റെഡ്ഡിംഗിൽ മലയാളി യുവതി മരണമടഞ്ഞു. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ് ആണ് കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞത്. പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെറും 24 കാരിയായ പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഞെട്ടിച്ചിരിക്കുകയാണ്..
റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പ്രസീനയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.
രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വർഷങ്ങളായി കേരളത്തിൽ നിന്നും യു കെ യുടെ മണ്ണിലേക്ക് കുടിയേറി പാർത്ത പതിനായിരത്തോളം കുടുംബങ്ങളെ ഉൾക്കൊള്ളുന്നതാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ജനിച്ചുവളർന്ന നാടിനേയും കുടുംബക്കാരെയും പ്രിയ സുഹൃത്തുക്കളേയും നാട്ടുകാരേയുമൊക്കെ വിട്ടിട്ട് പുതിയ മണ്ണിൽ വേരുറയ്‌ക്കാനുള്ള തത്രപ്പാടിൽ ഈ കുടുംബങ്ങൾ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളിലൂടെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി കണ്ടത്താനുള്ള ബുദ്ധിമുട്ടുകൾ, കണ്ടെത്തിയ ജോലി സ്ഥിരപ്പെടുത്താനുള്ള ബുദ്ധിമുട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും അധികാരികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങൾ, ബുള്ളിയിങ്, അവഗണനകൾ, ഒറ്റപ്പെടുത്തലുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ. വിസ ക്യാൻസലാവുമോ, തിരിച്ചുപോകേണ്ടിവരുമോ, അങ്ങനെ വന്നാലുള്ള സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ വേറെ. പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങളും മരണങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലും സങ്കീർണമാണ്. കുട്ടികളിലും യുവതലമുറയിലുമുള്ള മാനസിക സംഘർഷങ്ങളും രോഗങ്ങളും മയക്കമരുന്നിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും അക്രമവാസനയിലേയ്ക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് നാം കാണാറുമുണ്ട്.
ഈ സാഹചര്യത്തിലാണ് അനേക വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച് ഈ വിഷയങ്ങളിൽ അഗാധമായ അറിവും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഡോക്ടർ മാത്യൂ ജോസഫ് പ്രവാസി സമൂഹത്തിൽ കാണപ്പെടുന്ന ഇത്തരം മാനസിക സംഘർഷങ്ങളെ കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായി എങ്ങനെ പ്രതിരോധിക്കാം, അതിനായി നമ്മുടെ മനസ്സുകളെ എങ്ങനെ ശക്തിപ്പെടുത്താം, ദുർബലമനസുള്ളവർക്ക് എങ്ങനെ മനോധൈര്യം നേടാം എന്നിങ്ങനെ അനുദിനജീവിതത്തിൽ പ്രവർത്തികമാക്കാവുന്ന ചെറിയ ചെറിയ അറിവുകളും ശീലങ്ങളും പങ്കുവയ്ക്കുന്നു. എപ്പോഴാണ് ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെ അഥവാ സൈക്കാർട്ടിസ്റ്റിനെ സമീപിക്കേണ്ടത്, എങ്ങനെയാണ് ജീവിതപങ്കാളിയിൽ അഥവാ കുട്ടികളിൽ മാനസികബുദ്ധിമുട്ടുകൾ നേരത്തേ കണ്ടെത്താൻ സാധിക്കുക? അങ്ങനെയുള്ള അവസരങ്ങളിൽ അവരെ എങ്ങിനെ സഹായിക്കാം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ടതും നമുക്ക് പ്രയോജനപ്പെടുന്നതുമായ പല പ്രധാനവിഷയങ്ങളും ചർച്ച ചെയ്യപ്പെടും.
ക്ലാസ്സുകളുടെ അവസാനം മനഃശാസ്ത്ര വിദഗ്ദ്ധനോടു ചോദ്യങ്ങൾ ചോദിച്ച് സംശയനിവാരണം വരുത്തുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാ വിശ്വാസികൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസ്സിലേക്കും ചോദ്യോത്തരപരിപാടിയിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
മെയ് ഇരുപത്തിനാലാം തീയതി രാത്രി എട്ട് മുപ്പതിന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. zoom ലിങ്ക് പ്രോഗ്രാം അറിയിപ്പിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.
ജെഗി ജോസഫ്
ആ മൂന്നു കുഞ്ഞുങ്ങളുടെ മുഖം ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന് നല്‍കുന്നത് തീരാ വേദനയാണ്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അവരുടെ നിസഹായതയും അരക്ഷിതാവസ്ഥയും ഒരു നൊമ്പരമാവുകയാണ്. ഈ കുരുന്നുകളുടെ കൈ പിടിക്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം ഒരുമിക്കുകയാണ്. അവര്‍ ഇനി ഗ്ലോസ്റ്ററിന്റെ കൂടി മക്കളാണ്…
ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോയുടെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നാമോരോരുത്തരും. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി അവര്‍ യാത്രയായത്. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി അസഹനീയമായ തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്.
അസുഖങ്ങളെല്ലാം മാറി,ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യു. കെ യില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നത്. അവരുടെ മൂന്നുപെണ്‍കുട്ടികള്‍, അന്ന, ഏഞ്ചല്‍, ആഗ്ന
സ്ട്രൗഡിലെ സ്‌കൂളില്‍ 9, 8, 6 ക്ലാസ്സുകളില്‍ പഠിക്കുന്നു, അസുഖം മൂലം ബുദ്ധിമുട്ടിയപ്പോഴും, തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
യു.കെ യിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചികിത്സക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും, കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
വിന്‍സി നമ്മളെയെല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ മൂന്ന് ചെറിയ പെണ്‍കുട്ടികളടങ്ങുന്ന അവളുടെ കുടുംബത്തെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളായ നമുക്കോരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ചേര്‍ത്ത് പിടിക്കാം. അവരോടൊപ്പം മാനസികമായി ചേര്‍ന്ന് നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്നതും നമ്മുടെയൊക്കെ ധാര്‍മ്മികമായ ബാധ്യതയാണെന്നു തിരിച്ചറിയുന്നു.
ഇതാണ് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. ഒരാവശ്യം വന്നപ്പോള്‍ വാശിയോ മത്സരങ്ങളോ ഇല്ലാതെ എല്ലാവരും കുടുംബത്തിനായി ഒരു കുടകീഴിലെത്തി. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരേ സ്വരത്തോടെ പിന്തുണയുമായി എത്തുകയായിരുന്നു.
അതനുസരിച്ച് ഗ്ലോസറ്റര്‍ഷെയറിലെ സെന്റ് മേരീസ് ചര്‍ച്ചിനൊപ്പം മറ്റ് മലയാളി സംഘടനകളും ഒരുമിക്കുകയാണ്. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിഎംഎ , കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെല്‍റ്റന്‍ഹാം എന്നിങ്ങനെ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്. ചാരിറ്റി പ്രവര്‍്ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ് സംഘടനകള്‍.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനിൽ തോമസ് , ബിസ് പോൾ മണവാളൻ , ലിജോ ജെയിംസ് , മനോജ് സെബാസ്റ്റ്യൻ , ഫിലിപ്പ് കണ്ടോത്ത്, ജിജി ജോൺ , വിനോയ് പി.എ , ലോറൻസ് പെല്ലിശ്ശേരി , ആൻ്റണി ജെയിംസ് , ജെഗി ജോസഫ് തുടങ്ങിയവർ ചേർന്ന് ഒരു മീറ്റിംഗ് കൂടുകയുണ്ടായി . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ഷെയറിന്റെ സഹോദരി വിന്‍സി ബാക്കി വെച്ച സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളുടെ കുരുന്നുകള്‍ക്ക് വേണ്ടി ഈ ചാരിറ്റിയുടെ ഭാഗമാകാൻ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് , ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ (GMA) , കേരള കൾച്ചറൽ അസോസിയേഷൻ (KCA) ,ഗ്ലോസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (GMCA) , കേരളീയം , മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാം (MAC) എന്നിവയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. .
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ നിര്യാതയായ നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിനു നാളെ മെയ് 9 ന് വെള്ളിയാഴ്ച്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും, സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും, നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിദ്ധ്യമായിരുന്ന മേരിക്കുട്ടിക്ക് നാളെ (വെള്ളിയാഴ്ച) നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.
പൊതുദർശനം ഉച്ചക്ക് ഒരു മണി മുതൽ മൂന്നുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. നോർവിച്ചിൽ സെന്റ് ജോർജ്ജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും, തിരുക്കർമ്മങ്ങൾക്കും ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമ്മീകത്വം വഹിക്കുന്നതാണ്.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങൾ നൽകുകയും. തുടർന്ന് ബോഡി തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടു പോകുന്നതുമാണ്.
നിയമനടപടികൾ പൂർത്തിയാക്കി ബോഡി നാട്ടിൽ എത്തിക്കുന്നതും, നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസക്കരിക്കുന്നതുമാണ്.
പൊതുദർശനത്തിലും തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും, അനുശോചനവും അന്ത്യാഞ്ജലിലും അർപ്പിക്കുന്നതിനും, നിത്യശാന്തി നേരുന്നതിനും ഉള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ്ജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
Venue :
St. George’s R C Church, Sprowston Road, Norwich, Norfolk,
NR3 4HZ
കവന്‍ട്രി: കൃത്യം മൂന്നു മാസം മുമ്പ് ബ്രിസ്റ്റോളില്‍ തുറന്ന പുതിയ ശാഖയ്ക്ക് പിന്നാലെ കവന്‍ട്രിയില്‍ പത്താമത് ശാഖ തുറന്ന് മുത്തൂറ്റ് യുകെ. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജേക്കബ്, ഡയറക്ടര്‍ കൃപ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത പുതിയ ബ്രാഞ്ചിന് ആശംസകളും അനുഗ്രഹങ്ങളും ചൊരിയാന്‍ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നിധിന്‍ പ്രസാദ് കോശിയും എത്തിയിരുന്നു.
മിഡ്‌ലാന്റ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കാണ് പുതിയ ശാഖ വളരെയധികം സൗകര്യപ്രദമാകുക. ഗോള്‍ഡ് ലോണും നാട്ടിലേക്ക് അടക്കം പണം അയക്കുന്നതും കറന്‍സി എക്‌സ്‌ചേഞ്ചിനുമാണ് മുത്തൂറ്റ് യുകെ കവന്‍ട്രിയിലടക്കം പത്തു ശാഖകളിലും ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്.
കവന്‍ട്രി മുത്തൂറ്റ് ശാഖയുടെ വിലാസം
182 Foleshill Road, Coventry CV1 4JH Ph: 024 7531 2722
നാള്‍ക്കുനാള്‍ കുതിച്ചു കയറുകയാണ് സ്വര്‍ണവില. ആ സാഹചര്യത്തില്‍ ബിസിനസ് ആരംഭിക്കാനോ ബിസിനസ് വിപുലീകരിക്കാനോ വീട് വാങ്ങാനോ ഒക്കെ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ അനുകൂല സാഹചര്യമാണ്. കാരണം, സ്വര്‍ണ പണയത്തിന് ഏറ്റവും മികച്ച പലിശനിരക്ക് ആണ് മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് ചെക്കുകളോ പ്രോസസ്സിംഗ് ഫീസുകളോ മറ്റു പിഴകളൊന്നും ഇല്ലാതെ തന്നെ എമര്‍ജന്‍സി ലോണുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ലോണ്‍ ലഭ്യമാകുന്ന പക്ഷം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ തല്‍ക്ഷണം ലോണ്‍ തുക ക്രെഡിറ്റ് ചെയ്തു നല്‍കുന്നതാണ്. പണമായി കൈയ്യില്‍ വേണമെങ്കില്‍ അങ്ങനെയും നല്‍കും. അതുപോലെ തന്നെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി പണവും കൊണ്ട് ബാങ്കില്‍ വരേണ്ട അവസ്ഥയോ ക്യൂ നില്‍ക്കേണ്ടതിന്റെയോ ആവശ്യമില്ല. പകരം, ഓണ്‍ലൈനായി തന്നെ ലോണ്‍ തുകയുടെ തിരിച്ചടവും അക്കൗണ്ട് വഴി നടത്താവുന്നതാണ്.
മാത്രമല്ല, നാട്ടിലേക്കും ഇന്ത്യയില്‍ എവിടേക്കും പണമയക്കാനും ഏറ്റവും എളുപ്പത്തില്‍ പ്രിയപ്പെട്ടവരിലേക്ക് എത്തിച്ചേരാനുള്ള സൗകര്യവും മുത്തൂറ്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പണം അയക്കാനും സഹായിക്കും. അതുകൊണ്ടു തന്നെ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുകെയ്ക്ക് പുറത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്രദമാകുന്നതാണ് ഈ സേവനം.
കവന്‍ട്രി കൂടാതെ, നിലവില്‍ Southall, East Ham, Croydon, Wembley, Tooting, Ilford, Birmingham, Leicester, Bristol എന്നിവിടങ്ങളിലായിട്ടാണ് മുത്തൂറ്റിന് ഒന്‍പതു ശാഖകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.muthootgroup.co.uk or call 020 3004 3182
അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ രോഗ ബാധിധയായി ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് നിര്യാതയായി. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും. പരേത ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് ആണ്. ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു.
‘സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ’ അംഗമായിരുന്ന പരേത, ക്നാനായ കൂടാര യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. NAM അസ്സോസ്സിയേഷൻ മെമ്പറുമായിരുന്നു. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
സിറോ മലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ മോർച്ചറി ചാപ്പലിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം ഇന്ന് പ്രാർത്ഥനകൾ അർപ്പിച്ചു.
മേരിക്കുട്ടിയുടെ മരണ വിവരം അറിഞ്ഞു നോർവിച്ച് മലയാളികൾ പരേതയുടെ ഭവനത്തിൽ എത്തി ദുംഖാർത്തരായ മക്കൾക്ക് സാന്ത്വനം അരുളുകയും ചെയ്യ്തു
നോർവിച്ച് മലയാളി അസ്സോസ്സിയേഷന് വേണ്ടി പ്രസിഡണ്ട് സിജി സെബാസ്റ്റ്യനും, യുക്മയ്ക്കു വേണ്ടി ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യനും, യു കെ കെ സി എയ്ക്കു വേണ്ടി നാഷണൽ പ്രസിഡണ്ട് സിബി തോമസും അഗാധമായ ദുഃഖവും, അനുശോചനവും അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായ രണ്ടാം വർഷവും വിമാനങ്ങൾ വൈകുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള പുറപ്പെടലുകൾ 2024-ലെ ഷെഡ്യൂളിനേക്കാൾ ശരാശരി 23 മിനിറ്റിലധികം പിന്നിലായിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകൾ ആണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
2023 -ൽ 27 മിനിറ്റായിരുന്നു വിമാനങ്ങൾ പുറപ്പെടുന്നതിനുള്ള കാലതാമസം. എന്നാൽ കഴിഞ്ഞവർഷം ഇത് 23 മിനിറ്റായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും നിലവിലെ കാലതാമസം യുകെയിലെ മറ്റ് ഏതൊരു വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദൈർഘ്യമേറിയതാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ ഏറ്റവും മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിമാനത്താവളം ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്നത് വൻ പ്രാധാന്യത്തോടെയാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതായും 2025 ൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താനുള്ള ശ്രമം നടന്നുവരുന്നുവെന്നും ഗാറ്റ്‌വിക്ക് വിമാനത്താവള വക്താവ് പറഞ്ഞു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ വാദം ശരിയല്ലെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവും സ്വന്തം കൺട്രോൾ ടവറും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ മോശം പ്രകടനത്തിന് കാരണമാകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മോശം പ്രകടനത്തിൽ രണ്ടാം സ്ഥാനത്ത് ബെർമിംഗ്ഹാം എയർപോർട്ട് ആണ് ഉള്ളത്. 21 മിനിറ്റാണ് ബെർമിംഗ്ഹാം എയർപോർട്ടിൽ നിന്ന് വിമാനങ്ങൾ പറന്നുയരാൻ എടുക്കുന്ന ശരാശരി കാലതാമസം.
യുട്യൂബിൽ ശ്രദ്ധേയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്‘ നും ശേഷം യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ’ദ സിസർ കട്ട്’
ബ്രിട്ടീഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ.
യൂട്യൂബ് ലിങ്ക് :
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടണ്‍ മലയാളിയായ ഷിന്റോ പള്ളുരുത്തിലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോയുടെ മരണം ഹൃദയാഘാതം മൂലമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ് ഷിന്റോ. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ഷിന്റോ പി ഡി പള്ളുരുത്തിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.