‘അനുരാഗക്കരിക്കിന് വെള്ളം’ എന്ന ആദ്യ ചിത്രത്തില് തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.
ഓണവും മലയാളിയും
ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.
കുടുംബം
അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.
കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും
ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ് എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.
സിനിമകളുടെ തിരഞ്ഞെടുപ്പ്
എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.
നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ
സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.
സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.
സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്
കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
കാഴ്ചപ്പാടും ചിന്താഗതിയും
എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.
കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’
കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.
തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.
തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ
ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.
തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ആഴ്ചകളായിരുന്നു കടന്നു പോയത്. ആദ്യ കാലങ്ങളിൽ ചെറിയ കുട്ടികളുമായി യുകെയിൽ എത്തി നഴ്സറി, പ്രൈമറി ക്ലാസുകളിലേക്ക് മാത്രമായി ഓടിക്കൊണ്ടിരുന്നവർ… കാലം മാറി കഥ മാറി എന്നതുപോലെ കുട്ടികൾ വളർന്ന് പതിനൊന്നാം ക്ലാസും എ ലെവലും ഒക്കെയായപ്പോൾ രക്ഷകർത്താക്കളുടെ ചങ്കിടിപ്പിന്റെ സ്പീഡ് കൂടി എന്നത് ഒരു യാഥാർത്യമാണെങ്കിലും കാര്യമായി കുട്ടികൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു ഒന്നര വർഷം.. കൊറോണയിൽ കുട്ടികൾ വീട്ടിൽ ആവുകയും കൂടി ചെയ്തപ്പോൾ തന്നെ പലരുടെയും ജീവിത ശൈലി തന്നെ മാറിമറിഞ്ഞു.
ഇതൊക്കെയാണെകിലും മലയാളി കുട്ടികൾ കഠിനാധ്വാനം നടത്തി എന്നതിന്റെ ബഹിഷ്സ്പുരണങ്ങൾ ആയി നല്ല റിസൾട്ടുകൾ ആണ് ഇപ്പോഴും പുറത്തുവരുന്നത്. കഠിനാധ്വാനികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ പെൺകുട്ടികളാണ് ഇന്നത്തെ താരങ്ങൾ. ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഹന്ന സോബിച്ചൻ: ന്യൂപോർട്ട് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയാണ്. ചിത്രരചനയിൽ ബഹുമിടുക്കി. ഉന്നത വിജയം നേടിയെടുത്ത ഹന്ന, അതെ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾ ലഭിക്കുകയും എ ലെവൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ. സോബിച്ചൻ ബിന്ദു ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത കുട്ടിയാണ് ഹന്ന.
ആൻസ് ജോജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോജി ജോസഫ് വിൻസി ദമ്പതികളുടെ മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം. തുടർ പഠനം സെന്റ് ജോസഫ് കോളേജിൽ തന്നെ. ഇഷ്ടപ്പെട്ട സയൻസ് വിഷങ്ങൾ എടുത്തു എ ലെവലിന് ചേർന്നിരിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി. ആൻസിന് ഒരു സഹോദരൻ ഉണ്ട്.
ശിൽപ എലിസബത്ത് ജോസ്.. തൊടുപുഴ സ്വദേശിയായ ജോസ് മാത്യു ഷിജി ദമ്പതികളുടെ മൂത്ത മകൾ. കൊറോണയിൽ തളരാതെ വിലയേറിയ സമയം ക്രിയാത്മകമായി ഉപയോഗിച്ചപ്പോൾ എത്തിയത് പ്രതീക്ഷിച്ചതിനും മുകളിൽ ഉള്ള ജി സി എസ് ഇ ഫലം. മാതാപിതാക്കളെപ്പോലെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹം സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.
റ്റാനിയ ക്രിസ്റ്റി.. മോനിപ്പള്ളി സ്വദേശി ക്രിസ്റ്റി ഷെറിൻ ദമ്പതികളുടെ മകൾ. യുക്മ കലാമേള നൃത്തവേദികളിലെ നിറസാന്നിധ്യം. സ്റ്റോക്ക് മിഷനിലെ കുട്ടികളെ ഏകോപിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു കൊച്ചു നേതാവ്. സാമൂഹ്യ രംഗത്തെ പ്രവർത്തനം പോലെ തന്നെ പഠനത്തിലും ശ്രദ്ധ ഊന്നിയപ്പോൾ തിരികെ ലഭിച്ചത് മിന്നും തിളക്കം. മുന്തിയ ഗ്രേഡ് ലഭിച്ചതിലൂടെ ആഗ്രഹിച്ച വിഷയങ്ങളോടെ എ ലെവൽ അഡ്മിഷൻ. മലയാളം യുകെയുടെ അവാർഡ് ദാനച്ചടങ്ങിൽ നൃത്തത്തിന്റെ മാസ്സ്മരികത തീർത്ത സ്റ്റോക്കിലെ നൃത്ത ടീമിലെ അംഗം കൂടിയാണ് റ്റാനിയ.
ലിസ് ജോസ്: കൊച്ചി കടവന്ത്ര സ്വദേശി ജോസ് വർഗ്ഗിസ് രേണുക ജോസ് ദമ്പതികളുടെ നാല് കുട്ടികളിൽ രണ്ടാമത്തെ കുട്ടി. ലിസ് ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായി വിനയോഗിച്ചപ്പോൾ എത്തിയത് മിന്നും വിജയം. എ ലെവലിൽ തിരഞ്ഞെടുത്തത് സൈകോളജി ഉൾപ്പെടുന്ന വിഷയങ്ങൾ. പഠിക്കുന്നതിൽ മിടുക്കി എന്ന പോലെ തന്നെ പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്റ്റോക്ക് പള്ളിയിലെ കുട്ടികളുടെ ഗായസംഘത്തിലെ അംഗവും വയലിനിൽ ഗ്രേഡ് ആറ് (Grade 6) നേടിയിരിക്കുന്ന പെൺകുട്ടിയാണ്. ഇതിനെല്ലാം പുറമെ അവശതയനുഭവിക്കുന്ന മനുഷ്യ ജീവിതങ്ങളെ സഹായിക്കുന്ന ചാരിറ്റി സംഘടനായ ഡഗ്ലസ് മാക്മിലൻ ചാരിറ്റി പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി.
ഉന്നത വിജയം നേടിയ ഹന്ന സോബിച്ചൻ, ആൻസ് ജോജി, ശിൽപ എലിസബത്ത് ജോസ്, റ്റാനിയ ക്രിസ്റ്റി, ലിസ് ജോസ് എന്നിവർക്ക് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.
അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്.താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ കുറഞ്ഞത് 6,000ത്തോളം സഹായികളെയും വിവർത്തകരെയും യുകെയിൽ എത്തിക്കുന്നതിനായുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടിയുടെ ആദ്യ ഘട്ടമായാണ് നടപടി. ചൊവ്വാഴ്ച കാബൂളിൽ നിന്ന് മൂന്ന് യുകെ വിമാനങ്ങൾ ഉൾപ്പെടെ, കുറഞ്ഞത് 12 സൈനിക വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.
വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ താലിബാൻ വിജയത്തോടെ രാജ്യം വിട്ടോടുന്ന അഫ്ഗാനികൾക്ക് ബ്രിട്ടനിൽ അഭയം നൽകാനുള്ള പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. വരും വർഷങ്ങളിൽ “അർഹരായ“ 20,000 അഫ്ഗാനികൾക്കാണ് പദ്ധതി പ്രകാരം ബ്രിട്ടൻ അഭയം നൽകുക.
എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷത്തിനുള്ള 5,000 പേരെ സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാർ വേണ്ടത്ര വേഗത്തിൽ നീങ്ങുന്നില്ലെന്ന് ടോറികൾ തന്നെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രീതി പട്ടേലിൻ്റെ പ്രതികരണം. പദ്ധതി മെല്ലെപ്പോക്കാണെങ്കിലും ഫലം ചെയ്യുന്നതാണെന്നും 20,000 അഫ്ഗാനികളെ ഒറ്റയടിക്ക് ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി.
താലിബാൻ്റെ കീഴിൽ ഭീതിയോടെ കഴിയുന്ന അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ മുൻഗണന ലഭിക്കുക.
താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. 2000-ല് അധികം അഫ്ഗാന് പൗരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന് വിടുന്നതിന് ബ്രിട്ടന് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള് അധികമായി അവരുടെ, തെരഞ്ഞെടുപ്പ്പ്രവൃത്തികള്, ഭീകരവാദം, കുറ്റകൃത്യങ്ങള്, മയക്കുമരുന്ന്,പെണ്കുട്ടികള്ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്ത്തനങ്ങള്, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തില് വിലയിരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്നിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാന് പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000-ല് അധികം അഫ്ഗാന് പൗരന്മാരുടെ അപേക്ഷകള് തീര്പ്പാക്കി. കുറെയേറെ അപേക്ഷകളിന്മേല് നടപടിക്രമങ്ങള് പൂര്ത്തിയാക്കി വരികയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനില്നിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാന് യു.കെ ഉദ്യോഗസ്ഥര് രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വേനല്ക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്ലമെന്റ് സമ്മേളത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന് വിഷയം ചര്ച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സര്ക്കാര് താലിബാന് പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ബോറിസ് ജോണ്സണ് ന്യായീകരിച്ചു.
ഹവെന്റെറ്റിൽ വച്ച് നടത്തപ്പെട്ട ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ പ്രൈം കെയർ ടീം ഫൈനലിൽ പ്രബലരായ പോർട്സ് മൗത്തിനെ 9 വിക്കറ്റിന് തകർത്ത് കിരീടം ചൂടി. യുകെയിലെ ശക്തരായ എട്ട് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിലാണ് പ്രൈം കെയർ ടീം ജേതാക്കളായത്.
ടൂർണമെന്റ് ലെ ബെസ്റ്റ് ബൗളർ ആയി പോർട്സ് മൗത്തിന്റെ ബിനോയി മത്തായിയെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി പോർട്സ് മൗത്തിന്റെ തന്നെ ജൂബിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
ആവേശം വരിവിതറിയ അവസാന മത്സരത്തിൽ 12 ഓവറിൽ പോർട്സ് മൗത്ത് ഉയർത്തിയ 122 റൺസ് ഫ്രഡ്ഡി എൽദോസിന്റെ ഉജ്ജ്വല ഇന്നിങ്സിന്റെ ചിറകിലേറി 1 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടക്കുകയായിരുന്നു.
സംഘാടകരായ സോളാന്റ് രഞ്ജീഴ്സിന്റെ നടത്തിപ്പുകാരായ ലിതിൻ ജോസ്, ബിനിഷ് വർഗീസ്, ബിജു ബഹമിയൻ എന്നിവരുടെ കയ്യിൽ നിന്നും ക്യാപ്റ്റൻ കിജി കോട്ടമാം,ടീം ഉടമ എഡ്വിൻ ജോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റു വാങ്ങി.
സ്റ്റോക്ക് ഓൺ ട്രെൻറ്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ടെലീന റോബിന്റെ പിതാവ് കറുകപ്പിള്ളി കാനവെളിയിൽ കുരുവിള അലക്സാണ്ടർ (82) ഇന്ന് വെളുപ്പിന് (18/8/2021) നാട്ടിൽ നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ((21/08/2021) വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം) പറവൂരുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായിരിക്കുന്ന ടെലിനയുടെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികളെയും മലയാളം യുകെ യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി നഴ്സിന്റെ മാതാവ് നിര്യാതയായി. സ്റ്റോക്കിലെ ആദ്യ കാല പ്രവാസി മലയാളിൽ പെടുന്ന ദേവസ്യ ജോണിന്റെ ഭാര്യ ആയ വിജി ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്ആ ( 84) ആണ് ഇന്ന് നാട്ടിൽ മരണപ്പെട്ടിരിക്കുന്നത്.
വാർദ്ധക്യസഹജമായ ക്ഷീണമുണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വിജിയുടെ അമ്മക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാഴ്ച്ച മുൻപ് ചെറുതായി ഒന്ന് വീഴുകയും തുടന്ന് ആശുപത്രിൽ ചികിത്സയിലും ആയിരുന്നു. അമ്മയുടെ വിവരം അറിഞ്ഞു നഴ്സായ വിജി ഇതിനകം നാട്ടിൽ എത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏലിയാമ്മക്ക് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്തത് അമ്മയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തു.
രണ്ടു ദിവസമായി ശ്വാസതടസം അനുഭവപ്പെടുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു.
ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മംഗലാപുരമാണ് വിജിയുടെ സ്വദേശം. ഏലിയാമ്മയുടെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
ടോം ജോസ് തടിയംപാട്
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഓസ്ഫോഡ് കോളേജിൽ അഡ്മിഷൻ ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അത്തരം ഒരു അപൂർവ്വ നേട്ടമാണ് വെസ്റ്റ് സസ്സെക്സിലുള്ള ഹേവാർഡ്സ് ഹീത്ത് നിവാസിയായ മരീന ജോസഫ് നേടിയത് . മരീന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ സയൻസിൽ പ്രവേശനം നേടിയത് എ ലെവലിൽ ഉന്നതവിജയം നേടിയാണ്.
വെസ്റ്റ് സസ്സെക്സിൽ നിന്നും ആദ്യമായിട്ടാണ് ഒരു മലയാളി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.
ഏറ്റുമാനൂരിൽനിന്നുള്ള പുഞ്ചമ്യാലിൽ ജോസഫ് ജെയ്നി ദമ്പതികളുടെ മകളാണ് മരീന.
GCSE യിൽ എല്ലാവിഷയത്തിലും എ സ്റ്റാർ എ ലെവലിലെ (3A star 1 A)മികച്ച വിജയം എൻട്രൻസിലെ ഉയർന്ന സ്കോർ ഇന്റർവ്യൂകളിലെ മികച്ച പ്രകടനം എന്നിവയാണ് പ്രവേശനത്തിനു സഹായകമായത്. ഓസ്ഫോർഡിന്റെയും കെയിംബ്രിഡ്ജിന്റെയും ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഈ വർഷത്തെ പ്രവേശന പരീക്ഷകളിൽ നടന്നത് എന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില് ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .
40 കോളേജുകളുടെ സമുച്ചയമാണ് ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി . ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല് ഓക്സ്ഫോര്ഡില് താമസിച്ചിരുന്ന ക്രിസ്റ്റിന് സനൃാസിമാരില് നിന്നുമാണ് .അവര് കുട്ടികള്ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില് നിന്നും ഉടലെടുത്ത വിദ്യാഭ്യാസ തുടര്ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം. ഒട്ടേറെ മഹാന്മാരെ ഈ യുണിവേഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റൺ ഇവിടെയാണ് പഠിച്ചത്. പതിനാലു ബ്രിട്ടീഷ് പ്രധാനമന്തിമാര് ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില് രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഇവിടെയാണ് പഠിച്ചത് . കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് , ക്രിസ്റ്റിന് സനൃാസിമാരാണ് ഈ കോളേജിനു തുടക്കമിട്ടത്. ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സെന്റ് മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.
ലോകമെമ്പാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി ക്ലാസ് ആരംഭിച്ച പള്ളി അങ്കണവും കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് . ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ് ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ. അദ്ദേഹവും ഒരു ഓക്സോണിയാനാണ് . സെന്റ് മേരിസ് പള്ളിയുടെ ടവറില് കയറി നിന്നാല് ഓക്സ്ഫോര്ഡ് മുഴുവന് കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള് സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,
പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള് നടത്തിയിരുന്നത് .
സെന്റ് മേരിസ് പള്ളിയുടെ എതിര് വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവർക്കും സര്ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്സിലര്ക്കും മറ്റു വിശിഷ്ട് വൃക്തികള്ക്കും പ്രതൃേകം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം . മരീന ജോസഫിന്റെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോദനമാകട്ടെ.
അഫ്ഗാനിസ്താനില് താലിബാന് അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള് അന്താരാഷ്ട്ര വിമാനത്താവളത്തില്. വിമാനത്തില്ക്കയറാന് ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില് അഫ്ഗാന് സര്ക്കാര് സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന് അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.
ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന് പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.
ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന് ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന് അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന് പ്രതിരോധ സെക്രട്ടറി ബെന് വെല്ലാസ് വ്യക്തമാക്കി. കാബൂള് വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിദിനം 1000 മുതല് 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള് നഗരത്തില് നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന് ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.
അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുക്കെയിലുമായി, നടത്തപ്പെട്ട ‘ഓൾ അയർലണ്ട് ആൻഡ് യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ ന്റെ ഫലപ്രഖ്യാപനം ശ്രീ. കോട്ടയം നസീർ നിർവഹിച്ചു.
അഖിൽ ആൻഡി, ഒന്നാം സമ്മാനം നേടിയ ഫോട്ടോ
മത്സരയിനത്തിൽ, ഒന്നാം സമ്മാനത്തിന്, ‘ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും, വസന്തത്തിന്റെ ഉണർവിലേക്ക്, പ്രകൃതിയുടെ മാറ്റമെന്ന്, ജഡ്ജിങ് പാനൽ വിലയിരുത്തിയ, ശ്രീ. അഖിൽ ആൻഡിയുടെ ചിത്രവും, രണ്ടാം സമ്മാനത്തിന് ശ്രീ. ലിയോ തോമസിന്റെ A flower field makes a sunset magnificent- ഫോട്ടോയും , കൂടാതെ, ഐറിഷ് കൈരളി ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയാ, ജനപ്രിയ ഫോട്ടോഗ്രാഫിയ്ക്കുള്ള അവാർഡിന് ശ്രീ. ജഗൻ ജോണും അർഹനായി.
ലിയോ തോമസ്, രണ്ടാം സമ്മാനം നേടിയ ഫോട്ടോ
ഈ ഫോട്ടോഗ്രാഫി മത്സരത്തിൽ, വിധികർത്താക്കൾ ആയി വന്നത്, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ, ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫർ, ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫർ ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്.
ജഗൻ ജോൺ, ജനപ്രിയ സമ്മാനം നേടിയ ഫോട്ടോ
യുക്കെ – അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡിയാണ്, ക്യാഷ് പ്രൈസുകൾ സ്പോണ്സർ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങൾ സംഘടിപ്പിച്ചതും, കോഓര്ഡിനേഷന് ചെയ്തത്, ‘ഐറിഷ് കൈരളി ക്ലബ്ബ്’ ഫേസ്ബുക് പേജിന്റെ മോഡറേറ്ററുമാരായ ശ്രീ. അനിൽ ജോസഫ് രാമപുരം, ശ്രീ. ശ്യാം ഷണ്മുഖൻ (Photo Farmer) എന്നിവരാണ്.