യുകെ മലയാളികളെ തേടി ഇന്നത്തെ രണ്ടാമത്തെ മരണം… കോവിഡിനാൽ നാല് മാസത്തെ ആശുപത്രി വാസം മതിയാക്കി വിടപറഞ്ഞത് ആലപ്പുഴ സ്വദേശിനി അനിത

യുകെ മലയാളികളെ തേടി ഇന്നത്തെ രണ്ടാമത്തെ മരണം… കോവിഡിനാൽ നാല് മാസത്തെ ആശുപത്രി വാസം മതിയാക്കി വിടപറഞ്ഞത് ആലപ്പുഴ സ്വദേശിനി അനിത
March 07 19:44 2021 Print This Article

ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട്‌ മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)

കൊറോണയുടെ ജനിതമാറ്റം വന്ന വൈറസിന്റെ രണ്ടാം വരവിൽ ആദ്യം ബാധിച്ചത് കുട്ടികൾക്കായിരുന്നു. തുടർന്ന് ഭർത്താവായ ജെയ്‌മോഹനും കൊറോണ പിടിപെട്ടു. ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഡിസംബറിൽ തുടങ്ങിയ രോഗം നാല് മാസത്തെ ആശുപത്രിവാസവും.. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്ന് എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഫലം കാണാതെ ബന്ധുക്കൾക്ക് ദുഃഖം നൽകി അനിത യാത്രയാകുകയായിരുന്നു.

2006 ജെയ്‌മോഹൻ യുകെയിൽ എത്തുന്നത്. തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു. ലണ്ടനിലെ  ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ. രണ്ടു പേരും ആമസോൺ ജീവനക്കാർ ആണ്.

അനിതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles