UK

കൊവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റും അവസാനിപ്പിച്ച് സാധാരണനിലയിലേയ്ക്ക് വരാനുള്ള ശ്രമത്തിനിടെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 21നാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.

ഷിബു മാത്യൂ.
യുകെയിലേയ്ക്ക് കുടിയേറിയ മലയാളികള്‍, ജീവിക്കുന്ന നാടിന്റെ നിലനില്പിനായി പോരാടുന്ന ജനങ്ങളോടൊപ്പം സമരമുഖത്ത് അണിനിരന്ന സ്‌കന്‍തോര്‍പ്പ് ടാറ്റാ സ്റ്റീല്‍ സമരത്തിന് അഞ്ചു വയസ്സ് തികഞ്ഞു. സ്റ്റീല്‍ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടു പോവുന്ന നോര്‍ത്ത് ലിങ്കണ്‍ ഷയറിലെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിലെ ജനങ്ങളെ മുഴുവനായി ആശങ്കയിലാക്കിയ ദിനങ്ങളായിരുന്നു അത്. നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന് വര്‍ഷവും മില്യണ്‍ കണക്കിന് പൗണ്ട് ബിസിനസ് ടാക്‌സായി നല്കുന്ന ടാറ്റാ സ്റ്റീല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള ചെറുകിട വ്യവസായങ്ങളുടെ നിലനില്പും പ്രതിസന്ധിയിലായി. 5500 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. അടച്ചു പൂട്ടലിനെതിരേ ജീവനക്കാര്‍ സമരമുഖത്തെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കൊപ്പം മലയാളം യുകെ ന്യൂസും പങ്ക് ചേര്‍ന്നിരുന്നു. സമരത്തില്‍ സ്‌കന്‍തോര്‍പ്പ് മലയാളികളുടെ സാന്നിധ്യം അന്ന് ശ്രദ്ധേയമായിരുന്നു.

നാടിന്റെ സുരക്ഷിതത്വത്തിനായി ഇംഗ്ലീഷ് കമ്യൂണിറ്റിയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് സമരത്തില്‍ പങ്കെടുത്ത സ്‌കന്‍തോര്‍പ്പില്‍ താമസിക്കുന്ന പാലാ സ്വദേശിയായ ബിനോയി ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൂടാതെ ഈ സമരത്തിന് മലയാളം യുകെ നല്കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറയുന്നു. സ്റ്റീല്‍ ടൗണ്‍ മാര്‍ച്ച് വിജയകരമായി നടന്നതും ഗവണ്‍മെന്റ് ഇടപെട്ടതും പുതിയ മാനേജ്‌മെന്റ് സ്റ്റീല്‍ പ്‌ളാന്റ് ഏറ്റെടുത്തതും സ്‌കന്‍തോര്‍പ്പിന് ഗുണകരമായി. നിരവധി മലയാളി നേഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്‌കന്‍തോര്‍പ്പ് എന്‍ എച്ച് എസ് ഹോസ്പിറ്റല്‍ വിപുലീകരിക്കാനുള്ള പദ്ധതികളും ടൗണിന്റെ വികസന മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് ബിനോയി ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ബിനോയ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഇംഗ്ലീഷ് കമ്യൂണിറ്റിയ്ക്കായി മലയാളികള്‍ മുന്നിട്ടിറങ്ങിയതിന്റെ നല്ല ഓര്‍മ്മകള്‍… സ്‌കന്‍തോര്‍പ്പ് എന്ന ഇന്‍ഡസ്ട്രിയല്‍ ഗാര്‍ഡന്‍ സിറ്റിയുടെ നട്ടെല്ലായിരുന്നു ടാറ്റാ സ്റ്റീല്‍ പ്‌ളാന്റ്. ഏകദേശം 30,000 ത്തോളം പേര്‍ക്ക് ജോലി നല്കിയിരുന്ന ബ്രിട്ടീഷ് സ്റ്റീല്‍ പ്‌ളാന്റ് ടാറ്റാ പിന്നീട് സ്വന്തമാക്കി. അന്താരാഷ്ട്ര രംഗത്തുണ്ടായ മത്സരവും കാര്‍ബണ്‍ ടാക്‌സടക്കമുള്ള കടമ്പകളും സ്റ്റീല്‍ വ്യവസായത്തെ തളര്‍ത്തിയതോടെ ഉല്പാദനം കുറഞ്ഞു. അതോടെ ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.
5500 ത്തോളം പേരാണ് 2016 ടാറ്റാ സ്റ്റീലില്‍ ജോലി ചെയ്തിരുന്നത്. കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലേയ്‌ക്കെന്ന സ്ഥിതിയിലെത്തി. ധാരാളമാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ സംജാതമായി. അതിലുപുരിയായി സ്റ്റീല്‍ പ്‌ളാന്റിനെ ആശ്രയിച്ച് പോകുന്ന നിരവധി ചെറിയ വ്യവസായങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടു. സ്റ്റീല്‍ പ്‌ളാന്റ് അടച്ചു പൂട്ടിയാല്‍ പിന്നെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിന്റെ ജീവന്‍ തന്നെയാണ് ഇല്ലാതാകുന്നത് എന്ന യഥാര്‍ത്ഥ്യം തികച്ചും ഭീതിജനകമായിരുന്നു.

ലോക്കല്‍ എം.പിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ ആവശ്യപ്പെട്ട് ടൗണ്‍ സെന്ററില്‍ ഒപ്പുശേഖരണം നടത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ടായിരുന്നതിനാല്‍ ഒപ്പുശേഖരണത്തില്‍ വോളണ്ടിയറാകാന്‍ വിളിയും വന്നു. മലയാളികളാരും ടാറ്റാ സ്റ്റീലിന്റെ പ്‌ളാന്റില്‍ ജോലി ചെയ്യുന്നില്ല എങ്കിലും ജീവിക്കുന്ന നാടിനെ ജീവനെ സംരക്ഷിക്കുവാന്‍ തന്നാലാവുന്നത് ചെയ്യാനുള്ള ഒരു താത്പര്യം തോന്നി. ഒപ്പുശേഖരണം നടത്തിയിട്ടൊന്നും വലിയ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നിയില്ല.

ഞാന്‍ ലോക്കല്‍ എം.പി നിക്ക് ഡേക്കിന് ഒരു ഇമെയില്‍ അയച്ചു. നിക്ക്, ഒപ്പുശേഖരണത്തോടൊപ്പം സ്റ്റീല്‍ പ്‌ളാന്റില്‍ നിന്നും ടൗണ്‍ സെന്ററിലേയ്ക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ കൂടുതല്‍ പൊതുജന ശ്രദ്ധ കിട്ടും. മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഗവണ്‍മെന്റിന്റെ സത്വര ഇsപെടലിന് ഇത് ഇടയാക്കിയേക്കും. എം.പിയ്ക്ക് ഇ മെയില്‍ അയച്ചാല്‍ പ്രതികരിക്കുമെന്നു പോലും പ്രതീക്ഷിച്ചില്ല. എന്നാല്‍ പിറ്റേന്ന് മറുപടി കിട്ടി. Excellent idea Joseph, താങ്കളുടെ Suggestion Tata Steel ലെ Union ന് forward ചെയ്തിട്ടുണ്ടെന്ന് എം.പി അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു ഇമെയിലും വന്നു. ടാറ്റാ സ്റ്റീലിലെ union ലീഡറിന്റെയായിരുന്നു മെയില്‍. മാര്‍ച്ച് നടത്താനുള്ള നിര്‍ദ്ദേശം യൂണിയനുകള്‍ അംഗീകരിച്ചിരിക്കുന്നു. എന്നോടും മാര്‍ച്ചില്‍ വന്ന് സഹകരിക്കണമെന്ന് ഇ മെയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നോര്‍ത്ത് ലിങ്കണ്‍ഷയര്‍ കൗണ്‍സിലിന്റെ ഓഫീസിലേയ്ക്ക് ടൗണ്‍ സെന്ററില്‍ നിന്ന് യൂണിയനുകള്‍ സംയുക്തമായി മാര്‍ച്ച് പ്രഖ്യാപിച്ചു.

ഈ വിവരം മലയാളി കമ്യൂണിറ്റിയുമായി ഞാന്‍ പങ്കുവെച്ചു. 20 ഓളം ഫാമിലി കളാണ് അക്കാലത്ത് ഇവിടെയുണ്ടായിരുന്നത്. എന്നോടൊപ്പം മറ്റ് മൂന്നു പേര്‍ കൂടി കൊടി പിടിക്കാന്‍ ധൈര്യപൂര്‍വ്വം അണിനിരന്നു. രാജു കാരിക്കല്‍, മനോജ് കുര്യന്‍, ഷിബു മാത്യു എന്നിവര്‍ക്കൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഞാനും പങ്കാളിയായി. ഇതിന്റെ ഒരു ന്യൂസ് നല്കാന്‍ ഒരു ശ്രമം നടത്തി. Cotnroversial ആയിട്ടുള്ള ഒരു കാര്യമല്ലാത്തതിനാല്‍ ന്യൂസ് നല്കാന്‍ ആരുമത്ര താല്‍പര്യമൊന്നും പ്രകടിപ്പിച്ചില്ല.

മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്ററായ Shibu Mathew ഈ ന്യൂസ് ഏറ്റവും നല്ല രീതിയില്‍ പബ്‌ളിഷ് ചെയ്യാന്‍ നല്കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. സ്‌കന്‍ തോര്‍പ്പിലെ മാര്‍ച്ചിനു ശേഷം ഷെഫീല്‍ഡിലും ബ്രസല്‍സിലും യൂണിയനുകള്‍ മാര്‍ച്ച് നടത്തി. ബിബിസിയടക്കമുള്ള ചാനലുകള്‍ Main ന്യൂസ് നല്കി. യൂറോപ്യന്‍ യൂണിയനും യുകെ ഗവണ്‍മെന്റും ഇടപെട്ടു. ടാറ്റാ സ്റ്റീല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു. രണ്ടു വര്‍ഷം മുന്‍പ് സ്റ്റീല്‍ പ്‌ളാന്റ് വീണ്ടും ബ്രിട്ടീഷ് സ്റ്റീല്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

അതെ, സ്‌കന്‍തോര്‍പ്പ് എന്ന ചെറിയ ടൗണിന്റെ ജീവനാഡിയായ സ്റ്റീല്‍ പ്‌ളാന്റ് ഇന്നും ആയിരങ്ങള്‍ക്ക് ജോലി നല്കുന്നു. ലോക്കല്‍ ഇന്‍ഡസ്ട്രികളും നന്നായി മുന്നോട്ട് പോകുന്നു. നാടിനായി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയതിന്റെ ഓര്‍മ്മകള്‍ക്കിന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

[ot-video][/ot-video]

കാ​ന​ഡ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് അ​ട​ച്ചു​പൂ​ട്ടി​യ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ​നി​ന്നും 215 കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 1978 ൽ ​അ​ട​ച്ചു​പൂ​ട്ടി​യ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ കം​ലൂ​പ്സ് ഇ​ന്ത്യ​ൻ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

“ന​മ്മു​ടെ രാ​ജ്യ ച​രി​ത്ര​ത്തി​ലെ ല​ജ്ജാ​ക​ര​മാ​യ അ​ധ്യാ​യ​ത്തി​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന്’ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് താ​മ​സി​ച്ചു പ​ഠി​ക്കാ​നാ​യി ന​ട​ത്തി​യി​രു​ന്ന സ്കൂ​ളാ​യി​രു​ന്നു ഇ​ത്. ടെ​ക്എം​പ​സ് ട്വേ ​ഷ്വാം​പെം​ക് ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് മ​രി​ച്ച കു​ട്ടി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍.

റ​ഡാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കാ​ന​ഡ​യി​ലെ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ അ​വ​രു​ടെ കു​ടം​ബ​ങ്ങ​ളി​ല്‍ നി​ന്നും ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി സ്കൂ​ളു​ക​ളി​ൽ പാ​ർ​പ്പി​ക്കു​ക​യും സാം​സ്‌​കാ​രി​ക വം​ശ​ഹ​ത്യ ന​ട​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് 2015ല്‍ ​പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന 4100 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭീ​ക​ര​മാ​യ ശാ​രീ​രി​ക മ​ർ​ദ​ന​ങ്ങ​ൾ​ക്കും ബ​ലാ​ത്സം​ഗ​ത്തി​നും ഇ​വ​ർ വി​ധേ​യ​രാ​യി​രു​ന്നു. 1840 മു​ത​ല്‍ 1990ക​ള്‍ വ​രെ​യാ​യി​രു​ന്നു ഇ​ത്ത​രം സ്‌​കൂ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബർമ്മിംഗ്ഹാം: യുകെയിലെ റെഡ്ഡിച്ചിൽ താമസിക്കുന്ന മലയാളി നഴ്സ് ഷീജ കൃഷ്ണൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾ മലയാളികളുടെയിടയിൽ വളരെയധികം ചിന്തകൾക്ക് കാരണമായി. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള ഗാരേജിലാണ് ഷീജ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയ്ക്ക് മുമ്പ് ഷീജ സ്വന്തം കുടുംബത്തിലെയ്ക്ക് ആത്മഹത്യ കുറിപ്പ് വോയിസ് മെസേജായി ആയ്ച്ചുകൊടുത്തിരുന്നു. ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പ്രധാനമായും മെസേജിൽ പറഞ്ഞിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവായ ബൈജുവിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിരയിലുള്ള പല പത്രങ്ങളും രംഗത്തുവന്നു. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും ബൈജുവിനെതിരേ ഷീജയുടെ വീട്ടുകാർ പരാതി കൊടുത്തു. എന്നാൽ, സത്യമെന്ത്??

പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇപ്പോൾ വൂസ്റ്റർ അക്യൂട്ടർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെഡ്ഡിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നതിനപ്പറം ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് ഇതുവരെയും പുറത്ത് വിട്ടില്ല. യുകെയിലെ നിയ്മമനുസരിച്ച് ശവസംസ്കാര ചടങ്ങുകൾ എവിടെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഭർത്താവിനും മക്കൾക്കുമാണ്. മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ തെറ്റായ വാർത്തകൾ കൊടുത്ത് അവരുടെ കുടുംബത്തെ ഉപദ്രവിച്ച് ജനശ്രദ്ധ നേടുകയാണ് പല മാധ്യമങ്ങളും.

അത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന തെറ്റായ വാർത്തകളോട് യുകെയിലേയും നാട്ടിലേയും ഇവരുടെ കുടുംബവുമായി വളരെ അടുത്ത് ബന്ധമുള്ളവരും കൂടത്തിൽ പഠിച്ചവരും കൂടത്തിൽ ജോലി ചെയ്തിട്ടുള്ളവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ നിരവധി മലയാളി സുഹൃത്തുക്കൾ പ്രതികരിച്ചു തുടങ്ങി. യുകെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന, വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുന്നിലുള്ള മലയാളം യുകെ ന്യൂസുമായി നിരവധി മലയാളികളാണ് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. മലയാളം യുകെ ന്യൂസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

6 ലക്ഷം രൂപാ മാസം സമ്പാദിക്കുന്നുവെന്ന് മെസേജിൽ വ്യക്തമായി പറയുന്നുണ്ട്.
ഇതിൽ തന്നെ അസ്വഭാവികതയുണ്ട്. യുകെയിലെ നിയ്മമനുസരിച്ച് ആഴ്ച്ചയിൽ 37.5 മണിക്കൂറാണ് നിയ്മപരമായി ഒരു നഴ്സിന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിയ്മമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം 48 മണിക്കൂർ വരെ ആകാം. പക്ഷേ, 48 മണിക്കൂറിലധികം ജോലി ചെയ്താൽ അതിൽ നിന്നുണ്ടാക്കുന്ന ഒരു പ്രശ്നങ്ങളും നാഷണൽ ഇൻഷ്വറൻസിൽ കവർ ചെയ്യുകയില്ല. അതിൻ പ്രകാരം ഒരു നഴ്സിന് ശരാശരി രണ്ടായിരത്തോളം പൗണ്ടുകളാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) സമ്പാദിക്കാനാവുന്നത്. ഇനി, ഓവർടൈം ചെയ്താലും ഒരു മാസം ചെയ്യുന്ന ജോലിയുടെ രണ്ടിരട്ടി കൂടി കൂടുതലായി ചെയ്തെങ്കിൽ മാത്രമേ 6 ലക്ഷം രൂപ എന്ന കണക്കിൽ എത്തിച്ചേരുകയുള്ളൂ. യുകെയിൽ NHS ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് മനസ്സിലാകാത്ത കണക്കാണിത്. ഇത് ഒരു വശം.

മറുവശത്ത് കൂടുതൽ ചോദ്യങ്ങളുയരുകയാണ്. മെസേജിൽ പറഞ്ഞിരിക്കുന്ന സത്യമാണെങ്കിൽ ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ഹോസ്പിറ്റലിൽ ചെലവഴിക്കുന്ന ഒരാൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം എപ്പോഴാണ് ലഭിക്കുക? സ്കൂളിൽ പോകുന്ന പതിമൂന്നും പതിനാലും വയസ്സുള്ള രണ്ട്  മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എപ്പോഴാണ് സമയം കിട്ടുക? ഭക്ഷണമുണ്ടാക്കുന്നതൊപ്പം ഷോപ്പിംഗ് ഉൾപ്പെടെ വീട്ട് ജോലികൾ ചെയ്യാൻ എപ്പോഴാണ് സാധിക്കുക?

കുറഞ്ഞത് ഉറങ്ങാൻ പോലും സമയം കിട്ടുന്നതെപ്പോൾ? മുകളിൽ പറഞ്ഞിരുന്ന ജോലികൾ എല്ലാം കൃത്യമായി ഇവരുടെ വീട്ടിൽ നടന്നിരുന്നു. എങ്കിൽ പിന്നെ ഈ ജോലികൾ എല്ലാം ചെയ്തിരുന്നത് ഭർത്താവല്ലാതെ മറ്റാര്? വിശ്രമമില്ലാതെ കൂടുതൽ ജോലി ചെയ്യുമ്പോൾ മാനസീക സമ്മർദ്ദവും ശാരീരികമായ അസ്വസ്തതയും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ??

മരിക്കുന്നതിന് മുമ്പ് നാട്ടിലുള്ള ബന്ധുക്കൾക്ക് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് മെസേജ് ആയ്ച്ചു കൊടുത്തിട്ടും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ എന്തുകൊണ്ട് ശ്രമിച്ചില്ല??

ഭർത്താവിനെയും മക്കളെയും എന്ത് കൊണ്ട് വിവരം അറിയിച്ചില്ല???
വാർത്താവിനിമയ സംവിധാനങ്ങൾ ഇത്രയും പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് വിവരമറിഞ്ഞയുടൻ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതായിരുന്നു. ഷീജയുടെ അമ്മയും അനുജത്തിയും കുറെ കാലം ഇവരോടൊപ്പം യുകെയിൽ താമസിച്ചിരുന്നതാണ്. ഈ രാജ്യവുമായി അത്യാവശ്യം നല്ല ബന്ധം അവർക്കുമുണ്ട്. പിന്നെ എന്തുകൊണ്ട് അവർ അതിനുള്ള ശ്രമം നടത്തിയില്ല??  തന്നെയുമല്ല, മരണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ടെലഫോൺ കോളുപോലും ഷീജയുടെ വീട്ടിൽ നിന്ന് യുകെയിലുള്ള ബൈജുവിൻ്റെ വീട്ടിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു ഷീജയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
സ്വന്തം കുടുംബത്തിൽ നിന്നുള്ള സാമ്പത്തികമായ സമ്മർദ്ദം ഷീജയെ ഒരു പരിധി വരെ മാനസീകമായി തളർത്തിയിരുന്നു. 24 വർഷത്തോളം സൗദിയിൽ അരാംകോ കമ്പനിയിൽ ജോലി ചെയ്ത് തിരിച്ച് നാട്ടിലെത്തിയ ആളായിരുന്നു ഷീജയുടെ പിതാവ്. എങ്കിലും സാമ്പത്തികമായ ഒരു പുരോഗതിയും അവരുടെ കുടുംബത്തിലുണ്ടായില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. തകർന്ന തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ ഷീജയെ അവർ കരുവാക്കിയിരുന്നു. ധാരാളം പണം ഷീജയോട് നിരന്തരം വീട്ടിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ ഷീജ അത് കൊടുക്കുകയും ചെയ്തു. റൂട്ടോടുകൂടിയ ബസ്സ് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് സഹോദരനെ സാമ്പത്തീകമായി ഷീജ സഹായിച്ചിരുന്നുവെന്നും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഷീജയ്ക്കുണ്ടായിരുന്നുള്ളൂ. പണത്തോടൊപ്പം കുടുംബവും വലുതാണെന്ന് പലരും ഷീജയെ ഓർമ്മിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

NHS ജോലിയിൽ നിന്ന് ഓഫ് സിക് എടുത്ത് ഏജൻസി ജോലികൾക്ക് ഷീജ പോയി തുടങ്ങി. നിർഭാഗ്യവശാൽ NHS അധികാരികൾ അതറിയുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് പിൻ നമ്പരുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേയ്ക്ക് Nursing and Midwifery Council (NMC) മുന്നോട്ടു പോയി. NMC യുമായുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. NMC യുടെ തീരുമാനം മെയ് മാസം അവസാനത്തോടെ വരും. പിൻ നമ്പർ നഷ്ടപ്പെട്ടാൽ ജീവനവസാനിപ്പിക്കും എന്ന് ഷീജ പറഞ്ഞതായി അറിയുവാൻ കഴിഞ്ഞു. പിൻ നമ്പർ പോയാലും നിനക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ജോലി ചെയ്യുന്നുണ്ടല്ലോ! എന്ന് പറഞ്ഞ് ബൈജു ഷീജയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു.
ബാൻഡ് 6 ൽ ജോലി ചെയ്തിരുന്ന ഷീജ നേരിടുന്ന നിയമ നടപടികളും സ്വന്തം വീട്ടിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമ്മർദ്ദവും ഭർത്താവിനെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിക്കാത്തതിൻ്റെ വിഷമവും ഷീജയെ മാനസീകമായി തളർത്തുന്ന അവസ്ഥയിൽ എത്തിച്ചു എന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവർ പറയുന്നത്.

ഇതിന് മുമ്പും ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് വോയിസ് മെസേജിൽ പറയുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ക്വയറി സൂയിസൈഡ് അറ്റംൻ്റ് നടത്തി ICUയിൽ ചികിത്സ ലഭിച്ചിട്ടുണ്ട്. കൂടാതെ കൗൺസിലിംഗും വിധേയമായതായി സഹപ്രവർത്തകർ പറഞ്ഞു. യുകെയിൽ നിന്നും നാട്ടിലെത്തിയ ഒരു സുഹൃത്ത് ഇക്കാര്യങ്ങളെല്ലാം ഷീജയുടെ പിതാവിനെ നേരിട്ട് അറിയ്ച്ചിരുന്നു. ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സ വേണ്ടത് ഭർത്താവ് ബൈജുവിനാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഷീജയ്ക്ക് പനിയുണ്ടായി. തുടർന്ന് അവിടെ തന്നെ ഡോക്ടറെ കാണുകയും കോവിഡ് ടെസ്റ്റ് ചെയ്യുകയും ചെയ്തു. ബൈജു എത്തിയാണ് ഷീജയെ വീട്ടിൽ എത്തിച്ചത്.തുടർന്നും എല്ലാക്കാര്യവും നോക്കിയത് ബൈജുവാണ്. പനിയായിരുന്നപ്പോൾ ഒരു തുള്ളി വെള്ളം പോലും തന്നില്ല എന്ന മെസേജിന് പ്രത്യേകിച്ച് സ്ഥാനമില്ല. മിക്കവാറും ബൈജുവാണ് ഷീജയെ ജോലിക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത്. കൂടുതൽ ജോലി ചെയ്യുന്നതു കൊണ്ട് ചുരുങ്ങിയ ചില സന്ദർഭങ്ങളിൽ ടാക്സിയെയും ഷീജ ആശ്രയിച്ചിരുന്നു. യാതൊരു പരിഭവവുമില്ലാതെ സ്വന്തം ജോലിയോടൊപ്പം വീട്ട് ജോലികളും ചെയ്ത് നന്നായി കുടുംബം നോക്കുന്ന ശാന്ത സ്വഭാവത്തിൻ്റെ ഉടമയാണ് ബൈജു എന്നാണ് റെഡ്ഡിച്ച് മലയാളികൾ ഒന്നായി പറയുന്നത്. ഭാര്യയുടെ കുറവുകൾക്ക് ഒരിക്കലും ബൈജു പരാതി പറഞ്ഞതായി അറിവില്ല. കുറവുകൾ മാത്രമുള്ള ഒരു ഭാര്യയായി ഷീജയെ ബൈജു ഒരിക്കലും ചിത്രീകരിക്കുന്നുമില്ല. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾക്കപ്പുറം കൂടുതലായി ഒന്നും ഇവിടെയും സംഭവിച്ചിട്ടില്ല. ഭാര്യയുടെ ജോലി ഭാരം കുറയ്ക്കാൻ ബൈജു നടത്തിയ ശ്രമത്തോട് ഷീജ സഹകരിച്ചില്ല എന്നത് സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.

ഈ രാജ്യത്തിൽ മനുഷ്യത്വത്തിന് വില കൊടുക്കുന്ന ഒരു നിയ്മമുണ്ട്. അത് എല്ലാവർക്കും തുല്യമാണ്. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടും. മുഖം നോക്കാതെ നീതി നടപ്പാക്കും. യൂറോപ്പിലെ മലയാളികൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ ആഴത്തിൽ വിശ്വസിക്കുന്നു.
സത്യമറിയാതെ ബൈജുവിനെ വില്ലനാക്കി പല ഓൺലൈൻ പത്രങ്ങളുമെഴുതി. അവരോട് പറയാൻ ഒന്നു മാത്രം.
അമ്മ നഷ്ടപ്പെട്ട വേദനയിൽ മിടുക്കരായ രണ്ട് മക്കളും അവർക്ക് തുണയായി ഭാര്യ നഷ്ടപ്പെട്ട ഒരു ഭർത്താവും ജീവിച്ചിരിപ്പുണ്ട്.
കോടതി പറയുവോളം അവരെ ഉപദ്രവിക്കരുതേ…!

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക.
അതിൽ ആനന്ദം കൊള്ളുക.

ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുകെയിലെ ഇടതു പക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം ആലപ്പുഴ സാംസ്‌കാരിക കേന്ദ്രമായ കുമ്മാടിയിൽ എംഎൽഎ പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ഇന്ദു ടീച്ചർ, സിപിഎം ആലപ്പുഴ ഏരിയ സെക്രട്ടറി വി ബി അശോകൻ, കൗൺസിലർ മോനിഷ ശ്യാം, കൗൺസിലർ ഡോ: ലിന്റ ഫ്രാൻസിസ്, കൗൺസിലർ മാരായ ജ്യോതി പ്രകാശ്, ജാസ്മിൻ ബിജു എന്നിവർ പങ്കെടുത്തു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി ബിരിയാണിമേളയിലൂടെയും മറ്റും പണം സമ്പാദിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു മാസ കാലമായി സമീക്ഷയുടെ ബ്രാഞ്ചുകളിൽ നടന്നു വരികയാണ് . അതിനിടയിലാണ് ആലപ്പുഴയിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ സമീക്ഷ നേതൃത്വത്തെ സമീപിക്കുന്നത്. ഉടൻതന്നെ സമീക്ഷ ഈ ആവിശ്യം ഏറ്റെടുത്തു, നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റിനാവശ്യമായ തുക ഒരാഴ്ചക്കുള്ളിൽ കണ്ടെത്തി നൽകി. ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ വർഷം സമീക്ഷ 100 ഓളം ടിവി കളും കേരളത്തിന്റെ വിവിധ ഭാഗംകളിൽ വിതരണം ചെയ്തിരുന്നു. കൂടാതെ രണ്ടാം പ്രളയ കാലത്തു 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കാനും സമീക്ഷ യുകെയ്ക്ക്‌ കഴിഞ്ഞു. ഇതിലും വലിയ ഒരു തുക ലക്‌ഷ്യം വെച്ചാണ് സമീക്ഷ പ്രവർത്തകർ യുകെയുടെ വിവിധ മേഖലകളിൽ ബിരിയാണിമേളയും മറ്റും നടത്തി വരുന്നത്. പിറന്ന നാടിന് എന്നും കൈത്താങ്ങായി സമീക്ഷ യുകെ കൂടെ ഉണ്ടാകും എന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.

യുകെയിലെ ഹോർഷാമിൽ രണ്ടു വർഷത്തോളമായി ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം കുടുംബിനിയുടെ റോളിലാണിപ്പോൾ മലയാളികളുടെ പ്രിയ മനസപുത്രി ശ്രീകല . ഇവിടെ ഐടി മേഖലയിലാണ് വിപിന് ജോലി. ശ്രീകല എവിടെയാണ്, ഉടൻ സ്ക്രീനിൽ കാണാമോ….എന്നൊക്കെയാണ് മലയാളികൾ ചോദിക്കുന്നത് . ഒരുകാലത്ത്, ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. ‘ ശ്രീകല കഴിഞ്ഞ കുറേയേറെക്കാലമായി അഭിനയത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുകയാണ്

എനിക്ക് സീരിയൽ മിസ് ചെയ്യുന്നുണ്ട്. ഒരുപാടു പേർ മെസേജ് അയയ്ക്കും, ‘എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറേക്കാലമായല്ലോ, വരുന്നില്ലേ…’ എന്നൊക്കെ. തിരിച്ചു വരണം, അ ഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം.ഒന്നര വർഷം മുൻപാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെത്തന്നെ തുടരേണ്ടി വന്നു.

ഇവിടെ വന്ന ശേഷം കുറേ ഓഫറുകൾ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്. ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭ ർത്താവിനും മകനുമൊപ്പമുള്ള കുടുംബജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതു ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്.
ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ നിന്ന് അവധി എടുത്തതും.

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി.

അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാകൂ. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോ ന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ്സ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.

മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിയ്ക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മകനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്.

അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. മോൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അമ്മയാണ്. ലിവർ സിറോസിസ് മൂലം അമ്മ ആശുപത്രിയിലായപ്പോള്‍ എനിക്കൊരു നല്ല വേഷം വന്നിരുന്നു. അതിനു വേണ്ടി കോസ്റ്റ്യൂംസൊക്കെ എടുത്തു. ആശുപത്രിയിൽ ചെന്ന് എല്ലാം അമ്മയെ കാണിച്ചു. പിന്നീട് അമ്മയെ മംഗലാപുരത്ത് ആശുപത്രിയിലേക്കു മാറ്റി. അവിടെ കാണാൻ ചെന്നപ്പോഴും പുതിയ സീരിയലിനെക്കുറിച്ചും വേഷത്തെക്കുറിച്ചുമാണ് അമ്മ ചോദിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് അമ്മ പോയി. ആ സീരിയൽ നടന്നുമില്ല. അമ്മ പോയതോട് ആ ഭാഗ്യവും നഷ്ടപ്പെട്ടു. ഇപ്പോഴും അമ്മയെ സ്വപ്നത്തിൽ കാണും. ‘എനിക്കു കാണണം അമ്മാ…’ എന്നു മനസ്സിൽ തോന്നുന്ന ദിവസം അമ്മ വരും. പിറ്റേന്ന് വലിയ സന്തോഷത്തിലാകും ഞാൻ.

വിപിനേട്ടൻ ജോലിക്കും മോന്‍ സ്കൂളിലും പോയിക്കഴിഞ്ഞാൽ പെയിന്റിങ്ങാണ് പ്രധാന സമയം പോക്ക്. കുറേ ചിത്രങ്ങൾ വരച്ചു. ഇടയ്ക്ക് നൃത്തം ചെയ്യും. ഒരു യൂ‌‍ട്യൂബ് ചാനൽ ഉണ്ട്.

ഫ്ലാറ്റിൽ നൃത്തം ചെയ്യുക കുറച്ച് പ്രയാസമാണ്. ഒരിക്കൽ മോൻ മുറിക്കുള്ളിൽ ഒന്നു രണ്ടു വട്ടം ചാടിയപ്പോൾ താഴത്തെ നിലയിൽ താമസിച്ചിരുന്നയാൾ ഓടി വന്നു, ‘താഴെ വലിയ ബഹളമാണ്’ എന്നു പരാതി പറഞ്ഞു. അപ്പോൾ പിന്നെ, നൃത്തം ചെയ്യുന്നതെങ്ങനെ? മോനെ സ്കൂളിൽ വിടാനും വിളിക്കാനും രാവിലെയും വൈകിട്ടും 20 മിനിറ്റ് നടക്കും. അതാണ് ഇപ്പോഴുള്ള പ്രധാന വ്യായാമം.

2012 ൽ ആയിരുന്നു വിവാഹം. പ്രണയം ആയിരുന്നെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. എന്റെ ബന്ധു കൂടിയാണ് വിപിനേട്ടൻ. ഞങ്ങൾ ഓര്‍ക്കുട്ട് വഴി സുഹൃത്തുക്കളായി. പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു. അമ്മയുടെ അച്ഛന് ഞങ്ങൾ കല്യാണം കഴിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, കല്യാണത്തിന് മുൻപേ അച്ഛപ്പൻ മരിച്ചു. അത് വലിയ സങ്കടമായി.

ഒരു അഭിമുഖം കൊടുത്തു എന്നതു സത്യം. പക്ഷേ, ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിച്ചു. അതാണ് പ്രശ്‌നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു, പേടിച്ചു വിറച്ച് ജീവിക്കുന്നു, രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞത്രേ. വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ നാട്ടില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു. എല്ലാവരും ഭയന്നു.

ലോക് ഡൗൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നു. ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തും. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ വിശാലമായ ഉദ്യാനമാണ്. വൈകുന്നേരം അവിടെ നടക്കാനിറങ്ങുമായിരുന്നു.

നാട്ടിൽ ഇപ്പോൾ അച്ഛനും ചേച്ചിയും ഉണ്ട്. എന്റെ നാട് കണ്ണൂർ ചെറുകുന്ന് ആണ്. അച്ഛൻ ശശിധരൻ ഗൾഫിലായിരുന്നു. അമ്മ ഗീത. ചേച്ചി ശ്രീജയ വക്കീലാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നൃത്തത്തിലും കലാരംഗത്തുമായിരുന്നു കൂടുതൽ താൽപര്യം. ഞാൻ കലാരംഗത്ത് അറിയപ്പെടണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. ഡാൻസും പാട്ടും പഠിപ്പിച്ചു. ഓട്ടൻതുള്ളലായിരുന്നു ഏറ്റവും ഇഷ്ടം. കഥകളിയും അഭ്യസിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായിരുന്നു.

ആദ്യം സിറ്റി ചാനലിൽ പ്രിയഗീതം പോലെ ഒരു പരിപാടി അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് ടെലിഫിലിം ചെയ്തു. കെ. കെ രാജീവ് സാറിന്റെ ‘ഓർമ’യിലൂടെയാണ് സീരിയൽ രംഗത്തെത്തിയത്. ബോബൻ സാമുവൽ ചേട്ടനാണ് എന്നെ വിളിക്കുന്നത്. അച്ഛൻ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ചെന്നു കാണാൻ പറഞ്ഞു. ബോബൻ ചേട്ടന്റെ ഭാര്യയും നടിയുമായ രശ്മി ചേച്ചി എന്റെ ബന്ധുവാണ്.

‘ഓർമ’യ്ക്ക് ശേഷം അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം അവസരങ്ങൾ വന്നു. പിന്നീടാണ് ‘മാനസപുത്രി’യിലേക്കു വിളിച്ചത്. ആദ്യം ‘പുനർജൻമം’ എന്ന പേരില്‍ മറ്റൊരു ചാനലില്‍ ആണ് ‘മാനസപുത്രി’ വന്നത്. എന്നാൽ റേറ്റിങ് തീരെ ഇല്ലാതെ അത് പാതിയിൽ നിർത്തി. വലിയ സങ്കടമായിരുന്നു അപ്പോൾ. പിന്നീട് ‘എന്റെ മാനസപുത്രി’യായി വന്നപ്പോൾ തരംഗമായി. ഇപ്പോഴും എല്ലാവരും എന്നെ ഓർക്കുന്നത് മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്ര ത്തിലൂടെയാണ്. ഇടയ്ക്ക് ഒരു വർഷത്തോളം ഇടവേള എടുത്തു. മടങ്ങി വന്നു ചെയ്ത ‘രാത്രിമഴ’യും വലിയ ഹിറ്റായി.

Don’t think family means a love of affair.

കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ട ഒന്നാണ് . പക്ഷെ കൂടണം. ഇന്ന് ആരും കൂടുന്നില്ല. ആർക്കും കൂടാൻ സമയമില്ല . ഒരാൾ ജോലിക്കു പോവുമ്പോൾ ഒരാൾ വരുന്നു. അല്ലങ്കിൽ പിള്ളേർ സ്‌കൂളിൽ പോവുമ്പോൾ വേറൊരാൾ വരുന്നു. ഇനി എല്ലാരും ഉണ്ടങ്കിൽ തന്നെ അവർ അവരുടേതായ ലോകത്ത്. അടുക്കള, ഫ്രണ്ട്സ്, ഓൺലൈൻ അങ്ങനങ്ങനെ ..അങ്ങനെ കൂടാതെ കൂടുമ്പോൾ കൂട്ടിമുട്ടലുകളും പ്രശ്നങ്ങളും ഉറപ്പല്ലേ ?

അഥവാ ഇനി കൂടിയാൽ തന്നെ അവിടെ കൂടുന്നവർ പല സ്വഭാത്തിൽ ഉള്ളവരും രണ്ടു ഫാമിലിയിൽ നിന്നും വന്നവരും ആണ് . അപ്പോൾ ഇമ്പം ഉണ്ടാകാനും ഉണ്ടാക്കാനും വളരെ പാടുപെടേണ്ടി വരും. അല്ലാതെ നമ്മൾ സിനിമയിൽ കാണുന്നപോലെ അടിച്ചുപൊളിച്ചു താമസിച്ചു തീർക്കാൻ ഇതൊരു രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യം മാത്രമുള്ള ഡ്രാമ അല്ല .

സിനിമ അല്ലങ്കിൽ ഒരു അരങ്ങ് തട്ടകത്തിൽ വരുന്നതിനു മുമ്പ് എന്തുമാത്രം പ്രാക്ടീസ് നടത്തീട്ടുണ്ടായിരിക്കും. അവരുടെ മേക്കപ്പ് റൂം ഒന്ന് പോയ് കണ്ടു നോക്കണം എത്ര മാത്രം മെസ്‌ ആണന്ന് . പക്ഷെ അവർ ആടിത്തിമിർക്കുമ്പോൾ കാണാൻ നമുക്ക് ചന്തമേറെ. പക്ഷെ ഇങ്ങനൊരു റിഹേഴ്സലും ഇല്ലാതെ തട്ടകത്തിൽ വരുമ്പോൾ പ്രോബ്ലെംസ് ഇല്ലാതെ ആടി തീർക്കാൻ പറ്റില്ല.

നമ്മൾ മലയാളികൾ ചെറുപ്പം മുതൽ കണ്ടു വളർന്ന സമൂഹം ആണിനെയും പെണ്ണിനേയും വേർതിരിക്കുന്നത് കണ്ടു തന്നാണ്. ഉദാഹരണത്തിന് സ്കൂൾ കാലം തന്നെ എടുക്ക്. ആൺ പിള്ളേർ എല്ലാം ഒരു വശത്ത് പെൺപിള്ളേർ എല്ലാം മറ്റൊരു വശത്ത്. പള്ളിയിൽ പോയാലും ആശുപത്രി ടോക്കൺ ക്യുവിൽ നിന്നാലും എന്തിനേറെ കഞ്ഞീം പയറും മേടിക്കാൻ പോലും ആണ് പെണ്ണ് മിക്സ് ആകുന്നത് പാപമാണ് എന്ന് കണ്ടു വളർന്ന തലമുറയിൽ പെട്ട നമ്മൾ പെട്ടെന്നൊരു ദിവസം വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് ഉറപ്പിച്ച ബന്ധത്തിൽ പെട്ട് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു .

ഇതുവരെ ഓപ്പോസിറ്റ് പാർട്ടി ആയി മാത്രം കണ്ടുവളർന്ന രണ്ടു പറ്റം ആളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ ഉറപ്പായും താളപ്പിഴകൾ ഉണ്ടാകും . അത് എത്ര കല്യാണ കോഴ് സുകൾ കൂടിയാലും ശരി എത്ര അഡ് ജസ്റ് റ്മെന്റ് ചെയ്താലും പ്രശ്നങ്ങൾ വരും . അവിടെയാണ് നമുക്ക് ലോട്ട് ഓഫ് മാനേജ്‌മന്റ് സ്‌കിൽസ് വേണ്ടി വരുന്നത് .

പിന്നെ ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് . രണ്ടുപേർ തമ്മിൽ കല്യാണം കഴിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ഒരാൾക്ക് ഉള്ള എന്തോ ഒരു കുറവിനെ പരിഹരിക്കപ്പെടാൻ വേണ്ടി തന്നാണ് . അത് ചിലപ്പോൾ സമൂഹത്തിൽ ഫാമിലി ആയി ജീവിക്കാനുള്ള കാരണം ആകാം, രണ്ടുപേരുടെയും വികാരപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയായിട്ടാകാം. അല്ലെങ്കിൽ സാമ്പത്തികമായി ഉയരാൻ ആകാം. അതുമല്ലെങ്കിൽ സമൂഹത്തിൽ ഒരു പെൺ അല്ലെങ്കിൽ ആൺ തുണ സുരക്ഷിതത്വത്തിന് വേണം എന്ന് കരുതിയാകാം.

അങ്ങനെ പല പല ആവശ്യകതകൾ മനസ്സിൽ കണ്ടുകൊണ്ടു മേടിക്കുന്ന ഒരു ബെറ്റർ പാക്കേജ് ആയിട്ടാണ് കല്യാണത്തിനെ തിരഞ്ഞെടുക്കുന്നത്. അപ്പോൾ ഈ മേൽപറഞ്ഞ എല്ലാമൊന്നും നേടാൻ പറ്റിയില്ലെങ്കിലും , കുറഞ്ഞത് ഒരു ആവശ്യമെങ്കിലും അതായത് ജോലിക്ക് പോകുമ്പോൾ കുട്ടികളെ അടുത്തിരുത്തി പോകാനൊരിടം അല്ലെങ്കിൽ രാത്രിയിൽ ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കൂടെ ഒരാൾ . അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ പാർടണർ മൂലം നമുക്ക് നേടിയെടുക്കാൻ പറ്റുന്നുണ്ടങ്കിൽ നമ്മൾ അവിടെ ഓപ്പോസിറ് പാർട്ടിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത്‌ .

കാരണം അവിടെ നമ്മുടെ കുറവുകൾ തന്നല്ലേ മറ്റേ ആൾമൂലം നികത്തപ്പെടുന്നത് . അങ്ങനുള്ളപ്പോൾ നമുക്ക് നമ്മുടെ പങ്കാളിയോട് വിരോധപ്പെടാൻ എന്തവകാശം .

എന്നിരുന്നാലും ഫിസിക്കൽ പവർ മാത്രം വല്യ സംഭവം ആണന്നു ശീലിച്ചു വളർന്ന ആണുങ്ങൾ അവർ കുടുംബത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി ആണല്ലോ എന്നോർത്ത്‌ ആശ്വസിക്കുമ്പോൾ . ഒരു പെണ്ണ് ആണിന്റെ ഒരു തലോടൽ അല്ലെങ്കിൽ ഒരു ആശ്ലേഷം അത്രയേ പ്രതീക്ഷിക്കുന്നുള്ളു .

പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരാറുള്ള ചില കാഴ്ചകൾ ആണ് ജോലിക്ക് കെട്ടിയവളെ ഡ്രോപ്പ് ചെയ്യുമ്പോൾ കൊടുക്കുന്ന ഒരു ചുംബനം അല്ലെങ്കിൽ കൈ കോർത്തുള്ള ഒരു നടത്തം അതുമല്ലെങ്കിൽ ഒരുമിച്ചു സൊറ പറഞ്ഞ് ഒരു ചായകുടിയൊക്കെ..

അത്രയൊക്കെയേ ഒരു പെണ്ണ് പ്രതീക്ഷിക്കുന്നുള്ളു . ആണുങ്ങൾ നിസ്സാരമായി കരുതുന്ന ഇങ്ങനത്തെ ഇമ്പങ്ങൾ ഇല്ലാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാം.

ആഹാ ഇത്രയേ ഉള്ളോ കാര്യം എന്ന് നമ്മളിപ്പോ ചിന്തിക്കും പക്ഷെ ആ ഇത്രേം വരാൻ നമ്മൾ ഒത്തിരി സ്‌കിൽസ് ആൻഡ് അഡ്ജസ്റ്മെന്റ്‌സുകൾ ചെയ്യേണ്ടിവരും .
എന്നിരുന്നാലും
No where in the history of humanity or today or in any time in future will human relationship will absolute?

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒ‌സി‌ഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം 50 വയസ്സ് പൂർത്തിയായ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. 20 വയസ്സിനു മുൻപ് ഒസിഐ കാർഡ് നേടുന്നവർ 20 വയസ്സ് പൂർത്തിയായ ശേഷം ഒരു തവണ മാത്രം കാർഡ് പുതുക്കിയാൽ മതിയാകും. 20 വയസ്സിനു ശേഷം ഒസിഐ കാര്‍ഡിന് അപേക്ഷ നല്‍കുന്നവർ കാർഡ് ഇത്തരത്തിൽ പുതുക്കേണ്ടതില്ല. പാസ്പോർട്ട്‌ മാറ്റുമ്പോഴെല്ലാം ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഒപ്പം മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഒപ്പം യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. ഈ സൗകര്യം 2021 മെയ്‌ 31 ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക. 20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട്‌ ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലെ നോട്ടീസ് ശ്രദ്ധിക്കുക

https://www.hcilondon.gov.in/docs/1618897004Untitled_19042021_172708.pdf

പുതിയ അപേക്ഷകർ കാലതാമസമോ അപേക്ഷ തള്ളിക്കളയലോ ഒഴിവാക്കാനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

https://www.hcilondon.gov.in/docs/1605272008Document%20Requirement%2004112020.pdf

കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ നിലവിലെ പാസ്പോർട്ടിന്റെയും ഒസിഐ കാർഡിന്റെയും പകർപ്പുമായി [email protected] ഇമെയിൽ അയക്കാൻ സംവിധാനമുണ്ട്.

ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും കോവിഡ് ലോക്ക്ഡൗൺ കാലം പട്ടിണിയുടേതായിരുന്നു പലർക്കും. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും സന്തോഷം നഷ്ടപ്പെട്ട കുട്ടികൾക്കും സഹായമെത്തിക്കൽ ആയിരുന്നു പ്രഭു എന്ന പാലക്കാട്ടുകാരനായ ഈ 34കാരന്റെ നിയോഗം.

വർഷം മാർച്ച് ആദ്യമാണ് പ്രഭു നടരാജൻ എന്ന മലയാളി മെച്ചപ്പെട്ട ജോലിയെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. കോവിഡ്കാലത്ത് ജനങ്ങളെ സേവിച്ച് ലണ്ടനിലെ താരമാണ് ഇന്ന് അദ്ദേഹം. നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.

 

ഓക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് പ്രഭുവിനെ രാജ്യം തന്നെ അറിയുന്ന വ്യക്തിയാക്കി മാറ്റിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.

ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ പ്രഭുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നവംബർ 14 എന്ന തീയതിയായിരുന്നു. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരായി ആരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ. ഇതോടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുണ്ടെന്ന് പ്രഭു തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ്കാല സേവനത്തിന് തുടക്കമായി.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധിപേർ സഹായവുമായെത്തി. 2020ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകാറുണ്ട്. സേവനം ഇപ്പോഴും തുടരുന്നു.

 

ഓക്‌സ്‌ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പ്രഭു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു പ്രഭു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്തിരുന്നത്.

സോണി സ്വാൻസി

പിറന്ന നാടിനു സ്നേഹത്തിൻ്റെ കരുതലുമായി സ്വാൻസിയിലെ മലയാളികൾ. കോവിഡ് മഹാമാരി കൊണ്ട്ബുദ്ധിമുട്ടുന്ന കേരള ജനതയ്ക്കായി ബിരിയാണി ചലഞ്ചിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയി സ്വാൻസി മലയാളികൾ. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വാൻസിയിലെ ഏകദേശം125 കുടുംബങ്ങളിൽ ഫാമിലി പാക്കറ്റ് ബിരിയാണി വിതരണം ചെയ്തും സ്പോൺസർമാരിലൂടെ പണം സമാഹരിച്ചും 303930രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാൻസി മലയാളികൾ സംഭാവന ചെയ്തത്.

സ്വാൻസിയിലെ ഒരു സംഘം ചെറുപ്പക്കാർ ഈ സംരംഭവുമായി മുൻപോട്ട് വന്നപ്പോൾ മറ്റുള്ള സംഘടനകളും കുടുംബങ്ങളും പിന്തുണയുമായി എത്തുകയായിരുന്നു. എല്ലാവരും ഒന്ന് ചേർന്നപ്പോൾ നല്ല ഒരു തുക സംഭാവനയായി നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സംഘാടകർ. ഈ നല്ല സംരംഭത്തിന് കൂടെനിന്ന് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് സ്വാൻസി മലയാളി അസോസിയേഷൻ, മോറിസ്റ്റൻ ബോയ്‌സ് ഗ്രൂപ്പ് മറ്റ് സ്‌പോൺസർമാർ തുടങ്ങിയവർക്ക് അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നതായി ഇതിൻറെ ഭാരവാഹികൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved