ആത്മാവിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിക്കുന്ന ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ മലയാളികൾക്കായി പകർന്നു നൽകിയ ഫാ . മാത്യൂസ് പയ്യപ്പിള്ളി MCBS സംഗീതം നൽകി, ജി. ജയചന്ദ്രൻ രചന നിർവഹിച്ച ഈ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം. “”കാൽവരിയിലെ പൊൻതാരമേ” ഗാന ഭൂഷണം ബിജു കൊച്ചുതെള്ളിയിലിന്റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു. റിയ കമ്മ്യൂണിക്കേഷൻസ് ബാനറിൽ വിൻസൻ തോമസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ . ഷെറിൻ ജോസ് പയ്യപ്പിള്ളി.

ഡോക്ടർ ഷെറിൻ ഒൻപതു വർഷമായി യുകെയിൽ പാത്തോളജി കൺസൽറ്റന്റായി ജോലി ചെയ്തു വരുന്നു. ഡോക്ടർ ഷെറിൻ ചെറുപ്പം മുതലേ ശ്രീമതി ശോഭന കൃഷ്ണമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും സ്കൂൾ യുവജനോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൽ കഴിവ് തെളിയിക്കുകയും, ഏഷ്യാനെറ്റ് , ആകാശവാണി മുതലായ ചാനലുകളിൽ പാടുകയും ചെയ്തു വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആയിരുന്ന ഡോക്ടർ ഷെറിൻ അക്കാലത്ത് ജിംഗിൾസ് പാടുകയും കൈരളി ടിവിയിലെ ഗന്ധർവ സംഗീതത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

പത്തു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഡോക്ടർ ഷെറിൻ ബർമിംഗ്ഹാം സെന്റ് ബെനഡിക്റ്റ് പാരിഷ് ക്വയറിൽ വീണ്ടും പാടിത്തുടങ്ങുകയും പാരിഷിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു വരുന്നു. ഒപ്പം ശ്രീമതി ആരതി അരുണിൻെറ ദീക്ഷ സ്കൂൾ ഓഫ് മ്യൂസികിലും കുട്ടികളെ പഠിപ്പിക്കുന്ന ഡോക്ടർ ഷെറിൻ സംഗീതം ഒരു ഉപാസനയായി എടുക്കുന്നു. മാരക രോഗങ്ങളുടെ ത്വരിത ശമനത്തിന് മാനസിക ആരോഗ്യം അനിവാര്യമാണെന്ന് അറിയുന്ന ഡോക്ടർ സംഗീതത്തിന് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉള്ള പ്രത്യേക കഴിവിൽ വിശ്വസിക്കുന്നു.