UK

ബെ​ൽ​ഫാ​സ്റ്റ്: ക​ന്നി​യാ​ത്ര​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ആ​ഡം​ബ​ര ക​പ്പ​ലാ​യ ടൈ​റ്റാ​നി​ക്കി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ പാ​പ്പ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ടൈ​റ്റാ​നി​ക് നി​ർ​മി​ച്ച ഹ​ർ​ല​ൻ​ഡ് ആ​ൻ​ഡ് വൂ​ൾ​ഫ് ആ​ണ് പാ​പ്പ​ർ ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ക​ന്പ​നി​യു​ടെ നൊ​ർ​വീ​ജി​യ​ർ ഉ​ട​മ വി​ല്പ​ന​യ്ക്കു ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് പാ​പ്പ​ർ ന​ട​പ​ടി. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഷി​പ്യാ​ർ​ഡി​ലെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. നൊ​ർ​വീ​ജി​യ​ൻ ക​ന്പ​നി​യാ​യ ഡോ​ൾ​ഫി​ൻ ഡ്രി​ല്ലിം​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഹ​ർ​ല​ൻ​ഡ് ആ​ൻ​ഡ് വൂ​ൾ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡോ​ൾ​ഫി​ൻ ഡ്രി​ല്ലിം​ഗ് ജൂ​ണി​ൽ പാ​പ്പ​ർ ന​ട​പ​ടി​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഹ​ർ​ല​ൻ​ഡ് ആ​ൻ​ഡ് വൂ​ൾ​ഫും പാ​പ്പ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ക്കി​യ​ത്. 1861ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഹ​ർ​ല​ൻ​ഡ് ആ​ൻ​ഡ് വൂ​ൾ​ഫി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് 30,000ൽ​പ്പ​രം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​ര നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ജീ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്തി. ഇ​ന്ന് 130 ഫു​ൾ ടൈം ​ജീ​വ​ന​ക്കാ​രും നി​ര​വ​ധി ക​രാ​ർ ജീ​ന​ക്കാ​രു​മാ​ണ് ക​ന്പ​നി​ക്കു​ള്ള​ത്. പ്ര​ധാ​ന​മാ​യം ഉൗ​ർ​ജ-​മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പ​ദ്ധ​തി​ക​ളി​ലാ​ണ് ക​ന്പ​നി ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ലേ​ബ​ർ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് യാ​ർ​ഡി​ന്‍റെ വി​ധി എ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ വ​ക്താ​വി​ന്‍റെ പ്ര​തി​ക​ര​ണം. 1975 മു​ത​ൽ 1989 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഹ​ർ​ല​ൻ​ഡ് ആ​ൻ​ഡ് വൂ​ൾ​ഫ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു. ടൈ​റ്റാ​നി​ക് മ്യൂ​സി​യം  ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ലു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ങ്കി​ലും ഷി​പ്യാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. ഷി​പ്യാ​ർ​ഡി​ലെ ഒ​രു ഭാ​ഗ​ത്ത് ടൈ​റ്റാ​നി​ക്കി​നു​വേ​ണ്ടി മാ​റ്റി​വ​ച്ച മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ൽ എ​ന്ന പേ​രി​ൽ 1912 നീ​റ്റി​ലി​റ​ങ്ങി​യ ടൈ​റ്റാ​നി​ക് ക​ന്നി​യാ​ത്ര​യി​ൽ​ത്ത​ന്നെ ത​ക​ർ​ന്ന​പ്പോ​ൾ 1500ൽ​പ്പ​രം പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ടൈ​റ്റാ​നി​ക് ഡി​സൈ​ൻ ചെ​യ്ത കെ​ട്ടി​ട​ത്തി​ൽ അ​ടു​ത്തി​ലെ 4-സ്റ്റാ​ർ ഹോ​ട്ട​ൽ തു​ട​ങ്ങു​ക​യും ചെ​യ്തു

കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അലാന കട്ട്‌ലാൻഡിൻെറ മൃതദേഹം മഡഗാസ്കറിലെ വനമേഖലയിൽ നിന്നും ഗോത്ര വിഭാഗക്കാർ കണ്ടെത്തി. വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള അലാന, ബയോളജിക്കൽ സയൻസിൽ രണ്ടുവർഷ ഡിഗ്രി പാസായതിനുശേഷം ഇന്റേൺഷിപ്പിനായി മഡഗാസ്കറിൽ എത്തിയതായിരുന്നു.

 

കൂടെയുണ്ടായിരുന്ന യാത്രക്കാരി രക്ഷിക്കാൻ ശ്രമിച്ചത് മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു . രൂത്ത് ജോൺസൻ എന്ന് അദ്ധ്യാപിക അലാനയുടെ കാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വഴുതി പോവുകയായിരുന്നു.

ലോക്കൽ പോലീസ് ചീഫ് സിനോല നോമിൻജഹാരി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ , സെസ്ന സി 168 എന്ന വിമാനം അഞ്ജാവിയിൽ നിന്നും ആണ് യാത്രതിരിച്ചത് എന്ന് രേഖപ്പെടുത്തി. മൂന്നുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്- അലാനയും, രൂത്തും, പൈലറ്റും മാത്രം. 10 മിനിറ്റ് യാത്ര കഴിഞ്ഞ് ഉടനെ, അലാന തന്റെ സീറ്റ് ബെൽറ്റ് ഊരുകയും, മാനത്തിന് വലതുവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.

അഞ്ച് മിനിറ്റോളം രൂത്ത് ജോൺസൺ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി പോവുകയായിരുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലയിലേക്കാണ് അലാന നിലംപതിച്ചത്. അലാനക്ക് പാരനോയ അറ്റാക്കുകൾ നിരന്തരം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ മകൾ മിടുക്കി ആയിരുന്നുവെന്നും, എല്ലാവരെയും സഹായി ച്ചിരുന്നതായും അലാനയുടെ മാതാപിതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.”   യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്‌ ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രാദേശിക ഉത്സവങ്ങളില്‍ വളരെയധികം പ്രസിദ്ധമായ  ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍. കഴിഞ്ഞ ഞായറാഴ്ച്ച  വൈകിട്ട് നടന്ന വര്‍ണ്ണാഭമായ ഫൈനല്‍ മത്സരത്തില്‍ ഇടുക്കിക്കാരി ‘ഇന്ത്യന്‍ മേരി’ അനില ദേവസ്യ അടക്കം പതിനാല് പേരാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന റെയിസിന്‍ അവിസ്മരണീയമായ പ്രകടനമാണ് ഫൈനല്‍ മത്സരത്തില്‍ കാഴ്ച വെച്ചത്. വിജയിയായ റോസിന്‍ മഹേര്‍ കാര്‍ലോ സ്വദേശിയാണ്. ഡബ്ലിനില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റില്‍ ഓണേഴ്‌സ് ബിരുദം നേടിയ അവര്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയത് ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടും ചോദ്യങ്ങളുമായി സ്റ്റേജിൽ എത്തിയപ്പോൾ ഓരോരുത്തർക്കും മൂന്ന് മിനിറ്റോളം അനുവദിച്ചു കൊടുത്തു. ഓരോരുത്തരുടെയും ഉത്തരങ്ങൾക്ക് അനുസരണമായി വിധികർത്താക്കൾ മാർക്കുകൾ നൽകിയപ്പോൾ ന്യൂയോര്‍ക്ക് മേരി’ യുടെ പ്രകടനം നിറഞ്ഞ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു. അമേരിക്കന്‍ റെഡ് ക്രോസ് സര്‍വീസ് ടു ആംഡ് ഫോഴ്‌സ് (സാഫ്) ടീമിലെ സന്നദ്ധപ്രവര്‍ത്തകയുമായ റോസിന്‍ കായിക താരം കൂടിയാണ്. അവതാരകന്റെ ചോദ്യങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി ഉത്തരം നല്‍കിയ ‘ന്യൂയോര്‍ക്ക് മേരി’ എങ്ങനെയാണ് കെട്ടിടങ്ങള്‍ക്കായി ‘കട്ട കെട്ടേണ്ടതെന്ന് ചോദ്യത്തിന് സ്റ്റേജില്‍ തന്നെ കാട്ടിയാണ് റെയിസിന്‍ മഹേര്‍ മികവ് വെളിപ്പെടുത്തിയത്.

വെറും രണ്ട് വർഷം മുൻപ് മാത്രം ഡൽഹിയിലെ ജോലി മതിയാക്കി ഡങ്‌ലോയില്‍ എത്തി ജോലി ചെയ്യുന്ന ഇടുക്കിക്കാരി മലയാളി നഴ്‌സ് അനില ദേവസ്യായ്ക്കും ഫൈനല്‍ മത്സരത്തില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. വേദിയില്‍ ബോളിബുഡ് ഡാന്‍സ് അവതരിപ്പിച്ച അനില കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ജീവിതത്തിലെ ഒരനുഭവം പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ അനിലയുടെ ഉത്തരം ഒരു മലയാളി നഴ്‌സിന്റെ മനസ്സ് എന്താണ് എന്ന് വിളിച്ചു പറയുന്നതായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു ഡിമെൻഷ്യ രോഗികൾ ഉണ്ടെന്നും സ്വന്തക്കാർ വരുമ്പോൾ അവരെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ കാണുന്നത് തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ഒപ്പം വേദനയും നൽകിയെന്ന് അനില പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കരഘോഷം തന്നെ അനില അവർക്ക് എത്രമാത്രം പ്രിയങ്കരിയാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു.

https://www.facebook.com/MaryFromDungloeFestival/videos/462954417891269/

എൻഎച്ച്എസിലെ ജോലിയിൽ നിന്ന് പുറത്താകുമെന്ന ഭീതിയിൽ നാല് നഴ്‌സുമാർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻെറ വിശദീകരണം ആരോഗ്യ ഉദ്യോഗസ്ഥർ ആദ്യമായി പുറത്തുവിട്ടിരിക്കുന്നു. നഴ്‌സുമാർ നേരിടുന്ന മാനസിക സമ്മർദ്ദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകളും മറ്റു വിശദീകരണങ്ങളും പുറത്ത് വിടാൻ എൻഎച്ച്എസ് തീരുമാനിച്ചത്. അന്വേഷണം നേരിടുന്ന എല്ലാ നഴ്‌സുമാർക്കും അവരുടെ ഉൽകണ്ഠകൾ നിയന്ത്രിക്കാനുള്ള പിന്തുണ നൽകണമെന്ന് ലോറ ഹൈഡ് ഫൗണ്ടേഷന്റെ ജെന്നി ഹോക്കിൻസ് പറഞ്ഞു. നഴ്‌സുമാർ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ കഴിഞ്ഞ വർഷം മുതൽ നഴ്‌സുമാരുടെ ആത്മഹത്യ രേഖകൾ സൂക്ഷിച്ചുവരുന്നു.

2016 ഫെബ്രുവരിയിൽ ആമീൻ അബ്ദുള്ള എന്ന നേഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ലണ്ടനിലെ ചാരിങ്ങ് ക്രോസ് ആശുപത്രിയിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ആമീൻ നൽകിയ അപ്പീലിന്റെ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ” ഞങ്ങളുടെ രജിസ്റ്ററിൽ ഉള്ളവരുടെ മാനസികാരോഗ്യം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഫിറ്റ്നസിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണലുകൾക്ക് കേസുകൾ പരിശീലിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സ്വതന്ത്ര വൈകാരിക ഹെൽപ്‌ലൈൻ ഉടൻ അവതരിപ്പിക്കും. ഒപ്പം ഒരു സ്വതന്ത്ര ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ കഴിയുമോ എന്നും ഞങ്ങൾ അന്വേഷിക്കുന്നു. ” എൻഎംസിയിലെ ഫിറ്റ്നസ് ടു പ്രാക്ടീസ് ഡയറക്ടർ മാത്യു മക്ക്ലാൻഡ് ഇപ്രകാരം പറയുകയുണ്ടായി.

ഏഴ് വർഷത്തെ കാലയളവിൽ 305 നഴ്സുമാർ ആത്മഹത്യ ചെയ്തതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ 32 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. , 2014 ൽ ആണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് . 54 പേരാണ് 2014-ൽ മാത്രം സ്വയം ജീവൻ വെടിഞ്ഞത് .

സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ടെസ്കോ ബ്രിട്ടനിൽ ഉടനീളം 4500ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള അനേകം തൊഴിലാളികളെ ഇത് ബാധിക്കും . മെട്രോ നഗരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മണിക്കൂറുകൾ വെട്ടി ചുരുക്കാൻ ആണ് തീരുമാനം. 153 ഓളം കടകളിൽ ആണ് ഈ തീരുമാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും, ആൽടി പോലെയുള്ളടത്തെ ഡിസ്കൗണ്ട് സെയിലുകളുമെല്ലാം എല്ലാം വ്യാപാരത്തിൽ വൻ ഇടിവ്സൃഷ്ടിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം .

മുൻപ് ആഴ്ചയിൽ സാധനം വാങ്ങിയിരുന്ന കസ്റ്റമറുകൾക്കായിയാരുന്നു ടെസ്‌കോ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾ ദിവസേനയുള്ള ആഹാരസാധനങ്ങൾ വാങ്ങുന്നതിനാണ് താല്പര്യം കാണിക്കുന്നത്.

ടെസ്കോ മുൻകാലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ജർമനിയിലെ ആൽടി സെയിലും മറ്റും ടെസ്‌കോയ്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥാപനങ്ങൾ കസ്റ്റമറുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണു ടെസ്കോ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ എംടി ജേസൺ ടാരി വ്യക്തമാക്കി. ടെസ്‌കോയുടെ പുതിയ സ്ഥാപനങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കാനാണ് തീരുമാനം.

ഏകദേശം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ടെസ്കോ. ഈ വർഷമാദ്യം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ യൂണിയനുകൾ, ജോലി നഷ്ടപ്പെട്ടവർക്ക്‌ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

പാമ്പുകളില്ലാത്ത ലോകത്തിലെ ഏക പ്രദേശമെന്ന വിശേഷണം യൂറോഷ്യന്‍ രാജ്യമായ അയര്‍ലണ്ടിനുള്ളതാണ്. ലോകത്തിലെ ഓരോ കോണിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം പാമ്പ് കാണപ്പെടാത്തതിന്റെ പിന്നില്‍ എന്താണെന്നും ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല; ഇതുവരെ ആ രാജ്യത്ത് പാമ്പുകള്‍ ഉണ്ടായിട്ടില്ല.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നത്. ആ സമയത്ത് ഗ്വോണ്ടാന എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്.

അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് ഉള്ളത് പാമ്പിനെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്. “ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.

സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.

എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും.

പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.

ലണ്ടന്‍ : വ്യത്യസ്ത കലാവിരുന്നുമായി യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. കലാപരമായ കഴിവുകളുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളെയും കോര്‍ത്തിണക്കികൊണ്ട് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. ടീം പപ്പടം എന്നാണ് ഈ സൗഹൃദ കൂട്ടായ്മയ്ക്ക് അവര്‍ പേര് നല്‍കിയിരിക്കുന്നത്. പപ്പടത്തിന്റെ ആദ്യ വീഡിയോ ഇതിനോടകം റിലീസ്സായി കഴിഞ്ഞു .

ഈ കൂട്ടായ്മയിലുള്ള അംഗങ്ങളുടെ കലാപരമായ വളര്‍ച്ചയാണ് ഇങ്ങനെയുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലൂടെ ടീം പപ്പടം ലക്ഷ്യമിടുന്നത്. നര്‍മ്മം തുളുമ്പുന്ന സൗഹൃദ സംഭാഷണങ്ങള്‍ വെബ് സീരീസ്സായി അവതരിപ്പിക്കുകയാണ് യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. ടീം പപ്പടത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ വീഡോയോകളില്‍ അഭിനേതാക്കളാവുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും , ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ വെബ് സീരീസ് ടീം പപ്പടത്തിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്യുക. ആദ്യത്തെ എപ്പിസോഡായ  ”  പോയിസണ്‍  ”  ഓഗസ്റ്റ് 4ന് റിലീസ് ചെയ്തു കഴിഞ്ഞു . വെബ് സീരീസ് കൂടാതെ സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകളും ഭാവിയില്‍ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ടീം പപ്പടം.

ടീം  പപ്പടത്തിന്റെ ആദ്യ വീഡിയോയ ”  പോയിസണ്‍  ” കാണുവാന്‍ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക …

[ot-video][/ot-video]

2017ൽ ലണ്ടൻ ബ്രിഡ്ജിൽ നടന്ന തീവ്രവാദി ആക്രമണം ഇന്നും ഒരു ഞെട്ടലോട് മാത്രമേ ഓർക്കാൻ കഴിയൂ. ലണ്ടൻ ബ്രിഡ്ജിലെ വഴിയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഈ കേസിനോടുള്ള സർക്കാരിൻെറ സമീപനവും തികച്ചും വ്യത്യസ്തമായിരുന്നു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിന് പകരം തീവ്രവാദികളുടെ കുടുംബങ്ങൾക്കാണ് സർക്കാർ നിയമസഹായം നൽകിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഓസ്‌ട്രേലിയൻ നേഴ്സ് ക്രിസ്റ്റി ബോഡൻെറ സുഹൃത്ത് ജെയിംസ് ഹോഡൻ ആണ് സർക്കാരിൻെറ ഈ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. 2017 ജൂണിൽ ഐഎസ്ഐഎസ് അനുയായികളുടെ ആക്രമണത്തിലാണ് ക്രിസ്റ്റി കൊല്ലപ്പെട്ടത്. സർക്കാരിൻെറ ഭയാനകമായ ഈ നിയമപ്രക്രിയയ്ക്ക് മാറ്റമുണ്ടാവണമെന്ന് ജെയിംസ് ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന മാഞ്ചസ്റ്റർ ബോംബാക്രമണത്തിൻെറ അന്വേഷണങ്ങളിൽ ഇത്തരം രീതികൾ ആവർത്തിക്കാതിരിക്കാനായി ജെയിംസ്‌ നടത്തുന്ന പ്രചാരണത്തിന് 250000ത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ ഖുറാം ബട്ടിൻെറ വിധവയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ലഭിക്കുകയുണ്ടായി. “അവർക്ക് സഹായം നല്കരുതെന്നല്ല ; എന്തുകൊണ്ട് ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നിയമസഹായം ലഭിക്കുന്നില്ല എന്നതാണ് എൻെറ ചോദ്യം. ” ജെയിംസ് പറഞ്ഞു. നിയമസഹായ അപേക്ഷ നടപടിക്രമം ഭയാനകമാണെന്നും 32കാരനായ ജെയിംസ് പറഞ്ഞു. ക്രിസ്റ്റിയുമായുള്ള ബന്ധത്തിൻെറ തെളിവായി ഫേസ്ബുക് ചിത്രങ്ങൾ അടക്കമുള്ളവ നൽകേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തോടെ നിയമപരമായ പ്രാതിനിധ്യം സർക്കാർ നൽകണമെന്നാവശ്യപ്പെടുന്ന അദ്ദേഹത്തിൻെറ നിവേദനത്തിൽ 250000ത്തിൽ അധികം ആളുകൾ ഒപ്പുവെച്ചു.

ഫ്രാൻസിൽ, ഭീകരാക്രമണ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപി സ്റ്റീഫൻ ലോയിഡ് ജസ്റ്റിസ് സെക്രട്ടറി റോബർട്ട്‌ ബക്ക്ലാൻഡിന് കത്തയച്ചു. ” നിയമസഹായം ഫ്രാൻസിൽ നല്കുന്നുണ്ടെങ്കിൽ യുകെയിലും അതാവാം. ഭരണകൂടത്തിന്റെ കടമ അതിന്റെ പൗരന്മാരെ പരിപാലിക്കുക എന്നതാണ്. ” ഇൻഡിപെൻഡൻന്റിനോട് അദ്ദേഹം പറയുകയുണ്ടായി. മാഞ്ചസ്റ്റർ ബോംബാക്രമണത്തിന്റെ വിചാരണ നടന്നുവരുന്നു. ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ചില കുടുംബങ്ങൾ, ലീഗൽ എയ്ഡ് ഏജൻസിയിൽ നിന്ന് ഫണ്ട്‌ സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളെകുറിച്ച് ആശങ്കാകുലരാണെന്ന് കഴിച്ച ആഴ്ച നടന്ന പ്രാഥമിക ഹിയറിങ്ങിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved