UK

സ്വന്തം ലേഖകൻ

നോർത്ത് വെയിൽസ് : ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ചുള്ള ആശങ്കയും മിക്ക ആളുകളുടെയും മനസ്സിൽ ഉയരുന്നു. രോഗാവസ്ഥയെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്. ഇതിനിടെ ബ്രിട്ടനിലെ ആദ്യ കൊറോണ ബാധിതൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി. ചൈനയിലെ വുഹാനിൽ ജോലി ചെയ്തിരുന്ന നോർത്ത് വെയിൽസ് സ്വദേശി കോന്നർ റീഡ് (25) ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.

നവംബർ 25നാണ് രോഗലക്ഷണങ്ങൾ ആദ്യം കാണപ്പെട്ടുതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നതായും കണ്ണുകൾ വിളറിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത പനി ഉണ്ടെന്ന് ഭയന്നാണ് ഏഴുമാസം ട്യൂട്ടർ ആയി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് അദ്ദേഹം അവധിയെടുത്തത്. രണ്ടാം ദിവസം കനത്ത തൊണ്ടവേദന അനുഭവപ്പെട്ടു. അപ്പോൾ തേനും ചൂടുവെള്ളവും ചേർത്ത് ഔഷധമായി കുടിച്ചു. താൻ മദ്യപിക്കാറില്ലെങ്കിലും ചികിത്സയുടെ ഭാഗമായി തേനിൽ വിസ്കി ചേർത്ത് കഴിച്ചതായും റീഡ് വെളിപ്പെടുത്തി. തുടർന്ന് രോഗം കുറഞ്ഞു വീണ്ടും ജോലിക്ക് പോയി തുടങ്ങി. എന്നാൽ ഏഴാം ദിനം ജലദോഷത്തോടൊപ്പം ദേഹമാസകലം വേദനയും വന്നപ്പോൾ സ്ഥിതി വഷളായി. ശക്തമായ ചുമയും വിറയലും തൊണ്ടയ്ക്ക് തടസ്സവും അനുഭവപ്പെട്ടതായി റീഡ് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ശരീര താപനില ഉയരുകയും ചെയ്തു. കോന്നറിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു ചെറിയ പൂച്ചക്കുട്ടി പെട്ടെന്ന് മരിച്ചതായും അദ്ദേഹം ഓർക്കുന്നു.

ഡിസംബർ 6 ഉച്ചകഴിഞ്ഞ്, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. “ടെലിവിഷൻ ഓണാണെങ്കിലും തനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ബാത്‌റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞ് ശ്വാസം വലിക്കാൻ പോലും കഴിയാതായി.” റീഡ് വെളിപ്പെടുത്തി. തുടർന്നാണ് സോങ്‌നാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ടാക്സി എടുത്ത് അദ്ദേഹം പോയത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു ഡോക്ടർമാർ ചികിത്സിച്ചെങ്കിലും തിരികെയെത്തിയ റീഡ് മരുന്നുകൾ കഴിക്കുവാൻ തയ്യാറായില്ല. അതിനുശേഷമുള്ള ദിവസങ്ങൾ കഠിന വേദനയിലൂടെയാണ് ജീവിച്ചതെന്നും 22ആം ദിനമാണ് ജോലിക്ക് പോകാൻ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 52 ആം ദിനമാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം അറിഞ്ഞതെന്നും ആ സമയത്ത് ചൈനയിൽ മിക്ക സ്ഥലങ്ങളിലും രോഗം പൊട്ടിപുറപ്പെട്ടതായി അറിഞ്ഞെന്നും റീഡ് വെളിപ്പെടുത്തി.

രോഗത്തിൽ നിന്ന് സുഖപ്പെട്ട റീഡ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകളിൽ യുകെയിൽ ഇന്നലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവ് രേഖപ്പെടുത്തി. 87 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകമാനം 90,000ത്തിൽ അധികം കേസുകളും മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ർ​ന്ന് ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണി​ൽ​നി​ന്നും ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ് പ്ര​ണോ​യി, സ​മീ​ർ വ​ർ​മ, സൗ​ര​ഭ് വ​ർ​മ എ​ന്നി​വ​ർ പി​ൻ​വാ​ങ്ങി. മാ​ർ​ച്ച് 11 ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​മെ​ന്‍റി​ൽ​നി​ന്ന് ഇ​വ​രെ കൂ​ടാ​തെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കൂ​ടി പി​ൻ​മാ​റി​യി​ട്ടു​ണ്ട്. ഡ​ബി​ൾ​സ് താ​ര​ങ്ങ​ളാ​യ ചി​രാ​ഗ് ഷെ​ട്ടി, സാ​ത്വി​ക്സാ​യി​രാ​ജ്, മ​നു അ​ട്ട​രി, സു​മേ​ഷ് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ഇ​വ​ർ.

എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പി.​വി സി​ന്ധു, കെ. ​ശ്രീ​കാ​ന്ത്, സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ണോ​യ് ഗോ​പി​നാ​ഥ് അ​ക്കാ​ദ​മി​യി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​ട്ടു​ണ്ട്.

 

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 115 ൽ എത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ആകെ കേസുകളിൽ 25 എണ്ണം ലണ്ടനിലാണ്.യുക്കെയിൽ ഇപ്പോൾ രോഗബാധിതരായ പലർക്കും രോഗം ബാധിച്ചിരിക്കുന്നത് യുക്കെയിൽ നിന്ന് തന്നെയാണെന്നതു ആശങ്ക ഉളവാക്കിയിട്ടുണ്ട് . വൈറസ് ഗണ്യമായ രീതിയിൽ പടരാൻ സാധ്യതയുണ്ടെന്നും അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിനായി ഉദ്യോഗസ്ഥർ പ്രവർത്തനം തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുതുതായി രോഗനിർണയം നടത്തിയ 25 രോഗികൾ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.പുതിയ എട്ട് കേസുകളിൽ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല – അടുത്തകാലത്തായി മറ്റു രാജ്യങ്ങൾ സന്ദേർശിക്കാതിരുന്ന യുക്കെയിൽ കഴിഞ്ഞിരുന്ന 13 ആളുകൾക്ക് രോഗം പുതിയതായി പിടിപെട്ടിട്ടുണ്ട്.ലണ്ടനിൽ 25, വടക്ക്-പടിഞ്ഞാറ്17 , തെക്ക്-പടിഞ്ഞാറ് 15 , വടക്ക്-കിഴക്ക് 10, യോർക്ക്ഷയർ& മിഡ്‌ലാന്റിൽ ഒമ്പത്, ഇംഗ്ലണ്ടിന്റെ കിഴക്ക് എട്ട് .കൊറോണ വൈറസ് മൂലം ആദ്യ മരണം യുക്കെയിൽ സ്ഥിരീകരിച്ചു.

ല​ണ്ട​ൻ: സ​ഹോ​ദ​ര​നെ അ​ധി​ക്ഷേ​പി​ച്ച ആ​രാ​ധ​ക​നെ നേ​രി​ടാ​ൻ ഗാ​ല​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ടോ​ട്ട​നം താ​രം എ​റി​ക് ഡ​യ​ർ. എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ന​വും നോ​ർ​വി​ച്ചും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നു​ശേ​ഷ​മാ​ണു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ലെ തോ​ൽ​വി​ക്കു​ശേ​ഷം ഗാ​ല​റി​യോ​ടു ചേ​ർ​ന്നു ന​ട​ക്കു​ക​യാ​യി​രു​ന്ന ഡ​യ​ർ പെ​ട്ടെ​ന്നു ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി​ക്ക​ട​ന്നു കാ​ണി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രാ​ധ​ക​രി​ലൊ​രാ​ളു​മാ​യി ഡ​യ​ർ വാ​ക്കേ​റ്റം ന​ട​ത്തി. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രേ​യും സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡു​മാ​ർ പി​ടി​ച്ചു​മാ​റ്റി.

മ​ത്സ​രം കാ​ണാ​ൻ ഡ​യ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും എ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മു​ന്നി​ൽ വ​ച്ച് ഒ​രു ആ​രാ​ധ​ക​ൻ ഡ​യ​റി​നെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഡ​യ​റി​നെ​തി​രേ എ​ഫ്എ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

ടോ​ട്ട​നം പ​രി​ശീ​ല​ക​ൻ ഹോ​സെ മൗ​റീ​ഞ്ഞോ ഡ​യ​റി​ന്‍റെ കു​ടും​ബ​ത്തി​ന് എ​തി​രേ​യു​ണ്ടാ​യ അ​ധി​ക്ഷേ​പം ആ​വ​ർ​ത്തി​ച്ചു. ഇ​തി​ന്‍റെ പേ​രി​ൽ താ​ര​ത്തി​നെ​തി​രേ ക്ല​ബ് ന​ട​പ​ടി​യെ​ടു​ത്താ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മൗ​റീ​ഞ്ഞോ പ​റ​ഞ്ഞു.

ല​ണ്ട​ൻ: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്നു ക​ട​ന്ന സാ​ന്പ​ത്തി​ക കു​റ്റ​വാ​ളി നീ​ര​വ് മോ​ദി​യു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി. അ​ഞ്ചാം ത​വ​ണ​യാ​ണ് യു​കെ​യി​ലെ കോ​ട​തി മോ​ദി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ അ​റ​സ്റ്റി​ലാ​യ മോ​ദി​യെ വാ​ണ്ട്സ്വ​ർ​ത്ത് ജ​യി​ലി​ലാ​ണു പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 200 കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ നീ​ര​വ് മോ​ദി കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണ്. മേ​യി​ലാ​ണ് ഇ​തി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. സ്കോ​ട്ട്ല​ൻ​ഡ് യാ​ർ​ഡ് മോ​ദി​ക്കെ​തി​രേ കൈ​മാ​റ്റ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.

വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്‍ക്കാര്‍ താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.

മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.

ഇ​ന്ത്യ​യി​ല്‍ ഇ​രു​ന്ന് ബ്രി​ട്ടീ​ഷു​കാ​രു​ടെ ക​മ്പ്യൂ​ട്ട​റി​ല്‍ നു​ഴ​ഞ്ഞുക​യ​റി അ​വ​രു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ത​ട്ടി​യ വി​രു​ത​ന്‍​മാ​ര്‍ പി​ടി​യി​ല്‍. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ അ​രി​കി​ലാ​യി ആ​രും കാ​ണാ​തെ ഒ​രു കോ​ള്‍​സെന്‍ററി​ലി​രു​ന്ന് ഈ ​ഇ​ന്ത്യ​ന്‍ വി​രു​ത​ന്‍​മാ​ര്‍ ബ്രിട്ടീ​ഷ് പൗ​രന്മാരു​ടേതു​ള്‍​പ്പ​ടെ വി​ദേ​ശി​ക​ളു​ടെ കോ​ടി​ക​ളാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സൈ​ബ​ര്‍ ലോ​ക​ത്തിന്‍റെയും എ​ന്തി​ന്, ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു ത​ള്ളി​ക്കു​ന്ന വി​ധ​ത്തി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന പോ​ലീ​സ് കൈ​യോ​ടെ പൊ​ക്കി. ല​ണ്ട​നി​ല്‍ ഇ​രു​ന്ന് ധാ​ര്‍​മി​ക​ത​യു​ടെ പേ​രി​ല്‍ മാ​ത്രം ഹാ​ക്കിം​ഗ് ന​ട​ത്തു​ന്ന ജിം ​ബ്രൗ​ണിം​ഗ് എ​ന്ന ചെ​റു​പ്പ​ക്കാ​രന്‍റെ സാ​ങ്കേ​തി​ക മി​ക​വാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് ബി​ബി​സി​യി​ലൂ​ടെ പു​റംലോ​ക​ത്ത് എ​ത്തി​ച്ച​ത്.

ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ അ​മി​ത് ചൗ​ഹാ​ന്‍ എ​ന്ന യു​വാ​വാ​ണ് ത​ട്ടി​പ്പിന്‍റെ സൂ​ത്ര​ധാ​ര​ന്‍. ഇ​യാ​ളെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്. ബി​ബി​സി​യു​ടെ സൗ​ത്ത് ഏ​ഷ്യ ലേ​ഖി​ക ര​ഞ്ജി​നി വൈ​ദ്യ​നാ​ഥ​ന്‍ ഇ​തേ​ക്കു​റി​ച്ച് വി​ളി​ച്ചു ചോ​ദി​ച്ചെ​ങ്കി​ലും ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ന്നെ അ​മി​ത് ചൗ​ഹാ​ന്‍ നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

ബാ​ങ്കു​ക​ള്‍, ക​മ്പ​നി​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ളു​ക​ളെ വി​ളി​ച്ചു ത​ട്ടി​പ്പി​ലൂ​ടെ പ​ണം നേ​ടി​യെ​ടു​ക്കാ​ന്‍ അ​മി​ത് ചൗ​ഹാ​ന്‍ ത​ന്‍റെ കോ​ള്‍ സെ​ന്റ​ര്‍ ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.   ഡ​ല്‍​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ ഒ​രു ചെ​റി​യ കോ​ള്‍ സെന്‍ററി​ല്‍ ഇ​രു​ന്നാ​ണ് വി​രു​ത​ന്‍​മാ​ര്‍ ഇം​ഗ്ല​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

യു​കെ​യി​ലു​ള്ള​വ​രു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ ഇ​വ​ര്‍ വൈ​റ​സ് ക​യ​റ്റിവി​ടും. എ​ന്നി​ട്ട് ക​മ്പ്യൂ​ട്ട​ര്‍ ത​ക​രാ​റി​ലാ​യി എ​ന്ന മെ​സേ​ജ് സ്ക്രീ​നി​ല്‍ കാ​ണി​ക്കും. ഇ​തി​നൊ​പ്പം മൈ​ക്രോസോ​ഫ്റ്റി​നെ വി​ളി​ക്കാ​നു​ള്ള ന​മ്പരും പോ​പ്പ് അ​പ്പി​ലൂ​ടെ കാ​ണി​ക്കും. ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ന്‍റെ ന​മ്പ​രാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റേതെ​ന്ന പേ​രി​ല്‍ ന​ല്‍​കു​ന്ന​ത്.

ഇ​നി​യാ​ണ് യ​ഥാ​ര്‍​ഥ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ക​മ്പ്യൂ​ട്ട​റി​ല്‍ നി​ന്നു വൈ​റ​സ് നീ​ക്കം ചെ​യ്തു ന​ന്നാ​ക്കി കി​ട്ടു​ന്ന​തി​നാാ​യി ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കു​ന്ന വി​ദേ​ശി​ക​ളോ​ട് ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ലി​രുന്ന് ഫോ​ണെ​ടു​ക്കു​ന്ന​യാ​ള്‍ താ​നി​പ്പോ​ള്‍ കാ​ലി​ഫോ​ര്‍​ണി​യ​യ​യി​ലെ സാ​ന്‍ ഹോ​സെ​യി​ലാ​ണ് ഉ​ള്ള​തെ​ന്ന് പ​റ​യും.   ക​മ്പ്യൂ​ട്ട​ര്‍ ന​ന്നാ​ക്കാ​ന്‍ നൂ​റു പൗ​ണ്ട് മു​ത​ല്‍ 1500 പൗ​ണ്ട് വ​രെ​യാ​ണ് ഫീ​സാ​യി ചോ​ദി​ക്കു​ന്ന​ത്. നൂ​റു മു​ത​ല്‍ ഒ​ന്ന​ര​ല​ക്ഷം വ​രെ ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്കു തു​ല്യ​മാ​ണി​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​മാ​സം സ​മ്പാ​ദി​ച്ചി​രു​ന്ന​ത്.

ജിം ​ബ്രൗ​ണിം​ഗ് എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു എ​ത്തി​ക്ക​ല്‍ ഹാ​ക്ക​ര്‍ ആ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് പൊ​ളി​ച്ച​ടു​ക്കി കൈ​യി​ല്‍ കൊ​ടു​ത്ത​ത്. ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ന്‍റെ സി​സി​ടി​വി ക്യാ​മ​റ നെ​റ്റ് വ​ര്‍​ക്കി​ല്‍ നു​ഴ​ഞ്ഞുക​യ​റി​യാ​ണ് ജിം ​ബ്രൗ​ണിം​ഗ് പ​ണി പ​റ്റി​ച്ച​ത്. കോ​ള്‍ സെന്‍ററി​ല്‍ നി​ന്നു പ്ര​തി​ദി​നം പു​റ​ത്തു പോ​കു​ന്ന എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ഫോ​ണ്‍ കോ​ളു​ക​ളും ഇ​വ​ര്‍ റി​ക്കോ​ര്‍​ഡ് ചെ​യ്തു.   ബ്രി​ട്ട​നി​ലു​ള്ള​വ​രെ ഫോ​ണി​ലൂ​ടെ പ​റ്റി​ച്ചി​ട്ട് കോ​ള്‍ സെ​ന്‍റ​റി​ല്‍ ഇ​രു​ന്ന് ഇ​വ​ര്‍ പ​രി​ഹ​സി​ച്ചു ചി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ള്‍​പ്പ​ടെ​യു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ജിം ​ബ്രൗ​ണിം​ഗ് ചോ​ര്‍​ത്തി​യെ​ടു​ത്തു. യു​കെ​യി​ലു​ള്ള​വ​രെ അ​തി​വി​ദ്ഗ്ധ​മാ​യി പ​റ​ഞ്ഞു പ​റ്റി​ച്ചി​ട്ട് ഇ​വ​ര്‍ കോ​ള്‍ സെന്‍ററി​ല്‍ ഇ​രു​ന്ന് കൂ​ട്ട​ത്തോ​ടെ ചി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക​മ്പ്യൂ​ട്ട​ര്‍ ശ​രി​യാ​ക്കാ​ന്‍ 1295 പൗ​ണ്ട് (1,21,500 രൂ​പ) വേ​ണ്ടി വ​രും എ​ന്ന് ഒ​രു ബ്രി​ട്ടീ​ഷു​കാ​ര​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ ത​നി​ക്കി​ത് കേ​ട്ടി​ട്ടു ത​ന്നെ ത​ല ക​റ​ങ്ങു​ന്നു എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. ത​നി​ക്ക് ഹൃ​ദ​യാ​ഘാ​തം വ​രു​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ള്‍ ഫോ​ണി​ലൂ​ടെ ക​ര​യു​ക​യാ​യി​രു​ന്നു. നി​ങ്ങ​ള്‍ ഇ​ങ്ങ​നെ ക​ര​യ​രു​ത് സാ​ര്‍, നി​ങ്ങ​ളൊ​രു മാ​ന്യ​നാ​ണ് എ​ന്നെ​നി​ക്ക​റി​യാം എ​ന്നാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്നു വി​ളി​ച്ച​യാ​ള്‍ മ​റു​പ​ടി ന​ല്‍​കു​ന്ന​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ പ​ല​രോ​ടും അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍ പ​തി​വാ​യി കാ​ണു​ന്ന​ത് കൊ​ണ്ടാ​ണ് ക​മ്പ്യൂ​ട്ട​റി​ല്‍ വൈ​റ​സ് ക​യ​റു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ പേ​ടി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ജിം ​ബ്രൗ​ണിം​ഗ് ബി​ബി​സി പ​നോ​ര​മ​യി​ല്‍ പ​ങ്ക് വെ​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റം ലോ​കം അ​റി​ഞ്ഞ​ത്. ത​ട്ടി​പ്പിന്‍റെ പൂ​ര്‍​ണ തി​ര​ക്ക​ഥ​യും തെ​ളി​വും സ​ഹി​തം മ​ന​സി​ലാ​ക്കി​യ ശേ​ഷം ജിം ​ബ്രൗ​ണിം​ഗ് ത​ന്നെ നേ​രി​ട്ട് കോ​ള്‍ സെന്‍ററി​ലേ​ക്ക് വി​ളി​ച്ചു. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ആ​ണെ​ന്ന് പ​റ​യു​ന്ന കോ​ള്‍ സെന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​നോ​ട് സാ​ന്‍ ഹോ​സെ​യി​ലെ ഒ​രു ഹോ​ട്ട​ലി​ന്‍റെ പേ​ര് പ​റ​യാ​ന്‍ ജിം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​ന്‍ ത​ന്നെ അ​യാ​ള്‍ സാ​ന്‍ ഹോ​സെ​യി​ലെ ഹോ​ട്ട​ലിന്‍റെ പേ​ര​റി​യാ​ന്‍ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞു നോ​ക്കു​ന്ന ദൃ​ശ്യം കൂ​ടി ജിം ​ബ്രൗ​ണിം​ഗ് ചോ​ര്‍​ത്തി​യെ​ടു​ത്തു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍റര്‍ ജീ​വ​ന​ക്കാ​ര​ന്‍ ഫോ​ണ്‍ ക​ട്ട് ചെ​യ്ത് ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.   തന്‍റെ നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രെ ഇ​ന്ത്യ​യി​ല്‍ ഇ​രു​ന്ന് കു​റ​ച്ച് പേ​ര്‍ പ​റ്റി​ക്കു​ന്ന​ത് പൊ​ളിച്ച​ടു​ക്കി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ എ​ത്തി​ക്കാ​നാ​ണ് താ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് ജിം ​പ​റ​ഞ്ഞ​ത്. ത​ട്ടി​പ്പു ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജിം ​ബി​ബി​സി​യോ​ട് പ​റ​ഞ്ഞു.

യൂറോപ്പ്യൻ യൂണിയനിൽ പെടുന്ന മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതി. സിനിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കി. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനിയുടെ മരണത്തിലാണ് ദുരൂഹത. സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 17നാണ് സിനി മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്. പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു.

ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പരാതിയിൽ പറയുന്നു.

ലണ്ടന്‍: കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി എത്തിയ യുവാവിന്റെ മരണത്തില്‍ അങ്കലാപ്പോടെ ലണ്ടന്‍ നഗരം. നഗരത്തിന് അടുത്ത പ്രദേശമായ ഹാറോവില്‍ മുംബൈയില്‍ കുടുംബവേരുകള്‍ ഉള്ള മലയാളി യുവാവാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞത്. ഇന്നലെ ഉറക്കം എണീക്കാന്‍ വൈകിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ അടിയന്തിര വൈദ്യ സഹായം തേടുക ആയിരുന്നു. ആംബുലന്‍സ് ടീം ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠന ശേഷം ലണ്ടനിലെ ഹോട്ടലില്‍ യുവാവ് ജോലി ചെയ്യുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന. യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം നല്‍കുന്ന സൂചന.

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ കടുത്ത ജാഗ്രതയോടെയാണ് പോലീസും ആരോഗ്യ വിഭാഗവും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. മരണം സംബന്ധിച്ച വിവരം ഒന്നും ലഭ്യം അല്ലാത്തതിനാല്‍ യുവാവ് താമസിച്ചിരുന്ന പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വിവരം അറിഞ്ഞു മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാര്‍ത്തോമ്മാ സമുദായ അംഗമായ മരിച്ച യുവാവ് പ്രദേശത്തെ പള്ളിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ ഇവിടെയുള്ളവര്‍ക്ക് ഇയാളെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ അധികം പങ്കുവയ്ക്കാനും കഴിയുന്നില്ല.

ഇന്നലെ ഉച്ചയോടെയാണ് പാരാമെഡിക് സേവനം തേടി യുവാവിന്റെ കൂടെ ഉണ്ടായിരുന്നവര്‍ വിളിക്കുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് വിഭാഗം അടിയന്തിര ശുശ്രൂഷ നല്‍കവേ തന്നെ യുവാവിന്റെ മരണം സംഭവിക്കുക ആയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ പൊലീസിന് സംശയം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

തെളിവെടുപ്പ് തുടരുന്നതിനാല്‍ ഇന്നലെ പൂര്‍ണമായും പ്രദേശത്തു ജനസാന്നിധ്യം പൊലീസ് അനുവദിച്ചിരുന്നില്ല. യുവാവിന്റെ മുംബൈയിലും കുവൈറ്റിലും ഉള്ള ഉറ്റ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് മലയാളം യുകെ അപ്‌ഡേറ്റ് ചെയ്യുന്നത് ആയിരിക്കും.

Copyright © . All rights reserved