ലണ്ടൻ ∙ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായ സാഹചര്യത്തിൽ കഴിയുമെങ്കിൽ ചൈനയിൽനിന്നു മാറിനിൽക്കാൻ ബ്രിട്ടിഷ് പൗരന്മാർക്കു നിർദേശം. ഏതെങ്കിലും മാർഗത്തിൽ സ്വദേശത്തേക്കു തിരികെയെത്താനോ മറ്റു സുരക്ഷിതമായ രാജ്യങ്ങളിലേക്കു മാറാനോ ആണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശം. ഇതിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുനൽകും.
വൈറസ് ബാധയുടെ പ്രശ്നങ്ങളിൽനിന്നും പരമാവധി ഒഴിവാകുക എന്ന ഉദ്ദേശ്യത്തോടെയാണു നിർദേശം നൽകുന്നതെന്നു വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈനയുടെ വിവിധ സിറ്റികളിൽനിന്നും ഇപ്പോഴും ബ്രിട്ടനിലേക്കു വിമാന സർവീസുകൾ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വുഹാനിൽ നിന്നും നേരത്തെ ചാർട്ടേഡ് വിമാനത്തിൽ നൂറിലറെ ആളുകളെ ബ്രിട്ടൻ തിരികെ എത്തിച്ചിരുന്നു. ഈ നടപടി തുടരുമെന്നും ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെയാണ് ഏതുവിധേനയും ചൈനയിൽനിന്നും മാറിനിൽക്കാനും പൗരന്മാർക്ക് നിർദേശം നൽകുന്നത്. ചൈനയിൽ 30,000 ബ്രിട്ടിഷ് പൗരന്മാരുണ്ടെന്നാണ് സർക്കാർ കണക്ക്. ചൈനയിലെ ബ്രിട്ടിഷ് എംബസിയിലും കോൺസുലേറ്റുകളിലും അത്യാവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെയെല്ലാം സർക്കാർ തിരികെ എത്തിക്കും. നിലവിൽ ബ്രിട്ടനിൽ രണ്ടുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 414 കേസുകൾ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. സംശയകരമായി ആശുപത്രിയിൽ എത്തുന്നവരെയെല്ലാം പരിശോധിച്ചു രോഗം പടരുന്നതു പൂർണമായും തടയാനാണ് എൻഎച്ച്എസ് ശ്രമം
സ്വന്തം ലേഖകൻ
ഫുഡ് ബാങ്ക് വോളന്റീയേഴ്സ് നൽകിയ സഹായത്തിനു നന്ദി പറയാൻ വാക്കുകളില്ലെന്നു യുവതി.
നെതെർലണ്ടിൽ ഒരു എംപ്ലോയ്മെന്റ് ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് കരോളിൻ രണ്ടാമതും ഗർഭിണിയാകുന്നത്. ആ സമയത്ത് ഭർത്താവ് ഉപേക്ഷിച്ചു പോയതും വീട്ടുവാടകയിൽ നേരിട്ട ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അവരെ വല്ലാതെ തളർത്തി. 35പൗണ്ട് വരുമാനത്തിൽ ജീവിച്ചു കൊണ്ടിരുന്ന കരോളിൻ സകല പ്രശ്നങ്ങളെയും അതിജീവിച്ചത് ഫുഡ് ബാങ്കിന്റെ സഹായത്തോടെയാണ്. സാമ്പത്തികമായി ബാധ്യത നേരിടുന്ന ഏതൊരാൾക്കും ആശ്രയിക്കാവുന്ന ഇടമാണ് ഫുഡ് ബാങ്ക് എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കരോളിൻ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് ബാങ്ക് ആണ് തന്റെയും മക്കളുടെയും ജീവൻ നിലനിർത്തിയത്. അവിടുത്തെ സന്നദ്ധ സേവകർ തന്റെ ജീവിതത്തിൽ കണ്ടതിലേക്കും ഏറ്റവും നല്ല മനുഷ്യരാണ്. നിങ്ങളാരാണ്, എത്തരക്കാരാണ്, എവിടെനിന്നു വരുന്നു, വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ, ഉദ്യോഗസ്ഥരാണോ അല്ലയോ അതൊന്നും അവിടെ നിന്ന് സഹായം ലഭിക്കാൻ ഒരു ഘടകമേ അല്ല. അവിടെ നിങ്ങളെ വിലയിരുത്താനോ ജഡ്ജ് ചെയ്യാനോ ആരുമില്ല. എപ്പോ വേണമെങ്കിലും കയറിച്ചെന്ന് സഹായമഭ്യർത്ഥിക്കാവുന്ന ഒരിടം ആണിത്.
രണ്ടാമത്തെ മകനെ ഗർഭം ധരിച്ചു 18 മാസത്തിനുശേഷം കരോളിൻ ലണ്ടനിലെത്തി. മൂത്ത കുട്ടിക്ക് ഒമ്പതും രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സും ആണ് ഇപ്പോൾ പ്രായം. ഭർത്താവ് പിരിഞ്ഞതിൽ പിന്നെ കുട്ടികളെ വളർത്താൻ മറ്റൊരു സഹായവും എവിടെനിന്നും ലഭിച്ചില്ല. എവിടെ നിന്നും സഹായം വേണ്ട എന്ന് കണ്ണടച്ച് തീരുമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പക്ഷെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ അത് ചോദിക്കാൻ മടിക്കരുത്. മാന്യമായ രീതിയിൽ അതിനുപറ്റിയ ഇടങ്ങളാണ് ഈ ഫുഡ് ബാങ്കുകൾ.
ഇനിയുമൊരു വിഷമഘട്ടം ഉണ്ടായാൽ തീർച്ചയായും താൻ തിരിഞ്ഞു നടക്കുക അവിടേക്ക് ആയിരിക്കുമെന്നും കരോളിൻ പറയുന്നു.
യുകെയിലെ ഏറ്റവും വലുതും ശക്തവുമായ അസോസിയേഷനുകളിലൊന്നായ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ ഭരണസമിതി. യുയുകെ എംയിലെ ചാമ്പ്യൻ അസ്സോസിയേഷനായ ബിസിഎംസി- യെ 2020 – 2021 കാലയളവിൽ നയിക്കുവാനുള്ള ഭരണസമിതിയെ ജനുവരി 11 ന് ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജെസ്സിൻ ജോൺ കൊഴുവന്താനം, സെക്രട്ടറിയായി സജീഷ് ദാമോദരനും, ട്രഷററായി ബിജു ജോൺ ചക്കാലക്കൽ, വൈസ് പ്രസിഡന്റായി ജെമി ബിജു, ജോ.സെക്രട്ടറിയായി മനോജ് ആഞ്ചലോ, കൾച്ചറൽ കോ-ഓർഡിനേറ്ററായി ജിതേഷ് നായർ എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി നോബിൾ, ഷീന സാജു എന്നിവരാണ് ലേഡീസ് റപ്രസെന്റേറ്റീവ്സ്, യൂത്ത് കോ-ഓർഡിനേറ്റേഴ്സായി അലൻ ജോയി, റ്റാനിയ ബിജു എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ 15 വർഷത്തോളമായി ബർമിംഗ്ഹാമിലും പരിസരത്തുമായി അധിവസിക്കുന്ന നൂറ്റി അറുപതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ബി സി എം സി. കലാകായിക രംഗത്ത് എപ്പോഴും വിജയശ്രീലാളിതരായി നിൽക്കുന്ന അസോസിയേഷനാണ് ബിസിഎംസി. യുകെയിലും വിദേശത്തും ധാരാളം ആരാധകരെ നേടിയെടുത്തവരാണ് ബിസിഎംസി യുടെ വടം വലി ടീം. കുട്ടികളുടെയും മുതിർന്നവരുടെയും അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതോടൊപ്പം, ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന അസോസിയേഷനാണ് ബിസി എംസി. ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് നിലവിലെ ഭാരവാഹികളായ സാന്റോ, ജേക്കബ്, ജെയിംസ്, റെജി, രാജീവ്, റാണി, ബീന, ജോളി, ജീൽസ്, ജോയൽ, ആര്യ എന്നിവർ നേതൃത്വം കൊടുത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനക്കൂട്ടത്തിനിടയിലേക്ക് കൃത്യമായി എത്തി ആളുകളെ കുത്തി പരിക്കേൽപ്പിക്കുന്നതിനിടയിൽ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് മൂന്ന് വർഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷം ജനുവരിയിൽ പുറത്തിറങ്ങിയ ഇരുപത് വയസ്സുകാരൻ സുദേഷ് അമ്മൻ. ലണ്ടനിലെ സ്ട്രീതേം ഹൈ സ്ട്രീറ്റിൽ വച്ചാണ് ഇയാൾ ആളുകളെ കത്തിയുമായി എത്തി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില അതീവ ഗുരുതരം ആയിരുന്നു. പോലീസ് ഈ സംഭവത്തെ ഇസ്ലാമിക ബന്ധമുള്ള തീവ്രവാദ പ്രവർത്തനമായാണ് വിലയിരുത്തുന്നത്. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിനാലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത് . ഇത്തരം തീവ്രവാദ ബന്ധമുള്ള വരെ കൈകാര്യം ചെയ്യുവാൻ പുതിയ നിയമ നിർമ്മാണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ശിക്ഷാകാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രതി ഒരു കടയിൽ എത്തി ആളുകളെ കുത്തി പരുക്കേൽപ്പിച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ പോലീസും, ആംബുലൻസ് സർവീസും സ്ഥലത്തെത്തി.
പ്രതി മൂന്നു വർഷവും നാലു മാസവുമായി തീവ്രവാദ ബന്ധത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2018 മെയിൽ ആണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേരുടെ ജീവന് ഹാനി ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വന്തം ലേഖകൻ
സ്റ്റോക്ക്-ഓൺ-ട്രെന്റ് : സ്റ്റോക്ക്-ഓൺ-ട്രെന്റിലെ കുടുംബങ്ങൾ പട്ടിണിയുടെ നടുവിൽ. ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിച്ചുപോകുന്നതെന്ന് വാർത്തകൾ. പട്ടിണിയിൽ കഴിയുന്ന അനേകം കുടുംബങ്ങൾക്ക് നാപ്പി പ്രൊജക്റ്റ് ചാരിറ്റി ആണ് ബേബി ഫുഡ് വിതരണം ചെയ്യുന്നത്. കുടുംബങ്ങളെ സഹായിക്കാൻ നഗരത്തിൽ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും ചിലർ കഠിന ദാരിദ്ര്യം അനുഭവിക്കുകയാണെന്നും ചാരിറ്റി സ്ഥാപക ഹെയ്‌ലി ജോൺസ് പറഞ്ഞു. ഭവനത്തിൽ ഒന്നും ഇല്ലാത്തതിനാൽ ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിതം തള്ളിനീക്കുന്നതെന്ന് ഹെയ്‌ലി പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുവരുന്ന പ്രൊജക്റ്റ് ആദ്യ ഘട്ടത്തിൽ ഇരുപത് കുടുംബങ്ങളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിച്ചത്. ഇപ്പോൾ 400ൽ അധികം കുടുംബങ്ങളെ അവർ സഹായിക്കുന്നു. 24 കാരിയായ മരിയ മുഹമ്മദിന്റെ ഭർത്താവിന് ടിബി രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ അവരുടെ 4 മാസം പ്രായമുള്ള മകന് വേണ്ടത്ര പരിചരണം നൽകാൻ കഴിയാതെ പോയി. മകന് കോട്ട് വാങ്ങാൻ പോലുമുള്ള പണം ഇല്ലായിരുന്നെന്ന് അമ്മ പറയുന്നു. ഈ അവസരത്തിലാണ് ക്രിസ്തുമസിന് ശേഷം നാപ്പി പ്രോജെക്ടിനെ അവർ സമീപിക്കുന്നത്. ആദ്യം പേടി ഉണ്ടായിരുനെങ്കിലും അവിടെ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിനോട് ഈ അവസരത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായിരുന്ന ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസ് ( 84 ) നാട്ടിൽ വച്ച് നിര്യാതനായി . വാർദ്ധക്യ സഹജമായ രോഗത്താൽ ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം . പിതാവിന്റെ രോഗവിവരമറിഞ്ഞ ജിൽസ് പോൾ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചിരുന്നു . പരേതന്റെ ശവസംസ്കാരം ബുധനാഴ്ച്ച കണ്ണൂർ കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്തപ്പെടും. പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി മരുമകൾ ബീന ജിൽസ് നാളെ രാവിലെ നാട്ടിലേയ്ക്ക് തിരിക്കും. ഭാര്യ : മറിയാമ്മ . മക്കൾ : ലില്ലിക്കുട്ടി , എൽസിറ്റ് , ജോസ് , ഷാർലെറ്റ് , റോസിറ്റ് .
ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസിന്റെ നിര്യാണത്തിൽ ജി എം എ കമ്മിറ്റി അനുശോചനം അറിയിച്ചു .
സ്വന്തം ലേഖകൻ
ലണ്ടൻ : എണ്ണിയാലൊടുങ്ങാത്ത പ്രതിഷേധങ്ങളുണ്ടാക്കിയ ബ്രെക്സിറ്റിന് അന്ത്യം. വെള്ളിയാഴ്ച അർധരാത്രിയോടെ യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ സുദീർഘ ബന്ധമറ്റു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ് യുകെ മടങ്ങുന്നത്. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമൂഹമാധ്യങ്ങളിൽ ഇപ്രകാരം കുറിച്ചു; “രാജ്യത്തെ ഒറ്റകെട്ടായി നിർത്തി ജനങ്ങളെ മുന്നോട്ട് നയിക്കും.” ബ്രെക്സിറ്റിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആഘോഷങ്ങളും ബ്രെക്സിറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും നടന്നു. പലർക്കും ബ്രെക്സിറ്റ് പുതുപ്രതീക്ഷകളുടെ നിമിഷമാണ്. അതേസമയം മറ്റു ചിലർക്ക് ആശങ്കയുടെയും. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് രാഷ്‌ട്രത്തോട് നടത്തിയ പ്രസംഗത്തിൽ ഇത് ബ്രിട്ടന്റെ പുതിയ ഉദയം എന്നാണ് ജോൺസൺ വിശേഷിപ്പിച്ചത്.
നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ നിമിഷമാണിതെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് പറഞ്ഞു. എല്ലാവരും അവസാനം വിജയികളാണെന്ന് മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആഘോഷങ്ങൾ നടക്കവേ, മറുഭാഗത്ത് പലരും ദുഃഖത്തിൽ ആയിരുന്നു. താൻ അതീവ ദുഖിതനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴും ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ബ്രിട്ടീഷ് പൊതുജനങ്ങൾക്കുള്ള ഒരു കത്തിൽ മാക്രോൺ പറഞ്ഞു. “നിങ്ങൾ യൂറോപ്യൻ യൂണിയൻ വിടുകയാണ്, പക്ഷേ നിങ്ങൾ യൂറോപ്പ് വിടുന്നില്ല. നിങ്ങൾ ഫ്രാൻസിൽ നിന്നോ അവിടുത്തെ ജനങ്ങളുടെ സൗഹൃദത്തിൽ നിന്നോ അകന്നുപോകുന്നില്ല.” വികാരനിർഭരനായി അദ്ദേഹം പറഞ്ഞു.
വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടന് അനുവദിച്ച സമയം 2020 ഡിസംബർ 31 വരെയാണ്. അതിനാൽ, അംഗത്വം ഒഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂണിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന് കരാറുകളുണ്ടാക്കാം. യൂറോപ്യൻ യൂണിയനുമായി സ്ഥിരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനാണ് യുകെ ലക്ഷ്യമിടുന്നത്. ആ സമയപരിധി പ്രകാരം ഒരു കരാർ നേടുന്നതിനായി യുകെ കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 47 വർഷം നീണ്ടുനിന്ന ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന റഫറണ്ടങ്ങളിലൂടെയാണ് ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ഒരു ഭാഗത്ത് ബ്രെക്സിറ്റിനെ അനുകൂലിച്ച് ആഘോഷ പാർട്ടികളും, മറുഭാഗത്ത് ബ്രക്സിറ്റിനെതിരായ മുദ്രാവാക്യങ്ങളും സജീവമായിരുന്നു. സ്കോട്ട്‌ലൻഡിൽ രാത്രികാല പ്രതിഷേധങ്ങളും സജീവമായിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ബ്രെക്സിറ്റ് അനുകൂലികൾ തങ്ങളുടെ സന്തോഷം ആഘോഷിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് മുന്നോട്ട് നയിക്കും എന്ന ഉറപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളുടെയും, സ്വപ്നത്തിന്റെയും നടപ്പാകലാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ അതിന് അംഗീകരിക്കാത്തവരും ഉണ്ടെന്നത് വാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരിക്കലും ഒരു അവസാനം അല്ലെന്നും, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുകെയിൽ ഉടനീളം ബ്രെക്സിറ്റ് അനുകൂലികൾ ആഘോഷ പാർട്ടികൾ നടത്തി. ഇന്ന് ആഘോഷത്തിന്റെ രാത്രി ആണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് പറഞ്ഞു. ഡിസംബർ 31 വരെ പരിവർത്തന കാലഘട്ടമാണ്. ഈ സമയങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിലനിൽക്കുന്നതായിരിക്കും.
70 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണി അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ആയുള്ള ബന്ധം കൂടുതൽ ഊഷ്മളതയുള്ളതാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അങ്ങനെ മൂന്നു വർഷങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആയിരിക്കുകയാണ്.
കടപ്പാട് : ദി ഗാര്‍ഡിയന്‍
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്ന് മൂന്നര വര്‍ഷത്തോളമാകുമ്പോള്‍ ഇന്ന് ബ്രിട്ടന്‍ ഇ യു വിടുകയാണ്. മൂന്നര വര്‍ഷം നീണ്ട വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ചര്‍ച്ചകള്‍ക്കും രൂക്ഷമായി അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് യുകെ ഔദ്യോഗികമായി ഇ യു വിടുന്നത്. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇത് കാര്യമായി ആഘോഷിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാനം, സമൃദ്ധി, എല്ലാ രാഷ്ട്രങ്ങളുമായും സാഹോദര്യം എന്നിങ്ങനെ രേഖപ്പെടുത്തിയ മുപ്പത് ലക്ഷം 50 പൗണ്ട് നാണയങ്ങള്‍ ബ്രെക്‌സിറ്റിനെ അനുസ്മരിച്ച് ഇന്ന് മുതല്‍ വിനിമയത്തിലുണ്ടാകും. അടുത്തവര്‍ഷത്തോടെ ഇത്തരത്തിലുള്ള 70 ലക്ഷം നാണയങ്ങള്‍കൂടി വരും. ചാന്‍സിലര്‍ സാജിദ് ഡേവിഡിനാണ് ആദ്യ ബാച്ച് നാണയങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് നാണയങ്ങള്‍ നല്‍കും.
യുകെ സമയം രാത്രി 9 മണിക്കും 11.15നുമിടയ്ക്ക് The Leave Means Leave കാംപെയിനിന്റെ ഭാഗമായി റാലി നടക്കും. റിച്ചാര്‍ഡ് ടൈസിന്റെ നേതൃത്വത്തിലാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റില്‍ രാത്രി 11 മണിക്ക്, നേരത്തെ റെക്കോഡ് ചെയ്തുവച്ചിട്ടുള്ള പ്രധാനമന്ത്രിയും പ്രസംഗം വയ്ക്കും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു.
യുകെ ഇ യു വിടുന്ന കൃത്യം സമയം രാത്രി 11 മണിയാണ്. ഇതിനായി ഒരു ക്ലോക്ക് ഡൗണിംഗ് സ്ട്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് തിരിച്ചുവയ്ക്കും. ഇതില്‍ കൗണ്ട് ഡൗണ്‍ ഉണ്ടാകും. പാര്‍ലമെന്റ് സ്്ക്വയറിലൂടനീളം ദേശീയ പതാക ആയ യൂണിയന്‍ ജാക്ക് ഉയര്‍ത്തും. മേയര്‍ സാദിഖ് ഖാനാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുക. ഇ യുവില്‍ തുടരണം എന്ന ആവശ്യമുന്നയിക്കുന്ന ലണ്ടന്‍കാര്‍ക്ക് നിയമസഹായവും വൈകാരിക പിന്തുണയും നല്‍കും. ഇതിനായി സിറ്റി ഹാള്‍ തുറക്കും. നാളെ മുതല്‍ ഇ യുവുമായുള്ള യുകെയുടെ ബന്ധം എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്്. ഇയുവുമായുള്ള ധാരണകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
ഇയു വിടുന്നതില്‍ പ്രതിഷേധമുള്ളവര്‍ ലണ്ടനിലെ സൗത്ത് ബാങ്കില്‍ ഒത്തുകൂടും. ബ്രെക്സ്റ്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനേയും തൊഴിലാളികളുടെ അവകാശങ്ങളേയും പ്രതികൂലമായി ബന്ധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. Shine a Light Through Darkness എന്ന പേരില്‍ ടോര്‍ച്ച് ലൈറ്റുകള്‍ ഓണാക്കി പ്രതിഷേധിക്കും. ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ബ്രൈറ്റണിലും ബോണ്‍മൗത്തിലും സംഘടിപ്പിക്കും.
ബ്രെക്‌സിറ്റിന് വേണ്ടി പള്ളിമണികള്‍ മുഴങ്ങില്ല.ബിഗ് ബെന്നും. രാജ്യത്തെ വിഭജനങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ദ്ധിക്കുമെന്നാണ് വികാരികളുടെ അഭിപ്രായം. ബ്രെക്‌സിറ്റ് ദിനം കുറിക്കാനായായി ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ മണി മുഴക്കാനാണ് ഈ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. ഇതൊരു അനാവശ്യ ചിലവാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. ബെല്‍ പ്രവര്‍ത്തിക്കുന്നതിനായി ആകെ വരുന്ന ചിലവ് അഞ്ച് ലക്ഷം പൗണ്ടാണ്. സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ബ്രെക്‌സിറ്റ് എന്ന പേരിലുള്ള ക്രൗഡ് ഫണ്ടിംഗ് പരിപാടിയില്‍ 2.70 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ബ്രെക്‌സിറ്റ് ആഘോഷിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒരു കാര്യം വെടിക്കെട്ടിന് പൊലീസ് അനുമതി നിഷേധിച്ചു എന്നതാണ്. യുകെ നിയമപ്രകാരം രാത്രി 11നും രാവിലെ ഏഴിനുമിടയിലുള്ള സമയത്ത് വെടിക്കെട്ട് പാടില്ല. എന്നാല്‍ നവംബര്‍ അഞ്ച്, ഡിസംബര്‍ 31 എന്നീ ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല.