തീവ്രമായ ചർച്ചകളുടെ ഒരാഴ്ച പിന്നിടുമ്പോഴും ബ്രെക്സിറ്റ് ഇപ്പോഴും വിദൂരതയില്‍ തന്നെയാണ്. ഒരു കരാറോടെ ഒക്ടോബർ 31-നകം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചർച്ചകൾ തുടരേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാർനിയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അംബാസഡർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്‍റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാർനിയർ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാർ യാഥാർത്ഥ്യമാവണമെങ്കില്‍ ബോറിസ് ജോൺസന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്സിറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന കാരണം. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോൺസൺ ഐറിഷ് പ്രധാനമന്ത്രിയുമായി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുന്തോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.
എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിർത്തി സ്ഥാപിക്കണമെന്ന തന്‍റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറഞ്ഞിരുന്നു. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും, പക്ഷെ, അത് സാധ്യമാകുമെന്നും, പുറത്തുപോകാന്‍ തയ്യാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞതായി നമ്പര്‍ 10-ന്‍റെ വക്താവ് പറഞ്ഞു.
ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് ‘അവസാനമായി ഒരവസരം കൂടി’ നല്‍കണമെന്ന് ബാർനിയർ ആവശ്യപ്പെട്ടു. അതേസമയം, ബ്രക്സിറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ‘ചൈനയേയും യുഎസിനേയും പോലെ’ ബ്രിട്ടണും ആഗോള വിപണികളിൽ യൂറോപ്യൻ യൂണിയന്‍റെ എതിരാളിയായിരിക്കുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ യുകെയെ ഓർമ്മിപ്പിച്ചു.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
മദര്‍ മറിയം ത്രേസ്യക്കൊപ്പം നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ ഇംഗ്ലണ്ടിന്‍റെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാനാണ്. ആഗോളതലത്തില്‍തന്നെ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പ്രാര്‍ഥനയുടെ രചയിതാവ് കൂടിയാണ് കര്‍ദിനാള്‍ ന്യുമാന്‍. .ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ്
കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്.
ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയിൽ ചേര്‍ന്ന ബ്രിട്ടീഷുകാരനാണ് ജോണ്‍ ഹെന്‍റി ന്യുമാന്‍. 2010 ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു.
ഹെന്ററി എന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരി എസ് ബി കോളേജും സന്തോഷിക്കുന്നു. എസ് ബികോളേജിന്റെ ചരിത്രത്തിൽ മികച്ച ഹോസ്റ്റലുകളിൽ ഒന്നിന്റെ പേര് ന്യൂമാൻ ഹോസ്റ്റൽ എന്നായിരുന്നു എന്നതാണ് ആ സന്തോഷം.
1946 യിൽ സ്ഥാപിച്ച ന്യൂമാൻ ഹോസ്റ്റലിൽ വികാസങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയില്ലങ്കിലും, എവിടെ താമസിച്ച പൂർവ്വ വിദ്യാർത്ഥികളും ഹോസ്റ്റൽ വർദ്ധൻ മാർക്കും ഓർമ്മയിൽ ഒരു സ്‌നേഹ സ്മരണയ്ക്കായി.
മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ പല പ്രമുഖരും ന്യൂമാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്. 260 ഓളം വിദ്യാർത്ഥികൾ ഒരേ സമയം ഇവിടെ താമസിച്ചു പഠിച്ചു വന്നിരുന്നു
യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.
തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.
മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.
60 വര്‍ഷം മുമ്പ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുഎന്‍ സെക്രട്ടറി ജനറലിന്റെ ദുരൂഹമരണം സംബന്ധിച്ച ഫയലുകള്‍ കൈമാറാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ 6-നുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. 1961 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായ ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ് മറ്റ് 13 പേര്‍ക്കൊപ്പം വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കുകയയിരുന്നു എന്ന അഭ്യൂഹമുണ്ട്.
ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘കോള്‍ഡ് കേസ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ്’ എന്ന ചലച്ചിത്രമാണ് വീണ്ടും വിഷയം ചര്‍ച്ചയാവാന്‍ കാരണം. 2019 സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎന്‍ നിയോഗിച്ച ടാന്‍സാനിയയിലെ മുന്‍ ചീഫ് ജസ്റ്റിസായ മുഹമ്മദ് ചന്ദെ ഒത്മാന്റെ ഒരു റിപ്പോര്‍ട്ടാണ് ബ്രിട്ടനുനേരെ വിരല്‍ ചൂണ്ടുന്നത്.
1961ശേഷം യുകെ, ആഫ്രിക്കയിലുടനീളം രഹസ്യാന്വേഷണ ഏജന്റുമാരെ വിന്യസിച്ചിരുന്നു. അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാനായിരുന്നു അത്. ‘ഇനിയും വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ യു.കെയുടേയും അമേരിക്കയുടേയും കൈവശം ഉണ്ടായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്’ എന്നാണ് ഒത്മാന്‍ പറഞ്ഞത്. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ആവശ്യത്തോട് പ്രതികരിക്കാന്‍ ബ്രിട്ടണ്‍ 5 മാസമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ ബ്രിട്ടൻ പ്രസക്തമായ വിവരങ്ങള്‍ കൈവശം വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും, അത്തരം വിവരങ്ങള്‍ എവിടെയാണ് ഉണ്ടാവുക എന്ന് ഞാന്‍ കൃത്യമായി സൂചിപ്പിച്ചിട്ടും പുതിയ രേഖകളോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. എന്റെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല’- ഒത്മാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യുകെ, ദക്ഷിണാഫ്രിക്ക, അമേരിക്ക, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളോട് അവരുടെ രഹസ്യാന്വേഷണ, സുരക്ഷാ, പ്രതിരോധ രേഖകള്‍ അവലോകനം ചെയ്യാന്‍ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണ്‍ അവലോകനം നടത്തി. ‘ഇത്തരത്തിലുള്ള സമഗ്ര അവലോകനം നടത്താന്‍ ഒരു മാസം മതിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് ഒത്മാന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വെയിൽസ് : ബ്രെക്സിറ്റോടെ വെയിൽസിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒരുപടികൂടി പിന്നിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധ. മുൻപ് യുഎന്നിൽ കൾച്ചറൽ റൈറ്റ് ചെയർ ആയിരുന്ന വെർജീനിയ ബ്രാസ് ഗോമേസ് ആണ് വെയിൽസ് ഗവൺമെന്റ് സന്ദർശിച്ചത്. സ്ത്രീപുരുഷ വിവേചനത്തിൽ ഇനി യൂറോപ്യൻ യൂണിയൻ ഇടപെടൽ ഇല്ലാത്തത് കാരണം സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ വെൽത്ത് ഗവൺമെന്റിന്റെ കാഴ്ചപ്പാടിലെ ഫെമിനിസം തനിക്ക് ഇഷ്ടമാണെന്നും ആശയങ്ങളും വാക്കുകളും പ്രവർത്തിയിൽ കൊണ്ടുവന്നാൽ മാത്രമേ വിജയിക്കൂ എന്നും അവർ പറഞ്ഞു. എന്നാൽ അത് പ്രാവർത്തികമാക്കുന്നത് ഒരു ചലഞ്ച് ആണ്.

ബ്രെക്സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ മാറ്റം പരിശോധിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ വലിയ വ്യത്യാസം പരിഗണിക്കേണ്ടത് ആണെന്ന് അവർ ജനതയോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ വിവേചനങ്ങളോട്. യൂറോപ്യൻ യൂണിയനിൽ സമത്വത്തിനും വിവേചന ഇല്ലായ്മയ്ക്കും വേണ്ടി കൃത്യമായ ഒരു ഫ്രെയിംവർക്ക് നിലവിലുണ്ടായിരുന്നു. എന്നാൽ തൊഴിലിടങ്ങളിലും മറ്റും പെട്ടെന്ന് ആ ചട്ടക്കൂട് ഇല്ലാതാവുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാം.

എല്ലായ്പ്പോഴും ഒരു സിസ്റ്റത്തിലെ താഴെത്തട്ടിൽ ഉള്ളവരാണ് സ്ത്രീകൾ അതിനാൽ എന്ത് മാറ്റവും ആദ്യം ബാധിക്കുന്നത് അവരെ ആയിരിക്കും. വെയിൽസ് ഗവൺമെന്റിനു ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആണ് ഉള്ളതെങ്കിലും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യം തടയാൻ അവർ വിജയിച്ചിട്ടില്ല. ഓൺലൈൻ അബ്യൂസ് ഭീഷണികൾ ശിശുപരിപാലനം , ഗർഭചിദ്രം, തൊഴിൽ ഉറപ്പു വരുത്തൽ എന്നീ മേഖലകളാണ് അദ്ദേഹം പഠനത്തിന് വിഷയമാക്കിയത് .
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഒരുക്കുന്ന മൂന്നാമത് ബൈബിൾ കൺവൻഷനുകൾ ഒക്ടോബർ 22 മുതൽ എട്ടു റീജനുകളിലായി നടത്തപ്പെടുന്നു. പ്രസ്തുത ബൈബിൾ കൺവൻഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടൻ റീജണൽ കൺവൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച നടത്തപ്പെടും. ലണ്ടനിലെ റെയിൻഹാമിൽ ഔർ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും, പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ലോകമെമ്പാടും കൊന്തമാസമായി ആചരിക്കുന്ന മാതൃ പ്രഘോഷണ നിറവിൽ പരിശുദ്ധ ജപമാല സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വൈകുന്നേരം അഞ്ചു മണിവരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
തന്റെ പൗരോഹിത്യ ജീവിത സപര്യയായി പതിറ്റാണ്ടുകളായി രാവും പകലും തിരുവചനം അനേകരിലേക്കു പകർന്നു നൽകുകയും, കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകനും, അദ്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകർന്നു നൽകുവാൻ നിയോഗം ലഭിച്ച അഭിഷിക്തനുമായ ജോർജ്ജ് പനക്കലച്ചനാണ് ബൈബിൾ കൺവൻഷനുകൾക്കു നേതൃത്വം നൽകുന്നത്.
തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാൻ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രുഷകരായ വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ടീമിന്റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലിൽ എന്നിവരുടെ അനുഗ്രഹീത ശുശ്രുഷകൾകൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനിൽ ഒരുങ്ങുന്നത്.
ബൈബിൾ കൺവൻഷന്റെ വിജയത്തിനായി ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മധ്യസ്ഥ പ്രാർഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുർബ്ബാനകളുമായി ഈശ്വര ചൈതന്യ പൂരിതമാവുന്ന ലണ്ടൻ കൺവൻഷൻ വലിയ അദ്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും മുഴുവൻ വിശ്വാസികൾക്കും ഇതൊരു സുവർണ്ണാവസരം ആകും.
കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ഒരുക്കുന്ന ആത്മീയ ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകും. ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗ്ഗീയകാഹളം കൊണ്ട് ലാസലൈറ്റ് ദേവാലയം നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും എന്ന് തീർച്ച.
ഏവരെയും സ്നേഹപൂർവ്വം കൺവൻഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി കോഓർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട് എന്നിവർ അറിയിച്ചു. ഫാ. ജോസ് അന്ത്യാംകുളം (07472801507).
പള്ളിയുടെ വിലാസം.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് വിദ്യാർത്ഥി ഇരുപത്തിയാറുകാരനായ മുഹമ്മദ് യാമിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി മുഖംമൂടിയണിഞ്ഞു സംസാരിക്കുന്നത് മുഹമ്മദ് ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള മുഹമ്മദ് സാധാരണ ജീവിതം നയിക്കുകയാരുന്നു. 2017-ൽ വൈറ്റ്ഹാളിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്രവാദി സംഘടനയുമായുള്ള ബന്ധം ചുരുളഴിഞ്ഞത്.

മുഹമ്മദ് യാമിനെയാണ് പത്തുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത് . അൽക്വയ്ദ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിൽ മുഖംമൂടിയണിഞ്ഞ സംസാരിച്ചത് മുഹമ്മദ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിൻെറ ശബ്ദവും, മുഖവുമെല്ലാം വീഡിയോയിലെ വ്യക്തിയുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മുഹമ്മദ് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് ശിക്ഷ വിധിച്ച ജഡ്ജി മാർക്ക് ഡെന്നിസ് അഭിപ്രായപ്പെട്ടു. എന്നാൽ അതിനുശേഷം എല്ലാത്തരം പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ലണ്ടനിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്.

തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് 2017- ൽ അതീവ ജാഗ്രത പുലർത്തിയ അധികൃതർ, വൈറ്റ് ഹാളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്ന മുഹമ്മദിനെ സംശയാസ്പദമായി പിടികൂടി. ചോദിച്ച സാധാരണ ചോദ്യങ്ങൾക്ക് പോലും തെറ്റായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്നാണ് അധികൃതരിൽ സംശയം ഉണ്ടായത്. 2014-ലും ഹെയ്ത്രോ എയർപോർട്ടിൽ വച്ച് സംശയാസ്പദമായി മുഹമ്മദിന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തിക്ക് വസ്ത്രങ്ങൾ കൈമാറാനായി സിറിയയിലേക്ക് യാത്ര ചെയ്തു എന്നായിരുന്നു അന്ന് കണ്ടെത്തിയത്. അതിനു ശേഷം പിന്നീട് തന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മുഹമ്മദ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനായും ചേർന്നു.
എന്നാൽ താൻ ഏർപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ കുറ്റബോധം ഉണ്ടെന്ന് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ഇനിയും ഉണ്ടാകാം എന്ന ധാരണയിൽ അധികൃതർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലുണ്ടായ കത്തിക്കുത്തുകളിൽ നിരവധി പേർക്ക് പരിക്കേറ്റു. മാഞ്ചസ്റ്ററിലെ ആൻഡേൽ ഷോപ്പിംഗ് സെൻ്ററിലാണ് കത്തിക്കുത്തുകളുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. കുത്തിയെന്ന് പറയുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് നിലത്ത് കിടത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആരും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോട്ടില്ല. നാല് പേരെ ചികിത്സിച്ചതായി നോർത്ത് വെസ്റ്റ് സർവീസ് ആംബുലൻസ് സർവീസ് വക്താവ് അറിയിച്ചു. അഞ്ച് പേര്‍ക്ക് കുത്തേറ്റതായാണ് പൊലീസ് പറയുന്നത്. ഭീകരവിരുദ്ധ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 40കാരനാണ് അറസ്റ്റിലായിരിക്കുന്നത്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബൾഗേറിയ ക്കെതിരെ വംശീയ അധിക്ഷേപങ്ങൾ ഉന്നയിച്ച ഇംഗ്ലണ്ട് ഫുട്ബോൾ ടീം മാനേജറും, മുൻ കളിക്കാരനുമായ ഗാരെത് സൗത്ത്ഗേറ്റ് സമാധാന വഴിയിലേക്ക്. തിങ്കളാഴ്ച ബൾഗേറിയയിലെ സോഫിയയിൽ വച്ച് നടക്കുന്ന യൂറോ-2020 ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് ഈ പ്രസ്താവന. സോഫിയ വെച്ച് നടക്കുന്ന മത്സരത്തിൽ കളിക്കാർ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടിവരുമെന്ന് ഗാരെത് നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ അധിക്ഷേപങ്ങൾ നേരിട്ടാൽ കളി ബഹിഷ്കരിക്കുമെന്ന് ചെൽസി സ്ട്രൈക്കർ ടാമി എബ്രഹാമും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇത്തരം പ്രസ്താവനകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. സൗത്ത്ഗേറ്റിന്റെയും കൂട്ടാളികളുടെയും പ്രസ്താവനയ്ക്കെതിരെ അമർഷം രേഖപ്പെടുത്തി ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് ബോറിസ്ലാവ് മിഹായേലോവ് യുഇഎഫ്എയ്ക്ക് കത്തെഴുതി. ബൾഗേറിയയിലെ സ്റ്റേഡിയം ഭാഗികമായി അടച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനും, ചെക്ക് റിപ്പബ്ലിക്കിനും എതിരെ നടക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയാണ് ഈ മുൻകരുതൽ. ജൂണിൽ നടന്ന ക്വാളിഫയർ മത്സരങ്ങളിൽ കൊസോവക്കും മറ്റും എതിരെ വംശീയ അധിക്ഷേപങ്ങൾ നടന്നിരുന്നു.

തങ്ങളുടെ ചട്ടങ്ങൾ ലംഘിക്കാൻ ഇംഗ്ലണ്ട് ടീം അംഗങ്ങളെ അനുവദിക്കുകയില്ലെന്ന് ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് യുഇഎഫ്എയെ അറിയിച്ചു. ബള്ഗേറിയ ക്കെതിരെ നടത്തുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങളിൽ ഉള്ള രോഷം അദ്ദേഹം രേഖപ്പെടുത്തി. തങ്ങൾ ബൾഗേറിയയുടെ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് സൗത്ത്ഗേറ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി. തങ്ങൾ നേരിട്ട ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രമാണ് നൽകിയതെന്നും, പ്രശ്നങ്ങളിലല്ല, മത്സരത്തിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും. ഹാർട്ടലെപൂളിൽ നടന്ന സംഭവങ്ങൾ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
യുഇഎഫ്എ യിലും അതിന്റെ ചട്ടങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ റഹീം സ്റ്റെർലിംങ് വ്യക്തമാക്കി. വിജയം മാത്രമാണ് ഇപ്പോൾ തങ്ങളുടെ മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞു.