ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ശിവരാത്രി എന്ന പഥം സയന്‍സുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നുവെന്നു കാണാം ..
ശിവ എന്ന പേരുകേള്‍ക്കുമ്പോള്‍ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങള്‍..ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകള്‍ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യന്‍ കള്‍ചര്‍ അനുസരിച്ചു ശിവരാത്രി എന്ന പദം വന്നു.
എന്തിനേറെ നമഃശിവായ എന്ന വാക്കിനര്‍ത്ഥം തന്നെ
ന ഭൂമിയും
മ ജലവും
ശീ അഗ്‌നിയും
വാ വായുവും
യ എന്നാല്‍ സ്‌പേസുമടങ്ങിയ ഭൂമിയുടെ അഞ്ച് എലെമെന്റ്‌സ് ആണന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ ഇമ്പമായി. അതില്‍ കണ്ടെത്തിയ ചില സത്യങ്ങളിവിടെ കുറിക്കട്ടെ …
മഹാശിവരാത്രിയെന്ന സങ്കല്പ ദിവസവും നമ്മള്‍ വസിക്കുന്ന പ്ലാനെറ്റും സോളാര്‍ സിസ്റ്റവും ഗാലക്‌സിയും കോസ്‌മോസുമൊക്കെയായ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .
അങ്ങനെയിരിക്കെ ശിവരാത്രി എന്ന് പേരിട്ടിരിക്കുന്ന ആ പ്രേത്യേക ദിവസത്തില്‍, കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മളുടെ പ്ലാനറ്റ് ഒരു പ്രേത്യേക പൊസിഷനിലേക്ക് വരുന്നതുമൂലം അത് ഭൂമിയിലെ ജീവജാലങ്ങളെയും നദികളെയും ഒരു പ്രത്യേകതരത്തില്‍ ബാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തിനു വരുന്ന ചില മാറ്റങ്ങള്‍ നിമിത്തം ഭൂമിയിലെ ജലനിരപ്പുയരുകയും പൂര്ണചന്രനുദിക്കുകയും മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുകയുമൊക്കെ ചെയ്യുന്നു .
അന്നേദിവസം ജലനിരപ്പിനു സംഭവിക്കുന്ന മാറ്റം പോലെത്തന്നെ 70 ശദമാനം ജലാംശനിര്മിതമായ നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങള്‍ക്ക് ആ ദിവസം കാരണമാകുന്നു (increase the fluid level). അതുമൂലം നമ്മുടെ സന്തോഷത്തിന്റെയും എനര്‍ജിയുടെയും ലെവലോക്കെ പതഞ്ഞു പൊങ്ങാന്‍ പറ്റിയ പാകത്തില്‍ ആ ഒരു പ്രത്യേക ദിവസത്തെ ഭൂമി നമുക്കായ് ഒരുക്കിയിരിക്കുന്നു . കൂടാതെ അന്നേ ദിവസം മാനസിക അസുഖങ്ങളുള്ളവരുടെയൊക്കെ രോഗം മൂര്‍ച്ഛിക്കുന്നതിനു കാരണം ഫുള്‍ മൂണ്‍ അല്ല മറിച്ചു ഭൂമിയില്‍ ഉണ്ടാകുന്ന ഈ മാറ്റമാണ്.
അങ്ങനെയുള്ള ആ രാത്രിയില്‍ 70 ശതമാനം ജലാംശമുള്ള നമ്മള്‍ എഴുന്നേറ്റിരിക്കുന്നതിലൂടെ നമ്മുടെ ശരീരം upright പൊസിഷനില്‍ ആവുകയും ആ ദിവസത്തിന്റെ പൂര്‍ണ ഭലം നമ്മുക്ക് ആസ്വദിക്കാന്‍ പറ്റുകയും ചെയ്യും. പക്ഷെ മറിച്ചു അന്നേദിവസം രാത്രിയില്‍ നമ്മള്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പൊസിഷന്‍ തിരശ്ചീനമാകുന്നതിലൂടെ നമ്മുടെ ശരീത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ക്കിട വരുത്താം.
അതിനെ തടയുന്നതിനാണ് ശിവരാത്രി ദിവസം എല്ലാവരും ഉണര്‍ന്നിരിക്കുന്നതും . ചിലര്‍ ബാറുകളില്‍ രാത്രികാല സമയം മുഴുവന്‍ ചെലവഴിക്കുമ്പോള്‍ മറ്റുചിലര്‍ ചീട്ടുകളിയും സ്ട്രീറ്റ് ഷോസുകളും പാതിരാ സിനിമ കാണലുമൊക്കെയായ് ( 3 രാത്രി ഷോ കള്‍ പതിവാണ് ) കഴിയാവുന്നതും തങ്ങളുടെ ശരീരം ലംബമായി നിര്‍ത്താന്‍ ശ്രമിക്കുന്നതും .
ഈ ഒരുദിവസത്തിന്റെ കൂടുതല്‍ ബെനെഫിറ്റ്‌സും മറ്റുള്ള ജീവജാലങ്ങളെക്കാള്‍ മനുഷ്യരായ നമുക്ക് അനുഭവിക്കാന്‍ പറ്റുന്നത് നമ്മുടെ സ്‌പൈന്‍ മാത്രമേ വെര്‍ട്ടിക്കല്‍ ആയി നിലനില്‍ക്കുന്നുള്ളു എന്നതുതന്നാണ് ..
ഇതൊക്കെ അറിയുമ്പോള്‍ സത്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറിനെന്തൊരു ബ്യുട്ടിയാണല്ലേ ?
കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (84) യാണ് നിര്യാതയായത്. സ്ംസ്കാരം വ്യാഴാഴ്ച്ച (11/3/2021) രാവിലെ 10 മണിയ്ക്ക് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. നെല്ലിക്കുഴി കളമ്പുകാട്ട് കുടുംബാംഗമാണ് പരേത.
ജോർജ്ജ്കുട്ടിയുടെ ഭാര്യ സിജിയും മക്കളും (കവന്റ്രി) , സിജിയുടെ മൂത്ത സഹോദരി സിൽവിയും ഭർത്താവ് ജോൺസനും മക്കളും (ബർമ്മിംഗ്‌ഹാം) എന്നിവർ യുകെയിലാണ് താമസം.
മറ്റ് മക്കൾ : ജോൺ, റാണി, സിസ്റ്റർ അനു സിഎംസി ( കാർമ്മൽ ആശുപത്രി അശോകപുരം)
മരുമക്കൾ: ഗ്രേസി പുളിക്കക്കുന്നേൽ വടക്കുംഭാഗം , ജോയി തോട്ടുമാരിക്കൽ അയിരൂർപാടം, ലിസി പൂണേലി അങ്കമാലി, റോയി അവരാപ്പാട്ട് വെളിയേൽചാൽ, ജോൺസൺ മറ്റത്തിൽ പനയമ്പാൽ ജോർജ്ജ്കുട്ടി വടക്കേക്കൂറ്റ് പൂവത്തിളപ്പ്.
ജോർജ്ജുകുട്ടി വടക്കേക്കൂറ്റിന്റെ ഭാര്യാമാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
രാജകുടുംബത്തില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപങ്ങളെ കുറിച്ച് മേഗന്‍ മാര്‍ക്കിളും രാജകുമാരന്‍ ഹാരയും പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. മേഗന്‍ മാര്‍ക്കിളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരവും ടിവി അവതാരകയുമായ സിമി ഗരേവാള്‍.
”മേഗന്‍ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു വാക്ക് പോലും. ഇരയാണെന്ന് വിശ്വസിപ്പിക്കാന്‍ അവള്‍ കള്ളം പറയുകയാണ്. വംശീയത എന്ന മറ ഉപയോഗിച്ച് അവള്‍ സിംപതി നേടാനാണ് ശ്രമിക്കുന്നത്. പാപിയാണവള്‍” എന്നാണ് സിമി ഗരേവാളിന്റെ ട്വീറ്റ്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയതിന്റെ കാരണമാണ് മേഗനും രാജകുമാരന്‍ ഹാരിയും തുറന്നുപറഞ്ഞത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.
ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കുമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗന്‍ പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആത്മാവിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിക്കുന്ന ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ മലയാളികൾക്കായി പകർന്നു നൽകിയ ഫാ . മാത്യൂസ് പയ്യപ്പിള്ളി MCBS സംഗീതം നൽകി, ജി. ജയചന്ദ്രൻ രചന നിർവഹിച്ച ഈ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം. “”കാൽവരിയിലെ പൊൻതാരമേ” ഗാന ഭൂഷണം ബിജു കൊച്ചുതെള്ളിയിലിന്റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു. റിയ കമ്മ്യൂണിക്കേഷൻസ് ബാനറിൽ വിൻസൻ തോമസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ . ഷെറിൻ ജോസ് പയ്യപ്പിള്ളി.

ഡോക്ടർ ഷെറിൻ ഒൻപതു വർഷമായി യുകെയിൽ പാത്തോളജി കൺസൽറ്റന്റായി ജോലി ചെയ്തു വരുന്നു. ഡോക്ടർ ഷെറിൻ ചെറുപ്പം മുതലേ ശ്രീമതി ശോഭന കൃഷ്ണമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും സ്കൂൾ യുവജനോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൽ കഴിവ് തെളിയിക്കുകയും, ഏഷ്യാനെറ്റ് , ആകാശവാണി മുതലായ ചാനലുകളിൽ പാടുകയും ചെയ്തു വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആയിരുന്ന ഡോക്ടർ ഷെറിൻ അക്കാലത്ത് ജിംഗിൾസ് പാടുകയും കൈരളി ടിവിയിലെ ഗന്ധർവ സംഗീതത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

പത്തു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഡോക്ടർ ഷെറിൻ ബർമിംഗ്ഹാം സെന്റ് ബെനഡിക്റ്റ് പാരിഷ് ക്വയറിൽ വീണ്ടും പാടിത്തുടങ്ങുകയും പാരിഷിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു വരുന്നു. ഒപ്പം ശ്രീമതി ആരതി അരുണിൻെറ ദീക്ഷ സ്കൂൾ ഓഫ് മ്യൂസികിലും കുട്ടികളെ പഠിപ്പിക്കുന്ന ഡോക്ടർ ഷെറിൻ സംഗീതം ഒരു ഉപാസനയായി എടുക്കുന്നു. മാരക രോഗങ്ങളുടെ ത്വരിത ശമനത്തിന് മാനസിക ആരോഗ്യം അനിവാര്യമാണെന്ന് അറിയുന്ന ഡോക്ടർ സംഗീതത്തിന് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉള്ള പ്രത്യേക കഴിവിൽ വിശ്വസിക്കുന്നു.

രാജകുടുംബത്തിൽ നിന്ന് ഏൽക്കേണ്ടി വന്ന അവഗണനകളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും. ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്ന് മേഗൻ തുറന്നു പറഞ്ഞപ്പോൾ അച്ഛനുമായുള്ള തർക്കത്തെക്കുറിച്ചാണ് ഹാരി വെളിപ്പെടുത്തിയത്. ഒപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്.
2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് രാജകുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയത്. അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് ഇരുവരും വിശദമായി അനുഭവങ്ങൾ പറയുന്നത്.
താൻ ആദ്യമായി ഗർഭം ധരിച്ചപ്പോൾ രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം കറുത്തതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചു. . മാനസികാരോഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു.
കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.
അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു. അഭിമുഖത്തിൽ ഇരുവരും സന്തോഷത്തോടെ പറഞ്ഞത് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് മാത്രമാണ്. പെൺകുട്ടിയാണ് വരുന്നതെന്ന് വ്യക്തമാക്കി.
ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട് മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)
കൊറോണയുടെ ജനിതമാറ്റം വന്ന വൈറസിന്റെ രണ്ടാം വരവിൽ ആദ്യം ബാധിച്ചത് കുട്ടികൾക്കായിരുന്നു. തുടർന്ന് ഭർത്താവായ ജെയ്‌മോഹനും കൊറോണ പിടിപെട്ടു. ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഡിസംബറിൽ തുടങ്ങിയ രോഗം നാല് മാസത്തെ ആശുപത്രിവാസവും.. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്ന് എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഫലം കാണാതെ ബന്ധുക്കൾക്ക് ദുഃഖം നൽകി അനിത യാത്രയാകുകയായിരുന്നു.
2006 ജെയ്‌മോഹൻ യുകെയിൽ എത്തുന്നത്. തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു. ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ. രണ്ടു പേരും ആമസോൺ ജീവനക്കാർ ആണ്.
അനിതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടനിലെ ക്രോയിഡണിൽനിന്നും 2014ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളി നഴ്സ് ബ്രിസ്ബെയ്നിൽ ക്യാൻസർ ബാധിച്ച് മരിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂർ മഠത്തിൽ വീട്ടിൽ അമ്പിളി ഗിരീഷാണ് (38) മരിച്ചത്. സംസ്കാരം പിന്നീട്. ക്രോയിഡണിലെ എൻഎച്ച്എസ് ആശുപത്രിയിൽ 2008 മുതൽ 2014 വരെ നഴ്സായിരുന്ന അമ്പിളിക്ക് ബ്രിട്ടനിൽ നിരവധി സൃഹൃത്തുക്കളുണ്ട്.
ജീവന്റെ ജീവനായ രണ്ട് കൊച്ചുപെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് അമ്പിളി വെറും മുപ്പത്തിയെട്ടാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നത്.
ഉഴവൂര്‍ മഠത്തില്‍ ഗിരീഷിന്റെ ഭാര്യയാണ് പരേത. ബ്രിസ്ബന്‍ പിഎ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്പിളിയും കുടുംബവും യുകെയിലെ ക്രോയിഡോണില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്പിളി.
റിപ്ലി സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, മാളു എന്നിവര്‍ മക്കളാണ്. ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി . അനുരാജ് സഹോദരനാണ്. മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
അമ്പിളി ഗിരീഷിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ് മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.
വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ് മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.
ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 160 റണ്‍സ് ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 54.5 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ഡാനിയേല്‍ ലോറന്‍സ്(95 പന്തില്‍ 50 റണ്‍സ്) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് ബാറ്റ്‌സ്ന്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നായകനുന്‍ ജോ റൂട്ട്(30), ഓലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
സാക്ക് ക്രൗളി(5 ), ഡൊമനിക് സിബ്ലി(3), ജോണി ബയര്‍സ്‌റ്റോ(0), ബെന്‍ സ്‌റ്റോക്‌സ്(2), ഡൊമിനിക് ബെസ്(2), ജാക്ക് ലീച്ച്(2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു.
അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്റെ 30-ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് നേടിയത്. 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്റെ 95 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സന്ദര്‍ശകര്‍ക്കെതിരെ ലീഡുയര്‍ത്താനായത്.
സ്‌കോര്‍: ഇംഗ്ലണ്ട് – ഒന്നാം ഇന്നിങ്‌സ് 205/10
രണ്ടാം ഇന്നിങ്‌സ് 135/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്- 365/10.