 am – ഗവി
11:30 am -പത്തനംതിട്ട
🔴ബസ് 2
1:10 pm – കുമളി
2:20 pm – ഗവി
7:00 pm – പത്തനംതിട്ട
👉🏽For more information 📞
Pathanamthitta KSRTC – 0468 222236
Kumily KSRTC – 0486 9224242
KFDC Ecotourism – https://gavi.kfdcecotourism.com/
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
സമയം രാവിലെ ഏഴു മണി കഴിഞ്ഞതേയുള്ളൂ. മാക്ഫാസ്റ്റ് കോളേജിൽ നിന്ന് അതിരാവിലെ യാത്ര പുറപ്പെട്ട 20 വിദ്യാർഥികളും നാല് അധ്യാപകരും അടങ്ങുന്ന ഞങ്ങളുടെ സംഘം കോന്നി ഫോറസ്റ്റ് ഡിവിഷൻ ഭാഗമായ ഞള്ളൂരിൽ എത്തിച്ചേർന്നിരിക്കുകയാണ്. അവിടെ ഞങ്ങളെയും കാത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ജി .ശ്രീജിത്തും വാച്ചർ മാരായ രഘുവും മണിയനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഇവരുടെ നേതൃത്വത്തിലാണ്.
ഫോറസ്റ്റ് ഓഫീസർ ജി .ശ്രീജിത്തും സംഘാങ്ങളും
ഞങ്ങൾ കാട്ടുവഴികളിലൂടെ കാടിനെ അനുഭവിച്ചും ശ്വസിച്ചും കിളികളുടെ കളകൂജനം കാതോർത്ത് നടന്നു. വേഴാമ്പൽ ഉൾപ്പെടെയുള്ള അപൂർവ്വ ഇനം കിളികളെ കണ്ടതിലുള്ള ആവേശത്തിൽ ഞങ്ങളുടെ സ്വരം കാടിന്റെ നിശബ്ദതയെ ഇടയ്ക്കിടെ ഭജ്ഞിക്കുമ്പോൾ രഘു ഞങ്ങളെ വിലക്കുന്നുണ്ടായിരുന്നു. “കാടിനുള്ളിലേക്ക് നമ്മൾ യാത്ര ചെയ്യുന്നത് ഒരു തീർത്ഥാടനം പോലെ ആകണം. നമ്മുടെ പ്രവർത്തികളൊ സ്വരമോ ഇവിടുത്തെ സ്ഥിരതാമസകാർക്ക് ഒരു രീതിയിലും അലോസരം ഉണ്ടാകാൻ പാടില്ല “ശ്രീജിത്ത് പറഞ്ഞു.
കുന്തിരിക്കമരത്തിന് ചുറ്റും
യാത്രയുടെ ഇടയ്ക്ക് ഞങ്ങളുടെ പാത കടന്നുപോകുന്നത് ചെങ്ങറ സമര ഭൂമിയുടെ സമീപത്തുകൂടി ആയിരുന്നു. ചെങ്ങറ സമരഭൂമിയിലെ ചെറിയ ചെറിയ കൂരകളിൽ നിന്ന് ഞങ്ങളെ വീക്ഷിക്കുന്ന സമരക്കാർ. അവിടെ കാടിന്റെ അതിർവരമ്പുകൾ നിർണയിക്കുന്ന ജിൻഡ വാച്ചർ മണിയൻ ഞങ്ങളെ പരിചയപ്പെടുത്തി.
വാച്ചർ രഘുവിന്റെ കാട്ടറിവുകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ദന്തപാല എന്ന ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധി ആയി ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ചെടിയെക്കുറിച്ച്, എങ്ങനെ അത് ഉപയോഗിച്ച് മരുന്നുകൾ ഉണ്ടാക്കാം എന്നത് ഉൾപ്പെടെ ഒരു നീണ്ട വിവരണം തന്നെ അയാൾ നൽകി. ചെറിയ പ്രാണികളുടെ ഒരു കൂട്ടത്തെ കണ്ടപ്പോൾ അയാൾ പറഞ്ഞു. “ഇതാണ് പൂത അടുത്ത് എവിടെയോ കാട്ടുപന്നി ഉണ്ട്”.
കാട്ടറിവുകളുടെ സർവകലാശാല : വാച്ചർ രഘുവിനൊപ്പം
വർഷങ്ങൾകൊണ്ട് ആർജ്ജിച്ച കാടിന്റെ തിരിച്ചറിവുകൾ. കുട്ടികളുടെ സ്വരം ഇടയ്ക്കൊക്കെ ഉയരുമ്പോൾ രഘു അസ്വസ്ഥനാകുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്കൊക്കെ ചെവികൂർപ്പിച്ചു കാതോർത്ത് നിന്ന് രഘു പറഞ്ഞു “നമ്മുടെ സ്വരം കേട്ടാൽ ചെവിയടി നിൽക്കും ” ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ ആണ് രഘു ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രഘുവിന്റെ കാട്ടറിവാണ് ചെവിഅടിക്ക് വേണ്ടി കാതോർക്കുക എന്നത്. മനുഷ്യന്റെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളോടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവി അടി നിർത്തി നിശബ്ദമാകുമ്പോൾ അവരുടെ സാമീപ്യം നമുക്ക് തിരിച്ചറിയാൻ കഴിയില്ല എന്നതാണ് രഘുവിനെ തിയറി. കിലോമീറ്ററുകളോളം ഉൾവനത്തിൽ ആണ് ഞങ്ങൾ. വഴിയിലുടനീളം ആനപ്പിണ്ടത്തിൽ സാന്നിധ്യം. ഉടനെ തന്നെ ഞങ്ങളുടെ പാതയിൽ ഒരു കരിവീരൻ വരുമോ എന്ന ഉൾഭയം എല്ലാവരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള രഘുവിൻെറ ഉത്കണ്ഠ അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു .
കാട്ടുപൂവിന്റെ മനോഹാരിത
പടുകൂറ്റൻ മരങ്ങൾ ,നൂറ്റാണ്ടുകൾ പഴക്കമുള്ളത് . കാലഘട്ടം ഏതായിരിക്കും ? ഒരുപക്ഷെ മാർത്താണ്ഡ വർമയേക്കാൾ പ്രായം ഉള്ള വൃക്ഷങ്ങൾ (1758 AD ) . ശ്രീജിത്ത് പറഞ്ഞപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ഒരു യാത്ര പോലെ , പടുകൂറ്റൻ മരങ്ങളെ സ്പർശിക്കുപ്പോൾ ഏതോ ഒരു ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ ആകും പോലെ . കൂട്ടത്തിൽ ഒരു കുന്തിരിക്ക വൃക്ഷത്തിനുചുറ്റും ഞങ്ങൾ ഒട്ടേറെനേരം ചിലവഴിച്ചു . എങ്ങനെ ആണ് കുന്തിരിക്കം , ഇഞ്ച തുടങ്ങിയ വന വിഭവങ്ങൾ ശേഖരിക്കുന്നത് എന്ന് മണിയൻ ഞങ്ങൾക്ക് പറഞ്ഞുതന്നു.
കല്ലാറിൽ അല്പം വിശ്രമം
അഞ്ചു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഞങ്ങളുടെ യാത്ര കല്ലാറിലെ കരയിലൂടെ ആയി. പിന്നെ ആറ്റിലിറങ്ങി ശരീരവും മനസ്സും തണുപ്പിച്ച് ഒരു ചെറു വിശ്രമം . വംശനാശഭീഷണി നേരിടുന്ന അപൂർവയിനം മത്സ്യങ്ങളുടെ കലവറയാണ് കല്ലാർ എന്ന് ശ്രീജിത്ത് പറഞ്ഞു. കെഎസ്ഇബി യിലും വാട്ടർ അതോറിറ്റിയിലും ജോലി ഉപേക്ഷിച്ച് കാടിനോടുള്ള സ്നേഹം മൂലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലിക്കു ചേർന്ന ശ്രീജിത്തിനോട് അതിയായ ബഹുമാനം തോന്നി. കഴിഞ്ഞ പ്രളയത്തിൻെറ അവശേഷിപ്പായി രണ്ടാൾ പൊക്കത്തിൽ ആറ്റുതീരത്തെ മരക്കൊമ്പുകളിൽ പ്ലാസ്റ്റിക് മാലിന്യം നൊമ്പര കാഴ്ചയായി. ഒരു കിലോമീറ്ററോളം ഞങ്ങളുടെ യാത്ര ആറ്റിലൂടെ ആയിരുന്നു. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കല്ലാറിൽ നിറയെ കല്ലുകൾ ആണ്. ആറ്റിലൂടെ ഉള്ള നടത്തം വേഗത കുറച്ചപ്പോൾ പിന്നെ എല്ലാവരും നടത്തം കാട്ടുപാതയിലൂടെ ആക്കി. പിന്നീടുള്ള സമയം ശരീരത്തിൽ നിന്ന് രക്തം കുടിക്കുന്ന അട്ടയായിരുന്നു താരം. മിക്കവരുടെയും കാലുകളിൽ രക്തം കുടിച്ചു വീർത്ത അട്ടകൾ. കയ്യിൽ കരുതിയിരുന്ന ഉപ്പ് പ്രയോജനപ്പെട്ടു .
ഉച്ചയോടടുത്ത സമയം അടവിയിൽ എത്തിച്ചേരുമ്പോൾ ഞള്ളൂരിൽ തുടങ്ങി ഉടുമ്പന്നൂര്‍ കല്ലാറ് മുണ്ടുകമുഴി വഴി ഏകദേശം 8 കിലോമീറ്റർ ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര അവസാനിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ക്ഷീണത്തെകാൾ ഉപരി കാടിൻെറ നിശബ്ദതയിലും സൗന്ദര്യത്തിലും ആവാഹിച്ച ഊർജ്ജവും സന്തോഷവും നിറഞ്ഞുനിന്നിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് . [email protected]
അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.
തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും
ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.
പൂവാർ ∙ നെയ്യാറും കടലും ചേരുന്ന പൂവാർ പൊഴിക്കരയുടെ വശ്യത സഞ്ചാരികളെ മാടി വിളിക്കുന്നു. ഉല്ലാസത്തിനു ബോട്ടുയാത്രക്കൊപ്പം കുതിര, ഒട്ടക സവാരിയും കണ്ടൽക്കാടിന്റെ സൗന്ദര്യവും. മധ്യവേനലവധിക്കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൂവാർ ജംക്ഷനിൽ നിന്നാണ് ഇവിടേക്കുള്ള കരമാർഗം. ഏകദേശം ഒരു കിലോ മീറ്റർ ദൂരമെത്തുമ്പോൾ നെയ്യാറിനു സമാന്തരമായി യാത്ര ചെയ്യാം.
കണ്ടൽക്കാടു കഴിഞ്ഞ് പിന്നെയും കുറച്ചൊഴുകി നെയ്യാർ പൊഴിക്കരയിലെത്തി കടലിലേക്ക് ഒഴുകിച്ചേരും.പ്രകൃതിയുടെ സാങ്കേതിക സംവിധാനമനുസരിച്ച് ചിലപ്പോൾ പൊഴി(ആറ് കടലിലേക്ക് പതിക്കുന്ന സ്ഥലം)മണൽമൂടി അടഞ്ഞു കിടക്കും. ചിലപ്പോൾ താനെ തുറക്കും.
ആ സമയം ഈ ഭാഗത്ത് ആൾ സാന്നിധ്യം അപകട സാധ്യത കൂട്ടും. കാരണം കടലിലേക്കുള്ള ഒഴുക്കിനു ശക്തി കൂടും. മുൻപ് ഈ ഭാഗത്തുണ്ടായ അപകടം മുൻനിറുത്തി ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ട്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും സഞ്ചാരികൾക്ക് അപകട സാധ്യതാ മുന്നറിയിപ്പു നൽകുന്നുണ്ട്.
തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം
കുക്ക് ദ്വീപുകൾ
പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.
കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.
മക്കാവു
മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.
രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.
സമോവ
കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.
ജോർദാൻ
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.
പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.
ഹോങ്കോങ്ങ്
പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.
ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ് ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.
മൗറീഷ്യസ്
വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.
നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.
തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം
കുക്ക് ദ്വീപുകൾ
പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.
കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.
മക്കാവു
മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.
p>രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.
സമോവ
കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.
ജോർദാൻ
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.
പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.
ഹോങ്കോങ്ങ്
പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.
ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ് ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.
മൗറീഷ്യസ്
വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.
നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.
കാരൂർ സോമൻ
എത്ര കണ്ടാലും കണ്ടാലും മതി വരില്ല ബക്കിംഗ്ഹാം കൊട്ടാരം. രാവിലെ തന്നെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്കു കടന്നു. ഇതിനപ്പുറം ഒരു കൊട്ടാരകാഴ്ചയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ആദ്യം ഈ കൊട്ടാരം കാണാൻ തീരുമാനിച്ചത്. സാധാരണ സഞ്ചാരികളിൽ പലരും ആദ്യം മറ്റ് കൊട്ടാരങ്ങളും ഒടുവിൽ ബക്കിംഗ്ഹാം കൊട്ടാരവും കാണുന്ന പതിവുണ്ട്. ഇതുമാത്രം കണ്ട് മടങ്ങുന്നവരുമുണ്ട്. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ… അജ്ഞാതമായ ഒരു ലോകത്തേക്കാണ് ഇവിടത്തെ കാഴ്ചകൾ നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സന്പത്തുമാണ്. ഈ നക്ഷത്രകൊട്ടാരങ്ങളിലെ ഓരോ തൂണിലും മരതകക്കല്ലുകളിലും സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കണ്‍തുറന്ന് നോക്കുന്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു.
ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം രാജകൊട്ടാരങ്ങളുണ്ട്. സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ, ബക്കിംഗ്ഹാം അതിന്റെ തനതായ കാഴ്ചകളാൽ വ്യത്യസ്തങ്ങളായി നില്ക്കുന്നു.
ലോകത്തെ സർവദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിനു മുന്നിലാണ് ഞാൻ നില്‍ക്കുന്നത്. എണ്ണമറ്റ കുതിരപ്പടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുന്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർആബിയിലാണ് ഈ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണോജ്വലമാണ്. രാജ്യത്തിന്റെ സന്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും ഐശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഓരോ രാജ്യത്തിന്റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
പേരിന്റെ വരവ്
എ.ഡി.1703ൽ പണിതീർത്ത ബക്കിംഗ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഈ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഓരോന്നിനെപ്പറ്റിയും ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഓരോ മുറി കയറിയിറങ്ങുന്പോഴും ഹെഡ്ഫോണിലൂടെ ഓരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഓരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണവലയത്തിലാണ് നടക്കുന്നത്.
അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മൂടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചേഞ്ച് ഓഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
അദ്ഭുതങ്ങൾ നിറഞ്ഞ പാലസ്
കൊട്ടാരത്തിനകത്തുള്ള വിശാലമായ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ, മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്.
78 ബാത്ത് മുറികൾ, 92 ഓഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനിക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഓഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്റെ എല്ലാം ഇവിടെ കാണാം. അവിശ്വസനീയമായ വലിപ്പമാണ് ഇതിനുള്ളത്. എന്തിനാണ് ഇങ്ങനെയൊരു കൊട്ടാരം എന്നുപോലും സന്ദർശകർ ചിന്തിച്ചുപോകും. പക്ഷേ, ലോകമെങ്ങും കോളനികൾ സ്ഥാപിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾക്ക് അവരുടെ പ്രതാപത്തിന്റെ അടയാളംകൂടിയായിരുന്നിരിക്കാം ഈ മഹാസൗധം.
എലിസബത്ത് രാജ്ഞി ഈ കൊട്ടാരത്തിൽനിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് കെനിംഗ്സ്റ്റൺ എംപി എമ്മ ഡെന്റ് വിവാദമുണ്ടാക്കിയത് 2018 ജൂണിലായിരുന്നു. ഇത്രയും വലിയതും നടത്തിപ്പിനു വൻതുക ചെലവിടുന്നതുമായ കൊട്ടാരത്തിൽ രാജകുടുംബം താമസിക്കുന്നത് അനാവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.
സന്ദർശകർക്ക് സ്വാഗതം
പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ – സെപ്റ്റംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഓട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പം ഇവർക്കുണ്ട്. ഇവിടത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല ഐക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്.
ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. കൊട്ടാരത്തിന്റ ഓരോ മുറികളിലും കാഴ്ചക്കാരായി ധരാളം പേർ വന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ ഒരു സുവർണ്ണ കാലം ഇതിനുള്ളിൽ കാണാം. ഹൃദയത്തെ തൊട്ടുണർത്തുന്ന കാഴ്ചകൾ. സന്തോഷത്തോടെ ഞാനും പുറത്തേക്ക് നടന്നു.
രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരം
നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടരാണ് ബക്കിംഗ്ഹാം പാലസ്. ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 1982ൽ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിൾ ഫാഗൻ എന്നയാൾ റൂം തകർത്ത് എലിസബത്ത് രാജ്ഞിയുടെ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. ആ പ്രശ്നത്തിനുശേഷം അതീവ സുരക്ഷയാണ് ഈ മുറിക്ക് നൽകുന്നത്. കൊട്ടരത്തിന്റെ അടിയിൽക്കൂടി തുരങ്കമുണ്ടെന്നാണ് ചില റിപ്പോട്ടുകൾ.
ഇതിന്റെ വാതിലുകൾ തുറക്കുന്നത് ലണ്ടനിലെ പലസ്ഥലങ്ങളിലേക്കുമാണ്. കൊട്ടാരത്തിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള വഴിയും അതീവ രഹസ്യമാണ്. കൊട്ടാരത്തിലെ ഡ്രോയിംഗ് മുറിയിലാണ് രാജ്ഞി അതിഥികളെ സ്വീകരിക്കുന്നത്. ഈ മുറിയിൽ ഒരു വലിയ മുഖക്കണ്ണാടിയുണ്ട്. ഇതൊരു രഹസ്യവാതിലാണെന്നാണ് റിപ്പോർട്ട്. ഈ വാതിലിലൂടെ കടന്നാൽ രാജ്ഞിയുടെ സ്വകാര്യ മുറിയിലെത്താനാകും. കൊട്ടാരത്തിലെ പുന്തോട്ടം 40 ഏക്കറാണ്.
1953ൽ ഇവിടെ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും പഴയ ഹെലിപാഡായിട്ടാണ് ഇത് അറിയപ്പെടുന്നത്. പൂന്തോട്ടത്തിൽ വ്യത്യസ്തങ്ങളായ 25ൽപരം റോസാച്ചെടികളുണ്ട്. 750 ജനാലകളും 40,000 ബൾബുകളും കൊട്ടരത്തിലുണ്ട്. 350 ക്ലോക്കുകളും വാച്ചുകളും കൊട്ടരത്തിലുണ്ട്. രാജ്ഞി കൊട്ടരത്തിലുണ്ടെങ്കിൽ റോയൽ സ്റ്റാൻഡേർഡ് പതാകയും ഇല്ലെങ്കിൽ യൂണിയൻ പതാകയും കൊട്ടരത്തിന്റെ മുകളിൽ കാണാം. എല്ലാ വർഷവും വേനൽക്കാലത്ത് രാജ്ഞി സ്കോട്ട്ലൻഡിലെ വസതിയിലേക്ക് മാറും. അപ്പോൾ കൊട്ടാരത്തിൽ നിയന്ത്രണങ്ങളോടെ പൊതുജനത്തിന് പ്രവേശനം അനുവദിക്കും. 25 പൗണ്ട് (ഏകദേശം 2200 രൂപ)യാണ് പ്രവേശന ഫീസ്.
ലേഖകൻ ബക്കിംഗ് ഹാം കൊട്ടാരത്തിന് മുൻപിൽ